ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 10 February 2019

വഹാബിസം പാശ്ചാത്യ താല്പര്യമെന്ന് സൗദീ രാജകുമാരൻ

            
പടിഞ്ഞാറിന്റെ അപേക്ഷയനുസരിച്ച് സൗദി വഹാബിസം പ്രചരിപ്പിച്ചു.
  ഖത്തറിൽ നിന്നും ഇറങ്ങുന്ന Gulf times ൽ വന്ന വാർത്ത


ലോകത്ത് വഹാബിസം (സലഫിസം) പ്രചരിക്കാൻ കാരണമായത് പാശ്ചാത്യരുടെ അഭ്യർത്ഥനപ്രകാരമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ശീതയുദ്ധ സമയത്ത് പാശ്ചാത്യ രാജ്യങ്ങൾ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാൻ റിയാദിനോടാവശ്യപ്പെട്ടത് പ്രകാരമാണ് വഹാബിസം പ്രചരിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
https://www.rt.com/news/422563-saudi-wahhabism-western-countries/


പിൻകുറിപ്പ്: അപ്പോൾ തൗഹീദ് ഒരു പുകമറ മാത്രമായിരുന്നു അല്ലേ?
ജൂത സൃഷ്ടി എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലൊരു സൃഷ്ടി തന്നെയാണ് സലഫിസമെന്ന പേരിൽ മുളച്ചുപൊന്തിയ വഹാബിസവും.
സൗദി സുൽത്താൻ തന്നെ വെളിപ്പെടുത്തിയത് നന്നായി, അല്ലായിരുന്നെങ്കിൽ തൗഹീദിന്റെ ശത്രുക്കളായ ജൂതർ പടച്ചുവിട പച്ചക്കളവാണെന്നൊക്കെ ന്യായീകരിച്ച് ചിലർ എത്തുമായിരുന്നു.



പാശ്ചാത്യരും സലഫികളും തകര്‍ന്ന പ്രണയത്തിന്റെ കഥ

സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് ഫണ്ടു വാങ്ങി, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കരിമ്പിന്‍ തോട്ടത്തിലേക്ക് കാട്ടാനക്കൂട്ടങ്ങളെ പോലെ മദമിളകി വരികയായിരുന്നു വഹാബിസമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണിവിടെ. സഊദി രാജകുമാരന്‍ തന്നെ ഇപ്പോള്‍ അക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നു. ഇനി തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും വഴികളെ കുറിച്ചാണ് ആലോചിക്കേണ്ടത്, സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാരുടെ വാക്കുകളും വാദങ്ങളും കേട്ട് അതില്‍ വീണുപോയവരാണ്. അണികള്‍ ഐ.എസ് റിക്രൂട്ട്‌മെന്റില്‍ പെട്ടുപോവുന്നതും സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോവുന്നതും തടയണമെങ്കില്‍, കവലപ്രസംഗങ്ങളുടെ മണല്‍ കൂനകള്‍ മാത്രം മതിയാവില്ലെന്ന് ഇനിയെങ്കിലും സലഫീ-ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ തിരിച്ചറിയണം




