വളരെ വ്യക്തവും യുക്തവുമാണ് ഇസ്ലാമിക ആശയാദര്‍ശങ്ങള്‍. മുഹമ്മദ് ന ബി(സ്വ) തന്റെ സംഭവ ബഹുലമായ 23 വര്‍ഷക്കാലം കൊണ്ട് ഇസ്ലാം പരിപൂ ര്‍ണമായി അവതരിപ്പിച്ചു. ശേഷം ഒരു പ്രവാചകന്റെ ആവശ്യം ഇസ്ലാമിന് തീ രെയില്ല. മുഹമ്മദ് നബി(സ്വ) തങ്ങള്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അര്‍ ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി പറഞ്ഞു. ‘ഇന്നേ ദിവസം ഞാന്‍ നി ങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു.’ തന്റെ ശേഷം വേറെ നബിയില്ലെന്നും നബി(സ്വ) തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആ നും ഈ കാര്യം ഊന്നിപ്പറയുന്നു. ഇതൊക്കെയുണ്ടായിട്ടും മുഹമ്മദ് നബി(സ്വ)ക്കു ശേഷം ഒരു പ്രവാചകനായി രംഗത്തെത്തിയ മീര്‍സാ ഗുലാം അഹ്മദ് ഖാ ദിയാനി രൂപം നല്‍കിയ ഒരു പുതിയ മതമാണ് ഖാദിയാനിസം. യഥാര്‍ ഥത്തില്‍ ഖാദിയാനികള്‍ ഇ സ്ലാമിലെ അവാന്തര വിഭാഗമല്ല. അവരുടേത് ഒരു സ്വതന്ത്ര മതമാണ്.
ഖാദിയാനിസം മറ്റൊരു മതം
തൌഹീദിന്റെ സ്ഥാനത്ത് പുതിയൊരു ദൈവിക ദര്‍ശനം, മുഹമ്മദ് നബി(സ്വ)ക്കു പകരം പുതി യൊരു പ്രവാചകന്‍, ഖുര്‍ആനു പകരം പുതിയൊരു വേദഗ്രന്ഥം, മക്ക, മദീന എന്നീ പുണ്യ കേന്ദ്ര ങ്ങള്‍ക്കു പകരം പുതിയൊരു തീര്‍ഥാടന കേന്ദ്രം, റൌളാ ശരീഫിനു പകരം പുതിയൊരു മഖ് ബറ, ഹജ്ജിനു പകരം വിപുലമായൊരു സമ്മേളനം തുടങ്ങി സ്ഥിരപ്രതിഷ്ഠിതമായ ഇസ്ലാമിക തത്വ ങ്ങള്‍ക്കൊക്കെ സമാന്തരവും വികൃതവുമായ ബദല്‍ സംവിധാനമേര്‍പ്പെടുത്തി ഇസ്ലാമിന്റെ നേര്‍ ക്കുനേര്‍ എതിര്‍വശത്തുള്ള മറ്റൊരു മതം നിര്‍മിക്കുകയാണ് മീര്‍സ ചെയ്തത്. ഇസ്ലാമിന് സമാ ന്തരമായൊരു കുഫ്ര്‍ പ്രസ്ഥാനം സ്വപ്നം കണ്ട പലരുമായിരുന്നു ഈ നവ മതത്തിന് ആ ത്മാവും ഊര്‍ജ്ജവും നല്‍കിയത്.
മുസ്ലിംകളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് മുഹമ്മദ് നബി(സ്വ)യാണ്. മാതാപിതാക്കള്‍, ഭാ ര്യാസന്താനങ്ങള്‍, മറ്റു സ്നേഹ ഭാജനങ്ങള്‍, ഇവരേക്കാള്‍ ഒരു വിശ്വാസിക്ക് ഏറ്റവും പ്രിയപ്പെട്ടത് മുഹമ്മദ് നബി(സ്വ)യായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം (ബുഖാരി, മുസ്ലിം). മുസ്ലിംകള്‍ മുഹമ്മദ് നബി(സ്വ)ക്ക് നല്‍കുന്ന സ്നേഹാദരങ്ങള്‍ മനസ്സിലാക്കിയ മീര്‍സ പില്‍ക്കാലത്ത് നബി(സ്വ)യുടെ പേരില്‍ ആള്‍മാറാട്ടം നടത്താന്‍ കാലേകൂട്ടി കരുക്കള്‍ നീക്കിയിരുന്നു. ഭ്രാന്തുകള്‍ വ ല്ലതും പറയുന്ന കൂട്ടത്തില്‍ താന്‍ മുഹമ്മദാണെന്നും മീര്‍സ അവകാശപ്പെടാറുണ്ട്. മീര്‍സയുടെ വാക്കുകള്‍ കാണുക. ഇരുപത്തിമൂ ന്ന് വര്‍ഷം മുമ്പ് ബറാഹീനില്‍ എന്നെ അല്ലാഹു മുഹമ്മദെന്നു വിളിച്ചു (ഏക് ഗലത്വീ കാ ഇസാല, പേജ്: 3). ആള്‍മാറാട്ടത്തിന്റെ സങ്കീര്‍ണ സമസ്യ മീര്‍സ സമര്‍ ഥിക്കുന്നത് ഇപ്രകാരമാണ്. നബി(സ്വ)ക്ക് രണ്ട് നിയോഗമുണ്ട്. ആദ്യത്തേത് അപൂര്‍ണ രൂപത്തില്‍ അറേബ്യയിലും രണ്ടാമത്തേത് പൂര്‍ണ രൂപത്തില്‍ ഖാ ദിയാനിലുമാണ്. ഈ തോന്നിവാസം സ്ഥാ പിക്കാന്‍ മീര്‍സ സുറത്തു ജുമുഅഃയിലെ നാലാം സൂക്തം ദുര്‍ വ്യാഖ്യാനം ചെയ്യുകയാണുണ്ടാ യത്. മീര്‍സയുടെ ചില വരികള്‍ കാണുക. ഞാന്‍ ആദം നൂഹും ശീശും മൂസയും മുഹമ്മദുമാണ് (ഹഖീഖത്തുല്‍ വഹ്യ്, പേജ്: 72). എന്നെയും മുഹമ്മദ് നബി(സ്വ)യെയും വ്യത്യ സ്ത വീക്ഷണ കോണിലൂടെ കണ്ടവര്‍ എന്നെ കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല (ഖുത്വുബയെ ഇല്‍ഹാമിയ്യ, പേജ്: 171). ഖാദിയാനി പത്രം പറയുന്നു: മുഹമ്മദ് നബി വീണ്ടും ലോകത്ത് അവതരി ക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മീര്‍സ മുഹമ്മദ് നബി തന്നെയാണ് (അല്‍ ഫസല്‍). മീര്‍സാ ഗുലാം അഹ്മദിനെ ഖാദിയാനികള്‍ മുഹമ്മദാണെന്നു തന്നെയാണ് വിശ്വസിക്കു ന്നത് (അല്‍ ഫസല്‍ 27121914). മസീഹിനെ(മീര്‍സ) നബിയുടെ റൌളയില്‍ മറവ് ചെയ്യപ്പെടുമെന്ന തിന്റെ ഉദ്ദേശ്യം മുഹമ്മദ് നബിക്കും മീര്‍സക്കുമിടയില്‍ പൂര്‍ണ സാദൃശ്യമുണ്ടെന്നാണത്രെ (കലി മത്തുല്‍ ഫസ്വ്ല്‍ ജ.104). പഴയതോ പുതിയതോ ആയ ഒരു നബിയും ഇവിടെ വന്നിട്ടില്ല, മറിച്ച് മു ഹമ്മദ് നബി പുനരവതരിച്ചതാണ് (അല്‍ഹികം 03-10-1901).
ആള്‍മാറാട്ടത്തിലൂടെ രംഗത്തെത്തിയ മീര്‍സയെ പിന്നീട് അഹങ്കാരത്തിലും അതിരുകടന്നതായിട്ടാ ണ് ലോകം കാണുന്നത്. യോഗ്യതയിലും പൂര്‍ണതയിലും തന്റെ നാലയലത്ത് എത്താന്‍ പോലും മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചിട്ടില്ലെന്നായിരുന്നു മീര്‍സയുടെ അവകാശവാദം. മീര്‍സയുടെ അ ഹങ്കാരം കാണുക: ചില കാര്യങ്ങള്‍ പ്രവാചകന്മാര്‍ക്ക് അല്ലാഹു അറിയിച്ചു കൊടുക്കാറുണ്ട്. എ നിക്ക് അറിയിച്ചു തന്നതില്‍ അല്‍പവും കുറവില്ല. എല്ലാ പ്രവാചകന്മാര്‍ക്കും വിജ്ഞാനത്തിന്റെ കുടം നല്‍കി. എന്നാല്‍ എന്റെ കുടമാണ് നിറഞ്ഞത് (ദുറസൈമിന്‍, പേജ്: 287) വീണ്ടും കാണുക. മുഹമ്മദ് നബി(സ്വ)ക്ക് എന്തോ ചില കാരണങ്ങളാല്‍ ഇബ്നു മര്‍യം, ദജ്ജാല്‍, യഅ്ജൂജ് മഅ്ജൂജ്, ദാബത്തുല്‍ അര്‍ള് എന്നിവയെ കുറിച്ച് വ്യക്തമായ വിവരം നല്‍കപ്പെട്ടിട്ടില്ല (ഇസാലെ ഔഹാം, പേജ്: 691). അഹങ്കാരി വീണ്ടും പറയുന്നു. നബി(സ്വ)ക്ക് മൂവായിരം അടയാളങ്ങള്‍ നല്‍കപ്പെട്ടെങ്കില്‍ എനിക്ക് മൂന്ന് ലക്ഷം അടയാളങ്ങളുണ്ട് (തുഹ്ഫായേ ഗോള്‍ഡവിയ്യ, പേജ്: 40). ഖാദിയാനീ പത്രം പറയട്ടെ, മീര്‍സ പതിമൂന്ന് നൂറ്റാണ്ട് മുമ്പ് അറേബ്യയില്‍ വന്നിരുന്നു. ഇപ്പോള്‍ തന്റെ നിയമനം ലോകത്തിനാകമാനമാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു(അല്‍ ഫസല്‍ 26-09-1917). നബി(സ്വ)യുടെ അതുല്യ വ്യക്തിത്വത്തിനെതിരെ മീര്‍സയുടെ അഭിശപ്തമായ നാവും തൂലികയും ചലിച്ച തിന് എത്രയോ തെളിവുകള്‍ വേറെയുണ്ട്.
ഖാദിയാനി മതത്തിലെ ദൈവവും ദൂതനും മീര്‍സ തന്നെ. യഥാര്‍ഥത്തില്‍ ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുള്ള’യെന്ന കലിമയുടെ അര്‍ഥം ലാഇലാഹ ഇല്ലാമീര്‍സാ മീര്‍സാറസൂലു മീര്‍സ യെന്നാണ്. ഖാദിയാനി ശഹാദത്തു കലിമ ആധുനികവല്‍കരിക്കണമെന്ന ആശയവുമായി ചിലര്‍ രംഗത്തു വന്നു. പലരും പലതും നിര്‍ദേശിച്ചു. പ്രസ്തുത നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള ബശീര്‍ അഹ്മദിന്റെ പ്രതികരണം ഇപ്രകാരമാണ്. മുഹമ്മദ് നബി ഒരിക്കല്‍ കൂടി പുനരവതരിപ്പിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. സാക്ഷാല്‍ മീര്‍സ തന്നെയാണ് പ്രസ്തുത മുഹമ്മദ് നബി. അതിനാല്‍ കലിമത്തുശ്ശഹാദ നവീകരിക്കേണ്ടുന്ന യാതൊരാവശ്യവുമില്ല (റിവ്യൂ ഓഫ് റിലീജ്യണ്‍: 158). ഖാദി യാനികളുടെ ശഹാദത്തു കലിമ നവീകരിക്കപ്പെടാതിരിക്കുന്നതിന്റെ രഹസ്യം വായനക്കാര്‍ മനസ്സി ലാക്കിയല്ലോ. വിഷക്കുപ്പിക്കു തേനിന്റെ ലേബല്‍ ഒട്ടിക്കുന്ന കൊലച്ചതിയാണ് ശഹാദത്തു കലിമ യില്‍ പോലും ഖാദിയാനികള്‍ സ്വീകരിച്ചിരിക്കുന്നത്.
ശഹാദത്തു കലിമ വിഷലിപ്തമാക്കിയ ശേഷം മീര്‍സ ചിന്തിച്ചത് ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിനു സമാന്തരമായൊരു ഗ്രന്ഥത്തെക്കുറിച്ചായിരുന്നു. ലക്ഷ്യ സാക്ഷാത്കാരത്തിനായി തന്റെ പ്രേമ സങ്കല്‍പങ്ങളും പൈശാചിക ദുര്‍ബോധനങ്ങളും ദൈവിക ബോധനങ്ങളാണെ ന്ന് മീര്‍സ അവകാശപ്പെട്ടു. മീര്‍സ പറയുന്നു. ഖുര്‍ആനിലും മറ്റു ദൈവിക ഗ്ര ന്ഥങ്ങളിലും വിശ്വസിക്കുന്നതുപോലെ എന്റെ വഹ്യുകളില്‍ വിശ്വസിക്കലും നിര്‍ബന്ധമാണ്. കാര ണം അവയും ദൈവവചനങ്ങള്‍ തന്നെയാണ് (ഹഖീഖത്തുല്‍ വഹ്യ് : 211). തന്റെ വഹ്യുകളുടെ സമാഹാരം ഇരുപത് ജുസ്ഉകള്‍ ഉണ്ടെന്നാണ് മീര്‍സയുടെ അവകാശവാദം (ഹഖീഖത്തുല്‍ വഹ് യ് : 9). മീര്‍സയുടെ ‘വഹ്യുകള്‍’ കിതാബുല്‍ മുബീന്‍ എന്ന പേരിലാണറിയപ്പെടുന്നത്.
മീര്‍സ തന്റെ വഹ്യുകള്‍ക്ക് ബഹുഭാഷകളുടെ വിശേഷണമാണ് പ്രധാനമായും നല്‍കിയത്. അറ ബി ഭാഷയിലുള്ള ഖുര്‍ആന്‍ ഇത്രയേറെ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയെങ്കില്‍ ബഹുഭാഷ കളിലുള്ള വേദഗ്രന്ഥം എത്രമാത്രം ജനശ്രദ്ധ പിടിച്ചുപറ്റും എന്നതായിരുന്നു മീര്‍സയുടെ ചിന്ത. തു ടര്‍ന്ന് ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, ഹീബ്രു, ഉറുദു, അറബി തുടങ്ങിയ നിരവധി ഭാഷകളില്‍ മീര്‍ സ കുറെ വിവരക്കേടുകളും തെറിപ്പൂരങ്ങളും അഹങ്കാരങ്ങളും വഹ്യ് എന്ന പേരില്‍ വിളംബരം ചെയ്തു. ഇവ ഭക്തിപുരസ്സരം പാരായണം ചെയ്യാന്‍ ഖാദിയാനികള്‍ വിധിക്കപ്പെട്ടിരിക്കുന്നു. മീര്‍ സായി പത്രം പറയുന്നു. ഖുര്‍ആന്‍ ഓതുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും മീര്‍സ യുടെ വഹ്യ് പാരായണം ചെയ്യുമ്പോള്‍ ഉണ്ടാകും. അവയിലെ വാഗ്ദാനങ്ങള്‍ മനസ്സിലാക്കി പാ രായണം ചെയ്താല്‍ നാം ഒരിക്കലും നിരാശനോ നിരാലംബനോ ആവില്ല (അല്‍ഫസല്‍ 13-04- 1928). മീര്‍സായുടെ വഹ്യുകള്‍ അര്‍ഥം ഗ്രഹിച്ച് പാരായണം ചെയ്യണമെന്നാണ് നിയമം. പക്ഷേ, തനിക്ക് ലഭിച്ച മിക്ക വഹ്യുകളുടെയും ഭാഷയും വ്യാഖ്യാനവും പാവം മീര്‍സക്ക് പോലും അറി ഞ്ഞുകൂടായിരുന്നു. ഒരു ഉദാഹരണം കാണുക. ഇടക്കിടെ മീര്‍സക്ക് ഇംഗ്ളീഷ് വഹ്യ് ഇറങ്ങാറുണ്ടത്രെ. പക്ഷേ, ഇംഗ്ളീഷ് അറിയാത്ത മീര്‍സ തന്റെ ദൈവിക നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനാവാതെ വലഞ്ഞു. അവസാനം ഇംഗ്ളീഷ് വഹ്യുകള്‍ പരി ഭാഷപ്പെടുത്താന്‍ ഒരു ഹിന്ദു പയ്യനെ കണ്ടെത്തി. എന്നാല്‍ മീര്‍സയുടെ പൈശാചിക ബോധന ങ്ങളിലെ ദുര്‍ഗ്രാഹ്യമായ ഇംഗ്ളീഷ് വഹ്യുകള്‍ പല പ്പോഴും പരിഭാഷപ്പെടുത്താന്‍ പയ്യന് കഴിഞ്ഞില്ല. ഒരു ദിവസം ചില ഇംഗ്ളീഷ് വഹ്യുകളുടെ അര്‍ ഥവും വ്യാഖ്യാനവും തേടി തന്റെ സന്തത സഹചാരിയായ അലി അബ്ബാസ് ഷാക്ക് മീര്‍സ എഴുതി.
