ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 23 July 2020

കടലിലെറിഞ്ഞ പഴവും മൗലവിമാരുടെ സന്തോഷവും

''തങ്ങൾ പഴമെറിഞ്ഞപ്പോൾ മൗലവിമാർ പഴത്തൊലിയെറിഞ്ഞ്  വഹാബികളെ  വീഴ്ത്തി...''

                'നബി തങ്ങൾ കണ്ണൂർ കടപ്പുറത്ത് വന്ന് പഴമെറിഞ്ഞത് ഖുർആനിലുണ്ടോ ?.അതു പോകട്ടെ-ബുഖാരിയിലുണ്ടോ ?'.

               ഇന്ന് രാവിലെ ഒരു വഹാബീ  മൗലവിയുടെ ഗീർവാണ പ്രസംഗം കേട്ടപ്പോൾ ചിരിയടക്കാനായില്ല.കേട്ടപാതി കേൾക്കാത്ത പാതി ,വർഷങ്ങളോളമായി - തൗഹീദിൽ തീരുമാനമാകാതെ തമ്മിലടിച്ച് രസിച്ചിരുന്ന മുറി മൗലവിമാരുൾപ്പെടെ സർവ്വ വഹാബികളും പഴത്തിന് പിന്നാലെ പാഞ്ഞു. അണികളുടെ അണമുറിയാത്ത ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാൻ കഴിയാതെ നിസ്സഹായരായി നിൽക്കാൻ വിധിക്കപ്പെട്ട  മൗലവിമാർക്കേതായാലും പെരുത്ത് സന്തോഷമായി.വഹാബിത്തൗഹീദിലൊരു തീരുമാനമായില്ലെങ്കിലൊരു പ്രശ്നവുമില്ല. മണ്ടൻമാരായ അണികളുടെ ചോദ്യശല്യമിനി കുറേ നാളത്തേക്കുണ്ടാകില്ല.എല്ലാവരുമിനി പഴത്തിന്റെ പിന്നാലെ കൂടിക്കോളും... ഏതായാലും ,നെയ്യപ്പം തിന്നാൽ രണ്ട് ഗുണമെന്ന പോലെ രണ്ട് കൊണം കിട്ടിയ സന്തോസത്തിലാണ് വഹാബീ  കാര്യാലയത്തിലെ ആപ്പീസർമാർ.എങ്ങിനെ വിശദീകരിച്ചിട്ടും ഒരിടത്തുമെത്താത്ത വഹാബിത്തൗഹീദിനെക്കുറിച്ചോ,കയ്യും കാലും ചന്തിയുമുള്ള വഹാബീ ദൈവത്തിനെക്കുറിച്ചോ -,പടച്ചോൻ ആകാശത്തിലാണെന്നു വിശ്വസിച്ചാൽ കാഫിറാകുമെന്ന [1952 ലെഅൽമനാർ ജനുവരി ലക്കം]1952 മുതൽ 57 വർഷം മാത്രം വാലിഡിറ്റിയുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ചോ ,പടച്ചോൻ ആകാശത്തിലാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന [2009 ജൂൺ മാസത്തെ അൽ മനാർ]2009 ൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ വിശ്വാസത്തെക്കുറിച്ചോ ഒരു കുഞ്ഞാടിനും ചർച്ചയില്ല. ആ കലം മൗലവിമാർ ആരുമറിയാതെ ഉടച്ചു- അതിവിദഗ്ദമായി... മണ്ടൻമാരായ അണികളാകട്ടെ -ഇക്കഥയൊന്നുമറിയാതെ പഴത്തൊലിയിൽ വഹാബിത്തൗഹീദ് പണിയാനുള്ള പണിപ്പുരയിലാണ്... ബല്ലാത്ത അഭിമാനത്തോടെ...

