ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 31 July 2020

പെരുന്നാൾ നിസ്കരിച്ച് നരകത്തിൽ ചാടിയ വഹാബികൾ !

*പെരുന്നാൾ നിസ്കരിച്ച് നരകത്തിലെത്തിയ റഫീഖ് സലഫിയും വഹാബികളും...!*
👇👇👇👁️👁️👁️👇👇👇
https://youtu.be/gX64ootOfPc
എന്തായിരുന്നു- മലപ്പുറം കത്തി ,മാങ്ങാത്തൊലി... എന്നിട്ടിപ്പോൾ എന്തായി.വഹാബീ മാൻമെയ്ഡ് തൗഹീദ് പ്രകാരം സകല വഹാബികളും നരകത്തിൽ... ന്റെ റബ്ബേ... നരകത്തിൽ കിടന്ന് തല്ലിപ്പിടക്കുന്ന വഹാബികളുടെയും നേതാവ് റഫീഖ് സലഫിയുടെയും മുറി മൗലവിമാരുടെയും കാര്യമോർക്കുമ്പോൾ ബല്ലാത്ത സങ്കടമുണ്ട്. ഖുർആനും ഹദീസും പ്രമാണങ്ങളും വളച്ചൊടിച്ച്, ലോകത്തെ ഭൂരിഭാഗം മുസ്ലിംകളെയും നരകത്തിലെറിഞ്ഞ് വളരെ കഷ്ടപ്പെട്ടാണിവർ ''വഹാബീ സ്വർഗം'' കരസ്ഥമാക്കിയത്. എന്തു ചെയ്യാനാണ്.വഹാബീ സ്വർഗമെന്ന് പറഞ്ഞാൽ യഥാർത്ഥ നരകമാണെന്ന് കുഞ്ഞാടുകൾക്ക് തിരിയാൻ അവർ തന്നെ നരകത്തിലെത്തുന്ന ചെറിയൊരു കാലതാമസം വേണ്ടി വന്നു...!

               വഹാബീ മാനിഫെസ്റ്റോ 'പരിഭാഷയ'നുസരിച്ച് ''എല്ലാ ബിദ്അത്തും നരകത്തിലാണ്.ബിദ്അത്തെന്നാൽ നബി ചെയ്യാത്തതും''. അല്ല കാക്കാ... ഈ വിഷയത്തിൽ മുൻഗാമികളായ പണ്ഡിതൻമാരെന്താണ് പറഞ്ഞത്....?.ഏയ്... അതൊന്നും ഞമ്മക്ക് കേൾക്കണ്ട. ഞമ്മന്റെ മുറി മൗലവിമാർ പറയുന്നതും മുറിയൻ പരിഭാഷയുമാണ് ഞമ്മടെ മതം. അതിനപ്പുറമുള്ളതൊന്നും- ഏത്  ഇമാമ് പറഞ്ഞാലും ഞമ്മക്ക് സ്വീകാര്യമല്ല. 10 ലക്ഷം ഹദീസ് സനദടക്കം കാണാതെ പഠിച്ച  ഇമാമുമാരെക്കാൾ  വലിയ ഇമാമാണ് പത്ത്  ഹദീസ് പോലും സനദടക്കം കാണാതെ പഠിക്കാത്ത ഞമ്മന്റെ മുറിയൻ മൗലവിമാർ...

              നബിദിന സന്തോഷവും തിരുനബി കീർത്തനങ്ങളുമുൾപ്പെടെ ലോക മുസ്ലിംകൾ ചെയ്തു പോരുന്ന സകലതും നരകത്തിലാക്കി -സ്വർഗത്തിൽ നിന്ന് സകലരെയും പുറത്താക്കി-വഹാബീ ആപ്പീസിലെ ''ആനാംവെള്ളം'' തളിച്ച് സ്വർഗം ശുദ്ധികലശം നടത്തി എത്ര കഷ്ടപ്പെട്ടതാണ്   പാവം വഹാബികൾ...!. വഹാബീ സ്വർഗത്തിലെ ഹൂറിമാരോടൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടക്കാണ് പെരുന്നാൾ നിസ്കാര വിഷയം പൊങ്ങിവന്നത്.പെരുന്നാൾ നിസ്കാര തക്ബീറുകൾക്കിടയിലെ ദിക്ർ ചൊല്ലൽ സുന്നത്താക്കി ,ഇട്ടാവട്ടത്തിലുള്ള വഹാബീ ലോകം മുഴുക്കെ പെരുമ്പറ കൊട്ടി റഫീഖ് സലഫിയും കൂട്ടരും ആഘോഷം നടത്തി. ലോക മുസ്ലിംകൾ ആചരിക്കുന്ന സകലതും വഹാബീ ബുൾഡോസറുപയോഗിച്ച് തട്ടിനിരത്തിയെങ്കിലും ഇന്നലെ വരെ സകല വഹാബികളും ചെയ്തിരുന്ന ഈ ദിക്ർ നരകത്തിലാക്കാൻ മൗലവിമാർക്ക് കഴിഞ്ഞില്ല. അതുകൂടി ചെയ്താൽ പാവം വഹാബീ സ്വർഗം ആളില്ലാതെ കാലിയാകില്ലേ...?... അതാണ് തലവേദന...!
                 പെരുന്നാൾ നിസ്കാരത്തിലെ തക്ബീറുകൾക്കിടയിൽ ദിക്ർ  ചൊല്ലൽ സുന്നത്താണെന്ന മസാലയുമായി  മൗലവിമാർ ഓൺലൈൻ ഭിത്തികളിൽ മുത്തമിട്ടു.ആ മസാലയുടെ മധുവിധു ആറും മുന്നേ, വഹാബീ ആസ്ഥാന ആലയത്തിലെ ഷെൽഫിൽ അടുക്കി വക്കപ്പെട്ട തല നരച്ച മൗലവിമാരിൽ ചിലർ ചില്ലും പൊട്ടിച്ച് പൂമുഖത്തേക്കിറങ്ങി. ''നബി ചെയ്തിട്ടില്ല ,സ്വഹാബത്ത് ചെയ്തിട്ടില്ല'' എന്ന ഹിമാലയൻ ആക്രോശവുമായി... നബി ചെയ്യാത്തത് നരകത്തിലാണെന്നവർ ഓരിയിട്ടു.വഹാബിസത്തിലെ ഓൺലൈൻ മൗലാന റഫീഖ് സലഫിയും സകല വഹാബികളും സലഫീ ഫെസ്റ്റിന്റെ ചുവടുവെപ്പുകളുമായി എതിർപക്ഷത്ത് കളമുറപ്പിച്ചു.നബി ചെയ്തില്ലെങ്കിലും നിങ്ങൾ പറയുന്ന സ്വഹാബികൾ ചെയ്തില്ലെങ്കിലും ആ ദിക്ർ സുന്നത്താണെന്നവർ വീണ്ടും വീണ്ടും ആണയിട്ടു.

               നബിക്ക് തിരിയാത്തത് ,നബി ചെയ്യാത്തത് എങ്ങിനെ മതമാകുമെന്ന വഹാബീ ചോദ്യങ്ങൾ വഹാബീ മൗലവിമാരെ തിരിഞ്ഞു കൊത്തി.ആ ചോദ്യമൊക്കെ ,നമ്മളല്ലാത്തവർ ചെയ്യുമ്പോൾ മാത്രം പുറത്തെടുക്കാനുള്ള ചുകപ്പ് കാർഡായി -പടച്ചോനിൽ നിന്ന് പിടിച്ച് വാങ്ങിയതു കൊണ്ട് വഹാബികൾ തത്കാലം രക്ഷപെട്ടു. അത്തരം പൊടിക്കൈകളൊക്കെ നബിദിന സന്തോഷത്തിനും നബി കീർത്തനങ്ങൾക്കുമൊക്കെ ഉപയോഗിച്ചാൽ മതിയെന്ന നിർദേശവും കിട്ടി.... അങ്ങ് മേലേന്ന്...
            അതെങ്ങിനെ... ഏതെങ്കിലും അണികൾ പ്രശ്നമുണ്ടാക്കിയാലോ...?... ഒരിക്കലുമില്ല. അത്തരം വിവരം അണികൾക്കുണ്ടായിരുന്നെങ്കിലവർ വഹാബയാകുമായിരുന്നില്ലല്ലോ. ഇനി ഏതെങ്കിലും ചിലർ ചോദ്യം ചെയ്യാൻ വന്നാലോ... മുറിയൻ ക്ളിപ്പും വെട്ടി ഒട്ടിച്ച നമ്മുടെ സ്ഥിരം നുണകളും കൊഴുപ്പിന് ഖുറാഫി ഖുബൂരി ലവണങ്ങളും ചേർത്ത ഞമ്മടെ പ്രത്യേക മിശ്രിതം അവർക്ക് കൊടുക്കണം. അതോടെ ആ ഓളവുമായി അവരുടെ ശല്യം തീരും.ഇതൊക്കെ ഞമ്മളെത്ര പരീക്ഷിച്ചതാ..!...

               ഏതായാലും ,ലോക മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ ,''നബി ചെയ്തില്ലെങ്കിലും സഹാബത്ത് ചെയ്തില്ലെങ്കിലും മതപരമായി പുണ്യം [സുന്നത്ത് ] ലഭിക്കു''മെന്ന നഗ്ന സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ് സകല വഹാബികളും കൂട്ടത്തോടെ വഹാബീ നരകത്തിലേക്ക് ആസനവും കുത്തി വീണു.നരകത്തിന്റെ അടിത്തട്ടിൽ തല്ലിപ്പിടക്കുന്ന റഫീഖ് സലഫിക്കും സകല വഹാബികൾക്കും ലോക മുസ്ലിംകളുടെ വക അഭിനന്ദനങ്ങൾ .കവി ഭാഷയിൽ- വീണിതല്ലോ കിടക്കുന്നു... നരകത്തിൽ...!
    ✍️ *ഖുദ്സി*

Thursday, 30 July 2020

അറഫാ ദിന പ്രത്യേകതകൾ

🌷🌷🎋🌴☘️🍀🌷🌷

☘️☘ *ചെലോൽക്ക് കിട്ടും ചെലോൽക്ക് കിട്ടൂല കിട്ടാത്തോലെ കാര്യം കഷ്ടം* ☘️🍀

✍ قال الإمام النووي رحمه الله عن يوم عرفة:

فهذا اليوم أفضل أيام السنة للدعاء، فينبغي أن يستفرغ الإنسان وسعه في الذكر والدعاء وقراءة القرآن، وأن يدعو بأنواع الأدعية ويأتي بأنواع الأذكار، ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين. *وليحذر كل الحذر من التقصير في ذلك كله، فإن هذا اليوم لا يمكن تداركه.*

📜 كتاب الأذكار للنووي: (٣٣٣)

ഇമാം നവവി (റ) പറയുന്നു:
ദുആ ചെയ്യാൻ ഒരു വർഷത്തിൽ ഏറ്റവും ഉത്തമമായ ദിവസമാണ് അറഫാ ദിനം. അതിനാൽ അന്നേ ദിവസം മനുഷ്യാ നിന്റെ മറ്റു കാര്യങ്ങളെല്ലാം മാറ്റി വെച്ച് ഖുർആൻ പാരായണത്തിലും വ്യത്യസ്ഥ ദിക്റുകളിലും  പ്രാർത്ഥനയിലും മുഴുകുക. മാതാപിതാക്കൾ, കുടുംബം, ഉസ്താദുമാർ, കൂട്ടുകാർ, നിനക്ക് ഗുണം ചെയ്തവർ, ലോക മുസ്ലിംകൾ ഇവരെയൊന്നും പ്രാർത്ഥനയിൽ നീ മറക്കരുത്. *ഈ പറഞ്ഞതിലൊന്നും ഒരു വീഴ്ചയും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഒരു ദിനമാണിത്.*

*(അദ്കാർ : 333)*

🌷🌷🎋🌴☘️🍀🌷🌷

Friday, 24 July 2020

ലോകം നിയന്ത്രിക്കുന്നത് ഉമർ മൗലവിയെന്ന് വഹാബികൾ !