ഇംഗ്ളീഷില്‍ ചില വഹ്യുകള്‍ ഈ ആഴ്ച അവതരിക്കുകയുണ്ടായി. നമ്മുടെ ഹിന്ദു പയ്യന്റെ പരി ഭാഷ എനിക്ക് വേണ്ടത്ര സമാധാനമായിട്ടില്ല. ചില വഹ്യുകള്‍ അല്ലാഹു തന്നെ പരിഭാഷപ്പെടു ത്തി തരികയുണ്ടായി. ചില വഹ്യുകള്‍ ഹീബ്രുവിലാണെന്നു തോന്നുന്നു. ഏതായാലും അവയുടെ അര്‍ഥം അറിയല്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ അച്ചടിയിലുള്ള പുസ്തകത്തിന്റെ പുറം ചട്ടയില്‍ അവ യില്‍ ചിലതെല്ലാം ചേര്‍ക്കാമല്ലോ. അതുകൊണ്ട് താഴെ കുറിക്കുന്ന വഹ്യുകളുടെ അര്‍ഥം ആ രോടെങ്കിലും ചോദിച്ചു വേഗം അറിയിക്കുക. പ്രഷ്യന്‍, ഉമര്‍, പിറാത്തോസ്, ഇല്‍ഹാമിന്റെ വേഗത കൊണ്ട് പിലാത്തോസ് എന്നാണോ പിറാത്തോസ് എന്നാണോയെന്നറിഞ്ഞുകൂടാ. ഉമര്‍ അറബി ഭാ ഷയാണ്. പ്രഷ്യനും പിറാത്തോസും ഏതു ഭാഷയാണെന്നും അര്‍ഥമെന്താണെന്നും അറിഞ്ഞു കൂടാ. ഇംഗ്ളീഷ് വഹ്യുകളുടെ തുടക്കം ചില അറബി പദങ്ങളാണ്. ശേഷം You must do what I told you ‘ഞാന്‍ പറഞ്ഞ പോലെ പ്രവര്‍ത്തിക്കുക’ എന്ന് ഉറുദുവില്‍ പരിഭാഷയുണ്ട്. തുടര്‍ന്നുള്ള വാ ക്യം അര്‍ഥസഹിതമല്ല, വാക്കുകളുടെ ക്രമീകരണ വ്യത്യാസവും പഴക്കവും മൂലം പയ്യന് ഒന്നും മനസ്സിലായില്ല. പിന്നീട് Though All men should be angry but God is with you. He shall help you, words of God not can exchange ‘എല്ലാ ആളുകളും അതൃപ്തി കാണിച്ചാലും ദൈവം നിന്റെ കൂടെയുണ്ട്. അവന്‍ നിന്നെ സഹായിക്കും. അല്ലാഹുവിന്റെ വചനങ്ങളില്‍ മാറ്റപ്പെടുകയില്ല’ പിന്നീടിറങ്ങിയ ഇം ഗ്ളീഷ് വഹ്യുകളില്‍ ചിലതു മാത്രമെ ഓര്‍മയുള്ളൂ.
I shall help you, You have to go Amirtsar തുടര്‍ന്നുള്ള He halts in the zila peshwar എന്ന വാക്യം ഒട്ടും മനസ്സിലായില്ല. നിങ്ങള്‍ ദയവു ചെയ്ത് ഇവയുടെ അര്‍ഥം പഠിച്ച് ഉടന്‍ കത്ത് അയക്കുക (മക്ത്തൂബാതെ അഹ്മദിയ്യ 1/68). പാവം മീര്‍സക്ക് തന്റെ പൈശാചിക ദുര്‍ബോധനങ്ങള്‍ സ്വയം മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല. പ്രസ്തുത വഹ്യുകളുടെ സമാഹാരമത്രെ ‘കിതാബുല്‍ മുബീന്‍.’ അത് അര്‍ഥമറി ഞ്ഞ് പാരായണം ചെയ്യല്‍ ഖാദിയാനികള്‍ക്ക് നിര്‍ബന്ധവും. ഗതികേടേ നിന്റെ പേരോ ഖാദിയാനിസം.
മുസ്ലിം പുണ്യകേന്ദ്രങ്ങളാണ് മക്കയും മദീനയും. ഓരോ സെക്കന്റിലും മുസ്ലിം ജനകോടികളു ടെ വിചാര വികാരങ്ങള്‍ ആ കേന്ദ്രങ്ങളെ വട്ടമിട്ട് പറക്കുന്നു. ലോകമുസ്ലിം പ്രതിനിധികളായി ജന ലക്ഷങ്ങള്‍ വര്‍ഷാവര്‍ഷം ആഗോള മുസ്ലിം വാര്‍ഷിക സമ്മേളനമായ ഹജ്ജിനായി അവിടങ്ങളില്‍ ഒത്തുകൂടുന്നു. സമാന്തര വീരനായ മീര്‍സ ഇവിടെയും അടങ്ങിയില്ല. മക്കക്കും മദീനക്കും പകര മായി ഖാദിയാന്‍ പ്രദേശവും ഹജ്ജിന് പകരമായി ഡിസംബറില്‍ ഖാദിയാനില്‍ വെച്ച് വിപുലമാ യൊരു സമ്മേളനവും നടത്താന്‍ തീരുമാനിച്ചു. മീര്‍സയുടെ വാക്കുകള്‍ കാണുക. മക്ക, മദീന പോലെ ഖാദിയാനും അനുഗൃഹീതമാണെന്ന് അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു (അല്‍ ഫസല്‍ 11-12-1932). മനുഷ്യമഹാസംഗമം മൂലം ഹറമിന്റെ പവിത്രതയാണ് വിശുദ്ധ ഖാദിയാനിനുള്ളത്. മക്ക യുടെ പേരില്‍ അറബികള്‍ അഭിമാനിക്കുന്നുവെങ്കില്‍ ഖാദിയാനിന്റെ പേരിലാണ് അനറബികള്‍ അഭിമാനിക്കുന്നത് (ദുര്‍റം റെസമീന്‍, പേജ്: 52). ഖാദിയാനി ഖലീഫ പറയുന്നു. മക്കയിലെ ഹജ്ജ് ദുര്‍ബലപ്പെട്ടിരിക്കുന്നു. പകരം ഖാദിയാനില്‍ വന്ന് ഹജ്ജിന്റെ പുണ്യം നേടുക (അല്‍ ഫസല്‍ 11-12-1932). ഖാദിയാനിലെ ഹജ്ജ് ഏതാണെന്ന് ഖലീഫയുടെ വാക്കുകളിലൂടെ തന്നെ കാണുക. ഇന്നു നമ്മുടെ സമ്മേളനത്തിന്റെ ഒന്നാം ദിവസമാണ്. ഈ സമ്മേളനമാവട്ടെ ഹജ്ജു കര്‍മത്തിനു തുല്യമാണുതാനും (ബറകാത്തെ ഖിലാഫത്ത്, പേജ്:5). റൌളാ ശരീഫിന്നും ജന്നത്തുല്‍ ബഖീഇ ന്നും സമാന്തരമായി ബഹ്ശ്തി മഖ്ബറയും ഉണ്ടാക്കി. റൌളാ ശരീഫിലേക്ക് സിയാറത്തിനുള്ള നിലക്കാത്ത ഒഴുക്ക് തടയിടാന്‍ വേണ്ടിയാണ് ലാഹോറില്‍ ചരമമടഞ്ഞ മീര്‍സയെ ബ്രിട്ടീഷുകാര്‍ തീവണ്ടിമാര്‍ഗം ഖാദിയാനിലെത്തിച്ച് ബഹിശ്തിയില്‍ മീര്‍സക്ക് ശവകുടീരം പണിതത്. ഇങ്ങനെ മുഴുവന്‍ കാര്യങ്ങളിലും ഖാദിയാനികളും മുസ്ലിംകളും പൂര്‍ണമായും വിയോജിക്കുന്നു. ഖാദിയാ നികളുടെ ബാഹ്യപ്രകടനങ്ങള്‍ അത്യന്തം അപകടകരമാണ്. ഖാദിയാനിസം പാട്ടവിളക്കും തങ്ങള്‍ പാറ്റകളുമാണെ ന്ന കാര്യം പാവം സാധാരണക്കാരുണ്ടോ അറിയുന്നു?
മുസ്ലിംകളും ഖാദിയാനികളും
മുസ്ലിംകള്‍ അവിശ്വാസികളാണെന്നാണ് ഖാദിയാനികളുടെ അഭിപ്രായം. ഇത് തുറന്നു പറയാതെ മുസ് ലിംകളുടെ വേഷം ധരിച്ചും നാമം സ്വീകരിച്ചും അവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ഖാദിയാനിസ ത്തിന്റെ വികൃത മുഖം മറച്ചു പിടിക്കുന്നതില്‍ മുസ്ലിം വേഷവിധാനങ്ങളും ബാഹ്യകര്‍മങ്ങളും അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതുവഴി ഖാദിയാനികള്‍ മുസ്ലിംകളിലെ ഇതര വിഭാഗങ്ങളിലൊ ന്നാണെന്ന ധാരണ ചിലരെയെങ്കിലും പിടികൂടിയിട്ടുണ്ട്. മുസ്ലിംകള്‍ ഖാദിയാനീ വീക്ഷണത്തില്‍ കാഫിറാണ്. മുസ്ലിംകളുമായുള്ള മാനുഷിക ബന്ധങ്ങള്‍ പോലും ഖാദിയാനിസത്തില്‍ നിന്നും തെറിക്കാനുള്ള കാരണമാകും.
മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകനാണ്. ശേഷം പുതിയൊരു പ്രവാചകന്റെ ആഗമനം ആവശ്യ മില്ല. പ്രമാണങ്ങളും പ്രകൃതിയും അത് അംഗീകരിക്കുകയുമില്ല. അതിനാല്‍ പുതിയൊരു പ്രവാച കനിലുള്ള വിശ്വാസവും പ്രതീക്ഷയും കുഫ്രിയ്യത്തിലേക്കുള്ള കുറുക്കുവഴിയാണെന്നാണ് ഇസ് ലാമിക വിശ്വാസം (കിതാബുശ്ശിഫാ 1/528). നബിക്കു ശേഷം ഒരാളുടെ പ്രവാചകത്വ വാദം അംഗീ കരിക്കലും കാഫിറാകാനുള്ള കാരണമായാണ് ഇസ്ലാം കാണുന്നത് (തുഹ്ഫ 9/87).
മീര്‍സായുടെ വ്യാജ പ്രവാചകത്വം അവഗണിച്ചതിന്റെ പേരില്‍ മുസ്ലിംകളെ കാഫിറും നരകാവ കാശിയുമാക്കി ചിത്രീകരിക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ കാണുക. മീര്‍സാ പറയുന്നു. കുഫ്റ് രണ്ടു വിധമുണ്ട്. ഒന്ന്: ഇസ്ലാമിനെയും മുഹമ്മദ് നബി(സ്വ)യെയും നിഷേധിക്കുക. രണ്ട്: മീര്‍സാ യെ നിരാകരിക്കുക (ഹഖീഖത്തുല്‍ വഹ്യ്: 179). വീണ്ടും കാണുക. എന്നെ ധിക്കരിച്ചവന്‍ അല്ലാ ഹുവിനെയും റസൂലിനെയും ധിക്കരിച്ചവനും നരകാവകാശിയുമാണ് (തബ്ലീഗെ രിസാലത്ത് 9/47). തന്റെ ആഗമനോദ്ദേശ്യം മുസ്ലിംകളെ ഇസ്ലാമികവത്കരിക്കലാണെന്നും (ഹഖീഖത്തുല്‍ വഹ്യ്: 107) മതപരമായ വിഷയത്തില്‍ എല്ലാവരും തന്റെ നേതൃത്വം അംഗീകരിക്കണമെന്നും (തുഹ്ഫത്തു ന്നദ്വ: 4) പ്രഖ്യാപിച്ച മീര്‍സായുടെ ഭ്രാന്തുകള്‍ക്ക് കാതുകൊടുക്കാത്തവരെ മൊത്തമായി നരക ത്തിലേക്ക് എഴുതിത്തള്ളിയ വഹ്യുകളിലൊന്നിങ്ങനെയാണ്. അല്ലാഹു പറഞ്ഞു, ഓ മീര്‍സാ, എന്നെ സ്നേഹിക്കുകയും വഴിപ്പെടുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അവനെന്റെ ശത്രുവാണ്. നരകം അവനെ പോലുള്ള കാഫിറുകള്‍ക്കാണ് (അന്നുബുവ്വത്ത് ഫില്‍ഇന്‍ഫാം: 40). കോപം ആളിക്കത്തിയപ്പോള്‍ മീര്‍സാ പറഞ്ഞു. എന്നെ കളവാക്കുന്നവന്‍ കാഫിറല്ലെങ്കില്‍ ഞാന്‍ കാഫിറാണ് (ഹഖീഖത്തുല്‍ വഹ്യ്: 163). മുസ്ലിംകളെ കാഫിറാക്കുന്ന മീര്‍സായുടെ വരികള്‍ ഇനിയും ഏറെ നിരത്താനാവും.
മീര്‍സായുടെ പുത്രനും രണ്ടാം ഖലീഫയുമായ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദിന്റെ വാക്കുകള്‍ ഈ വിഷയകമായി കാണുക. ഖാദിയാനികളും അല്ലാത്തവരും തമ്മിലുള്ള ഭിന്നത ശാഖാപരമല്ല. അല്ലാ ഹുവിലും മലകുകളിലും ദിവ്യഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ മുസ്ലിംകള്‍ക്ക് ഏത് പ്രകാരം നിര്‍ബ ന്ധമാണോ അ തേ പ്രകാരം തന്നെയാണ് മുഴുവന്‍ പ്രവാചകന്മാരിലുള്ള വിശ്വാസവും. ഏതെങ്കി ലും ഒരാളെ നിഷേധിച്ചാ ല്‍ കാഫിറാകുമെന്നര്‍ഥം. ഈസ വരെയുള്ള പ്രവാചകന്മാരെ വിശ്വസിച്ച ക്രിസ്ത്യാനികള്‍ മുഹമ്മദ് നബിയെ നിരാകരിച്ചതു മൂലമാണ് കാഫിറായത്. അതിനാല്‍ മുഹമ്മദ് നബിക്കു ശേഷമുള്ള മീര്‍സയെ നി ഷേധിച്ച മുസ്ലിംകളും കാഫിറാണ് (അല്‍ഫസ്വ്ല്‍ 21-06-1924). വീണ്ടും കാണുക. ലക്നൌവില്‍ നിന്നും ഒരാള്‍ എന്നോട് ചോദിച്ചു. അഹ്മദികള്‍ അല്ലാത്തവര്‍ കാഫിറാണെന്ന വാദം നിങ്ങള്‍ക്കുണ്ടെന്നു കേട്ടല്ലോ. ശരിയാണോ? ഞാന്‍ പറഞ്ഞു. അതെ, നി സ്സംശയം അനഹ്മദികള്‍ കാഫിറാണ് (അന്‍വാറുല്‍ ഖിലാഫത്ത്: 92). ഖലീഫ തന്നെ പറയട്ടെ, മൂ സയെ വിശ്വസിച്ച് ഈസയെ അവിശ്വസിച്ചവനും, മുഹമ്മദിനെ സ്വീകരിച്ച് മീര്‍സയെ തിരസ്കരി ച്ചവനും കാഫിറാണ് (കലിമത്തുല്‍ ഫസ്വ്ല്‍: 110). എന്തിനധികം മീര്‍സയുടെ പേര് കേള്‍ക്കാത്തവന്‍ പോലും മഹ്മൂദിന്റെ അഭിപ്രായത്തില്‍ കാഫിറാണ്. മുസ്ലിംകള്‍ മീര്‍സയെ തിരസ്കരിച്ചതിന്റെ പേരില്‍ കാഫിറാണെന്ന് വിശ്വസിക്കുന്നവരാണ് ഖാദിയാനികള്‍. എന്നാല്‍ പ്രസ്ഥാനത്തിന്റെ ആയുസ്സ്, ആരോഗ്യം എന്നിവ പരിഗണിച്ചായിരിക്കാം, അധികാര വടംവലിയുടെ പേരി ല്‍ 1914ല്‍ വേര്‍പിരി ഞ്ഞ ലാഹോറീ മീര്‍സായികള്‍ മുസ്ലിംകളെ പരസ്യമായി കാഫിറാക്കാറില്ല. പക്ഷേ, ഇതും വഞ്ച നയുടെ മറ്റൊരു മുഖമാണ്. ഇക്കാരണത്താല്‍ ഖാദിയാനീ മീര്‍സായികള്‍ ലാഹോറീ മീര്‍സായി കളെ മുര്‍ത്തദ്ദാ(മതഭ്രഷ്ടര്‍)യിട്ടാണ് കാണുന്നത്. ലാഹോറികളുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാന്‍ പോലും ഖാദിയാനികള്‍ക്ക് പാടില്ല.