            ''അറിഞ്ഞോ ഖുദ്സീ കാര്യങ്ങൾ... എന്ത് കാര്യങ്ങൾ... ഖുറാഫികൾ കടലമ്മയെ ആരാധിച്ച് പഴമെറിഞ്ഞു... എവിടെ... കണ്ണൂരിലെവിടെയോ ആണെന്നാണ് മൗലവി പറഞ്ഞത്... നിങ്ങളത് കണ്ടോ ബ്രോ... ഏയ് ... ഞമ്മള് കണ്ടില്ല... എറിഞ്ഞവരിൽ നിന്ന് - കടലമ്മയെ ആരാധിക്കാനാണ് എന്ന വിവരം നിങ്ങൾ ഉറപ്പിച്ചോ ... ഏയ്... ഇല്ല... പിന്നെങ്ങിനെ... അത് ... അതു പിന്നെ.... മ്മടെ മൗലവി... വാട്സപ്പിൽ.... അതായത്... മതി മതി...''...ഇതാണ് വഹാബികളുടെ അവസ്ഥ... കാള പെറ്റെന്നു കേൾക്കുമ്പോഴേക്കും കുട്ടിയുടുപ്പും കുട്ടിക്കൂറയുടെ പൗഡറുമായി ഇറങ്ങിക്കോളും... അന്തംകമ്മികൾ... യഥാർത്ഥത്തിൽ - ഈ വിവരമില്ലായ്മയാണിക്കൂട്ടരെ വഹാബിയാക്കിയത്... അതാണ്മൗ ലവിമാരുടെ മഹാഭാഗ്യവും...

              കണ്ണൂർ പുതിയങ്ങാടി കടപ്പുറത്ത് വർഷങ്ങൾക്ക് മുന്നേ ,കടപ്പുറത്തെ ക്ഷാമകാലത്ത് ക്ഷേമം കിട്ടാൻ ദുആ ചെയ്യാനായി പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ വന്നിരുന്നു. അന്ന് തങ്ങൾ നല്ലൊരു ദുആ നടത്തിയിരുന്നു.സ്വദഖ നൽകി ദുആ ചെയ്താൽ ഉത്തരം കിട്ടാൻ അനുയോജ്യമാണെന്ന ബാല പാOo  'പഠിച്ചിട്ടില്ലാത്ത' [വഹാബീ ഭാഷയിൽ] ബഹുമാനപ്പെട്ടവർ ആരോ കൊണ്ടുവന്ന ''പഴം'' കടലിലെ മിണ്ടാപ്രാണികളായ മീനുകൾക്ക് ഭക്ഷണമായി എറിഞ്ഞ് കൊടുത്തു. ആ ദുആ പടച്ചവൻ സ്വീകരിച്ചതിന്റെ ഫലം അവിടത്തുകാർ അനുഭവിച്ചറിയുകയും ചെയ്തു.മിണ്ടാപ്രാണികളായ മീനുകൾക്ക് പഴം സ്വദഖ നൽകി പടച്ചോനോട് ദുആ ചെയ്യുന്ന പതിവ് അവിടത്തുകാരിന്നും മുടക്കാതെ ചെയ്തു പോരുന്നു. നൂറ് വർഷം കേരളത്തിൽ തലകുത്തി മറിഞ്ഞിട്ടും വഹാബിത്തൗഹീദ് തീരുമാനമാകാത്ത വഹാബികൾക്കിത് ശിർക്കായതിന് സമുദായമെന്ത് പിഴച്ചു... സ്വന്തം കുഞ്ഞാടുകളെ പറ്റിക്കാൻ ഓരോ സമയത്തും മൗലവിമാരിത്തരം എല്ലിൻ കക്ഷണങ്ങൾ എറിഞ്ഞു കൊടുക്കും. തങ്ങൾ പഴമെറിഞ്ഞപ്പോൾ മൗലവിമാർ പഴത്തൊലിയെറിഞ്ഞ് കുഞ്ഞാടുകളെ വീഴ്ത്തിയെന്നു ചുരുക്കം.
 
         കഥയറിയാത്ത അണികൾ മുശ്രിക്കാക്കൽ കൊട്ടേഷൻ അഭിമാനത്തോടെ ഏറ്റെടുക്കും. അത് കണ്ട് മൗലവിമാർ - അണികളെ പറ്റിച്ച സന്തോഷത്തോടെ ഊറിച്ചിരിക്കും... ഇത്തരം വിവരമില്ലാത്ത അണികളാണ് എക്കാലത്തും മൗലവിമാരുടെ വരുമാനം... സ്വർണം വാങ്ങി- താത്താമാർക്ക് സ്വർഗം കൊടുത്ത കഥയൊക്കെ അതിൽ ചിലത് മാത്രം... ഏതായാലും പഴത്തൊലിയിൽ തൗഹീദ് പണിയാനിറങ്ങിയ അണികളെ വിദഗ്ദമായി പറ്റിച്ച ,അണികളുടെ തൗഹീദിയൻ സംശയ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വിവാദങ്ങളുണ്ടാക്കി സ്വന്തം അണികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന മൗലവിമാർക്ക് അഭിവാദനങ്ങൾ...

ഖുദ്സി
20-07-2020