2018 മാര്‍ച്ച് 22 ന് വാഷിങ്ടണ്‍ പോസ്റ്റുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ അഭിമുഖം പൊതു സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വഹാബിസം പ്രചരിപ്പിച്ചത് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണെന്ന സത്യം പരസ്യമായി സമ്മതിച്ചിരിക്കുന്നു. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ആഗോളതലത്തില്‍ വഹാബി പ്രസ്ഥാനത്തിന്റെ വ്യാപനം സംഭവിച്ചതെന്നാണ് സഊദി രാജകുമാരന്‍ വെളിപ്പെടത്തിയിരിക്കുന്നത്. പുതിയ ഐ.എസ് കാലത്ത് വഹാബി ഐഡിയോളജിയെ വലിയ ഭീഷണിയായി കാണുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തന്നെയാണ്, ഒരു ഘട്ടത്തില്‍ വഹാബിസത്തെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്തതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണിപ്പോള്‍. വഹാബിസത്തെ പച്ചയ്ക്കു പ്രണയിക്കുകയും വാരിപ്പുണര്‍ന്നു ആശ്ലേഷിക്കുകയും അതോടൊപ്പം ശയ്യപങ്കിടുകയും ചെയ്തവരാണ് പാശ്ചാത്യര്‍. പക്ഷേ, ആ ബന്ധത്തിലുണ്ടായ ഉല്‍പന്നങ്ങള്‍ രൗദ്രഭാവം പൂണ്ടു, പെറ്റവരെയും പോറ്റിയവരെയുമടക്കം കൊന്നുതള്ളാന്‍ തുടങ്ങി. അതിന്റെ നൊമ്പരങ്ങളാണ് പടിഞ്ഞാറിന്റെ പുതിയ വഹാബി വിരോധവും സഊദിയുടെ കുറ്റസമ്മതങ്ങളും.
വഹാബിസം ഒരു നവോത്ഥാന പ്രസ്ഥാനമാണെന്ന് ലോകമാകെ തെറ്റിദ്ധരിച്ച കാലഘട്ടമുണ്ടായിരുന്നു. വഹാബി പ്യൂരിട്ടാനിസത്തെ പൂമാലയിട്ടു സ്വീകരിക്കാനും, അതിന്റെ വിപ്ലവവീര്യത്തെ കുറിച്ച് അപദാനങ്ങള്‍ വാഴ്ത്താനും അന്ന് പാശ്ചാത്യ-പൗരസ്ത്യ ശക്തികളെല്ലാം മത്സരിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ, സാമ്രാജ്യത്വ ശക്തികള്‍ വഹാബീ മൂവ്‌മെന്റിനും അതിന്റെ നായകന്മാര്‍ക്കും ഫണ്ടും പണവും നല്‍കി പ്രോത്സാഹിപ്പിച്ചതിന്റെ രേഖകള്‍ ചരിത്രാന്വേഷകര്‍ക്കു കണ്ടെത്താനാവും. പക്ഷേ, ജന്മം നല്‍കിയവരെയും പോറ്റി വളര്‍ത്തിയവരെയും തിരിഞ്ഞുകൊത്തുന്ന ഭീകരാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് വഹാബിസവും അതിന്റെ ഉപഘടകങ്ങളും. ആഗോള സമൂഹത്തിന്റെ ഉറക്കംകെടുത്തുന്നഅവസ്ഥയിലേക്ക് അവയിന്നു വളര്‍ന്നിരിക്കുന്നു. ഐ.എസ്, അല്‍ഖാഇദ, ബൊക്കോഹറാം, ലഷ്‌കറെ ത്വയ്ബ തുടങ്ങിയവ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകളായി വളര്‍ന്നത് വലിയ ഞെട്ടലോടെയാണ് ലോകം നോക്കിക്കാണുന്നത്. ഈ ഭീകര സംഘങ്ങളെല്ലാം ആശയങ്ങള്‍ സ്വീകരിച്ചത് വഹാബീ പ്രസ്ഥാനത്തില്‍ നിന്നാണെന്ന് ഇന്ന് ലോകമാകെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്ന് മുസ്‌ലിം ലോകം അനുഭവിക്കുന്ന എല്ലാപ്രശ്‌നങ്ങളുടെ അടിവേരും കിടക്കുന്നത് വഹാബിസവും സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഭൂമികയിലാണ്. എ.ഡി. 1288 മുതല്‍ മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഒട്ടോമന്‍ എംബയര്‍)ന്റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഒരു ചരടില്‍ കോര്‍ത്തിണക്കിയത് ഉസ്മാനിയ്യാ ഖിലാഫത്താണെന്നു സമ്മതിക്കാതെ വയ്യ. പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനു മുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതുകൊണ്ട് തന്നെ അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി മുസ്‌ലിം ലോകത്തേക്കു നോട്ടമിട്ട ബ്രിട്ടന് ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു. അതിനു വേണ്ടി അവര്‍ നിരവധി പദ്ധതികളാവിഷ്‌കരിക്കുകയും ചാരസംഘങ്ങളെ പറഞ്ഞുവിടുകയും ചെയ്തു. അതിലൊന്നാണ് വഹാബിസം.
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നത്രെ വഹാബിസത്തിന്റെ പിറവി. എ.ഡി. 1724-ല്‍ ‘വഹാബീ ശൈഖ്’ ബസ്വറയിലെത്തിയ സമയത്തു തന്നെയാണ് ഹംഫറും അവിടെ എത്തുന്നത്. മുസ്‌ലിംകളെ പാരമ്പര്യത്തില്‍ നിന്നടര്‍ത്തിമാറ്റി സാമ്രാജ്യത്തിന്റെ ആശ്രിതരാക്കിത്തീര്‍ക്കാന്‍ അവര്‍ നടത്തിയ ഉപജാപങ്ങള്‍ ‘മുദാക്കിറാത്തു മിസ്റ്റര്‍ ഹംഫര്‍’, ‘അല്‍ ജാസൂസുല്‍ ബരീത്വാനി ഫീ ബിലാദില്‍ ഇസ്‌ലാമിയ്യ’ (Colonization Idea Mr. Humphry’s Memories: The English spy in Islamic cotnries) പോലുള്ള ഗ്രന്ഥങ്ങളില്‍ വായിക്കാനാകും.

1737-ല്‍ രാഷ്ട്രീയ രൂപം സ്വീകരിച്ച വഹാബിസത്തെയാണ് ഇസ്‌ലാമിക ഖിലാഫത്തിനെതിരേ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. സാമ്രാജ്യത്വ തല്‍പരനായ ഇബ്‌നു സഊദും ശൈഖ് നജ്ദിയും 1760-ല്‍ ഒരു വഹാബീ രാഷ്ട്രം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായിരുന്നു. ഈ സഹായത്തിന്റെ ബലത്തിലായിരുന്നു തുര്‍ക്കി ഖിലാഫത്തിനെതിരേ വഹാബികള്‍ കലാപത്തിനൊരുങ്ങിയതും വിശുദ്ധ ഹിജാസില്‍ നരനായാട്ടു നടത്തി പുതിയൊരു രാഷ്ട്രം സ്ഥാപിച്ചതും. 1915-ല്‍ വഹാബീ രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ്, ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്‌സി കോക്‌സുമായി ഉടമ്പടി ഉണ്ടാക്കുകയും ബ്രിട്ടീഷ് മേധാവി ഫീല്‍ബയെ ഉപദേശകനാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാംലോക യുദ്ധത്തില്‍ ഉസ്മാനിയ്യാ ഖിലാഫത്തിനെതിരേ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മാസംതോറും 25,000 ഡോളര്‍ ഇബ്‌നു സഊദ് കൈപറ്റിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു. (The middle etsa a htsiory Sidney Ntteletion Fisher, P575). ലോക മുസ്‌ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരേ ആളിക്കത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അവരുമായി വഹാബികള്‍ കൈകോര്‍ത്തത്. ഒന്നാംലോക യുദ്ധ (1914-1918)ത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരേ ബ്രിട്ടനെ സഹായിക്കുകയും സാമ്രാജ്യത്വ ശക്തികളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയുമായിരുന്നു വഹാബികള്‍. യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്തീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്നു അറബികളുടെ നെഞ്ചത്തു കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഓശാന പാടുകയായിരുന്നു വഹാബിസം.