*ലോകം  നിയന്ത്രിക്കുന്നത്  ഉമർ  മൗലവി പോലും!!!*
*ഒരു  കവിതയാണ്  കാണുക *
👇👇👇👇👇👇👇👇👇👇👇
ഉമർ മൗലവിയെക്കുറിച്ചിട്ട  അദ്യം തന്നെ  അയൽ പരഞ്ഞതെന്താണ് ?മാലയിൽ ആദ്യത്തിൽ  ത്തന്നെ ,,*സ്വർഗ്ഗലോകത്തേക്ക്  കുതിച്ചു ഹോ ചേതന * *മരിച്ചയുടനെത്തന്നെ ഠിം സ്വർഗ്ഗത്തിലേക്കങ്ങോട്ട് അങ്ങ് പോയി എന്നർത്ഥം * ചിലർക്ക്  ചില  ചോദ്യങ്ങൾ  ഉണ്ടാകും  മൂട് കല്ല് വച്ചിട്ടില്ലേ !!പിന്നെയെങ്ങിനെ  ഒറ്റയടിക്ക് അങ്ങിനെ  പോയത് ? അപ്പോൾ  കഥയിൽ  ചൊദ്യമില്ലല്ലോ ? സ്വർഗ്ഗലോകത്തേക്ക്  കുതിച്ചു ഹോ ചേതന * ഉമർ  മൗലവിയെക്കുറിച്ച്  ആദ്യത്തെ മാലപ്പാട്ട്  ഇങ്ങനെത്തന്നെയാണ്
*പിന്നെയാണ് പറഞ്ഞിട്ടുള്ളത് സ്വർഗ്ഗലോകം  കക്കുള്ളിലാക്കി ജീവിക്കവേ എങ്ങിനെയങ്ങു  സംബാധിച്ചൂ ഭൂമിയെ ?*
,സ്വർഗ്ഗ ലോകം  മൊത്തം  കൈക്കുള്ളിലാണ്  പോലും ,, *ഉമർ  മൗലവിയുടെ  കയ്യിന്റെ  ഉള്ളിലാണ്  എന്ന് *എന്താണ്  അല്ലെ ? *സ്വർഗ്ഗ  ലോകം മൊത്തമെ !!!* *ആ  സ്വർഗം  അയാളുടെയെന്നു വച്ചാൽ  അതിന്റെ  അധികാരം അയാളുടെ  കയ്യിലാണ് എന്നല്ലേ ?* അത്  ആഖ്യാനം , ഈ  കവിതയുടെ , അതൊരു കവിയുടെ വർനണനമാണത് .അത്  അങ്ങിനെയൊക്കെ പറയും , സാഹിത്യാക്രന്മാരൊക്കെ  അങ്ങിനെ  പറയും ,സ്വർഗ്ഗ്ലൊകം  മൊത്തം അയാളുടെ  മൊത്തം  അയാളുടെ  കയ്യിലാണ്  എന്ന് ,, സ്വർഗ്ഗ  ലോകത്തിന്റെ  അധികാരം ഉമർ  മൗലവിയുടെ  കയ്യിലാണ്  എന്ന് 
*സ്വര്ഗലോകം മാത്രമല്ല ,സ്വർഗലോകം  കൈക്കുള്ളിലാക്കി  ജീവിക്കവേ* , *എങ്ങിനെ, അങ്ങു ,സംബാധിച്ചു  ഭൂമിയെ * അതായത് ,*ഭൂമി  ലോകവും  അദ്ദേഹത്തിന്റെ  കയ്യിലാണ്  എന്ന്*
മൊത്തത്തിൽ  പറഞ്ഞാൽ , സ്വർഗ്ഗത്തിന്റെയും , ഭൂമിയുടെയും , ലോകം  മൊത്തത്തിന്റെയും  അധികാരം ഉമർ  മൗലവിയുടെ കയ്യിലാണെന്നാണ് , ഉമർ  മൗലവിയുടെ  ശിഷ്യനായ മുജാഹിദ്  പണ്ഡിതനായ , അമീർ മദനി , അദ്ദേഹം സാധാ ,മുജാഹിദ്  പണ്ഡിതനല്ല ,മുജാഹിദിന്റെ പുളിക്കലെ , അവരുടെ  കോളേജ്  അവിടെ  നിന്ന് മദനി  എന്ന  ബിരുദം  നേടുകയും  റാങ്ക്  നേടുകയും ചെയ്ത  പണ്ഡിതനാണ്  അദ്ദേഹമാണ്  പറഞ്ഞത്  *ഉമർ  മൗലവിയാണ്  ലോകം  മുഴുവൻ  നിയന്ത്രിക്കുന്നത്  എന്ന് *

Thursday, 23 July 2020

കടലിലെറിഞ്ഞ പഴവും മൗലവിമാരുടെ സന്തോഷവും

''തങ്ങൾ പഴമെറിഞ്ഞപ്പോൾ മൗലവിമാർ പഴത്തൊലിയെറിഞ്ഞ്  വഹാബികളെ  വീഴ്ത്തി...''

                'നബി തങ്ങൾ കണ്ണൂർ കടപ്പുറത്ത് വന്ന് പഴമെറിഞ്ഞത് ഖുർആനിലുണ്ടോ ?.അതു പോകട്ടെ-ബുഖാരിയിലുണ്ടോ ?'.

               ഇന്ന് രാവിലെ ഒരു വഹാബീ  മൗലവിയുടെ ഗീർവാണ പ്രസംഗം കേട്ടപ്പോൾ ചിരിയടക്കാനായില്ല.കേട്ടപാതി കേൾക്കാത്ത പാതി ,വർഷങ്ങളോളമായി - തൗഹീദിൽ തീരുമാനമാകാതെ തമ്മിലടിച്ച് രസിച്ചിരുന്ന മുറി മൗലവിമാരുൾപ്പെടെ സർവ്വ വഹാബികളും പഴത്തിന് പിന്നാലെ പാഞ്ഞു. അണികളുടെ അണമുറിയാത്ത ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാൻ കഴിയാതെ നിസ്സഹായരായി നിൽക്കാൻ വിധിക്കപ്പെട്ട  മൗലവിമാർക്കേതായാലും പെരുത്ത് സന്തോഷമായി.വഹാബിത്തൗഹീദിലൊരു തീരുമാനമായില്ലെങ്കിലൊരു പ്രശ്നവുമില്ല. മണ്ടൻമാരായ അണികളുടെ ചോദ്യശല്യമിനി കുറേ നാളത്തേക്കുണ്ടാകില്ല.എല്ലാവരുമിനി പഴത്തിന്റെ പിന്നാലെ കൂടിക്കോളും... ഏതായാലും ,നെയ്യപ്പം തിന്നാൽ രണ്ട് ഗുണമെന്ന പോലെ രണ്ട് കൊണം കിട്ടിയ സന്തോസത്തിലാണ് വഹാബീ  കാര്യാലയത്തിലെ ആപ്പീസർമാർ.എങ്ങിനെ വിശദീകരിച്ചിട്ടും ഒരിടത്തുമെത്താത്ത വഹാബിത്തൗഹീദിനെക്കുറിച്ചോ,കയ്യും കാലും ചന്തിയുമുള്ള വഹാബീ ദൈവത്തിനെക്കുറിച്ചോ -,പടച്ചോൻ ആകാശത്തിലാണെന്നു വിശ്വസിച്ചാൽ കാഫിറാകുമെന്ന [1952 ലെഅൽമനാർ ജനുവരി ലക്കം]1952 മുതൽ 57 വർഷം മാത്രം വാലിഡിറ്റിയുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ചോ ,പടച്ചോൻ ആകാശത്തിലാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന [2009 ജൂൺ മാസത്തെ അൽ മനാർ]2009 ൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ വിശ്വാസത്തെക്കുറിച്ചോ ഒരു കുഞ്ഞാടിനും ചർച്ചയില്ല. ആ കലം മൗലവിമാർ ആരുമറിയാതെ ഉടച്ചു- അതിവിദഗ്ദമായി... മണ്ടൻമാരായ അണികളാകട്ടെ -ഇക്കഥയൊന്നുമറിയാതെ പഴത്തൊലിയിൽ വഹാബിത്തൗഹീദ് പണിയാനുള്ള പണിപ്പുരയിലാണ്... ബല്ലാത്ത അഭിമാനത്തോടെ...

            ''അറിഞ്ഞോ ഖുദ്സീ കാര്യങ്ങൾ... എന്ത് കാര്യങ്ങൾ... ഖുറാഫികൾ കടലമ്മയെ ആരാധിച്ച് പഴമെറിഞ്ഞു... എവിടെ... കണ്ണൂരിലെവിടെയോ ആണെന്നാണ് മൗലവി പറഞ്ഞത്... നിങ്ങളത് കണ്ടോ ബ്രോ... ഏയ് ... ഞമ്മള് കണ്ടില്ല... എറിഞ്ഞവരിൽ നിന്ന് - കടലമ്മയെ ആരാധിക്കാനാണ് എന്ന വിവരം നിങ്ങൾ ഉറപ്പിച്ചോ ... ഏയ്... ഇല്ല... പിന്നെങ്ങിനെ... അത് ... അതു പിന്നെ.... മ്മടെ മൗലവി... വാട്സപ്പിൽ.... അതായത്... മതി മതി...''...ഇതാണ് വഹാബികളുടെ അവസ്ഥ... കാള പെറ്റെന്നു കേൾക്കുമ്പോഴേക്കും കുട്ടിയുടുപ്പും കുട്ടിക്കൂറയുടെ പൗഡറുമായി ഇറങ്ങിക്കോളും... അന്തംകമ്മികൾ... യഥാർത്ഥത്തിൽ - ഈ വിവരമില്ലായ്മയാണിക്കൂട്ടരെ വഹാബിയാക്കിയത്... അതാണ്മൗ ലവിമാരുടെ മഹാഭാഗ്യവും...

              കണ്ണൂർ പുതിയങ്ങാടി കടപ്പുറത്ത് വർഷങ്ങൾക്ക് മുന്നേ ,കടപ്പുറത്തെ ക്ഷാമകാലത്ത് ക്ഷേമം കിട്ടാൻ ദുആ ചെയ്യാനായി പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ വന്നിരുന്നു. അന്ന് തങ്ങൾ നല്ലൊരു ദുആ നടത്തിയിരുന്നു.സ്വദഖ നൽകി ദുആ ചെയ്താൽ ഉത്തരം കിട്ടാൻ അനുയോജ്യമാണെന്ന ബാല പാOo  'പഠിച്ചിട്ടില്ലാത്ത' [വഹാബീ ഭാഷയിൽ] ബഹുമാനപ്പെട്ടവർ ആരോ കൊണ്ടുവന്ന ''പഴം'' കടലിലെ മിണ്ടാപ്രാണികളായ മീനുകൾക്ക് ഭക്ഷണമായി എറിഞ്ഞ് കൊടുത്തു. ആ ദുആ പടച്ചവൻ സ്വീകരിച്ചതിന്റെ ഫലം അവിടത്തുകാർ അനുഭവിച്ചറിയുകയും ചെയ്തു.മിണ്ടാപ്രാണികളായ മീനുകൾക്ക് പഴം സ്വദഖ നൽകി പടച്ചോനോട് ദുആ ചെയ്യുന്ന പതിവ് അവിടത്തുകാരിന്നും മുടക്കാതെ ചെയ്തു പോരുന്നു. നൂറ് വർഷം കേരളത്തിൽ തലകുത്തി മറിഞ്ഞിട്ടും വഹാബിത്തൗഹീദ് തീരുമാനമാകാത്ത വഹാബികൾക്കിത് ശിർക്കായതിന് സമുദായമെന്ത് പിഴച്ചു... സ്വന്തം കുഞ്ഞാടുകളെ പറ്റിക്കാൻ ഓരോ സമയത്തും മൗലവിമാരിത്തരം എല്ലിൻ കക്ഷണങ്ങൾ എറിഞ്ഞു കൊടുക്കും. തങ്ങൾ പഴമെറിഞ്ഞപ്പോൾ മൗലവിമാർ പഴത്തൊലിയെറിഞ്ഞ് കുഞ്ഞാടുകളെ വീഴ്ത്തിയെന്നു ചുരുക്കം.
 
         കഥയറിയാത്ത അണികൾ മുശ്രിക്കാക്കൽ കൊട്ടേഷൻ അഭിമാനത്തോടെ ഏറ്റെടുക്കും. അത് കണ്ട് മൗലവിമാർ - അണികളെ പറ്റിച്ച സന്തോഷത്തോടെ ഊറിച്ചിരിക്കും... ഇത്തരം വിവരമില്ലാത്ത അണികളാണ് എക്കാലത്തും മൗലവിമാരുടെ വരുമാനം... സ്വർണം വാങ്ങി- താത്താമാർക്ക് സ്വർഗം കൊടുത്ത കഥയൊക്കെ അതിൽ ചിലത് മാത്രം... ഏതായാലും പഴത്തൊലിയിൽ തൗഹീദ് പണിയാനിറങ്ങിയ അണികളെ വിദഗ്ദമായി പറ്റിച്ച ,അണികളുടെ തൗഹീദിയൻ സംശയ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വിവാദങ്ങളുണ്ടാക്കി സ്വന്തം അണികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന മൗലവിമാർക്ക് അഭിവാദനങ്ങൾ...

ഖുദ്സി
20-07-2020

Thursday, 16 July 2020

അല്ലാഹുവും എം എം അക്ബറും !

എം എം അക്ബർ മത പണ്ഡിതനോ?അല്ലാഹുവിനെ മാറ്റിയതെന്തിന് ?
♦♦♦♦♦♦♦♦
എം.എം അക്ബർ
മത പണ്ഡിതനോ?
2002ലാണ്
എം.എം അക്ബർ
അല്ലാഹുവിനെ മാറ്റിയത്!!
_________________________

2002ന് മുമ്പ് ,പ്രമുഖ വഹാബീ നേതാവ് അക്ബർ മൗലവി അല്ലാഹുവിനെ കുറിച്ച് ഇങ്ങനെ എഴുതി: "പ്രപഞ്ചാ തീതനായ ദൈവം പ്രപഞ്ചത്തിന് പുറത്ത് ഏഴാനാകാശത്തിന് മുകളിൽ സിംഹാസനാരൂഢനായിരിക്കുന്ന സ്വേച്ഛാധിപതിയായ ഒരു ചക്രവർത്തിയാണെന്ന ധാരണ ഇസ്‌ലാം വളർത്തുന്നില്ല."

ദൈവ വിശ്വാസം പേജ് 22.
ഇസ്ലാം വിശ്വാസ ദർശനം
                  പേജ്:109.

അല്ലാഹുവിനെ കുറിച്ചുള്ള ഈ വിശ്വാസം 2002ൽ അക്ബർ മാറ്റിയെഴുതി

2002 മെയ് 16ലെ വിചിന്തനത്തിലും 2002 ജൂൺ ലക്കം അൽമനാറിലും എം.എം അക്ബർ അല്ലാഹുവിലുള്ള വിശ്വാസം തിരുത്തി
ഇങ്ങനെ എഴുതി:
മേൽ പറഞ്ഞ എന്റെ പരാമർശം അബദ്ധമാകുന്നു.യഥാർത്ഥത്തിൽ അല്ലാഹു പ്രപഞ്ചാതീതനും ഏഴാ നാകാശത്തിന് മുകളിൽ സിംഹാസനസ്ഥനും സ്വേച്ഛാധിപതിയായ ചക്രവർത്ഥിയുമാവുന്നു എന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവ വിശ്വാസത്തിന്റെ ഭാഗമാവുന്നു."
       
      വിചിന്തനം
     2002 മെയ് 16
 
മേലുദ്ധരണികൾ ഒന്നാവർത്തിച്ചു വായിക്കുക.

അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ ഇത്തരം അറിവില്ലായ്മകൾ ഇദ്ദേഹത്തിൽ കടന്നുവരാൻ കാരണം മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.