ഖാദിയാനികള്‍ മുസ്ലിംകളോട് ഒരു നിലയിലും ബന്ധം സ്ഥാപിക്കരുതെന്നാണ് മീര്‍സായീ നിയ മം. മുസ്ലിംകളുമായുള്ള ബന്ധം കുഫ്റിനെ സഹായിക്കലാണെന്നാണ് ഖാദിയാനികള്‍ വിശ്വസി ക്കുന്നത്. ഖലീഫ മഹ്മൂദിന്റെ വരികള്‍ നോക്കുക: ഖാദിയാനികള്‍ മുസ്ലിംകളില്‍ നിന്നും ഇസ്ലാ മികമായൊരു പെരുമാറ്റം പ്രതീക്ഷിക്കുകയോ അവരോടൊന്നിച്ചു വല്ല ഇസ്ലാമിക സമീപനവും ഉദ്ദ്യേശിക്കുകയോ ചെയ്യുന്നില്ല. കാരണം മീര്‍സയെ നിഷേധിച്ചവര്‍ മുസ്ലിംകളല്ല(അല്‍ഫസ്വ്ല്‍ 13-04-1926). ബ്രിട്ടീഷുകാര്‍ ക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന മീര്‍സായികളുടെ പുരോഗതി മുസ് ലിം വിരോധത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമാണ്. മഹ്മൂദ് പറയുന്നു. അഹ്മദികളുടെ വിദ്വേ ഷം അല്ലാഹുവിന് വേണ്ടിയാണ്. അവരുമായി നിങ്ങള്‍ ഇടപഴകുന്ന പക്ഷം അല്ലാഹുവിന്റെ കരു ണാകടാക്ഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവില്ല. ഖാദിയാനികളുടെ പുരോഗതിയും അഭിവൃദ്ധിയും മുസ്ലിം കളുമായുള്ള വിയോജിപ്പിലാണ് നിലകൊള്ളുന്നത് (മന്‍സ്വൂര്‍ ഇലാഹി: 265). ഇക്കാരണത്താല്‍ ഖാ ദിയാനികള്‍ മുസ്ലിംകളോട് സലാം പറയുകയോ മടക്കുകയോ ചെയ്യാറില്ല. മുസ്ലിം ഇമാമിനെ തു ടരാനോ അവരുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാനോ മഗ്ഫിറതിന് വേണ്ടി പ്രാര്‍ഥിക്കാനോ ഖാദി യാനിസം അനുവദിക്കുന്നില്ല.
മുസ്ലിംകളെ അശുദ്ധരായിട്ടാണ് അഹ്മദികള്‍ കാണുന്നത്. മുസ്ലിം ഇമാം ശവത്തിനു തുല്യവും. അവരുടെ പിന്നില്‍ ഖാദിയാനികള്‍ നിസ്കരിക്കരുത്. ജീവനുള്ള ഖാദിയാനികള്‍ ശവത്തിനു സമാന മായ മുസ്ലിം ഇമാമിനെ തുടരാന്‍ ഒരിക്കലും പറ്റില്ല (സമീമയെ തുഹ്ഫയെ ഗോള്‍ഡവിച്ച: 18). മറ്റൊരു വഹ്യ് കാണുക. എന്നെ കള്ളനാക്കുന്ന മുസ്ലിം ഇമാമിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കല്‍ കടുത്ത ഹറാമാണ്. ‘നിങ്ങളുടെ ഇമാം നിങ്ങളില്‍ നിന്നു തന്നെയെന്ന ഹദീസിന്റെ അടിസ്ഥാനത്തി ല്‍ ഖാദിയാനികള്‍ക്ക് അവരുടെ ഇമാമിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്’ (അല്‍ ബഈന്‍: 35). മീര്‍സയോട് ഒരിക്കല്‍ ചോദിക്കപ്പെട്ടു. ഏതു വിശ്വാസക്കാരനാണെന്ന് തിരിച്ചറിയാ ത്ത ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കാമോ? മറുപടി, അവന്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ പറ്റും. അവിശ്വസിക്കുന്നുവെങ്കില്‍ പറ്റില്ല. വിശ്വാസവും അവിശ്വാസവും മറച്ച് വെച്ചവനാണെങ്കില്‍ അവന്‍ മുനാഫിഖാണ് (മല്‍ഫൂളാത്തെ അഹ്മദിയ്യ 4/149). രണ്ടാം ഖലീഫ പറയുന്നു: മീര്‍സാ സാഹിബ് അതിശക്തമായ ശൈലിയില്‍ ഖാദിയാനികളല്ലാത്തവരുടെ പിന്നില്‍ നിന്ന് നിസ്കരിക്കുന്നത് വില ക്കിയിരിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് പലരും എന്നോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചാലും എ ന്റെ മറുപടിയിതാണ്. ഖാദിയാനികളല്ലാത്തവരുടെ പിന്നില്‍ നിസ്കരിക്കല്‍ അനുവദനീയമല്ല! അ നുവദനീയമല്ല!! അനുവദനീയമല്ല!!! (അന്‍വാറുല്‍ ഖഇളആഫ്ത്ത്: 90).
മുസ്ലിമിന്റെ മയ്യിത്ത് നിസ്കരിക്കലും പ്രാര്‍ഥിക്കലും ഖാദിയാനികള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. ഖാദിയാനിസത്തില്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ സ്വന്തം മകന്‍ ഫസ്വല്‍ അഹ്മദിന്റെ മയ്യിത്ത് നിസ്കാരത്തില്‍ നിന്നും തുടര്‍ കര്‍മത്തില്‍ നിന്നും മീര്‍സ വിട്ടു നിന്നു. ഖാദിയാനികള്‍ക്ക് മുഹമ്മ ദലി ജിന്ന മുസ്ലിം ലീഗില്‍ അംഗത്വം നല്‍കിയിരുന്നു. പക്ഷേ, ജിന്ന മരിച്ചപ്പോള്‍ സഹപ്രവര്‍ത്ത കനും ഖാദിയാനിയുമായ സ്വഫറുല്ലാ ഖാന്‍ അടക്കം അഹ്മദികള്‍ വിട്ടു നിന്നു. മുസ്ലിമുമായി ബ ന്ധപ്പെടുന്ന ഖാദിയാനികളുടെ മയ്യിത്ത് പോലും നിസ്കരിക്കരുതെന്നാണ് ബഷീറുദ്ദീന്റെ നിലപാട് (അല്‍ഫസ്വ്ല്‍ 13-04-1936). അഹ്മദിയാ സന്ദേശം എത്തിയിട്ടില്ലാത്ത സ്ഥലത്ത് മരണപ്പെട്ട ഒരു വ്യ ക്തിയുണ്ട്. ആരുമില്ലെങ്കില്‍ ഒരു അഹ് മദിക്ക് നിസ്കരിക്കാന്‍ പറ്റുമോയെന്ന ചോദ്യത്തിന് ഖലീഫ പറഞ്ഞ മറുപടി. അവന്റെ ഉള്ള് നമുക്കറിയില്ലെങ്കിലും പ്രത്യക്ഷത്തില്‍ അവന്‍ മീര്‍സയെ അറിയാ തിരിക്കാനാണ് സാധ്യത. അതിനാല്‍ അവന്റെ മേല്‍ നിസ്കരിച്ചുകൂടാ. ഖാദിയാനിയാവാന്‍ വേണ്ടി ആശയം പഠിച്ചുകൊണ്ടിരിക്കെ ബൈഅത്ത് ചെയ്യാത്ത ഒരു അഹ്മദി മരിച്ചാല്‍ അനഹ്മദിക്കു പോ ലും മയ്യിത്ത് നിസ്കരിക്കാന്‍ പാടില്ലെന്നാണ് ഖാദിയാനീ മതം (അന്‍വാറുല്‍ ഖലാഫ: 93).
ഖാദിയാനികള്‍ അനഹ്മദികളുമായി പൂര്‍ണ ബന്ധവിഛേദം നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും അനുയാ യികളുടെ വികാരം മാനിച്ച് ചില ഇളവുകള്‍ സൌകര്യാര്‍ഥം മീര്‍സ അനുവദിച്ചിട്ടുണ്ട്. അതിലൊ ന്നാണ് അനഹ്മദികളുടെ പെണ്‍മക്കള്‍. മീര്‍സ പറയുന്നു. അഹ്മദികള്‍ക്ക് അനഹ്മദികളുടെ പെണ്‍കുട്ടികളെ വിവാ ഹം ചെയ്യാം. പക്ഷേ, സ്വന്തം മക്കളെ ഖാദിയാനികള ല്ലാത്തവര്‍ക്ക് നല്‍കരുത്. അത് പാപമാണ് (അല്‍ ഹകം 14-04-1908). ഖലീഫയുടെ വാക്കുകള്‍ കാണുക. ഖാദിയാനികള്‍ അ വരുടെ പെണ്‍മക്കളെ മുസ്ലിം കള്‍ക്ക് വിവാഹം ചെയ്തുകൊടുത്താല്‍ അവന്‍ കാഫിറും പ്രസ്ഥാനത്തില്‍ നിന്ന് ഭ്രഷ്ടനുമാകും (അല്‍ ഫസ്വ്ല്‍ 04-05-1922). എന്നാല്‍ ഖാദിയാനികള്‍ക്ക് ഹിന്ദു ക്കളുടെയും സിഖുകാരുടെയും മുസ്ലിംകളുടെയും പെണ്‍കുട്ടികളെ വേളി കഴിക്കാമെന്നാണ് മഹ് മൂദിന്റെ അഭിപ്രായം (IBID 18-2-1930). മുസ്ലിംകളെ അഹ്ല്‍ കിതാബുകളെ പോലെയാണ് ഖാദി യാനികള്‍ കാണുന്നത്. അതിനാല്‍ അവരില്‍ നിന്നും എത്ര വേണമെങ്കിലും പെണ്‍കുട്ടികളെ അഹ് മദികള്‍ക്ക് സ്വീകരിക്കാം. പക്ഷേ, ഒരു വിധത്തിലും അനഹ്മദികളോട് സഹകരിക്കരുതെന്നു പറ ഞ്ഞ കൂട്ടത്തില്‍ മീര്‍സയും കൂട്ടരും മുസ്ലിംകളുടെ കല്യാണ സദസ്സുകളില്‍ പങ്കെടുക്കുന്നത് പോലും ശക്തിയായി വിലക്കിയിരിക്കുന്നു (അല്‍ഫസ്വ്ല്‍ 23-05-1931). മുസ്ലിംകള്‍ കാഫിറാണ്. ഖാദി യാനികള്‍ക്ക് അവരുമായി യാതൊരു ബന്ധവും പാടില്ല. പക്ഷേ, മറ്റൊരു മതക്കാരിയായ മുഹമ്മദീ ബീഗത്തെ പ്രേമിച്ച് മീര്‍സ അണികളുടെ വികാരം മനസ്സിലാക്കി ജാതി മത ഭേദമന്യേ അനഹ്മദീ പെണ്‍കുട്ടികളെ അഹ്മദികള്‍ക്ക് അനുവദനീയമാക്കി. പ്രേമത്തിനു മുന്നില്‍ ‘മതം’ പോലും തന്റെ മ്ളേഛ താത്പര്യങ്ങള്‍ക്ക് കീഴില്‍ അടിയറ വെക്കുന്ന പ്രവാചകനെ നാം എന്തുപേരില്‍ വിളിക്കണം?
ഖാദിയാനികള്‍ കാഫിറുകള്‍ തന്നെ
മുഹമ്മദ് നബി(സ്വ)യെ അന്ത്യപ്രവാചകനാണെന്ന് അംഗീകരിക്കാത്തവരാരും മുസ്ലിമാവില്ലെന്ന് ഇസ്ലാമിക ലോകം ഏകോപിച്ചു വിശ്വസിക്കുന്നു. പ്രവാചകത്വം വാദിക്കുന്നവരോട് അതിന് തെ ളിവ് ചോദിക്കാന്‍ തന്നെ പാടില്ല. കാരണം മുഹമ്മദ് നബി(സ്വ)ക്ക് ശേഷം മറ്റൊരു പ്രവാചകന്‍ ഇ ല്ലായെന്നത് പരസ്യമായറിയപ്പെട്ട വിശ്വാസമാണ്. ഖാദിയാനികള്‍ ഇസ്ലാമിന് പുറത്താണെന്ന് ഇ സ്ലാമിക ലോകം വ്യക്തമാക്കിയിട്ടുണ്ട്.
ഖാദിയാനി പ്രസ്ഥാനത്തെപ്പറ്റി അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റി ഫത്വാ കമ്മറ്റിയുടെ വിധി ഇങ്ങനെ സം ഗ്രഹിക്കാം. ഗുലാം അഹ്മദിന്റെ ചിന്താഗതിയില്‍ നിന്നും ഉരുത്തിരിഞ്ഞ അഹ്മദിയ്യാ ചിന്താഗ തികളും ഖാദിയാനി പ്രസ്ഥാനവും അടിസ്ഥാനരഹിതങ്ങളാണ്. അവരുടെ വിശ്വാസ കര്‍മങ്ങള്‍ മു സ്ലിംകളുടെ യഥാര്‍ഥ വിശ്വാസ കര്‍മങ്ങള്‍ക്ക് ഘടക വിരുദ്ധമാണ്. സമുദായത്തിന്റെ ഏകകണ് ഠാഭിപ്രായമായി രേഖപ്പെടുത്തിയതും അസന്ദിഗ്ധമായ അംഗീകാരം ലഭിച്ചതുമാണ് പ്രവാചകത്വ പരിസമാപ്തി. അതിനാല്‍ അത് നിഷേധിക്കുന്നവന്‍ കാഫിറാണ്. ഇവരുടെ പള്ളി ‘മസ്ജിദ് ളിറാര്‍’ പോലെയാണ്. അതില്‍ നിന്ന് നിസ് കാരം അനുവദനീയമല്ല (മജല്ലത്തു ശുബ്ബാനില്‍ മുസ്ലിമീന്‍, കെയ്റോ: 1966 ഫെബ്രുവരി).
റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി 1974 ഏപ്രില്‍ മാസത്തില്‍ മുസ്ലിം സംഘടനകളുടെ ഒരു കോ ണ്‍ഫറന്‍സ് മക്കയില്‍ വിളിച്ചു ചേര്‍ത്തു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നും 144 സംഘടനകളുടെ പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. ഖാദിയാനികള്‍ അമുസ്ലിംകളാണെന്നും അവരോട് യാതൊരു വിധ ബന്ധങ്ങളും പാടില്ലെന്നും മുസ്ലിം രാഷ്ട്രങ്ങളില്‍ അവരെ ഉദ്യോഗങ്ങളില്‍ നിയമിക്കരുതെ ന്നും അവരുമായി വിവാഹബന്ധം നടത്തരുതെന്നും കോണ്‍ഫറന്‍സ് ഐക്യകണ്ഠേന തീരുമാനി ച്ചു.
ഖാദിയാനികള്‍ കാഫിറാണെന്ന് കോടതികളും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 1935ല്‍ ബഗല്‍പൂര്‍ ഡിസ്ട്രിക്ട് കോടതി പുറപ്പെടുവിച്ച വിധിയാണ് ഇതില്‍ ശ്രദ്ധേയമായത്. 1955 ജൂണ്‍ മൂന്നാം തീയതി പാ കിസ്താന്‍ ഹൈക്കോടതിയും ഖാദിയാനികള്‍ മുസ്ലിംകളില്‍ പെട്ടവരല്ലെന്ന് വിധി പ്രഖ്യാപിച്ചിട്ടു ണ്ട്.
ഇസ്ലാമില്‍ സുവ്യക്തമായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യപ്പെട്ട കാര്യങ്ങള്‍ വിശ്വസിക്കാത്തവര്‍ ഇസ്ലാമില്‍ നിന്നും പുറത്താണ്. ഖാദിയാനികള്‍, ലോക മുസ്ലിംകള്‍ ഒന്നട ങ്കം അംഗീകരിക്കുന്ന മുഹമ്മദ് നബി(സ്വ)യുടെ പ്രവാചക പരിസമാപ്തി അംഗീകരിക്കാതിരിക്കലി ലൂടെ മുസ്ലിംകളുടെ കൂട്ടത്തില്‍ നിന്നും പുറത്തുപോയി. വേഷഭൂഷാദികളില്‍ മുസ്ലിം ചുവക ണ്ട് ആരും ഖാദിയാനികള്‍ മുസ്ലിംകളില്‍ പെട്ടവരാണ് എന്ന് ധരിക്കരുത്. പ്രവാചകത്വം വാദിക്കു ന്നവരോട് തെളിവന്വേഷിക്കാന്‍ തന്നെ പാടില്ല എന്ന് ഇമാം അബൂഹനീഫ(റ)യെ പോലുള്ള പണ് ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം അസംഭവ്യമായതിന് തെളിവ് ചോദിക്കല്‍ അര്‍ഥശൂന്യ മാണല്ലോ. തട്ടിപ്പിന്റെയും വികല വാദങ്ങളുടെയും കുത്തൊഴുക്ക് ലോകത്ത് നടന്നുകൊണ്ടിരിക്കു മ്പോള്‍ യഥാര്‍ഥ സത്യപാതയായ അഹ്ലുസ്സുന്നത്തി വല്‍ജമാഅഃയെ കുറിച്ച് അഗാഥമായി പഠിച്ച് അതില്‍ അടിയുറച്ചു നില്‍ക്കാന്‍ നാം ബദ്ധശ്രദ്ധരായിരിക്കണം!