എ.ഡി. 1192-ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ കൈയിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ഥികളാക്കി മാറ്റുന്നതിലും വഹാബിസത്തിനു ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം.  മുസ്‌ലിം മുഖ്യധാരക്കു നേരെ വഹാബികളെ കയറൂരിവിട്ടതും കൊലവിളി നടത്താന്‍ ധൈര്യം നല്‍കിയതും സാമ്രാജ്യത്വ ശക്തികളായിരുന്നു. ആദ്യം ബ്രിട്ടനും പിന്നീട് അമേരിക്കയും അവരെ ഉപയോഗപ്പെടുത്തി. ശീതയുദ്ധ കാലഘട്ടത്തില്‍ സോവിയറ്റ് യൂനിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുസ്‌ലിംകള്‍ പോരാട്ടം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അമേരിക്ക ഉപയോഗപ്പെടുത്തിയത് അവിടെ വളര്‍ന്നുവന്ന ചില വഹാബി ഗ്രൂപ്പുകളെയായിരുന്നു. സഊദിയിലെ വഹാബീ പാഠശാലയില്‍ നിന്നു പഠിച്ചിറങ്ങിയ ഉസാമാ ബിന്‍ലാദിനെ പോലുള്ളവര്‍ അഫ്ഗാനിസ്ഥാനിലെത്തുന്നതും താലിബാനിസം പിറവിയെടുക്കുന്നതുമെല്ലാം അങ്ങനെയാണ്. പഴയ വഹാബിസത്തിന്റെ പരിഛേദമാണ് താലിബാന്‍, ഐ.എസ്, ബെക്കോഹറാം തുടങ്ങിയ ഭീകര സംഘങ്ങള്‍. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഇസ്‌ലാമിക മുഖം കൂടുതല്‍ വിശുദ്ധിയോടെ അവതരിപ്പിച്ച സൂഫികളുടെയും ഔലിയാക്കളുടെയും ഖാന്‍ഖാഹുകള്‍ക്കും മഖ്ബറകള്‍ക്കും നേരെ ‘കര്‍സേവ’ സംഘടിപ്പിച്ചുകൊണ്ടാണ് താലിബാനിസത്തിന്റെയും ഐ.എസിന്റെയുമെല്ലാം രഥയാത്ര ആരംഭിച്ചതുതന്നെ. ആദ്യഘട്ടത്തില്‍ അതിനു ഒത്താശ ചെയ്തു കൊടുത്തത് അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയാണ് എന്നത് അനിഷേധ്യ വസ്തുതയാണ്. ഈ കൂട്ടുകെട്ട് പിന്നീട് വഷളാവുകയും മറ്റൊരു നാടകത്തിനു വഴിമാറുകയും ചെയ്തു എന്നത് പുതിയ വര്‍ത്തമാനം. പ്രസ്തുത നാടകത്തിന്റെ തിരശ്ശീലക്കു പിന്നില്‍ പോലും ഒരു സമുദായത്തെ മൊത്തത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വേട്ടയാടാനുള്ള ഹിഡന്‍ അജണ്ടകള്‍ പതിയിരിക്കുന്നു എന്ന സംശയം ബലപ്പെട്ടു വരികയാണിപ്പോള്‍. എന്തുതന്നെയായാലും താലിബാന്‍, അല്‍ഖാഇദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഊര്‍ജം സ്വീകരിച്ചത് പാരമ്പര്യ ഇസ്‌ലാമില്‍ നിന്നായിരുന്നില്ല. ആരും അങ്ങനെ ആരോപിച്ചിട്ടുമില്ല. വഹാബിസമായിരുന്നു അവയുടെ ആശയ സ്രോതസ്സ്.

സഊദി കേന്ദ്രീകരിച്ചു വളര്‍ന്നു വന്ന റാഡിക്കല്‍ വഹാബിസവും ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ലിബറല്‍ വഹാബിസവും സാമ്രാജ്യത്വ ശക്തികളുടെ തണലും തലോടലുമേറ്റു വളര്‍ന്നവ തന്നെയാണ്. ജമാലുദ്ദീന്‍ അഫ്ഗാനി(1838-1898), മുഹമ്മദ് അബ്ദു(1849-1905), റശീദ് രിള(1865-1935) തുടങ്ങിയവരാണല്ലോ ഇസ്‌ലാഹീ പ്രസ്ഥാനമെന്നറിയപ്പെടുന്ന ലിബറല്‍ വഹാബിസത്തിന്റെ ആചാര്യന്മാര്‍. ഈ ത്രിമൂര്‍ത്തികള്‍ സാമ്രജ്യത്വശക്തികളുമായി പരസ്യമായി തന്നെ കിടക്ക പങ്കിട്ടവരാണെന്ന് കണ്ടെത്താനാവും. ഇസ്‌ലാമിനകത്തേക്ക് അധിനിവേശത്തിന്റെ സാംസ്‌കാരിക അജന്‍ഡകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട മാസോണിസ്റ്റ് ചാരന്മാരായിരുന്നു ഈ ത്രിമൂര്‍ത്തികള്‍. the largtse world wide secret society (ഏറ്റവും വലിയ ആഗോള രഹസ്യസമൂഹം) എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ മാസോണിസത്തെ പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിനെ പൊളിച്ചെഴുതാന്‍ വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് ആണത്രെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനു രശീദുരിളക്ക് സാമ്പത്തിക സഹായം നല്‍കിയത്. ഇതു മണത്തറിഞ്ഞ ഉസ്മാനീ ഗവര്‍ണര്‍ ഖേദിവ് ഇസ്മാഈല്‍, റശീദ് രിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടു. ഈ ത്രിമൂര്‍ത്തികളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ഹസനുല്‍ബന്നയുടെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ഉള്‍പ്പെടെയുള്ളവ പിന്നീട് രംഗപ്രവേശം ചെയ്തത്. സാമ്രാജ്യത്വത്തിന്റെ ഈ മൂന്ന് അടുപ്പിന്‍കല്ലുകള്‍ തന്നെയാണ് കേരളത്തിലെ സലഫി-ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനം.

സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് ഫണ്ടുവാങ്ങി, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കരിമ്പിന്‍ തോട്ടത്തിലേക്ക് കാട്ടാനക്കൂട്ടങ്ങളെ പോലെ മദമിളകി വരികയായിരുന്നു വഹാബിസമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണിവിടെ. സഊദി രാജകുമാരന്‍ തന്നെ ഇപ്പോള്‍ അക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നു. ഇനി തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും വഴികളെ കുറിച്ചാണ് ആലോചിക്കേണ്ടത്, സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാരുടെ വാക്കുകളും വാദങ്ങളും കേട്ട് അതില്‍ വീണുപോയവരാണ്. അണികള്‍ ഐ.എസ് റിക്രൂട്ട്‌മെന്റില്‍ പെട്ടുപോവുന്നതും സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോവുന്നതും തടയണമെങ്കില്‍, കവലപ്രസംഗങ്ങളുടെ മണല്‍ കൂനകള്‍ മാത്രം മതിയാവില്ലെന്ന് ഇനിയെങ്കിലും സലഫീ-ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ തിരിച്ചറിയണം. അടിത്തറ ശരിപ്പെടുത്താതെ എത്രവലിയ മാനവികത പറഞ്ഞാലും, അവസാനം അത് തീവ്രവാദത്തിലേക്ക് എത്തുമെന്നത് ഈ പ്രസ്ഥാനങ്ങളുടെ അനുഭവമാണ്. അവര്‍ക്കു മുന്നില്‍ തിരിച്ചറിവിന്റെ പുതിയ വഴി തുറക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കുറ്റസമ്മതം.

















പടിഞ്ഞാറിന്റെ അപേക്ഷയനുസരിച്ച് സൗദി വഹാബിസം പ്രചരിപ്പിച്ചു.
  ഖത്തറിൽ നിന്നും ഇറങ്ങുന്ന Gulf times ൽ വന്ന വാർത്ത.👇🏼👇🏼👇🏼




*സഊദിയില്‍ വഹാബിസം ഇല്ല; ഇസ്‌ലാം മാത്രം- സഊദി കിരീടാവകാശി*

റിയാദ്: സഊദിയില്‍ വഹാബിസം എന്നൊന്നുള്ളത് ഇല്ലെന്നും വിശ്വാസികളില്‍ പലരും മദ്ഹബുകളില്‍ ഏതിലെങ്കിലും ഒന്നില്‍ പിന്തുടരുന്നവരുമാണെന്നു സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. അമേരിക്കയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ ‘ദ അറ്റ്‌ലാന്റിക് ‘ മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

1979 നു മുമ്പുള്ള സഊദിയുടെ മുഴുവന്‍ വരുമാനങ്ങളും ബ്രദര്‍ഹുഡിനോട് ആശയതലത്തില്‍ സാമ്യമുള്ള വഹാബിസം പ്രചരിപ്പിക്കുന്നതിനല്ലേ ഉപയോഗപ്പെടുത്തിയതെന്നായിരുന്നു ലേഖകന്‍ ജെഫ്രി ഗോഡ് ബെര്‍ഗിന്റെ ചോദ്യം. എന്നാല്‍ വഹാബിസം എന്ന സംജ്ഞയെ കുറിച്ചറിയില്ലെന്നും താങ്കള്‍ വ്യക്തമാക്കുമോയെന്നമായിരുന്നു കിരീടവകാശിയുടെ മറു ചോദ്യം. തുടര്‍ന്ന് 18 ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് സ്ഥാപിച്ച, തീവ്രസ്വഭാവമുള്ള ഭീകര പ്രസ്ഥാനമാണെന്ന് വഹാബിസം എന്നായിരുന്നു ലേഖകന്‍ മറുപടി നല്‍കി.

അതിന് മറുപടിയായാണ് വഹാബിസം എന്നുള്ളത് കൃത്യമായി വ്യഖ്യാനിക്കാന്‍ കഴിയില്ലെന്നും സഊദിയില്‍ വഹാബിസം എന്നൊന്ന് ഇല്ലെന്നും തങ്ങളാരും ഇങ്ങനെ വിശ്വസിക്കുന്നില്ലെന്നും കിരീടവകാശി വിശദീകരണം നല്‍കിയത്.

 സഊദിയില്‍ സുന്നി , ശീഈ എന്നീ രണ്ടു വിഭാഗം മുസ്‌ലിംകളുണ്ട്. ഹംബലി, ഹനഫി, ശാഫിഈ, മാലികി എന്നീ നാലു കര്‍മ്മശാസ്ത്ര ചിന്താധാരകളുമുണ്ട്. ചില വിഷയങ്ങളില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാറ്റിലും നന്മയുണ്ട്. കിരീടവകാശി വ്യക്തമാക്കി.

 ചിലയാളുകള്‍ വഹാബിസത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതേ കുറിച്ച് അറിയില്ലെന്നും മറ്റൊരു ഭാഗത്ത് ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ കുടുംബമാണ് ഇന്ന് ആലുശൈഖ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ രാജ്യത്തുണ്ട്. സഊദി മന്ത്രിസഭയിലും ഉന്നത സ്ഥാനങ്ങളിലും ഇന്ന് ശീഈ വിശ്വാസികളെ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

       ഇറാന്‍, ബ്രദര്‍ ഹുഡ്, ഭീകര സംഘടനകള്‍  തിന്മയുടെ ത്രയങ്ങളാണെന്ന് പറയുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇസ്‌ലാമിക രാജ്യം ബലപ്രയോഗത്തിലൂടെ സൃഷ്ടിക്കുകയാണ് ഈ മൂന്നു കക്ഷികളുടെയും വാദങ്ങളുടെ അടിസ്ഥാന തത്വമെന്നും ഇത് ഇസ് ലാമിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാനാണ് ദൈവീക കല്‍പന. അമുസ്‌ലിം രാജ്യങ്ങളിലെ അവിശ്വാസികള്‍ക്ക്  സത്യം മനസ്സിലാക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും മുസ്‌ലിംകള്‍ക്ക്  മത പ്രബോധനത്തിന് സ്വാതന്ത്യമുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ഒരു ചോദ്യത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞു.