അല്ലാഹുവിനെ അറിയുക എന്ന പുസ്തകത്തിൽ അക്ബർ എഴുതുന്നു:"അല്ലാഹുവിനെ അറിയുക-കുറേ കാലം മനസ്സിൽ കൊണ്ടു നടന്ന ആശയമായിരുന്നു.ഇവ്വിഷയകമായി എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ മിക്കതും അറബിയിലായത് കൊണ്ടുതന്നെ നിരവധി പണ്ഡിതൻമാരുടെ സഹായം ആവശ്യമായി.ഭാഷാ പരിജ്ഞാനമോ വിഷയങ്ങളിൽ അഗാധ അവബോധമോ ഇല്ലെന്ന് സ്വയം ബോധ്യമുണ്ടായിട്ടും ഇത്തരമൊരു സാഹസത്തിന് മുതിർന്നത് ഇവ്വിഷയകമായ രചനയുടെ അനിവാര്യതയെ കുറിച്ച ബോധത്തിൽ നിന്നുയർകൊണ്ട ആഗ്രഹത്തിന്റെ തീവ്ര തയാലും പണ്ഡിതൻമാരുടെ നിസ്സീമമായ  സഹകരണമുണ്ടാവുമെന്ന പ്രതീക്ഷയാലുമായിരുന്നു"

 (അല്ലാഹുവിനെ അറിയുക.പേജ്:23)

ഖുർആൻ മനസിലാക്കാൻ ചെറിയമുണ്ടം ഹമീദ് മൗലവിയുടെ പരിഭാഷയും ഹദീസിന് മറ്റൊരാളുടെ ഹദീസ് പരിഭാഷയും സഹായകമായി എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇക്കാര്യം മുജാഹിദ് മൗലവിമാർക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. സകരിയ സ്വലാഹി എഴുതുന്നു: "അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"

ഗൾഫ് സലഫികളും
കേരളത്തിലെ
ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115
2002ൽ പ്രസിദ്ധീകരണം.


അല്ലാഹുവിലുള്ള വിശ്വാസത്തിൽ മാത്രമല്ല നബി(സ)യുടെ ബാല്യ കാലത്തെ പ്രത്യേകതകളെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം എഴുതി:"ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു."
 
     തൗഹീദിലേക്ക്
     സുന്നത്തിലേക്ക്
     പേജ്:72

എന്നിട്ടും അക്ബറിനെ ഒരു മഹാപണ്ഡിതനായി സോഷ്യൽ മീഡിയയിൽ അവരോധിക്കപ്പെടുമ്പോൾ മുജാഹിദ് മൗലവിമാരും അക്ബറും ഊറിച്ചിരിക്കുന്നുണ്ടാവും.
അക്ബർ ,തന്നിഷ്ടപ്രകാരം മതത്തെ കീറി മുറിച്ച് വികൃതമാക്കുന്ന ഒരു സാധാരണ മലയാളി വഹാബി. അത്രമാത്രം.

എം എം അക്ബറിന്റെയും വഹാബികളുടെയും വികലമായ പടച്ചോൻ സിദ്ധാന്തത്തെ പള്ളീലച്ചൻ പോലും പൊളിച്ചടുക്കുന്നു...
https://youtu.be/IXOhbxFej3k

Monday, 13 July 2020

ഓർമകളിലെ ഒ ഖാലിദ്




സുന്നി യുവതയുടെ കണ്ണീരുകൊണ്ട് കുതിർന്ന കണ്ണോത്ത് പളളിയിലെ ആറടിമണ്ണിലേക്ക് നമ്മുടെ ഖാലിദ് യാത്രയായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

നമ്മുടെ പ്രകടനങ്ങളുടെയും പ്രക്ഷോപങ്ങളുടെയും മുൻനിരയിൽ കൊടിപിടിക്കാൻ ഖാലിദുണ്ടായിരുന്നു.
തോളിലൊരു തുണി സഞ്ചിയും അതിനകം നിറയെ അറിവിന്‍റെ കുറിപ്പടികളുമായി നമ്മുടെ വേദികളില്‍ പ്രസംഗിക്കാനും ഖാലിദുണ്ടായിരുന്നു.തലനിറയെ നമുക്കാർക്കും പിടികിട്ടാത്ത കർമ പദ്ധതികളുടെ മാർഗരേഖകൾ നിറച്ച് തെളിഞ്ഞ മുഖവും വിടർന്ന കണ്ണുകളുമായി നമ്മുടെ ചർച്ചകൾക്ക് നായകത്വമേകാൻ ഖാലിദ് ഇന്ന് നമുക്കൊപ്പമില്ല.

മൂന്ന് പതിറ്റാണ്ട് തികയാത്ത ഹ്രസ്വമായ കാലയളവുകൊണ്ട്
ഒരു പുരുഷായുസിന്‍റെ കർമാനുഭവങ്ങൾ മുഴുവന്‍ അനുഭവിച്ചു തീർത്തു ഖാലിദ്.
സംതൃപ്തിയോടെയാകണം പാരത്രിക ജീവിതത്തിന്‍റെ കവാടത്തിലേക്ക് ഖാലിദ് കാലൂന്നിയത്. ഭാഗ്യവാൻ.
നമ്മേക്കാൾ സമുന്നതരുടെ വരവേൽപു സ്വീകരിച്ചും ഖുർആനിന്‍റെയും തഹ്ലീലിന്‍റെയും അണമുറിയാത്ത ഹദ്,യകൾ സ്വീകരിച്ചും സുസ്മിതത്തോടെ മറുലോകത്തേക്ക് ഖാലിദ് കടന്നുവല്ലോ.

ഖാലിദ് നമ്മിലൊരുവനായിരു ന്നു. വെറുമൊരു കച്ചവടക്കാരനായ ഒതയോത്ത് അബൂട്ടിയുടെയും പത്നി സൈനബയുടെയും മൂത്തമകൻ.അതിലുപരി കുടുംബ മഹത്വത്തിന്‍റെ വേരുകളൊന്നുംഖാലിദിനില്ലായിരുന്നു.

നാട്ടിലെ മദ്റസയിൽ അഞ്ചാംതരം വരെ പഠിച്ച കുട്ടി. പക്ഷെ ആ കുട്ടി മദ്റസാ പഠന കാലത്തു തന്നെ മുട്ടോളമെത്തുന്ന വെളളത്തുണിയുടുത്ത് തലയിലൊരു തൂവാലക്കെട്ടുമായി പരപ്രേരണകളൊന്നുമില്ലാതെ SSFലേക്ക് കുട്ടികളെ ചേർക്കാൻ പരിസരങ്ങളിൽ സഞ്ചരിച്ചുവെന്നറിയുമ്പോൾ നാം ശ്രദ്ധിക്കുന്നു.നൻമയുടെ വഴിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് നാഥൻ തന്നെ വഴികാട്ടുന്നു. പിന്നെയെന്തിന് പരപ്രേരണ. ഖാലിദ് നൻമയുടെ പാതയിലായിരുന്നു.

"ഏതൊരാളിൽ അല്ലാഹു നൻമ ഉദ്ദേശിക്കുന്നുവോ അവരെ അവൻ ദീൻ പഠിപ്പിക്കുന്നു" എന്ന മുത്ത് നബി(സ)യുടെ തിരുവചനത്തിലേക്ക് നമ്മെ നയിക്കുന്നതാണ് ഖാലിദിന്‍റെ ജീവിതം.

ഖാലിദിന്‍റെ ജീവിതം തന്നെ പഠനമായിരുന്നു.ദീനും ദുനിയാവും അർഹമായ പ്രാധാന്യത്തോടെ പഠിച്ചു.
പാൻറ്സും ജുബ്ബയും ധരിച്ച എംഎക്കാരൻ പിന്നീട് സമുജ്ജ്വലമായി ദീൻ പ്രസംഗിക്കുന്ന കാഴ്ചകണ്ട് പിൻകാല സുഹൃത്തുകളൊക്കെ അസൂയപ്പെട്ടുപോയി.

ഖാലിദ്എസ്എസ്എഫുകാരനായിരുന്നു.പതിനൊന്നാം വയസ്സില്‍ തുടങ്ങിയ സംഘടനാബന്ധം. സംഘടന ഖാലിദിനെയും ഖാലിദ് സംഘടനയെയും ഒരുപോലെ വളർത്തി.

ഖാലിദ് നേതാവായിരുന്നു. ഒട്ടേറെപ്പേരെ തന്‍റെ പാതയിലൂടെ നയിച്ച മാതൃകാ യോഗ്യനായ നേതാവ്. പല വേദികളിലും ആവശ്യമായ ധൈര്യത്തോടെ ആ നേതാവ് തിളങ്ങി നിന്നു.

ഖാലിദ് വെറുമൊരു പ്രവർത്തകനായിരുന്നു.ചുളിഞ്ഞ വസ്ത്രവും ഉറക്കം തൂങ്ങുന്ന മുഖവുമായി കൊടികെട്ടിയും പോസ്റ്ററുകൾ പതിച്ചും നടന്ന പ്രവർത്തകൻ.

ഖാലിദ് ശാന്തനായിരുന്നു.
എസ്ബി.എസ് പ്രവർത്തകരുടെപോലും തോളിൽ കയ്യിട്ട്, പരിഹസിക്കുന്നവരോടുപോലും സഹതാപ പൂർവ്വം ചിരിച്ച് ഒന്നു മറിയാത്തവനെപ്പോലെ നടന്ന വെറുമൊരു പാവം. അതേ ഖാലിദ് തന്നെ ഗൗരവക്കാരനായ സമരനായകനുമായി. ചിലപ്പോള്‍ പ്രകടനങ്ങളുടെ മുൻനിരയിൽ മൂവർണ്ണക്കൊടിയേന്തി സർവർക്കും അഭിവാദ്യം നൽകിക്കൊണ്ട് നടക്കുന്ന ഖാലിദ്.ഏറ്റവും പിൻനിരയിൽ വിപ്ലവവീര്യംതുടിക്കുന്ന മുദ്രാവാക്യം വിളിച്ചു കൊടുത്ത് പ്രവർത്തകരെ ആവേശം കൊളളിക്കുകയും ചെയ്തു.
ഖാലിദ് പദ്ധതികളുമായി വരും. ചിലപ്പോഴാകട്ടെ,ചർച്ചകളിലെ വിമർശകനായും ഖാലിദിനെ നാം കണ്ടു.

ത്യാഗിയായിരുന്നു ഖാലിദ്. പ്രവർത്തകരുടെ മനസ്സറിഞ്ഞ് അവർക്കൊപ്പം ഇടകലർന്ന് ക്ലേശങ്ങൾ അനുഭവിക്കാനും അവരിലൊരാളായിത്തീരാനും അതിയായി ആഗ്രഹിച്ച കർമോത്സുകൻ. അതേസമയം ആരുടെയും ഭാരം സസന്തോഷം ഏറ്റെടുക്കാൻ സന്നദ്ധനായ സഹപ്രവർത്തകൻ.

ചിരിച്ചുകൊണ്ട് പ്രതിഷേധിക്കാനും പിഴവുകൾ തിരുത്തിക്കാനും പഠിച്ച തന്ത്രശാലി. സ്നേഹം കൊണ്ട് ധാരാളം സുഹൃത്തുക്കളെ നേടിയ ഹൃദയാലു. ആരാലും ശ്രദ്ധിക്കപ്പെടാൻ കൊതിക്കാതെ, അപരരുടെ നൻമയുടെ നേരിയ അംശങ്ങളെപ്പോലും ആവോളം പ്രകീർത്തിച്ചു നടന്ന നിഷ്കളങ്കൻ. പറഞ്ഞുവല്ലോ.
ഖാലിദ് ഒരു എസ്എസ്എഫുകാരനായിരുന്നു. അല്ലാ, ഖാലിദ് ആയിരുന്നു ഒരു എസ്എസ്എഫുകാരൻ.

ഖാലിദ് യാത്രയായിട്ട് രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴും മരിക്കാത്ത ഒന്നുണ്ടിവിടെ. ആ ഓർമ്മകൾ, കാലുഷ്യമറിയാത്ത, കാപട്യമില്ലാത്ത, ഒരിക്കലും കറുത്തുകാണാത്ത, സദാ പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ ആ മുഖം ആർക്കാണ് മറക്കാന്‍ കഴിയുക?

ചൊക്ലിക്കാരുടെ ഖാലിദ്കയായും, കേരളക്ക�രയുടെ ഒ.ഖാലിദായും ധർമ്മ സഖാക്കളുടെ ഖാലിദ് സാഹിബായും കത്തിജ്വലിച്ച ഖാലിദ് ഇന്നും ജീവിക്കുന്നു. അനേകായിരങ്ങൾക്ക് ധാർമ്മിക വഴികാട്ടിയായിക്കൊണ്ട്.

നാഥാ, നൻമ ചെയ്തു വളർന്ന, നൻമ ഞങ്ങളോടു പറഞ്ഞുതന്ന, നിന്‍റെ, ഞങ്ങളുടെ ഖാലിദിനെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണേ. നൻമ ചെയ്തവർക്ക് അവിടെ സ്ഥാനമുണ്ടല്ലോ. പിന്നെ ഒരിക്കൽ കൂടി ആ മുഖം കാണാൻ കൊതിക്കുന്ന ഞങ്ങളെയും. അവിടെ നീ ഒരുമിച്ചു കൂട്ടണേ നാഥാ, നിന്‍റെ പ്രവാചകനും മുത്തഖീങ്ങൾക്കുമൊപ്പം....

ഇസ്തിഗാസയിലെ വഹാബീ വാചകക്കസർത്തുകൾ

ഭൗതികം - അഭൗതികം ,

സൃഷ്ടികഴിവിനപ്പുറം - ഇപ്പുറം ,
മറഞ്ഞത് - തെളിഞ്ഞത് ജീവിച്ചിരിക്കുന്ന സമയത്ത് - മരിച്ചുപോയ സമയത്ത്.

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി.
അതീതമല്ലാതെ

ദൂരസ്ഥലത്ത് - അടുത്തസ്ഥലത്ത് ,

മഹാന്മാരോട് -

അല്ലാഹുവിനോട് etc.

