മാനന്തവാടി ജമാഅത്തെ ഇസ്ലാമി പള്ളിയിൽ വച്ച് നടന്ന ഓണം സംഗമം ........[ 08-2023]
ബ്ളോഗിനെക്കുറിച്ച് ,
Tuesday, 29 August 2023
മാധ്യമം പട്ടിണി സമരം
Monday, 28 August 2023
ഓണാഘോഷം പള്ളിയിൽ നടത്തി ജമാഅത്തെ ഇസ്ലാമി
Friday, 25 August 2023
ഒളിച്ചോട്ടം- കഥ ഇതുവരെ
Friday, 18 August 2023
Tuesday, 15 August 2023
മഖ്ബറകളിലൂടെ ഒരു യാത്ര
1️⃣പെരുമറ്റം മഖാം-എറണാകുളം ജില്ല-മൂവാറ്റുപുഴ
എറണാകുളം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണ് മൂവാറ്റുപുഴ. എറണാകുളത്തു നിന്നു 42 കി.മീ. അകലെ കിഴക്കായി സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് മൂവാറ്റുപുഴ. കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു പുഴകളുടെ സംഗമസ്ഥലമായതിനാൽ മൂവാറ്റുപുഴ എന്നു വിളിക്കപ്പെടുന്നു. എറണാകുളത്തിന്റെ കിഴക്കൻ മേഖലയിലെ ആദ്യ മുസ്ലിം പള്ളി പെരുമറ്റം ജുമാമസ്ജിദാണ്. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലാണ് പെരുമറ്റം സ്ഥിതിചെയ്യുന്നത്.
മുഹമ്മദ് വലിയുല്ലാഹി എന്ന പുണ്യപുരുഷന്റെ ആത്മീയ സാന്നിധ്യമാണ് പെരുമറ്റത്തിന്റെ പ്രധാന ആകർഷണം. പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണിത്. പൊന്നാനിയിൽ നിന്നാണ് അദ്ദേഹം ഇവിടെയെത്തിയത്. നാട്ടുപ്രമാണിമാരായ കോട്ടകുടി കർത്താക്കളുടെ ഒരു കുടുംബാംഗത്തിന് മഹാരോഗം ബാധിച്ചു. പരിഹാരം തേടി അവർ പൊന്നാനിയിലെത്തി. പ്രമുഖ പണ്ഡിതൻ മുഹമ്മദ് മുസ്ലിയാരെയും കൂട്ടി അവർ നാട്ടിലേക്ക് തിരിച്ചു. മാനസിക രോഗിയായ സ്ത്രീ വിവസ്ത്രയായി ചുറ്റിക്കറങ്ങുകയായിരുന്നു. ആഗതനെ കണ്ട ക്ഷണത്തിൽ യുവതി വസ്ത്രം ധരിച്ചു. രണ്ടു ദിവസത്തിനകം രോഗം പൂർണമായും ഭേദമായി. സന്തുഷ്ടരായ കുടുംബം അദ്ദേഹത്തിന് താമസിക്കാൻ വീടും ആരാധിക്കാൻ പള്ളിയും പണിതു കൊടുത്തു എന്നാണ് ചരിത്രം.
മതപ്രബോധനം ജീവിതവ്രതമാക്കിയ സ്മര്യ പുരുഷനിൽ നിന്ന് പല അത്ഭുത സംഭവങ്ങളും പ്രകടമായിരുന്നു. പെരുമറ്റത്തും പരിസരങ്ങളിലും കാണുന്ന ഇസ്ലാമിക പ്രഭാവത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹമാണ്. മൂവാറ്റുപുഴ-കോതമംഗലം പാതയിലാണ് പെരുമറ്റം മഖാം.
2️⃣മുളവൂർ മഖാം-എറണാകുളം ജില്ല
മൂവാറ്റുപുഴ ടൗണിലെ ഒരു അർധ നഗര പ്രദേശമാണ് മുളവൂർ. പായിപ്ര പഞ്ചായത്തിൽ തന്നെയാണ് മുളവൂരും സ്ഥിതിചെയ്യുന്നത്. പഴയ പള്ളിയും മഖ്ബറയും മുളവൂരിന്റെ ആകർഷണീയതയാണ്. ഹിജ്റ 1060ലാണ് മുളവൂർ ജുമുഅ മസ്ജിദ് സ്ഥാപിതമായത്. അവിടെ അന്ത്യവിശ്രമംകൊള്ളുന്ന പുണ്യപുരുഷൻ രക്തസാക്ഷിയാണ്. ശഹീദ് മുളവൂർ വലിയുല്ലാഹി എന്നാണറിയപ്പെടുന്നത്.