http://suprabhaatham.com/gulf-05-03-18-gulfnews/



5





സലഫിസത്തിനെതിരെ സഊദി രാജകുമാരന്റെ തുറന്നുപറച്ചില്‍


സലഫിസത്തിനെതിരെ സഊദി രാജകുമാരന്റെ തുറന്നുപറച്ചില്‍
വഹാബിസം, സലഫിസം തുടങ്ങിയ സംജ്ഞകള്‍ ഇസ്‌ലാമിക ലോകത്തെ പരിഷ്‌കരണ, നവോത്ഥാന സംരംഭങ്ങളുമായി ഇതുവരെ ചേര്‍ത്തുപറഞ്ഞവരെ ഞെട്ടിക്കുന്നതായിരുന്നു സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് സല്‍മാന്റെ തുറന്നുപറച്ചിലുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് അമേരിക്കയിലെ പ്രശസ്ത പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റു’മായുള്ള അഭിമുഖത്തില്‍ മറ്റൊരു സത്യം അദ്ദേഹം തുറന്നടിച്ചു. വഹാബിസത്തെ ലോകത്തെമ്പാടും തന്റെ മുന്‍ഗാമികള്‍ പ്രചരിപ്പിച്ചത് പാശ്ചാത്യശക്തികളുടെ ആവശ്യപ്രകാരമായിരുന്നു എന്ന്. ശീതയുദ്ധകാലത്ത് കമ്യൂണിസത്തെയും അതിന്റെ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള പള്ളികളിലേക്കും മതപാഠശാലകളിലേക്കും ഫണ്ടൊഴുക്കി അവിടുത്തെ മുസ്‌ലിം സമൂഹത്തെ വിധേയരാക്കാനും കമ്യൂണിസത്തെ ചെറുത്തുതോല്‍പിക്കാനും ബ്രിട്ടനും അമേരിക്കയുമൊക്കെ വഹാബി ആശയഗതികള്‍ കയറ്റുമതി ചെയ്യുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നുവത്രെ. ഇസ്‌ലാമിന്റെ നവീകരണദൗത്യം ഏറ്റെടുത്ത് രംഗപ്രവേശം ചെയ്ത ആധുനിക പരിഷ്‌കരണ ആശയധാരകളെല്ലാം കുറിച്ച് ഈ സംശയം ബുദ്ധിജീവികള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്നു. അത് ഇതോടെ ദൃഢപ്പെട്ടു. വന്‍ശക്തികളുടെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഉപകരണമായിരുന്നു വഹാബിസം എന്നാണ് മുഹമ്മദ് രാജകുമാരന്‍ പടിഞ്ഞാറന്‍ ലോകത്ത് ചെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. ഇതോടെ അനാവൃതമാകുന്നത് ആധുനിക ഇസ്‌ലാമിന്റെ രണ്ടു നൂറ്റാണ്ട് നീണ്ട വ്യാജ നവോത്ഥാന ചരിത്രമാണ്. അതോടൊപ്പം തന്നെ മുസ്‌ലിം ലോകത്തെ കരവലയങ്ങളിലൊതുക്കാനും ഇസ്‌ലാമികസമൂഹത്തെ ജഡാവസ്ഥയിലും രാഷ്ട്രീയ അടിമത്തത്തിലും നിലനിര്‍ത്താനും വഹാബിസത്തെയും സലഫിസത്തെയും പടിഞ്ഞാറ് എത്ര സമര്‍ത്ഥമായാണ് ദുരുപയോഗം ചെയ്തതെന്നുകൂടി ഈ തുറന്നുപറച്ചില്‍ വെളിപ്പെടുത്തുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്റെ വെളിപ്പെടുത്തലുകളില്‍ ശാഹിദിന് പുതുമ തോന്നാതിരുന്നത് ഈ കോളത്തില്‍ക്കൂടി തന്നെ പലതവണ, വഹാബിസത്തിന്റെ ഗോദ്ഫാദര്‍മാര്‍ പശ്ചാത്യന്‍ കോളനിശക്തികളും അഭിനവ സാമ്രാജ്യത്വവുമാണെന്ന് ചുണ്ടിക്കാട്ടിയത് കൊണ്ടാവണം. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ സൃഷ്ടിച്ചത് വഹാബിസത്തിന്റെ കോശങ്ങളിലെ അപകടകാരികളായ ജീനുകളുടെ മ്യൂട്ടേഷന്‍ വഴിയാണെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്. ആധുനിക ഇസ്‌ലാമിക ലോകത്തിന്റെ ഭാഗധേയം നിര്‍ണയിച്ചത് മുസ്‌ലിംകളുടെ മസ്തിഷ്‌കമായിരുന്നില്ല, പ്രത്യുത ഇസ്‌ലാമിന്റെ ശത്രുക്കളുടെ കുടിലതന്ത്രങ്ങളായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ‘യാഥാസ്ഥിതിക ഇസ്‌ലാമി’നെതിരെ ലോകമെമ്പാടും നടന്ന പോരാട്ടങ്ങളും അധിക്ഷേപങ്ങളും യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പടിഞ്ഞാറ് വിലക്കെടുത്ത ഒരുപറ്റം ‘പുരോഗമനപരിഷകളുടെ’ വകയായിരുന്നുവെന്ന് ഇപ്പോഴെങ്കിലും സമ്മതിക്കേണ്ടിവരും. ‘ഇസ്‌ലാമിക ലോകം ‘ (ങൗഹെശാ ംീൃഹറ) എന്ന പരികല്‍പനക്ക് തുടക്കമിടുന്നത് തന്നെ യൂറോപ്പ് ഇസ്‌ലാമിനെ ശത്രുപക്ഷത്ത് നിറുത്തിയതിന് ശേഷമാണെന്ന സെമീല്‍ ഐദീന്റെ (ഠവല കറലമ ീള ങൗഹെശാ ണീൃഹറ, അ ഏഹീയമഹ ശിലേഹഹലരൗേമഹ ഒശേെീൃ്യ) നിരീക്ഷണത്തില്‍നിന്ന് തുടങ്ങണം ഇസ്‌ലാമിലെ ചിന്താവ്യതിയാനങ്ങളെ പടിഞ്ഞാറ് ഏതെല്ലാം തരത്തില്‍ രാഷ്ട്രീയഅജണ്ട ലക്ഷ്യമിട്ട് ചൂഷണം ചെയ്തുവെന്ന് മനസിലാക്കാന്‍. 13ാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക നാഗരികതയെ കശക്കിയെറിഞ്ഞ് താര്‍ത്താരികള്‍ നടത്തിയ ആക്രമണപരമ്പരയുടെ പിന്നില്‍ ക്രൈസ്തവലോകത്തിന്റെ പങ്കുണ്ടോ എന്ന അന്വേഷണത്തിനു പോലും പ്രസക്തിയുണ്ട്.
വഹാബി ബ്രിട്ടീഷ് ഗൂഢാലോചന
മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ നജ്ദിയന്‍ പാഠങ്ങള്‍ പ്യൂരിറ്റാനിയന്‍ ഇസ്‌ലാമിന്റെ കാല്‍പനിക ലഹരിയാണ് ഒരുവേള മുസ്‌ലിം ലോകത്താകമാനം വാരിവിതറിയത്. സഊദി അറേബ്യയില്‍ ഒതുങ്ങിനില്‍ക്കേണ്ട വഹാബിസം എങ്ങനെ ലോകമുസ്‌ലിംകളിലേക്ക് പരന്നൊഴുകി എന്ന അന്വേഷണത്തിനു മുമ്പ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്താസരണി പരമ്പരാഗത വിശ്വാസങ്ങളെ എത്രമാത്രം കടപുഴക്കിയെറിഞ്ഞുവെന്ന് മനസ്സിലാക്കണം. പടിഞ്ഞാറിന്റെ ഗൂഢാലോചനകള്‍ മുസ്‌ലിം ലോകത്ത് സൃഷ്ടിച്ച കലാപം എത്ര ആഴത്തിലാണ് മുസ്‌ലിം സമൂഹത്തെ ഗ്രസിച്ചതെന്ന് അപ്പോഴാണ് ബോധ്യപ്പെടുക. ഉസ്മാനിയ്യ ഖിലാഫത്ത് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി പരിലസിച്ച ഒരു കാലസന്ധിയിലാണ് മുസ്‌ലിം ലോകത്ത് കുഴപ്പമുണ്ടാക്കാന്‍ വഹാബി ആചാര്യന്‍ കടന്നുവരുന്നത്. ബ്രിട്ടന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ‘സഊദി പ്രോജക്ട്’ എന്ന് വേണം വഹാബിസത്തെ വിശേഷിപ്പിക്കാന്‍. ‘ശുദ്ധ ഇസ്‌ലാമിലേക്കുള്ള തിരിച്ചുപോക്ക്’ എന്ന പേരില്‍ മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ തന്റെ പരിധിക്ക് പുറത്തുള്ള എല്ലാ മുസ്‌ലിംകളെയും നരകത്തില്‍ തള്ളി. അതോടെ അവരുടെ ജീവന്‍, മാനം എല്ലാമെല്ലാം പിച്ചിച്ചീന്തപ്പെട്ടു. സമുദായഭ്രഷ്ടും മതപരിത്യാഗ വിചാരണയുമൊക്കെ ഒരു കാലഘട്ടത്തിന്റെ നവോത്ഥാനമാര്‍ഗമായി പടര്‍ന്നുപിടിച്ചു. എവിടെയെല്ലാം അദ്ദേഹം കാല്കുത്തിയോ അവിടെയെല്ലാം രാഷ്ട്രീയസംഘര്‍ഷം നിത്യസംഭവമായി. അങ്ങനെയാണ്. മംഗോളിയരുടെ ആക്രമണ പരമ്പരക്കു ശേഷം മുസ്‌ലിം നാഗരികതകളുടെ ശവക്കൂനക്കു മുന്നിലിരുന്ന് ചികില്‍സ വിധിച്ച ഇബ്‌നു തൈമിയയുടെ പുത്തനാശയങ്ങള്‍ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കൈയിലെയും ആയുധമാകുന്നത്. ശീഇസവും സൂഫിസവും ഗ്രീക്ക് തത്ത്വചിന്തയുമൊക്കെയാണ് ഇസ്‌ലാമിന്റെ ആന്തരിക സത്ത ചോര്‍ത്തിക്കളഞ്ഞതെന്ന പ്രചാരണം അജണ്ടയാക്കി ഖബര്‍ സന്ദര്‍ശനവും നബിദിനാഘോഷവും പുണ്യാത്മാക്കളോടുള്ള ആദരപ്രകടനവുമെല്ലാം അനിസ്‌ലാമികമാണെന്ന് വിധി എഴുതി. അതൊക്കെ ഒരിക്കലും പൊറുക്കാത്ത തെറ്റാക്കി ആ തെറ്റ് ചെയ്തവരെ നശിപ്പിച്ചു. ഇതിനൊക്കെ പിന്നില്‍ വലിയൊരു രാഷ്ട്രീയമുണ്ടായിരുന്നു. കോളനിശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചിന്താപദ്ധതിക്ക് രൂപം നല്‍കുന്നത് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും ചേര്‍ന്നാണെന്ന് ‘അല്‍ ജാസൂസുല്‍ ബരീത്വാനി ഫി ബിലാദില്‍ ഇസ്‌ലാമിയ്യ’ (ഇസ്‌ലാമിക രാജ്യത്തെ ബ്രിട്ടീഷ് ചാരന്‍) എന്ന ചരിത്രഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1724ലാണ് ഇരുവരും ബസ്വറയില്‍ സന്ധിക്കുന്നത്. എങ്ങനെ മുസ്‌ലിം ലോകത്തെ പരമ്പരാഗത വിചാരഗതിയില്‍നിന്ന് മാറിച്ചിന്തിപ്പിച്ച്, പശ്ചാത്യരുടെ ആശ്രിതരും ദാസന്മാരുമാക്കാം എന്നായിരുന്നു ഈ കൂട്ടുകെട്ട് കൂലങ്കശമായി ചിന്തിച്ചത്. അങ്ങനെയാണ് സുന്നി ഇസ്‌ലാമിന്റെ ആന്തരിക ചൈതന്യത്തെ ചോര്‍ത്തിക്കളയുന്ന, പൂര്‍വസൂരികളുമായുള്ള നാഭീനാളബന്ധം അറുത്തുമാറ്റുന്ന പുതിയ മതസിദ്ധാന്തം കരുപ്പിടിപ്പിക്കുന്നത്. സഊദി അറേബ്യയുടെ വികാസപരിണാമത്തില്‍ സലഫിസം എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഈ മാരകചിന്താപദ്ധതി എന്തുമാത്രം നിര്‍ണായകമായി എന്ന് നാം പലവട്ടം പരിശോധിച്ചതാണ്. തക്ഫീറിന്റെ ശിക്ഷയായ ദാരുണ മരണം വ്യാപകമായി കൊടുത്തുകൊണ്ടിരുന്നപ്പോള്‍, വര്‍ത്തമാനകാലഘട്ടത്തില്‍ ഐ.എസ് ഭീകരസംഘടന കാട്ടിക്കൂട്ടിയതെന്തോ അതിലേറെ മൃഗീയതകള്‍ക്ക് ചരിത്രം സാക്ഷിയായി.
ഇബ്‌നു അബ്ദുല്‍ വഹാബും നജ്ദിലെ ദറഇയ്യയില്‍ (ഇന്നത്തെ റിയാദിന് സമീപം) ആസ്ഥാനമാക്കി നാട്ടുരാജ്യം കൈയാളിയ സഊദ് ബ്‌നു അബ്ദുല്‍ അസീസും ചേര്‍ന്നാണ് വഹാബിപദ്ധതിക്ക് തുടക്കമിടുന്നത്. രാജാവിന് വഴങ്ങാത്തവരെയും അവരുടെ ഭാര്യസന്തതികളെയും കൊല്ലുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും വേണമെന്നാണ് വഹാബിസം ഉത്തരവിറക്കിയത്. വികൃതചിന്തകള്‍ മൂലം സ്വദേശത്തുനിന്ന് ആട്ടിയോടിക്കപ്പെട്ട മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് 1741ലാണ് നജ്ദിലെത്തുന്നത്. നജ്ദിയന്‍ പാരമ്പര്യത്തെയും ഭരണക്രമത്തെയും അട്ടിമറിച്ച് തന്റെ അധികാരസീമ വികസിപ്പിക്കാന്‍ വഹാബിയന്‍ ആശയഗതികളെ കൂട്ടുപിടിച്ച ഇബ്‌നു സഊദ് സമീപ നാട്ടുരാജ്യങ്ങളിലേക്ക് ഇരച്ചുകയറുകയും വ്യാപക അക്രമം അഴിച്ചുവിടുകയും തോന്നിയിടത്തെല്ലാം കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തു. 1801ല്‍ കര്‍ബല ആക്രമിക്കുകയും ഇമാം ഹുസൈന്റെ മഖ്ബറ തകര്‍ക്കുകയും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കുകയും ചെയ്തു. 1803ല്‍ മക്കയില്‍ പ്രവേശിക്കുകയും കഅ്ബക്ക് ചുറ്റുമുള്ള എണ്ണമറ്റ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തു നിലംപരിശാക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്ത് കെട്ടിപ്പൊക്കിയ എത്രയോ ചരിത്രസൗധങ്ങളാണ് വഹാബിസത്തിന്റെ ഉത്തരവ് പ്രകാരം ധൂമപടലങ്ങളായി മാറിയത്. മദീനയെയും അതേ ദുര്‍വിധി കാത്തിരിക്കുന്നുണ്ടായിരുന്നു. 1812ല്‍ ഉസ്മാനിയ്യ ഭരണകൂടം ശക്തമായ ഒരു സൈന്യത്തെ അയച്ചാണ് ഇബ്‌നുസഊദ് വഹാബി അക്രമിപ്പടയെ തൂത്തെറിയുന്നത്.
20ാം നൂറ്റാണ്ടിലെ തിരിച്ചുവരവ്
ആധുനിക സഊദി അറേബ്യയുടെ പിറവിയും വഹാബിസത്തിന്റെ ഇടപെടലുകളും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൂചിപ്പിച്ച പശ്ചാത്യരുടെ രാഷ്ട്രീയഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന വസ്തുതകള്‍ നമ്മുടെ മുന്നില്‍ ചരിത്രരേഖകളായി വാര്‍ന്നുവീഴുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപയോഗിച്ചാണ് ബ്രിട്ടീഷ് കോളനിശക്തികള്‍ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ ഉപജാപങ്ങളത്രയും നടത്തിയതെങ്കില്‍ അമേരിക്കന്‍ ഭരണകൂടം സഊദി ഭരണാധികാരിയുമായി നേരിട്ട് ആശയവിനിമയം നടത്തി പിറക്കാനിരുന്ന എണ്ണശക്തിയെ തങ്ങളുടെ വരുതിയില്‍ പിടിച്ചുനിറുത്തുകയായിരുന്നു. സര്‍ പെഴ്‌സി കോക്‌സും ഹാരിസെന്റ് ജോണ്‍ ഫില്‍ബിയും (18851960) അബ്ദുല്‍ അസീസിന്റെ രാഷ്ട്രീയ ഉപദേശകരായി എത്തുന്നതോടെയാണ് പശ്ചാത്യഗൂഢാലോചന അപകടരൂപം പ്രാപിക്കുന്നത്. ബ്രിട്ടീഷ് കോളനി ഓഫിസിലെ രഹസ്യാന്വേഷണ വിഭാഗം ഏജന്റായിരുന്നു ഫില്‍ബി. മതംമാറി അബ്ദുല്‍ അസീസ് രാജാവിന്റെ രാഷ്ട്രീയ ഉപദേശകനായതോടെ വഹാബിസത്തിന്റെ കുത്തക കച്ചവടക്കാരനായി ഇദ്ദേഹം. ഓട്ടോമന്‍ ഖലീഫമാരുടെ പ്രതിനിധിയായ മക്കയിലെ ശരീഫ് ഹുസൈനെയും മക്കളെയും ഹിജാസില്‍നിന്ന് തുരത്തിയോടിക്കുന്നതില്‍ വലിയ പങ്കാണ് ഇദ്ദേഹം വഹിച്ചത്. അറേബ്യയോട് ചേര്‍ത്തുവിളിക്കാറുള്ള ലോറന്‍സ് (അതെ, ലോറന്‍സ് ഓഫ് അറേബ്യയിലെ ലോറന്‍സ്) ഈ ഉദ്യമത്തില്‍ സകല ഉപജാപങ്ങളും നടത്തിയതിന്റെ കഥ ശാഹിദ് മുമ്പ് വിവരിച്ചതാണ്. പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരക്കാനും പടിഞ്ഞാറന്‍ സാമ്രാജ്യത്വമോഹികള്‍ക്ക് യഥേഷ്ടം ഇടപെടാനും ഇടങ്കോലിടാനും പാകത്തില്‍ സഊദി രാഷ്ട്രീയാന്തരീക്ഷത്തെ പാകപ്പെടുത്തിവെക്കാനും വഹാബിസത്തെ സൈദ്ധാന്തികമായി രൂപപ്പെടുത്തിയെടുക്കാനും ഇവരെല്ലാം വഹിച്ച പങ്ക് അറിയപ്പെട്ടതാണ്. അല്‍ഹാജ് അബ്ദുല്ല ഫില്‍ബി ഒരു ഘട്ടത്തില്‍ മസ്ജിദുല്‍ ഹറാമില്‍ ജുമുഅക്ക് ശേഷം പ്രഭാഷണം നടത്തി, ജനങ്ങളെ ബോധവത്കരിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി. രാജാവിനെ വാനോളം പുകഴ്ത്താനും അദ്ദേഹത്തിന് നിരുപാധിക പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാനുമാണ് ഫില്‍ബി അവസരം വിനിയോഗിച്ചത്. ഫില്‍ബിയുടെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ച് മുസ്‌ലിം ലോകത്ത് സംശയങ്ങള്‍ വിട്ടുമാറിയിരുന്നില്ല. ‘ശുദ്ധനായ മുസ്‌ലിമോ സാമ്രാജ്യത്വ പിണിയാളോ’ എന്ന ശീര്‍ഷകത്തില്‍ ഒരു അറബി പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ ആ നിഗൂഢ വ്യക്തിത്വത്തെ വിലയിരുത്തുന്നത് ഇങ്ങനെ: ‘മി.ഫില്‍ബിയെ കുറ്റപ്പെടുത്തേണ്ടതില്ല. സ്വന്തം നാടിനും നാട്ടുകാര്‍ക്കും സ്വയം സമര്‍പ്പിച്ച വ്യക്തിയാണയാള്‍. ബാഹ്യപ്രകടനങ്ങളില്‍ വിശ്വസിച്ച് ഇത്തരക്കാരാല്‍ വഞ്ചിതരാവുന്ന അറബികളെയാണ് കുറ്റപ്പെടുത്തേണ്ടത്’. സഊദി എണ്ണ ഖനനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരാംകോ എന്ന സൗദിയു.എസ് സംയുക്ത എണ്ണ കമ്പനി ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അബ്ദുല്ല ഫില്‍ബിയാണ്. ബ്രിട്ടീഷ് പൗരനാണെങ്കിലും പിന്നീട് അമേരിക്കയിലേക്ക് കൂറുമാറാന്‍ ഈ മനുഷ്യന് സങ്കോചമുണ്ടായില്ല. ഇദ്ദേഹത്തിന്റെ മകന്‍ കിം ഫില്‍ബി ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനു വേണ്ടി ചാരപ്പണി നടത്തിയതിന്റെ പേരില്‍ കൈയോടെ പിടികൂടപ്പെട്ടു.
ആത്മവഞ്ചയുടെ ചരിത്രം തുടക്കം തൊട്ട് ഇന്നലെ വരെ
സലഫിസം ആത്മവഞ്ചനാപരമായ നയസമീപനമാണ് സ്വീകരിച്ചുപോന്നതെന്ന് സൂചിപ്പിക്കുന്നതാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കുറ്റസമ്മതം. കോടികള്‍ വാരിക്കോരി നല്‍കി ഇസ്‌ലാമിക ലോകത്തിന്റെ മതചിന്തയെ അട്ടിമറിക്കുകയായിരുന്നു ഇക്കൂട്ടര്‍. വിദൂര ദേശങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയും മദ്രസകള്‍ക്ക് സഹായങ്ങള്‍ നല്‍കിയും വഹാബി ആശയങ്ങള്‍ക്ക് പ്രചുരപ്രചാരം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തിലും ഇടിമുഴക്കങ്ങളുണ്ടാക്കി. മുസ്‌ലിം കേരളത്തെ അത് എല്ലാ നിലയിലും വെട്ടിമുറിച്ചു. വൈകിയെങ്കിലും പുറത്തുവന്ന സത്യങ്ങള്‍ കേരളീയ മുസ്‌ലിംകളെ സലഫിസത്തിന്റെ പച്ച പുതപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരെ മാറ്റി ചിന്തിപ്പിക്കുമോ? വിവിധ സലഫിധാരകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത് ഈ ചിന്താഗതിയിലെ കഴമ്പില്ലായ്മയും വൈരുധ്യങ്ങളും മൂലമാണ്.
ശാഹിദ്‌