ഇതൊക്കെ സാധാരണക്കാരെ പറ്റിച്ച് വസുവാസുണ്ടാക്കി കെണിയിലകപ്പെടുത്താന്‍ വേണ്ടി വഹ്ഹാബീ പാതിരിമാര്‍ ഓരോരുത്തരും ഓരോ സമയത്ത് വിളമ്പിയ -തൗഹീദിന്റെ നിര്‍വ്വചനവുമായി ബന്ധപ്പെട്ട് ഇനിയും തീരുമാനം ആവാതെ എട്ട് ഗ്രൂപ്പില്‍ പൊട്ടിയ വഹ്ഹാബീ മാനിഫെസ്‌റ്റോയുടെ പിന്നാമ്പുറ രോദനങ്ങളാണ്..!!!

ആരും തെറ്റിദ്ധരിച്ചു പോകരുത്.
ഇതില്‍ വഹാബികൾക്കിടയിൽ പോലും ഒരിക്കലും തീരുമാനം ഉണ്ടാകില്ല എന്നല്ല - ഉണ്ടാക്കില്ല എന്നു വേണം പറയാന്‍...

കാരണം ,തീരുമാനം ആയാല്‍ വഹ്ഹാബീ ആപ്പീസ് അന്ന് പൂട്ടും - പിന്നെ ഇബ്ലീസിന് പണിയില്ലാതെ വിശ്രമിക്കേണ്ടി വരും.

അവനാണെങ്കില്‍ '' ആദമിന്റെ മക്കളെ ഞാന്‍ വഴി പിഴപ്പിക്കുക തന്നെ ചെയ്യം '' എന്ന് അല്ലാഹുവിനോട് ശപഥം ചെയ്തിട്ടുമുണ്ട്

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു.

നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു...
ഇതിൽ
എവിടെ ഭൗതികം ❓❓❓...

എവിടെ അഭൗതികം ❓❓❓ ...

Thursday, 9 July 2020

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം-ലയനം !

  ‘കോട്ടക്കല്‍ കഷായ’ത്തില്‍ ‘പരിശുദ്ധ നെയ്യ്’ ചേര്‍ക്കുമ്പോള്‍

ജമാഅത്തെ ഇസ്‌ലാമി - യു ഡി എഫ് സഖ്യനീക്കത്തില്‍ സംഘ്പരിവാര്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തുന്നില്ല എന്നത് അവരുടെ നിഗൂഢമായ ആനന്ദത്തിന്റെ അടയാളം കൂടിയല്ലേ?


രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്ന ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി ആരിഫലിയുടെ പേരില്‍ മാധ്യമം പത്രത്തില്‍ (നവം. 21, 2008) പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ തലക്കെട്ട് “ചരിത്രത്തില്‍ സ്തംഭിച്ചുനില്‍ക്കാന്‍ കഴിയില്ല’ എന്നായിരുന്നു. “”ചില ധീരമായ ചുവടുകള്‍ എടുത്തേ മതിയാകൂ. അൽപ്പം കൂടി കടന്നു പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ എന്ന ചിന്ത സ്വാഭാവികമായും ജമാഅത്ത് നേതൃത്വത്തിനും വന്നിട്ടുണ്ടാകും. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാഭാവികവും അനിവാര്യവുമായ ഒരു വികാസമായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. കാലം ചിലത് ആവശ്യപ്പെടുമ്പോള്‍ മാറിനില്‍ക്കാന്‍ പറ്റില്ല.”- ഇങ്ങനെയൊക്കെ വാദിച്ചാണ് വെല്‍ഫയര്‍ പാര്‍ട്ടി രൂപവത്കരണത്തെ ആരിഫലി ന്യായീകരിച്ചെടുക്കുന്നത്.

സത്യമാണ്, ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഒരു “കടന്ന പ്രവൃത്തി’ തന്നെയാണ് ആധുനിക ജനാധിപത്യ വ്യവസ്ഥക്കനുസൃതമായി ഒരു പാര്‍ട്ടി രൂപവത്കരിക്കുക എന്നത്. അങ്ങനെയാണല്ലോ ആചാര്യന്‍ പറഞ്ഞുവെച്ചതും: “”മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്ക് വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കൊടുംവഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലായിരിക്കും. യഥാര്‍ഥ ഇസ്‌ലാമിക വ്യവസ്ഥക്ക് പകരം ഈ കുഫ്റ് വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍ കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല”(ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം-1971, പേജ് 32)

ഇതൊക്കെ കേട്ട് പണ്ട് കുറേ പാവം ജമാഅത്തുകാര്‍ ജനാധിപത്യ ഭരണകൂടത്തെ അനുസരിക്കുന്നതിനെ പേടിച്ച് സര്‍ക്കാര്‍ ഉദ്യോഗം വേണ്ടെന്ന് വെച്ചു. കുഞ്ചിക സ്ഥാനം എന്നൊക്കെ പല മാപ്പിളമാരും കേള്‍ക്കുന്നത് അന്നത്തെ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ സംവാദങ്ങളില്‍ നിന്നാണ്. (ഇപ്പോഴും ഗൂഗിളില്‍ കുഞ്ചിക സ്ഥാനം എന്നടിച്ചാല്‍ വരുന്നത് ജമാഅത്തിനെക്കുറിച്ചാണ്.) ജനാധിപത്യ വ്യവസ്ഥയില്‍ ഒരു കുഞ്ചിക സ്ഥാനം വഹിക്കുന്നത് പോലും മതവിരുദ്ധമാണ് എന്നായിരുന്നു അക്കാലത്തെ സൈദ്ധാന്തിക വീരവാദങ്ങള്‍. അങ്ങനെ വരുമ്പോള്‍ വോട്ട് ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലക്രമത്തില്‍ അമീറുമാരും ശൂറാ അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി വന്നു. ഒരു ഖത്വറില്‍ മാത്രം ജോലി നോക്കി ജീവിക്കാന്‍ എത്ര പേര്‍ക്ക് കഴിയും! മെല്ലെ മെല്ലെ വോട്ട് ഹലാലായിത്തീര്‍ന്നു. മൂല്യം നോക്കി വോട്ട് ചെയ്യലായി. ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമദാനിയേക്കാള്‍ പി ടി കുഞ്ഞിമുഹമ്മദിന് മൂല്യം കണ്ടെത്തി. വ്യക്തികളുടെ മൂല്യത്തില്‍ വലിയ കാര്യമില്ല, പാര്‍ട്ടികളുടെ മൂല്യത്തിലാണ് കളി എന്ന് കുറച്ച് കഴിഞ്ഞ് മനസ്സിലായി. പിന്നെ സ്വന്തം പാര്‍ട്ടി തന്നെ ഉണ്ടാക്കാമെന്നായി.

അങ്ങനെയാണ്, ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലെന്നും തിരുദൂതരോട് ചെയ്യുന്ന കൊടും വഞ്ചനയെന്നും പറഞ്ഞ് ആചാര്യന്‍ ഉത്ബുദ്ധരാക്കുകയും തിരിച്ചു ചെയ്യുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ലെന്ന് ചൊടിക്കുകയും ചെയ്ത സംഗതി നെഞ്ചേറ്റുന്നതിനെക്കുറിച്ച് “ധീരമായ ചുവടുവെപ്പുകള്‍’ എന്നും “സ്വാഭാവികവും അനിവാര്യവുമായ വികാസ’മെന്നുമൊക്കെ അമീര്‍ വിശേഷിപ്പിച്ചുകളഞ്ഞത്. ഇതേകുറിച്ച് വല്ലതും ചോദിച്ചാല്‍ പഴകിപ്പുളിച്ച ആരോപണം എന്ന ആ പുളിച്ച മറുപടി മാത്രമാണ് സൈദ്ധാന്തിക പോരാളികള്‍ മുതല്‍ സൈബര്‍ സഹോദരന്മാര്‍ വരെ നല്‍കുക. അതൊക്കെ പഴയ കഥ.
ഇന്നിപ്പോള്‍ അന്നത്തേക്കാള്‍ അല്‍പ്പം കൂടി “കടന്നു പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ’ എന്ന് തോന്നിയിരിക്കുന്നു. അങ്ങനെയാണ് മുസ്‌ലിം ലീഗിന്റെ കെയറോഫില്‍ യു ഡി എഫില്‍ കയറിപ്പറ്റാന്‍ നോക്കുന്നത്. ചർച്ചകൾ നടന്നു എന്നാണ് വാർത്തകൾ. തീവ്രവാദ സംഘടന, വര്‍ഗീയ കൂട്ടുകെട്ട് എന്നൊക്കെ ചില ആക്ഷേപങ്ങള്‍ അങ്ങുമിങ്ങും ഉയര്‍ന്നുവരുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇത് പുതിയതൊന്നുമല്ല. അതൊക്കെ കാലക്രമത്തില്‍ അടങ്ങിക്കോളും. പണ്ട്, കോണ്‍ഗ്രസ്- ലീഗ്- പി എസ് പി മുന്നണിയായി മത്സരിച്ച് ജയിച്ചിട്ടും വര്‍ഗീയ കക്ഷിയെ മന്ത്രിസഭയിലെടുക്കാനാകില്ല എന്നായിരുന്നല്ലോ കോണ്‍ഗ്രസ് തിട്ടൂരം. അങ്ങനെയാണ് ലീഗ് നേതാവ് കെ എം സീതിയും ശേഷം സി എച്ച് മുഹമ്മദ് കോയയും സ്പീക്കര്‍മാരായത്. സ്പീക്കറാകാന്‍ വര്‍ഗീയ കക്ഷി പറ്റുമെന്നായിരുന്നല്ലോ അന്നത്തെ കോൺഗ്രസ് റൂളിംഗ്. അതു വെച്ച് ഇന്ന് ലീഗിന് വല്ല ചെതക്കുറവും ഉണ്ടോ?

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നത് സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു സിദ്ധാന്തമാണ്. അല്ലെങ്കില്‍ നോക്കൂ, സദുപദേശമെന്ന വ്യാജേന ലീഗിനെതിരെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്‌ലാമി മുഖപത്രം ചെലവഴിച്ച മഷി വെള്ളിമാട്കുന്ന് ഭാഗത്തെ പൂനൂര്‍ പുഴയിലൊഴിച്ചാല്‍ വെള്ളപ്പൊക്കം തന്നെയുണ്ടാകാന്‍ മാത്രമുണ്ട്. എം കെ മുനീറിന്റെ എക്സ്പ്രസ്സ് ഹൈവേക്കും കുഞ്ഞാലിക്കുട്ടിയുടെ കരിമണല്‍ ഖനനത്തിനും എതിരെ സാംസ്‌കാരിക നായകന്മാരെക്കൊണ്ടും സാഹിത്യകാരന്മാരെക്കൊണ്ടും എഴുതിക്കുന്നതില്‍ പരിമിതമായിരുന്നില്ല അത്. ബാബരി മസ്ജിദ്, അയോധ്യാ ശിലാന്യാസം, കോണ്‍ഗ്രസ് – യു ഡി എഫ് സര്‍ക്കാറുകളുടെ ആഗോളവത്കരണ നയങ്ങള്‍, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, നരസിംഹ റാവുവിന്റെ സമീപനങ്ങള്‍, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം, അമേരിക്കയോടുള്ള ചങ്ങാത്തം, ടാഡയും കരിനിയമങ്ങളും, ഇസ്റാഈലുമായി നയതന്ത്രം, മുത്തങ്ങ- മാറാട് സംഭവങ്ങള്‍, എ കെ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന, ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപം തുടങ്ങി നൂറുനൂറായിരം വിഷയങ്ങളില്‍ അവര്‍ നിരന്തരം എഴുതി. പുറമേ കോണ്‍ഗ്രസ് വിമര്‍ശനം എന്ന് തോന്നുമെങ്കിലും മുന ലീഗിലേക്കായിരുന്നു. പറഞ്ഞുപറഞ്ഞ്, അമേരിക്ക അഫ്ഗാനില്‍ ബോംബിട്ടാല്‍ മലപ്പുറത്ത് ലീഗ് മറുപടി പറയണം എന്നിടത്തായി കാര്യങ്ങള്‍. ലീഗിന് സാമുദായിക ബോധം പോരാ, ലീഗ് പോരാ എന്ന് നിരന്തരം അവര്‍ പായ്യാരം പറഞ്ഞുകൊണ്ടിരുന്നു. അക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഒളിക്കണ്ണ് ഇടത്തോട്ടായിരുന്നു.
അപവാദത്തില്‍ സഹികെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി പാര്‍ട്ടി പത്രത്തില്‍ പരമ്പര തന്നെ എഴുതി. അതാണ് ‘ജമാഅത്തെ ഇസ്‌ലാമി: ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’ എന്ന പേരില്‍ പുസ്തകരൂപം പൂണ്ടത്. മുട്ടുശാന്തിക്ക് മാധ്യമത്തില്‍ നിന്ന് പുറത്താക്കിയ ഒ അബ്ദുല്ലയുടെ ജമാഅത്ത് വിമര്‍ശനങ്ങളും ചന്ദ്രിക പ്രസിദ്ധീകരിച്ചു. ഓര്‍ക്കിഡ് ദുരന്തം വരെ അബ്ദുല്ല ചന്ദ്രികയിലെ കോളത്തില്‍ ലേഖനമാക്കി.


