ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 12 August 2020

തവസ്സുലും ഇമാം അബൂഹനീഫ[റ]യും വഹാബീ പെരും നുണയും !

 *ഇമാം അബൂഹനീഫ(റ)യും ഹഖ്കൊണ്ടുള്ള തവസ്സുല്‍ വിരോധവും പുത്തന്‍വാദികളുടെ കബളി പ്പിക്കലും*

=========================

പുത്തന്‍ വാദികളുടെ പോസ്റ്റ്:-

നബിയോട്‌ നേരിട്ടുളള തേട്ടം മാത്രമല്ല ഹഖ്‌ ജാഹ്‌ ബർക്കത്ത്‌ കൊണ്ടുള്ള തേട്ടം പോലും ഇമാമുമാർ ശക്തമായി വിമർശിച്ചു

ഇമാം ത്വഹാവി പറയുന്നത്‌ കാണുക

  وَإِنَّمَا هَذَا مِنَ الِاعْتِدَاءِ فِي الدُّعَاءِ! وَقَدْ قَالَ تَعَالَى: {ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ} (1). وَهَذَا وَنَحْوُهُ مِنَ الْأَدْعِيَةِ الْمُبْتَدَعَةِ، وَلَمْ يُنْقَلْ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَلَا عَنِ الصَّحَابَةِ، وَلَا عَنِ التَّابِعِينَ، وَلَا عَنْ أَحَدٍ مِنَ الْأَئِمَّةِ رَضِيَ اللَّهُ عَنْهُمْ، وَإِنَّمَا يُوجَدُ مِثْلُ هَذَا فِي الْحُرُوزِ وَالْهَيَاكِلِ الَّتِي يَكْتُبُ بِهَا الْجُهَّالُ وَالطُّرُقِيَّةُ. وَالدُّعَاءُ مِنْ أَفْضَلِ الْعِبَادَاتِ، وَالْعِبَادَاتُ مَبْنَاهَا عَلَى السُّنَّةِ وَالِاتِّبَاعِ، لَا عَلَى الْهَوَى وَالِابْتِدَاعِ. (شرح العقيدة الطحاوية:1/211) لابن أبي العز:7311-792هــ= 1331-1390 م.  

നിശ്ചയം ഇതു നിങ്ങളുടെ പ്രാർത്ഥനയിൽ നിയമത്തെ ലംഘിക്കലാണു അല്ലാഹു പറയുന്നു നിങ്ങൾ നിങ്ങളുടെ റബ്ബിനെ വിളിച്ചു തേടുക താഴ്മയോടും ഗോപ്യമായ നിലയ്ക്കും, നിശ്ചയം നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (സൂറത്‌ അഅറാഫ്‌ 55) എന്നാൽ ഈ തേട്ടം ബിദുഅത്തിന്‍റെ  പാർട്ടികളുടേതാണു ഇതു നബി(സ)യിൽ നിന്നൊ സഹാബിമാരിൽ നിന്നൊ താബിയുകളിൽ നിന്നൊ ഉദ്ധരിക്കപ്പെട്ടിട്ടില്ല വിഢികളും ബുദ്ധിശൂന്യന്മാരുമായ ചിലർ ഉറുക്ക്‌ ഐക്കല്ല് എന്നിവ എഴുതുമ്പോയാണു ഇത്തരം തേട്ടങ്ങൾ കാണാറുളളത്‌ പ്രാർത്ഥന ഇബാദത്തിൽ ഏറ്റവും ശ്രേഷ്ഠമായതാണു ഇബാദത്തിന്രെ അടിത്തറ സുന്നത്തിനെ പിന്തുടരൽ മാത്രമാണു പുതിയ കണ്ടുപിടുത്തത്തിന്‍റെയും ഇഛയുടെയും അടിസ്ഥാനത്തിലല്ല. (ശറഹുൽ അഖീദ ഇമാം ത്വഹാവി)

‏അദ്ധേഹം വീണ്ടും തുടരുന്നത്‌ കാണുക

 وَلِهَذَا قَالَ أَبُو حَنِيفَةَ وَصَاحِبَاهُ رَضِيَ اللَّهُ عَنْهُمْ: يُكْرَهُ أَنْ يَقُولَ الدَّاعِي: أَسْأَلُكَ بِحَقِّ فُلَانٍ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ، وَبِحَقِّ الْبَيْتِ الْحَرَامِ، وَالْمَشْعَرِ الْحَرَامِ، وَنَحْوِ ذَلِكَ حَتَّى كَرِهَ أَبُو حَنِيفَةَ وَمُحَمَّدٌ رَضِيَ اللَّهُ عَنْهُمَا أَنْ يَقُولَ الرَّجُلُ: اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ، وَلَمْ يَكْرَهْهُ أَبُو يُوسُفَ رَحِمَهُ اللَّهُ لَمَّا بَلَغَهُ الْأَثَرُ فِيهِ.

وَتَارَةً يَقُولُ: بِجَاهِ فُلَانٍ عِنْدَكَ، يَقُولُ: نَتَوَسَّلُ إِلَيْكَ بِأَنْبِيَائِكَ وَرُسُلِكَ وَأَوْلِيَائِكَ. وَمُرَادُهُ أَنَّ فُلَانًا عِنْدَكَ ذُو وَجَاهَةٍ وَشَرَفٍ وَمَنْزِلَةٍ فَأَجِبْ دُعَاءَنَا. وَهَذَا أَيْضًا مَحْذُورٌ، فَإِنَّهُ لَوْ كَانَ هَذَا هُوَ التَّوَسُّلُ الَّذِي كَانَ الصَّحَابَةُ يَفْعَلُونَهُ (2) فِي حَيَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَفَعَلُوهُ بَعْدَ مَوْتِهِ، وَإِنَّمَا كَانُوا يَتَوَسَّلُونَ فِي حَيَاتِهِ بِدُعَائِهِ، يَطْلُبُونَ مِنْهُ أَنْ يَدْعُوَ لَهُمْ، وَهُمْ يُؤَمِّنُونَ عَلَى دُعَائِهِ، كَمَا فِي الِاسْتِسْقَاءِ وَغَيْرِهِ. فَلَمَّا مَاتَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ عُمَرُ رَضِيَ اللَّهُ عَنْهُ - لَمَّا خَرَجُوا يَسْتَسْقُونَ -: «اللَّهُمَّ إِنَّا كُنَّا إِذَا أَجْدَبْنَا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِيَنَا، وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا». مَعْنَاهُ بِدُعَائِهِ. (شرح العقيدة الطحاوية:1/211)  لابن أبي العز:7311-792هــ= 1331-1390 م.  