മീര്‍സയും ഖിലാഫത്തും
പ്രവാചക വേഷം ധരിച്ച് ഇറങ്ങിപ്പുറപ്പെട്ട മീര്‍സയെ പോലുള്ളവര്‍ പല പേരിലും രംഗപ്രവേശം ന ടത്തി. അക്കൂട്ടത്തില്‍ ഖലീഫ വേഷം സ്വയം കെട്ടാനും മറ്റുള്ളവരെ കെട്ടിക്കാനുമൊക്കെ മീര്‍സാ അവസരം കണ്ടെത്തി. അല്ലാഹുവിന്റെ ഖലീഫയായും നബിയായും നബിയുടെ ഖലീഫയായും ഖലീഫമാരുടെ നബിയായും അവതരിച്ച മീര്‍സാ അതിനൊക്കെയും തെളിവായി ഖുര്‍ആനും ഹദീ സും മറ്റു പ്രമാണങ്ങളും വളച്ചൊടിച്ചു. ‘ഭൂമിയില്‍ നാം ഖലീഫയെ നിശ്ചയിച്ചിരിക്കുന്നു’ (2:30) എ ന്ന സൂക്തം ആദം നബിയെ പരാമര്‍ശിച്ചതാണെന്നും അല്ല മനുഷ്യരെ പരാമര്‍ശിച്ചതാണെന്നുമൊ ക്കെ വ്യാഖ്യാനങ്ങളുണ്ട്. മറ്റൊരു സ്ഥലത്ത് ‘ദാവൂദ് (നബിയെ), നിങ്ങളെ നാം ഭൂമിയില്‍ ഖലീഫ യാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സത്യം കൊണ്ട് വിധിക്കുക’ എന്നൊരു സൂക്ത മുണ്ട്. ഇത് വ്യക്തമായ നിലയില്‍ ദാവൂദ് നബിയില്‍ നിക്ഷിപ്തമാണ്. മറ്റൊന്നു കൂടി കാണുക. ‘വി ശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ മുന്‍ഗാമികളെ പോ ലെ തന്നെ പ്രതിനിധികളാക്കും.’ പ്രസ്തുത സൂക്തത്തിന്റെ അവതരണ പശ്ചാത്തലവും നബിവചന ങ്ങളും പൂര്‍വ പണ്ഢിതാഭിപ്രായവും പരിശോധിക്കുമ്പോള്‍ ഖലീഫമാരും ഈ സൂക്തവുമായി യാ തൊരു ബന്ധവുമില്ലെന്ന് ബോധ്യപ്പെടും. ശത്രുക്കളും സര്‍വ ഭീഷണികളും പീഢനങ്ങളും തരണം ചെയ്തു ദീനീ സ്നേഹത്തിന്റെ പേരില്‍ മാതൃരാജ്യം പോലും ത്യജിക്കാന്‍ തയ്യാറായ മുസ്ലിം സ മൂഹം ഈ അവസ്ഥക്ക് മാറ്റമില്ലേ എന്ന് നബി(സ്വ)യോട് ചോദിച്ചു. സമീപ ഭാവിയില്‍ ഇതിനെല്ലാം മാറ്റം വരികയും മുസ്ലിംകള്‍ക്ക് നിര്‍ഭയത്വം ലഭിക്കുകയും ചെയ്യുമെന്ന് അവിടന്ന് പ്രതിവചിച്ചു. പിന്നീട് ഖുര്‍ആനിലൂടെ അല്ലാഹു മേല്‍ പ്രകാരം വാഗ്ദാനം നല്‍കുകയും ചെയ്തു. ബനൂ ഇസ്റാ ഈലികള്‍ക്ക് ഫറോവയടക്കമുള്ള ശത്രുക്കളില്‍ നിന്ന് രക്ഷ നല്‍കി അവരെ നാടിന്റെ ഉത്തമ പൌ രന്മാരാക്കിയ പോലെ ഈ സമുദായത്തിനെയും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തി ഭൂമിയുടെ അധിപന്മാരാക്കുമെന്നാണ് ഈ സൂക്തത്തിന്റെ സാരമെന്ന് പ്രമുഖ വ്യാഖ്യാതാക്കളെല്ലാം പറഞ്ഞിട്ടു ണ്ട്. കൂട്ടത്തില്‍ ഹദീസില്‍ വന്ന പ്രകാരം അവര്‍ക്ക് നായകത്വം നല്‍കാനായി തിരഞ്ഞെടുക്കപ്പെട്ട പത്തില്‍പരം ‘ഖലീഫ’മാരെയും ഈ സൂക്തം ഉള്‍ക്കൊള്ളുന്നുവെന്ന് പണ്ഢിതര്‍ വിശദീകരിച്ചി ട്ടുണ്ട്. മഹാനായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ), ഖാസി ഇയാദ്(റ)യെ തൊട്ട് പ്രസ്തുത പന്ത്ര ണ്ട് ഖലീഫമാരെ ഇങ്ങനെ വിശദീകരിച്ചതായി കാണാം. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അ ലി(റ), മുആവിയ(റ), ഹസന്‍(റ), യസീദ്(റ), അബ്ദുല്‍മലിക്ക്, വലീദ്, സുലൈമാന്‍, യസീദ് ഉമറു ബ്നു അബ്ദുല്‍ അസീസ്(റ), ഹിശാം, വലീദുബ്നു യസീദ് എന്നിവരാണവര്‍ (തരീഖുല്‍ ഖിലാഫ: 11).
മൌലികാവകാശങ്ങള്‍ വകവെച്ച് കൊടുക്കപ്പെടുന്ന, മത ചിട്ടയനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യ്രമു ള്ള സാഹചര്യം പൊതു ഭരണാധികാരികളില്‍ നിന്ന് അവര്‍ക്ക് ലഭ്യമാക്കുകയെന്നതേ ഇന്ത്യ പോ ലോത്ത മതേതര സെക്യുലറിസ രാഷ്ട്രങ്ങളില്‍ പ്രായോഗികമാവുകയുള്ളൂ. കൂട്ടത്തില്‍ മത ഖാസി മാരും മറ്റും ഓരോ കേന്ദ്രങ്ങളിലും ഉണ്ടാകുന്നത് തീര്‍പ്പു കല്‍പിക്കാനും മറ്റു ഗുണകരവുമാണ്. പ്രസ്തുത രാജ്യങ്ങളുടെ പൊതു സ്വഭാവം പരിഗണിക്കാതെ ഖാദിയാനികളും അത്ര തന്നെ കുഴപ്പമി ല്ലാത്ത ഖിലാഫത്ത് വാദവുമായി മൌദൂദികളും എഴുന്നള്ളിക്കുന്ന അമീര്‍മാരും ഖിലാഫത്തും മത ത്തെ സമൂഹമദ്ധ്യേ തെറ്റിദ്ധരിക്കപ്പെടാനും അവമതിക്കപ്പെടാനും മാത്രമേ ഉപകരിക്കുകയുള്ളൂ.
വ്യാജ രേഖകളും മറുപടിയും
സര്‍വ പ്രമാണങ്ങള്‍ക്കും, മുസ്ലിം ലോകത്തിന്റെ ഏകകണ്ഠാഭിപ്രായത്തി നെതുമെതിരായി അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)ക്കു ശേഷവും നബി ശൃംഖലക്ക് അന്ത്യം കുറിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കു ന്നവരും വാദിച്ചുകൊണ്ടി രിക്കുന്നവരുമായ സത്യനിഷേധികള്‍ ഇസ് ലാമിക പ്രമാണമായ പരിശുദ്ധ ഖുര്‍ആനില്‍ തങ്ങള്‍ക്കനുകൂലമായി പതിനഞ്ചില്‍പരം സൂക്തങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കുകയും അ തിന്റെ പേരില്‍ പുസ്തകം തന്നെ രചിക്കുക യും ചെയ്തിട്ടുണ്ട്. ‘ഖാ തമും ഖാതി മും’ എന്ന അദ്ധ്യായത്തില്‍ അവകളു ടെയെല്ലാം യഥാര്‍ഥ നിജസ്ഥിതി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ഉദ്ധരിക്കുന്ന ഏതാനും ഹദീസുകളും പണ്ഢിത വചനങ്ങളും കൂടി ഇവിടെ പരാമര്‍ശിക്കുകയാണ്.
ഇബ്നു അബീശൈബയുടെ ‘മുസ്വന്നിഫി’ന്റെ 6-289-ാം പേജില്‍ ഒരു ഹദീസ് കാണാം. ആയിശാ(റ)യെ തൊട്ട് നിവേദനം: മഹതി പറഞ്ഞു. ‘നിങ്ങള്‍ നബി(സ്വ)യെ സംബന്ധിച്ച് ഖാതിമുന്നബിയ്യീന്‍ എന്നു പറയുക. അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്.’ ഇതിന്റെ സാരം കൂടുതല്‍ വ്യക്തമാക്കുന്ന ഹദീസ് അതിന്റെ ശേഷം ഉണ്ട്. മുഗീറ(റ) പറയുന്നു. ‘നീ ഖാതിമുല്‍ അമ്പിയാഅ് എന്നു പറഞ്ഞാല്‍ മതി. കാരണം, ഈസാ നബി പുറപ്പെടുമെന്ന് ഞങ്ങളോട് പറയപ്പെടാറുണ്ടായിരുന്നു. അദ്ദേഹം പുറപ്പെട്ടാല്‍ മുഹമ്മദ് നബിക്ക് മുമ്പും ശേഷവും അദ്ദേഹം വന്നവനായി’ (മുസ്വന്നഫ് 6: 256). അപ്പോള്‍ നബി (സ്വ)ക്കു ശേഷം നബിയില്ലെന്ന് പറയപ്പെട്ടാല്‍ പ്രഥമദൃഷ്ട്യാ ഈസാ നബി(അ)യുടെ രണ്ടാം വരവിനെയും നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രസ്തുത ആ സാധ്യത ഇല്ലാതാക്കാന്‍ വേണ്ടി മാത്രമാണ് ആയിശ(റ) അങ്ങനെ പറഞ്ഞത്. ചുരുക്കത്തില്‍ മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകരാണെന്നും തന്റെ മുമ്പ് വന്ന ഈസാ നബി(അ) അന്ത്യദിന ത്തോടടുത്ത് വീണ്ടും വരുമെന്നുമുള്ള ഹദീസുകള്‍ തമ്മില്‍ എതിരല്ലെന്നും, ഈസാ(അ) നിയോ ഗിക്കപ്പെട്ടത് മുഹമ്മദ് നബി(സ്വ)ക്ക് മുമ്പായതുകൊണ്ട് നബി(സ്വ) അന്ത്യപ്രവാചക രാവുന്നതിനെ ഈസാ നബി(അ)യുടെ രണ്ടാം വരവ് നിഷേധിക്കുന്നില്ല എന്നുമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്.
ഇതേ പ്രകാരം മുല്ലാ അലിയ്യുല്‍ഖാരി(റ)വിന്റെ ‘മൌളൂആത്തി’ന്റെ 69-ാം പേജില്‍ ഖാതിമുന്നബി യ്യീന്‍ എന്നതിന്റെ അര്‍ഥം വിശദീകരിച്ചുകൊണ്ട് നബി(സ്വ)യുടെ മാര്‍ഗത്തെ ദുര്‍ബലപ്പെടുത്തു കയോ തന്റെ സമുദായത്തില്‍ ഉള്‍പ്പെടുകയോ ചെയ്യാത്ത ഒരു നബിയും വരികയില്ലെന്ന് പറഞ്ഞ തായി കാണാം. ഇവി ടെ ഇത്രയും വിശദീകരിച്ചതും മേല്‍ പറഞ്ഞ പ്രകാരമുള്ള ഈസാ നബി(അ)ന്റെ വരവിനെ പരിഗണിച്ചുകൊണ്ടാണ്.
‘മൌളൂആത്തി’ന്റെ 68-69 പേജുകളിലും മഹാനായ ഇബ്നു ഹജര്‍(റ)ന്റെ ‘ഫതാവല്‍ ഹദീസിയ്യ’ യുടെ 150-ാം പേജിലുമുള്ള ഏതാനും വരികളാണ് അഭിനവ നബിവാദികളുടെ മറ്റൊരായുധം. നബി യുടെ പുത്രനായ ഇബ്റാഹീം എന്ന കുട്ടി ജീവിച്ചിരുന്നാല്‍ നബിയാകുമായിരുന്നു എന്നൊരു പരാ മര്‍ശമാണ് ഇവര്‍ എടുത്ത് കാണിക്കുന്നത്. ഇത് നബി(സ്വ) അന്ത്യപ്രവാചകരല്ലെന്ന് തെളിയി ക്കുന്നു എന്നാണ് വാദം.
വാദവും തെളിവുമായുള്ള ബന്ധം വിലയിരുത്തുന്നതിനു മുമ്പ് ഹദീസാണെന്ന് മൊത്തത്തില്‍ അറിയപ്പെടുന്ന പ്രസ്തുത വാക്യം വിശ്വാസയോഗ്യമായി സ്ഥിരപ്പെട്ടിട്ടില്ലെന്നും അത് ബാത്വിലും അദൃശ്യ കാര്യങ്ങളുടെ മേലിലുള്ള കടന്നാക്രമണവുമാണെന്നും ഇമാം നവവി(റ) തന്നെ പറഞ്ഞ തായി കാണാം. നിരവധി ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുമടക്കം എല്ലാ വിധ വിജ്ഞാന ശാഖകളിലും അവഗാഹം നേടിയ മഹാന്‍ ഇങ്ങനെ പറയുമ്പോള്‍ അതിനെതിരെ പണ്ഢിതര്‍ ശബ്ദിച്ചുവെന്ന് ചില ഗ്രന്ഥങ്ങളില്‍ കാണുന്നത് അവരുടെ പേരിലുള്ള വ്യാജ രേഖ യാവാനേ സാധ്യതയുള്ളൂ.
ഒരിക്കലും ശിര്‍ക്ക് ചെയ്യാന്‍ സാധ്യതയില്ലാത്ത നബി(സ്വ)യോട് ഖുര്‍ആനിലൂടെ ‘നിങ്ങള്‍ ശിര്‍ക്ക് ചെയ് താല്‍ നിങ്ങളുടെ കര്‍മങ്ങള്‍ പൊളിഞ്ഞു പോകു’മെന്ന് പഠിപ്പിച്ചതായി കാണാം. അപ്രകാരം ഈ പരാമര്‍ ശം സ്ഥിരപ്പെട്ടാല്‍ തന്നെ, ചെറുപ്രായത്തില്‍ നുബുവ്വത്തിന് യോഗ്യതയുണ്ടാകുമോ എന്ന ചര്‍ച്ചക്ക് വേ ണ്ടിയാണ് ഇബ്നുഹജര്‍(റ) തന്റെ ഗ്രന്ഥത്തില്‍ അത് ഉദ്ധരിക്കുകയും യോഗ്യ തയുണ്ടാകുമെന്നതിനു തെളിവായി ഈസാ, യഹ്യാ തുടങ്ങിയവരുടെ ശൈശവ ദശയിലുള്ള നുബുവ്വത്തിനെ സംബന്ധിച്ച ഖുര്‍ആന്‍ വചനം ഉദ്ധരിക്കുകയും ചെയ്തത്. അതുകൊണ്ടാണ് അ വസാനമായി, ഈ ചര്‍ച്ച കൊണ്ട് ഇബ്റാഹീം എന്ന കുട്ടിയുടെ നുബുവ്വത്തിന്റെ നിജസ്ഥിതി അറി യപ്പെടും എന്നു പറഞ്ഞത്.
കൂടാതെ നവവി(റ)ന്റെ അഭിപ്രായത്തിനെതിരെ പ്രതികരിച്ചുവെന്ന് പറയപ്പെടുന്ന ഇബ്നു ഹജറുല്‍ അസ് ഖലാനി(റ) തന്റെ ‘അല്‍ ഇസ്വാബഃ’യുടെ 152-ാം പേജില്‍ ബുഖാരി(റ)ന്റെതായി ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ‘മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു നബിയുണ്ടാവുമായിരുന്നെങ്കില്‍ നബിയുടെ മകന്‍ ഇബ്റാഹീം ജീവിക്കുമായിരുന്നു. പക്ഷേ, നബിക്കു ശേഷം മറ്റൊരു നബിയില്ല’ എന്നാണ തിന്റെ സാരം. ‘ഇസ്മാഈലു സ്സുദിയ്യ’ എന്നവരെ തൊട്ട് നിവേദനം ചെയ്തതായ മറ്റൊരു ഹദീ സും ഇതേ പേജില്‍ കാണാം. ‘ഇബ് റാഹീം ജീവിച്ചിരുന്നെങ്കില്‍ നബിയാകുമായിരുന്നു. പക്ഷേ, അദ്ദേഹം ശേഷിച്ചില്ല കാരണം മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകരാണ്.’ മേല്‍ ഹദീസിന്റെ വ്യാ ഖ്യാനത്തില്‍ മുല്ലാ അലിയ്യില്‍ഖാരി(റ) മൌളൂ ആത്തില്‍ ഇങ്ങനെ വിവരിക്കുന്നു. ‘ഇബ്റാഹീം എന്ന കുട്ടി ജീവിക്കുകയും 40 വയസ്സ് തികയുകയും അ ദ്ദേഹം നബിയാവുകയും ചെയ്തിരുന്നുവെങ്കി ല്‍ ഖുര്‍ആനിനു വിരുദ്ധമായി നമ്മുടെ നബി അന്ത്യപ്രവാചകനാവാതിരിക്കല്‍ അനിവാര്യമാകുമാ യിരുന്നു. ഖുര്‍ആനില്‍ മുഹമ്മദ് നബി(സ്വ) ഒരു പുരുഷന്റെയും പിതാവല്ല എങ്കിലും അദ്ദേഹം അല്ലാഹുവിന്റെ അന്ത്യപ്രവാചകരും റസൂലുമാണ്’ എന്ന് പഠിപ്പിച്ചത് നബിക്ക് പൌരുഷത്തിന്റെ പരിധിയെത്തിയ ആണ്‍കുട്ടികളുണ്ടായിട്ടില്ലെന്നും ഉണ്ടായാല്‍ അദ്ദേഹം പിതാവിനെപ്പോലെ നബിയാകുമായിരുന്നു എന്നതിലേക്കും വെളിച്ചം വീശുന്നു.