3️⃣കാഞ്ഞിരമറ്റം മഖാം-എറണാകുളം ജില്ല
മറ്റൊരു പ്രധാന മുസ്ലിം അധിവാസ കേന്ദ്രമാണ് കാഞ്ഞിരമറ്റം. എറണാകുളം നഗരത്തിൽ നിന്ന് 25 കി.മീ. തെക്ക് കിഴക്കായി കോട്ടയം ജില്ലാ അതിർത്തിയിൽ ആമ്പല്ലൂർ പഞ്ചായത്തിലാണ് കാഞ്ഞിരമറ്റം നിലകൊള്ളുന്നത്. കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണിത്. കേരളത്തിലെ മുസ്ലിംകളുടെ പ്രധാന തീർഥാടന കേന്ദ്രമാണ് ഇവിടം. ശൈഖ് ഫരീദുദ്ദീൻ(റ) ഔലിയയുടെ ദർഗയും തൊള്ളായിരത്തിൽപരം വർഷം പഴക്കം കണക്കാക്കപ്പെടുന്ന പള്ളിയുമാണ് കാഞ്ഞിരമറ്റത്തെ ശ്രദ്ധേയമാക്കുന്നത്. പരിസര പ്രദേശങ്ങളായ അരയൻകാവ് ടൗൺ, ചാലയ്ക്കപ്പാറ, പുതുവാശേരി, പള്ളിയാംതടം തുടങ്ങി 12 ഇടങ്ങളിൽ പൈതൃക പള്ളികളുണ്ട്.
ഏകദേശം 800 വർഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ മുൾട്ടാണിൽ നിന്ന് ശൈഖ് ഫരീദുദ്ദീൻ(റ) ഇവിടെ വന്ന് ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയതെന്നതാണ് ചരിത്രം. ലോകത്ത് ഇസ്ലാം വ്യാപിപ്പിക്കുന്നതിൽ സൂഫിമാർക്കുള്ള പങ്ക് അദ്വിതീയമാണ്. കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രമുന്നേറ്റത്തിൽ ഫരീദ് ഔലിയ അഗ്രിമ സ്ഥാനത്തു നിൽക്കുന്നു. പള്ളിക്കു മുന്നിലെ കാഞ്ഞിര മരത്തിന്റെ ഇലയായിരുന്നുവത്രെ അദ്ദേഹം സന്ദർശകർക്ക് സമ്മാനിച്ചിരുന്നത്. അദ്ദേഹം നൽകിയിരുന്ന ഇലകൾക്ക് ഒട്ടും കയ്പുരസമുണ്ടായിരുന്നില്ല എന്നാണ് വാമൊഴി. ഫരീദ് ഔലിയയുടെ പ്രവർത്തനഫലമായി ധാരാളം പേർ ഇസ്ലാമിൽ ആകൃഷ്ടരായി.
ഫരീദ് ഔലിയയുടെ പേരിൽ കേരളത്തിൽ പലയിടത്തും ദർഗകളുണ്ട്. പ്രസിദ്ധ സൂഫിവര്യനായ ഖുതുബുദ്ദീൻ ഭക്തിയാർ കാക്കിദ്ദഹ്ലവി(റ)യുടെ ശിഷ്യനാണ് ഫരീദ് ഔലിയ. അദ്ദേഹത്തിന്റെ ശിഷ്യന്മാരോ അവരുടെ പരമ്പരയിൽ പെടുന്നവരോ ആയിരിക്കാം ഇവർ. ജനങ്ങളിൽ നിന്നകന്ന് ഏകാന്തരായി ആരാധനകളിൽ മുഴുകിയതു കാരണം പണ്ഡിതന്മാർ അങ്ങനെ വിളിച്ചതുമാകാം.
വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ ശിഷ്യനും പ്രമുഖ പണ്ഡിതനുമായ പരീക്കുട്ടി മുസ്ലിയാർ, സഹോദരൻ അബ്ദുൽ ഖാദർ മുസ്ലിയാർ, അദ്ദേഹത്തിന്റെ പുത്രൻ ആലി മുസ്ലിയാർ എന്നിവർ കാഞ്ഞിരമറ്റത്തെ മൺമറഞ്ഞ പ്രധാന പണ്ഡിതരാണ്.
4️⃣കോലാഹല മേട്- ഇടുക്കി ജില്ല.
പർവ്വത മുകളിലെ ഏകാന്തതക്കൊരു
രഹസ്യമുണ്ട് ,
കാറ്റും മഴയും കോട മഞ്ഞും
താണ്ടി കോലാഹലമേട്ടിലെ
തങ്ങൾ പാറ കയറിയാൽ
ധ്യാനനിരതരായി ഇരുന്നു പോകും
ഖുറാസാനിൽ നിന്നും വന്ന
ഷേഖ് ഫരീദുദീൻ (റ) ഈ മലകയറി
ധ്യാനനിരതനായി ഇരുന്ന പാറ
ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്.
മുരുകൻ മലക്കും കുരുശു മലക്കും
നടുവിൽ തങ്ങൾ മലയും വാഗമണ്ണിലെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടതാണ്..
ഏകാന്ത ധ്യാനത്തിന്റെ
നിയോഗം കൂടിയാണ്
സൂഫിയിലേക്കുള്ള വഴി എന്ന്
ഈ മല കയറിയാൽ ഓർമ്മപ്പെടുത്തും...
ദുആ വസിയ്യത്തോടെ...
✍🏻ഖുദ്സി
Thursday, 10 August 2023
സലാം പറയാൻ മുത്ത് നബിയെ സന്ദർശിക്കൽ വസീലത്തുശ്ശിർക്കാക്കി വഹാബികൾ
Saturday, 5 August 2023
മരണ ശേഷവും സഹായിക്കുന്ന ഇബ്നുതൈമിയ്യ
Friday, 4 August 2023
ബൈബിളിലെ സ്വർഗത്തിൽ നൂറ് ഹൂറിമാർ!
യേശു ക്രിസ്തു തന്റെ വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ 100 ഭാര്യമാരെ (ഹൂറികളെ) വാഗ്ദാനം ചെയ്യുന്നു!
മത്തായി 19:29 ഗ്രീക്ക് ഒറിജിനൽ വായിക്കുക:
Matthew 19:29 (Greek original):
καὶ πᾶς ὅς ἀφῆκεν οἰκίας ἢ ἀδελφοὺς ἢ ἀδελφὰς ἢ πατέρα ἢ μητέρα ἢ γυναίκα ἢ τέκνα ἢ ἀγροὺς ἕνεκεν τοῦ ὀνόματός μου, ἑκατονταπλασίονα λήψεται καὶ ζωὴν αἰώνιον κληρονομήσει.
ഈ വാക്യത്തിലെ γυναῖκα› (gynaika) എന്ന വാക്കിന്റെ അർത്ഥം ഭാര്യ എന്നാണ്. വളരെ പ്രസിദ്ധമായ ആധികാരിക ബൈബിൾ ആയി ഉപയോഗിക്കപ്പെടുന്ന കിംഗ് ജെയിംസ് വേർഷൻ (KJV) നൽകുന്ന പരിഭാഷ നോക്കാം :
"And every one that hath forsaken houses, or brethren, or sisters, or father, or mother, or WIFE, or children, or lands, for my name's sake, shall receive an HUNDREDFOLD and shall inherit everlasting life." - (Matthew 19:29 KJV)
ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതിയിട്ടുള്ള വാക്കുകൾ ശ്രദ്ധിച്ചുനോക്കൂ - WIFE, HUNDREDFOLD. ഈ വാക്കുകളുടെ അർത്ഥം ടീനേജ് ബോയ്സിനു പോലും അറിയാമല്ലോ.
മലയാളമടക്കമുള്ള പല ബൈബിൾ വിവർത്തനങ്ങളിൽ നിന്ന് സ്വർഗ്ഗത്തിൽ ആസ്വദിക്കുന്ന വസ്തുക്കളുടെ പട്ടികയിലുള്ള 100 ഭാര്യമാരെ തന്ത്രപൂർവ്വം വെട്ടിമാറ്റിയിരിക്കുന്നു !!!