ഇതുകൊണ്ടാണു ഇമാംഅബുഹനീഫയും അദ്ധേഹത്തിന്രെ രണ്ടുസ്നേഹിതന്മാരും (അബു യൂസുഫ്‌, മുഹമ്മദ്‌) അല്ലാഹുവിനോട്‌ തേടുന്നവൻ ഇന്നവന്രെ ഹഖ്‌ അല്ലങ്കിൽ നിന്രെ പ്രവാചകന്മാരുടെ ഹഖ്‌ എന്നിങ്ങനെ പറയുന്നതിനെ വെറുക്കുന്നത്‌ ഇതാണു സ്വഹാബത്ത്‌ നബിയുടെ കാലത്ത്‌ ചെയിത തവസ്സുലെങ്കിൽ നിശ്ചയം നബിയുടെ മരണശേഷവും അവർ അതു ചെയ്യുമായിരുന്നു എന്നാൽ തിരു പ്രവാചകൻ ജിവിച്ചിരുന്ന കാലത്ത്‌ അവിടത്തെ പ്രാർത്ഥനകൊണ്ടാണു അവർ തവസ്സുലാക്കിയിരു ന്നത്‌ അവർ നബി(സ)യോട്‌ പ്രാർത്ഥിക്കുവാൻ പറയും അപ്പോൾ നബി(സ) പ്രാർത്ഥിക്കുകയും അവർ ആമീൻ പറയുകയും ചെയ്യും മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ട സന്ദർഭത്തിൽ പറഞ്ഞു അല്ലാഹുവേ..ഞങ്ങൾക്ക്‌ വരൾച്ചബാധിക്കുന്ന സന്ദർഭത്തിൽ നിന്രെ പ്രവാചകനെ കൊണ്ടാ യിരുന്നു ഞങ്ങൾ തവസ്സുൽ ചെയിതിരുന്നത്‌ അപ്പോൾ നീ ഞങ്ങൾക്ക്‌ മഴ വർഷിപ്പിച്ചു തരാറുണ്ട്‌ എന്നാൽ ഇപ്പോൾ (നബിയുടെ വഫാതിനുശേഷം) നിന്രെ പ്രവാചകന്രെ പിത്ര്വ്വ്യനെ കൊണ്ട്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു ഇതിന്രെ അർത്ഥം അദ്ധേഹത്തിന്രെ പ്രാർത്ഥന കൊണ്ട്‌ എന്നാണു. (ശറഹുൽ അഖീദ ഇമാം ത്വഹാവി).

മുകളില്‍ കൊടുത്ത ഈ ഭാഗം പുത്തന്‍ വാദികള്‍ തെറ്റുദ്ധരിപ്പിക്കാനായി ഉദ്ധരിച്ച ഭാഗമാണ്,

==============================

 പുത്തന്‍വാദികള്‍  ഈ ഉദ്ധരിച്ച ഭാഗം അവരുടെ ഏറ്റവും വലിയ നേതാവായി പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യയുടെ ആശയങ്ങളും ആദര്‍ശങ്ങളും പിന്‍തുടരുന്ന വ്യക്തിയുടേതാണെന്ന സത്യം എല്ലാ വരും അറിഞ്ഞിരിക്കേണ്ടതാണ്, ഇബ്നുതൈമിയ്യ മരണപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമാണ് "ഇബ്നുഅബില്‍ഇസ്സ്" എന്നയാള്‍ ജനിക്കുന്നത് എന്നതും വിസ്മരിക്കാവതല്ല. ഇബ്നുല്‍ഖയ്യിമ്, ദഹ ബി, ഇബ്നുഅബ്ദിഉല്‍ഹാദീ പോലെയുള്ള ഇബ്നുതൈമിയ്യയുടെ ശിഷ്യന്മാരെ പോലെ തന്നെ ഇബ്നു തൈമിയ്യയുടെ ആശയങ്ങളോടും ആദര്‍ശങ്ങളോടും കൂറു പുലര്‍ത്തുകയും പിന്‍തുടരുകയും ചെയ്യുന്ന പണ്ഡിതനാണ് "ഇബ്നുഅബില്‍ഇസ്സ്", അങ്ങിനെയുള്ള ഒരു വ്യക്തിയെ തെളിവാക്കി അഹ്,ലുസ്സുന്ന ക്കെതിരില്‍ ഉദ്ധരിക്കുന്നത് തികച്ചും വിരോധാഭാസമാണെന്നേ പറയാനാകൂ! അതിലും നല്ലത് ഇബ്നു തൈമിയ്യയെ തന്നെ ഉദ്ധരിക്കലായിരുന്നു!!.

അഹ്,ലുസ്സുന്ന:യുടെ മറുപടി:-

 പുത്തന്‍വാദികള്‍ ഇട്ട പോസ്റ്റില്‍ മഹാന്മാരുടെ ഹഖ്-ജാഹ് കൊണ്ട് തവസ്സുല്‍ ചെയ്യുന്നതിനെ വിമ ര്‍ശിക്കാന്‍ തെളിവാക്കിയ ഉദ്ധരണി അടര്‍ത്തിയെടുത്ത ഭാഗമാണ്, ആ ഉദ്ധരണിയുടെ മുമ്പ് പറഞ്ഞ ഭാഗവും ശേഷം വരുന്ന ഭാഗവുമൊക്കെ പരിശോധിച്ചാല്‍ ആ ഉദ്ധരണി സുന്നികള്‍ ചെയ്യുന്ന "ഹഖ്-ജാഹ്" കൊണ്ടുള്ള തവസ്സുലിനെ കുറിച്ചല്ലെന്ന് വളരെ വ്യക്തമായി അറിയാന്‍ സാധിക്കും, മറിച്ച് അവിടെ പറയുന്ന "ഹഖ്" കൊണ്ട് ഉദ്ധേശം "സത്യം" ചെയ്യുന്നതിനെ കുറിച്ചും മഹാന്മാര്‍ക്ക് അല്ലാ ഹുവിന്റെയടുക്കല്‍ ഒരു ബാധ്യതയുണ്ടെന്ന നിലക്കുള്ള ചോദ്യത്തെ പറ്റിയുമാണെന്ന് സ്പഷ്ടമാകും അതുകളൊക്കെ മറച്ചുവെച്ച് തങ്ങള്‍ക്ക് ആവശ്യമുള്ള ഭാഗം മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പി ക്കുകയാണു പുത്തന്‍വാദികള്‍ ചെയ്യുന്നത്, പുത്തന്‍ കൂറ്റുകാര്‍ ഉദ്ധരിച്ച ഭാഗത്തിന്റെ മുമ്പുള്ള ഭാഗം കാണുക. ഇബ്നുതൈമിയ്യയുടെ ആശയങ്ങളെ പ്രമോട്ട് ചെയ്യുന്ന "ഇബ്നു അബില്‍ഇസ്സ്" പറയുന്നു:

وَأَمَّا اْلإِسْتِشْفَاعُ بِالنَّبِيِّ صلى الله عليه وسلم وَغَيْرِهِ فِي الدُّنْيَا إِلىَ اللهِ تَعَالىَ فِي الدُّعَاءِ: فِيهِ تَفْصِيلٌ: فَإِنَّ الدَّاعِيَ تَارَةً يَقُولُ: بِحَقِّ نَبِيِّكَ، أَوْ بِحَقِّ فُلاَنٍ يُقْسِمُ عَلىَ اللهِ بِأَحَدٍ مِنْ مَخْلُوقَاتِهِ فَهَذَا مَحْذُورٌ مِنْ وَجْهَيْنِ: أَحَدُهُمَا أَنَّهُ أَقْسَمَ بِغَيْرِ اللهِ. وَالثَّانِي: إِعْتِقَادُهُ أَنَّ لِأَحَدٍ عَلَى اللهِ حَقًّا، وَلاَ يَجُوزُ الْحَلْفُ بِغَيْرِ اللهِ، وَلَيْسَ لِأَحَدٍ عَلىَ اللهِ حَقٌّ إِلاَّ مَا أَحَقَّهُ عَلىَ نَفْسِهِ، كَقَوْلِهِ تَعَالَى: [وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ] [الروم:47]- الخ. ....................... (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:1/294) لِابْنِ أَبِي الْعِزِّ.

അദ്ധേഹം പറയുന്നു: പ്രാര്‍ത്ഥന നടത്തുമ്പോള്‍ അല്ലാഹുവിന്റെ പ്രവാചകനെ കൊണ്ടും മറ്റും ഈ ലോകത്ത്വെച്ച് ശുപാര്‍ശതേടുന്ന കാര്യത്തില്‍ വിശദീകരണങ്ങളുണ്ട്: കാരണം ചിലപ്പോള്‍ പ്രാര്‍ത്ഥിക്കു ന്നവന്‍ പറയും: നബിയുടെ ഹഖ്കൊണ്ട്, അല്ലെങ്കില്‍ ഇന്ന വ്യക്തിയുടെ ഹഖ്കൊണ്ട് എന്ന്, അവന്‍ ഉദ്ധേശിക്കുന്നത് അല്ലാഹുവിന്റെ പടപ്പുകളില്‍ പെട്ട ഒരാളെ കൊണ്ട് സത്യം ചെയ്യലാണ്, അങ്ങനെ ചെയ്യല്‍ രണ്ട് നിലക്ക് പാടില്ലാത്തതാണ്: ഒന്ന്: നിശ്ചയം അവന്‍ അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യംചെയ്തു, രണ്ട്: അവന്‍ വിശ്വസിക്കുന്നത് അല്ലാഹുവിന്ന് ഒരാളുടെ മേല്‍ ബാധ്യതയുണ്ടെന്നാ ണ്. അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യംചെയ്യല്‍ അനുവദനീയമല്ല, "സത്യവിശ്വാസികളെ സഹായി ക്കല്‍ നമ്മുടെ മേല്‍ ഹഖാണ് "ബാധ്യത" യാണ്" എന്ന് സൂറ:അര്‍,റൂം:47.ല്‍ പറഞ്ഞ അല്ലാഹു പറഞ്ഞ തു പോലെയുള്ള ഹഖ് അല്ലാതെ ഒരാളുടെ മേലിലും അല്ലാഹുവിന്ന് ഒരു ബാധ്യതയുമില്ല, 

ഇങ്ങനെ വിശദീകരിച്ച ശേഷം ഹദീസില്‍ സ്ഥിരപ്പെട്ട (أللهم إنّا نسألك بحق السائلين عليك-الخ) എന്ന് തുടങ്ങു ന്ന ഹദീസും ഉദ്ധരിച്ച് അതിനെ "ഇബ്നു അബില്‍ഇസ്സി" ന്റെ വീക്ഷണത്തിലുള്ള വിശദീകരണവും നല്‍കി അല്ലാഹുവിന്ന് ഒരാളോടും ഒരു ബാധ്യതയുമില്ലെന്നാണ് ആ പറഞ്ഞതെന്ന് വിവരിച്ച ശേഷമാ ണ്, അഥവാ അല്ലാഹുവിന്ന് പടപ്പുകളുടെ മേലില്‍ എന്തെങ്കിലും ബാധ്യതയുണ്ടെന്ന നിലക്ക് തേടുന്ന തിനെ കുറിച്ചു പറഞ്ഞതിന്ന് ശേഷം ആ നിലക്കുള്ള തേട്ടത്തെ കുറിച്ച് അങ്ങിനെ ചെയ്യല്‍ അതിക്രമം ചെയ്യലാണെന്ന് പറയുന്ന ഭാഗം മാത്രമാണ് പുത്തന്‍വാദികള്‍ എടുത്തുദ്ധരിച്ച് കബളിപ്പിച്ചിട്ടുള്ളത് !. അല്ലാഹുവിന്ന് എന്തെങ്കിലും ബാധ്യത പടപ്പുകളുടെ മേല്‍ ഉണ്ടെന്ന നിലക്ക് "ഹഖ്" കൊണ്ട് എന്ന് പറഞ്ഞു കൊണ്ടുള്ള പ്രാര്‍ത്ഥന പുത്തന്‍ ആചാരവും നബി(സ്വ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ റിപ്പോറ്ട്ട് ചെയ്യപ്പെടാത്തതുമാണ്. ഇബ്നു അബില്‍ഇസ്സ് പറഞ്ഞ ഈ കാര്യം സുന്നത്ത് ജമാഅത്തും അംഗീകരിക്കുന്നത് തന്നെയാണ്. ഈ ഭാഗം ഉദ്ധരിച്ച ശേഷം ഇബ്നു അബില്‍ഇസ്സ് പറയുന്ന ചില വരികള്‍ കൂടിയുണ്ട് ആ ഭാഗവും മറച്ചുവെച്ച് ഇമാം അബൂഹനീഫ(റ) ഹഖ് കൊണ്ടുള്ള തേട്ടം വെറുക്കപ്പെട്ടതാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് വരുത്താനായി അതിനുശേഷമുള്ള ചില വരികള്‍ പുത്തന്‍ വാദികള്‍ എടുത്തു കാട്ടി തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. പുത്തന്‍വാദികള്‍ മൂടിവെച്ച ഭാഗവും കൂടി നമുക്ക് വിവരിക്കാം. അദ്ധേഹം പറയുന്നു:

وَإِنْ كَانَ مُرَادُهُ اْلإِقْسَامَ عَلى اللهِ بِحَقِّ فُلَانٍ، فَذَلِكَ مَحْذُورٌ أَيْضًا، لِأَنَّ الْإِقْسَامَ بِالْمَخْلُوقِ عَلىَ الْمَخْلُوقِ لاَ يَجُوزُ، فَكَيْفَ عَلىَ الْخَالِقِ؟ وَقَدْ قَالَ صلى الله عليه وسلم: [مَنْ حَلَفَ بِغَيْرِ اللهِ فَقَدْ أَشْرَكَ]. وَلِهَذَا قَالَ أَبُو حَنِيفَةَ وَصَاحِبَاهُ رَضِيَ اللهُ عَنْهُمْ: يُكْرَهُ أَنْ يَقُولَ الدَّاعِي: أَسْأَلُكَ بِحَقِّ فُلاَنٍ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ،- الخ. (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:1/297) لِابْنِ أَبِي الْعِزِّ.

ഇബ്നുഅബില്‍ ഇസ്സ് പറയുന്നു: ഒരാളുടെ ഉദ്ധേശം അല്ലാഹുവിന്റെ മേല്‍ ഒരു വ്യക്തിയുടെ ഹഖ് കൊണ്ട് സത്യം ചെയ്യലാണെങ്കില്‍ അത് പാടില്ലാത്തതു തന്നെയാണ്, നിശ്ചയം പടപ്പുകളെ കൊണ്ട് പടപ്പുകളുടെമേല്‍ സത്യംചെയ്യല്‍ അനുവദനീയമല്ല, പിന്നെ പടച്ചവന്റെ മേലില്‍ എങ്ങിനെ സാധി ക്കും?, നിശ്ചയം നബി(സ്വ) പറയുന്നു:"ആരെങ്കിലും അല്ലാഹു അല്ലാത്തവരെകൊണ്ട് സത്യം ചെയ്താല്‍ നിശ്ചയം അവന്‍ അവന്‍ അല്ലാഹുവില്‍ പങ്കി ചേര്‍ത്തവനായി". ഈ കാരണം കൊണ്ടാണ് പ്രാര്‍ത്ഥി ക്കുന്നവന്‍ "അമ്പിയാക്കളുടെ ഹഖ്കൊണ്ട്, അല്ലെങ്കില്‍ ഇന്ന ആളുടെ ഹഖ്കൊണ്ട് ഞാന്‍ ചോദിക്കു ന്നു", എന്ന് പറയല്‍ വെറുക്കപ്പെട്ടതാണെന്ന് ഇമാം അബൂഹനീഫ(റ)യും തന്റെ രണ്ട് സഹയാത്രികരും പറഞ്ഞിട്ടുള്ളത്. ....ഇബ്നു അബില്‍ഇസ്സ് തന്റെ (ശറഹുല്‍ അഖീദ അത്ത്വഹാവിയ്യ:1/297)ല്‍ വ്യക്ത മാക്കിയതായി കാണാം. ചുരുക്കത്തില്‍ പുത്തന്‍വാദികള്‍ തെറ്റുദ്ധരിപ്പിക്കുന്നതുപോലെ സുന്നികള്‍ ചെയ്യുന്ന നബി(സ്വ)യും സ്വഹാബത്തും പൂര്‍,വ്വീകരായ മഹത്തുക്കളും ചെയ്തുകാണിച്ചു തന്ന ഹഖ് (മഹാന്മാരുടെ മഹത്വം മുന്‍നിര്‍ത്തി) കൊണ്ടുള്ള തവസ്സുലിനെ കുറിച്ചുള്ള വിരോധമല്ല ഇമാം അബൂഹനീഫ(റ)യും മറ്റും കറാഹത്താണെന്ന് പറഞ്ഞിട്ടുള്ളത്. കാരണം ഇമാം അബൂഹനീഫ(റ)യെ തൊട്ട് ഇങ്ങനെ ഉദ്ധരിച്ചിട്ടുള്ള ഇമാമുകള്‍ തന്നെ മഹാനായ നബി(സ്വ)യുടെ ഹഖ്-ജാഹ് ബറക്കത്ത് കൊണ്ടും മറ്റു മഹത്തുക്കളുടെ ഹഖ്-ജാഹ് കൊണ്ടും തവസ്സുല്‍ നടത്തിയത് അവരുടെ ഗ്രന്ഥങ്ങളില്‍ നിരവധി കാണാവുന്നതാണ്. 

പുത്തനാശയക്കാര്‍ ഇമാം അബൂഹനീഫ(റ) വിമര്‍ശിച്ച ഹഖ്കൊണ്ടുള്ള തേട്ടം ഏതാണെന്നു ഇബ്നു അബില്‍ഇസ്സ് വ്യക്തമാക്കിയ ഭാഗം മൂടിവെച്ചാണു ഉദ്ധരിച്ചിട്ടുള്ളത് അക്കാര്യം സുന്നി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. അബൂഹനീഫ(റ) കറാഹത്താണെന്നുപറഞ്ഞ ഹഖ്കൊണ്ടുള്ള തേട്ടം അല്ലാഹു അല്ലാ ത്തവരെ കൊണ്ട് സത്യം ചെയ്യുന്നതിനെ സംബന്ധിച്ചാണെന്ന് മുജാഹിദ്-ജമാഅത്തേ ഇസ്ലാമിക്കാരുടേ ഏറ്റവും വലിയ നേതാവായ ഇബ്നുതൈമിയ്യയും തന്റെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയതായി കാണാം അതിങ്ങനെ വായിക്കാം:

فَلَفْظُ التَّوَسُّلِ يُرَادُ بِهِ ثَلاَثَةُ مَعَانٍ:- ....... الثَّالِثُ: التَّوَسُّلُ بِهِ بِمَعْنَى اْلإِقْسَامِ عَلىَ اللهِ بِذَاتِهِ وَالسُّؤَالِ بِذَاتِهِ. ...... وَهَذاَ هُوَ الَّذِي قَالَ أَبُو حَنِيفَةَ وَأَصْحَابُهُ: إِنَّهُ لاَ يَجُوزُ، وَنَهَوْا عَنْهُ حَيْثُ قَالُوا: لاَ يُسْأَلُ بِمَخْلُوقٍ، وَلاَ يَقُولُ أَحَدٌ: أَسْأَلُكَ بِحَقِّ أَنْبِيَائِكَ.. -الخ. (مَجْمُوعُ فَتَاوَى ابْنُ تَيْمِيَّة:1/202) وَ(قَاعِدَةٌ جَلِيلَةٌ فِي التَّوَسُّلِ وَالْوَسِيلَةِ:ص/85-86) لِابْنُ تَيْمِيَّة.

ഇബ്നുതൈമിയ്യ പറയുന്നു:'തവസ്സുല്‍" മൂന്ന് അര്‍ത്ഥത്തിനു വന്നിട്ടുണ്ട്.... മൂന്നാമത്തെ അര്‍ത്ഥം: അല്ലാ ഹുവിന്റെമേല്‍ സത്യംചെയ്യുക എന്നഅര്‍ത്ഥത്തിനാണ്, ഇങ്ങനെ സത്യംചെയ്യലിനെയാണ് ഇമാം അബൂ ഹനീഫ(റ)വും തന്റെ അസ്വ്,ഹാബും മഖ്,ലൂഖുകളെ കൊണ്ട് ചോദിക്കരുതെന്നും അമ്പിയാക്കളെ ഹഖ്കൊണ്ട് നിന്നോട് ചോദിക്കുന്നു എന്നു പറയരുതെന്നും  പറഞ്ഞിട്ടുള്ളതും വിരോധിച്ചിട്ടുള്ളതും. ഇബ്നുതൈമിയ്യയുടെ(ഫത്താവാ:1/202)ലും തന്റെ തന്നെ(ഖാഇദത്തുന്‍ജലീല ഫിത്തവസ്സുലി വല്‍ വസീ ല:പേജ്/85-86)ലും പഠിപ്പിച്ചിട്ടുള്ളത്.  ഇങ്ങിനെതന്നെയാണു ഇമാമുകള്‍ പറഞ്ഞതിന്റെ ഉദ്ധേശം എന്ന തു കൊണ്ടാണ്, "അമ്പിയാക്കളുടെ ഹഖ്"കൊണ്ട് ചോദിക്കലിനെ വെറുക്കപ്പെടും എന്ന് ഇമാം അബൂ ഹനീഫ(റ) പറഞ്ഞത് റിപ്പോറ്ട്ട് ചെയ്തു പഠിപ്പിക്കുന്ന ഇമാമുകള്‍ തന്നെ അവരുടെ കിത്താബുകളു ടെ ആമുഖത്തിലും സമാപ്തത്തിലുമൊക്കെ മഹാനായ നബി(സ്വ)യുടെയും മറ്റും ജാഹ് കൊണ്ടും ഹഖ് കൊണ്ടും തവസ്സുല്‍ ചെയ്തതായി ധാരാളം കാണുന്നത്. 

ഇനി നമുക്ക് ലോകത്തിന്റെ നേതാവായ മഹാനായ നബി(സ്വ) തന്നെ ഹഖ്കൊണ്ട് ഇടതേട്ടം നടത്തി യത് ഉദ്ധരിക്കാം. ധാരാളംമുഹദ്ദിസുകള്‍ റിപ്പോറ്ട്ട്ചെയ്തു പഠിപ്പിച്ചതായികാണാം. മഹാനായ നബി (സ്വ) യുടെ പോറ്റുമ്മ മഹതിയായ ഫാത്തിമാ ബിന്‍ത് അസദ്(റ) വഫാത്തായ സമയത്ത് മഹതിയുടെ ഖബ്റില്‍ മഹാനായ നബി(സ്വ) ഇറങ്ങി കിടക്കുകയും ശേഷം നബി(സ്വ) ദീര്‍ഘമായ ദുആ ചെയ്യുക യും ചെയ്തു, നബി(സ്വ)യുടെ ദുആഇല്‍ പെട്ടതാണ്: 

........ ، إِغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ وَلَقِّنْهَا حُجَّتَهَا، وَوَسِّعْ عَلَيْهَا مَدْخَلَهَا بِحَقِّ نَـبِـيِّـكَ مُـحَـمَّـدٍ وَالْأَنْبِيَاءِ الـَّذِينَ مِنْ قَبْلِي، فَإِنَّكَ أَرْحَمُ الرَّاحِمِينْ. - رَوَاهُ الطَّبَرَانِيُّ بِـسَنَدٍ جَيِّدٍ. ‌(المعجم الكبير:24/351)و(المعجم الأوسط:1/67)

... നബി(സ്വ) പ്രാര്‍ത്ഥിക്കുന്നു: “അല്ലാഹുവേ നിന്റെ നബിയായ മുഹമ്മദ് നബിയുടെ ഹഖ്കൊണ്ടും മുമ്പ് കഴിഞ്ഞുപോയ അമ്പിയാക്കളുടെ ഹഖ്കൊണ്ടും എന്റെ ഉമ്മ ഫാത്ത്വിമക്ക് നീ പൊറുത്ത് കൊടുക്കുകയും അവരുടെ ഖബ്ര്‍ നീ വിശാലമാക്കുകയും അവര്‍ക്ക് മുന്‍,കര്‍ നകീര്‍(അ)മിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധിപ്പിച്ചു കൊടുക്കുകയും ചെയ്യേണമേ, നിശ്ചയം നീ അനുഗ്രഹം ചെയ്യുന്നവരില്‍ വെച്ച് ഏറ്റവും അനുഗ്രഹം ചെയ്യുന്ന നാഥനാണല്ലോ”, ഹാഫിള് അത്ത്വബറാനി(റ) ഈ ഹദീസ് സ്വീകാര്യമായ പരമ്പരയിലൂടെ തന്റെ(അല്‍ മുഅജമുല്‍കബീര്‍:24/351)ലും, (അല്‍ മുഅജമുല്‍ ഔസ്വത്ത്:1/67)ലും മറ്റുനിരവധി ഹദീസ്പണ്ഡിത്ന്മാര്‍ അവരുടെ കിത്താബുകളിലും റിപ്പോറ്ട്ട് ചെയ്യു ന്നതായി കാണാം. എത്രത്തോളം മുജാഹിദ് പ്രസ്ഥാനത്തിന്റെ പൂര്‍,വ്വ നേതാക്കളില്‍ നാലാമനായി മുജാഹിദ്സെന്റര്‍ കോഴിക്കോട്-2.ല്‍ നിന്ന് പുറത്തിറക്കിയ "ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാ മുഖം" എന്ന ബുക്കില്‍ പരിചയപ്പെടുത്തിയ "ശൗക്കാനി" തന്റെ (അദ്ദര്‍,റുസ്സഹാബ ഫീ മനാഖിബില്‍ ഖറാബത്തി വസ്സ്വഹാബ:പേജ്/539)ലും സ്വീകാര്യ യോഗ്യമായ പരമ്പരയിലൂടെ റിപ്പോറ്ട്ട് ചെയ്യപ്പെട്ടതാ ണെന്ന് പറഞ്ഞുകൊണ്ട് ഉദ്ധരിച്ചതായി കാണാം. അപ്പോള്‍ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്യുകയെന്നത് നബി(സ്വ)യുടെ ചര്യയില്‍ തന്നെ സ്ഥിരപ്പെട്ടതായിരിക്കെ അതിനെതിരില്‍ മഹാനായ ഇമാമുല്‍ അഅളം അബൂഹനീഫ(റ) സംസാരിച്ചുവെന്ന് പറയാന്‍ ബുദ്ധിയുള്ള ഒരാള്‍ക്കും ധൈര്യംവരില്ല, അബൂ ഹനീഫ ഇമാം അങ്ങിനെ ഒരിക്കലും വിമര്‍ശിക്കുകയുമില്ല, അതുകൊണ്ട് തന്നെ ഇമാം അബൂഹനീഫ(റ) വെറുക്കപ്പെട്ടതാണെന്ന് പറഞ്ഞ "ഹഖ്" കൊണ്ടുള്ളതേട്ടം മുമ്പ് വിവരിച്ച രീതിയിലുള്ള സത്യം ചെയ്യു കയെന്ന അര്‍ത്ഥത്തിലുള്ളതാനെന്ന് സുതരാം വ്യക്തമാണ്. 

മുജാഹിദ് പോസ്റ്റില്‍ തെറ്റുദ്ധരിപ്പിച്ച മറ്റൊരുവിഷയമാണ്, നബി(സ്വ)യുടെ വഫാത്തിനു ശേഷം സ്വഹാ ബത്ത് നബി(സ്വ)യെ കൊണ്ട് ഇടതേട്ടം നടത്തിയിട്ടില്ല, നബി(സ്വ)യുടെ പിത്രുവ്യനായ അബ്ബാസ് (റ) വി നെ ഇടയാളനാക്കിയാണ് ദുആ ചെയ്തതെന്ന്, അതെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസാണ്, മഹാനായ സയ്യിദുനാ ഉമര്‍(റ) സയ്യിദുനാ ഉമര്‍(റ) അബ്ബാസ്(റ)നെ തവസ്സുലാക്കി ദുആ ചെയ്ത സംഭവം, അഥവാ "അല്ലാഹുവേ ഞങ്ങള്‍ നിന്റെനബിയെകൊണ്ട് തവസ്സുലാക്കി ദുആ ചെയ്യാ റുണ്ടായിരുന്നു, ഇപ്പോള്‍ ഞങ്ങളിതാ നബി(സ്വ)യുടെ അമ്മായ അബ്ബാസ്(റ)വിനെ തവസ്സുലാക്കി നി ന്നോട് ചോദിക്കുന്നു (സ്വഹീഹുല്‍ ബുഖാരി:ഹദീസ്:1010). ഈ ഹദീസില്‍ സ്വഹാബാക്കള്‍ നബി (സ്വ) യുടെ വഫാത്തിനുശേഷം നബി(സ്വ)യെ തവസ്സുലാക്കി ദുആ ചെയ്തിട്ടില്ല എന്ന് ഒരിക്കലും മനസ്സിലാ ക്കാന്‍ സാധിക്കില്ല, ഇബ്നുതൈമിയ്യയും അദ്ധേഹത്തിന്റെ ആശയങ്ങള്‍ക്ക് അനുകൂലമായി പറയുന്ന വരുമല്ലാതെ അങ്ങിനെ പറഞ്ഞിട്ടില്ല, മറിച്ച് ഇമാമുകളൊക്കെ പറഞ്ഞിട്ടുള്ളത് ഈ ഹദീസ് പഠിപ്പിക്കു ന്നത് മഹത്തുക്കളെ കൊണ്ടൊക്കെ ഇടതേട്ടം നടത്തല്‍ അനുവദനീയമാണെന്നാണ് ഈ ഹദീസ് പഠിപ്പി ക്കുന്നതെന്നാണ്, മഹാനായ ഹാഫിള് ഇബ്നുഹജര്‍ അല്‍അസ്ഖലാനി(റ) പഠിപ്പിക്കുന്നത് കാണുക:

وَيُـسْـتَـفَـادُ مِنْ قِصَّةِ الْعَبَّاسِ اِسْتِحْبَابُ اْلإِسْتِشْفَاعِ بِأَهْلِ الْخَيْرِ وَالصَّلاَحِ وَأَهْلِ بَيْتِ النُّبُوَّةِ، وَفِيهِ فَضْلُ الْعَبَّاسِ وَفَضْلُ عُمَرَ لِـتَـواضُعِـهِ لِلْعَبَّاسِ وَمَعْرِفَتِهِ بِـحَـقِّـهِ. (فتح الباري شرح صحيح البخاري:497/2)للعسقلاني

ഇബ്നുഹജരില്‍ അസ്ഖലാനി(റ) പറയുന്നു: "അബ്ബാസ്(റ)വിന്റെ സംഭവം പഠിപ്പിക്കുന്നത്, സജ്ജനങ്ങ ളെ കൊണ്ടും ഖൈറിന്റെ ആളുകളെ കൊണ്ടും നബി(സ്വ)യുടെ കുടുമ്പത്തെ ശുപാര്‍ശ തേടല്‍ സുന്ന ത്താക്കപ്പെടും എന്നതും, അതോടൊപ്പം അബ്ബാസ്(റ)വിന്റെ സ്ഥാനവും മഹത്വവും പഠിപ്പിക്കലും, അബ്ബാസ്(റ)വിനോടുള്ള ഉമര്‍(റ)വിന്റെ താഴ്മ കാണിക്കല്‍കാരണം ഉമര്‍(റ)വിന്റെ മഹത്വവും വെളി വാക്കലും അബ്ബാസ്(റ)വിന്റെ മഹത്വം ഉമര്‍ (റ) മനസ്സിലാക്കി എന്നതുമാണ്. (ഫത്ത്,ഹുല്‍ബാരി:2/497) കാണുക.

ഇനി ഇമാം അബൂഹനീഫ(റ)യുടെ തവസ്സുല്‍ വിഷയത്തിലുള്ള നിലപാട് എന്താണെന്നു പരിശോധി ക്കാം. ഇമാം അബൂഹനീഫ(റ) യുടെ "അല്‍ ഖസ്വീദത്തുന്നുഅമാനിയ്യ" എന്ന കാവ്യ സമാഹാരം ലോക പ്രസിദ്ധമാണ്,ആ കാവ്യത്തിന്റെ കയ്യെഴുത്ത് കോപ്പി സൗദിയിലെ "ജാമിഅത്തു മലിക്കി സൂഊദ്" യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയില്‍ ഇപ്പോഴും സൂക്ഷിപ്പുണ്ടെന്ന സത്യം നാം മറക്കരുത്. അങ്ങി നെയുള്ള പദ്യസമാഹാരത്തില്‍ ഇമാം അബൂഹനീഫ(റ) നബി(സ്വ)യെ വിളിച്ചു സഹായതേട്ടം നടത്തു ന്നത് നമുക്ക് കാണാവുന്നതാണ്. അതിന്റെ വായിക്കാം

يا سيد السادات جئتك قاصدا * أرجو رضاك وأحتمي بحماك - والله يا خير الخلائق إنّ لي * قلبا مشوقا لا يروم سواكا ‌- أنت الذي بك قد توسّل آدم * من ذلّة بك فاز وهو أباكا ‌- وبك خليل دعا فكادت ناره * بردا وقد خمدت بنوره سناك. ...... (القصيدة النعمانية :ص/1-2) من مخطوطات جامعة ملك سعود-الرياض.

ഇമാം അബൂ ഹനീഫ(റ) പാടുന്നു: "ഓ സയ്യിദുമാരുടെ സയ്യിദായ നബിയേ അങ്ങയെ ഉദ്ധേശിച്ചവനാ യി അങ്ങയുടെ ചാരത്ത് ഞാന്‍ വന്നിരിക്കുന്നു, അവിടുത്തെ കാവലും അവിടുത്തെ പൊരുത്തവും ഞാന്‍ ആഗ്രഹിക്കുന്നു നബിയേ, പടപ്പുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടരായ നബിയേ, നിശ്ചയം അല്ലാ ഹുവിനെ തന്നെ സത്യം അങ്ങയെ അതിരറ്റ് സ്നേഹിക്കുന്ന ഒരു മനസ്സിന്റെ ഉടമയാണു ഞാന്‍ അങ്ങ യെ അല്ലാതെ ഞാന്‍ ഉദ്ധേശിക്കുന്നില്ല, അങ്ങയെ കൊണ്ട് അങ്ങയുടെ പിതാവായ ആദം നബി(അ) തവസ്സുല്‍ ചെയ്തിട്ടുണ്ട്, ഖലീലുല്ലാഹി ഇബ്,റാഹീം(അ) തീയ്യില്‍ ഇടപ്പെട്ട സമയത്ത് അങ്ങയെ കൊണ്ട് ഇടതേട്ടം നടത്തിയിട്ടുണ്ട്,.... എന്ന് തുടങ്ങി ഇമാം അബൂ ഹനീഫ(റ) തന്റെ കാവ്യത്തില്‍ നബി(സ്വ)യെ കൊണ്ട് തവസ്സുല്‍ ചെയ്യുകയും നബി(സ്വ)യോ സഹായതേട്ടം നടത്തുകയും ചെയ്തതാ യി കാണാം (അല്‍ ഖസ്വീദ അന്നുഅമാനിയ്യ:പേജ്/1-2)കാണുക.  

അതേ പോലെ ഇമാം അബൂഹനീഫ(റ) നബി(സ്വ) വിശുദ്ദ റൗളാ ശരീഫ് ലക്ഷ്യം വെച്ചു പോകുകയും നബി(സ്വ)യുടെ സമീപത്ത് എത്തി നബി(സ്വ)ക്ക് സലാം പറയുകയും ചെയ്ത സമയത്ത് മഹാനായ നബി(സ്വ) അവിടുത്തെ ഖബ്,റുശ്ശരീഫില്‍ നിന്ന് ഓ മുസ്,ലിംകളുടെ ഇമാമേ എന്ന് വിളിച്ചു കൊണ്ട് സലാം മടക്കുകയും ചെയ്ത സംഭവം മഹാന്മാരായ ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ ഉദ്ധരിച്ച തായി കാണാം, അതുപൊലെ തന്നെ തന്റെ ശിഷ്യനും കൂട്ടുകാരനുമായ ഇമാം അബൂയൂസുഫ്(റ)യോട് മഹാന്മാരുടെ ഖബ്,റുകളും ബറക്കത്താക്കപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കലിനെ നീ അധികരിപ്പിക്കുക യും ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തത് പൂര്‍,വ്വീകരായ ഇമാമുകള്‍ അവരുടെ കിത്താബുക ളില്‍ പഠിപ്പിച്ചതായി കാണാം. അതേപോലെ തന്നെ മഹാനായ അബൂഅയ്യൂബുസ്സഖ്ത്തിയാനി(റ) നബി (സ്വ) യുടെ റൗളാ ശരീഫില്‍ വന്ന് കരയുകയും നബി(സ്വ)യുടെ ഖബ്,റുശ്ശരീഫ് കൊണ്ട് അഭയം തേടു കയും ചെയ്തിരുന്നുവെന്ന് ഇമാം അബൂഹനീഫ(റ)യില്‍ നിന്നും നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്ത് പഠിപ്പിക്കുന്നതായി കാണാവുന്നതാണ്, ഇതേപോലെ വേറെയും ഇമാമുകള്‍ നബി(സ്വ)യോട് ശഫാഅത്ത് തേടിയ സംഭവം ഇമാം അബൂഹനീഫ(റ) പഠിപ്പിച്ചതായി ഇമാമുകള്‍ അവരുടെ കിത്താ ബുകളില്‍ രേഖപ്പെടുത്തി വെച്ചതായി കാണാം.

അങ്ങിനെയുള്ള മഹാനായ ഇമാം അബൂഹനീഫ(റ) തവസ്സുല്‍ ഇസ്തിഗാസക്ക് എതിരാണെന്ന് വിശ്വ സിക്കാന്‍ മാത്രം വിവരദോഷികളല്ല അഹ്,ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വാക്താക്കളെന്ന് പുത്തന്‍ വാദികള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് തല്‍ക്കാലം കുറിപ്പ് അവ സാനിപ്പിക്കുന്നു.

====================

*അബൂയാസീന്‍ അഹ്സനി-ചെറുശോല*

ahsani313@gmail.com

Posted Date: 11-08-2020 (Tuesday)