ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 13 August 2020

മൺമറഞ്ഞവരുടെ ആണ്ടനുസ്മരണമാണ് ഹജ്ജെന്ന് വഹാബികൾ

 KNM  പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ എം.എം.നദ് വിയുടെ ഹജ്ജ് - ഉംറ കർമ്മ രീതിയും , കഅബാലയ ചരിത്രവും എന്ന പുസ്തകത്തിൽ നിന്നും....... 



* * *  * * *  * * *  * * *  * * *  * * *  * * *


"ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ പലതാണ്. അതിൽ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുളളാഹി ഇബ്റാഹിം (അ)നോടുള്ള ബന്ധം പുതുക്കലാണ്. അദ്ദേഹത്തിൽ നിന്നും യുഗാന്തരങ്ങളിലൂടെ കൈവന്ന പൈതൃക സ്വത്ത് കേടുവരാതെ സൂക്ഷിക്കുക. നമ്മുടെയും അദ്ദേഹത്തിന്റെയും ജീവിതകാലത്തെ ഒരു താരതമ്യ  പഠനത്തിന് വിധേയമാക്കുക; അങ്ങനെ ലോക മുസ്ലിംകളുടെ ജീവിതത്തിൽ കടന്നു കൂടിയ കോട്ടങ്ങളും വ്യതിയാനങ്ങളും ഏതെല്ലാമെന്ന് മനസ്സിലാക്കുക.അതിനെ ശരിപ്പെടുത്തി യഥാർത്ഥ ഉറവിടത്തിലേക്ക് മടക്കി കൊണ്ട് വരിക. കാരണം ഹജ്ജ് ലോക മുസ്ലിംകളുടെ ജീവിതത്തെയും സ്ഥിതി ഗതികളെയും വിലയിരുത്തുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വാർഷിക സമ്മേളനം കൂടിയാണ്.


( പേജ്: 98)


മൗലവി തുടരുന്നു,.........


"അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാർ, സത്യവാന്മാർ, സച്ചരിതർ, രക്ത സാക്ഷികൾ, തുടങ്ങിയ ശിഷ്ട ജനങ്ങളുടെ ജീവിത കഥകൾ അയവിറക്കിക്കൊണ്ട് ഒരു സ്ഥലത്തും കാലത്തും ഒരു വമ്പിച്ച സജ്ജന സമൂഹം തടിച്ചുകൂടലാണ് ഹജ്ജ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.


 (പേജ്: 97)