ലീഗ് നന്നാകില്ല എന്ന് കണ്ടപ്പോള്‍ പിന്നെ ഇടതുപക്ഷത്തിന് ട്യൂഷനെടുക്കാന്‍ തുടങ്ങി ജമാഅത്തെ ഇസ്‌ലാമിക്കാര്‍. അത് സോളിഡാരിറ്റിക്കാലമായിരുന്നു. ഡി വൈ എഫ് ഐക്ക് വിപ്ലവബോധം പോരാ എന്നായി. അങ്ങനെ ഡി വൈ എഫ് ഐയേക്കാള്‍ വലിയ ഡി വൈ എഫ് ഐ ആയി സോളിഡാരിറ്റി. നാട്ടുകാര്‍ നടത്തുന്ന എല്ലാ സമരങ്ങളുടെയും മുന്‍നിരയില്‍ കൊടിയുമായി മഫ്തയിട്ട രണ്ട് ഇത്താത്തമാരെ കൊണ്ടിരുത്തി. സി പി എമ്മിന് ഇടതുപക്ഷ ബോധം ചോര്‍ന്നു പോയെന്നായി പെരുമ്പറ. അതോടെ ബര്‍ലിന്‍ നായര്‍ മുതല്‍ ഉമേഷ് ബാബു, ആസാദ് തുടങ്ങിയവര്‍ വരെ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ക്ക് ഇഷ്ടപാത്രങ്ങളായി. ഇടതു പദാവലികള്‍ തരാതരം എടുത്തുവീശാന്‍ പെന്‍ഷന്‍ പറ്റിയ നക്സലുകളും സ്വയം റദ്ദായിപ്പോയ ഇടതുപക്ഷക്കാരും ജോലിക്കാരായി ഉണ്ടായിരുന്നു താനും. തീവ്ര ഇടതുപക്ഷക്കാര്‍ക്കും ജമാഅത്തുകാര്‍ക്കും ഒരു പ്രസിദ്ധീകരണം പോരേ എന്ന തമാശകള്‍ ഉള്ളില്‍ നിന്നു തന്നെയുണ്ടായി. കെ രാജേശ്വരി എന്ന പേരില്‍ അഡ്വ. ജയശങ്കര്‍ മാധ്യമത്തില്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. സി പി എം ഗ്രൂപ്പിസത്തില്‍ കൂടെ കൈവെച്ചതോടെ പാര്‍ട്ടി തിരിച്ചടി തുടങ്ങി. ഇടതു സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരിക്കെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസ് ലൈബ്രറി പോലീസ് റെയ്ഡ് നടത്തിയത് ജമാഅത്തുകാരെ വേദനിപ്പിച്ചു. ഇടതുപക്ഷവും നന്നാകില്ല എന്ന് കണ്ടപ്പോള്‍ പിന്നെ ഒറ്റയും തെറ്റയുമായി ചില തിരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ നടത്തി. അങ്ങനെ ഏതാനും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഹുകൂമത്തേ ഇലാഹി നിലവില്‍വന്നു. അപ്പോഴേക്കും നോട്ടം വലത്തോട്ട് തുടങ്ങിയിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന പ്രഭാവത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെ, അഹമഹമിഹയാ പിന്തുണ യു ഡി എഫിന് കൊടുത്തു. ചന്ദ്രികയും വീക്ഷണവും എന്തിന് മനോരമ പോലും മാധ്യമത്തോട് തോറ്റുപോയി. യു ഡി എഫിന്റെ വന്‍ മുന്നേറ്റത്തില്‍ ജമാഅത്തുകാര്‍ നെഗളിച്ചുനടന്നു. അപ്പോഴേക്കും സാമൂഹിക മാധ്യമങ്ങളിലും പുറത്തും “ഇസ്‌ലാമിക പ്രവര്‍ത്തകരും’ യു ഡി എഫുകാരും ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു.

ഓരോന്ന് പറഞ്ഞ് ലീഗിനെ നിരന്തരം സ്വാസ്ഥ്യം കെടുത്തുന്ന ഘട്ടത്തിലും ലീഗ് വിളിക്കുന്ന മത സംഘടനകളുടെ യോഗത്തില്‍ ജമാഅത്തുകാര്‍ കാതോര്‍ത്തിരുന്നു. മാറാട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് ആദ്യമായി ജമാഅത്തിന് ഇരിപ്പിടം ലഭിക്കുന്നത്. പിന്നെയും ഇത്തരം യോഗങ്ങളില്‍ നിന്ന് എന്‍ ഡി എഫിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും ഒഴിവാക്കപ്പെട്ടു. തീവ്രവാദ പ്രവണതകള്‍ക്കെതിരെയായിരുന്നു മുഖ്യമായും ഇത്തരം കൂട്ടായ്മകള്‍ എന്നതായിരുന്നു കാരണം. ഇതില്‍ പ്രകോപിതനായാണ് അക്കാലത്തെ എസ് ഐ ഒ പോരാളി സി ദാവൂദ് “തീവ്രവാദത്തിനെതിരെ കോട്ടക്കല്‍ കഷായം’ എഴുതുന്നത്. മുസ്‌ലിം തീവ്രവാദത്തിന് താത്വിക മാനങ്ങള്‍ നല്‍കിയത് സയ്യിദ് ഖുതുബും മൗദൂദിയുമാണെന്ന് എം കെ മുനീര്‍ സ്റ്റേജിലും എം ഐ തങ്ങള്‍ പേജിലും പ്രചരിപ്പിച്ചിരുന്ന കാലമായിരുന്നു. കുറച്ച് കഴിഞ്ഞ് സലഫികളുമായി ബന്ധപ്പെട്ട വിവാദം വന്നതോടെ പോരാട്ടം ഉച്ചസ്ഥായിയിലെത്തി. ഐ എസിനെ പോലുള്ള സംഘടനകള്‍ മുന്നോട്ട് വെക്കുന്ന മതരാഷ്ട്രവാദത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ താത്വികാടിത്തറ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെ വെറുതെ വിടരുതെന്ന് വരെ ഷാജി പറഞ്ഞുകളഞ്ഞു (മാതൃഭൂമി, ഒക്ടോബര്‍ 13, 2016). സലഫി തീവ്രവാദത്തിന്റെ ഹാകിമിയ്യത്ത് എന്ന സങ്കല്‍പ്പത്തിന്റെ ആശയ സ്രോതസ്സ് മൗദൂദിയാണെന്നും അദ്ദേഹം ആരോപിച്ചു. ആയിരം തിരഞ്ഞെടുപ്പുകള്‍ തോറ്റാലും മതതീവ്രവാദികളുടെ വോട്ട് വേണ്ട എന്ന് അഴീക്കോട്ട് പ്രഖ്യാപിച്ചവനാണ് താനെന്ന വീമ്പും പറഞ്ഞു. “ഇസ്‌ലാമിക പ്രസ്ഥാനത്തെ താറടിക്കാന്‍ സലഫിസത്തെ വെള്ള പൂശുമ്പോള്‍’ എന്ന പേരിലായിരുന്നു ഷാജിക്ക് ഒ അബ്ദുര്‍റഹ്മാന്റെ മറുപടി.


ഏതായാലും തീവ്രവാദ ആരോപണങ്ങളും തിരിച്ചുള്ള പായ്യാരം പറച്ചിലുകളും പരസ്പരം സബൂറാക്കാനാണ് തീരുമാനം. വലിയ വില നല്‍കി നടന്നു തീര്‍ത്ത വഴികള്‍ സ്വയം റദ്ദാക്കിക്കൊണ്ട് എന്തിനാണ് മതേതര പ്രതിച്ഛായയുള്ള ലീഗ് ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടുന്നത്? അതിനുള്ള ഉത്തരം പാര്‍ലിമെന്ററി പാർട്ടി ട്രഷറർ കെ എം ഷാജി നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്: “”ഇടതു-വലതു വ്യത്യാസമില്ലാതെ നാട്ടിലെ വലുതും ചെറുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വര്‍ഗീയ തീവ്രവാദ സംഘടനകളുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേരേ കണ്ണടക്കുകയാണ് സാമാന്യേന ചെയ്തുപോരുന്നത്. വര്‍ഗീയ തീവ്രവാദ സ്വരൂപങ്ങളോടുള്ള മമത കൊണ്ടല്ല, തിരഞ്ഞെടുപ്പ് ഗണിതവുമായി ബന്ധപ്പെട്ട നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ടാണ് ഇത്തരം ശക്തികള്‍ക്ക് ഇവിടെ നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.”
സാഹിത്യ, സാംസ്‌കാരിക നായകര്‍ക്കെതിരെയും ഷാജി അതേ ലേഖനത്തില്‍ ആഞ്ഞടിക്കുന്നുണ്ട്: “”മത തീവ്രവാദങ്ങള്‍ പരസ്പരം പോഷിപ്പിക്കുന്നതാണെന്നും അവയെ ഒരേ ശക്തിയില്‍ തന്നെ എതിരിടണമെന്നുമുള്ള ബോധ്യം ഇവര്‍ പണയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ എസ് എസിനെ പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ വെച്ചും വിശ്വഹിന്ദു പരിഷത്തിനെ ജമാഅത്തെ ഇസ്‌ലാമി വേദിയില്‍ വെച്ചും ഇവര്‍ എതിര്‍ത്ത് ഗിരിപ്രഭാഷണങ്ങള്‍ നടത്തും. ഫലമോ? ഇത്തരം മത തീവ്രവാദ സംഘടനകളുടെ അണികള്‍ക്ക് ആവേശം. ആര്‍ എസ് എസിനെ പോലുള്ള സംഘടനകള്‍ക്ക് നിശ്ശബ്ദമായ ആഹ്ലാദവും” (മാതൃഭൂമി, ഒക്ടോബര്‍ 13, 2013).

മുസ്‌ലിം ലീഗ് നേതാവ് അന്ന് പറഞ്ഞത് തന്നെയല്ലേ ജമാഅത്തെ ഇസ്‌ലാമിയെ മുഖ്യധാരാ മുന്നണിയുടെ ഭാഗമാക്കുമ്പോള്‍ സംഭവിക്കാന്‍ പോകുന്നതും? ഈ നീക്കത്തെ കുറിച്ച് സംഘ്പരിവാര്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തുന്നില്ല എന്നത് അവരുടെ നിഗൂഢമായ ആനന്ദത്തിന്റെ അടയാളം കൂടിയല്ലേ? സഖ്യം സാധ്യമായാല്‍ പിന്നെ തങ്ങള്‍ക്ക് കൂടുതല്‍ മെനക്കെടേണ്ടതില്ല എന്ന് തന്നെയല്ലേ അതിന്റെ താത്പര്യം? പൊതുസമൂഹത്തില്‍ സംശയാസ്പദമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് മുഖ്യധാരാ മുന്നണിയില്‍ ഇടം കൊടുക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് ലീഗ് നൽകാൻ പോകുന്നത്? പൊതുസമൂഹവും മുസ്‌ലിം സമുദായവും; പലപ്പോഴും ലീഗ് തന്നെയും മാറ്റിനിര്‍ത്തിയ ഒരു വിഭാഗത്തെ ഏതാനും തദ്ദേശ വാര്‍ഡുകള്‍ മാത്രം മുന്നില്‍ക്കണ്ട് കൂടെക്കൂട്ടുന്നത് എത്രമാത്രം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പാര്‍ട്ടി ആലോചിച്ചിട്ടുണ്ടാകുമോ? ആർക്കറിയാം, എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നതെന്ന്?

ഇത്രയും കൂടി: പാര്‍ട്ടി രൂപവത്കരണ ഘട്ടത്തില്‍ അമീര്‍ ആരിഫലി പ്രസ്താവിച്ച താഴെ കാര്യങ്ങള്‍ കൂടി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകും. ”വേരുറച്ച രണ്ട് മുന്നണികള്‍ക്കിടയില്‍ പെട്ടിരിക്കുകയാണ് കേരള ജനതയും രാഷ്ട്രീയവും. ഇതില്‍ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകാന്‍ പുതുതായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ, അടിസ്ഥാന തലത്തില്‍ ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇരു മുന്നണികളെയും ജനത്തിന് മടുത്തിരിക്കുന്നു. മറ്റൊരു ഓപ്ഷനില്ലാത്തത് കൊണ്ട് അവര്‍ രണ്ടിനെയും മാറി മാറി പരീക്ഷിക്കുന്നുവെന്ന് മാത്രം.”

എങ്ങനെയുണ്ട്? മറ്റൊരു ഓപ്ഷനുമില്ലാത്തത് കൊണ്ട് പരീക്ഷിക്കുന്നുവെന്ന് മാത്രം.!!

(തലവാചകത്തിലെ ഒന്നാമത്തെ ഭാഗത്തിന് ജമാഅത്ത് ശൂറാ അംഗം സി ദാവൂദിനോടും രണ്ടാം ഭാഗത്തിന് ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവിയോടും കടപ്പാട്)


abdurahmanpkm@gmail.com

Posted on: July 6, 2020 4:05 am | Last updated: July 5, 2020 at 11:25 pm [സിറാജ് ദിനപത്രം]
Read more http://www.sirajlive.com/2020/07/06/429781.html

ജമാഅത്ത് രാഷ്ട്രീയം മൗദൂദി വെട്ടിനിരത്തുന്നു !

ജമാഅത്ത് കാഴ്ചപ്പാട്[ ഇസ്ലാമിന്റെ വീക്ഷണമല്ല] മൗദൂദി പറയട്ടെ...
“”മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്ക് വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കൊടുംവഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലായിരിക്കും. യഥാര്‍ഥ ഇസ്‌ലാമിക വ്യവസ്ഥക്ക് പകരം ഈ കുഫ്റ് വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍ കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല”(ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം-1971, പേജ് 32)
സ്വന്തം സ്ഥാപക നേതാവിന്റെ കാഴ്ചപ്പാടിൽ നിങ്ങൾ ,ദൈവത്തിനെതിരെ രാജ്യ ദ്രോഹക്കൊടിയുമുയർത്തി എങ്ങോടാണ് ജമാഅത്തെ ഇസ്ലാമിക്കാരേ... നിങ്ങളെവിടെ ... നിങ്ങളുടെ മൗദൂദിയെവിടെ...
           #ഫാതിമാ_റഷീദ്...

വഫാത്തായ തിരുനബിക്ക് ഖത്തം ഓതിയ ഇമാമുമാർ !

