മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
അല്ലാഹു അമാനുഷികതയും അദൃശ്യജ്ഞാനങ്ങളും നല്‍കി അനുഗ്രഹിച്ചവരാ ണ് പ്രവാചകന്മാര്‍. പ്ര ബോധന രംഗത്ത് പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഇതു മനസ്സിലാക്കി മീര്‍സ പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പും ശേഷവും പ്രവചനങ്ങളുടെ പ്രവാഹം തന്നെ നടത്തി. പക്ഷേ, അവയില്‍ ഒന്നെങ്കിലും അവിചാരിതമായി പോലും പുലര്‍ന്നില്ല. 1887 തൊട്ട് മീര്‍സ ദിവ്യവെ ളിപാടുകള്‍ അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട് (ഹഖീഖത്തുല്‍ വഹ്യ്, പേജ്: 209). തന്റെ സത്യാസത്യവിവേചനത്തിന് മീര്‍സ മാനദണ്ഢമാക്കുന്നതില്‍ ചിലത് പ്രവചനങ്ങളാണുതാനും (ആയിനെ കമാലതെ ഇസ്ലാം, പേജ്: 288). മീര്‍സയുടെ പാളിയ പ്രവചനങ്ങള്‍ പരിശോധിക്കാം. പ്രവാചക വേഷമിട്ട് പ്രവചനങ്ങളിലൂടെ സുന്ദരിയായൊരു പെണ്‍കുട്ടിയെ വേട്ടയാടുന്ന മീര്‍സയുടെ കുപ്രസിദ്ധമായ പ്രണയനാടകമാണിവിടെ അനാവരണം ചെയ്യുന്നത്. തന്റെ താത്പര്യങ്ങള്‍ക്കു മുമ്പില്‍ മാനുഷിക മൂല്യങ്ങളോ മാന്യതയോ മീര്‍സക്ക് പ്രശ്നമല്ല. ഒന്നിലധികം ഭാര്യമാര്‍ നിലവിലിരിക്കെ അമ്പത് വയസ്സ് പിന്നിട്ട നിത്യരോഗിയായ മീര്‍സ മധുരപ്പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയില്‍ കണ്ണ് വെക്കുന്നു. ഭാര്യയും മക്കളും ബന്ധുമിത്രാദികളും ആ വാര്‍ദ്ധക്യ പ്രണയത്തെ ശക്തമായി എതിര്‍ത്തെങ്കിലും കള്ള പ്രവചനങ്ങളുമായി കാര്യം നേടാന്‍ പെടാപാട് പെടുന്ന മീര്‍സയുടെ മനസ്സില്‍ അഹ്മദ് ബേഗിന്റെ സുന്ദരിയായ മകള്‍ മുഹമ്മദ് ബീഗം നിറഞ്ഞു നിന്നു. മീര്‍സയുടെ ആദ്യ ഭാര്യ ഫുജ്ജേദിമ(ഹുര്‍മത്തു ബീവി)യുടെ രണ്ട് ആണ്‍മക്കളാണ് ഫസ്വല്‍ അഹ്മദും സുല്‍ ത്ത്വാന്‍ അഹ്മദും. രണ്ടാം ഭാര്യ നുസ്രത്ത് ജഹാന്‍ ബീഗത്തിന്റെ മക്കളാണ് മഹ്മൂദ് മുഹ മ്മദ്, ബഷീര്‍ അഹ്മദ് തുടങ്ങിയവര്‍. രണ്ടാം വിവാഹത്തോടെ ആദ്യഭാര്യയെ കറിയിലെ കറി വേപ്പില കണക്കെയാണു കണ്ടത്. ഒന്നുകില്‍ ത്വലാഖ് അല്ലെങ്കില്‍ അവകാശങ്ങള്‍ ആവശ്യപ്പെടാതെ കഴിയണമെന്ന് മീര്‍സ ഭീഷണി മുഴക്കി (സീറത്തു മഹ്ദി, വാള്യം: 1, പേജ്: 33). പക്ഷേ, പഴയ ഭാര്യയെ പഴത്തൊലി പോലെ വലിച്ചെറിഞ്ഞ മീര്‍സ മൃതപ്രായത്തിലും നവവധുവുമൊത്തു മധുവിധു ആസ്വദിക്കാന്‍ പുതിയ ഇല്‍ഹാമുകള്‍ ഇറക്കുമതി ചെയ്തു. അനുഗ്രഹീ തരായ ചില സ്ത്രീകള്‍ എന്റെ ഭാര്യാപദം സ്വീകരിക്കുമെന്നും അവരില്‍ സദ്വൃത്തരായ സന്തതികള്‍ ജനിക്കുമെന്നും അല്ലാഹു സുവാര്‍ത്തയറിയിച്ചതായി മീര്‍സ പരസ്യം ചെയ്തു (തബ് ലീഗെ രിസാല, വാ: 1, പേജ്: 89).
തുടര്‍ന്ന് മീര്‍സാ തന്നെ നേരിട്ട് അനവധി വിവാഹാന്വേഷണങ്ങള്‍ നടത്തി. അവസാനം ഖാദിയാനി കിംഗ് മേക്കറായ ഹകീം നൂറുദ്ദീന് മീര്‍സ എഴുതി. ‘പുതിയൊരു വിവാഹത്തെ കുറിച്ചും ബശീര്‍ എന്നു പേരുള്ള ഒരു സന്താനം ജനിക്കുമെന്നും അല്ലാഹു വഹ്യ് അറിയിച്ചിട്ടുണ്ട്. യാദൃശ്ചികമായി ഒന്നു രണ്ടു വിവാഹാന്വേഷണങ്ങള്‍ വന്നു. പക്ഷേ, അതൊഴിവാക്കി. ഒരു പെണ്‍കുട്ടി എന്റെ ഭാര്യാപദം അപമാനമായിട്ടാണ് കണ്ടത്. മറ്റൊരുത്തി സൌന്ദര്യം കുറവാണ്. സുന്ദരനും സല്‍ഗുണ സമ്പന്നനുമായ ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ അവള്‍ക്കാകില്ലല്ലോ. അതിനാല്‍ എല്ലാ അര്‍ഥത്തിലും യോജിച്ച ഒരു നവവധുവിനെ നിങ്ങള്‍ പെട്ടെന്ന് കണ്ടെത്തണം’ (മക്തൂബതെ അഹ്മദിയ്യ, വാ: 5, പേജ്: 17). ഇങ്ങനെ മനം മുഴുവന്‍ മംഗല്യവും മണിയറയും നിറച്ചു കഴിഞ്ഞു കൂടുമ്പോഴാണ് സ്വന്തം അമ്മാവന്റെ മകന്‍ അഹ്മദ് ബേഗ് മീര്‍സയെ ഒരു അത്യാവശ്യത്തിനായി കാണാന്‍ വരുന്നത്. ഉടന്‍ മീര്‍സയുടെ മനസ്സ് മന്ത്രിച്ചു. തേടിയ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. ഈ അവസരം പാഴാക്കരുത്. അപ്പോഴേക്കും മീര്‍സയുടെ മനസ്സില്‍ അഹ്മദ് ബേഗി ന്റെ മകള്‍ സൌന്ദര്യ റാണിയായ മുഹമ്മദീ ബീഗം നിറഞ്ഞു നിന്നു. മീര്‍സ പറഞ്ഞു. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ഞാന്‍ ചെയ്തു തരാം. പകരം മൂത്ത പുത്രി മുഹമ്മദീ ബീഗത്തെ എനിക്കു വിവാഹം ചെയ്തു തരണം. ഇത് അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദേശമാണ്. ഇത് സ്വീകരിച്ചാല്‍ അവന്റെ അനുഗ്രഹങ്ങളും, തിരസ്കരിച്ചാല്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ അവളുടെ ഭര്‍ത്താവും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിങ്ങളും മരണപ്പെടും.(ആയിനെ കമാലാതെ ഇസ്ലാം, പേജ്: 285). മീര്‍സയുടെ മരണ പ്രവചനങ്ങള്‍ അഹ്മദ് ബേഗില്‍ അശേഷം ആശങ്കയുണ്ടാക്കിയില്ല. സുന്ദരിയായ തന്റെ മകള്‍ക്ക് സല്‍ഗുണ സമ്പന്നനായൊരു ജീവിത പങ്കാളിയെ തേടുകയായിരുന്നു ബേഗ്. പ്രകോപനപരമായ പ്രവചനങ്ങള്‍ അവഗണിച്ച് ബേഗിനെ പ്രലോഭനങ്ങളിലൂടെ വശീകരിക്കാന്‍ മീര്‍സ ശ്രമമാരംഭിച്ചു. സ്വന്തം സ്വത്തില്‍ പൂര്‍ണ പങ്കാളി ത്തം നല്‍കാം, മുഹമ്മദീ ബീഗത്തിന്റെ സഹോദരന്‍ അസീസ് മുഹമ്മദ് ബേഗിന് പോലീസ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ശരിപ്പെടുത്താം, തന്റെ ധനിക സുഹൃത്തിന്റെ മകളെ അവന് വിവാഹം ചെയ്തു കൊടുക്കാം… ഇങ്ങനെ തുടരുന്നു മീര്‍സയുടെ നൂറു കൂട്ടം മോഹന വാഗ്ദാനങ്ങള്‍ (തബ്ലീഗെ രിസാല, വാ: 1, പേജ്: 92).
പ്രവചനങ്ങളുടെയും പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും പ്രവാഹങ്ങള്‍ക്കിടയില്‍ അഹ്മദ് ബേഗ് തന്റെ മകളെ സുല്‍ത്ത്വാന്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചു. ആ വിവാഹം മുടക്കാന്‍ മീര്‍സ മുട്ടാത്ത വാതിലുകളൊന്നുമുണ്ടായിരുന്നില്ല. അവസാനം പു തിയ ചില പ്രവചനങ്ങളുമായി മീര്‍സ രംഗത്തെത്തി. അഹ്മദ് ബേഗിന്റെ മകളെ മറ്റൊരാള്‍ വിവാഹം ചെയ്യും. എന്നാല്‍ പിന്നീട് അല്ലാഹു അവളെ എനിക്ക് തിരിച്ചു നല്‍കും. ഈ വാക്കുകള്‍ക്ക് മാറ്റമില്ല (തബ്ലീഗെ രിസാല, വാ: 1, പേജ്: 13). അഹ്മദ് ബേഗിന്റെ മൂത്ത പുത്രി എന്റെ ഭാര്യയായിത്തീരും. ഒരു പക്ഷേ, കന്യകയായിത്തന്നെ അല്ലെങ്കില്‍ വിധവയായിട്ട്. അത് ആര്‍ക്കും തടുക്കാനാവില്ലല്ലോ (ഈസാലെ ഔഹാം, പേജ്: 396). ബീഗത്തിന്റെ വിവാഹ ദിനം അടുക്കുംതോറും മീര്‍സ അസ്വസ്ഥനായി കാണപ്പെട്ടു. പ്രണയ മനസ്സില്‍ പ്രതികാര ജ്വാലകള്‍ ജ്വലിച്ചു. അന്യ പെണ്‍കുട്ടിയില്‍ അനുരക്തനായ മീര്‍സയുടെ പ്രണയം പിന്നീട് പ്രതികാരമായി മാറി. ആദ്യ ഭാര്യ ഫുജ്ജേദിമ(ഹുര്‍മത്തു ബീവി)യെ മീര്‍സ വിവാഹമോചനം ചെയ്തു. മകന്‍ സുല്‍ത്ത്വാന്‍ അഹ്മദിന് ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും അവന്റെ മയ്യിത്ത് നിസ്കാരത്തില്‍ നിന്നു പോലും വിട്ടു നില്‍ക്കുകയും ചെയ്തു. മീര്‍സയുടെ പ്രണയ ഭ്രാന്തിന്റെ ബലിയാടുകള്‍ ഭാര്യയും മകനും മാത്രമല്ല, നിരപരാധിയായ മരുമകളും ഉള്‍പ്പെടുന്നു. അഹ്മദ് ബേഗിന്റെ ഭാര്യാ സഹോദരനും തന്റെ സീമന്ത പുത്രന്‍ ഫസ്വല്‍ അഹ്മദിന്റെ ഭാര്യാപിതാവുമായ അലി ശേര്‍ബേഗിനു മീര്‍സ എഴുതുന്നത് കാണുക: പെരുന്നാള്‍ കഴിഞ്ഞയുടന്‍ അളിയന്റെ മകള്‍ മുഹമ്മദീ ബീഗത്തിന്റെ വിവാഹം നടക്കുമെന്നറിഞ്ഞു. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ എന്റെ മാത്രമല്ല, ഇസ്ലാമിന്റെ കൂടി ശത്രുക്കളാണ്. നിങ്ങളുടെ ഭാര്യ സ്വന്തം സഹോദരനെ നിര്‍ബന്ധിച്ചാല്‍ കാര്യം നടക്കാതിരിക്കില്ല. അയാളുടെ മകളെ വിവാഹം ചെയ്തു തരാതിരിക്കാന്‍ മാത്രം എന്തു പോരായ്മയാണ് എനിക്കുള്ളത്. ഞാന്‍ വല്ല ചെരുപ്പ്കുത്തിയോ മറ്റോ ആണോ. എനിക്ക് ആ പെണ്‍കുട്ടിയെ തന്നെ കിട്ടണമെന്ന വാശിയൊന്നുമില്ല. അതുകൊണ്ട് ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഒരു ഭാഗത്ത് ബീഗവും സുല്‍ത്ത്വാനും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ മറുഭാഗത്ത് എന്റെ മകന്‍ ഫസ്വലും നിങ്ങളുടെ മകള്‍ ഇസ്സത്തും തമ്മിലുള്ള വിവാഹ മോചനവും നടക്കും. യുദ്ധം ചെയ്തെങ്കിലും കാര്യം നേടാന്‍ ഭാര്യയെ നിര്‍ബന്ധിപ്പിച്ച് ഈ പ്രതിസന്ധി ഘട്ടം കരുതലോടെ കൈകാര്യം ചെയ്യുക. അല്ലാത്ത പക്ഷം അല്ലാഹുവാണ് സത്യം, നാം തമ്മിലുള്ള സകല ബന്ധങ്ങളും ഇതോടെ അവസാനിക്കും (നോശ്തയെഗൈബ്). കത്ത് കിട്ടിയ ഉടനെ അലി മീര്‍സക്കെഴുതി. മിസ്റ്റര്‍ മീര്‍സ, ഞാനൊരു മുസ്ലിമാണ്. താങ്കളുടെ നിര്‍മിത നുബുവ്വത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ മകളുടെ വിവാഹ ബന്ധം വിഛേദിക്കുമെന്ന് വായിച്ചു. അത് എനിക്കൊരു പ്രശ്നമേയല്ല. സൃഷ്ടികളുമായുള്ള ബന്ധത്തെക്കാള്‍ യഥാര്‍ഥത്തില്‍ എനിക്ക് ഏറ്റവും വലുത് അല്ലാഹുവുമായുള്ള ബന്ധമാണ്. യഥാര്‍ഥത്തില്‍ എല്ലാ പ്രശ്നത്തിനും ഉത്തരവാദി താങ്കളാണ്. അമ്പത് കഴിഞ്ഞ ഒരു നിത്യരോഗിക്ക് സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ നിങ്ങളാണെങ്കില്‍ തയ്യാറാകുമോ? മുസൈലിമയെയും പിന്നിലാക്കുന്നവനാണെങ്കില്‍ പ്രത്യേകിച്ചും. സഹോദരാ, പെണ്‍കുട്ടികള്‍ എല്ലാ വീട്ടിലുമുണ്ടാകും. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇങ്ങിനെ നിയന്ത്രണം വിട്ടാലോ. സ്വന്തം മകളുടെ ഭാവിയോര്‍ത്തു സഹോദരപുത്രിയെ ബലി നല്‍കാന്‍ എന്റെ ഭാര്യ കൂട്ടു നില്‍ക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ല (നോശ്തയെഗൈബ്). അലി ശേര്‍ ബേഗിന്റെ കത്ത് കൈപറ്റിയ മീര്‍സ താമസിയാതെ തന്റെ പിതൃവ്യ പുത്രിയും മകന്റെ ഭാര്യാ മാതാവുമായ ഉമറുന്നിസാ ബീഗത്തിന് മരുമകളെക്കൊണ്ടൊരു കത്തെഴുതിപ്പിച്ചു. പ്രിയ ഉമ്മാക്ക്, എന്റെ ഭാവിയെ കുറിച്ച് ഇപ്പോഴെങ്കിലും ഓര്‍ക്കുമല്ലോ. കഴിയുമെങ്കില്‍ അമ്മാവനെ പറഞ്ഞു പാട്ടിലാക്കുക. അല്ലാതിരുന്നാല്‍ എന്റെ വിവാഹ ബന്ധം വേര്‍പെടും. ഉടന്‍ എന്നെ വിളിക്കാന്‍ ആളെ വിടുക, മകള്‍ ഇസ്സത്ത് ബീവി. പ്രസ്തുത കത്തിന്റെ താഴ്ഭാഗത്ത് മീര്‍സ എഴുതി. ചആ: മുഹമ്മദീ ബീഗത്തിനെ മുടക്കാന്‍ പറ്റില്ലെങ്കില്‍ മകളെ കൂട്ടാന്‍ ആളെ അയക്കുക. അങ്ങനെ മീര്‍സയുടെ നിര്‍ബന്ധ പ്രകാരം മകന്‍ ഫസ്വല്‍ ഭാര്യ ഇസ്സത്ത് ബീവിയെ ത്വലാഖ് ചൊല്ലി. പ്രണയ നിയന്ത്രണം വിട്ട മീര്‍സ ഒടുവില്‍ മറ്റൊരു പ്രവചനം നടത്തി. മുഹമ്മദീ ബീഗം എന്റെ ഭാര്യയാണ്. ആകാശത്തുവെച്ച് അല്ലാഹുവാണെനിക്ക് അവളെ വിവാഹം ചെയ്തു തന്നത്. എന്നിരിക്കെ മറ്റാര്‍ക്കെങ്കിലും അവളെ വിവാഹം കഴിച്ചു കൊടുത്താല്‍ വരന്‍ രണ്ടര കൊല്ലത്തിനുള്ളിലും പിതാവ് മൂന്നു കൊല്ലത്തിനുള്ളിലും മരണപ്പെടും. ഞാനും അവളും അവളുടെ പിതാവും വിവാഹം വരെ ജീവിച്ചിരിക്കും. വിധവയായിട്ടെങ്കിലും അവളെന്റെ ഭാര്യയായിത്തീരും. മീര്‍സയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് മുഹമ്മദീ ബീഗവും സുല്‍ത്താന്‍ മുഹമ്മദുമായുള്ള വിവാഹം 1892 ഏപ്രില്‍ 7 ന് സമംഗളം നടന്നു. തീര്‍ത്തും നിരാശനായ മീര്‍സ രണ്ടര വര്‍ഷത്തിനുള്ളില്‍ വരന്‍ മരണപ്പെടുമെന്നുള്ള തന്റെ പ്രവചന പൂര്‍ത്തീകരണത്തിന് പല അക്രമങ്ങളും ആസൂത്രണം ചെയ്തു. പക്ഷേ, മീര്‍സയുടെ പ്രവചനം തെറ്റിച്ചുകൊണ്ട് ബീഗം സുല്‍ത്താന്‍ ദമ്പതിമാര്‍ 1923 വരെ സന്തോഷത്തോടെ സസുഖം ജീവിച്ചു. പ്രസ്തുത കാലയളവില്‍ സുല്‍ത്താന്‍ മരിച്ചിട്ടില്ലെങ്കില്‍ താന്‍ കള്ള പ്രവാചകനാണെന്ന് പരസ്യം ചെയ്ത പാവം മീര്‍സ 1908ല്‍ മരണപ്പെടുകയാണുണ്ടായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ബേഗ് മരണപ്പെട്ടു. ഈ സംഭവം തന്റെ പ്രവചന പൂര്‍ത്തീകരണമായിട്ടാണ് മീര്‍സ കൊട്ടിഘോഷിച്ചത്. യഥാര്‍ഥത്തില്‍ മീര്‍സയുടെ പ്രവചനം പൊളിച്ചെഴുതുകയാണ് ചെയ്തത്. വരന്‍ രണ്ടര വര്‍ഷത്തിനകം മരണപ്പെട്ട ശേഷം ആറു മാസത്തിനുള്ളില്‍ മീര്‍സയുടെ വിവാഹം നടന്നിട്ടില്ലെങ്കിലാണ് പ്രവചന പ്രകാരം ബേഗ് മരിക്കേണ്ടത്. പ്രവചനങ്ങളെല്ലാം പാളിയപ്പോള്‍ പുതിയ ന്യായീകരണവുമായി നിര്‍ലജ്ജം മീര്‍സ പിടിച്ചു നില്‍ ക്കാന്‍ ശ്രമിക്കുന്നത് കാണുക. പ്രവചനം പുലരാത്തതില്‍ എന്നെ തെറിവിളിക്കുന്നത് മറ്റു പ്രവാചകരിലും ചെന്ന് കൊള്ളുന്ന വിവരം ഈ നെറികെട്ട വര്‍ഗത്തിനറിഞ്ഞുകൂടാ. ആദ്യം അമ്പത് വഖ്തുള്ള നിസ്കാരം അഞ്ചായി മാറിയില്ലേ. മൂസായുടെ ശിപാര്‍ശ കൊണ്ട് നൂറുകണക്കിന് ശിക്ഷകള്‍ നടപ്പാക്കാതെ പോയില്ലേ (ഹഖീഖത്തുല്‍ വഹ്യ്: പേജ്: 133). മീര്‍സയുടെ പ്രവചനങ്ങളാകുന്ന പൊയ്വെടികള്‍ക്ക് അനുയായികള്‍ നല്‍കുന്ന വ്യാഖ്യാനമാണ് ഏറെ രസകരം. ഖുര്‍ആനിന്റെ സംബോധിതര്‍ സമകാലികരും പിന്‍കാലക്കാരുമായതുപോലെ ദമ്പതികള്‍ മുഹമ്മദീ ബീഗവും മീര്‍സയും തന്നെ ആവണമെന്നില്ല. അവരുടെ മക്കളോ അല്ലെങ്കില്‍ ഇരുവരുടെയും ബന്ധത്തിലുള്ള ആരെങ്കിലുമായോ വിവാഹ ബന്ധം നടന്നാലും ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടതായി കണക്കാക്കാം. പാവം ഖാദിയാനികള്‍ ആചാര്യന്റെ പ്രണയ നാടകങ്ങള്‍ വരെ ദിവ്യത നല്‍കി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും വിധിക്കപ്പെട്ടിരിക്കുന്നു.