ബൈബിളിന്റെ മറ്റൊരു പതിപ്പായ New International Version ൽ നിന്നും ഇതേ വാക്യം വായിക്കാം:
And everyone who has left houses or brothers or sisters or father or mother or wife or children or fields for my sake will receive a hundred times as much and will inherit eternal life.
മേൽ വാക്യപ്രകാരം യേശു നിമിത്തം സ്വർഗ്ഗത്തിൽ പോകുന്ന വിശ്വാസികൾക്ക് ലഭിക്കുന്നത്:
100 houses
100 brothers
100 sisters
100 fathers
100 mothers
100 WIVES
100 children
100 fields
ഇതേ വാക്യം നമ്മുക്ക് NWT (NEW WORLD TRANSLATION) ൽ എങ്ങിനെയെന്ന് നോക്കാം:
"And everyone that has left houses,or brothers, or sisters or fathers or mothers or children or lands for the sake of my name will RECEIVE MANY TIMES." - (Matthew 19:29 NWT)
ശ്രദ്ധിക്കുക: ബൈബിളിന്റെ ഈ പതിപ്പിൽ നിന്നും WIFE വെട്ടിമാറ്റി ഒഴിവാക്കി. കൂടാതെ HUNDRED എന്നതിനുപകരം MANY TIMES അഥവാ നിരവധി തവണ എന്നാക്കി മാറ്റി എഴുതുകയും ചെയ്തു!
ഇനി ഇതേവാക്യം തന്നെ നമ്മുക്ക് RSV (REVISED STANDARD VERSION) ൽ എപ്രകാരമാണെന്ന് നോക്കാം:
"And every one who has left houses or brothers or sisters or father or mother or children or lands, for my name’s sake, will receive a HUNDREDFOLD, and inherit eternal life." - (Matthew 19:29 RSV)
മറ്റുള്ള പതിപ്പുകളിൽ നിന്നുള്ള ചില വാക്കുകൾ RSVയിൽ അതേപോലെ നിലനിറുത്തി എങ്കിലും ' WIFE 'നെ വെട്ടിമാറ്റി ഇല്ലാതാക്കി. പക്ഷേ HUNDREDFOLD അഥവാ നൂറ് മടങ്ങ് ലഭിക്കും എന്ന പ്രയോഗം നിലനിർത്തുകയും ചെയ്തു.
ബൈബിളിന്റെ New International Version, Berean Study Bible, Webster's Bible Translation, King James Bible, New King James Version, King James 2000 Bible, New Heart English Bible, World English Bible, American King James Version, A Faithful Version, Darby Bible Translation, Geneva Bible of 1587, Bishops' Bible of 1568, Coverdale Bible of 1535, Tyndale Bible of 1526, Literal Emphasis Translation, Literal Standard Version, Berean Literal Bible, Young's Literal Translation, Smith's Literal Translation, Douay-Rheims Bible, Catholic Public Domain Version, Aramaic Bible in Plain English, Lamsa Bible, NT Translations, Godbey New Testament, Haweis New Testament, Mace New Testament, Worsley New Testament തുടങ്ങിയ ഇംഗ്ലീഷ് പതിപ്പുകളിൽ ഭാര്യയെ (WIFE) ത്യജിച്ച ഓരോ വ്യക്തിക്കും സ്വർഗത്തിൽ നൂറു മടങ്ങു ഭാര്യമാരെ തിരികെ ലഭിക്കും.
അതേസമയം, New Living Translation, English Standard Version, New American Standard Bible, NASB 1995, NASB 1977, Amplified Bible, Christian Standard Bible, Holman Christian Standard Bible, Contemporary English Version, Good News Translation, GOD'S WORD® Translation, International Standard Version, NET Bible, American Standard Version, English Revised Version, Worrell New Testament, Weymouth New Testament തുടങ്ങിയ ബൈബിൾ പതിപ്പുകളിൽ ഈ വാക്യത്തിൽ പറയപ്പെട്ട ലിസ്റ്റിൽ നിന്ന് 100 ഭാര്യമാരെ വെട്ടിമാറ്റിയിരിക്കുന്നു.?!