ചുരുക്കത്തില്‍ മേല്‍ പരാമര്‍ശം വിശ്വാസയോഗ്യമായാലും അല്ലെങ്കിലും മുഹമ്മദ് നബി(സ്വ) അ ന്ത്യപ്രവാചകരാണെന്ന് എല്ലാവരും ഐക്യകണ്ഠേന അംഗീകരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നു. ഹദീസുകള്‍ മുഴുവന്‍ അംഗീകരിക്കുന്നവര്‍ക്ക് ഈ വസ്തുത മറികടക്കാനാവില്ല. വിശിഷ്യ ‘എന്റെ ശേഷം നബിയില്ല’ എന്ന സ്വഹീഹായ ഹദീസ് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല.
ഇമാം ശഅ്റാനി(റ) തന്റെ ‘യവാഖീത്ത്’ 39-ലും അല്ലാമാ ഇബ്നു അറബി(റ) തന്റെ ‘ഫുതൂഹാ ത്തുല്‍ മക്കിയ്യ’യുടെ 1-545, 2-276, 258 എന്നിവകളിലും പറഞ്ഞ ചില വസ്തുതകളാണ് നബി വാദി കള്‍ പൊക്കിപ്പിടിക്കുന്ന മറ്റു ചില തെളിവുകള്‍. നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും യാ ഥാര്‍ഥ്യം ബോധ്യപ്പെടുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രമാണമാക്കുന്നതു തന്നെ ഇവരുടെ ആശയ പാപ്പരത്തം വ്യക്തമാക്കുന്നു.
നുബുവ്വത്ത് നിരുപാധികം ഉയര്‍ന്നു പോയിട്ടില്ല. പുതിയ നിയമങ്ങളോടെയുള്ള നുബുവ്വത്ത് മാത്ര മേ ഉയര്‍ന്നിട്ടുള്ളൂ(യവാഖീത്ത് 39) ഇതേ ആശയം തന്നെയാണ് ‘ഫുതൂഹാത്തുല്‍ മക്കിയ്യഃയിലും വിവിധ സ്ഥലങ്ങളിലുള്ളത്. ഇതിനര്‍ഥം നബിമാരുടെ ശൃംഖല പൂര്‍ണമായും അവസാനിച്ചിട്ടില്ല. ശരീഅത്തോടു കൂടിയുള്ള നുബുവ്വത്ത് മുഹമ്മദ് നബിയില്‍ അവസാനിച്ചു എന്നാണെന്ന് നബിവാ ദികള്‍ പ്രചരിപ്പിക്കുന്നു. ഈ പരാമര്‍ശങ്ങളുള്ള സ്ഥലത്ത് തന്നെ ഈ വാദത്തിന് വ്യക്തമായ മറുപടിയുണ്ടെന്നത് അവര്‍ മൂടിവെക്കുന്നു. അതായത് ഇതിന്റെ താല്‍പര്യം നബിമാരുടെ ശൃംഖല ഇ വിടെ അവസാനിച്ചുവെങ്കിലും അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാര്‍ക്ക് ഇല്‍ഹാം, മനാം തുടങ്ങിയവ മുഖേന, നബിമാരിലൂടെ ഇവിടെ അവതരിപ്പിക്കപ്പെട്ട ദീനീ നിയമങ്ങള്‍ അറിയിച്ചു കൊടുക്കുകയും നബിമാരിലൂടെ നേരത്തെ അവതരിപ്പിക്കപ്പെട്ട പ്രസ്തുത സന്ദേശങ്ങള്‍ അവര്‍ ജനങ്ങള്‍ക്ക് പഠിപ്പി ച്ചുകൊടുക്കുകയും ചെയ്യുമെന്നാണ്. നബിമാരുടെ കാലശേഷമുള്ള പണ്ഢിതന്മാര്‍ ഗവേഷണങ്ങ ളിലൂടെ കണ്ടെത്തുന്ന ദീനീ നിയമങ്ങളും ഈ ഇനത്തില്‍ പെടുന്നു. ചുരുക്കത്തില്‍ നബിമാരുടെ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും മഹാന്മാര്‍ക്ക് അല്ലാഹു മാര്‍ഗം ന ല്‍കും. പക്ഷേ, അവര്‍ക്ക് നബി എന്ന പ്രമേയം തടയപ്പെട്ടിരിക്കുന്നുവെന്ന് മേല്‍ ഗ്രന്ഥങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്തിയത് തന്നെ പുതിയ നബി വാദികള്‍ക്ക് തടയിടാനാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കള്‍, സ്വൂഫിയാക്കള്‍ തുടങ്ങിയവര്‍ക്കേ ഇപ്രകാരം ഇല്‍ ഹാമുകളും മുബശ്ശിറാത്തുകളും ലഭ്യമാവൂ. ഇങ്ങനെ ലഭ്യമാകുമെന്നതിന് ഖുര്‍ആനിലും ഹദീ സിലും നിരവധി തെളിവുകളുണ്ട്. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് പണ്ഢിതന്മാര്‍ മേല്‍ പ്രകാരം പറഞ്ഞിട്ടുള്ളത്.
അതിശ്രേഷ്ടരായ ഔലിയാക്കള്‍ക്ക് ‘ഖാതിമുല്‍ ഔലിയാഅ്’ എന്ന് പറയപ്പെടാറുണ്ട്. അത് ‘ഖാ തിം’ എന്നതിന്റെ അര്‍ഥം ‘ശ്രേഷ്ടന്‍’ എന്നായത് കൊണ്ടല്ല. മറിച്ച് അതാതു കാലത്തുള്ള ശ്രേഷ്ട രില്‍ പൂര്‍ണത നേടിയ അവസാനത്തെ ആള്‍ എന്ന നിലക്ക് മാത്രമാണ്. ഈ പരാമര്‍ശത്തെ വള ച്ചൊടിച്ച് ‘ഖാതിം’ എന്നതിന് കേവലം ശ്രേഷ്ടന്‍ എന്നാണര്‍ഥമെന്നും അതുകൊണ്ട് ‘ഖാതിമുന്ന ബിയ്യീന്‍’ എന്നതിന് അന്ത്യപ്രവാചകര്‍ എന്നര്‍ഥമില്ലെന്നും നവീന നബി വേഷധാരികള്‍ വാദിക്കാ റുണ്ട്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ) തന്റെ സമുദായത്തിലെ എല്ലാ മഹത്തുക്കളേ ക്കാളും മുന്‍കാല നബിമാരേക്കാളും ശ്രേഷ് ടതയും പൂര്‍ണതയും ഒരുമിച്ചു കൂടിയവരാണെന്ന നിലയില്‍ ഖാതിം എന്നതിന് ശ്രേഷ്ടന്‍ എന്നര്‍ഥം കൂടി അംഗീകരിച്ചാല്‍ തന്നെ മുഹമ്മദ് നബി അന്ത്യപ്രവാചകരല്ലന്നു വരില്ല. നബി ശൃംഖലയുടെ പരിസമാപ്തി വിവരിച്ച ഹദീസില്‍ വന്ന പോലെ ഒരു ബില്‍ഡിംഗിന്റെ അവസാനം വെക്കപ്പെടുന്ന ഇഷ്ടികയോടാണല്ലോ മുഹമ്മദ്(സ്വ)യെ ഉപമിക്കപ്പെട്ടത്. ഔലിയാക്കളെ സംബന്ധിച്ച് ‘ഖാതിമുല്‍ ഔലിയാഅ്’ എന്ന് പറയുന്നത് ചില പ്പോള്‍ ആപേക്ഷികമായും ആലങ്കാരികമായുമാവാം. എന്നാല്‍ മുഹമ്മദ് നബി (സ്വ) അങ്ങനെയ ല്ലെന്ന് ഇഷ്ടികയോടുപമിച്ച തര്‍ക്കമില്ലാത്ത നിരവധി ഹദീസുകള്‍ കൊണ്ട് ബോധ്യമാവും.
വാര്‍ത്താ മീഡിയകളും ഇസ്ലാം വിരുദ്ധ ലോബികളെയും ഉപയോഗിച്ച്, ധര്‍മാധര്‍മ വിവേചനം പോലുമില്ലാതെ മീര്‍സായികള്‍ നടത്തുന്ന പാഷാണ വിതരണം പൊതുജനം തിരിച്ചറിയുക.
ഖാതമും ഖാതിമും
ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചയിലെ സുപ്രധാനമായൊരു വിഷയമാണ് പ്രവാചകത്വ സമാപ്തി. മുഹമ്മദ് നബി(സ്വ)യെ കൊണ്ട് ആ മതം പൂര്‍ ണമാക്കപ്പെട്ടുവെന്നും അതിനു ശേഷം ഒരു നബിയും വരില്ലെന്നും നബി വാദവുമായി വരുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും മുസ്ലിം ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. സ്വഹാബാക്കള്‍ മുതല്‍ ഇതുവരെയും ഇതു തന്നെയാണ് മുസ്ലിംകളുടെ ഏകകണ്ഠമായ തീരുമാനം (ഇജ്മാഅ്). ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ബുദ്ധിപരമായ ന്യായങ്ങള്‍, പണ്ഢിതാഭിപ്രായങ്ങള്‍ തുടങ്ങി ഇസ്ലാമികമായി സ്വീകാര്യമായ പ്രമാണങ്ങളെന്തൊക്കെയുണ്ടോ അവയിലൊക്കെയും പ്രവാചകത്വ സമാപ്തി തെളിയിച്ചു കാട്ടാനാവും. ഈ അധ്യായത്തില്‍ ഇത്തരം ചില ചര്‍ച്ചകള്‍ നമുക്ക് നടത്താം.
ഖുര്‍ആന്‍
ഇസ്ലാമിന്റെ മൂല്യ പ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍. ഇവ്വിഷയകമായി ഏതാനും ഖുര്‍ആനിക സൂക്തങ്ങള്‍ പരിശോധിക്കാം.
(1) ‘അങ്ങയെ സര്‍വ ജനങ്ങളിലേക്കും സുവിശേഷകരും താക്കീതു നല്‍കുന്നവരുമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. പക്ഷേ, കൂടുതല്‍ ജനങ്ങളും ഇതറിയുന്നില്ല’ (ഖുര്‍ആന്‍). നബി(സ്വ) അന്ത്യനാള്‍ വരെ വരുന്ന എല്ലാ ജനങ്ങള്‍ക്കും റസൂലാണെന്നും മറ്റൊരു റസൂലിനും ആവശ്യമില്ലെന്നും ഈ ആയത്ത് വ്യക്തമാക്കുന്നു. മറ്റൊരു പ്രവാചകന്‍ വരുമെന്ന് സങ്കല്‍പിക്കുന്ന പക്ഷം ‘എല്ലാ ജനങ്ങളിലേക്കും’ എന്ന വാക്ക് അര്‍ഥരഹിതമായിപ്പോകും.
(2) ‘നബിയേ പറയുക: ആകാശ ഭൂമികളുടെ സര്‍വാധികാരിയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള പ്രവാചകനാണ് ഞാന്‍. അതുകൊണ്ട് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുക…’ (ഖുര്‍ആന്‍).
നബി(സ്വ)ക്ക് ശേഷമുള്ള സര്‍വരിലേക്കും സര്‍വ കാലത്തേക്കുമുള്ള പ്രവാചകര്‍ അവിടുന്നാണ്. അഹാ ന്റെ പ്രബോധനം ലോകമാകെ സ്വീകരിക്കേണ്ടതും എന്നെന്നും നിലനില്‍ക്കുന്നതും സമ്പൂര്‍ണവുമാണ്. ഇത്രമാത്രം സുരക്ഷിതമായ ശരീഅത്തിനിടയിലേക്ക്, കുഴപ്പങ്ങളുടെ മലവെള്ളപ്പാച്ചിലുമായി ആരും നബിയായി വരേണ്ടതില്ല എന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. റാസി(റ) എഴുതി: ഈ സൂക്തം മുഹമ്മദ്(സ്വ) സര്‍വ സൃഷ്ടികളിലേക്കും പ്രവാചകരാണെന്ന് തെളിയിക്കുന്നു (റാസി 15:29). മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മതം പൂര്‍ണവും അവര്‍ ന്യൂനതയില്ലാത്ത പ്രവാചകരുമായിരിക്കെ അവര്‍ക്കു ശേഷം ഒരു വ്യാജ പ്രവാചകന്റെ ആവശ്യം ഉദിക്കുന്നേയില്ല.
(3) ‘ലോകത്തിനു മുഴുക്കെ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (ഖുര്‍ആന്‍). ഈ സൂക്തവും മേല്‍പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്നു.
(4) ഇന്ന്, നിങ്ങള്‍ക്ക് മാത്രം നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തീകരിക്കുകയും നിങ്ങള്‍ക്ക് മാത്രം എന്റെ മഹത്വമേറിയ അനുഗ്രഹം സമ്പൂര്‍ണമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍).
പ്രവാചകത്വം നിലച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹം അവസാനിക്കുമെന്ന് മീര്‍സായികള്‍ ജല്‍പിക്കാറുണ്ട്. അതിനു കൂടി മറുപടിയാണിത്. ഇമാം റാസി(റ) പറഞ്ഞു: ഈ മതത്തിന്റെ നിത്യത അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമാകയാല്‍ അടിസ്ഥാനവും അനുഗ്രഹമായിരിക്കണം (6:143). അനുഗ്രഹപൂര്‍ണമായ ഇസ്ലാം നിലവിലുള്ള കാലം ഒരു പ്രവാചകന്‍ ആവശ്യമില്ല തന്നെ. അനുഗ്രഹ പൂര്‍ത്തീകരണമുള്ള ഒന്നിനെ വീണ്ടും പൂര്‍ത്തീകരിക്കുക എന്നാല്‍ ഉണ്ടായതിനെ വീണ്ടും ഉണ്ടാക്കുക എന്ന അര്‍ഥമാണ് വരുന്നത്. ഇത് അസംഭവ്യമാണ്. അതിനാല്‍ മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു നബി വരുമെന്ന് പറയുന്നത് വിശുദ്ധ ഖുര്‍ആനിനും ഹദീസിനും ഇജ്മാഇനും എതിരായ പോലെ തന്നെ ബുദ്ധിക്കും നിരക്കാത്തതാണ്.
പ്രാസ്ഥാനികമായും പ്രാമാണികമായും മുന്‍ കഴിഞ്ഞുപോയ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പല സവിശേഷതകളുമുള്ളതാണ് ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ പ്രമാണങ്ങളും. അഥവാ ഇസ്ലാം മതം സര്‍വകാലികവും എന്നെന്നേക്കും സമ്പൂര്‍ണവുമാണ്. അതിന് സ്ഥല കാല പരിമിതിയോ പരിധി യോ ഇല്ല. മേല്‍ സൂചിപ്പിച്ച ഖുര്‍ആനികാധ്യാപനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) വിശദീകരിക്കുന്നു. മറ്റു പ്രമാണങ്ങളെല്ലാം താത്കാലികവും ആപേക്ഷികമായി പൂര്‍ണവുമായിരുന്നു. എന്നാല്‍ അ ന്ത്യദിനം വരെ സമ്പൂര്‍ണവും നിലനില്‍ക്കുന്നതുമായ ശരീഅത്താണ് മുഹമ്മദ് നബി(സ്വ)യിലൂടെ അല്ലാ ഹു ഇറക്കിയ ഇസ്ലാം (റാസി 11: 121-122). മൂസാ നബിക്ക് നാം സര്‍വതിന്റേയും വിശദീകരണവും നാമവര്‍ക്ക് പൂര്‍ണമായ ഗ്രന്ഥവും നല്‍കി (അല്‍ അന്‍ആം:152) എന്നതിലുള്ള പൂര്‍ണത മേല്‍ സൂചിപ്പിച്ച രൂപത്തിലുള്ളതാണെന്ന് റാസി(12)ലും ഇബ്നു കസീര്‍ (2-191) ലും കാണാം. മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്ത് പൂര്‍ണമായതുകൊണ്ട് മറ്റൊരു ദീനിലേക്കോ നബിയിലേക്കോ ഇനി ആവശ്യമില്ലെന്നും അതുകൊ ണ്ട് നബി തങ്ങളെ അല്ലാഹു ഖാതിമുന്നബിയ്യീന്‍ ആക്കിയെന്നും ഇബ്നു കസീര്‍ 2-12ല്‍ വിശദീകരിക്കുന്നു.
പൂര്‍വ ഗ്രന്ഥങ്ങളെല്ലാം കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമായിട്ടുണ്ട്. തീര്‍ച്ചയായും നാം ഈ ഗ്രന്ഥത്തെ(ഖുര്‍ആന്‍) ഇറക്കി, നിസ്സംശയം നാം അതിനെ സംരക്ഷിക്കുക തന്നെ ചെ യ്യും (അല്‍ഹിജ്ര്‍: 9). ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ), അബുസ്സുആദ്(റ) തുടങ്ങിയ നിരവധി വ്യാഖ്യാതാക്കള്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം പ്രബോധന പ്രമാണങ്ങളില്‍ പിശാചിന്റെ (ശത്രുക്കളുടെ) കൈകടത്തലുകള്‍ നടക്കുകയും പിന്നീട് അവ ദുര്‍ബലപ്പെടുത്തുകയും (പുതിയ) ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ദീന്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടല്ലാതെ നിങ്ങളുടെ മുമ്പ് ഒരു നബിയെയും റസൂലിനെയും ഞാന്‍ നിയോഗിച്ചിട്ടില്ല എന്ന അല്‍ ഹജ്ജ് 52-ാം ആയത്തിന്റെ അധ്യാപനം ഇതിലേക്ക് വെളിച്ചം വീശുന്നു. ഭൂരിഭാഗമോ ഏതാനും ഭാഗങ്ങളോ ഭേദഗതിക്കും മാറ്റത്തിരുത്തലിനും വ്യാജ നിര്‍മാണത്തിനും വിധേയമാക്കപ്പെടാത്ത ഗ്രന്ഥങ്ങളില്ല. സര്‍വ വിധ സാഹചര്യ പ്രേരക ശക്തികളും ഒത്തൊരുമിച്ചിട്ടും വിശുദ്ധ ഖുര്‍ആന്‍ ഇവകളെ തൊട്ട് സംരക്ഷിതമാണ് (റാസി 19:165).
