ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 2 August 2023

ഔലിയാക്കളുടെ മർതബയും വഹാബികളുടെ സമ്മതവും !

 ഔലിയാക്കളിലെ ഖുത്ബും ഗൗസും മരിച്ചവരെ ജീവിപ്പിക്കും, ഒരുകാര്യം കല്പിച്ചാൽ അതുണ്ടാകും.

- കെ എം മൗലവി


മുജാഹിദ് സ്ഥാപകൻ

കെ.എം മൗലവി എഴുതുന്നു :


"അല്ലാഹു തആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസ്വറുഫ് ആകട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരത യും നിലയുറപ്പും ആകുന്ന തംകീൻ എന്ന മർതബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കെ ഉണ്ടാകയുള്ളൂ. അത്  'അൽ ഖുത്ബ് '

'അൽ ഗൗസ് ' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മാറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അതുണ്ടാകും."

(അൽ വിലായ: വൽ കറാമ: 48)