*"12000 ഖത്മുൽ ഖുർആൻ" നബി(സ്വ) ക്ക് വേണ്ടി ഓതി ഹദ്യ ചെയ്തതാരെന്നറിയണ്ടെ  ??"*

*اثنتى عشرَة ألف ختمة(12000)*
✍🏻
*ഇമാം ബുഖാരി, മുസ്ലിം (റ:അ) പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഗുരുവര്യരായ മുഹമ്മദ് ബ്നു ഇസ് ഹാഖ് (റ)*

*ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ ﺑﻦ ﺇﺑﺮاﻫﻴﻢ ﺑﻦ ﻣﻬﺮاﻥ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺃﺑﻮ اﻟﻌﺒﺎﺱ اﻟﺴﺮاﺝ اﻟﺜﻘﻔﻰ ﻣﻮﻻﻫﻢ اﻟﻨﻴﺴﺎﺑﻮﺭﻯ اﻟﺤﺎﻓﻆ*

*ﺭﻭﻯ ﻋﻨﻪ اﻟﺒﺨﺎﺭﻯ ﻭﻣﺴﻠﻢ ﻭﺃﺑﻮ ﺣﺎﺗﻢ اﻟﺮاﺯﻯ ﻭﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻰ اﻟﺪﻧﻴﺎ ﻭﻫﻢ ﻣﻦ ﺷﻴﻮﺧﻪ ﻭﺃﺑﻮ اﻟﻌﺒﺎﺱ ﺑﻦ ﻋﻘﺪﺓ ﻭﺃﺑﻮ ﺣﺎﺗﻢ ﺑﻦ ﺣﺒﺎﻥ ﻭﺃﺑﻮ ﺇﺳﺤﺎﻕ اﻟﻤﺰﻛﻰ ﻭﺃﺑﻮ ﺣﺎﻣﺪ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺑﺎﻟﻮﻳﻪ ﻭاﻟﺤﺴﻦ ﺑﻦ ﺃﺣﻤﺪ اﻟﻤﺨﻠﺪﻯ ﻭﺃﺑﻮ ﺳﻬﻞ اﻟﺼﻌﻠﻮﻛﻰ ﻭﺃﺑﻮ ﺑﻜﺮ ﺑﻦ ﻣﻬﺮاﻥ اﻟﻤﻘﺮﻯ ﻭﺧﻼﺋﻖ ﺁﺧﺮﻫﻢ ﺃﺑﻮ اﻟﺤﺴﻴﻦ اﻟﺨﻔﺎﻑ*

*മുഹമ്മദ് ബ്നു ഇസ് ഹാഖ് (റ) ഹബീബായ സ്വ ക്ക് വേണ്ടി 12000 ഖത്മുൽ ഖുർ ആൻ ഓതിയത് 18 കിതാബുകളുടെ നഖ്ലുകളോടെ ഉദ്ധരിക്കാൻ സാധിക്കും ഇതൊക്കെ വെറുതെയായിട്ടുള്ള ഒരു പ്രവർത്തിയായി കാണാൻ കഴിയുമോ ????*
🔽
*وَكَانَ شَيخا مُسْندًا صَالحا سعيدا كثير المال وَهُوَ الذى قَرَأَ عَن النبى صلى الله عَلَيْهِ وَسلم (اثنتى عشرَة ألف ختمة*
(ത്വബഖാതു ശ്ശാഫിഈയതിൽ കുബ്റ :- 3/108) താജുദ്ദീൻ സുബുഖി (റ)
🔽
 ﺃﺑﻮ ﺇﺳﺤﺎﻕ اﻟﻤﺰﻛﻲ ﻋﻨﻪ: ﻭﻟﺪﺕ ﺳﻨﺔ ﺛﻤﺎﻧﻲ ﻋﺸﺮﺓ ﻭﻣﺎﺋﺘﻴﻦ، ﻭﺧﺘﻤﺖ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺛﻨﻲ ﻋﺸﺮ ﺃﻟﻒ ﺧﺘﻤﺔ،
(സിയറു അഹ്ലാമിന്നുബലാഹ് - ദഹബി 14/393)
🔽
ﻓﺈﻥ ﺃﺑﺎ ﺇﺳﺤﺎﻕ اﻟﻤﺰﻛﻲ ﺣﺪﺙ ﻋﻨﻪ ﺃﻧﻪ ﻗﺎﻝ ﻭﻟﺪﺕ ﺳﻨﺔ ﺛﻤﺎﻧﻲ ﻋﺸﺮﺓ ﻭﻣﺎﺋﺘﻴﻦ ﻭﺧﺘﻤﺖ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ اﺛﻨﻲ ﻋﺸﺮ ﺃﻟﻒ ﺧﺘﻤﺔ
(തദ്കിറതുൽ ഹുഫ്ഫാള് - 2/214)
🔽
ﻭﻗﺎﻝ ﺇﺳﺤﺎﻕ ﻟﻠﻤﺰﻛﻲ: ﺳﻤﻌﺘﻪ، ﻳﻘﻮﻝ: ﺧﺘﻤﺖ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ، ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، اﺛﻨﺘﻲ ﻋﺸﺮﺓ ﺃﻟﻒ ﺧﺘﻤﺔ،
(ത്വബഖാതു ശാഫി ഇയ്യ 1/218)

*കൂടാതെ താരീഖ് ബഗ്ദാദിലും, സം ആനിയുടെ അൻസാബിലും, ദഹബിയുടെ താരീഖുൽ ഇസ്ലാമിലും, സഖാവി ഇമാമിന്റെ ഗ്രന്ഥത്തിലും തുടങ്ങി 18 ളം വരുന്ന കിതാബുകളിൽ ഈ ഉദ്ധരണി കാണാൻ പറ്റും*

*മരണപ്പെട്ട വർക്ക് വേണ്ടി ഖുർ ആൻ ഖതം ഓതുകയെന്നത് ബിദ് അത്താണെങ്കിൽ ഓതിയവരും അത് രേഖപ്പെടുത്തി സമുദായത്തിന് ഗ്രന്ഥ രചനയിലൂടെ കാണിച്ച് തന്ന ഇമാമീങ്ങളും മുബ്തദിഉകളാണോ ?? സുബ് ഹാനല്ലാഹ് !!!! അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ*

        *സിദ്ധീഖുൽ മിസ്ബാഹ്*
          8891 786 787
          04/03/2020
🔽__________________________✍🏻

Wednesday, 8 July 2020

പ്രാർത്ഥന[സഹായ തേട്ടം]ആരാധനയാകുന്നതെപ്പോൾ-വഹാബികൾ പറയട്ടെ !

2008 ൽ വഹാബികളൊക്കെ  ഒറ്റത്തൗഹീദുമായി ഒരുമിച്ചുണ്ടായിരുന്ന  സമയത്ത് ,കൺ വീനർ മർകസുദ്ദ അ് വ  KNM ഔദ്യോഗിക വിഭാഗം പുറത്തിറക്കിയ "അഹ് ലുസ്സുന്ന വൽ ജമാ അ" എന്ന പുസ്തകത്തിലെ 15 മത്തെ പേജിൽ,സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ  അര്‍ഥമുള്ള[അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30]
''പ്രാർത്ഥന'' -
  ആരാധനയാകാനുള്ള മാനദണ്ഡം പഠിപ്പിക്കുന്നത് നോക്കൂ👇🏻👇🏻
———————————————
*"ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം"*
പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ
[പേജ് : 15]
2008 ൽ വെറും സഹായാർഥനയായിരുന്നത് കുറേ നാൾ കഴിഞ്ഞപ്പോൾ ,പടച്ചോനെപ്പോലുമറിയിക്കാതെ- വഹാബികളത്പ്രാ ആരാധനയാക്കി മാറ്റി ... സ്റ്റേജിലും പേജിലും മൗലവിമാർ പാവം അണികളെ ആ പേരിൽ പച്ചക്ക് പറ്റിക്കാനും തുടങ്ങി. എന്തിനേറെ - വഹാബീ ആപ്പീസിലെ സ്കെച്ചും പ്ളാമനുസരിച്ച് ഇവർ മുശ്രിക്കാക്കിയ മുസ്ലിംകൾക്കായി ഒന്നാന്തരം നരകം തന്നെ അങ്ങേ ലോകത്തിവർ പണി കഴിപ്പിച്ചു.മൗലവിമാരാൽ വീണ്ടും വീണ്ടും പറ്റിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട പാവം വഹാബികൾ...!
           
               ✍  ഖുദ്സി

Saturday, 4 July 2020

ആത്മാവ് മരണശേഷം എങ്ങിനെ ?

ആത്മാവ് ശരീരം എന്നിങ്ങനെ രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്ന ജീവനുള്ള ഏതുവസ്തുവിന്നും മരണം സംഭവിക്കും.മരണമെന്നത് ഇല്ലായ്മയല്ല മറിച്ച് ഭൗതിക ശരീരവുമായി ആത്മാവിൻ്റ വേർപെടൽ മാത്രമാണ്.
ഇമാം ഗസ്സാലി (റ) പറയുന്നു.
الذي تشهد له طرق الاعتبار وتنطق به الآيات والأخبار أن الموت معناه تغير حال فقط وأن الروح باقية بعد مفارقة الجسد إما معذبة وإما منعمة
(احياء علوم الدين ٤/٣٣٢)
ഖുർആനും ഹദീസും പറയുന്നതും ഗവേഷണ വഴികൾ സാക്ഷ്യപ്പെടുത്തുന്നതും മരണമെന്നാൽ ഒരു സ്ഥിതി മാറ്റം മാത്രമാണെന്നും ആത്മാവ് ശരീരവുമായി പിരിഞ്ഞശേഷം ശിക്ഷയിലോ അനുഗ്രഹത്തിലോ അവശേഷിക്കുന്നതാണ്.
( ഇഹ്‌യാ ഉലൂമുദ്ധീൻ 4/332)

മരണശേഷവും നശിക്കാത്ത ആത്മാവിനെ കുറിച്ച് ഇമാം തഫ്താസാനി(റ)
രേഖപ്പെടുത്തുന്നു.
فإن للنفس بعد المفارقة تعلقا ما بالبدن والتربة التي
دفنت فيها (شرح المقاصد ٣/٣٧٣)
പ്രസ്തുത ആത്മാവ് ശരീരമായോ
മറവുചെയ്ത മണ്ണുമായോ ബന്ധം കാണിക്കും
(ശർഹുൽ മഖാസ്വിദ് 3/373)

ശരീരം  ജീർണിച്ചാലും ഇല്ലെങ്കിലും  യഥാർത്ഥത്തിൽ സഹായാർത്ഥന  നടത്തുന്നത് ആത്മാവിനോടാണ്.

മരണ ശേഷവും പ്രവർത്തനം നിലക്കാത്ത ആത്മാവിനെക്കുറിച്ച് ഇമാം റാസി(റ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്
أن هذه الأرواح البشرية من جنس الملائكة فكلما كان اشتغالها بمعرفة الله تعالى ومحبته والانجذاب الي عالم الروحانيات أشد كانت مشاكلتها للملائكة اتم فكانت اقوي علي التصرف في أجساد هذا العالم
( التفسير الكبير ٢٤/١٤٧)
മനുഷ്യരുടെ ആത്മാക്കൾ മലക്കുകളുടെ വർഗ്ഗത്തിൽ പ്പെട്ടവയാണ് അതിനാൽ അല്ലാഹുവിനെ അറിയൽ അവനെ പ്രിയം വെക്കൽ ആത്മീയ ലോകത്തേക്ക് ആകൃഷ്ടമാവൽ എന്നിവയിൽ അവ  വ്യാപൃതമായാൽ മലക്കുകളുമായുള്ള അവയുടെ സാദൃശ്യം പരി പൂർണ്ണമാകുന്നതും ശാരീരിക ലോകത്ത് ക്രയവിക്രയം ചെയ്യാൻ അവ കൂടുതൽ ശക്തിയാർജ്ജിക്കുന്നതുമാണ്
(തഫ്സീറുറാസി 24/147)

ആത്മാക്കൾക്ക്
സഹായിക്കാൻ കഴിയുമെന്ന്
നാസിആത് സൂറത്തിലെ 1-5 ആയത്തുകൾ വിശദീകരിച്ച് കൊണ്ടും
പണ്ഡിത പ്രസ്താവനയുടെ അടിസ്ഥാനത്തിലും ഇമാം റാസി(റ)തന്നെ വിശാലമായിത്തന്നെ സമർത്ഥിക്കുന്നുണ്ട്
( തഫ്സീറുറാസി 30/31)

മൂസാ നബി(അ)യെ ഖബറിൽ നിന്ന് നസ്കരിക്കുന്നതായി ഞാൻ കണ്ടെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഹദീസും (6157) പിന്നീട് അമ്പത് വഖ്ത് നിസ്കാരം അഞ്ച് വഖ്താക്കി ചുരുക്കാൻ ആറാനാകാശത്ത് മൂസാ നബി(അ) തന്നെ സഹായിച്ച ഹദീസും 
(മുസ്ലിം 411) വ്യക്തമാക്കുന്നത്
മരിച്ചവരുടെ ആത്മാവ് നിമിഷങ്ങൾ കൊണ്ട് ജീവിച്ചിരിക്കുന്നവർക്ക് പോലും സാധിക്കാത്ത രൂപത്തിലുള്ള ഇടപെടൽ നടത്തുമെന്നും സഹായിക്കുമെന്നുമാണ്.

ഈ യാഥാർത്ഥ്യം ഉൽപതിഷ്ണുക്കളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യപോലും ശരിയാവണ്ണം വിവരിച്ചതായി കാണാം
وأما كونه رأي موسي قائما يصلي في قبره وراه في السماء أيضا فهذا لامنافةبينهما فان أمر الأرواح من جنس الملائكة في اللحظة الواحدة تصعد و تهبط كالملك ليست في ذلك كالبدن وقد بسطت الكلام علي أحكام الأرواح بعد مفارقة الأبدان في غير هذا الموضع وذكرت بعض ما في ذلك من الأحاديث والآثار والدلائل
( مجموعة الفتاوي ٣٦٦/١ )
മൂസ നബി(അ) ഖബറിൽ വെച്ച് നിസ് കരിക്കുന്നതായും പിന്നീട്‌ ആകാശത്തുവെച്ചും മുഹമ്മദ് നബി (സ്വ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിൻ്റെ വർഗ്ഗത്തിൽ പെട്ടതാണ് മലക്കിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും ഈ വിഷയത്തിൽ ശരീരത്തിൻ്റെ സ്വഭാവമല്ല ആത്മാവിനുള്ളത് ശരീരവുമായി വേർപിരിഞ്ഞതിനു ശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട് ചില ഹദീസുകളും ആ സാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്
 (മജ്മൂഅത്തു ഫതാവാ 1/366)

ആത്മാക്കൾക്ക് ശാരീരിക ലോകത്ത് പലവിധത്തിലുള്ള ക്രയവിക്രയങ്ങൾ നടത്താനുള്ള കഴിവ് വർധിക്കുമെന്ന് പ്രമാണ സഹിതം നമുക്ക് ബോധ്യമായി
എന്നാൽ അത് അവയോട് ആവശ്യപ്പെടാനും നബി(സ്വ) നിർദ്ദേശിച്ചിട്ടുണ്ട്
إذا نزل أحد كم منزلا فليقل أعوذ بكلمات الله التامات من شر ما خلق فإنه لا يضره شيء حتي يرتحل منه
(صحيح مسلم ٤٨٨٢)
നിങ്ങളിലെരാൾ ഒരു സ്ഥലത്തിറങ്ങിയാൽ അല്ലാഹു വിൻ്റെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിൻ്റ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു എന്നവൻ പറയട്ടെ എന്നാൽ ആ സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല.
 (സ്വഹീഹു മുസ്‌ലിം 4882)

ഈ ഹദീസിൽ പരാമർശിച്ച കലിമത്തുല്ലാഹിയുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു
و ايضا ثبت في علم المعقولات أن عالم الأرواح مستوى علي عالم الأجساد  وانما هي المدبرات لأمور هذا العام كما قال الله تعالى فالمدبرات أمرا فقوله أعوذ بكلمات الله التامات  استعاذة من الأرواح البشرية بالارواح العالية الأرواح المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات تلك العالية الطاهرة
(التفسير الكبير ٧٢/١)
ആത്മീയ ലോകം ശാരീരിക ലോകത്തിൻ്റെ മേൽ ആധിപത്യം പുലർത്തുന്നതാണെന്നും നിശ്ചയം ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയ ലോകമാണെന്നും ആത്മ തത്വശാസ്ത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് കാര്യം നിയന്ത്രിക്കുന്ന അവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ് അതിനാൽ (أعوذ بكلمات الله التامات) നമ്പൂർണ്ണമായ അല്ലാഹു വിൻ്റെ കലിമത്തുകളോട് ഞാൻ കാവൽതേടുന്നു എന്ന വാചകം മോശ മായ ആത്മാക്കളുടെ ശല്യം തടുക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവൽതേട്ടമാണ് അതിനാൽ കലിമാത്തുല്ലാഹിയുടെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു
(തഫ്സീറുറാസി  1/72)
ചുരുക്കത്തിൽ വഫാത്തിനുശേഷം ,അല്ലാഹുവിന്റെ അടിമകളായ മഹത്തുക്കൾക്ക് അല്ലാഹു കൊടുക്കുന്ന  കഴിവുകൾ [കറാമത്ത്, മുഅജിസത്ത്] വർധിക്കുമെന്നും ,അവരോട്  ,അല്ലാഹുവിന്റെ അനുഗ്രഹങ്ങളായ മുഅജിസത്ത്- കറാമത്ത് മുഖേന കാവലും സഹായവും ആവശ്യപ്പെടാമെന്നും ബോധ്യമായി.കറാമത്ത്- മുഅജിസത്ത് കൊടുക്കാൻ പടച്ചോനെയോ ,അത് ഉപയോഗപ്പെടുത്തി വിശ്വാസികളെ സഹായിക്കാൻ അമ്പിയാ- ഔലിയാക്കളെയോ ഞങ്ങൾ സമ്മതിക്കില്ലെന്നും ,അതിനുള്ള NOC ഞമ്മന്റെ ആപ്പീസിൽ നിന്ന് നൽകില്ലെന്നുമുള്ള വഹാബീ മൗദൂദീ ജൽപനത്തിന് ഇസ്ലാമിൽ യാതൊരു നിലനിൽപുമില്ലെന്ന് വ്യക്തം...

Thursday, 2 July 2020

കാന്തപുരവും സ്ത്രീ വിദ്യാഭ്യാസവും

കാന്തപുരം ഉസ്താദിന്റെ കാര്യത്തിൽ കേരളത്തിലെ പല പൊതുധാരാ പ്രവർത്തകരും അജ്ഞരാണെന്ന ബോധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതായിരുന്നു ഇന്നലത്തെ സോഷ്യൽ മീഡിയ. മർകസ് ലോ കോളേജിൽ നിന്നും പതിനഞ്ചു പെൺകുട്ടികൾ എൽ.എൽ.ബി പാസ്സായി എൻറോൾ ചെയ്തപ്പോഴാണ് ശരിക്കും ചിലരെങ്കിലും ഈ സ്വയം നിർമിത കിണറ്റിൽനിന്നും പുറം ലോകത്തേക്ക് വന്നത്.
യഥാർത്ഥത്തിൽ മർകസ് ലോ കോളേജിൽ നിന്നും ആദ്യമായല്ല പെൺകുട്ടികൾ പഠിച്ചു പുറത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ടുവർഷവും ഇത് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് വാങ്ങിയത് മർകസ് ലോ കോളേജിലെ ഒരു പെൺകുട്ടിയായിരുന്നു. 'സ്ത്രീ വിരുദ്ധത' ആമുഖമിട്ടു എഴുതുന്നവരും അവരെ പകർത്തുന്നവരും അറിയാത്ത നൂറുകൂട്ടം വസ്തുതകളുണ്ട് മർക്കസുമായി ചുറ്റിപ്പറ്റിപ്പറയാൻ. കേരളത്തിൽ മുന്നൂറിലധികം സ്‌കൂളുകൾ കാന്തപുരം ഉസ്താദിന്റെയോ അദ്ദേഹം നേത്രത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെയോ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ഇവയിൽ ബഹുഭൂരിഭാഗവും പെൺകുട്ടികളാണ് പഠിക്കുന്നത്. മർകസ് നേരിട്ട് നടത്തുന്ന മെഡിക്കൽ കോളേജിലും എൺപത് ശതമാനം കുട്ടികളും പെൺകുട്ടികളാണ്. ഡിഗ്രി, പി.ജി തലങ്ങളിൽ മർകസ് ധരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇവയിലും പെൺകുട്ടികൾ ധാരാളമാണ്. സ്ത്രീകൾക്ക് മാത്രം തൊഴിൽ നൽകുന്ന ധാരാളം സംരംഭങ്ങളുണ്ട് മര്കസിനു കീഴിൽ. സഹ്‌റ സംവിധാനം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇവരിൽ പലരും അനാഥകൾ കൂടിയാണെന്ന ബോധം  നമ്മുക്ക് വേണം. ആയിരക്കണക്കിന് അനാഥ കുട്ടികൾക്ക് ഇന്നും വീട്ടിലേക്ക് ഓരോ മാസവും പണമെത്തിക്കുന്ന ഏക വ്യക്തി കാന്തപുരമായിരിക്കും. 'ഹാദിയ' എന്ന പേരിൽ പെൺകുട്ടികൾക്ക് മാത്രം നൂറിലധികം സ്ഥാപനങ്ങൾ നടത്തുന്ന ഏക വ്യക്തിയും ഈ കാന്തപുരമായിരിക്കും. നൂറുകണക്കിന് അഗതി-അനാഥ പെൺകുട്ടികളെ റെസിഡൻഷ്യൽ സംവിധാനത്തോടെ പഠിപ്പിക്കുന്ന ഏക വ്യക്തിയും ഉസ്താദ് മാത്രമായിരിക്കും. കേരളത്തിൽ മാത്രമല്ല-കശ്മീർ മുതൽ കന്യാകുമാരി വരെ ഇതാണാവസ്ഥ.

ഇന്ത്യയിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലായും ഐഐടി-ഐഐഎം കളുമായും നൂറുകണക്കിന് കാന്തപുരം ഉസ്താദിന്റെ സ്വന്തം ശിഷ്യന്മാർ തന്നെ പഠിക്കുന്നു; ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മർകസും പ്രസ്ഥാനവും സ്കോളർഷിപ്പുകൾ നൽകുന്നു; യൂറോപ്പ്, അമേരിക്ക തുടങ്ങിയ വൻകരകളിൽ PhD ക്കു വരെ ഉസ്താദിന്റെ വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു; ഇതിലപ്പുറം ആളുകൾ ഉന്നത തൊഴിൽ രംഗത്ത് ഉസ്താദിന്റെ തണലിൽ പഠിച്ചതിനു ശേഷം ജോലിചെയ്യുന്നു.
അക്കാദമിക് സ്വഭാവമുള്ള മുഴുവൻ ആളുകളോടും പറയട്ടെ, കാന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് മുതലുള്ള മലബാറിലെ വിദ്യാഭ്യാസ മാറ്റം നാം പഠിക്കണം. എക്കണോമെട്രിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും അടിസ്ഥാന പരമായി ഉപയോഗിക്കുന്ന ടി ടെസ്റ്റ് (t-test) ഉപയോഗിച്ചെങ്കിലും  കാന്തപുരം എഫ്ഫക്റ്റ് നാം അളക്കണം. അപ്പോഴേ ഇത് മനസ്സിലാകൂ.
സ്വാതന്ത്ര്യത്തിനു ശേഷം മലബാറിന്റെയും പ്രത്യേകിച്ച് മുസ്ലിംകളുടെയും അവസ്ഥ എല്ലാവർക്കുമറിയുന്നതാണ്. എല്ലാ മുന്നണികളും മാറിമാറി ഭരിച്ചിട്ടും എന്നാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്ന് നാം ശരിക്കും അളക്കണം. ഒരു പാർട്ടിയും രൂപീകരിക്കാതെ, പല പാർട്ടികളോടും പൊരുതിയാണ് കാന്തപുരം ഇത് നേടിയത്. ഇപ്പോൾ മുസ്ലിംകളിൽ പലരും വിദ്യാഭ്യാസ കാര്യത്തിൽ അൽപ്പമെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇതെന്ന് മുതലാണെന്നു ശരിക്കും ആലോചിക്കണം. കുറച്ച് അറബി മുൻഷിമാരെയുണ്ടാക്കി അതാണ് മലബാറിലെ മുസ്ലിംകളുടെ നവോത്ഥാനമെന്നു വരെ പറയാൻ ധൈര്യം കാണിച്ചവർ നമുക്കിടയിൽ കഴിഞ്ഞുപോയി. പാവപ്പെട്ടവനെ കാണാതെ പണക്കാർക്കുവേണ്ടി മാത്രം സ്ഥാപനങ്ങൾ പണിത് നവോത്ഥാനം അവകാശപ്പെട്ടവരും ഇപ്പോൾ പണപ്പെട്ടിയുടെ മുന്നിൽ പണമെണ്ണിയിരിക്കുന്നുവെന്നല്ലാതെ സമൂഹത്തിനു  വല്ലതും നൽകിയോയെന്ന് നാം ആലോചിക്കണം. മണ്ഡലം ഒരിക്കൽ പോലും കാണാതെ നിരന്തരം ജയിച്ചുകയറിയിരുന്ന ജനപ്രതിനിധികൾ എന്നാണ് മണ്ഡലത്തിൽനിന്നും എണീക്കാതെ വർക്ക് ചെയ്തതെന്നും നാം ചിന്തിക്കണം. എല്ലാത്തിനും പിന്നിൽ ഒരു കാന്തപുരം എഫ്ഫക്റ്റ് ഇല്ലേ? ഇപ്പോഴും ഇതൊരാവർത്തി വായിക്കാനോ കാണണോ കേൾക്കാനോ തയ്യാറില്ലാതെയാണ് പലരും ഉസ്താദിന്റെ വിഷയം വരുമ്പോൾ പ്രതികരിക്കാറുള്ളത്. അക്കാദമിക് സ്വഭാവമുള്ളവർ ഇതെല്ലം പഠിക്കാൻ തെയ്യാറാകുകയല്ലേ വേണ്ടത്.

പിന്നെന്താണ് കാന്തപുരത്തിന്റെ വിഷയത്തിലെ ഈ സ്ത്രീ വിരുദ്ധതയെന്നു മനസ്സിലാകുന്നില്ല. സ്ത്രീയെക്കുറിച്ച് മനുസ്‌മൃതിയും ബൈബിളും ഖുർആനും പറഞ്ഞത് കേരള സമൂഹത്തിനു അത്ര അപരിചിതമല്ലല്ലോ. ഒരു താരതമ്യ പഠനമല്ലേ പൊതുപ്രവർത്തകർ ഇവ്വിഷയത്തിൽ ചെയ്യേണ്ടത്? അഴിഞ്ഞാട്ടം പാടുണ്ടെന്ന് കേരളത്തിലെ ഏതെങ്കിലുമൊരു ഉത്തരവാദിത്ത ബോധമുള്ള മതനേതാവ് പറയുമോ? പെൺകുട്ടികളുടെ സുരക്ഷയിൽ കണിശ സ്വഭാവമുള്ള കാന്തപുരം ഉസ്താദിന് ഇതിലപ്പുറം മറ്റൊരു നിലപാട് എടുക്കാനാവുമോ? മുൻവിധിയിലൂടെയല്ലായിരുന്നു കാര്യങ്ങളെ സമീപിക്കേണ്ടിയിരുന്നത്. നേരെചൊവ്വേ ചിന്തിക്കുന്നവർക്ക് സ്ത്രീ ശാക്തീകരണത്തിലും അതോടൊപ്പം സ്ത്രീ സുരക്ഷയിലും കാന്തപുരത്തിന്റെ നിലപാട് അധികം വൈകാതെ സ്വീകരിക്കേണ്ടിവരും. കാന്തപുരം മറ്റെല്ലാവരേക്കാളും ഒരല്പം ദീർഘ ദൃഷ്ടികൂടി അധികമുള്ളയാളാണ്.
2-7-2020

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് മസാല !

മതേതര രാജ്യത്ത് വോട്ടു ചെയ്യാൻ മുസ്ലിമിന് പാടില്ല എന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണം.




പ്രാർത്ഥന വഹാബികൾക്കൊരു നിരൂപണം

പ്രാർത്ഥനയും അർത്ഥനയും

--------------------------------------------

        അല്ലാഹുവിനോട് നിർവ്വഹിക്കേണ്ടതും മറ്റുള്ളവരോട് നിർവ്വഹിക്കൽ ശിർകു (ബഹുദൈവാരാധനയു) മാകുന്ന പ്രാർത്ഥന എന്താണെന്ന് ഒരു ലളിത പരിശോധന നടത്തി നോക്കാം.