ഇംഗ്ലീഷിൽ മാത്രമല്ല മറ്റു ഭാഷകളിലെയും ബൈബിൾ പതിപ്പുകളുടെ സ്ഥിതി ഇതുതന്നെയാണ്. ഇതോടൊപ്പം ചേർത്തിട്ടുള്ള രണ്ട് മലയാളം പരിഭാഷകളുടെ സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.
യഥാർത്ഥത്തിൽ സുവിശേഷങ്ങളിൽ യേശു വാഗ്ദാനം ചെയ്ത നൂറു ഭാര്യമാരെക്കുറിച്ചു സംസാരിക്കാൻ ചിലർക്ക് ലജ്ജയാണ്. യേശുക്രിസ്തു എന്തോ അശ്ലീലം പറഞ്ഞു എന്ന മാതിരി ഒരു തോന്നലാകണം ഇങ്ങനെ ലഭിക്കുന്ന നൂറു ഭാര്യമാരോടൊത്തുള്ള അനശ്വരമായ ജീവിതത്തെക്കുറിച്ചു പറയുമ്പോൾ ചിലർക്കുണ്ടാകുന്നത്! അതിനാൽ ജനശ്രദ്ധ തിരിക്കാമെന്നു കരുതിയാവണം ബൈബിൾ പതിപ്പുകളിൽ നിന്നും നൂറ് ഭാര്യയെ വെട്ടിമാറ്റുന്നതും മുസ്ലിംകളുടെ മെക്കിട്ട് കയറാൻ ആവേശം കാണിക്കുന്നതും - അവരെ വഴിക്കു വിടാം.
✍️ Muhammad Sajeer Bukhari
Wednesday, 2 August 2023
ഹൂറികളും സ്വർഗവും ഹിന്ദു മതത്തിൽ
രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!!
वराप्सरःसहस्राणिशूरमआयॊधनेहतम
तवरमाणाहिधावन्तिममभर्ताभवेदइति
"ആയിരക്കണക്കിന് സുന്ദരികളായ അപ്സരസുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരോ രക്തസാക്ഷിയുടെ അടുത്തേക്കും തിടുക്കത്തിൽ ഓടിവരുന്നു : "എന്റെ ഭർത്താവാകൂ" [മഹാഭാരതം, ശാന്തി പർവ്വം (പുസ്തകം 12) വിഭാഗം 98; ശ്ലോകം 46]
अनस्थाः पूताः पवनेन शुद्धाः शुचयः
शुचिमपि यन्ति लोकम् |
नैषां शिश्र्नं प्र दहति जातवेदाः
स्वर्गे लोके बहु स्त्रैणमेषाम् ||
“എല്ലില്ലാത്ത, ശുദ്ധമായ, കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട, മിടുക്കൻമാരായ അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. കത്തുന്ന തീ അവരുടെ ജനനേന്ദ്രിയത്തെ ദഹിപ്പിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നതാണ്."
[അഥർവവേദം 4:34:2]
“ഐശ്വര്യ മോഹത്താൽ വിവേചന ശക്തിയില്ലാത്തവരും പ്രമാദം പറയുന്നവരുമായ അജ്ഞന്മാർക്ക് പരലോകം പ്രാപിക്കാനുള്ള സാധനകളെപ്പറ്റിയൊന്നും അറിയുകയില്ല. ഈ ലോകം മാത്രമേയുള്ളൂ, പരലോകമില്ല എന്ന് വിചാരിക്കുന്ന അവർ വീണ്ടും വീണ്ടും എന്റെ അധീനത്തിലേക്കു തന്നെ വരുന്നു" [കഠോപനിഷത്ത്: 2:6].
ഞാനിട്ട റഫറൻസും അതുമായി ബന്ധപ്പെട്ട ചില ലിങ്കുകളും ഏതാനും സ്ക്രീൻ ഷോട്ടുകളുമാണ്. ആവശ്യമുള്ളവർക്ക് തുടർ പഠനത്തിനായി ഉപയോഗിക്കാമല്ലോ.
1. മഹാഭാരതം : 12:98:46
वराप्सरः सहस्राणि शूरम आयोधने हतम तवरमाणा हि धावन्ति मम भर्ता भवेद इति [महाभारत, शांतिपर्व, मंडल 12,अध्याय 98, श्लोक 46].