വാഗ്ദത്ത പുത്രന്‍ പൌത്രനായ കഥ
തന്റെ ഹിസ്റ്റീരിയ മൂലമുണ്ടായതും ഉപചാപക സംഘങ്ങള്‍ പ്രേരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ വഹ്യ്, ഇല്‍ഹാം, കശ്ഫ് തുടങ്ങിയ സദ്നാമങ്ങളില്‍ മുക്കി സമൂഹത്തിന് സമര്‍പ്പിക്കാന്‍ ‘കള്ള പ്രവാചകന്‍’ ശ്രമിച്ചിരുന്നല്ലോ. അതിലൊന്നു പോലും പുലരാതിരുന്നപ്പോള്‍ ന്യായീകരണത്തിന്റെ അഴുക്കു ചാലില്‍ ആഞ്ഞ് മുങ്ങാനാണ് മീര്‍സയും വിശ്വസ്ത സഹചരും കഴിവു കാണിച്ചത്. അത്തരം വൃത്തികെട്ടൊരു ന്യായീകരണത്തിന്റെ കഥയാണ് ‘പുത്രവാഗ്ദാന വഹ്യ്’ മുഖേന ലോകം കണ്ടത്. കഥ ഇങ്ങനെ:
ഈസാ (അ) അന്ത്യകാലത്ത് ഇറങ്ങി വരുമെന്ന ഹദീസില്‍ മഹാന്‍ ഭൂമിയില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാവുമെന്നു കാണാം (കിതാബുല്‍ വഫാ). അഭിനവ ഈസാ നബിയായി അഭിനയിക്കുന്ന മീര്‍സയും എല്ലാ അര്‍ഥത്തിലും ഈസാ(അ) സാദൃശ്യനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി തനിക്കും ഒരു കുഞ്ഞുണ്ടാവുമെന്നും, അതും അഹ്മദ് ബേഗിന്റെ സുന്ദരിയായ പുത്രി മുഹമ്മദീ ബീഗത്തിന്റെ ഉദരത്തില്‍ കൂടിയായിരിക്കുമെന്നും അല്ലാഹു വഹ്യ് ഇറക്കിയതായി വെളിപ്പെടുത്തി. പക്ഷേ, മുഹമ്മദീ ബീഗത്തെ ഒന്നു നേര്‍ക്കു നേര്‍ ദര്‍ശിക്കാന്‍ പോലും കഴിയാതെ മീര്‍സയുടെ പ്രേമനാടകം തിരശ്ശീല വീഴുകയാണല്ലോ ചെയ്തത്. ഇതുവഴി ഇല്‍ഹാമിലെ പ്രഥമ സംഗതി തന്നെ പൊളിഞ്ഞു പോവുകയായിരുന്നു. എന്നാലും യജമാന ഭക്തരായ മീര്‍സായികള്‍ ഇതും ന്യായീകരിക്കാന്‍ ശ്രമിച്ചു. മന്‍സ്വൂര്‍ ഇലാഹിയുടെ വാക്കുകള്‍ ഇങ്ങനെ: ‘മുഹമ്മദീ ബീഗത്തിന്റെ ഉദരത്തില്‍ നിന്നാണ് വാഗ്ദത്ത പുത്രന്‍ ജനിക്കേണ്ടിയിരുന്നത്. അത് നടക്കാത്ത സ്ഥിതിക്ക് ഇല്‍ഹാമിന്റെ താത്പര്യം മറ്റൊന്നായിരിക്കാം. ഇത്തരം ഇല്‍ഹാമുകള്‍ സംശയാസ്പദ(മുതശാബിഹ്)ത്തിന്റെ ഗണത്തില്‍ പെടുന്നു’ (അല്‍ബുശ്റ 5:116). എങ്ങനെയുണ്ട് ന്യായീകരണം? മുതശാബിഹാതിനെ പോലെ ഒരു അവ്യക്തതയും ഇതിലില്ല. വ്യക്തമായ പ്രവചനം പുലരാതെ പോയതിനു കാരണം കണ്ടെത്തുകയല്ലാതെ ന്യായീകരിച്ചു വളച്ചൊപ്പിക്കുവാന്‍ കരണം മറിയുന്നു. ഇത്തരം ഏതാനും അനുയായികളാണ് മീര്‍സക്ക് നിലനില്‍പ് നല്‍കിയിരുന്നത്. എന്നിട്ടും തന്റെ ഭാര്യയുടെ വര്‍ഷം തോറുമുള്ള പ്രസവത്തെ കുറിച്ചെല്ലാം വാഗ്ദത്ത മസീഹിന്റെ ജനനം പ്രവചിച്ച് കൂടുതല്‍ വഷളാവുകയാണുണ്ടായത്. 1886ല്‍ മെഹര്‍ഗാലിയുടെ വീട്ടില്‍ 40 ദിവസം തപസ്സിരുന്നപ്പോള്‍ ‘ദൈവം’ നേരിട്ട് മീര്‍സക്ക് വാഗ്ദത്തപുത്ര വിശേഷണങ്ങള്‍ ഇങ്ങനെ അറിയിച്ചുവത്രെ: ‘അവന്‍ ദൈവത്തിന്റെ പ്രേമപാത്രമാണ്, ചന്ദ്രനു തുല്യമായ അവന്‍ മുഖേന അന്ധകാരം നീങ്ങി ലോകത്ത് വലിയൊരു വിപ്ളവം അരങ്ങേറും’ (സത്യദൂതന്‍ 1987 ഫെബ്രുവരി 2, പേജ്: 51). ‘എല്ലാ പ്രതാപ പ്രൌഢികളും വെളിപ്പെടുത്തി ഒരു തിങ്കളാഴ്ച അല്ലാഹു ഭൂമിയില്‍ ഇറങ്ങിവരും. സംതൃപ്തിയുടെ അത്ത്വര്‍ പുരട്ടിയ അവന്റെ ആത്മാവ് ആ പുത്രനില്‍ നിക്ഷേപിക്കും. അതുവഴി അവന്‍ ലോകത്തിന്റെ സകല അതിരുകളിലും പ്രശസ്തനും ജനങ്ങള്‍ക്ക് അനുഗ്രഹവുമായിത്തീരും’ (തബ്ലീഗെ രിസാല, വാ: 1, പേജ്: 58). ഇങ്ങനെ ഇല്‍ഹാം ലഭിച്ച വര്‍ഷത്തില്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇതായിരിക്കാം പുത്രപ്രവചനത്തിന് ധൈര്യം നല്‍കിയത്. എന്തുചെയ്യാം, ഭാര്യ പ്രസവിച്ചത് ഇസ്മത്ത് എന്ന പെണ്‍കുട്ടിയെ! പുത്രനെ വാഗ്ദത്തം ചെയ്ത ദൈവത്തിന്റെ വ്യക്തമായ വഞ്ചന! ഇത്രയൊക്കെയായിട്ടും മീര്‍സയിലെ പ്രവചന പ്രേതം അടങ്ങിയിരുന്നില്ല. വഹ്യില്‍ വര്‍ഷം വ്യക്തമല്ലെന്നും അടുത്ത ഒമ്പതു വര്‍ഷത്തിനുള്ളില്‍ എപ്പോഴും ആ പരസ്യ പ്രസവം നടക്കാമെന്നും അയാള്‍ തിരുത്തിയിറക്കി. പ്രസവ പരമ്പരയുടെ പ്രഥമ ഘട്ടം വന്‍ പരാജയത്തിലെത്തിയെങ്കിലും മീര്‍സയുടെയും അനുയായികളുടെയും നിരന്തര പ്രാര്‍ഥനയുടെ ഫലമായി 1887 മെയ് 7ന് മീര്‍സയുടെ ഭാര്യ ഒരാണ്‍ കുഞ്ഞിനു ജന്മം നല്‍കി. ആഹ്ളാദഭരിതനായ മീര്‍സ പവിത്രപുത്രന്റെ ജനനം സംഭവിച്ചുവെന്ന് വിളംബരം ചെയ്യാന്‍ പിന്നെ താമസിച്ചില്ല (തബ്ലീഗെ രിസാല, വാ: 1, പേജ്: 99). എന്നാല്‍ വീണ്ടും ദൈവത്തിന്റെ കൊടിയ വഞ്ചന മീര്‍സക്കു നേരെ ആഞ്ഞു പതിച്ചു. ലോകം കീഴടക്കാനുള്ള വാഗ്ദത്ത പുത്രന്‍ 04/10/1989 ല്‍ മരണപ്പെടുകയായിരുന്നു ഇതിന്റെ ഫലം. കേവലം ഒന്നര വയസ് മാത്രമാണ് ആ കുട്ടി ജീവിച്ചത്. ഇതിന് വഹ്യില്‍ തന്നെ ലഭിച്ച ‘ബഷീര്‍’ എന്ന നാമം നല്‍കുക പോലും ചെയ്തിരുന്നുവെന്ന് ഓര്‍ക്കുക. ആത്മാഭിമാനം തൊട്ടുതീണ്ടിയിട്ടില്ലാത്ത മീര്‍സ, ബഷീര്‍ രണ്ടാമനെന്ന വാഗ്ദത്ത പുത്രനെ കുറിച്ച് 1888 ജൂലൈ 10 ന് പ്രവചിക്കുകയും 1889 ജനുവരി 12 ന് തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. പക്ഷേ, ഈ കുട്ടി വാഗ്ദത്ത പുത്രനാണെന്ന് അവകാശപ്പെടാന്‍ അയാള്‍ ധൈര്യം കാണിച്ചില്ല (റിവ്യു ഓഫ് റിലീജ്യണ്‍, ലക്കം: 5, പേജ്: 178). പിതാവിന്റെ മരണശേഷം അദ്ദേഹം നല്‍കാന്‍ കൂട്ടാക്കാത്ത വാഗ്ദത്ത പുത്ര പദവി 1944 ജനുവരി 28 ന് പുത്രന്‍ സ്വയം അവകാശപ്പെടുകയായിരുന്നു (അല്‍ഫസല്‍ 11/02/1946). സ്വയം പാഠമുള്‍ക്കൊള്ളാതെ പ്രവചനവര്‍ഷം തുടര്‍ന്ന മീര്‍സ ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ സംസാരിച്ചുവെന്ന് വിശേഷിപ്പിച്ച വാഗ്ദത്തപുത്രന്‍ മുബാറക് അഹ്മദ് 1899 ജൂണ്‍ 14 ന് പ്രസവിക്കപ്പെട്ടു. അപ്പോഴേക്കും പ്രവചന കാലാവധി കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായിരുന്നുവെങ്കിലും ഈ കുട്ടിയുടെ ജനനം ഖാദിയാനില്‍ ഒരു പുത്തനുണര്‍വ് നല്‍കി. എട്ടാം വയസ്സില്‍ തന്നെ പുത്രനു വിവാഹം ചെയ്തു കൊടുക്കുക പോലും ചെയ്തുവെങ്കിലും 1907 ആഗസ്റ്റ് മാസം മുബാറകും മരണപ്പെട്ടു. ഒരു പ്രവാചകനെയും ദൈവം വഞ്ചിക്കില്ല; എന്നല്ല ദൈവമാണെങ്കില്‍ വഞ്ചന പോലുള്ള ദൌര്‍ബല്യങ്ങള്‍ ആര്‍ക്കു നേരെയുമുണ്ടാവില്ല. എന്നാല്‍ പാവം മീര്‍സാ ‘പ്രവാചകനെ’ നിരന്തര പ്രവചനങ്ങളും അതേക്കാള്‍ ഉഗ്രമായ ലംഘനങ്ങളും നല്‍കി തന്റെ ദൈവം വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു അഞ്ചാമനായൊരു വാഗ്ദത്തപുത്രനെ നല്‍കുമെന്ന ഇല്‍ഹാം (മഹാബിബുറഹ്മാന്‍, പേജ്: 139). പെണ്‍കുട്ടിയെ നല്‍കിക്കൊണ്ട്!
ദൈവം തട്ടിപ്പു നടത്തിയത്!
തനിക്ക് വാഗ്ദത്ത പുത്രനെ ലഭിക്കില്ലെന്ന തിരിച്ചറിവ് ഇതിനിടെ മീര്‍സ നേടിക്കഴിഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമായി വാഗ്ദത്ത പുത്രനെക്കുറിച്ചുള്ള പ്രവചനം അടുത്ത തലമുറയിലോ മറ്റോ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ചില പ്രവചനങ്ങള്‍ പ്രവചിക്കപ്പെടുന്ന വ്യക്തിയില്‍ നിര്‍വര്‍ത്തിപ്പിക്കപ്പെടാതെ മറ്റു വ്യക്തികളിലോ സമൂഹത്തിലോ പിന്‍തലമുറയിലോ വാസ്തവമാകാമെന്ന് അയാള്‍ പ്രഖ്യാപിച്ചു കള ഞ്ഞു (തഫ്ഹീമാതെ റബ്ബാനി, പേജ്: 571). ഇത്തരമൊരു പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുകൊണ്ട് തന്റെ വാഗ്ദത്തപുത്രന്‍ മരുമകളുടെ ഗര്‍ഭത്തിലാണ് ജനിച്ചതെന്നാണ്് മീര്‍സാ ഗുലാം അരുള്‍ ചെയ്തത് (ഹഖീഖതുല്‍ വഹ്യ്, പേജ്: 219).
മീര്‍സ തന്നെ മഹ്ദിയും
അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില്‍ നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്‍ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള്‍ വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു കൊണ്ട് (അദ്ദേഹം അന്ത്യദിനത്തിന്റെ അടയാളമാണ്) വിവ ക്ഷ മഹ്ദിയാണെന്ന പ്രസിദ്ധ പണ്ഢിതന്മാരായ മുഖാതിലുബ്നു സു ലൈമാന്‍(റ)വും മറ്റും രേഖപ്പെ ടുത്തിയിട്ടുണ്ട്
പ്രമുഖ സ്വഹാബിമാരായ അലി(റ), ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമര്‍(റ), ത്വല്‍ഹത്ത്(റ), അബ്ദു ല്ലാഹിബ്നു മസ്ഊദ്(റ), അബൂ ഹുറൈറ(റ), അനസ്(റ), അബൂസഈദ്(റ), സൌബാന്‍(റ), അബ്ദു ല്ലാഹിബ്നു ഹാരിസ്(റ), ഉമ്മുസല്‍മ(റ), ഉമ്മു ഹബീബ(റ) തുടങ്ങിയവരില്‍ നിന്ന് തുര്‍മുദി(റ), അ ബൂദാവൂദ്(റ), ഇബ്നുമാജ(റ), ഹാകിം(റ), ത്വബ്റാനി(റ), അബൂ യഅ്ല(റ) തുടങ്ങിയ മുഹദ്ദിസു കള്‍ മഹ്ദീ ഇമാമിനെ കുറിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രസിദ്ധ മുഹദ്ദിസ് ഇമാം സുയൂഥി(റ) തന്റെ ‘അല്‍ഹാവി’ എന്ന ഗ്രന്ഥത്തില്‍ മഹ്ദി ഇമാമിന്റെ ബ ഹുവിധ വിശേഷണങ്ങളടങ്ങുന്ന ഇരുനൂറിലധികം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് ചില ഹദീസുകള്‍ കാണുക.
ഉമ്മുസലമ നിവേദനം. നബി(സ്വ) പറഞ്ഞു: ഫാത്ത്വിമ വഴിക്കുള്ള എന്റെ പരമ്പരയിലാണ് മഹ്ദി ജനിക്കുക.
ഇബ്നു മസ്ഊദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: മഹ്ദിയുടെ നാമം മുഹമ്മദ് എന്നായിരിക്കും.
ഇബ്നു ഉമര്‍(റ) നിവേദനം. നബി(സ്വ) പറഞ്ഞു: മഹ്ദി ഇമാം പുറപ്പെടുമ്പോള്‍ തന്റെ തലഭാഗത്തി രുന്ന് ഒരു മലക് വിളിച്ചു പറയും ‘ഇത് മഹ്ദിയാണ്!! നിങ്ങള്‍ പിന്‍പറ്റുവിന്‍’.
ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഞാന്‍ ആദ്യനും ഈസാ അന്ത്യനും മഹ്ദി മധ്യനുമായ ഒരു സമൂഹം നശിപ്പിക്കപ്പെടുകയില്ല.