ഇങ്ങനെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ അത്യുല്‍കൃഷ്ടവും ഏറ്റവും സമ്പൂര്‍ണവുമായ സന്ദേശവുമായി അത്യുന്നത പ്രവാചകരായ നബിയെ അവസാനമായി അല്ലാഹു നിയോഗിച്ചു. ആദം നബി (അ) മുതല്‍ തുടര്‍ന്നു പോന്ന പ്രവാചക നിയോഗത്തിലൂടെ ലക്ഷത്തില്‍ പരം നബിമാര്‍ നിയുക്തരായി. അവരെല്ലാം ഹ്രസ്വമായ പ്രബോധന മേഖലകളും പ്രമാണങ്ങളുമായി നിയുക്തരായപ്പോള്‍ അവര്‍ക്കെല്ലാം നേതാവും വിശാലവും സമ്പൂര്‍ണവുമായ സന്ദേശ വാഹകരുമായി നബിയും അന്ത്യ റസൂലുമായ മുഹമ്മദ് നബി(സ്വ) നിയുക്തരായി. നേതാവും അവസാനത്തെ പ്രവാചകരും സമ്പൂര്‍ണനുമായ നബിയെ അല്ലാഹു മുന്‍ഗാമികളായ നബിമാര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ സ്വീകരിക്കാനും വിശ്വസിക്കാ നും സഹായിക്കാനും അവരെ ഉണര്‍ത്തുകയും ചെയ്തു. ഇതൊരു ബുദ്ധിപരമായ സമീപനം കൂടിയാണ്. ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (ഓരോ കാലഘട്ടത്തിലേക്കും അനുയോജ്യമായ) ഗ്രന്ഥങ്ങളും തത്വജ്ഞാനങ്ങളും നാം നല്‍കുകയും അവകളെയെല്ലാം ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന(സമ്പൂര്‍ണ) റസൂല്‍ (മുഹമ്മദ് നബി(സ്വ)) നിങ്ങള്‍ക്ക് വരികയും ചെയ്യുമ്പോള്‍ അവരില്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണമെന്ന് സര്‍വ നബിമാരോടും അല്ലാഹു കരാര്‍ ചെയ്തു. പ്രസ്തുത ഖുര്‍ആന്‍ ആയത്തിലെ റസൂല്‍ കൊണ്ടുള്ള വിവക്ഷ മുഹമ്മദ് നബി(സ്വ) തങ്ങളാണ്.
6. ഈസബ്നു മര്‍യം പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്. ഇസ്രായീല്‍ സന്തതികളെ, എന്റെ ശേഷം വരാനിരിക്കുന്ന അഹ്മദ് എന്നു പേരുള്ള ഒരു പ്രവാചകനെ കുറിച്ചു സുവാര്‍ത്ത അറിയിച്ചും തൌറാത്തിനെ വാസ്തവീകരിച്ചു കൊണ്ടും നിങ്ങള്‍ക്ക് ആഗതനായ പ്രവാചകനാണ് ഞാന്‍ (അസ്സ്വാഫ്: 6). ഈസാ നബി(അ) മുഹമ്മദ് നബി(സ്വ)യെ കുറിച്ച് നടത്തിയ പ്രവചനമാണിത്.
7. അപ്രകാരം നിങ്ങളെ നാം നീതിമാന്മാരായ ഉത്തമ സമുദായമാക്കി. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാരിക്കുവാനും വേണ്ടി…. (അല്‍ ബഖറ: 143).
മഹ്ശറയില്‍ നടക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. പൂര്‍വിക സമുദായങ്ങളെയും പ്രവാചകന്മാരെയും ഒരുമിച്ചു കൂട്ടി അവരുടെ പ്രവാചകന്മാരോട് ദീന്‍ കാര്യങ്ങള്‍ നിങ്ങള്‍ ഇവര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നോ എന്ന് അല്ലാഹു അന്വേഷിക്കും. അവര്‍ അതെ എന്നു മറുപടി പറയുകയും സാക്ഷികളായി നമ്മെ കൊണ്ടു വരികയും ചെയ്യും. അപ്പോള്‍ പൂര്‍വിക സമുദായക്കാര്‍ മുഹമ്മദ് നബി(സ്വ)യുടെ സമൂഹത്തിന്റെ സാക്ഷിത്വത്തെ ചോദ്യം ചെയ്യും. നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി? അവര്‍ പറയും അല്ലാഹു അവന്റെ സത്യസന്ധനായ പ്രവാചകനിലൂടെ അറിയിക്കുക മൂലം ഞങ്ങള്‍ മനസ്സിലാക്കി. ഉടന്‍, ഈ പറഞ്ഞത് ശരിയാണെന്ന് സഥ്വിരീകരിക്കാന്‍ നബി(സ്വ)യെ കൊണ്ടു വരികയും അവിടുന്ന് അത് അംഗീകരിക്കുകയും ചെയ്യും (റാസി 4:111). നബി(സ്വ)ക്ക് ശേഷം ഒരു പ്രവാചകനും അയാളെ അംഗീകരിക്കുന്ന ഒരു സമുദായവും ഉണ്ടാവുകയാണെങ്കില്‍ ഇത്തരമൊരു സംഭാഷണം അവര്‍ക്കിടയിലാണ് വേണ്ടിയിരുന്നത്. ഉമ്മത്ത് മുഹമ്മദിന് പ്രസക്തിയുണ്ടാവില്ലായിരുന്നു. ഈ സൂക്തം ഉമ്മത്തിന് മുഴുക്കെയും ആദ്യ വ്യക്തി മുതല്‍ അന്ത്യന്‍ വരെ, അവതരണ കാലത്ത് ജീവിച്ചവര്‍ തൊട്ട് അന്ത്യ ദിനത്തില്‍ സന്നിഹിതരാവുന്നവരടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് പണ്ഢിതര്‍ പഠിപ്പിച്ചിട്ടുണ്ട് (റാസി 4:110). മുഹമ്മദീയ സമൂഹം അന്ത്യനാള്‍ വരെ ഒരൊറ്റ സമുദായമായിരിക്കുമെന്നും അതിനിടയില്‍ ഒരു സാധു പ്രവാചകനും പൊട്ടന്‍ സമുദായവും കടലിലെ ചപ്പു പോലെ വന്നു പെടുമെന്നും പറയുന്നത് ഈ സൂക്തത്തിനു നിരക്കുന്നതല്ല.
8. മുഹമ്മദ് നബി(സ്വ) നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവായിട്ടില്ല, പക്ഷേ, അല്ലാഹുവിന്റെ റസൂലും നബിമാരില്‍ അവസാനത്തവരുമാണ്. അല്ലാഹു എല്ലാം അറിയുന്നവനത്രെ (അല്‍ അഹ്സാബ്: 40).
ഈ ആയത്ത് പ്രത്യേകം ശ്രദ്ധേയവും മുഹമ്മദ് നബി(സ്വ)യോടു കൂടി പ്രവാചക സമാപ്തി ഉണ്ടായെന്നതിന് വ്യക്തവും സ്പഷ്ടവുമായ തെളിവുമാണ്. പ്രവാചക സമാപ്തി എന്നത് സംശയങ്ങള്‍ക്കവകാശമില്ലാത്ത വിധം ഈ ആയത്തില്‍ വിശദമാക്കിയിരിക്കുന്നു. ഖാദിയാനികള്‍ തങ്ങളുടെ ദുര്‍വാദത്തെ ഖണ്ഢിക്കുന്നവരെ പ്രതികരിക്കാന്‍ ന്യായീകരണത്തിന്റെ സര്‍വ അഴുക്കു ഭാണ്ഢങ്ങളും പരിശോധിച്ച് ഇതിന്റെ അര്‍ഥ സാരം തങ്ങള്‍ക്കനുകൂലമായ രൂപത്തില്‍ തിരിച്ചു വെക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അവര്‍ പറയുന്നു ആയത്തിലെ ഖാതം എന്ന പദം നബിയ്യീന്‍ എന്നതിലേക്ക് ചേര്‍ക്കുമ്പോള്‍ അതിന് ശ്രേഷ്ഠന്‍ എന്നാണ് അര്‍ഥം വരിക, അവസാനത്തേത് എന്നല്ല. അതായത് നബി(സ്വ) നബിമാരില്‍ ശ്രേ ഷ്ഠനാണ്. അവസാനത്തെ വ്യക്തിയല്ല. ഇത് ദുര്‍വ്യാഖ്യാനവും ബാലിശവുമാണെന്ന് വ്യക്തമാണ്. ഖാദിയാനി മതം രൂപീകരിക്കപ്പെടുന്നതിന് മുമ്പു തന്നെ ജീവിച്ചിരിക്കുന്നവരടക്കമുള്ള ഖുര്‍ആന്‍ പണ്ഢിതരുടെ അഭിപ്രായം വിലയിരുത്തുകയാണ് ഇവിടെ പ്രായോഗിക ബുദ്ധി. അവര്‍ മുഴുക്കെ തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആ തീരുമാനം ദീനിന്റെ ഔദ്യോഗികമാകുമെന്നതിനാല്‍ മുസ്ലിംകള്‍ അത് അംഗീകരിക്കേണ്ടതുണ്ട്. ഐക്യരൂപത്തില്‍ ഒരഭിപ്രായം പറയാന്‍ നബിയില്‍ നിന്ന് പരമ്പരയായി ലഭിച്ച അര്‍ഥസാരമായിരിക്കുമല്ലോ അവര്‍ക്കെല്ലാവര്‍ക്കും അടിസ്ഥാനമായത്.
(1) മുഹമ്മദ് നബി(സ്വ) അവസാനത്തെ പ്രവാചകനാണ്. നബിക്കു ശേഷം ഒരു നബി വരാനില്ലെന്നും ഈ ആയത്തിലൂടെ അറിയിക്കുന്നു (റാസി 25:215).
(2) ഖാരിഉകളില്‍ ആസ്വിം മാത്രമാണ് ഖാതം എന്ന് ‘അ’കാര പ്രകാരം പാരായണം ചെയ്യുന്നത്. അതനുസരിച്ച് പ്രവാചകന്മാര്‍ നബി(സ്വ) മുഖേന പൂര്‍ത്തിയാക്കപ്പെട്ടു എന്നാണ് സാരം. നബി പ്രവാചകത്വത്തിന് ഒരു സീല്‍ പോലെയാണ്. മറ്റെല്ലാവരും ‘ഇ’കാരമായി ഖാതിം എന്നാണ് പാ രായണം ചെയ്യുന്നത്. അതനുസരിച്ച് നബി(സ്വ) പ്രവാചകന്മാരെ പൂര്‍ത്തിയാക്കി. അഥവാ അവരുടെ അവസാനത്തെേ ആളായിട്ട് വന്നു (ഇമാം ഖുര്‍ത്വുബി: അല്‍ ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍ 14:196).
(3) നബി(സ്വ) നുബുവ്വത്തിനെ അവസാനിപ്പിച്ചു. അതായത്, നബിയുടെ ആഗമനത്തോടെ നുബുവ്വത് പൂര്‍ത്തിയായി (ഇസ്മാഈലുല്‍ ഹിഖി: റൂഹൂല്‍ ബയാന്‍ 7:187).
(4) നബി (സ്വ) നുബുവ്വത് പൂര്‍ത്തിയാക്കി സീല്‍ ചെയ്തു. ഇനി നബിക്കു ശേഷം ഒരാള്‍ക്കും ഖിയാമത്ത് നാള്‍ വരെ അത് തുറക്കപ്പെടുകയില്ല. അവിടുന്ന് പ്രവാചകന്മാരുടെ അവസാന വ്യക്തിയാണ് (ഇമാം ത്വബ്രി: തഫ്സീര്‍ 22:13).
(5) നബി(സ്വ) പ്രവാചകന്മാരുടെ അവസാനമായി വന്നവരാണ്… (അബൂ ഹയ്യാന്‍, അല്‍ബഹ്റുല്‍ മുഹീത്വ്, 7:236).
(6) ‘താ’ഇന്ന് അകാര പ്രകാരം അവിടുന്ന് പ്രവാചകന്മാരെ പൂര്‍ത്തിയാക്കി. ഇകാര പ്രകാരം നബി(സ്വ) അവരില്‍ അവസാനത്തെ ആളാണ് (സാദുല്‍ മുനീര്‍ 6:393).
(7) നബി(സ്വ) പ്രവാചകന്മാരില്‍ അവസാനത്തവരാണ്. നബിയാല്‍ പ്രവാചകത്വം പൂര്‍ണമായി (ഇര്‍ശാദുല്‍ അഖ്ലിസ്സലീം 4:324).
(8) നബി(സ്വ) പ്രവാചകന്മാരില്‍ അന്ത്യനാണ്. നബിക്കു ശേഷം ആരും നബി ആവുകയില്ല (മദാരിക് 3:66).
(9) ഖതാദ(റ) പറയുന്നു, നബി(സ്വ) അന്ത്യ പ്രവാചകനാണ്. അല്ലാഹു പ്രവാചകത്വത്തെ നബി മുഖേന അവസാനിപ്പിച്ചു. അവിടുന്ന് ദൂതന്മാരില്‍ അവസാനത്തെ ആളാകുന്നു (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5:204).
(10) ഈ സൂക്തം നബി(സ്വ)ക്കു ശേഷം ഒരു നബിയും വരില്ലെന്നതിന് വ്യക്തമായ രേഖയാണ്. നുബുവ്വത്തിനേക്കാള്‍ ഉന്നതമായ രിസാലത്തും ഒരു നിലക്കും ഉണ്ടാവില്ല. അല്ലാഹു അവന്റെ ഗ്രന്ഥത്തിലും നബി (സ്വ) ഹദീസുകളിലും നബി(സ്വ) ക്കു ശേഷം ഒരു പ്രവാചകനും വരില്ലെന്ന് നമ്മെ അറിയിച്ചത് അത്തരക്കാര്‍ കള്ളന്മാരും വഞ്ചകരും ദജ്ജാലുകളും പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്ന് തിരിച്ചറിയാനാണ് (ഇബ്നു കസീര്‍ 3:493, 494).
(11) അല്ലാഹു നബി(സ്വ)യെക്കൊണ്ട് പ്രവാചകത്വം പൂര്‍ത്തിയാക്കി. നബിക്കൊപ്പമോ ശേഷമോ ഒരു പ്രവാചകന്‍ ഉണ്ടാവില്ല (ലുബാബുത്തഅ്വീല്‍ 3:470).
(12) നബി(സ്വ) എങ്ങനെ അന്ത്യ പ്രവാചകനാകും, ഈസാ നബി(അ) ഇറങ്ങാനിരിക്കെ? ഈ ചോദ്യത്തിനുത്തരം ഇങ്ങനെയാണ്. ശേഷം നബി ഇല്ലെന്നതിന്റെ വിവക്ഷ ആരും നബി ആവുകയില്ല എന്നാണ്. ഈസാ നബി(അ) മുമ്പു തന്നെ നബി ആയതാണല്ലോ (അല്‍കശ്ശാഫ് 3:264, 265).
ഉന്നത ശീര്‍ഷരായ മേല്‍ ഗ്രന്ഥകാരന്മാരൊക്കെയും ഖാതമുന്നബിയ്യീന്‍ എന്നതിന് നല്‍കിയ അര്‍ഥമാണ് നാം കണ്ടത്. അവരാരും അതിനര്‍ഥം നബി ശ്രേഷ്ഠന്‍ എന്നാണെന്ന് പറഞ്ഞിട്ടില്ല. പ്രത്യുത അകാര ഇ കാര വ്യത്യാസമില്ലാതെ പ്രവാചകന്മാരില്‍ അന്ത്യന്‍, ശേഷം നബി വരാത്തവര്‍ എന്നൊക്കെ സ്പഷ്ടമായ ഭാഷയില്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്. ഈ ഗ്രന്ഥങ്ങളില്‍ മാത്രമല്ല താഴെ ചേര്‍ക്കുന്നവയും ഇതേ അര്‍ഥം തന്നെ നല്‍കിയിരിക്കുന്നു.
മആലിമുത്തന്‍സീല്‍, 4:471, അല്‍ മുഹര്‍ററുല്‍ ഹദീസ്, 13:80, ഗറാഇബുല്‍ ഖുര്‍ആന്‍, 22:15, തഫ്സീറുല്‍ ലിഅബ്റാസില്‍ മആനി: 439, ഫുതൂഹാതുല്‍ ഇലാഹിയ്യ, 3:441, അന്‍വാറുത്തന്‍സീല്‍ (ഹാമിശ് ശൈഖ് സാദ) 3:588, തഫ്സീറുല്‍ മള്ഹരി, 7:351, തഫ്സീറുല്‍ മുനീര്‍, 22:38, ജലാലൈനി, 2:67, റൂഹുല്‍ മആനി, 22:34, ഖിഫായത്തു റാളി, 7:17, അയ്സറുത്തഫാസീര്‍, 3:566.