വിവിധ സാധ്യതകൾ

-------------------------------

        1ദൂരെ നിന്ന് / അദൃശ്യരോട് നിർവഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന

        [നിരൂപണം]

        ഇതനുസരിച്ച് വിഗ്രഹത്തോട് സമീപത്തു വെച്ച് നടത്തപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥയല്ലെന്നു വരും.

        2 മരിച്ചവരോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് അല്ലാഹുവിനോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥനയല്ലെന്നു വരും.

        3 അഭൗതിക സഹായം അർത്ഥിക്കലാണു പ്രാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് ജീവിത കാലത്ത് തിരുനബി (ﷺ) യോട് സ്വഹാബിമാർ നിർവ്വഹിച്ചിരുന്ന പല സഹായാർത്ഥനകളും പ്രാർത്ഥനകളായിരുന്നുവെന്ന് വരും. ഉദാ: “അങ്ങയോട് സ്വർഗത്തിലെ സഹവർത്തിത്വം ഞാൻ ചോദിക്കുന്നു”

        4 കാര്യകാരണ ബന്ധങ്ങൾ നിഷ്ക്രിയമാവുമ്പോൾ (ഉദാ: പതിനെട്ടാം വളവിൽ വണ്ടി നിയന്ത്രണം വിട്ടാൽ) നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് കാര്യകാരണ ബന്ധം (ഉദാ: രോഗശമനാൗഷദ ബന്ധം)   സക്രിയമാവുമ്പോൾ അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കുന്നത് പ്രാർത്ഥനയല്ലെന്നുവരും

        5 അദൃശ്യജ്ഞാനം വിശ്വസിച്ച് / എപ്പോൾ എവിടെ വച്ച് വിളിച്ചാലും കേൾക്കുമെന്ന് വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.

        [നിരൂപണം]

        അനാശ്രിതമായ അറിവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ, അത് ശേഷം പറയുന്ന ദിവ്യത്വത്തിൽ ഉൾപെട്ടു. പരാശ്രിത ജ്ഞാനവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ,  അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കൽ പ്രാർത്ഥനയല്ലെന്ന് വരും.

        നിരുപാധികമായ,അദൃശ്യജ്ഞാനവും വിശാലകേൾവിയുമാണ് ഉദ്ദേശ്യമെങ്കിൽ,അവ വിശ്വസിക്കാതെ വിഗ്രഹങ്ങളോടോ ആൾ ദൈവങ്ങളോടോ ദിവ്യത്വം വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന അർത്ഥന പ്രാർത്ഥനയല്ലെന്ന് വരും.

        6 നടേ പറഞ്ഞ ഏതെങ്കിലുമൊരു  (ഉദാ: അഭൗതിക സഹായം.... / മരിച്ചവരോട്..../....)  സഹായാർത്ഥനയാണു പ്രാർത്ഥന.അവയെല്ലാം വിവിധ തരം പ്രാർത്ഥനകളാണ്.



        [നിരൂപണം]

        മുൻചൊന്ന ചില വിമർശനങ്ങൾ ഈ സാധ്യതയുടെ നേർക്ക് വരില്ലെങ്കിലും, ഇതെല്ലാം പ്രാർത്ഥനയുടെ പരിധിയിൽ വരുന്നുവെന്നതിന് ഒരർദ്ധ രേഖ പോലുമില്ല 

        7 പൂർണമോ ഭാഗികമോ ആയ ദിവ്യത്വം ആരോപിച്ച് നിർവഹിക്കുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.

        മറ്റു പരാമർശിത സാധ്യതകൾ അസംബന്ധമെന്ന് സ്ഥിരപ്പെട്ടതിനാലും പരാമർശിക്കാത്ത സാധ്യതകൾ ഏകദൈവ വിശ്വാസി സമൂഹത്തിന് നാളിതുവരെ ചിരപരിചിതമല്ലാത്തതിനാലും, നിലനിൽക്കുന്ന ഏക സാധ്യത ഇതാണ്. ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത കർമങ്ങൾ ബഹുദൈവാരാധന യായി പരിഗണിക്കുന്നത് ന്യായമല്ലല്ലോ. ഇത് പ്രാർത്ഥനയാണെന്ന കാര്യം തർക്ക രഹിതമാണ്. മറ്റു ചിലതുകൂടി പ്രാർത്ഥനയായി വരുമെന്ന് വാദമാവട്ടെ, പ്രമാണ രഹിതവുമാണ്.

        [സന്ദേഹം 1]

        മക്കയിലെ ബഹുദൈവ വിശ്വാസികളിൽ ചിലർ അല്ലാഹു അല്ലാത്തവർ ശുപാർകരാണെന്നു മാത്രമാണല്ലോ വിശ്വസിച്ചിരുന്നത്. ശുപാർശ എങ്ങനെ ദിവ്യത്വമാകും ?

        [നിവാരണം ]

        അനുസരിക്കപ്പെടുന്ന / തങ്ങളുടെ ഹിതം അനിവാര്യേന നടപ്പിലാവുന്ന ശുപാർശകരിലാണവർ വിശ്വസിച്ചത് “അക്രമികൾക്ക് അനുസരിക്കപ്പെടുന്ന യാതൊരു ശുപാർശകരുമില്ല” സ്വതീരുമാനം അനിവാര്യേന നടപ്പിലാവുകയെന്നത് ദിവ്യത്വ൦ (ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന ഗൂണ൦) തന്നെയല്ലേ. മലകുകൾ ദൈവപുത്രിമാരാണെന്ന് പ്രസ്താവിച്ചവരു൦ ഇവർ തന്നെയായിരുന്നു എന്ന് ഖുർആൻ പണ്ഡിതർ രേഖപ്പെടുത്തിയത് കൂടി ഇതിലേക്കു ചേർക്കാം.

        സന്ദേഹം 2

        “ജൂതകൃസ്തീയർ അവരുടെ പുരോഹതരെ ദൈവങ്ങളാക്കി” എന്നുണ്ടല്ലോ. പുരോഹിതരിൽ അവർ വിശ്വസിച്ചിരുന്ന ഭാഗിക ദിവ്യത്വ൦ എന്തായിരുന്നു ?

        [നിവാരണം ]

        അല്ലാഹു നിഷിദ്ധമാക്കിയ പലതും പുരോഹിതർ അനുവദിക്കുകയും അനുവദിച്ച പലതും അവർ നിഷിദ്ധമാക്കുകയും ചെയ്തു. “നിയമനിർമാണാധികാര൦ അല്ലാഹുവിനു മാത്രമാണ്”. ജൂതകൃസ്ത്യാനികൾ പുരോഹിതൻമാർക്ക് വകവെച്ചു കൊടുത്ത ദിവ്യത്വം ഇതാണ്.

        [സന്ദേഹം 3]

        അദൃശ്യജ്ഞാനം ദൈവത്തിനു മാത്രമാണെന്നു ഖുർആൻ.എങ്കിൽ അദൃശ്യജ്ഞാനം ഒരാളിൽ വിശ്വസിച്ച് അദ്ദേഹത്തോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന നടേ പറഞ്ഞ നിർവചനപ്രകാരം പ്രാർത്ഥനയാവുകയില്ലേ ?

        [നിവാരണം ]

        1 അനേകം അദൃശ്യ കാര്യങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണല്ലോ നാം എങ്കിൽ, ഉപര്യുക്ത  ഖുർആനിക വചനത്തിന്റെ (അല്ലാഹുവല്ലാത്ത ഒരാളും ഒരു വിധേനയും അദൃശ്യമറിയില്ലെന്ന) ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്ന് ഗ്രഹിക്കാം. പ്രസ്തുത വചനം, സ്രഷ്ടാവ് തന്റെ ഇഷ്ട ദാസന്മാർക്ക് അദൃശ്യമറിയിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന ഇതര ഖുർആനിക രേഖകളോട് സമന്വയിപ്പിച്ച് മനസ്സിലാക്കുകയാണു വേണ്ടത്.

        2 അല്ലാഹുവിനു മാത്രമുള്ളതെല്ലാം ദിവ്യത്വമല്ല. അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ സംഭവ്യമല്ലാത്ത കാര്യമാണു ദിവ്യത്വം. (മുൻചൊന്ന ശുപാർശ, ആത്യന്തികമായ നിയമനിർമാണാധികാരം എന്നിവ ഈ ഗണത്തിലാണ് വരുന്നതെന്നു വ്യക്തം) അല്ലെങ്കിൽ, പ്രപഞ്ച൦ നിലവിൽ വന്നപ്പോൾ പ്രാപഞ്ചിക പദാർത്ഥങ്ങൾക്കെല്ലാ൦ ദിവ്യത്വ൦ കൈവന്നുവെന്നു ജൽപിക്കേണ്ടിവരും. അത് നിലവിൽ വരും മുമ്പ് ഉണ്മ, അറിവ്, കഴിവ്,...എന്നിത്യാദി ഗുണങ്ങൾ അല്ലാഹുവിനു മാത്രമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. അദൃശ്യജ്ഞാനമാവട്ടെ അല്ലാഹു അല്ലാത്തവർക്ക് സ്വയം ഉണ്ടാവൽ അസംഭവ്യമാണെങ്കിലും അവർക്ക് അത് അറിയിക്കപ്പെടൽ അസംഭവ്യമല്ലല്ലോ.

        [സന്ദേഹം 4]

        സ്രഷ്ടാവിനോട് ആവശ്യപ്പെടുന്ന എല്ലാ കാര്യവും സൃഷ്ടികളോട് ആവശ്യപ്പെടാമോ ?

        [നിവാരണം ]

        സ്രഷ്ടാവിനോട് ആവശ്യപ്പെടുന്നതൊന്നും ഒരു സൃഷ്ടിയോടും ആവശ്യപ്പെടാവതല്ല ; ഏതു കാര്യമാണെങ്കിലും അത് സൃഷ്ടിച്ചു തരാനാണ് / സ്രഷ്ടാവിനോട്  ആവശ്യപ്പെടുക. (സൃഷ്ടികളോടാവശ്യപ്പെടുന്നതൊന്നും സ്രഷ്ടാവിനോടുമാവശ്യപ്പെടാവതല്ല ; അല്ലാഹുവിന്റെ സൃഷ്ടിച്ചു തരൽ പ്രക്രിയയ്ക്ക് മാധ്യമമായി /നിമിത്തമായി വർത്തിക്കുവാനാണ് സൃഷ്ടികളോടാവശ്യപ്പെടുക.

        സ്രഷ്ടാവ് മാധ്യമമായി / നിമിത്തമായി വർത്തിക്കുകയല്ല.പ്രത്യുത,സർവ്വ മാധ്യമങ്ങളും / നിമിത്തങ്ങളും സംവിധാനിക്കുകയും സക്രിയമാക്കുകയുമാണ് ചെയ്യുക.) മറ്റൊരു ഭാഷയിൽ, ആത്യന്തിക സഹായം അല്ലാഹുവിനോടു മാത്രം അർത്ഥിക്കുക. ഇതാണു പ്രാർത്ഥന. മറ്റുള്ളവരോട്, പ്രസ്തുത സഹായത്തിനു നിമിത്തമായി വർത്തിക്കാൻ മാത്രം ആവശ്യപ്പെടുക ഇതൊരു കേവലം അർത്ഥനയാണ്.

        അർത്ഥിക്കുന്നവരുടെ

പദപ്രയോഗങ്ങളിൽ പ്രാർത്ഥനയോട് സാമ്യം കാണുന്നുവെങ്കിൽ മുസ്ലിംകൾ കഅ്ബഃ പ്രദിക്ഷണം ചെയ്യുന്നതും ഹൈന്ദവർ ക്ഷേത്രം പ്രദിക്ഷണം ചെയ്യുന്നതും തമ്മിലുള്ള സാമ്യം പോലെയാണത്. (വൈജാത്യം നിർണയിക്കുന്നത് വിശ്വാസമാണ്)

അത്തരം പ്രയോഗങ്ങൾ ആലങ്കാരികമോ രൂപകാത്മകമോ ആണ്. തെറ്റിദ്ധാരണ ജനിപ്പിക്കും വിധമല്ലെങ്കിൽ അതിൽ അനൗചിത്യം (ഖുബ്ഹ്) ഒട്ടുമില്ല.

        [സന്ദേഹം 5]

        താങ്കൾ പറഞ്ഞതനുസരിച്ച് മരിച്ചുപോയ രാമനോട് ദിവ്യത്വം വിശ്വസിക്കാതെ, സഹായമർത്ഥിച്ചാൽ ശിർക്കാവുകയില്ലല്ലോ

        [നിവാരണം ]

        ദിവ്യത്വം വിശ്വസിക്കാതെയാണെങ്കിൽ ശിർക്കല്ലെങ്കിലും അത് കുഫ്റാണ്. കാരണം : പ്രസ്തുത സഹായാർത്ഥന, അവിശ്വാസിയായി മരിച്ച വ്യക്തി മരണാനന്തരം (ശുപാർശയിലൂടെയോ മറ്റോ സഹായിക്കാൻ അല്ലാഹുവിനാൽ അനുമതി നൽകപ്പെടുമാറ്) മഹാത്മാവായി ഭവിക്കുമെന്ന കുഫ്രൻ വിശ്വാസത്തിൽ അധിഷ്ഠിതമാണ്.

        ശിർകെല്ലാം കുഫ്റാണെങ്കിലും കുഫ്റെല്ലാം ശിർകല്ലെന്നും, മുശ്രികായ കാഫിറും മുശ്രികല്ലാത്ത കാഫിറും ശാശ്വത നരക വാസികൾ തന്നെയാണെന്നും നമുക്കറിയാം. ചിലപ്പോൾ കുഫ്റിനെ പരാമർശിക്കാൻ  ശിർക് എന്ന ശബ്ദം പ്രയോഗിക്കാറുമുണ്ട്. കാഫിറിന്റെ ഏക ദൈവ വിശ്വാസം അസ്വീകാര്യമായതാണു കാരണം.

        [കുറിപ്പ്]

        അർത്ഥന എന്ന അർത്ഥത്തിൽ പ്രാർത്ഥന ചിലപ്പോൾ പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും, ദുആഇന്റെ മതകീയ അർത്ഥമാണ് പ്രാർത്ഥന കൊണ്ട് നാമിവിടെ വിവക്ഷിക്കുന്നത്.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി