*പടച്ചോനായിക്കൂടെ എന്ന ഇമ്മിണി ബല്യ ചോദ്യത്തിന്*
*നെല്ലിക്കുത്ത് ഉസ്താദിന്റെ മറുപടി.*
✍️അസ്‌ലം സഖാഫി പയ്യോളി
വ്യാജന്മാരുടെയോ മൗലവിമാരുടെയോ ഇമ്മിണി ബല്യ ചോദ്യമാണ്, അല്ലാഹുവിന് ഒരാളെ പടച്ചോൻ ആക്കിക്കൂടെയെന്ന്.!!
അല്ലാഹുവിന് എന്താ വേറെ ഒരാളെ 'ഇലാഹ്' ആക്കിക്കൂടെ എന്നും ഇക്കൂട്ടർ ചോദിച്ചു കൂടായ്കയില്ല. വിവരക്കേടാണല്ലോ ഇവർക്കൊക്കെ ആകെയുള്ള മൊതല്. കൂടെ, കഴിവില്ലാത്ത പടച്ചോൻ, കഴിവില്ലാത്ത ഇലാഹ് എന്നൊക്കെ പറഞ്ഞാൽ പോരെ എന്നൊരു ന്യായവും.
ഉസ്താദ്മാരെയും ഔലിയാക്കളെയും ചീത്തപറഞ്ഞ് ഉള്ള ഈമാൻ ചോർന്നുപോയാൽ എന്ത് ചെയ്യും. അല്ലാഹു കാക്കട്ടെ - ആമീൻ.
ഇത്തരം ചോദ്യങ്ങൾ ഒരു സുന്നിയിൽ നിന്ന് ഒരിക്കലും വരാൻ സാധ്യതയില്ല. കാരണം തൗഹീദിന്റെ നിർവചനം പഠിപ്പിക്കുമ്പോഴെല്ലാം പണ്ഡിതർ ഇത് വിശദീകരിക്കാറുണ്ട്. പിന്നെ സാധാരണക്കാർക്ക് പോലും ഇല്ലാത്ത സംശയം ഈ മൗലവിമാർക്കെങ്ങനെ വന്നു..?!
ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് ന്റെ തൗഹീദ് ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തിൽ ഇത്തരം എല്ലാറ്റിനും മറുപടിയുണ്ട്. ചെറിയൊരു ഭാഗം താഴെ ചേർക്കാം.
"അബ്ദുൽ ഹകീം(റ)പറയുന്നു : നിർബന്ധാസ്തിത്വത്തിൽ അല്ലാഹുവിന് പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ്. ഇത് തന്നെയാണ് സഅദുദ്ധീനുത്തഫ്താസാനി ശർഹുൽ മഖാസിദിൽ പറഞ്ഞതും. അദ്ദേഹം പറഞ്ഞതെന്തന്നാൽ ഉലൂഹിയ്യത്തിലും അതിന്റെ പ്രത്യേകതയിലും പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ്. ഉലൂഹിയ്യത് കൊണ്ടുള്ള വിവക്ഷ നിർബന്ധാസ്തിത്വമാണ്. ഉലൂഹിയ്യത്തിന്റെ പ്രത്യേകതകൊണ്ടുള്ള വിവക്ഷ ആരാധനക്കർഹനായിരിക്കുക, പ്രബഞ്ചത്തിന്റെ നിയന്താവായിരിക്കുക, ശരീരങ്ങളുടെ സ്രഷ്ടാവായിരിക്കുക എന്നിവയാണ്."
(അബ്ദുൽ ഹകീം പേജ് : 66)
അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് ഒരാൾക്ക് ഇലാഹായി(ആരാധ്യൻ)ക്കൂടെ..? ഖാലിക് (പടച്ചോൻ)ആയിക്കൂടെ...?
അല്ലാഹു മറ്റൊരാളെ ഇലഹാക്കൽ അസംഭവ്യമാണ്, ഇലാഹുണ്ടെന്ന വിശ്വാസം തൗഹീദ്ന് പുറത്തുമാണ്. ഇത് പോലെ 'ഖാലിഖുൽ അജ്സാമായി' മറ്റൊരാൾ ഉണ്ടായിക്കൂടെ എന്നതും അസംഭവ്യവും തൗഹീദ്ന് പുറത്തുമാകുന്നു.
ഉലൂഹിയ്യതിന്റെ പ്രത്യേകതകളായ
🔘ആരാധനക്കർഹനായിരിക്കുക,
🔘പ്രപഞ്ചത്തിന്റെ ആകമാനം നിയന്താവായിരിക്കുക
🔘 ശരീരങ്ങളുടെ പടച്ചോനായിരിക്കുക.
ഇവ ഒരാൾക്കും അല്ലാഹു നൽകില്ല, അത് അസംഭവ്യമാണ്. മറ്റൊരാൾക്കുണ്ടെന്ന വിശ്വാസം തൗഹീദ്ന് വിരുദ്ധമാണ്.
ഇതിപ്പോൾ ആരെങ്കിലും കണ്ടുപിടിച്ചതല്ല. ഇമാമീങ്ങൾ മുമ്പേ പഠിപ്പിച്ചതും ഉസ്താദുമാർ എഴുതിവെച്ചതുമാണ്.
അഹങ്കാരം മൂത്ത് ഉസ്താദുമാരെ തള്ളിപ്പറയുമ്പോൾ വിവരക്കേട് വണ്ണം വെക്കുക സ്വാഭാവികമാണ്. മൗലവിമാർക്ക് സംഭവിച്ചതും ഇതുതന്നെയാണ്.
➖➖➖➖➖➖➖➖➖