വിശദ പഠനമാഗ്രഹിക്കുന്നവര്‍ക്ക് പരിശോധിക്കാവുന്നതാണ്. പല കാലഘട്ടങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച ഈ പണ്ഢിത ശ്രേഷ്ഠര്‍ക്കൊന്നും മനസ്സിലാവാത്ത, അവര്‍ അബദ്ധത്തില്‍ പോലും ഒന്ന് രേഖപ്പെടുത്താത്ത ഒരു നവ അര്‍ഥ കല്‍പന ഈ സൂക്തത്തിന് നല്‍കുന്നത് വിശുദ്ധ ഖുര്‍ആനിനെതിരെയുള്ള അക്രമമായിട്ടേ മനസ്സിലാക്കാനാവുകയുള്ളൂ. മത തീരുമാനങ്ങള്‍ക്ക് പ്രമാണങ്ങളാണാവശ്യം. വാചാലതക്ക് ഈ രംഗത്ത് പ്രസക്തിയേ ഇല്ല. പ്രമാണങ്ങള്‍ പറയുന്നത് സ്വീകരിക്കുകയാണ് മുസ്ലിം ധര്‍മ്മം.
പശ്ചാത്തലം
ഈ സൂക്തം അവതരിക്കാനുള്ള പശ്ചാത്തലം കൂടി വിലയിരുത്തുന്നത് ഉപകാരപ്രദമായിരിക്കും. സംഭവമിങ്ങനെ: നബി(സ്വ)യുടെ ദത്തു പുത്രനായ സൈദ്(റ) സൈനബ്(റ)യെ വിവാഹം കഴിച്ചു. മുമ്പ് അടിമയായിരുന്ന സൈദ്(റ)വുമായി യോജിച്ചു പോവാന്‍ സൈനബ്(റ)ന് താല്‍പര്യമില്ലായിരുന്നു. അവര്‍ക്കിടയിലെ അസ്വാരസ്യം ത്വലാഖിന്റെ വക്കോളമെത്തി. അപ്പോഴൊക്കെ നബി(സ്വ) സൈദിനോട് വിവാഹ ബന്ധം പിടിച്ചു നിര്‍ത്താന്‍ ഉപദേശിക്കുകയായിരുന്നു.
ദത്തു പുത്രന്മാര്‍ക്ക് സ്വപുത്രന്റെ സ്ഥാനം നല്‍കലായിരുന്നു അന്നത്തെ സാമൂഹ്യ വ്യവസ്ഥ. അനന്തര സ്വത്തില്‍ പോലും അന്ന് അവര്‍ക്കവകാശമുണ്ടായിരുന്നു. സൈദ്(റ) വിളിക്കപ്പെട്ടിരുന്ന സൈദ് ബ്നു മുഹമ്മദ് എന്നതില്‍ നിന്നു തന്നെ അവര്‍ തമ്മിലുള്ള ഈ ബന്ധം ഊഹിക്കാമല്ലോ!
എന്നാല്‍ അല്ലാഹു ഈ അവസ്ഥ നിര്‍ത്തല്‍ ചെയ്യാനും ദത്തുപുത്രന്‍ സ്വപുത്രനെ പോലെയല്ലെന്നു തീര്‍ ത്തു പറയാനും കല്‍പിച്ചു. ഈ പ്രത്യേക സാഹചര്യത്തിലാണ് സൈദ്(റ) സൈനബ്(റ)നെ ത്വലാഖ് ചൊല്ലുന്നത്. സ്വപുത്ര ഭാര്യമാരെ ത്വലാഖിന് ശേഷവും ഭാര്യയാക്കാന്‍ അവകാശമില്ല. സൈദ് തന്റെ പുത്രനല്ലെന്ന് പ്രായോഗികമായി തെളിയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സൈനബിനെ നബി(സ്വ) നിക്കാഹ് കഴിക്കുകയാണെന്ന് അറിയുന്ന അല്ലാഹു നബിയോട് അതിന്ന് ആവശ്യപ്പെടുകയും അവിടുന്ന് അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്തു. ഈ കാര്യങ്ങളാണ് അല്‍അഹ്സാബ്: 37 മുതലുള്ള ആയത്തുകളിലുള്ളത്. ശേഷം സൈദ്(റ) നബിയുടെ പുത്രനല്ലെന്ന് 40-ാം വചനത്തില്‍ പ്രഖ്യാപിക്കുന്നു. അതിന്റെ അവസാന ഭാഗത്ത് അന്ത്യപ്രവാചകനാണെന്ന് ഉള്‍പ്പെടുത്തിയത് അറബികള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി സ്ഥിരപ്രതിഷ്ഠ നേടിയ ദത്തുപുത്ര നിയമം, അതിന്റെ പ്രായോഗിക രൂപത്തില്‍ തന്നെ തിരുത്തിത്തരേണ്ടത് നബി(സ്വ) മാത്രമാണെന്ന് വ്യക്തമാക്കാനാണ്. കാരണം ഇനിയൊരു പ്രവാചകര്‍ വന്ന് അത് വിശദീകരിക്കില്ല. നബി(സ്വ) അന്ത്യ റസൂലാണ്. ഈ ചരിത്ര പശ്ചാത്തലം വെച്ച് നോക്കിയാലും ‘ഖാതമുന്നബിയ്യി’നിന്ന് മുസ്ലിം ലോകം അംഗീകരിച്ച അര്‍ഥസാരമേ യോജിക്കുകയുള്ളുവെന്ന് മനസ്സിലാക്കാം.
ഇമാം റാസി(റ) എഴുതി. നബി(സ്വ) അന്ത്യ പ്രവാചകനാവുന്നത് എന്തിനാണെന്നാല്‍ ശേഷം മറ്റു നബി വരാന്‍ സാധ്യതയുള്ള ഒരു നബി എന്തെങ്കിലും ഒരു ഉപദേശമോ വിശദീകരണമോ മറ്റോ ഉപേക്ഷിച്ച് പോയാലും പ്രശ്നമില്ല. പിറകെ വരുന്ന നബി അത് വീണ്ടെടുക്കുമല്ലോ. എന്നാല്‍ മറ്റൊരാള്‍ വരാനില്ലാത്ത നബി തന്റെ സമുദായത്തോട് ഏറ്റവും കരുണ കാണിക്കുന്നവരും അവരെ കൂടുതല്‍ സത്യമാര്‍ഗം കാണിക്കുന്നവരും ആയിരിക്കും, മറ്റൊരാള്‍ സംരക്ഷിക്കാനില്ലാത്ത കുട്ടികളുടെ പിതാവിനെ പോലെ (റാസി 25:215). അതെ, നബി(സ്വ) എല്ലാവരുടെയും ആത്മീയ പിതാവാണ്. ഇനി ആരും സംരക്ഷിക്കാനില്ലാതെ നമ്മോട് വല്ലാതെ സ്നേഹം പ്രകടിപ്പിച്ച, കരുണ കാണിച്ച നിയമങ്ങളെല്ലാം വിശദീകരിച്ച അഭിവന്ദ്യ പിതാവ്.
ഖാതമും ഖാതിമും
ഈ സൂക്തത്തിലെ ‘ഖാതം’ എന്ന പദത്തെ കുറിച്ച് അനാവശ്യമായൊരു വാദവും ഖാദിയാനീ മതക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഖാതം എന്ന് അകാരമായി വായിക്കുമ്പോള്‍ സീല് എന്ന അര്‍ഥം ലഭിക്കുന്നതിനാല്‍ നബി(സ്വ)ക്ക് ശേഷം വരുന്ന പ്രവാചകന്മാര്‍ക്ക് സീല്‍ ചെയ്യുന്ന ആളാണ്. നബി(സ്വ)യുടെ അംഗീകാരമില്ലാതെ ആര്‍ക്കും നബിയാവാനാവില്ല. അതുകൊണ്ട് അന്ത്യ പ്രവാചകനാണ് എന്നല്ല സൂക്തത്തിന്റെ അര്‍ഥസാരം എന്നൊക്കെയാണ് വിശദീകരണം. ഖാതിം എന്ന് ഇകാര പ്രകാരം പാരായണം ചെയ്താല്‍ ആഖിര്‍(അവസാനത്തെ ആള്‍) എന്നര്‍ഥം നേര്‍ക്കുനേര്‍ ലഭിക്കുന്നതിനാല്‍, ലോകത്താരും അങ്ങനെ പാരായണം ചെയ്തിട്ടില്ലെന്ന് അവര്‍ ഒച്ചവെക്കുന്നു. അതിനാല്‍ പാരായണ സംബന്ധിതമായ ഒരു ചര്‍ച്ച പ്രസക്തമാവുന്നുണ്ട്.
സത്യത്തില്‍ ഏഴ് അംഗീകൃത ഖാരിഉകളില്‍ ആസ്വിം മാത്രമാണ് ഖാതം എന്ന് അകാര പ്രകാരം ഓതിയിട്ടുള്ളത്. മറ്റുള്ളവരൊക്കെയും ‘ഖാതിം’ എന്നു തന്നെയാണ് പാരായണം ചെയ്യുന്നത്. പണ്ഢിത വചനങ്ങള്‍ കാണുക. ആസ്വിം മാത്രം അകാര പ്രകാരം ഓതി മറ്റുള്ളവര്‍ ഇകാരമാണ് ഉച്ചരിക്കുന്നത് (ഇമാം ഖുര്‍ത്വുബി തഫ്സീര്‍ 14:196). ഭൂരിപക്ഷം പേരും ഖാതിം എന്ന് ഇകാരമാക്കിയാണ് പാരായണം ചെയ്യുന്നത്(അബൂഹയ്യാന്‍, അല്‍ബഹ്റുല്‍ മുഹീത്വ്, 7:236). ഇതേ പ്രകാരം മറ്റു പല തഫ്സീറുകളിലും കാ ണാം. ജലാലൈനി ‘ഖാതിം’ എന്ന വിധത്തില്‍ വിശദീകരിച്ച് അവസാനം ഖാതം എന്ന പാരായണവും ഉണ്ട് എന്നാണ് പറയുന്നത്(2:81). ഇത്രയും വിശദീകരിച്ചത് ‘ഖാതം’ എന്നായാല്‍ ഖാദിയാനികള്‍ക്കനുകൂലമാവുന്നത് കൊണ്ടൊന്നുമല്ല. അവര്‍ അംഗീകരിച്ച് പാരായണം ചെയ്യുന്ന ഖിറാഅത്ത് പ്രകാരവും നബി (സ്വ)യുടെ ശേഷം മറ്റൊരു പ്രവാചകന്‍ വരുമെന്നതിനെ ഈ സൂക്തം ശക്തമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. അതായത്, ഏത് വസ്തുവിനും ‘സീല്‍’ അവസാനമാണ് വെക്കുക. നബി(സ്വ) പ്രവാചകത്വത്തിന് സീല്‍ ആണ് അഥവാ അവസാനത്തെ ആളാണ്. സീല്‍ വെച്ച ശേഷം അതില്‍ ഒന്നും വന്നു ചേരുകയില്ല എന്നര്‍ഥം. ഇതുകൊണ്ടാണ് അകാര ഇകാര പ്രകാരം എങ്ങനെ ഓതിയാലും അതിനര്‍ഥം അന്ത്യപ്രവാചകന്‍ എന്ന് മുമ്പ് പറഞ്ഞവരടക്കം എല്ലാ മുഫസ്സിറുകളും വിശദീകരിച്ചത്.
ഖാതിമിന്റെ ഭാഷാര്‍ഥം
ഒരു പദത്തിന്റെ അര്‍ഥം വിശദീകരിക്കേണ്ടത് ഭാഷാ പണ്ഢിതരാണല്ലോ. ഖത്മ് എന്ന ധാതുവിന്റെ ഭാഷാപരമായ വിശകലനം ഈ ചര്‍ച്ചയുടെ പൂര്‍ണതക്ക് ആവശ്യമാണ്. പ്രസിദ്ധമായ നിഘണ്ടുകാരെല്ലാം സംശയത്തിന് ഇടയില്ലാത്ത വിധം ‘ഖത്മി’ന് അന്ത്യം, അവസാനം എന്നാണ് അര്‍ഥ കല്‍പന നടത്തിയത്. അവരാരും ഖത്മില്‍ നിന്നും നിഷ്പിന്നമായ ഒരു പദത്തിനും ശ്രേഷ്ഠത, ശ്രേഷ്ഠന്‍ എന്നര്‍ഥം നല്‍കിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ചിലരുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം. ഖിതാമുല്‍ ഖൌം, ഖാതിമുല്‍ ഖൌം, ഖാതമുല്‍ ഖൌം എല്ലാം അവസാനത്തെ ആള്‍, സമൂഹത്തിലെ അന്ത്യന്‍ എന്ന അര്‍ഥത്തിലാണ്, ലഹ്യാനിയില്‍ നിന്നുദ്ധരിക്കുന്നു. മുഹമ്മദ് നബി(സ്വ) അവസാന പ്രവാചകനാണ്. ഖാതം, ഖാതിം എന്നിവ നബി(സ്വ)യുടെ നാമങ്ങളാണ്. ഖുര്‍ആനില്‍ കാണാം മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല. എങ്കിലും ഖാതിമുന്നബിയ്യീന്‍ ആണ്. അതായത് നബിമാരില്‍ അവസാനത്തെ ആളാണ്. നബി(സ്വ)ക്ക് ആഖിബ് എന്നും പേരുണ്ട്. അതിന്റെ അര്‍ഥവും അവസാനത്തെ പ്രവാചകന്‍ എന്നാണ് (ലിസാനുല്‍ അറബ് 12:164).
ഏതു വസ്തുവിന്റെയും ഖാതം അതിന്റെ അവസാനമാണ്. ഖാതിമതുഹു (അതിന്റെ അവസാനം) എന്ന പ്രയോഗം പോലെ. ഖാതം എന്നാല്‍ സമുദായത്തിലെ അന്ത്യനെന്നര്‍ഥം. ഈ വിധത്തില്‍ പ്രയോഗിക്കപ്പെട്ടതാണ് ‘ഖാതമുന്നബിയ്യീന്‍’ എന്ന ഖുര്‍ആന്‍ വചനം (താജുല്‍ അറൂസ് 8:267). ഖാതം, ഖാതിം എന്നതൊക്കെ അവസാനം എന്ന അര്‍ഥത്തിലാണ്. നബി(സ്വ) അന്ത്യ പ്രവാചകനാണ് (സ്വിഹാഹ് 5:1609).
ഖാതമതുശൈഅ് വസ്തുവിന്റെ അന്ത്യം. നബി(സ്വ) അവസാന പ്രവാചകനായതിനാല്‍ ഖാതമുന്നബിയ്യീന്‍ (മുഖ്താറുസ്സ്വിഹാഅ് 1:169). പ്രമാണികരായ ഭാഷാ പണ്ഢിതരുടെ പ്രാചീന ഗ്രന്ഥങ്ങളില്‍ നിന്നു ള്ള പ്രസക്ത ഉദ്ധരണികളാണിവ. വക്ര ബുദ്ധികൊണ്ടല്ലാതെ ചിന്തിക്കുന്നവര്‍ക്കൊക്കെ ഇതില്‍ നിന്ന് കാര്യം ഗ്രഹിക്കാം. ഈ പണ്ഢിതരൊക്കെയും ഖാതമിന്ന് അന്ത്യന്‍, അവസാനത്തേത് എന്നുള്ള അര്‍ഥ വിശദീകരണത്തിന്, ഖുര്‍ആനില്‍ നിന്ന് നാം വിശദീകരിച്ചു കൊണ്ടിരിക്കുന്ന സൂക്തം തന്നെയാണ് ഉപമയായി എടുക്കുന്നതെന്ന് ശ്രദ്ധിക്കുക. അവര്‍ക്കാര്‍ക്കും ഖാതമുന്നബിയ്യീന്‍ എന്ന വാചകത്തിന് അന്ത്യ പ്രവാചകന്‍ എന്ന അര്‍ഥം അഹിതമായി തോന്നിയിട്ടില്ല. മാത്രവുമല്ല നബിയ്യീന്‍ എന്നതിലേക്ക് ‘ഖാ തിമി’നെ ചേര്‍ത്താല്‍ (ഇളാഫത്ത് ചെയ്താല്‍) അവിടെ ശ്രേഷ്ഠന്‍ എന്നു മാത്രമേ അര്‍ഥം വരികയുള്ളൂവെങ്കില്‍ അവസാനം എന്നതിന് ഉദാഹരണമായി ഈ ഖുര്‍ആന്‍ വാക്യം ഉദ്ധരിക്കുമായിരുന്നില്ല. മൊത്തത്തില്‍ ദീന്‍ പഠിച്ച ഭാഷ അറിയുന്ന മഹാ പണ്ഢിതരൊക്കെ ഖാദിയാനീ വാദത്തിന്റെ അന്ധകാരത്തില്‍ നിന്ന് ബഹുദൂരം അകലെയാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഉധൃത ഗ്രന്ഥങ്ങള്‍ക്കു പുറമെ പല ഭാഷാ ഗ്രന്ഥങ്ങളുമുണ്ട്, അവയത്രയും ഖാതമിന്ന് അവസാനം എന്ന അര്‍ഥമാണ് നല്‍കിയിരിക്കുന്നത്. കൂടുതലറിയാന്‍ ഖാമൂസുല്‍ മുഹീത്വ്, 4:104, അല്‍ഹാദീ, 1:580, മുജ്മലുല്ലുഅത്ത്, 2:313, അല്‍ മുഅ്ജമുല്‍ വസീത്, 1:218, അല്‍ മുന്‍ജിദ്, 1:169, റാഇദുത്ത്വുല്ലാബ്: 186 എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.
ഖാതിമും ഖുര്‍ആനും
പരിശുദ്ധ ഖുര്‍ആനില്‍ 33:40 അല്ലാതെ ഖതമയില്‍ നിന്ന് നിഷ്പിന്നമായ പദങ്ങള്‍ എത്ര സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്. അവയ്ക്ക് നല്‍കിയ അര്‍ഥങ്ങളെന്ത്? എന്നു കൂടി ചര്‍ച്ച ചെയ്താല്‍ 33:40 നെ കുറിച്ചുള്ള വിശകലനം അവസാനിപ്പിക്കാം. 7 സ്ഥലങ്ങളിലാണ് ഇപ്രകാരമുള്ളത്. ഓരോന്നും താഴെ കൊടുക്കുന്നു.
(1) അല്ലാഹു അവരുടെ ഹൃദയത്തിനു മേല്‍ സീല്‍ ചെയ്തു (2:7).
(2) നിങ്ങളുടെ ഹൃദയത്തിനു മേല്‍ അല്ലാഹു സീല്‍ ചെയ്യുകയും….. (6:46).
(3) അവന്റെ കാതിനും ഹൃദയത്തിനും അല്ലാഹു സീല്‍ വെക്കുകയും……(45:23).
(4) അന്ന് അവരുടെ വായകളുടെ മേല്‍ നാം സീല്‍ വെക്കുന്നതും കൈകള്‍ സംസാരിക്കുന്നതും….. (36:65).
(5) എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്റെ ഹൃദയത്തനു മേല്‍ അവന്‍ സീല്‍ വെക്കുമായിരുന്നു (42:24).
(6) സീല്‍ ചെയ്ത ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കും (83:25).
(7) അതിന്റെ അന്ത്യം കസ്തൂരിയായിരക്കും…… (83:26)
ഇവയുടെ എല്ലാം സാരം, ഖത്മിന്റെ ഖുര്‍ആന്‍ പ്രയോഗങ്ങളെല്ലാം അവസാനം എന്ന അര്‍ഥത്തിന് തന്നെയാണ് എന്ന് തെളിയിക്കുന്നു. ഒരിക്കലും കാര്യം ഗ്രഹിക്കാത്ത വിധമായിത്തീര്‍ന്നവരുടെ ഹൃദയം, സീല്‍ വെച്ച പ്രകാരം ഹൃദയം അടച്ചു കളഞ്ഞതിനെ കുറിച്ചാണ് ആദ്യത്തെ അഞ്ചു സൂക്തങ്ങള്‍ പറയുന്നത്. ഒന്നും കേറാത്ത വിധം അടഞ്ഞു പോയിരിക്കുന്നവരുടെ ചിന്തയും മറ്റും അതിന്റെ സ്വാഭാവിക പ്രവര്‍ ത്തനം അവസാനിപ്പിച്ചു. അതുകൊണ്ടാണല്ലോ വായ സീല്‍ ചെയ്തപ്പോള്‍ കൈകള്‍ സംസാരിക്കേണ്ടി വരുന്നത്. ഖാദിയാനികളുടെ അഭിപ്രായ പ്രകാരം ശ്രേഷ്ഠമാക്കുകയാണെങ്കില്‍ അവയ്ക്ക് സ്വാഭാവിക ശക്തി, സീല്‍ ചെയ്യുന്നതുകൊണ്ട് വര്‍ദ്ധിക്കുകയാണല്ലോ വേണ്ടത്. അപ്പോള്‍ കൈ സംസാരിക്കേണ്ടി വരില്ല. പക്ഷേ, വ്യക്തമായ വിധത്തില്‍ ഇതിനെതിരെ സംസാരിക്കുകയാണ് ഖുര്‍ആന്‍. ആറാമത്തെ അവസാനത്തെ രണ്ടു സൂക്തം വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. സ്വര്‍ഗീയ പാനീയത്തെ കുറിച്ചാണ് അവയുടെ പരാമര്‍ശം. സീല്‍ വെച്ച് മൂടി അതിനകത്ത് മറ്റൊന്നും പ്രവേശിക്കാത്ത വിധം ഭദ്രമാക്കിയ കോപ്പകളില്‍ നിന്നായിരിക്കും സ്വര്‍ഗസ്ഥര്‍ പാനം ചെയ്യുക എന്നും, സ്വര്‍ഗീയ പാനീയത്തിന്റെ അന്ത്യം കസ്തൂരിയുടെ സുഗന്ധമുണ്ടാവുമെന്നാണ് വിശദീകരിക്കുന്നത്. അന്ത്യം എന്ന അര്‍ഥം ഇതില്‍ നിന്നും വ്യക്തമാകുന്നു.
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആന്‍ ഇനിയൊരു നബിയുടെ സാധ്യത തന്നെ തച്ചുകെടുത്തിയിരിക്കുകയാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാകും. മതം തകര്‍ ക്കാന്‍ അന്യരില്‍ നിന്ന് പണം മോഷ്ടിച്ചവര്‍ക്ക് പക്ഷേ, ഖുര്‍ആന്‍ മുഴുവനും പ്രവാചകത്വ സമാപ്തിക്ക് വേണ്ടി സംസാരിച്ചാലും അവയ്ക്കെതിരെ ന്യായീകരണങ്ങളുണ്ടാവും. ഉറക്കം നടിക്കുന്നവരെ നമുക്കവഗണിക്കാം.
ഹദീസ്
രണ്ടാം പ്രമാണമായ ഹദീസ് ഇത് സംബന്ധമായി എന്തു പറയുന്നു എന്നാണ് ഇനി ചര്‍ച്ച ചെയ്യാനുള്ളത്. ഒറ്റവാക്കിലെഴുതിയാല്‍ ഇനി ഒരു നബിയും വന്നു ചേരില്ലെന്നും നബി വാദവുമായി വരുന്നവരൊക്കെ കള്ളന്മാരും വഞ്ചകരും പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നുമാണ് മൊത്തം ഹദീസുകളുടെ സാരാംശം. ഖത്മുന്നുബുവ്വത്ത് വ്യക്തമാക്കുന്ന നൂറുകണക്കിന് ഹദീസുകള്‍ പ്രമുഖരായ പണ്ഢിതന്മാര്‍ നിവേദനം ചെയ്തിട്ടുണ്ട്. ചിലതു മാത്രം ഉദ്ധരിക്കാം.
എന്റെയും മുന്‍പ്രവാചകരുടെയും ഉപമ, ഒരു വീണ്ടെടുത്ത വ്യക്തിയെ പോലെയാണ്. ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ച് ബാക്കിയെല്ലാം അദ്ദേഹം വളരെ ഭംഗിയാക്കുകയുണ്ടായി. ആ ഗ്രഹം ചുറ്റിക്കാണുന്ന ജനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്തേ ഈ ഇഷ്ടിക കൂടി വെക്കാതിരുന്നു? ഞാനാകുന്നു ആ ഇഷ്ടിക, ഞാന്‍ അന്ത്യ പ്രവാചകരാകുന്നു (ബുഖാരി; ബാബു ഖാതമുന്നബിയ്യീന്‍).
നബി(സ്വ) അലി(റ)നോട് പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് മൂസാ നബിക്ക് ഹാറൂനിനെപ്പോലെയാണ്. എങ്കി ലും എന്റെ ശേഷം നബിയില്ല’ (മുസ്ലിം; ബാബു ഫളാഇലി അലി (റ)).
ബനീ ഇസ്രാഈല്യരില്‍ പ്രവാചകന്മാരായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഒരാള്‍ മരണപ്പെട്ടാല്‍ മറ്റൊ രു നബി പകരം വരും. എന്റെ ശേഷം നബിയില്ല, ഖലീഫമാര്‍ ഉണ്ടാവും! (മുസ്നദ് അഹ്മദ് 2:297).
‘ഞാന്‍ നബിമാരുടെ ശൃംഖലയുടെ പൂരിപ്പിക്കാന്‍ ബാക്കിയുള്ള ആ ഇഷ്ടികയെപ്പോലെയാണ് (അവസാനത്തെ ആളാണ്)’ (തുര്‍മുദി).
‘ഞാന്‍ ആഖിബാണ്. ആഖിബെന്നാല്‍ ശേഷം മറ്റൊരു നബി ഇല്ലാത്ത ആള്‍’ (ത്വബ്റാനി, അല്‍ മുഅ്ജമുല്‍ കബീര്‍, 2:120). ഇതേ അര്‍ഥത്തിലുള്ള ഹദീസുകള്‍ അബൂദാവൂദ്, ഇബ്നുമാജ, നാസാഈ, ദാരമി, ബൈഹഖി തുടങ്ങിയ പല പല പണ്ഢിതരും ഉദ്ധരിച്ചിട്ടുണ്ട്. സോദാഹരണം നബി(സ്വ) വിശദീകരിച്ചു, പല പ്രാവശ്യം ആവര്‍ത്തിച്ച ഒരു സത്യമാണ്. ഭൌതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി ഖാദിയാനി മതക്കാര്‍ കുത്തിമുറിപ്പെടുത്തുന്നത് എന്നത് എത്ര മാത്രം ദുഃഖകരമാണ്.
ഇജ്മാഅ്
നബിയുടെ കാലശേഷം ഒരു കാലത്തുള്ള ഒന്നിലധികം മുജ്തഹിദുകള്‍ ഒരു വസ്തുതയുടെ മേല്‍ യോ ജിക്കലാണ് ഇജ്മാഅ്. ഇജ്മാഇന്നെതിരെ പ്രവര്‍ത്തിക്കല്‍ അതികഠിനമായ കുറ്റമായിട്ടാണ് ഇസ്ലാം കാ ണുന്നത്. മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു വിധത്തിലുള്ള നബിയും വരില്ലെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്. ഇക്കാര്യം വിശദീകരിച്ച ചില പണ്ഢിതരെ പരിചയപ്പെടാം.
നബി(സ്വ)ക്ക് ശേഷം നബിമാരില്ലെന്നതില്‍ മുസ്ലിം സമൂഹത്തിന്റെ ഏകാഭിപ്രായമുണ്ട് (ഇമാം നവവി (റ), ശര്‍ഹു മുസ്ലിം, 2:402).
നബി(സ്വ) അവിടുന്ന് അന്ത്യ പ്രവാചകനാണ്, ശേഷം ഒരു നബി വരില്ല എന്ന് നമ്മെ അറിയിച്ചു. ഖാതമുന്നബിയ്യീന്‍ ആണെന്നും എല്ലാ സമൂഹത്തിലേക്കുമായാണ് നബി(സ്വ)യുടെ നിയോഗം എന്നും അല്ലാഹു പഠിപ്പിച്ചു. മുസ്ലിം സമൂഹം ഈ വാക്യങ്ങളെയൊക്കെ പ്രത്യക്ഷാര്‍ഥത്തില്‍ ചുമത്തി നബിയുടെ ശേഷം ഒരു പ്രവാചകന്‍ വരില്ലെന്നതില്‍ ഏകോപിച്ചിരിക്കുന്നു (ഖാളി, അശ്ശിഫാ 2:242).
നബി(സ്വ) അന്ത്യ റസൂലും നബിയുമാണ് എന്ന് ഇജ്മാഅ് ഉണ്ടെന്ന് അറിയല്‍ അനിവാര്യമാണ് (അല്‍ യവാഖീതു വല്‍ജവാഹിര്‍: 188).
അഖീദത്തുല്‍ ഇസ്ലാം (215), റൂഹുല്‍ ആനി (22/41) തുടങ്ങിയവയിലും മറ്റും നബിക്ക് ശേഷം ഒരു പ്രവാചകാഗമനം നിഷേധിക്കുന്നതായി ഇജ്മാഅ് രേഖപ്പെടുത്തിയിട്ടുണ്ട്.
പണ്ഢിതാഭിപ്രായം
ഇസ്ലാമിനെ കുറിച്ച് പഠിച്ചറിഞ്ഞ പണ്ഢിതന്മാര്‍ നാളിതുവരെയും വ്യക്തമാക്കിയ വിഷയമാണ് പ്രവാചകത്വ സമാപ്തി. ഖുര്‍ആനും പ്രമാണങ്ങളും വസ്തുനിഷ്ഠമായി പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ തീരുമാനത്തിലെത്തിയത്. ശേഷം നബി വന്നതുകൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും വരാനില്ലാഞ്ഞിട്ടും വരില്ലെന്നതില്‍ അവര്‍ കാര്‍ക്കശ്യം പുലര്‍ത്തിയത് സത്യത്തോടുള്ള അടങ്ങാത്ത താല്‍പര്യം കൊണ്ടു മാത്രമായിരുന്നു. സ്വഹാബാക്കള്‍ മുതല്‍ ഈ വാദം ഉറക്കെ പറഞ്ഞ സക ല പണ്ഢിതരെയും ഇവിടെ ഉദ്ധരിക്കല്‍ അസൌകര്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഏതാനും ചിലരെ മാത്രം ഉദ്ധരിച്ച് നിര്‍ത്താം.
മുഖീറത്ബ്നു ശുഅ്ബ(റ) (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/259), ഹസന്‍ ബസ്വാരി (അദ്ദുര്‍റുല്‍ മന്‍സൂര്‍, 5:204), ഇമാം അബൂഹനീഫ(റ) (റൂഹുല്‍ ബയാന്‍ 7:188), ഇബ്നു ജരീറുത്വബ്രി (ജാമിഉല്‍ ബയാന്‍ 22:13), അഹ്മദുത്ത്വഹാവീ(റ) (അല്‍ ഇഖ്തിസ്വാദ് ഫില്‍ഇഅ്തിഖാദ്), ഇമാം ബഗവി(റ) (മഅ്ലീമുത്തന്‍സീല്‍ 4:471), ഇമാം ഉമറുന്നസ്വഫി(റ) (ശര്‍ഇല്‍ അഖാഇദ്: 134), ഖാളീ ഇയാള്(റ) (കിതാബുശഫാ 2:286), ഇബ്നു ഖുദാമ(റ) (മുഗ്നി 8:150), ഇമാം നവവി(റ) (ശര്‍ഹു മുസ്ലിം 8:117), ഇബ്നു ഹജര്‍ (റ) (തുഹ്ഫതുല്‍ മുഹ്താജ് 9/87). സുദീര്‍ഘമായ ഈ പരമ്പരയിലെ ഏതാനും കണ്ണികളാണിവര്‍. ഒറ്റവാക്കിലെഴുതിയാല്‍ ഇസ്ലാമിലെ പണ്ഢിതന്മാരെല്ലാം മീര്‍സ ഖാദിയാനി എന്ന കള്ളവാദിയുടെ മുമ്പും ശേഷവും ഒരു വിധത്തിലുള്ള നബിയും മുഹമ്മദ് നബി(സ്വ)ക്ക് ശേഷം വരില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്.
ബുദ്ധി പറയട്ടെ
ഇസ്ലാം പൂര്‍ണമായെന്നും അത് വലിയൊരു അനുഗ്രഹമാണെന്നും (5:3) അന്ത്യദിനം വരെ ഈ അനുഗ്ര ഹം അല്ലാഹു തന്നെ സംരക്ഷിക്കുമെന്നും ഖുര്‍ആന്‍ പറയുന്നു. നബി(സ്വ)യും ശേഷം ഇന്നോളമുള്ള എല്ലാ പണ്ഢിതരും നബിക്കു പിറകെ മറ്റൊരു നബി വരില്ലെന്നും പ്രസ്തുത വാദവുമായി വരുന്നവര്‍ കള്ളന്മാരാണെന്നും നബി(സ്വ) ഖാതമുന്നബിയ്യീന്‍ ആണെന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. ഇനി തീരുമാനം നമുക്ക് ബുദ്ധിപരമായും സമര്‍ഥിക്കാം. പൂര്‍ണമായ ദീനിന്റെ സംരക്ഷണത്തിനെന്ന വ്യാജേന സമൂഹത്തിനൊരു അധികപ്പറ്റായി വന്ന മീര്‍സ എന്ന തലകറക്കക്കാരനെ, അമാന്യമായ ജീവിതം നയിച്ച താന്തോന്നിയെ, വൈരുദ്ധ്യങ്ങള്‍ മാത്രം ശീലിച്ച ബുദ്ധിശൂന്യനെ, വലിയ്യും മുജദ്ദിദും മുഹമ്മദും മഹ്ദിയും മസീഹും കൃഷ്ണനും രാമനും മറിയവും ദൈവം തന്നെയും താനാണെന്നു ഭ്രാന്തു പറഞ്ഞ അല്‍പജ്ഞനെ, ബ്രിട്ടീഷുകാരനു വേണ്ടി ഇസ്ലാം മതത്തെ ബലിപീഠത്തില്‍ കിടത്തിയ സമ്പത്തു മോഹിയെ, മുസ്ലിം സമൂഹത്തിന്റെ മൊത്തം അഭിപ്രായം ധിക്കരിച്ച് ആളാവാന്‍ ശ്രമിച്ച നാടകക്കാരനെ, ലൈംഗികതക്കു വേണ്ടി വഹ്യ് നിര്‍മിക്കുക പോലും ചെയ്ത വിഡ്ഢിയെ, മുഹമ്മദീ ബീഗത്തിന്റെ കാമുകനെ പ്രവാചകനായി അംഗീകരിച്ച് പരലോകത്ത് നിത്യ നരകത്തില്‍ വാസമുറപ്പിക്കേണ്ടതുണ്ടോ? അതോ, മുത്ത് നബി(സ്വ)യുടെ അനുയായി ആയി ജീവിച്ച് സ്വര്‍ഗത്തില്‍ നിത്യത നേടണമോ?