ഇംഗ്ലീഷ് പരിഭാഷയുടെ ലിങ്ക് : https://spiritualworld.co.in/dharmic-granth/mahabharat-english/mahabharat-in-english-santi-parva/mahabharat-english-book-12-chapter-98/
2. അഥർവവേദം 4:34:2
अनस्थाः पूताः पवनेन शुद्धाः शुचयः
शुचिमपि यन्ति लोकम् |
नैषां शिश्र्नं प्र दहति जातवेदाः
स्वर्गे लोके बहु स्त्रैणमेषाम् ||
സംസ്കൃത മൂലവും ഹിന്ദിയിലുള്ള വ്യാഖ്യാനക്കുറിപ്പും : https://cpdarshi.com/2021/04/11/atharvaveda-4-34/
ഇംഗ്ലീഷ് പരിഭാഷ : https://en.wikisource.org/wiki/Atharva-Veda_Samhita/Book_IV/Hymn_34
3. കഠോപനിഷത്ത് 1:2:6
न साम्परायः प्रतिभाति बालं प्रमाद्यन्तं वित्तमोहेन मूढम्।
अयं लोको नास्ति पर इति मानी पुनः पुनर्वशमापद्यते मे ॥
സംസ്കൃത മൂലം, ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷൻ, ഹിന്ദിവ്യാഖ്യാനം, ഗ്ലോസറി : https://upanishads.org.in/upanishads/3/1/2/6
പികെ നാരായണപ്പിള്ളയും എൻ രാമൻപിളളയും ചേർന്നു തയ്യാറാക്കിയശാങ്കരഭാഷ്യസാരത്തോടു കൂടിയ കാഠകോപനിഷത്ത് പരിഭാഷയും വ്യാഖ്യാനവും സദാനന്ദ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയിരുന്നു. ശ്രേയസ് ഡിജിറ്റൽ ലൈബ്രറിയിൽ നിന്നും കിട്ടിയ ഇതിന്റെ പതിപ്പാണ് ഞാൻ പഠനത്തിനു ഉപയോഗിക്കുന്നത്. സ്ക്രീൻ ഷോട്ട് ചേർത്തിട്ടുണ്ട്.
ലക്ഷ്മി നാരായണൻ തയ്യാറാക്കിയ കഠോപനിഷത്ത് (മലയാളം) കാവ്യപരിഭാഷ ഓൺലൈനിലുണ്ട്. ഞാൻ കൊടുത്ത റഫറൻസിന്റെ അതിലെ പരിഭാഷ:
വിത്തമോഹമാദ്യന്തമേറിടും-
മൂഢനില്ലതും ജ്യോതിസാധന.
ഇല്ലവന്നു പരലോക ചിന്തയും;
ആയിടുന്നിഹംതന്നെ സർവ്വതും.
എത്തിടുന്നവന് എന്റടുക്കലും:
പേർത്തു പേർത്തു നൽകുന്നു ജന്മവും.
https://sites.google.com/site/upanishadmalayalam/%E0%B4%A6%E0%B4%B6/%E0%B4%95%E0%B4%A0%E0%B4%AA%E0%B4%A8%E0%B4%B7%E0%B4%A4%E0%B4%A4-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%B3
✍️ Muhammad Sajeer Bukhari
ഔലിയാക്കളുടെ മർതബയും വഹാബികളുടെ സമ്മതവും !
ഔലിയാക്കളിലെ ഖുത്ബും ഗൗസും മരിച്ചവരെ ജീവിപ്പിക്കും, ഒരുകാര്യം കല്പിച്ചാൽ അതുണ്ടാകും.
- കെ എം മൗലവി
മുജാഹിദ് സ്ഥാപകൻ
കെ.എം മൗലവി എഴുതുന്നു :
"അല്ലാഹു തആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസ്വറുഫ് ആകട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരത യും നിലയുറപ്പും ആകുന്ന തംകീൻ എന്ന മർതബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കെ ഉണ്ടാകയുള്ളൂ. അത് 'അൽ ഖുത്ബ് '
'അൽ ഗൗസ് ' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മാറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അതുണ്ടാകും."
(അൽ വിലായ: വൽ കറാമ: 48)