ഇങ്ങനെ മഹ്ദി ഇമാമിന്റെ കുടുംബം, ശരീര പ്രകൃതി, പ്രബോധനം, സ്വഭാവ സവിശേഷതകള്‍, ജീവിതം, മരണം തുടങ്ങി നിരവധി ഹദീസുകള്‍ നിരത്താനുണ്ട്. മഹ്ദി മിഥ്യയും കല്‍പിത കഥയു മാണെന്നും വാദിക്കുന്ന ചെറിയ ന്യൂനപക്ഷം ഇന്നുമുണ്ട്. മഹ്ദി ഇമാമിനെ കുറിച്ചുള്ള ഹദീസു കള്‍ മുതവാതിറിന്റെ സ്ഥാനമെത്തിയതിനാല്‍ അവ നിഷേധിക്കാന്‍ യാതൊരു ന്യായവുമില്ലെന്ന് ഇമാം ഇബ്നു ഹജര്‍(റ) പറഞ്ഞിട്ടുണ്ട്.
അബുല്‍ ഹസനുസ്സുഹ്രി പറയുന്നത് കാണുക: മഹ്ദി(റ) അഹ്ലുബൈത്തില്‍ ജനിക്കുക, ഏഴു വ ര്‍ഷം നീതിയുക്ത ഭരണം നടത്തുക, ഫലസ്ത്വീനിലെ ബാബുലുദ്ദില്‍ വെച്ച് ദജ്ജാലിനെ കൊല്ലാന്‍ ഈസാ നബി(അ)യെ സഹായിക്കുക. മഹ്ദി(റ)യുടെ പിന്നില്‍ നിന്ന് ഈസാ നബി(അ) നിസ്കരി ക്കുക തുടങ്ങിയ ഹദീസുകള്‍ നിരവധി നിവേദകന്മാര്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അവ മുതവാതിറാണ്.
വാഗ്ദത്ത മസീഹും മഹ്ദിയും ഒരു ആളാണെന്നും ആ മാന്യദേഹം മരിച്ചെന്നും മീര്‍സക്ക് ആവ്യ ക്തിത്വത്തിന്റെ ഇന്‍ചാര്‍ജാണെന്നുമാണ് ഖാദിയാനി വിശ്വാസം. ഈ സങ്കീര്‍ണ സമസ്യ പൂരിപ്പി ക്കാന്‍ മീര്‍സക്ക് പ്രമാണങ്ങള്‍ പൂര്‍ണമായും വികലമാക്കേണ്ടി വന്നു.
മീര്‍സ പറയുന്നു: ഞാന്‍ മുസല്‍മാന്മാര്‍ക്ക് മഹ്ദി മസീഹും ക്രിസ്ത്യാനികള്‍ക്ക് മിശിഹായും ഹി ന്ദുക്കള്‍ക്ക് കൃഷ്ണനും മറ്റു ജനതകള്‍ക്ക് അവരുടെ വാഗ്ദത്തോദ്ധാരകനുമാണ്.
മുര്‍തളയുടെയും ചിറാഗ് ബീവിയുടെയും മകനായ മീര്‍സ എങ്ങനെയാണ് ഈസബ്നു മര്‍യമും മുഹമ്മദുബ്നു അബ്ദുല്ല(മഹ്ദി)യുമായി രൂപാന്തരപ്പെട്ടതെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടാകും. അതിനു മീര്‍സ നിര്‍ദേശിക്കുന്ന നിവാരണമിതാണ്. അവിവേകികളെ അല്ലാഹു എന്റെ സത്യത്തിനു സാക്ഷ്യം വഹിക്കുകയും, ആകാശവും ഭൂമിയും എന്റെ സമയം ഇതാണെന്ന് വിളിച്ചോതുകയും, ഖുര്‍ആനില്‍ പറഞ്ഞ മുഴുവന്‍ അടയാളങ്ങളും ഹദീസില്‍ വിവരിച്ച മിക്ക അടയാളങ്ങളും നിറവേ റ്റുകയും ചെയ്ത സ്ഥിതിക്ക് എന്നെ സ്വീകരിക്കുകയും ആ ഹദീസുകള്‍ കൊണ്ട് എന്നെ അളക്കു ന്നതിനു പകരം എന്നെക്കൊണ്ട് ആ ഹദീസുകള്‍ അളക്കുകയും ഹദീസുകള്‍ എന്നോട് യോജി ക്കുന്ന വിധം വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ ദുര്‍ബലങ്ങളാണെന്നു കരുതി തള്ളിക്കളയുകയോ ചെയ്യേണ്ടതു നിങ്ങളുടെ കര്‍ത്തവ്യമാണ്.
ഇതനുസരിച്ച് നൂറ്റാണ്ടുകള്‍ മുസ്ലിം മനസ്സുകളില്‍ വേരിറങ്ങിയ മസീഹ്, മഹ്ദി വിശ്വാസങ്ങള്‍ തന്ത്രപരമായി മീര്‍സ ബശീര്‍ അഹ്മദ് തന്റെ തബ്ലീഗെ ഹിദായത്തിലൂടെ വേരറുക്കാന്‍ ശ്രമിക്കു ന്നത് കാണുക. അന്ത്യനാളിനോടടുത്ത് മസീഹും മഹ്ദിയും വരുമെന്ന കാര്യത്തില്‍ മുസ്ലിം ലോ കത്ത് ഭിന്നാഭിപ്രാ യമില്ലെന്നും അത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന യാഥാര്‍ഥ്യമാ ണെന്നും എഴുതിയ ശേഷം ഈസാ നബി(അ)യെ കുറിച്ചും മഹ്ദി ഇമാമിനെ കുറിച്ചുമുള്ള പ്രമാ ണങ്ങള്‍ പൂര്‍ണമായും വികലമാക്കി. മസീഹ് മരിച്ചെന്നും മഹ്ദി മിഥ്യ ആണെന്നും പകരം മഹ്ദി- മസീഹ് എന്നീ രണ്ട് വിശേഷണങ്ങളോട് കൂടി അവസാനം മീര്‍സ രംഗപ്രവേശനം ചെയ്യുമെന്നും ബശീര്‍ അഹ്മദ് വ്യാഖ്യാനിച്ചു
മീര്‍സയുടെ വിഡ്ഢിവേഷങ്ങള്‍ക്കനുകൂലമായി പ്രമാണങ്ങള്‍ വ്യാഖ്യാനിക്കണമെന്നും വ്യാഖ്യാന ങ്ങള്‍ ക്ക് വഴങ്ങാത്തവ തള്ളിക്കളയണമെന്നുമുള്ള മീര്‍സയുടെ നിര്‍ദേശം അനുയായികള്‍ പൂര്‍ണ മായും സ്വീകരിച്ചു. ചിലതു കാണുക. മുഹമ്മദ് നബി(സ്വ) അന്ത്യനാള്‍ വരെ നിയോഗിക്കപ്പെട്ടവരാ ണെന്ന സൂറത്തു ജുമുഅഃയിലെ സൂക്തത്തിന്റെ (അവരോടൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ലാത്ത മ റ്റൊരു ജനതയിലും) വ്യാഖ്യാനത്തില്‍ ഖാദിയാനികളുടെ ഇസ്ലാം ഇന്റര്‍നാഷണല്‍ പബ്ളിക്കേഷന്‍ ലിമിറ്റഡ് ഇംഗ്ളണ്ട് ഇറക്കിയ ഖുര്‍ആന്‍ പരിഭാഷ പറയുന്നു. ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം വാഗ്ദത്ത മഹ്ദീ മസീഹായ ഹസ്രത്ത് അഹ്മദ് ആകുന്നു.
ഈസാ നബി(അ)ക്ക് ഇമാമായി മഹ്ദി നിസ്കരിക്കുമെന്ന ഹദീസിന്റെ വിവക്ഷ മീര്‍സയുടെ മഹ്ദീ പദവി മുന്‍കടക്കുമെന്നത്രെ. മസീഹ് ഗുണം മഹ്ദീ ഗുണത്തെ അനുഗമിക്കുമെന്നുമാണത്രെ. മീര്‍ സയുടെ ശവകുടീരം ഖാദിയാനിലാണ്. മഹ്ദിയെ റൌളക്കടുത്ത് മറവു ചെയ്യുമെന്നാണ് ഹദീസി ലുള്ളത്. ഇതിന്റെ വിവക്ഷ മീര്‍സ നബി(സ്വ)യുടെ പരിപൂര്‍ണ പ്രതിരൂപവും ആവിര്‍ഭാവവും നബി ക്ക് മീര്‍സയോടുള്ള അദ്ധ്യാത്മിക ഐക്യവുമാണുപോല്‍. മഹ്ദിയുടെ പേര്‍ മുഹമ്മദ് ബ്നു അബ് ദുല്ല ആയിരിക്കുമെന്ന ഹദീസുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മഹ്ദിയുടെ മേല്‍വിലാസമൊന്നുമല്ല. പ്രത്യുത മുര്‍തളയുടെ പുത്രന്‍ ശ്രീമാന്‍ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി മുഹമ്മദ് നബി(സ്വ)യുടെ പൂര്‍ണ പ്രതിരൂപമാണെന്നു മാത്രമാണ.്
മീര്‍സക്ക് മഹ്ദി പദവിയിലിരിക്കാന്‍ പ്രമാണങ്ങള്‍ വളച്ചൊടിച്ച മീര്‍സയും കൂട്ടരും ചെരിപ്പിനൊപ്പി ച്ച് കാലു മുറിക്കുന്ന തമാശയാണ് ലോകം കണ്ടത്. അന്ത്യദിനത്തിന്റെ അടയാളങ്ങളായി നബി(സ്വ) പഠിപ്പിച്ച ദജ്ജാല്‍, യഅ്ജൂജ് മഅ്ജൂജ്, ദാബ്ബത്തുല്‍ അര്‍ള് എന്നിവക്ക് ജൂത-ക്രിസ്തീയര്‍, പ്ളേഗാ ണു, ഇംഗ്ളീഷുകാരും റഷ്യക്കാരും തുടങ്ങിയ വികല വ്യാഖ്യാനങ്ങളാണ് മീര്‍സ നല്‍കിയത്. ഖിയാ മത്തു നാളിലെ ഭീകര ദൃശ്യങ്ങള്‍ വിശദീകരിക്കുന്ന ആയത്തുകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വിപ്ളവം, കാ ഴ്ച ബംഗ്ളാവ്, ഐക്യരാഷ്ട്ര സഭ, വാര്‍ത്താ വിനിമയ വിപ്ളവം, പത്രമാസികകള്‍, ബഹിരാകാശ സ ഞ്ചാരം തുടങ്ങി മീര്‍സയുടെ കാലയളവിലുള്ള ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളാണ് വിവ ക്ഷിക്കപ്പെടുന്നതെന്ന വ്യാഖ്യാനം നല്‍കി.
സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
ഇസ്ലാമും ഖാദിയാനിസവും ധ്രുവാന്തരമുണ്ട്. നൂറ്റാണ്ടുകള്‍ യൂ റോപ്യന്‍ മസ്തിഷ്കം ഇസ്ലാമി നെതിരെ രൂപപ്പെടുത്തിയ സമാന്തര ചിന്താധാരയാണ് മീര്‍സയിലൂടെ ലോകം കണ്ടത്. നിരവധി മഹാന്മാ ര്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ ജന്നത്തുല്‍ ബഖീഇന്ന് സ മാന്തരമായി മീര്‍സ സ്ഥാപിച്ച ഖബര്‍സ്ഥാന്റെ കാപട്യമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.ഇസ്ലാമിക വ്യവസ്ഥിതിക്കെതിരെ സമാന്തര സം രംഭവും അതിലൂടെ സാമ്പത്തിക നേട്ടവും മീര്‍ സയുടെ പ്രധാന ലക്ഷ്യമായിരുന്നു.
വിലായത്ത് മുതല്‍ ഉലൂഹിയ്യത്ത് വരെ വാദിച്ച മീര്‍സ ഭൂമിയില്‍ സമ്പന്നര്‍ക്ക് സ്വര്‍ഗ ശ്മശാനം പണിയാന്‍ പദ്ധതിയിട്ടു. കണക്കറ്റ കള്ള വെളിപാടുകളും പൊള്ള പ്രവചനങ്ങളും കാശാക്കി കീശ യിലാക്കി മീര്‍സ സ്വര്‍ഗ ഖബറിലൂടെയും ഭീമമായൊരു സംഖ്യ തട്ടിപ്പു നടത്തി.
ആളുകളുടെ ആഗ്രഹങ്ങളിലാണ് മീര്‍സ പലപ്പോഴും കയറിപ്പിടിക്കാറുള്ളത്. തന്റെ ഖബര്‍ സ്വര്‍ഗ ത്തോപ്പാകണമെന്ന് ആഗ്രഹിക്കാത്തവരാരും ഉണ്ടാവുകയില്ല. ഇതു മനസ്സിലാക്കിയ മീര്‍സ പല കാ ര്യങ്ങള്‍ക്കും സമാന്തരമേര്‍പ്പെടുത്തിയ ഖാദിയാനില്‍ തന്നെ കുപ്രസിദ്ധമായൊരു സ്വര്‍ഗീയ ശ്മ ശാനത്തിനു ശിലയിട്ടു. മീര്‍സ പറയുന്നു. എനിക്ക് ഒരു ഭൂപ്രദേശം കാണിക്കപ്പെട്ടു. അതിന് ബഹ് ശ്തി മഖ്ബറ (സ്വര്‍ഗീയ ശ്മശാനം) യെന്ന് നാമകരണം ചെയ്യുകയും എന്റെ ജമാഅത്തിലെ മാന്യ വ്യക്തിത്വങ്ങള്‍ അവിടെ മറവ് ചെയ്യപ്പെടുന്നതായും വഹ്യ് ലഭിച്ചിരിക്കുന്നു (അല്‍വസ്വിയ്യത്ത്: 11).
ഭൂമിയില്‍ ഇതുപോലൊരു സ്വര്‍ഗീയ ശ്മശാനം ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെ ആഗ്രഹിച്ചതായും നിര്‍ഭാഗ്യവശാല്‍ ആ സൌഭാഗ്യം വിനഷ്ടമായി എന്നുമാണ് ഖാദിയാനികള്‍ വി ശ്വസിക്കുന്നത്. ഖാദിയാനി പത്രം എഴുതുന്നു. ഭൂമിയിലൊരു സ്വര്‍ഗം പൂര്‍വ പ്രവാചകന്മാര്‍ ആഗ്ര ഹിച്ചതായിരുന്നു. ആദം ഒന്നാമനെ സ്വര്‍ഗത്തില്‍ നിന്നും പിശാച് പുറത്താക്കി. എന്നാലിതാ ആദം രണ്ടാമന്‍ ഭൂമിയില്‍ സ്വര്‍ഗം തന്നെ പണിതിരിക്കുന്നു. മുന്‍ പ്രവാചകന്മാര്‍ അനുയായികള്‍ക്ക് സ്വര്‍ ഗസുവിശേഷമെന്നാണ് അറിയിച്ചതെങ്കില്‍ മീര്‍സ ഇതാ സ്വര്‍ഗ വാതിലുകള്‍ തുറന്നു കൊടുത്തിരി ക്കുന്നു (അല്‍ഫസല്‍ 15-09-1936).
മീര്‍സായുടെ സ്വര്‍ഗ ഖബര്‍ പണം പറ്റാനുള്ള കുതന്ത്രമായിരുന്നു. തന്റെ സ്വര്‍ഗഭൂമിയില്‍ ആറടി മണ്ണിനുള്ള മാനദണ്ഢം സാമ്പത്തിക ശേഷി മാത്രമായിരുന്നു. ആയിരം രൂപ വില വരുന്ന സ്വന്തം സ്ഥലം ത ന്നെയാണ് ഖബര്‍ വ്യാപാരത്തിന് മീര്‍സ തിരഞ്ഞെടുത്തത്. അവിടെ മോടിപിടിപ്പിക്കാ നും മറ്റും രണ്ടായിരം രൂപയും ചിലവഴിച്ചു. മൊത്തം മൂവായിരം രൂപ. എന്നാല്‍ ബഹ്ശ്തി ഇന്‍സ്റ്റി റ്റ്യൂഷനില്‍ സീറ്റ് കിട്ടാന്‍ മീര്‍സ ചില നിബന്ധനകള്‍ വെച്ചു. 1). ബഹ്ശ്തിയുടെ മുതല്‍ മുടക്കിലേ ക്ക് (3000) കഴിവിന്റെ പരമാവധി വരിപ്പണം നല്‍കണം. 2). ബഹ്ശ്തിയില്‍ സീറ്റ് കിട്ടാന്‍ മരണ ശേ ഷം മൊത്തം സമ്പത്തിന്റെ പത്തിലൊന്ന് ജമാഅത്തിലേക്ക് വസ്വിയ്യത്ത് ചെയ്യണം. 3). ബഹ്ശ്തി യുടെ മെമ്പര്‍ മുത്തഖീ ആവണം, തഖ്വയുടെ അളവും തൂക്കവും നിര്‍ണയിക്കാനുള്ള മാനദണ് ഢം പ്രാദേശിക ജമാഅത്തിലെ രണ്ടാളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. താഴെ വരുന്ന സ്വര്‍ഗ ഫോറ ത്തില്‍ അവര്‍ ഒപ്പിട്ടാല്‍ സ്വര്‍ഗം ഷുവര്‍.
ബഹ്ശ്തി വസ്വിയ്യത്ത് സാക്ഷിപത്രം
ഖാദിയാന്‍, ഗുരുദാസ്പൂര്‍
(1) …………………… എന്നയാള്‍ മുത്തഖിയും കര്‍മശാസ്ത്രമനുസരിച്ച് ജീവിക്കുന്ന മുസ്ലിമുമാണ്. വഞ്ചിക്കാത്തവനും ഇടപാടുകളില്‍ സത്യസന്ധനുമാണെന്നും എനിക്കറിയാം.
(2) താഴെ പറയുന്ന ദീനീ രംഗത്ത് നിപുണനാണ്. ……………………………………………………………. മേല്‍ പറഞ്ഞ സംഗതികള്‍ എന്റെ അറിവില്‍ പെട്ടിടത്തോളം സത്യമാണെന്ന് അല്ലാഹുവിനെ മുന്‍നിറുത്തി ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
സാക്ഷ്യക്കാരന്‍
ഒപ്പ്
(തഫ്ഹീമാതെ റബ്ബാനി: 560).
ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക വഴി ബഹ്ശ്തിയില്‍ സംസ്കരിക്കപ്പെടുന്നതോ ടെ ഹസ്രത്ത് അബൂബക്കര്‍ സ്വിദ്ദീഖ്(റ)ന്റെയും ഉമര്‍(റ)ന്റെയും പദവിയാര്‍ജ്ജിക്കുമെന്നാണ് ഖാദി യാനികളുടെ കണക്കുകൂട്ടല്‍. മീര്‍സായി പത്രം പറയുന്നത് കാണുക. വാഗ്ദത്ത മസീഹ് (മീര്‍സ), നബിയുടെ ഖബറില്‍ സംസ്കരിക്കപ്പെടുമെന്ന സ്വഹീഹായ ഹദീസനുസരിച്ച് ബഹ്ശ്തി മഖ്ബറ യില്‍ സംസ്കരിക്കപ്പെടുന്നവര്‍ റൌളാ ശരീഫില്‍ മറമാടപ്പെടുന്നത് പോലെയാണ്. അബൂബക്ര്‍, ഉമ റിന്റെ പദവിയാര്‍ജ്ജിക്കാന്‍ ഇന്നു തന്നെ വസ്വിയ്യത്ത് ചെയ്യുക (അല്‍ ഫസല്‍ 02-02-1915).
ബഹ്ശ്തി പ്രോജക്ട് ധനാഗമനത്തിനുള്ള നല്ലൊരു മാര്‍ഗമായി മീര്‍സ കണ്ടെങ്കിലും മാസങ്ങളും വര്‍ഷങ്ങളും പഴക്കമുള്ള മൃതശരീരങ്ങളും പേറിയുള്ള വിലാപ യാത്രകള്‍ ബഹ്ശ്തി ഡിപ്പാര്‍ട്ട്മെ ന്റിനെ വല്ലാതെ പ്രയാസപ്പെടുത്തി. പക്ഷേ, പണം കണ്ടപ്പോള്‍ ഇത്രയും നാറിയ ഏര്‍പ്പാടാണ് താന്‍ തുടങ്ങിയതെന്ന് മീര്‍സ ഓര്‍ത്തു കാണില്ല.
അല്‍വസ്വിയ്യത്തിന്റെ അനുബന്ധത്തില്‍ സ്വര്‍ഗ ഖബര്‍ സംബന്ധമായി മീര്‍സ എഴുതിയ ഏതാനും നിര്‍ദ്ദേശങ്ങള്‍ കൂടി കാണുക.
ബഹ്ശ്തി ഭാരവാഹികളുടെ അറിയിപ്പ് കിട്ടുന്നതിനു മുമ്പ് മൃതദേഹം കൊണ്ടു പോവരുത്.
രണ്ട് ആളുകള്‍ മുഖേന വസ്വിയ്യത്ത് ചെയ്യുകയും രണ്ട് പത്രത്തിലെങ്കിലും അത് പരസ്യപ്പെടുത്തു കയും വേണം.
വസ്വിയ്യത്ത് ചെയ്തവര്‍ക്ക് അഞ്ചുമന്‍ ഭാരവാഹികള്‍ ഒപ്പും സീലും വെച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും മൃതദേഹം കൊണ്ടു വരുമ്പോള്‍ അത് കാണിക്കുകയും വേണം.
നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ വസ്വിയ്യത്ത് ചെയ്ത കുട്ടികളുടെ മൃതദേഹം ബഹ്ശ്തിയില്‍ സംസ്കരിക്കുന്നതല്ല. അവന് പകരം മറ്റാര്‍ക്കും ആ ചാന്‍സ് നല്‍കുന്നതും അല്ല.
മരണത്തിന്റെ ഒരു മാസം മുമ്പ് ഖബര്‍ ബുക്ക് ചെയ്യണം.
വസ്വിയ്യത്ത് ചെയ്ത ആള്‍ പ്ളേഗ് പിടിച്ച് മരിച്ചാല്‍ രണ്ട് വര്‍ഷത്തിനു ശേഷം പെട്ടിയിലാക്കി കൊ ണ്ടു വരണം.
പരമാവധി മത കല്‍പന അംഗീകരിക്കണം.
നദിയില്‍ മുങ്ങിയോ മറ്റോ മൃതദേഹം നഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ വിവരണം അടങ്ങുന്ന ഫല കം ബഹ്ശ്തിയില്‍ നാട്ടിയാല്‍ മതി.
ശ്മശാന ഫണ്ട് അഹ്മദിയ്യാ ജമാഅത്തിന്റെ ലക്ഷ്യങ്ങള്‍ക്കു മാത്രമേ വിനിയോഗിക്കാവൂ.
അഞ്ചുമന്‍ ഭാരവാഹികള്‍ അഹ്മദികളായിരിക്കണം.
വസ്വിയ്യത്ത് മുതലില്‍ തര്‍ക്കമുണ്ടായാല്‍ നിയമ നടപടികള്‍ക്കുള്ള ചിലവ് പ്രസ്തുത മുതലില്‍ നിന്ന് വഹിക്കേണ്ടി വരും.
വസ്വിയ്യത്ത് പിന്‍വലിച്ചാല്‍ സമ്പത്ത് തിരിച്ചു നല്‍കും.
അഞ്ചുമന്‍ ഭാരവാഹികള്‍ നീതിമാന്മാരായിരിക്കണം.
ആവശ്യാനുസരണം ബഹ്ശ്തിക്ക് ബ്രാഞ്ച് തുടങ്ങാവുന്നതാണ്.
അഞ്ചുമന്‍ ആസ്ഥാനം ഖാദിയാന്‍ ആയിരിക്കണം. ആവശ്യാനുസരണം കെട്ടിടം വലിപ്പം കൂട്ടാം.
അഞ്ചുമനിലെ രണ്ടു പേര്‍ക്ക് ഖുര്‍ആന്‍, ഹദീസ് എന്നിവ അറിഞ്ഞിരിക്കണം.
കുഷ്ഠ രോഗിയുടെ മയ്യിത്ത് ഇവിടെ സംസ്കരിക്കില്ല.
സാധുവായ സ്വാലിഹിന്റെയും മുത്തഖിയുടെയും മയ്യിത്ത് എന്റെ അനുമതി പ്രകാരം സംസ്കരിക്കാം.
വഹ്യ് മൂലം വസ്വിയ്യത്ത് റദ്ദാക്കപ്പെട്ടാല്‍ ബഹ്ശ്തി അനുവദിക്കില്ല.
ഈ നിയമങ്ങള്‍ എനിക്കോ കുടുംബത്തിനോ ബാധകമല്ല.
മേല്‍ നിബന്ധനയനുസരിച്ച് കേരളത്തില്‍ നിന്നും ഒരു അഹ്മദിയുടെ മൃതദേഹം ഖാദിയാനിലേക്ക് കൊ ണ്ടുപോകുന്ന രംഗം ചിന്തിച്ചു നോക്കൂ. പ്ളേഗ് ബാധിച്ചിട്ടുണ്ടെങ്കില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് എല്ലും തോലും കൊട്ടയിലാക്കി കൊണ്ടുപോവുന്ന കാഴ്ച. മൃത ശരീരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ വിവരങ്ങളടങ്ങിയ ഫലകം നോക്കുകുത്തിയായി നില്‍ക്കുന്ന രംഗം. മീര്‍സ കുടുംബ ത്തിന്റെ മുന്‍കൂര്‍ ജാമ്യം, ബഹ്ശ്തിയുടെ ബ്രാഞ്ചുകള്‍ ഇവയൊക്കെ വിശദീകരണമര്‍ഹിക്കുന്നു ണ്ട്. ഇതൊക്കെ വിശ്വസിക്കുന്ന മസ്തിഷ്കം മരവിച്ച ബുദ്ധിജീവികളെ കാണുമ്പോള്‍ സഹതാപം തോന്നുകയാണ്.
അബദ്ധങ്ങളില്‍ ചിലത്
ദാബ്ബതുല്‍ അര്‍ള് ‘പ്ളേഗ് രോഗാണു’ദജ്ജാല്‍, തീവണ്ടി, ക്രൈസ്തവതഗൂഢ ലക്ഷ്യം തിരിച്ചറിയുക!വഴി മാറി വന്ന മരണ വാറണ്ടുകള്‍അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില്‍ നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്‍ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള്‍ വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു കൊണ്ട് (അദ്ദേഹം അന്ത്യദിനത്തിന്റെ അടയാളമാണ്) വിവ ക്ഷ മഹ്ദിയാണെന്ന പ്രസിദ്ധ പണ്ഢിതന്മാരായ മുഖാതിലുബ്നു സു ലൈമാന്‍(റ)വും മറ്റും രേഖപ്പെ ടുത്തിയിട്ടുണ്ട്
പ്രമുഖ സ്വഹാബിമാരായ അലി(റ), ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമര്‍(റ), ത്വല്‍ഹത്ത്(റ), അബ്ദു ല്ലാഹിബ്നു മസ്ഊദ്(റ), അബൂ ഹുറൈറ(റ), അനസ്(റ), അബൂസഈദ്(റ), സൌബാന്‍(റ), അബ്ദു ല്ലാഹിബ്നു ഹാരിസ്(റ), ഉമ്മുസല്‍മ(റ), ഉമ്മു ഹബീബ(റ) തുടങ്ങിയവരില്‍ നിന്ന് തുര്‍മുദി(റ), അ ബൂദാവൂദ്(റ), ഇബ്നുമാജ(റ), ഹാകിം(റ), ത്വബ്റാനി(റ), അബൂ യഅ്ല(റ) തുടങ്ങിയ മുഹദ്ദിസു കള്‍ മഹ്ദീ ഇമാമിനെ കുറിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രസിദ്ധ മുഹദ്ദിസ് ഇമാം സുയൂഥി(റ) തന്റെ ‘അല്‍ഹാവി’ എന്ന ഗ്രന്ഥത്തില്‍ മഹ്ദി ഇമാമിന്റെ ബ ഹുവിധ വിശേഷണങ്ങളടങ്ങുന്ന ഇരുനൂറിലധികം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് ചില ഹദീസുകള്‍ കാണുക.
ഉമ്മുസലമ നിവേദനം. നബി(സ്വ) പറഞ്ഞു: ഫാത്ത്വിമ വഴിക്കുള്ള എന്റെ പരമ്പരയിലാണ് മഹ്ദി ജനിക്കുക.
ഇബ്നു മസ്ഊദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: മഹ്ദിയുടെ നാമം മുഹമ്മദ് എന്നായിരിക്കും.
ഇബ്നു ഉമര്‍(റ) നിവേദനം. നബി(സ്വ) പറഞ്ഞു: മഹ്ദി ഇമാം പുറപ്പെടുമ്പോള്‍ തന്റെ തലഭാഗത്തി രുന്ന് ഒരു മലക് വിളിച്ചു പറയും ‘ഇത് മഹ്ദിയാണ്!! നിങ്ങള്‍ പിന്‍പറ്റുവിന്‍’.
ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഞാന്‍ ആദ്യനും ഈസാ അന്ത്യനും മഹ്ദി മധ്യനുമായ ഒരു സമൂഹം നശിപ്പിക്കപ്പെടുകയില്ല.
ഇങ്ങനെ മഹ്ദി ഇമാമിന്റെ കുടുംബം, ശരീര പ്രകൃതി, പ്രബോധനം, സ്വഭാവ സവിശേഷതകള്‍, ജീവിതം, മരണം തുടങ്ങി നിരവധി ഹദീസുകള്‍ നിരത്താനുണ്ട്. മഹ്ദി മിഥ്യയും കല്‍പിത കഥയു മാണെന്നും വാദിക്കുന്ന ചെറിയ ന്യൂനപക്ഷം ഇന്നുമുണ്ട്. മഹ്ദി ഇമാമിനെ കുറിച്ചുള്ള ഹദീസു കള്‍ മുതവാതിറിന്റെ സ്ഥാനമെത്തിയതിനാല്‍ അവ നിഷേധിക്കാന്‍ യാതൊരു ന്യായവുമില്ലെന്ന് ഇമാം ഇബ്നു ഹജര്‍(റ) പറഞ്ഞിട്ടുണ്ട്.
അബുല്‍ ഹസനുസ്സുഹ്രി പറയുന്നത് കാണുക: മഹ്ദി(റ) അഹ്ലുബൈത്തില്‍ ജനിക്കുക, ഏഴു വ ര്‍ഷം നീതിയുക്ത ഭരണം നടത്തുക, ഫലസ്ത്വീനിലെ ബാബുലുദ്ദില്‍ വെച്ച് ദജ്ജാലിനെ കൊല്ലാന്‍ ഈസാ നബി(അ)യെ സഹായിക്കുക. മഹ്ദി(റ)യുടെ പിന്നില്‍ നിന്ന് ഈസാ നബി(അ) നിസ്കരി ക്കുക തുടങ്ങിയ ഹദീസുകള്‍ നിരവധി നിവേദകന്മാര്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അവ മുതവാതിറാണ്.
വാഗ്ദത്ത മസീഹും മഹ്ദിയും ഒരു ആളാണെന്നും ആ മാന്യദേഹം മരിച്ചെന്നും മീര്‍സക്ക് ആവ്യ ക്തിത്വത്തിന്റെ ഇന്‍ചാര്‍ജാണെന്നുമാണ് ഖാദിയാനി വിശ്വാസം. ഈ സങ്കീര്‍ണ സമസ്യ പൂരിപ്പി ക്കാന്‍ മീര്‍സക്ക് പ്രമാണങ്ങള്‍ പൂര്‍ണമായും വികലമാക്കേണ്ടി വന്നു.
മീര്‍സ പറയുന്നു: ഞാന്‍ മുസല്‍മാന്മാര്‍ക്ക് മഹ്ദി മസീഹും ക്രിസ്ത്യാനികള്‍ക്ക് മിശിഹായും ഹി ന്ദുക്കള്‍ക്ക് കൃഷ്ണനും മറ്റു ജനതകള്‍ക്ക് അവരുടെ വാഗ്ദത്തോദ്ധാരകനുമാണ്.
മുര്‍തളയുടെയും ചിറാഗ് ബീവിയുടെയും മകനായ മീര്‍സ എങ്ങനെയാണ് ഈസബ്നു മര്‍യമും മുഹമ്മദുബ്നു അബ്ദുല്ല(മഹ്ദി)യുമായി രൂപാന്തരപ്പെട്ടതെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടാകും. അതിനു മീര്‍സ നിര്‍ദേശിക്കുന്ന നിവാരണമിതാണ്. അവിവേകികളെ അല്ലാഹു എന്റെ സത്യത്തിനു സാക്ഷ്യം വഹിക്കുകയും, ആകാശവും ഭൂമിയും എന്റെ സമയം ഇതാണെന്ന് വിളിച്ചോതുകയും, ഖുര്‍ആനില്‍ പറഞ്ഞ മുഴുവന്‍ അടയാളങ്ങളും ഹദീസില്‍ വിവരിച്ച മിക്ക അടയാളങ്ങളും നിറവേ റ്റുകയും ചെയ്ത സ്ഥിതിക്ക് എന്നെ സ്വീകരിക്കുകയും ആ ഹദീസുകള്‍ കൊണ്ട് എന്നെ അളക്കു ന്നതിനു പകരം എന്നെക്കൊണ്ട് ആ ഹദീസുകള്‍ അളക്കുകയും ഹദീസുകള്‍ എന്നോട് യോജി ക്കുന്ന വിധം വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ ദുര്‍ബലങ്ങളാണെന്നു കരുതി തള്ളിക്കളയുകയോ ചെയ്യേണ്ടതു നിങ്ങളുടെ കര്‍ത്തവ്യമാണ്.
ഇതനുസരിച്ച് നൂറ്റാണ്ടുകള്‍ മുസ്ലിം മനസ്സുകളില്‍ വേരിറങ്ങിയ മസീഹ്, മഹ്ദി വിശ്വാസങ്ങള്‍ തന്ത്രപരമായി മീര്‍സ ബശീര്‍ അഹ്മദ് തന്റെ തബ്ലീഗെ ഹിദായത്തിലൂടെ വേരറുക്കാന്‍ ശ്രമിക്കു ന്നത് കാണുക. അന്ത്യനാളിനോടടുത്ത് മസീഹും മഹ്ദിയും വരുമെന്ന കാര്യത്തില്‍ മുസ്ലിം ലോ കത്ത് ഭിന്നാഭിപ്രാ യമില്ലെന്നും അത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന യാഥാര്‍ഥ്യമാ ണെന്നും എഴുതിയ ശേഷം ഈസാ നബി(അ)യെ കുറിച്ചും മഹ്ദി ഇമാമിനെ കുറിച്ചുമുള്ള പ്രമാ ണങ്ങള്‍ പൂര്‍ണമായും വികലമാക്കി. മസീഹ് മരിച്ചെന്നും മഹ്ദി മിഥ്യ ആണെന്നും പകരം മഹ്ദി- മസീഹ് എന്നീ രണ്ട് വിശേഷണങ്ങളോട് കൂടി അവസാനം മീര്‍സ രംഗപ്രവേശനം ചെയ്യുമെന്നും ബശീര്‍ അഹ്മദ് വ്യാഖ്യാനിച്ചു
മീര്‍സയുടെ വിഡ്ഢിവേഷങ്ങള്‍ക്കനുകൂലമായി പ്രമാണങ്ങള്‍ വ്യാഖ്യാനിക്കണമെന്നും വ്യാഖ്യാന ങ്ങള്‍ ക്ക് വഴങ്ങാത്തവ തള്ളിക്കളയണമെന്നുമുള്ള മീര്‍സയുടെ നിര്‍ദേശം അനുയായികള്‍ പൂര്‍ണ മായും സ്വീകരിച്ചു. ചിലതു കാണുക. മുഹമ്മദ് നബി(സ്വ) അന്ത്യനാള്‍ വരെ നിയോഗിക്കപ്പെട്ടവരാ ണെന്ന സൂറത്തു ജുമുഅഃയിലെ സൂക്തത്തിന്റെ (അവരോടൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ലാത്ത മ റ്റൊരു ജനതയിലും) വ്യാഖ്യാനത്തില്‍ ഖാദിയാനികളുടെ ഇസ്ലാം ഇന്റര്‍നാഷണല്‍ പബ്ളിക്കേഷന്‍ ലിമിറ്റഡ് ഇംഗ്ളണ്ട് ഇറക്കിയ ഖുര്‍ആന്‍ പരിഭാഷ പറയുന്നു. ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം വാഗ്ദത്ത മഹ്ദീ മസീഹായ ഹസ്രത്ത് അഹ്മദ് ആകുന്നു.
ഈസാ നബി(അ)ക്ക് ഇമാമായി മഹ്ദി നിസ്കരിക്കുമെന്ന ഹദീസിന്റെ വിവക്ഷ മീര്‍സയുടെ മഹ്ദീ പദവി മുന്‍കടക്കുമെന്നത്രെ. മസീഹ് ഗുണം മഹ്ദീ ഗുണത്തെ അനുഗമിക്കുമെന്നുമാണത്രെ. മീര്‍ സയുടെ ശവകുടീരം ഖാദിയാനിലാണ്. മഹ്ദിയെ റൌളക്കടുത്ത് മറവു ചെയ്യുമെന്നാണ് ഹദീസി ലുള്ളത്. ഇതിന്റെ വിവക്ഷ മീര്‍സ നബി(സ്വ)യുടെ പരിപൂര്‍ണ പ്രതിരൂപവും ആവിര്‍ഭാവവും നബി ക്ക് മീര്‍സയോടുള്ള അദ്ധ്യാത്മിക ഐക്യവുമാണുപോല്‍. മഹ്ദിയുടെ പേര്‍ മുഹമ്മദ് ബ്നു അബ് ദുല്ല ആയിരിക്കുമെന്ന ഹദീസുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മഹ്ദിയുടെ മേല്‍വിലാസമൊന്നുമല്ല. പ്രത്യുത മുര്‍തളയുടെ പുത്രന്‍ ശ്രീമാന്‍ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി മുഹമ്മദ് നബി(സ്വ)യുടെ പൂര്‍ണ പ്രതിരൂപമാണെന്നു മാത്രമാണ.്
മീര്‍സക്ക് മഹ്ദി പദവിയിലിരിക്കാന്‍ പ്രമാണങ്ങള്‍ വളച്ചൊടിച്ച മീര്‍സയും കൂട്ടരും ചെരിപ്പിനൊപ്പി ച്ച് കാലു മുറിക്കുന്ന തമാശയാണ് ലോകം കണ്ടത്. അന്ത്യദിനത്തിന്റെ അടയാളങ്ങളായി നബി(സ്വ) പഠിപ്പിച്ച ദജ്ജാല്‍, യഅ്ജൂജ് മഅ്ജൂജ്, ദാബ്ബത്തുല്‍ അര്‍ള് എന്നിവക്ക് ജൂത-ക്രിസ്തീയര്‍, പ്ളേഗാ ണു, ഇംഗ്ളീഷുകാരും റഷ്യക്കാരും തുടങ്ങിയ വികല വ്യാഖ്യാനങ്ങളാണ് മീര്‍സ നല്‍കിയത്. ഖിയാ മത്തു നാളിലെ ഭീകര ദൃശ്യങ്ങള്‍ വിശദീകരിക്കുന്ന ആയത്തുകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വിപ്ളവം, കാ ഴ്ച ബംഗ്ളാവ്, ഐക്യരാഷ്ട്ര സഭ, വാര്‍ത്താ വിനിമയ വിപ്ളവം, പത്രമാസികകള്‍, ബഹിരാകാശ സ ഞ്ചാരം തുടങ്ങി മീര്‍സയുടെ കാലയളവിലുള്ള ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളാണ് വിവ ക്ഷിക്കപ്പെടുന്നതെന്ന വ്യാഖ്യാനം നല്‍കി.
ദാബ്ബതുല്‍ അര്‍ള് ‘പ്ളേഗ് രോഗാണു’
നിരവധി ഹദീസുകളില്‍ അന്ത്യദിനത്തോടനുബന്ധിച്ച് ദാബതുല്‍ അര്‍ള് എന്ന ഭീകരമൃഗം പുറപ്പെ ടുമെന്ന് കാണാം (മുസ്ലിം: 2901, ഇബ്നു മാജ). പ്രസ്തുത മൃഗത്തിന്റെ രൂപവും ശരീരാകൃതിയും ഭാഷയും അടയാളങ്ങളും വരെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ട് (ഇബ്നു കസീ ര്‍ 3:375, ഫുതൂഹാതുല്‍ ഇലാഹിയ്യ: 328). പക്ഷേ, ഈ ദാബ്ബതുല്‍ അര്‍ള്, മീര്‍സയുടെ ഭാഷയില്‍ കേവലം മിഥ്യയാണ്. ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട മൃഗം പ്ളേഗ് രോഗാണുവാണെന്ന് തെളിവുക ളൊന്നും കൂടാതെ അയാള്‍ ന്യായീകരിക്കുന്നു (ദാഫിഉല്‍ ബലാ: 18). ഇത് ഇല്‍ഹാം മൂലം അറി ഞ്ഞതാണെന്ന് മനസ്സിലാക്കിയാലേ സംഗതിയുടെ നര്‍മം പൂര്‍ണമാവുകയുള്ളൂ.
ദജ്ജാല്‍, തീവണ്ടി, ക്രൈസ്തവത
മുസ്ലിം, ബുഖാരി, അബൂദാവൂദ്, തുര്‍മുദി തുടങ്ങി ഇസ്ലാമിലെ ആധികാരിക ഗ്രന്ഥങ്ങളിലൊ ക്കെ ഖിയാമത്തിനോടനുബന്ധമായി പുറപ്പെടുന്ന ദജ്ജാലിനെ കുറിച്ച് പ്രതിപാദിച്ചത് കാണാം. എ ന്നാല്‍ മീര്‍സയുടെ അഭിപ്രായത്തില്‍ ദജ്ജാല്‍ പാതിരിമാരാണത്രെ (ഹഖീഖതുല്‍ വഹ്യ്. ഹാശി യ: 310). ഇതനുസരിച്ച് ദജ്ജാല്‍ നബി(സ്വ)യുടെ മുമ്പു തന്നെ പുറപ്പെട്ടുവെന്ന് സമ്മതിക്കേണ്ടിവരി ല്ലേ? എന്നൊന്നും ഖാദിയാനികളോട് ചോദിക്കരുത്! ചോദ്യം ചെയ്യാന്‍ മടിക്കുന്ന ഒരു ആള്‍ക്കൂട്ട മാണല്ലോ ഖാദിയാനിസത്തിന്റെ മൂലധനം. അനുബന്ധമായൊരു വിഡ്ഢിത്തമാണ് ദജ്ജാലിന്റെ വാഹനമായ കഴുത. മീര്‍സായികളുടെ അഭിപ്രായത്തില്‍ അത് കേവലം തീവണ്ടിയാണ് (തബ്ലീഗെ ഹിദായത്ത്: 67). തീവണ്ടിയിലായിരുന്നു അന്ന് പാതിരിമാര്‍ സഞ്ചരിച്ചിരുന്നത്.
ഗൂഢ ലക്ഷ്യം തിരിച്ചറിയുക!
യഅ്ജൂജ്, മഅ്ജൂജ് എന്നീ വിഭാഗം അന്ത്യനാളില്‍ പുറപ്പെടുമെന്ന ഹദീസുകളും ഖുര്‍ആനിക സൂ ചനകളും (18: 93-97) ധിക്കരിച്ച മീര്‍സ ഇവിടെ വികല വ്യാഖ്യാനങ്ങള്‍ അവതരിപ്പിച്ചു. ഇങ്ങനെ ഖി യാമത്തിന്റെ അടയാളങ്ങളെല്ലാം വിചിത്രമായ വിശദീകരണങ്ങളിലൂടെ ഇവിടെ സംഭവിച്ചുവെന്ന് തെളിയിക്കാന്‍ മീര്‍സ കാണിക്കുന്ന വ്യഗ്രത ഒരു ഗൂഢ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനാണ്. അതായത്, അന്ത്യദിനത്തോടനുബന്ധിച്ച് ഈസാ(അ) രംഗത്തു വരണമെങ്കില്‍ പ്രസ്തുത അടയാ ളങ്ങളൊക്കെയും വന്നു തീരേണ്ടതുണ്ട്. ഈസാ പ്രവാചകനായി പ്രത്യക്ഷപ്പെടുന്ന തനിക്ക്, ഉദ്ധൃ ത അടയാളങ്ങളില്ലാതെ വന്നാല്‍ നിലനില്‍പ് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി അവയത്രയും പുലര്‍ ന്നുവെന്ന് പൂര്‍ണ കളവുകളുടെ ഇരുണ്ട പുറത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണിതിനു പിന്നില്‍. ഉല്‍ബുദ്ധ സമൂഹം കള്ളവാദിയുടെ ഉള്ളിലിരുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അനുയായികളെങ്കിലും മനസ്സിലാക്കുക.
വഴി മാറി വന്ന മരണ വാറണ്ടുകള്‍
പ്രവാചകത്വ പ്രവചനങ്ങളുമായി മീര്‍സ സമകാലികരെ സദാ ശല്യപ്പെടുത്തി. പ്രതിയോഗികള്‍ക്കെ തിരെ മരണ പ്രവചനം നടത്തി ഗുണ്ടായിസവും ഗൂഢതന്ത്രവും പ്രയോഗിക്കുന്നതില്‍ മീര്‍സ ആ സ്വാദനം കണ്ടെത്തിയിരുന്നു. വ്യാജ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ എന്നും കേവലം പ്രഹേളി കകള്‍ മാത്രമായിരുന്നല്ലോ. മീര്‍സാ കൃതികളില്‍ പ്രവചനങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. പക്ഷേ, അവിചാരിതമായി അബദ്ധത്തില്‍ പോലും അവ പുലരാതിരുന്നത് രസാവഹമായി എന്നുമാത്രം. വെ ള്ളമില്ലാത്ത കിണറ്റില്‍ നബി(സ്വ) തുപ്പിയപ്പോള്‍ വെള്ളം നിറഞ്ഞൊഴുകിയതായും മീര്‍സയുടെ കാ രണവര്‍ മുസൈലിമ തുപ്പിയപ്പോള്‍ കിണര്‍ വറ്റി വരണ്ടതായും ചരിത്രം രേഖപ്പെടുത്തുന്നു (അല്‍ ബിദായത്തു വന്നിഹായ). മുസൈലിമയുടെ കരസ്പര്‍ശനമേറ്റ കണ്ണുകള്‍ക്ക് അന്ധത ബാധിച്ചെ ങ്കില്‍ (അല്‍ ബിദായത്തു വന്നിഹായ) നബി (സ്വ)യുടെ സ്പര്‍ശനമേറ്റ കണ്ണുകള്‍ പൂര്‍വോപരി പ്രകാശപൂരിതമാവുകയായിരുന്നു (അല്‍ ബിദായത്തു വന്നിഹായ ).
ഖാദിയാനിസത്തിനെതിരെ സമരമുഖത്ത് നിലയുറപ്പിച്ച ചിലര്‍ക്കെതിരെ മീര്‍സ നടത്തിയ മരണ പ്രവചനങ്ങളാണിവിടെ വിലയിരുത്തപ്പെടുന്നത്. തെറിപ്പൂരം, ശാപ പ്രാര്‍ഥന, ഗുണ്ടായിസം, മാരണം, മരണവാറണ്ട് തുടങ്ങിയവ പ്രതിയോഗികള്‍ക്കെതിരെ നടത്തിയ മീര്‍സയുടെ വഞ്ചനയില്‍ പൊതി ഞ്ഞ പുഞ്ചിരിയില്‍ ആദ്യകാലത്ത് ചിലരൊക്കെ പെട്ടിരുന്നു. അവരില്‍ പ്രമുഖനാണ് ഇശാഅത്തു സ്സുന്ന പത്രാധിപര്‍ മൌലവി മുഹമ്മദ് ഹുസൈന്‍ ബട്ടാലവി. എല്ലാ അര്‍ഥത്തിലും മീര്‍സയുടെ ഉറ്റ സുഹൃത്തായ മൌലവി കാലമേറെ കഴിയും മുമ്പ് തന്റെ ചങ്ങാതി ചെന്നായ ആണെന്ന് തിരിച്ചറി ഞ്ഞു. താമസിയാതെ കൂടെ കിടന്ന രാപ്പനിയുമായി മീര്‍സക്കെതിരെ മൌലവി രംഗത്തെത്തി.
ഖാദിയാനിസത്തിന്റെ കപടമുഖം തുറന്നു കാട്ടിയ മൌലവിയുടെ ജൈത്രയാത്ര മീര്‍സയുടെ ഉറക്കം കെടുത്തി. പക്ഷേ, പാവം മീര്‍സ അപ്പോഴും പഴയകാല സുഹൃത്തിന്റെ തിരിച്ചു വരവില്‍ പ്രതീക്ഷ യര്‍പ്പിക്കുകയായിരുന്നു (ഇഅ്ജാസെ അഹ്മദി, പേജ്: 50). ബട്ടാലവിയുണ്ടോ മീര്‍സയെ വിടുന്നു. കൂട്ടുകാരായ ജഅ്ഫര്‍ ബട്ലി, ഹസന്‍ തിബത്തി തുടങ്ങിയവര്‍ ബട്ടാലവിയെ സഹായിച്ചു. ഗതി കെട്ട മീര്‍സ മൂവരുടെയും പേരില്‍ 21-11-1898 ല്‍ മാരകമായൊരു മരണ വാറണ്ടയച്ചു. മീര്‍സ സത്യ സന്ധനാണെങ്കില്‍ മൌലവിയും കൂട്ടുകാരും 15-12-1898 മുതല്‍ 15-01-1900 വരെയുള്ള കാലയളവില്‍ നിന്ദ്യമരണം വരിക്കും. അതിനാല്‍ മേല്‍ കാലയളവിനുള്ളില്‍ സത്യത്തിലേക്ക് തിരിച്ചു വരിക (തബ് ലീഗെ രിസാല, വാ: 5, പേജ്: 10). മീര്‍സ വ്യാജ പ്രവാചകനാണെങ്കില്‍ മൌലവിയുടെയും കൂട്ടുകാ രുടെയും ജീവിതകാലത്ത് തന്നെ നിന്ദ്യമരണം വരിക്കട്ടെയെന്നും പ്രാര്‍ഥിച്ചിരുന്നു (തബ്ലീഗെ രി സാല, വാ: 5, പേജ്: ). ക്രിസ്ത്യന്‍ പാതിരി അബ്ദുല്ലാ ആഥമിനാണ് മീര്‍സായുടെ മറ്റൊരു മരണ വാറണ്ട്. മസീഹിയ്യത്ത് വാദത്തിന്റെ പേരില്‍ മീര്‍സയും ആഥമും ദിവസങ്ങളോളം വാദപ്രതിവാദം നടത്തിയിരുന്നു. മീര്‍സയുടെ കൃതി ജങ്കെ മുഖദ്ദസ് (വിശുദ്ധ യുദ്ധം) ആ സംഭവം വിശദീകരിക്കു ന്നുണ്ട്. എന്റെ പ്രാര്‍ഥനാ ഫലമായി ഇന്നു മുതല്‍ 15 മാസത്തിനകം ആഥം സത്യത്തിലേക്ക് തിരി ച്ചുവരാത്തപക്ഷം മരണശിക്ഷ വാങ്ങി ഹാവിയയില്‍ പതിക്കുന്നതാണ്. ഈ പ്രവചനം ഏറ്റുവാ ങ്ങാന്‍ ഞാന്‍ തയ്യാറാണ് (ഇ. കെ. മുഖദ്ദസ് പി. 183).
പ്രവചനത്തെ തുടര്‍ന്ന് ആഥമിനെതിരെ മീര്‍സ ഗുണ്ടായിസവും വിഷപ്പാമ്പും ഇറക്കുമതി ചെയ്തു. ആഥമാകട്ടെ ഫിറോസുപൂരിലും ലുധിയാനയിലുമുള്ള തന്റെ മരുമക്കളുടെ വീടുകളില്‍ അഭയം തേടി. മീര്‍സയുടെ ഭ്രാന്തന്‍ ജല്‍പനങ്ങളില്‍ ദിവ്യത്വം ദര്‍ശിച്ച പാവം ഖാദിയാനികള്‍ തങ്ങളുടെ പ്രവാചകന്റെ പ്രവചനപൂര്‍ത്തിക്കായി മനം നൊന്തു പ്രാര്‍ഥിച്ചു. ക്രിസ്ത്യാനികള്‍ മീര്‍സയുടെ പരാജയത്തില്‍ ആഹ്ളാദിക്കാന്‍ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തു. ആഥമിനെ വകവ രുത്താനുള്ള ഗൂഢ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മീര്‍സ മാരണം ചെയ്യാനൊരുങ്ങി. പ്രവചനാവധിയില്‍ ഒരു ദിനം ബാക്കി നില്‍ക്കെ മീര്‍സ, അബ്ദുല്ലാ സന്നൂരി, ഹാമിദലി തുടങ്ങിയവരെ കൂടി ഒരു കടലമണിയില്‍ അര്‍ദ്ധരാത്രി വരെ കൂറ്റന്‍ മന്ത്രങ്ങള്‍ ജപിച്ച് ഖാദിയാനിന്റെ വടക്കന്‍ വിജന തയിലുള്ള ഒരു പൊട്ടക്കിണറ്റില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞു (സീറത്തു മഹ്ദി, വാ: 1, പേജ്: 5).
മീര്‍സയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ആഥം അവധിപ്പിറ്റേന്ന് ആരോഗ്യവാനായി കാണപ്പെട്ടു. നിര്‍ലജ്ജനായ മീര്‍സ പ്രവചനത്തിന് പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തി. ആഥം അസ്വസ്ഥ നാണിപ്പോഴും. ദുഃഖവും പരിഭ്രാന്തിയും അയാള്‍ക്ക് വിട്ടുമാറിയിട്ടില്ല. ആഥമിന്റെ മാനസികാവസ്ഥ ക്ക് ഹാവിയുടെ പ്രതീതിയാണിപ്പോള്‍. അതുതന്നെയാണ് എന്റെ പ്രവചന പൂര്‍ത്തീകരണവും (അ ന്‍വാറുല്‍ ഇസ്ലാം, വാ: 1, പേജ്: 5). മരണം വരിച്ചു ഹാവിയയില്‍ പതിക്കുമെന്ന് പ്രവചിച്ച ശേഷം വ്യാജ വ്യാഖ്യാനത്തിലൂടെ രക്ഷപ്പെടുക, മീര്‍സയുടെ പതിവു പല്ലവിയാണിത്. 1896 ജൂലൈ 27 ന് ആഥം സ്വാഭാവിക മരണം വരിച്ചു. മരണവാര്‍ത്തയറിഞ്ഞ ഉടനെ ഞഞ്ഞം പിഞ്ഞവുമായി മീര്‍സ വീണ്ടും രംഗത്തെത്തി. ആഥം അബദ്ധധാരണകള്‍ തിരുത്തിയിരുന്നെങ്കില്‍ കുറേ കാലം ജീവിക്കു മായിരുന്നു. തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നതുകൊണ്ട് ആഥമിന്റെ മരണം ഉടന്‍ സംഭവിക്കു മെന്ന് വഹ്യുണ്ടായിരുന്നു (അന്‍വാറുല്‍ ഇസ്ലാം, വാ: 1, പേജ്: 5).
ആര്യസമാജ നേതാവ് ലേഖ്റാം പെഷവാരിക്കും മീര്‍സ മരണവാറണ്ട് അയച്ചിരുന്നു. ലേഖ്റാം ലേ ഖനങ്ങളിലൂടെ മീര്‍സയെ വെള്ളം കുടിപ്പിച്ചു. ഇന്നു മുതല്‍ വര്‍ഷത്തിനുള്ളില്‍ ലേഖ്റാം കഠിന ശി ക്ഷക്ക് വിധേയനാകും. അതുണ്ടായില്ലെങ്കില്‍ ഞാന്‍ വ്യാജനാണ് (തബ്ലീഗെ രിസാല, വാ: 2, പേജ്: 5). മീര്‍സയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മീര്‍സ ഭക്തന്‍ ലേഖ്റാമിനെ മാരകമായി കുത്തി കൊല പ്പെടുത്തി. അത് തന്റെ പ്രവചന പുലര്‍ച്ചയായി മീര്‍സ പ്രഖ്യാപിക്കുകയും ചെയ്തു. ലേഖ്റാം വധം പോലീസ് മീര്‍സയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതായി മകന്‍ ബഷീര്‍ അഹ്മദ് രേഖപ്പെ ടുത്തിയിട്ടുണ്ട് (സീറത്തു മഹ്ദി, വാ: 2, പേജ്: 146).
ഖാദിയാനി ഖണ്ഢനത്തില്‍ മുന്‍നിരയിലായിരുന്നു മൌലവി സനാഉള്ള അമൃതസറി. മീര്‍സയുടെ വെളിപാടുകള്‍ക്കും പ്രവചനങ്ങള്‍ക്കുമെതിരെയുള്ള മൌലവിയുടെ പടയോട്ടത്തില്‍ മീര്‍സ നന്നെ വിഷമിച്ചു. അവസാനം സനാഉള്ളക്കും മീര്‍സ മരണവാറണ്ടയച്ചു. തന്റെ പ്രവചനങ്ങള്‍ വ്യാജമാ ണെന്ന് തെളിയിക്കാന്‍ മൌലവിയെ മീര്‍സ ഖാദിയാനിലേക്ക് വെല്ലുവിളിച്ചു. യാത്രാ ചിലവും ഓ രോ പ്രവചനത്തിനും നൂറു രൂപയും വാഗ്ദാനം ചെയ്തു. മീര്‍സയുടെ വാക്കുകള്‍ കാണുക. നൂ സൂലുല്‍ മസീഹില്‍ ഞാന്‍ രേഖപ്പെടുത്തിയ 150 പ്രവചനങ്ങള്‍ കളവാണെന്ന് തെളിയിച്ചാല്‍ ഞാന്‍ 15000 രൂപയും ഒരു ലക്ഷത്തിലധികം വരുന്ന അനുയായികള്‍ ഓരോ രൂപ വീതവും സനാഉള്ളക്ക് പാരിതോഷികം നല്‍കുന്നതാണ് (ഇഅ്ജാസെ അഹ്മദി, പേജ്: 11, 25). വെല്ലുവിളി സ്വീകരിച്ച മൌ ലവി അമൃതസറില്‍ നിന്നും ഖാദിയാനിലെത്തി മീര്‍സക്ക് വിവരം കൊടുത്തു. വെല്ലുവിളി സ്വീകരി ച്ചുകൊണ്ട് സനാഉള്ള ഖാദിയാനിലെത്തിയിരിക്കുന്നു. വ്യക്തിപരമായി താങ്കളോടെനിക്ക് യാതൊരു വിദ്വേഷവുമില്ല. പൊതുജനമദ്ധ്യേ പ്രവചനങ്ങള്‍ പരിശോധിക്കുവാനും അഭിപ്രായ പ്രകടനം നട ത്തുവാനും താങ്കള്‍ അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് വന്നത്. എന്റെ യാത്രാ ക്ളേശവും ആത്മാര്‍ഥതയും പരിഗണിച്ച് വാഗ്ദാനം പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു (ഇല്‍ഹാമതെ മീര്‍സ, പേജ്: 116).
മൌലവിയുടെ കത്ത് കൈപ്പറ്റി. അന്നു രാത്രി തന്നെ മീര്‍സ മറുപടി എഴുതി. എന്റെ പ്രവചനങ്ങളെ പറ്റിയും മറ്റുമുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കാമെന്ന സദുദ്ദേശ്യത്തോട് കൂടിയാണ് താങ്കള്‍ വന്നതെങ്കില്‍ നല്ലതു തന്നെ. പക്ഷേ, നിങ്ങളുടെ സത്യാന്വേഷണ തല്‍പരതയില്‍ ഞാന്‍ സംശയിക്കുന്നു. നിന്നെ പോലെയുള്ള ജൂത പ്രകൃതര്‍ സദാ വഴക്കും വക്കാണവുമാണാഗ്രഹിക്കു ന്നത്. അത്തരക്കാരുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയില്ലെന്ന് ഞാന്‍ അല്ലാഹുവിന് വാക്ക് കൊ ടുത്തിരിക്കുകയാണ്. ഏതായാലും ചില നിബന്ധനകളോടെ നമുക്ക് ചര്‍ച്ച തുടരാം. പ്രാഥമിക ചര്‍ ച്ച പ്രവാചകത്വത്തിന്റെ മാനദണ്ഢങ്ങളെ കുറിച്ചായിരിക്കും. യാതൊരു കാരണവശാലും നിങ്ങള്‍ ക്ക് സംസാരിക്കാന്‍ അവസരമുണ്ടായിരിക്കില്ല. സംശയങ്ങള്‍ ഒന്നോ രണ്ടോ വരിയില്‍ മാത്രം എ ഴുതി ഏല്‍പിക്കുക. ശേഷം മിണ്ടാതെ കാര്യങ്ങള്‍ കേട്ടിരുന്നുകൊള്ളണം. കള്ളനെ പോലെ കയറി വന്ന നിങ്ങള്‍ക്കു വേണ്ടി ചിലവഴിക്കാന്‍ എനിക്കു സമയമില്ല. ഒരു ദിവസം മൂന്നു മണിക്കൂര്‍ മാത്ര മേ അനുവദിക്കൂ. അതില്‍ ഒരു പ്രവചനം മാത്രം ചര്‍ച്ച ചെയ്യും. ആക്ഷേപിക്കാന്‍ വരുന്നവര്‍ ശാപഗ്രസ്തരായി മാത്രമേ മടങ്ങുകയുള്ളൂ.
മീര്‍സയുടെ കത്ത് കണ്ട് മൌലവി വീണ്ടുമെഴുതി. എന്നെ ക്ഷണിച്ചു വരുത്തിയതില്‍ താങ്കള്‍ ഖേദി ക്കുകയാണെന്ന് എനിക്കറിയാം. എന്നെ കള്ളനാക്കിയത് നിങ്ങളുടെ ആതിഥ്യ മര്യാദയായിരിക്കാം. വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് ഞാന്‍ വന്നത്. എന്റെ വരവ് താങ്കള്‍ വഹ്യ് വഴി മനസ്സിലാക്കി ക്കാണുമെന്ന് ഞാന്‍ ധരിച്ചു. പ്രവചനങ്ങള്‍ അസത്യമാണെന്ന് തെളിയിച്ചാല്‍ ഒന്നിന് നൂറുരൂപ വീ തം വാഗ്ദാനം ചെയ്ത നിങ്ങള്‍ എന്റെ സംശയം രണ്ടു വരിയിലൊതുക്കി നിങ്ങളുടെ മൂന്നു മണി ക്കൂര്‍ പ്രസംഗം മൂകനായിരുന്ന് കേള്‍ക്കണമെന്ന് പറയുന്നത് എവിടുത്തെ നീതിയാണ്. അമൃത്സ റില്‍ നിന്നും യാത്രാക്ളേശം സഹിച്ചു ഇവിടെ എത്തിയ സ്ഥിതിക്ക് വെറും കയ്യോടെ മടങ്ങുന്നില്ല. നിങ്ങളുടെ കാട്ടുനീതി ഞാന്‍ സ്വീകരിക്കുന്നു. പക്ഷേ, എനിക്ക് വിനീതമായൊരു അപേക്ഷയുണ്ട്. എന്റെ ചോദ്യം സദസ്സില്‍ വായിക്കാനും നിങ്ങളുടെ മൂന്നു മണിക്കൂര്‍ മറുപടിക്കു ശേഷം അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കാനും ദയവായി അനുമതി നല്‍കണം (ഇല്‍ഹാമതെ മീര്‍സ, 121). മൌലവി യുടെ കത്ത് വായിച്ചു കേട്ട മീര്‍സയുടെ കോപാഗ്നി ആളിക്കത്തി. മൌലവിയുമായി മീര്‍സ യാതൊ രുവിധ ചര്‍ച്ചക്കുമില്ലെന്ന് മുഹമ്മദ് അഹ്സന്‍ എഴുതിയറിയിച്ചതനുസരിച്ച് മൌലവി നാട്ടിലേക്ക് വ ണ്ടി കയറി. അമൃതസറിലെത്തിയ മൌലവി മീര്‍സയുമായുള്ള കത്തിടപാടുകള്‍ പത്രത്തില്‍ പ്രസി ദ്ധപ്പെടുത്തി. തുടര്‍ന്നു മീര്‍സയെ അമൃതസറിലേക്ക് മുബാഹലക്ക് വെല്ലുവിളിച്ചു (അഹ്ലെ ഹദീസ് 29-03-1907). പക്ഷേ, ഒഴിവുകഴിവുകള്‍ പറഞ്ഞ് മീര്‍സ ഒഴിഞ്ഞു മാറുകയാണുണ്ടായത് (ബദര്‍ 04-04-1907).
സനാഉള്ള പൂര്‍വോപരി ഖാദിയാനിസത്തിനെതിരെ ആഞ്ഞടിച്ചു. പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ട മീര്‍സ 15-04-1907 ന് മൌലവിക്കും മരണവാറണ്ട് അയച്ചു. കുറേ കാലമായി സനാഉള്ള എനിക്കെ തിരെ ആരോപണമുന്നയിക്കുന്നു. ഇതുമൂലം ജമാഅത്തില്‍ അംഗസംഖ്യ കുറയുന്നു. അതിനാല്‍ ഞാന്‍ ജീവിച്ചിരിക്കെ നിങ്ങള്‍ കോളറയോ പ്ളേഗോ പിടിച്ച് മരണപ്പെട്ടില്ലെങ്കില്‍ എന്റെ പ്രവാചക ത്വം വ്യാജമാണ്. ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ നാഥാ, ഞാന്‍ സത്യസന്ധനാണെങ്കില്‍ എന്റെ ജീ വിതകാലത്ത് സനാഉള്ളയെ നീ നിന്ദ്യമായി മരിപ്പിക്കണമേ, മറിച്ച് ഞാന്‍ വ്യാജനാണെങ്കില്‍ നിന്ദ്യ മരണം എനിക്കു നീ നല്‍കണമേ ((ബദര്‍ 25041907). അല്ലാഹുവിന്റെ അലംഘനീയ വിധിയെന്ന് പറയട്ടെ, മീര്‍സയുടെ മരണവാറണ്ടുകള്‍ കേവലം കടലാസു പുലികളായിരുന്നു. മരണം പ്രവചിക്ക പ്പെട്ട പ്രതിയോഗികള്‍ ആരോഗ്യദൃഢഗാത്രരായിരിക്കെ കോളറ പിടിച്ച മീര്‍സ 1908 മെയ് 26 ന് അ തിദാരുണമായി മരണപ്പെട്ടു.
ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
ഇന്ത്യ വൈവിധ്യവും വൈരുദ്ധ്യവുമായ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. കാലാന്തരങ്ങളിലായി പലരും ഇന്ത്യ ഭരിച്ചു. ആയിരത്താണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം മുസ്ലിംകളുടേതായിരുന്നു. ഖാദിയാനി മതത്തിന്റെ അടിവേരന്വേഷിക്കു മ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട മുസ്ലിം ഇന്ത്യയുടെ ചരിത്ര താളുകള്‍ അല്‍പം പിറകോട്ടു മറിക്കേണ്ടതുണ്ട്. ആദം നബി(അ) നാല്‍പത് പ്രാ വശ്യം ഇന്ത്യയിലൂടെ നടന്ന് പോയി ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ആദം നബി (അ)യില്‍ നിന്നു തന്നെ തൌഹീദിന്റെ സന്ദേശം കേള്‍ക്കാന്‍ ഇന്ത്യക്ക് സൌഭാഗ്യമുണ്ടായെന്നാണ്. നബി (സ്വ)യുടെ കാലത്തു തന്നെ ഇസ്ലാമിന്റെ സന്ദേശം സ്വഹാബികള്‍ ഇന്ത്യയിലെത്തിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ഇരുപത് ഹാഫിളുകളടങ്ങുന്ന നാല്‍പതംഗ മിഷനറിയായിരുന്നു മാലിക് ദീനാറിന്റെ നേതൃത്വത്തിലുള്ള സംഘം. തങ്ങളുടെ ഭക്തിയും പരസ്നേഹവും കൊണ്ടായിരുന്നു ഇസ്ലാമിനെ അവര്‍ പ്രചരിപ്പിച്ചത്. മു സ്ലിം ഭരണാധികാരികളും തഥൈവ. സാംസ്കാരികമായി അധഃപതനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യക്ക് ഇസ്ലാം പ്രാണവായുവായി. പക്ഷേ, 1498ല്‍ വാസ്കോഡി ഗാമയിലൂടെ ഇന്ത്യയിലെത്തിയ യൂ റോപ്യന്മാര്‍ ഇന്ത്യയെ കലാപ കലുഷിതമാക്കി. നൂറ്റാണ്ടുകളിലൂടെ നാം നേടിയെടുത്ത സമ്പന്നമായ സംസ്കാരം സംഹരിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത യൂറോപ്യനെതിരെ മുസ്ലിംകള്‍ ജിഹാദ് പ്രഖ്യാപിച്ചു. കച്ചവടത്തിന്റെ പേരില്‍ ഇന്ത്യന്‍ കടല്‍ക്കരകളിലടുക്കുന്ന യൂറോപ്യന്‍ കപ്പലുകളില്‍ പടക്കോപ്പുകളും വെടിമരുന്നുകളുമായിരുന്നു. ഗോഡൌണുകളേക്കാള്‍ കോട്ടകള്‍ നിര്‍മിക്കുന്നതിലായിരുന്നു യൂറോപ്യന്റെ സജീവ ശ്രദ്ധ. അവരുടെ പ്രധാന പ്രതിയോഗികളോ മുസ്ലിംകളും.
മതത്തെയും മാതൃരാജ്യത്തെയും തകര്‍ക്കാനെത്തിയ യൂറോപ്യന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ജിഹാദിന്റെ പോരിശകളായിരുന്നു പണ്ഢിതന്മാരുടെ വഅളുകളില്‍ വരെ അക്കാലത്ത് നിറഞ്ഞു നിന്നത്. പറങ്കിപ്പടക്കെതിരെ പടവാളെടുക്കാന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതിയ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ മുസ്ലിംകള്‍ക്കെതിരെ പറങ്കികള്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. മുസ്ലിം കളെ അകാരണമായി മര്‍ദ്ദിക്കുക, മുഖത്ത് തുപ്പുക, മതഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കുക, നബി(സ്വ)യെ പരസ്യമായി പരിഹസിക്കുക, ആരാധനാലയങ്ങള്‍ മലിനമാക്കുക, ഹാജിമാരെ വധിക്കുക തുടങ്ങിയ ക്രൂരതകള്‍ പറങ്കികളുടെ ഹോബിയായിരുന്നു. എ.ഡി. 1501 ഒക്ടോബര്‍ ഒന്നിന് മക്കയില്‍ നിന്നും യാത്ര തിരിച്ച 300 ഹാജിമാരും കുടുംബങ്ങളുമടങ്ങുന്ന വലിയൊരു കപ്പല്‍ കണ്ണൂരിനു സമീപം ഗാമ തടഞ്ഞു. തുര്‍ക്കിയി ലെ മുഴുവന്‍ ക്രിസ്ത്യന്‍ അടിമകളെയും മോചിപ്പിക്കാന്‍ മാത്രം വിലപിടിപ്പുള്ള സമ്പത്ത് ഹജ്ജാജികളുടെ കൈവശമുണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ അതെല്ലാം അവര്‍ ഗാമക്ക് കാഴ്ചവെച്ചു. സ്ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉയര്‍ത്തിക്കാട്ടിയും അധരങ്ങള്‍ വെച്ച് നീട്ടിയും ജീവനു വേണ്ടി കെഞ്ചി നോക്കി. പക്ഷേ, കനിവിന്റെ കിനിവ് വറ്റിയ ഗാമ അവരെയെല്ലാം ചങ്ങലയില്‍ ബന്ധിച്ച് കപ്പലിന് തീ കൊടുത്തു.
കച്ചവടാവശ്യാര്‍ഥം കടല്‍ കടന്നെത്തി രാജ്യത്തിന്റെ കരള് കാര്‍ന്ന മറ്റൊരു കാന്‍സറായിരുന്നു ബ്രിട്ടീഷുകാര്‍. 1757ല്‍ സിറാജുദൌളയുടെ സേനാനായകന്‍ മീര്‍ജാഫറിന്റെ വഞ്ചനയിലൂടെ ഇംഗ്ളീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ദീര്‍ഘ ശതാബ്ദങ്ങള്‍ നീണ്ടു നിന്ന ഇന്ത്യയിലെ മുസ്ലിംഭരണ സാമ്രാജ്യം അതോടെ തകരുകയായിരുന്നു. തുല്യതയില്ലാത്ത അക്രമ മുറകളായിരുന്നു ബ്രിട്ടീഷുകാരും മുസ്ലിംകളോട് അനുവര്‍ത്തിച്ചത്. മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും സ്വാ തന്ത്യ്രം ലഭിക്കാത്ത ബ്രിട്ടീഷ് ഇന്ത്യ യുദ്ധഭൂമിയാണെന്ന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പണ്ഢിതര്‍ ഫത്വ ഇറക്കി.
1813ല്‍ ഇന്ത്യന്‍ ജനതയുടെ സാംസ്കാരിക പുരോഗതിക്കുള്ള ഒരു നിയമനത്തിലൂടെ ഇന്ത്യയെ ക്രിസ് ത്യന്‍ മിഷനറിക്ക് ബ്രിട്ടീഷുകാര്‍ കൈമാറി. അതോടെ സായിപ്പന്‍ സംസ്കാരം സാര്‍വത്രികമാക്കാന്‍ അവര്‍ക്ക് സാധ്യമായി. ദൈവം ഇന്ത്യയെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത് ഈ രാഷ്ട്രം ക്രിസ്തീയവല്‍കരിക്കാനാണെന്നും ആ മഹത്തായ ദൌത്യം നിര്‍വഹിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും 1853ല്‍ ഗവര്‍ണര്‍ ജനറലുടെ പ്രത്യേക ദൂതന്‍ ഹര്‍ബര്‍ട്ട് എഡ്വാര്‍ഡ് പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് മിലിട്ടറിയോടൊപ്പം മിഷനറിയേയും മുസ്ലിംകള്‍ക്ക് നേരിടേണ്ടി വന്നു. 1854 ഏപ്രില്‍ ഒമ്പതിന് ആഗ്രയില്‍ നടന്ന മുസ്ലിം ക്രിസ്തീയ സംവാദം സുവിദിതമാണ്. ഖുര്‍ആനും ബൈബിളും ഏറ്റുമുട്ടിയപ്പോള്‍ പാതിരിമാര്‍ പരാജയപ്പെട്ടു.
പണ്ഢിത നേതൃത്വത്തിലുള്ള മുസ്ലിം രണഭേരി ബ്രിട്ടീഷ് ഭരണത്തിന്റെ മരണമണി മുഴക്കി. ബ്രിട്ടീഷ് മേധാവി വില്യം ഹോവാര്‍ഡിന്റെ വാക്കുകള്‍ കാണുക. ‘മുഹമ്മദീയന്‍ വിഭാഗമാണ് നമ്മുടെ ഏറ്റവും വലിയ തലവേദന, നമ്മുടെ മുഖ്യ ശത്രുക്കളും ഏറ്റവും വലിയ ഭീഷണിയും മുസ്ലിംകള്‍ മാത്രമാണ്.’ 1843ല്‍ ഗവര്‍ണര്‍ ജനറല്‍ എലന്‍ബറോ പ്രഭു വെല്ലിങ്ടണിലെ ഡ്യൂക്കിനെഴുതി. ‘മുഹമ്മദീയര്‍ മൌലികമായി നമ്മോട് കഠിന ശത്രുതയിലാണെന്ന വസ്തുതക്കു നേരെ കണ്ണടച്ചുകൂടാ. ഹിന്ദുക്കളുമായി സഹകരിക്കുകയാണ് യഥാര്‍ഥത്തില്‍ ഇപ്പോഴത്തെ നമ്മുടെ നയം. അതിനായി പള്ളിയില്‍ പന്നിയെയും അമ്പലത്തില്‍ പശുവിനെയും കൊന്നിട്ടു കൊണ്ട് മതമൈത്രി തകര്‍ക്കുക നമ്മുടെ ലക്ഷ്യമാണ്.’ സഫ്റിന്‍ പ്രഭുവിന് ക്രോസ് ഗവര്‍ണര്‍ ജനറല്‍ ഇപ്രകാരം എഴുതുകയുണ്ടായി. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നയം നമുക്ക് വളരെയേറെ പ്രയോജനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസവും പഠനോപകരണങ്ങളും പൂര്‍വോപരി വര്‍ഗീയവല്‍ക്കരിക്കണം.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രങ്ങളിലൊന്നായിരുന്നു ചരിത്രരചന. ഖേദകരമെന്നു പറയട്ടെ. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ബ്രിട്ടീഷുകാരാല്‍ വ്യഭിചരിക്കപ്പെട്ട ചരിത്രമാണ് ആധുനിക ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്യ്ര ലബ്ധിക്കു പിന്നില്‍ പിടഞ്ഞു മരിച്ച അഞ്ചു ലക്ഷത്തില്‍ പരം മുസ്ലിംകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കജ്ഞാതമാണ്. കൊലക്കയറും വെടിയുണ്ടയും പൂമാല പോലെ സ്വീകരിച്ച ആയിരക്കണക്കിന് പണ്ഢിതന്മാരും സ്വൂഫിവര്യന്മാരും വെളിച്ചം കാണാത്ത ചരിത്രത്താളുകളില്‍ ഇന്നും ജീവിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ സ്വൂഫിവര്യന്‍ അഹ്മദുല്ലാഷായുടെ തലക്ക് ബ്രിട്ടീഷുകാര്‍ അമ്പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. വെള്ളക്കാരന്റെ വെള്ളിക്കാശിനു വേണ്ടി ബുല്‍ദിയോ സിംഗ് വഞ്ചനാപരമായി ഷായെ കൊന്ന് ഇനാം കൈപ്പറ്റി.
കേരളത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ മമ്പുറം തങ്ങള്‍, മകന്‍ ഫള്ല്‍ തങ്ങ ള്‍, ഉമര്‍ ഖാസി, ആലി മുസ്ലിയാര്‍ തുടങ്ങിയവര്‍ സ്വൂഫിവര്യന്മാരും പണ്ഢിത പ്രതിഭകളുമായിരുന്നു. നീതി നിഷേധിച്ച ബ്രിട്ടീഷുകാര്‍ക്ക് നികുതി നിഷേധിച്ചതിന്റെ പേരില്‍ ഉമര്‍ ഖാസിയെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ജയിലറയില്‍ നിന്ന് തന്റെ ആത്മീയ ഗുരു മമ്പുറം തങ്ങള്‍ക്ക് ഉമര്‍ ഖാസി എഴുതിയ വരികള്‍ സ്വാതന്ത്യ്ര ചരിത്ര വിദ്യാര്‍ഥികളെ വിസ്മയിപ്പിക്കും. അല്ലാഹു ശരീരങ്ങളെ പടച്ചത് മരിക്കാന്‍ വേ ണ്ടിയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള മരണമാണ് ആദര്‍ശശാലികള്‍ക്ക് അഭികാമ്യം. മതത്തിനും മാതൃരാജ്യത്തിനും വേണ്ടിയുള്ള മരണം മധുരമാണെന്ന് പ്രഖ്യാപിച്ച ഇത്തരം രാജ്യ സ്നേഹികള്‍ക്കുള്ള പ്രചോദനം ‘അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യസന്ദേശം തുറന്നു പ്രഖ്യാപിക്കലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്’ എന്ന പ്രവാചക പൂംഗവരുടെ സന്ദേശമാണ്.
ബ്രിട്ടീഷ് വാഴ്ചക്കെതിരെ അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഖിലാഫത്ത് പ്രസ്ഥാന നേതൃത്വം 111 ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രസിദ്ധ ഹനഫീ പണ്ഢിതനുമായ മൌലാനാ അബ്ദുല്‍ ബാരി (18781926) യെപ്പോലോത്ത ത്വരീഖത്തിന്റെ ശൈഖന്മാരിലായിരുന്നു. റഈസുല്‍ അഹ്റാര്‍ മൌലാനാ മുഹമ്മദലി, ശൌഖത്തലി, ഡോ. അന്‍സ്വാരി തുടങ്ങിയവര്‍ ചിശ്ത്തിയ്യ ഖാദിരിയ്യ ത്വരീഖത്തുകളുടെ ശൈഖായ അബ്ദുല്‍ ബാരിയുടെ മുരീദന്മാരായിരുന്നു. ദേശീയ കാര്യങ്ങളില്‍ പോലും മഹാത്മാഗാന്ധി മൌലാനയോട് ഉപദേശങ്ങള്‍ തേടിയിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്തവും അക്രമവും സഹിക്കവയ്യാതായപ്പോള്‍ 1857ല്‍ മുസ്ലിംകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു. ഇതായിരുന്നു ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ്ര സമരം. രാജ്യ സ്നേഹികളായ മറ്റു ഭാരതീയരും അതില്‍ പങ്കെടുത്തു. പക്ഷേ, ഒരു വര്‍ഷം കൊണ്ട് ബ്രിട്ടീഷുകാര്‍ ആ വിപ്ളവം അടിച്ചമര്‍ത്തി. വിപ്ളവത്തിന് നായകത്വം വഹിച്ച ബഹദൂര്‍ ഷാ സഫറിനെ ജയിലിലടച്ചു. ഒരു ദിവസം പ്രഭാതത്തില്‍ ജയില്‍ വാര്‍ഡന്‍ ബഹദൂര്‍ ഷായ്ക്ക് തന്റെ മൂന്നു മക്കളുടെ വെട്ടിയറുത്ത തലയോട്ടികളാണ് സമ്മാനിച്ചത്. വിപ്ളവാനന്തരം മുസ്ലിംകള്‍ ഡല്‍ഹിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ജുമാ മസ്ജിദില്‍ അഞ്ചു വര്‍ഷം നിസ്കാരം മുടങ്ങി. ഫത്ഹ്പൂരി മസ്ജിദ് ഇരുപത് വര്‍ഷത്തോളം അടച്ചുപൂട്ടി. ദുര്‍യാഗഞ്ചിലെ മസ്ജിദ് അമ്പത് വര്‍ഷം ബ്രിട്ടീഷ് പട്ടാളം അടുക്കളയായിട്ടുപയോഗിച്ചു. പിന്നീട് കഴ്സണ്‍ പ്രഭുവാണ് മുസ്ലിംകള്‍ക്ക് അത് വിട്ടുകൊടുത്തത്. 1857 ലെ ഒന്നാം സ്വാതന്ത്യ്ര സമരത്തിന്റെ പേരില്‍ 27,000 മുസ്ലിംകള്‍ തൂക്കിലേറ്റപ്പെട്ടു. അന്നത്തെ ഇന്ത്യന്‍ ജനസംഖ്യ ആപേക്ഷികാനുപാതത്തില്‍ ചിന്തിക്കുമ്പോള്‍ മറ്റൊരു സമുദായത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര രക്തസാക്ഷികള്‍ മുസ്ലിംകളായിരുന്നു.
അല്ലാഹുവിന്റെ അടിമത്തത്തിനപ്പുറം മറ്റൊരു ശക്തിക്കു മുമ്പിലും മുട്ടു മടക്കാത്ത മുസ്ലിംകളുടെ നൂറ്റാണ്ടുകള്‍ പിന്നിട്ട വൈദേശിക വിദ്വേഷവും വിശുദ്ധ യുദ്ധാവേശവുമുണ്ടെന്ന് കരുതിയ ബ്രിട്ടീഷുകാര്‍ മുസ്ലിംകളുടെ ജിഹാദ് ചിന്തക്ക് ചങ്ങലയിടാന്‍ പല പദ്ധതികളും ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ഒന്നാം സ്വാതന്ത്യ്ര സമരാനന്തരം 1859ല്‍ വില്യം ഹണ്ടറിന്റെ നേതൃത്വത്തിലായി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളുടെ പ്രതിനിധികളും ബുദ്ധിജീവികളുമടങ്ങുന്ന വലിയൊരു പഠന പര്യടന സംഘം ഇന്ത്യയിലെത്തി. ഒരു വര്‍ഷത്തോളം ഇന്ത്യന്‍ ഗ്രാമങ്ങളും നഗരങ്ങളും സ്വഭാവ സംസ്കാരങ്ങളും ജനവികാര വിചാരാദികളും അവര്‍ വിശദമായി പഠനം നടത്തി.
പണ്ഢിതോപദേശങ്ങള്‍ക്കായി നിശയുടെ നിശ്ശബ്ദതയില്‍ നിദ്രയെ നിഗ്രഹിക്കുന്നവര്‍, ആത്മീയാചാര്യന്മാരുടെ ആശീര്‍വാദങ്ങള്‍ക്കു വേണ്ടി വിനയാന്വിതരായി വിലപ്പെട്ടതെന്തും സമര്‍പ്പിക്കുന്നവര്‍. ഇതെല്ലാം നേരില്‍ കണ്ട സായിപ്പ് സംഘം ചിന്തിച്ചു ആലിമീങ്ങള്‍ക്കും ആരിഫീങ്ങള്‍ക്കും മുസ്ലിം മനസ്സുകള്‍ ഇത്രയധികം സ്വാധീനിക്കാനായെങ്കില്‍ ഒരു പ്രവാചകന് എത്രമാത്രം അവരെ സ്വാധീനിക്കാനാവും. തന്റെ കഴുത്തില്‍ കൊലക്കയര്‍ കുരുങ്ങുന്നതിനേക്കാള്‍ അസഹ്യത പ്രവാചകരുടെ കാല്‍ പള്ളയില്‍ ചെറിയൊരു മുള്ള് തറക്കലാണെന്ന് കൊലക്കയര്‍ കഴുത്തിലണിഞ്ഞ് പ്രഖ്യാപിച്ച ഖുബൈബി(റ)ന്റെ പിന്‍മുറ സ്വാഭാവികമായും ഒരു പ്രവാചകനെ സ്വീകരിക്കാതിരിക്കില്ല.
1870ല്‍ പ്രസ്തുത പഠന സംഘം ബ്രിട്ടനില്‍ തിരിച്ചെത്തി ലണ്ടനില്‍ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ബ്രിട്ടീഷിന്ത്യയിലെ ഒട്ടേറെ ക്രിസ്ത്യന്‍ മിഷനറിമാരും അതില്‍ പങ്കെടുത്തു. അവിടെ അവതരിപ്പിക്കപ്പെട്ട രണ്ടു പ്രധാന റിപ്പോര്‍ട്ടുകള്‍ ഇപ്രകാരമായിരുന്നു.
ഒന്ന്: മുസ്ലിംകള്‍ വ്യക്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ളവരാണ്. ഒരു മുസ്ലിമേതര വിദേശ ഭര ണം അവര്‍ക്ക് അസഹ്യവും അചിന്തനീയവുമാണ്. സാംസ്കാരികമായി അവരെ തകര്‍ക്കാന്‍ ശ്രമിച്ച നമുക്കെതിരെയുള്ള ജിഹാദ് മതപരമായ ബാധ്യതയായിട്ടവര്‍ കാണുന്നു. ഏത് സമയത്തും അതിന്നവര്‍ സന്നദ്ധരുമാണ്.
രണ്ട്: മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും ആത്മീയ നേതാക്കളെ അന്ധമായി അനുകരിക്കുന്നവരാണ്. ആത്മീയതയില്‍ ഔന്നിത്യമുള്ളവരോ പ്രവാചകന്മാരും. അതിനാല്‍ ഒരു മുസ്ലിമിനെ പ്രവാചക വേഷത്തില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലായി മുസ്ലിംകളിലേക്ക് ഇറക്കുമതി ചെയ്യണം. ആ വ്യാജ പ്രവാചകന്‍ വഴി ബ്രിട്ടീഷ് വിരോധവും ജിഹാദ് ചിന്തയും മുസ്ലിംകളില്‍ നിന്ന് നിഷ്പ്രയാസം നിര്‍മാര്‍ജ്ജനം ചെയ്യാനുമാവും. ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ബ്രിട്ടീഷുകാര്‍ രംഗത്തിറക്കിയ വ്യാജ പ്രവാചകനാണ് പഞ്ചാബിലെ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി.
1860കളില്‍ സിയാല്‍കോട്ടിലെ ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തനായിരുന്ന മീര്‍സ ഉദ്യോഗത്തിനിടയില്‍ നിരവധി യൂറോപ്യന്‍ മിഷനറിമാരും ബ്രിട്ടീഷ് ചാരന്മാരുമായി നിരന്തരം ബന്ധപ്പെട്ടു. അവസാനം ഉന്നത ബ്രിട്ടീഷ് ചാരമേധാവികള്‍ മീര്‍സയെ കാണുകയും പ്രവാചക വേഷം കെട്ടാന്‍ മീര്‍സ സന്നദ്ധനാവുകയും ചെയ്തു. അതിനെ തുടര്‍ന്നു 1868ല്‍ ജോലി രാജിവെച്ച് ബ്രിട്ടീഷ് പാദസേവകനായി മീര്‍സ രംഗത്തിറങ്ങി. മീര്‍സ നടത്തിയ ബ്രിട്ടീഷ് അനുകൂല നിലപാടുകളും പ്രവര്‍ത്തനങ്ങളും നമുക്ക് പരിശോധിക്കാം.
മീര്‍സ പറയുന്നു: ബ്രിട്ടീഷ് സര്‍ക്കാറിന്റെ സംരക്ഷണത്തിനും മുസ്ലിം ജിഹാദ് ചിന്തയുടെ നിര്‍മാര്‍ജനത്തിനുമായിട്ടാണ് എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഞാന്‍ ചിലവിട്ടത്. അതിനായി അമ്പത് അലമാരകള്‍ നിറക്കാന്‍ മാത്രം ഗ്രന്ഥ രചന ഞാന്‍ നടത്തിയിട്ടുണ്ട് (തിരിയാഖുല്‍ ഖുലൂബ്, പേജ്: 15).
ഗവ: അന്‍കിരീസി ഔര്‍ ജിഹാദ്, സിതാരെഖൈസരിയ്യ, തുഹ്ഫെ ഗോള്‍ഡവിയ്യ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ബ്രിട്ടീഷ് പ്രകീര്‍ത്തനത്തിന് വേണ്ടി മാത്രം മീര്‍സ എഴുതിയതാണ്. ബ്രിട്ടീഷുകാര്‍ കണ്‍കണ്ട ദൈവമാണെന്നു വിശ്വസിക്കുന്ന മീര്‍സ ഇസ്ലാമിനെ രണ്ട് അടിസ്ഥാന ഘടകങ്ങളില്‍ ഒതുക്കി.
അല്ലാഹുവിന് വഴിപ്പെടുക. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അനുസരിക്കുക. ബ്രിട്ടീഷ് ഭരണകൂടത്തെ അനുസരിക്കാത്തവന്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത കാണിക്കുന്നവനാണ് (ഹാദത്തുല്‍ ഖുര്‍ആന്‍, പേജ്: 60). മീര്‍സാ മതത്തില്‍ മെമ്പര്‍ ആവാനുള്ള നാലാമത്തെ നിബന്ധന ബ്രിട്ടീഷ് ഭരണകൂടത്തെ അനുസരിക്കലാണ് (കിതാബുല്‍ ബരിയ്യഃ പേജ്: 60).
ഖാദിയാനി മതത്തിന്റെ രണ്ടാം പോപ്പ് ബഷീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് പറയുന്നത് കാണുക. ബ്രിട്ടീഷ് ഗവണ്‍മെന്റിന് എതിരെയുള്ള നിസ്സാര നീക്കങ്ങള്‍ വരെ ഖാദിയാനിസത്തില്‍ നിന്നും തെറിക്കാനുള്ള കാരണമാവും (തുഹ്ഫതുല്‍ മുലൂക്ക്, പേജ്: 124).
ബ്രിട്ടീഷ് പൂജയിലൂടെ കാടു കയറിയ മീര്‍സ മുഹമ്മദ് നബി(സ്വ)ക്ക് പോലും ഭരണ മാതൃക പഠിപ്പിക്കാ ന്‍ ധൈര്യം കാണിച്ചു. അദ്ദേഹം പറയുന്നു: ബ്രിട്ടീഷ് സര്‍ക്കാറിനെ പോലെ സമ്പൂര്‍ണ സമാധാനം സ്ഥാ പിച്ച ഒരു ഭരണകൂടവും ഇന്നേ വരെ ഭൂമുഖത്തുണ്ടായിട്ടില്ല. ഇന്നത്തെ സ്വാതന്ത്യ്രവും സമാധാനവും മുഹമ്മദ് നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നെങ്കില്‍ അത്രയും രക്തം അന്ന് ചിന്തേണ്ടി വരുമായിരുന്നില്ല (ഇസാലേ ഔഹാം. ഹാശിയ, പേജ്: 54,55).
പിതാവിന്റെ ബ്രിട്ടീഷ് പൂജയില്‍ നിന്നും അടിമത്തവും ആവേശവും ആവാഹിച്ച മകന്‍ ബഷീറുദ്ദീന്‍ മഹ് മൂദ് അഹ്മദ് പറയുന്നത് നോക്കൂ: ‘ഖിലാഫത്തിന്റെ ഭാരം എന്നില്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരു മുഅദ്ദിനാകുമെന്ന് ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞെങ്കില്‍ ഖാദിയാനീ ഖലീഫ രണ്ടാമനു പറയാനുള്ളത് ഇതാണ്: ഞാനൊരു ബ്രിട്ടീഷ് പട്ടാളക്കാരനാകുമായിരുന്നു’ (കിരന്‍ പ നൂര്‍ ഖിലാഫ - 96).
ഖാദിയാനിസത്തിന്റെ ഉള്ളറകളിലേക്കിറങ്ങുമ്പോള്‍ ഇതിലും മാരകമായ വാദങ്ങള്‍ എമ്പാടും കാണാം. അതുകൊണ്ടാണ് മീര്‍സാ പുരാണങ്ങള്‍ അഹ്മദികള്‍ മറച്ചു പിടിക്കുന്നതും, ഗ്രാഹ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാതിരിക്കുന്നതും. യഥാര്‍ഥത്തില്‍ ഏതാനും എച്ച്. എ. മാരുടെ ഇജ്തിഹാദുകളാണിന്ന് ഖാദിയാനിസത്തിന്റെ പ്രമാണങ്ങള്‍. ഖാദിയാനിസം ഒരു ബ്രിട്ടീഷ് ഉത്പന്നമാണെന്നതിന് ഇതില്‍ പരം തെളിവുകള്‍ ആവശ്യമുണ്ടോ?
മീര്‍സയുടെ കുടുംബം നേരത്തെ തന്നെ ബ്രിട്ടീഷ് പാദപൂജകരായിരുന്നു. മീര്‍സ പറയുന്നു. എന്റെ കുടുംബം എന്നും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഗുണകാംക്ഷികളായിരുന്നു. പിതാവ് ഗുലാം മുര്‍തസക്ക് ഗവണ്‍മെന്റിനോടുള്ള വിധേയത്വം കാരണം ഗവര്‍ണറുടെ ദര്‍ബാറില്‍ പ്രത്യേക കസേര തന്നെയുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്യ്ര സമരത്തില്‍ 50 കുതിരകളെയും അത്ര തന്നെ പടയാളികളെയും ബ്രി ട്ടീഷ് സൈന്യത്തിലേക്ക് പിതാവ് അയച്ചുകൊടുത്തു. പിതാവിന്റെ പിറകെ ജ്യേഷ്ഠന്‍ മീര്‍സാ ഗുലാം അബ്ദുല്‍ ഖാദറും ബ്രിട്ടീഷുകാരെ സേവിച്ചു. അവര്‍ക്കു ശേഷം എന്റെ കഴിവിന്റെ പരമാവധി ഞാനും ബ്രിട്ടീഷുകാരെ സഹായിച്ചു. കഴിഞ്ഞ 17 വര്‍ഷം സര്‍ക്കാറിനെ സേവിക്കാനും ജിഹാദ് നിരോധിക്കാനുമായി നിരവധി ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട് (കിതാബുല്‍ ബരിയ്യഃ പേജ്: 24).
മീര്‍സയുടെ പിതാവും ജ്യേഷ്ഠനും ബ്രിട്ടീഷുകാര്‍ക്ക് കാണിക്ക വെച്ചത് കുതിരപ്പടയും പട്ടാളപ്പണിയുമാണെങ്കില്‍ ദരിദ്രനായ മീര്‍സാ ചെയ്ത സേവനങ്ങള്‍ അദ്ദേഹം തന്നെ പറയുന്നു. എന്റെയടുത്ത് സമ്പ ത്തോ കുതിരപ്പടയോ ഇല്ല. പക്ഷേ, അല്ലാഹു എനിക്ക് വാക്കുകളാകുന്ന രത്നങ്ങളും തൂലികയാകുന്ന കുതിരയും നല്‍കി. അവ ഉപയോഗിച്ച് മറ്റുള്ളവരേക്കാള്‍ ഞാന്‍ സര്‍ക്കാറിനെ സഹായിക്കുന്നുണ്ട് (നൂറുല്‍ ഹഖ്, വാ: 1, പേജ്: 24).
ബ്രിട്ടീഷ് രാജ്ഞിയുടെ മനസ്സില്‍ കൂടുകെട്ടാന്‍ ഒട്ടേറെ കീര്‍ത്തന ഉപഹാര ഗ്രന്ഥങ്ങള്‍ മീര്‍സാ രചിച്ചു. രാജ്ഞിയുടെ സ്ഥാനാരോഹണ ജൂബിലിയാഘോഷത്തില്‍ ‘തുഹ്ഫെ ഖൈസറിയ്യ്’ എന്ന പേരില്‍ രാ ജ്ഞിയെ വര്‍ണിച്ച പ്രസ്തുത കീര്‍ത്തനോപഹാരം സ്വര്‍ണക്കവറിലിട്ടാണ് രാജ്ഞിക്ക് നല്‍കിയത്. ആറു ഭാഷകളില്‍ രാജ്ഞിയുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് മരണം വരെ മറുപടിയും പ്രതീക്ഷിച്ചു മീര്‍സാ കാത്തിരുന്നു. മറുപടി ലഭിക്കാതെ നിരാശനായ മീര്‍സാ വീണ്ടും എഴുതി. പ്രാര്‍ഥനാ നിരതനായ ഒരു വിനീതന്റെ ഹൃദയരക്തം ചാലിച്ചെഴുതിയ കനകപ്പെട്ടൊരു കീര്‍ത്തനോപഹാരമാണിത്. എന്റെ ഹൃദയാന്തരാളത്തില്‍ രാജ്ഞിയോടുള്ള സ്നേഹാദരങ്ങള്‍ മനസ്സിലാക്കാനും ഇതിനൊരു മറുപടി നല്‍കാനും രാജ്ഞിക്ക് അല്ലാഹു ഇല്‍ഹാം നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു (സിതാരെ ഖൈസറിയ്യഃ പേജ്: 4).
രാജ്ഞിയുടെ ഒരു മറുപടി മീര്‍സയുടെ ജീവിതത്തിലെ വലിയൊരു അഭിലാഷമായിരുന്നു. പക്ഷേ, ഒരു വഞ്ചകന്റെ വാചകമടിക്ക് ബുദ്ധിയുള്ളവര്‍ മറുപടി നല്‍കുമോ? മീര്‍സ അടങ്ങിയില്ല. അയാള്‍ വീണ്ടും എഴുതി, നമ്മുടെ മഹാറാണിയുടെ ദീര്‍ഘായുസ്സിനും സര്‍വ വിധ ഐശ്വര്യങ്ങള്‍ക്കും വേണ്ടി ഞാന്‍ സദാ പ്രാര്‍ഥിക്കാറുണ്ട്. റാണിയെ പ്രകീര്‍ത്തിച്ചെഴുതിയ ‘തുഹ്ഫെ ഖൈസറിയ്യ’യിലും ‘സിതാരെ ഖൈ സറിയ്യ’യിലും രാജ്ഞിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പ്രത്യുത പ്രാര്‍ഥിക്കാറുണ്ട്. റാണിയെ പ്രകീര്‍ത്തിച്ചെഴുതിയ ‘തുഹ്ഫെ ഖൈസറിയ്യ’യിലെ ഈ സന്ദേശത്തിനെങ്കിലും രാജ്ഞി മറുപടി തന്ന് ഈ വിനീതനെ അനുഗ്രഹിക്കണമെന്നപേക്ഷിക്കുന്നു (തബ്ലീഗെ രിസാല, വാ: 8, പേജ്: 20).
പാവം മീര്‍സ തന്റെ വാറോലകളൊക്കെ അവജ്ഞയോടെ ചവറ്റുകൊട്ടയില്‍ തള്ളിയ ബ്രിട്ടീഷുകാരുടെ ഇലയും ചിറിയും നക്കിത്തുടച്ച് കാവല്‍ പട്ടിയെ പോലെ കാലങ്ങളോളം ബ്രിട്ടീഷ് ഭരണത്തിന് കാവലെന്നോണം കാത്ത് കിടന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ സംരക്ഷണമില്ലായിരുന്നെങ്കില്‍ മുസ്ലിം ലോകത്ത് വൈകല്യത്തിന്റെ വിഷവിത്ത് വിതറാന്‍ മീര്‍സക്ക് ഒരിക്കലും ധൈര്യം വരില്ല. അക്കാര്യം മീര്‍സ തന്നെ തുറന്ന് സമ്മതിക്കുന്നു. ബ്രി ട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ അഭയകേന്ദ്രമാണ്. ഈ ഗവണ്‍മെന്റിനോട് നന്ദി കാണിക്കാത്തവന് അഹ്മ ദിയ്യാ ജമാഅത്തില്‍ മെമ്പര്‍ഷിപ്പില്ല. മുസ്ലിം ഭരണകൂടങ്ങള്‍ പല്ലണക്കുന്നത് അഹ്മദികളുടെ ചുടുരക്തത്തിന് വേണ്ടിയാണ്. അവരുടെ കണ്ണില്‍ പട്ടികള്‍ പോലും കരുണാര്‍ഹരാണ്. മുസ്ലിംകളെക്കാള്‍ നമു ക്ക് ആയിരം മടങ്ങ് നല്ലവര്‍ ബ്രിട്ടീഷുകാര്‍ തന്നെയാണ് (തബ്ലീഗെ രിസാല, വാ: 10, പേജ്: 122,123).
മീര്‍സ തന്നെ പറയട്ടെ, ബ്രിട്ടീഷുകാരുടെ സായുധ സംരക്ഷണമില്ലായിരുന്നെങ്കില്‍ ഈ മുസ്ലിംകള്‍ നമ്മെ വെട്ടിനുറുക്കുമായിരുന്നു. ഈ ഭരണം അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ്. ദുര്‍ബലര്‍ക്ക് സ്വന്തം ചിറകുകള്‍ക്കുള്ളില്‍ അഭയം നല്‍കിയ ഈ സര്‍ക്കാറിന് അല്ലാഹു അര്‍ഹമായ പ്ര തിഫലം നല്‍കട്ടെ. പൂര്‍വ പ്രവാചകരില്‍ ചിലര്‍ ക്രൂര ഭരണാധികാരികളാല്‍ പരീക്ഷിക്കപ്പെട്ടെങ്കില്‍ കാരുണ്യവും ഉപകാരവും പേമാരി കണക്കെ ചൊരിഞ്ഞു തരുന്ന ഈ രാജ്ഞിയെ കനിഞ്ഞു നല്‍കിയ അല്ലാഹുവിനെ നമുക്ക് സ്തുതിക്കാം (നൂറുല്‍ ഹഖ്, വാ: 1, പേജ്: 32).
ബ്രിട്ടീഷ് സംരക്ഷണവും സംവിധാനവും ഉപയോഗിച്ച് പ്രവാചക വാദമുന്നയിച്ച മീര്‍സ കുറെ ബ്രിട്ടീഷ് പൂജകരെ സൃഷ്ടിച്ച് അഭിശപ്തനാവാന്‍ വിധിക്കപ്പെടുകയാണുണ്ടായത്.
തന്റെ നിയോഗം നിറവേറ്റിയ മീര്‍സയുടെ വാക്കുകള്‍ കാണുക: ബ്രിട്ടീഷുകാര്‍ക്കു വേണ്ടി രക്തവും ജീവനും നല്‍കാന്‍ എന്നും എന്റെ കുടുംബം സന്നദ്ധമാണ്. ഇപ്പോള്‍ എന്റെ ജമാഅത്തില്‍ പെട്ട ഓരോരുത്തരും (തബ്ലീഗെ രിസാല, വാ: 7, പേജ്: 18).
ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ഉണ്ട ചോറിന് നന്ദി കാണിക്കുന്നവരും അവരുടെ ഗുണകാംക്ഷികളും ഇംഗ്ളീഷ് അറിയുന്ന ഉദ്യോഗസ്ഥന്മാരും അവരുടെ ബന്ധുമിത്രാദികളുമാണ് എന്റെ അനുയായികള്‍ (തബ്ലീഗെ രിസാല, വാ: 7, പേജ്: 18).
മീര്‍സയിലൂടെ ബ്രിട്ടീഷുകാര്‍ പ്രധാനമായും ലക്ഷ്യമിട്ടത് മുസ്ലിം ജിഹാദ് ചിന്തയുടെ നിര്‍മാര്‍ജനമായിരുന്നു. അതിനാല്‍ ജിഹാദ് ഹറാമും ദുര്‍ബലപ്പെട്ടതുമാണെന്ന് മീര്‍സ നാഴികക്ക് നാനൂറ് വട്ടം നാക്കിട്ടടിക്കുകയും തന്റെ നിരവധി കൃതികളില്‍ രേഖപ്പെടുത്തുകയും ചെയ്തു. മീര്‍സ പറയുന്നു: ഇന്നത്തെ മുസ്ലിം ഭരണകൂടങ്ങളില്‍ നിന്നും ലഭ്യമല്ലാത്ത സംരക്ഷണമാണ് ബ്രിട്ടീഷുകാരില്‍ നിന്ന് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ആയതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഏത് വിധേനയുള്ള ജിഹാദും മുസ്ലിം കള്‍ക്ക് ഹറാമാണ് (സമീമയെ ഹഖീഖത്തുല്‍ വഹ്യ്: 56).
പക്ഷേ, മുസ്ലിംകളുടെ ബ്രിട്ടീഷ് വിരോധം പൂര്‍വോപരി ശക്തമാവുകയാണുണ്ടായത്. അതില്‍ കുപിതനായ മീര്‍സ തന്റെ അണികള്‍ക്ക് ജിഹാദ് ചിന്ത പോലും ഹറാമാക്കി. മതത്തെക്കുറിച്ച് ബ്രിട്ടീഷ് ഗവര്‍ ണര്‍ക്ക് മീര്‍സ എഴുതുകയുണ്ടായി. ഞാന്‍ വെല്ലുവിളിച്ച് പറയുന്നു. മുസ്ലിംകളില്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കൂറുള്ളത് എന്റെ അനുയായികള്‍ക്കാണ്. സര്‍ക്കാറിനെതിരില്‍ ഒരു വിധത്തിലുള്ള കലാപവും, യുദ്ധവും ഞാന്‍ അനുവദിക്കില്ല. എന്റെ അനുയായികള്‍ കൂടുംതോറും ജിഹാദ് ഇല്ലാതാകും. കാരണം എന്നെ വിശ്വസിക്കലും ജിഹാദ് നിഷേധിക്കലും സമമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടുന്നതോടെ ഖാദിയാനിസം ഖബറിലെത്തുമെന്ന് ഓര്‍ത്ത് നോക്കൂ. വിഷം പുരട്ടിയ അസ്ത്രങ്ങള്‍ തീമഴ വര്‍ഷിക്കും. ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം അഹമ്മദീയ ജമാഅത്തിന്റേതു കൂടിയാണ്. അവരുടെ അഭിവൃദ്ധി നമ്മുടേതും (അല്‍ഫസല്‍ 19/10/1915).
രാജ്യ സ്നേഹത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോര്‍വിളി മുഴക്കിയ മുസ്ലിംകളെ അവിവേകികളെന്നും സ്വാതന്ത്യ്രം തീക്കനലെന്നും മീര്‍സ പരിഹസിച്ചു. സ്വയം ഭരണം തീക്കനലാണ്. അതിന് കൈ നീട്ടുന്നവര്‍ അവിവേകികളും. മിന്നാമിനുങ്ങാണെന്നു കരുതി തീക്കട്ടയിലേക്ക് കൈ നീട്ടുന്ന കുട്ടികളെ പിന്തിരിപ്പിക്കേണ്ടത് ബുദ്ധിയുള്ളവരുടെ ബാധ്യതയാണ് (അല്‍ഫസല്‍ 28/07/1914).
എന്നാല്‍ എല്ലാ വിധ ജിഹാദും മീര്‍സയോടു കൂടി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്ന് നിര്‍ദേശിക്കപ്പെട്ട ഖാദിയാനികള്‍ തങ്ങളുടെ യജമാനന്മാരായ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പലപ്പോഴും പടക്കളത്തിലിറങ്ങിയിട്ടുണ്ട്. ഖാദിയാനി പത്രം പറയുകയാണ്: ബ്രിട്ടീഷുകാരുടെ സുഖ ദുഃഖങ്ങള്‍ നമ്മുടേതു കൂടിയാണെന്ന ഖലീഫയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് അഹ്മദി മിലിട്ടറി ബ്രിട്ടനു വേണ്ടി ഫ്രാന്‍സില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. ജിഹാദിന് സ്വര്‍ഗമാണ് പ്രതിഫലമെന്ന പ്രവാചക സന്ദേശമാണ് അവരെ മുന്നോട്ടു നയിക്കുന്നത് (അല്‍ഫസല്‍ 17/10/1914).
1940 മെയ് 21 ബ്രിട്ടന്റെ വിജയത്തിനു വേണ്ടി ഖാദിയാനില്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേകം ദുആ സമ്മേളനം തന്നെ നടന്നു. തന്റെ ആമുഖ പ്രസംഗത്തില്‍ ഖലീഫ പറഞ്ഞു: ബ്രിട്ടീഷുകാരുടെ പ്രാര്‍ ഥനാ ദിനം ഞായറാഴ്ച ആയതുകൊണ്ടാണ് ചക്രവര്‍ത്തിയുടെ ആഗ്രഹപ്രാകാരം ഇന്നു തന്നെ നമ്മളും ബ്രിട്ടന്റെ വിജയത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നത്. ഇന്‍ശാ അല്ലാ അടുത്ത വെള്ളിയാഴ്ചയും ഇതുപോലെ ദുആ സമ്മേളനം നടത്താന്‍ നാം ഉദ്ദേശിക്കുന്നുണ്ട്. ഈ യുദ്ധത്തിലെങ്ങാനും ബ്രിട്ടന്‍ പരാജയപ്പെട്ടാല്‍ നമുക്കിവിടെ രക്ഷയില്ല. അഹ്മദീയ ജമാഅത്തിന്റെ താത്പര്യങ്ങളും നന്മകളും പരിഗണിക്കുമ്പോള്‍ ഇനിയും കുറേ കാലം ബ്രിട്ടീഷ് ഭരണകൂടത്തിന് ദീര്‍ഘായുസ്സ് ഉണ്ടാവേണ്ടതുണ്ട്. ഇപ്പോള്‍ മുബാഹലയില്‍ ഉള്ള പോലെ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയാണ്. സ്വന്തം മകനോ പിതാവോ സഹോദരനോ മരിക്കുന്ന സന്ദര്‍ഭത്തിലുള്ള മനോവികാരത്തോടെ (അല്‍ഫസല്‍ 31/05/1940). രാജാവിനേക്കാളും വലിയ രാജ ഭക്തി!
ബ്രിട്ടീഷുകാരുടെ സര്‍വ വിജയങ്ങളും തന്റെ പ്രാര്‍ഥനാ ഫലമാണെന്നാണ് മീര്‍സയുടെ അവകാശ വാദം. മീര്‍സയുടെ വാക്കുകള്‍ കാണുക: എനിക്ക് വഹ്യിലൂടെ അല്ലാഹു അറിയിച്ചു തന്നു. നിന്നെ സഹായിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഒരു നിലക്കും അല്ലാഹു ബുദ്ധിമുട്ടിക്കില്ല. തന്റെ പ്രാര്‍ഥനയുടെ പ്രഭാവത്തിന്റെയും ഫലമാണ് അവരുടെ സര്‍വ വിജയവും (തബ്ലീഗെ രിസാല, വാ: 6, പേജ്: 769).
ബ്രിട്ടീഷുകാര്‍ക്കു വേണ്ടി അടിമവേല ചെയ്ത മീര്‍സയുടെ അവസരവാദങ്ങള്‍ തെരുവ് ഭ്രാന്തന്റെ വായാടിത്തം കണക്കെ അവഗണിച്ചപ്പോള്‍ മീര്‍സ മീര്‍ ജാഫറിന്റെ റോളില്‍ സ്വാതന്ത്യ്ര സമര സേനാനികളെ ഒറ്റുകൊടുത്തു. മീര്‍സയുടെ വാക്കുകള്‍ നോക്കൂ. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അട്ടിമറി നടത്താന്‍ തയ്യാറായവരുടെയും അതിനായി പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനകളുടെയും പൂര്‍ണ വിവരം ഞാന്‍ ശേ ഖരിച്ചിട്ടുണ്ട്. ആവശ്യാനുസരണം ബന്ധപ്പെട്ടവരെ അത് ഞാന്‍ ഏല്‍പിക്കും (തബ്ലീഗെ രിസാല, വാ: 5, പേജ്: 11).
ഒരിക്കല്‍ യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു: അഹ്മദീ ജമാഅത്തിന്റെ അടിവേരറുക്കുകയാണ് വേണ്ടത്. കാരണം നമ്മുടെ മുഴുവന്‍ രഹസ്യങ്ങളും ബ്രിട്ടീഷുകാര്‍ക്ക് ചോര്‍ത്തി കൊടുക്കുന്നത് അഹമദിയാക്കളാണ്.
ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരിലുള്ള മുസ്ലിം ജിഹാദ് ഭീഷണിക്കെതിരെ ബ്രിട്ടീഷുകാരുണ്ടാക്കിയ കേവലം ഒരു കടലാസ് പുലിയാണ് മീര്‍സ. ബ്രിട്ടീഷുകാരുടെ വെള്ളിക്കാശിനു വേണ്ടി ഇസ്ലാമി നെ ഒറ്റുകൊടുത്തും ബഹിഷ്ത്തി മഖ്ബറ, വഹ്യ് തുടങ്ങി വില്‍ക്കാന്‍ പറ്റുന്നതും പറ്റാത്തതുമൊക്കെ മീര്‍സ പണമാക്കി മാറ്റി. പക്ഷേ, തന്റെ കീശ വീര്‍പ്പിക്കാന്‍ മീര്‍സ സ്വീകരിച്ച കുതന്ത്രങ്ങളും കുബുദ്ധികളും ദൈവദത്തമാണെന്നു വിശ്വസിക്കുന്ന ഖാദിയാനികളെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു.