*ഇന്ത്യൻ മുസ്ലിംകളും പൊതു നേത്രത്വവും..*
കാന്തപുരം എപി-അബൂബക്കർ മുസ്ലിയാരെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുത്ത വാർത്ത വന്നത് മുതൽ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കുറ്റപ്പെടുത്തിയും അഭിനന്ദിച്ചും വരുന്ന പോസ്റ്റുകൾ കണ്ടപ്പോൾ നിഷ്പക്ഷമായി ചില കാര്യങ്ങൾ എഴുതണമെന്നു തോന്നി അതാണീ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.. *ചില ധാരണകൾ തിരുത്താനും കാര്യങ്ങൾ നിഷ്പക്ഷമായി മനസ്സിലാക്കാനും മുഴുവനായി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.*
ലോകത്ത് മുസ്ലിം മത വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ, പക്ഷെ വ്യത്യസ്ത സംസ്ഥാനങ്ങളിലായി വ്യത്യസ്ത സംസ്കാരങ്ങളോടെ ജീവിക്കുകയും വിഭജനത്തിൻറെ മുറിപ്പാടിൽ നിന്നും ഇന്നും മോചനം ലഭിക്കാത്തതുമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തൊട്ടു തെക്കു വടക്ക് വരെയുള്ള സംസ്ഥാനങ്ങളിലെ മുസ്ലിം മത വിശ്വാസികൾക്ക് ഓരോ നാട്ടിലും ഓരോ നേതാവ് എന്നതിലുപരി പൊതുവായൊരു നേത്രത്വം ഇല്ലാത്തതിൻറെ ബുദ്ധിമുട്ടുകൾ ശരിക്കും അനുഭവിച്ചവരും അനുഭവിച്ചു കൊണ്ടിരിക്കുന്നവരുമാണ്, വ്യത്യസ്തമായ ആശയങ്ങളോടെയും വിശ്വാസങ്ങളോടെയും പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ രാജ്യത്തുണ്ടെങ്കിലും ആർക്കും ഒരു ഏകീകൃത സ്വഭാവമോ സംഘടനാ സംവിധാനമോ ഇല്ലാത്തതാണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിൻറെ പിന്നോക്കാവസ്ഥക്കുള്ള പ്രധാന കാരണം എന്നത് കാര്യങ്ങൾ നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്.
ഓരോ പ്രസ്ഥാനങ്ങളും അവരുടേതായ നേതാക്കളെ വച്ച് അഖിലേന്ത്യ നേതാക്കളായി പ്രഖ്യാപിക്കാറുണ്ട് ഉദാ : ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ, സലഫീ-വഹാബീ ആശയങ്ങളെ ഉൾക്കൊള്ളുന്ന അഹ്‌ലെ ഹദീസിൻറെ ദേശീയ നേതാക്കൾ, തബ്ലീഗ് ജമാഅത്തിൻറെ ദേശീയ നേതാക്കൾ തുടങ്ങി മത സംഘടനകളുടെ വിഭാഗീയതയിൽ ഇടപെടില്ല എന്ന് പറഞ്ഞു ഉദയം കൊണ്ട പോപ്പുലർ ഫ്രണ്ട് വരെ അവരെ അനുകൂലിക്കുന്ന പള്ളിയിലെ ഇമാമുമാരെ ഉൾപ്പെടുത്തി ഇമാം കൗൺസിലും, മത വിധികൾ പ്രഖ്യാപിക്കാൻ ഖാദിമാരുടെ സംഘടനകളും വരെ ഉണ്ടാക്കിയത് പോലെ ഓരോ സംഘടനകളും അവരെ പിന്തുണക്കുന്നവരെ വച്ച് സംഘടനകൾ ഉണ്ടാക്കുകയും അതിനൊക്കെ സംസ്ഥാന ദേശീയ നേതാക്കളെ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്., അവിടെയൊക്കെ അവരുടെ സംഘടനയുടെ പേരിനു പകരം പൊതുവായ മുസ്ലിം പേരുകൾ തന്നെയാണ് എല്ലാവരും ഉപയോഗിക്കാറുള്ളതും.
എന്തിനധികം ഇസ്‌ലാമീക രാജ്യത്ത് മുസ്ലിം ഭരണാധികാരികളുടെ കീഴിൽ നടപ്പാക്കിയിരുന്നത് പോലെ സകാത്തിൻറെ പണം പിരിച്ചെടുക്കാൻ എന്ന പേരിൽ മുസ്ലിം സമുദായത്തിൻറെ മൊത്തം വക്താക്കളായി ബൈത്തുൽ മാലും ബൈത്തുൽ സകാതുമൊക്കെയായി സംഘടനകളും സംവിധാനങ്ങളും ഉണ്ടാക്കി സമുദായത്തിൻറെ ഒരു ശതമാനത്തിൻറെ പിന്തുണ പോലും ഇല്ലാത്തവർ പ്രവർത്തനം നടത്തുമ്പോൾ ആരും ഇതിനൊക്കെ ഇവരെ ആരാണ് ഏൽപ്പിച്ചതെന്ന ചോദ്യം ചോദിച്ചത് കേട്ടിരുന്നില്ല, പകരം ആ സംഘടനയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ അതുമായി സഹകരിക്കുന്നു അല്ലാത്തവർ അതിനെ അവഗണിക്കുന്നു എന്ന് മാത്രം.
ഇവിടെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാന്തപുരത്തെ ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത കേട്ടതും ചിലർ രോഷം കൊള്ളുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിലയിൽ പ്രചാരണം നടത്തുന്നതും അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതുമായി കാണാൻ പറ്റുമ്പോൾ ചില ചോദ്യങ്ങളും ഉത്തരങ്ങളും നാം കണ്ടെത്തേണ്ടതായി വരുന്നത്. വിരോധാഭാസമെന്നു പറയട്ടെ വിമർശിക്കുന്നവരിൽ എല്ലാവരും ഒരേ പറയുന്നതും അംഗീകരിക്കുന്നതുമായ ഒരു കാര്യമാണ് ദേശീയ തലത്തിൽ മുസ്ലിം സമുദായത്തിന് ശക്തമായ ഒരു നേത്രത്വവും ശക്തനായ ഒരു നേതാവും വേണമെന്നത്, അതിനു പക്ഷെ കാന്തപുരം പറ്റില്ല, പകരം വേറെ ആര് വേണമെന്നോ പറ്റിയ ഒരാളെ ചൂണ്ടിക്കാണിക്കാനോ വിമർശിക്കുന്നവർക്ക് പറ്റുന്നുമില്ല.
കാന്തപുരത്തെ വിമർശിച്ചു സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരിക്കുന്ന പ്രസ്ഥാനങ്ങളെ പറ്റി നമുക്കൊന്ന് വിലയിരുത്താം..
വിമർശിക്കുന്നവരിൽ പ്രധാനികളായ ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി, ഇന്ത്യയിലെ മുസ്ലിം സമുദായത്തെ മൊത്തം പുനരുദ്ധരിക്കാൻ വേണ്ടി ഉടലെടുത്ത, അമ്പത് വർഷത്തിനടുത്തുള്ള പ്രവർത്തന പാരമ്പര്യമുള്ള ജമാഅത്തെ ഇസ്‌ലാമി പതിറ്റാണ്ടുകൾ അഞ്ചു കഴിഞ്ഞെങ്കിലും ആശയങ്ങളും ആദർശങ്ങളും പല വിധത്തിൽ മാറ്റി മറിച്ചെങ്കിലും, തങ്ങളുടെ മേൽ പതിഞ്ഞ തീവ്രവാദപ്പട്ടം ഒഴിവാക്കാൻ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഇന്നും വളർച്ച താഴോട്ടേക്കു പോകുന്നതല്ലാതെ തങ്ങളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിൻറെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന പ്രവർത്തകരുടെ കാര്യങ്ങളിൽ പോലും ശക്തമായ ഒരു നിലപാടെടുക്കാനോ അതിനു വേണ്ടി ശബ്ദിക്കാനോ പറ്റുന്നില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇതെഴുതുമ്പോൾ പുൽവാമ ആക്രമണത്തിൻറെ പാശ്ചാത്തലത്തിൽ കാശ്മീരിലുള്ള നൂറ്റി എഴുപത്തിൽ പരം ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരെ വിഘടന വാദികളെന്ന പേരിൽ കരുതൽ തടങ്കലിൽ വച്ചിരിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾക്ക് അവരെ കൊള്ളാനോ തള്ളാനോ പറ്റാതെ ഇരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്, എന്ന് മാത്രമല്ല ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് സംഘടനയെ നയിക്കാൻ കഴിവുള്ള ഒരു ശക്തമായ നേതാവിനെ പോലും ഉയർത്തിക്കാട്ടാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്.
വിമർശകരിൽ പെട്ട മറ്റൊരു പ്രസ്ഥാനമാണ് കേരളത്തിൽ മുജാഹിദ്-സലഫി-വഹാബി എന്ന പേരിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അഹ്‌ലെ ഹദീസ് എന്ന പേരിലും അറിയപ്പെടുന്ന സലഫീ പ്രസ്ഥാനം, രാജ്യത്തെ മുസ്ലിം സമുദായത്തിനിടയിൽ വേണ്ടത്ര വേരോട്ടമില്ലാത്തതും ഇന്ത്യൻ മുസ്ലിംകളിൽ ഭൂരിപക്ഷവും ബഹുദൈവാരാധകർക്ക് സമാനമായ വിശ്വാസം വച്ച് പുലർത്തുന്നവരുമെന്നു വിശ്വസിക്കുന്ന സലഫീ പ്രസ്ഥാനത്തിന് എങ്ങിനെ ഇന്ത്യൻ മുസ്ലിം സമുദായത്തിൻറെ പൊതു പ്ലാറ്റ്‌ഫോമിൽ നിന്നും മുന്നിൽ നിന്നും നയിക്കാൻ പറ്റും..? മാത്രമല്ല ഇന്ത്യയിൽ നിന്നും ജിഹാദിനായി ഹിജ്‌റ പോകുന്ന ആളുകളിൽ സലഫീ പ്രസ്ഥാനം ചെലുത്തുന്ന സ്വാധീനങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ ആരോപണങ്ങളിൽ കഴമ്പില്ല എന്നാണെങ്കിൽ നിർഭയത്തോടു കൂടെ പൂർവികരായ പണ്ഡിതന്മാർ കാണിച്ചു തന്ന വഴിയേ വെല്ലുവിളികളെ നേരിടേണ്ടതിനു പകരം സലഫീ പ്രസ്ഥാനത്തിൻറെ ഇന്ത്യൻ പൗരോഹിത്യത്തിൻറെ പൂർണ്ണ രൂപവും അന്താ രാഷ്ട്ര ശബ്ദവുമായി കാണുന്ന ഒരാൾ തന്നെ നാട് വിട്ടു ഹിജ്‌റ പോകുന്ന കാഴ്ചയാണ് നാം കണ്ടത്, അങ്ങിനെയുള്ള ഒരു നേതാവിനെ മുന്നിൽ വച്ച് എങ്ങിനെ ഒരു സമുദായത്തിന് മുന്നോട്ടു പോകാനാകും..?
വിമർശകരുടെ പട്ടികയിൽ വരുന്ന മറ്റൊരു വിഭാഗമാണ്, എസ്‌ഡിപിഐ-പോപ്പുലർ ഫ്രണ്ട് വിഭാഗം, മത പരമായ വീക്ഷണങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും ഞങ്ങൾ ഇടപെടില്ലന്നും, അധികാര രാഷ്ട്രീയം നമ്മുടെ ലക്ഷ്യമല്ലന്നും, പറഞ്ഞു ഉദയം ചെയ്ത പ്രസ്ഥാനം, മൗദൂദിയൻ വഹാബി ചിന്തകളിലൂടെ മതപരമായ കാര്യങ്ങളെ കാണുകയും ഇടപെടുകയും അധികാര രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനം വരെ രൂപീകരിച്ചും പ്രവർത്തിക്കുമ്പോൾ മത പരമായ വിഷയത്തിൽ മുന്നിൽ നിന്നും നയിക്കുന്നവർ ആരെന്നോ അവർ ഏതു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നോ അതല്ലെങ്കിൽ മതപരമായ വീക്ഷണത്തിൽ വിശ്വാസികൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് ഏതു തരത്തിൽ മറുപടി പറയാൻ പറ്റുമോ എന്നുള്ളത് ഇപ്പോഴും പരസ്യമായി പറയാൻ മടികാണിക്കുന്നു എന്നിരിക്കെ അവർക്കെങ്ങനെ മതപരമായ വിഷയത്തിൽ ആധികാരികമായി അഭിപ്രായം പറയാൻ പറ്റും, ഒരു ഭാഗത്ത് ഇസ്ലാമീകമായ വീക്ഷണങ്ങളിൽ നിന്നും വിഭിന്നമായ രാഷ്ട്രീയ കാഴ്ചപ്പാടുകളെ അംഗീകരിച്ചു കൊണ്ട് എങ്ങിനെ മതപരമായ കാര്യങ്ങളിൽ ഒരു സമുദായത്തിന് നേത്രത്വം കൊടുക്കാൻ പറ്റും..?
ശക്തമായ വിമർശനം ഉന്നയിക്കുന്ന വേറൊരു വിഭാഗമാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം, ലീഗിൻറെ നേത്രത്വ സ്ഥാനത്തോ മറ്റോ അവരോധിക്കാൻ രാഷ്ട്രീയ പ്രവർത്തന പരിചയമല്ലാതെ മുസ്ലിം പണ്ഡിതനായിരിക്കണമെന്ന ഒരു നിബന്ധനയുമില്ല എന്നിരിക്കെ മതപരമായ കാര്യങ്ങളിൽ ലീഗിനോ ലീഗിൻറെ തലപ്പത്തിരിക്കുന്നവർക്കോ പണ്ഡിതന്മാർ പറയേണ്ട കാര്യങ്ങളിൽ എങ്ങിനെ അഭിപ്രായം പറയാൻ പറ്റും.? മാത്രമല്ല ഇതെഴുതുമ്പോഴും മുസ്ലിം ലീഗിൻറെ ശക്തി കേന്ദ്രമായ കേരളത്തിൽ ലീഗിൻറെ വേദികളിൽ നടന്ന അനിസ്‌ലാമികമായ പ്രവർത്തനങ്ങൾക്കെതിരെ ലീഗിനോട് ചേർന്ന് നിൽക്കുന്ന പണ്ഡിത സഭയുടെ നേതാക്കൾ വിമർശിച്ചു കൊണ്ടിരിക്കുകയാണ്, അങ്ങിനെയുള്ള ലീഗിനാണോ ഒരു സമുദായത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനും ഇസ്‌ലാമീക വിഷയങ്ങളിൽ അഭിപ്രായം പറയാനും അർഹത..?
ഇവിടെയാണ് ഗ്രാൻഡ് മുഫ്തി പ്രഖ്യാപനം കേട്ടത് മുതൽ കാന്തപുരത്തെ അപകീർത്തിപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ ആരൊക്കെയോ എഴുതിക്കൂട്ടുന്ന ചില പോസ്റ്റുകളും അതിലെ വൈരുധ്യങ്ങളും, അത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശങ്ങളും ചോദ്യം ചെയ്യപ്പെടുന്നതും നാം മനസ്സിലാക്കേണ്ടതും.
കോഴിക്കോട് ജില്ലയിലെ ഒരു മൂലയിൽ മാത്രം അറിയപ്പെട്ടിരുന്ന കാന്തപുരം എന്ന പേര് തൻറെ പ്രവർത്തനവും നേത്രത്വ പാടവവും കൊണ്ട് ആദ്യം കേരളവും, പിന്നീട് ദക്ഷിണേന്ത്യയും ഇപ്പോൾ ഇന്ത്യ മൊത്തവും, ഇന്ത്യ മൊത്തം എന്നത് പറച്ചിൽ പോലെ വെറും വാക്കുകളിലൊതുങ്ങാതെ കാശ്മീർ മുതൽ കന്യാ കുമാരി വരെയും ബംഗാൾ മുതൽ ഗുജറാത്ത് വരെയും നീണ്ടു നിൽക്കുന്ന മികവുറ്റ പ്രവർത്തനം കൊണ്ടും, നേത്രത്വം ഇല്ലാതെ അനാഥമായിക്കിടന്നിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറങ്ങി ചെന്ന് വിദ്യാഭ്യാസത്തിൻറെ വെളിച്ചം നൽകി പിന്നോക്കം നിൽക്കുന്ന സമുദായത്തെ കൈപിടിച്ചുയർത്താൻ ശ്രമിക്കുന്ന ശക്തമായ നേത്രത്വ പാടവമുള്ള ഒരു നേതാവും, ലോകം അറിയപ്പെടുന്ന ഒരു പണ്ഡിതനുമാണ് എന്നത് വിമർശകർ പോലും സ്വകാര്യമായി സമ്മതിക്കുന്ന കാര്യമാണ്, അത് തന്നെയാണ് അദ്ദേഹത്തെ ശത്രുക്കൾ ഇത്രയും ശക്തമായി വിമർശിക്കാനുള്ള കാരണവും.
വിമർശകരിൽ പലരും തെറ്റായി ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണ് കാന്തപുരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്ന ബറേൽവികൾ എന്ന് പറയുന്ന വിഭാഗം "ബോറകൾ" അഥവാ പ്രവാസികൾക്കൊക്കെ പരിചയമുളള ബോരികൾ എന്ന ഷിയാ വിശ്വാസം വച്ച് പുലർത്തുന്നതും സംഘ പരിവാര ശക്തികളോട് ഒന്നിച്ചു നിൽക്കുന്ന വിഭാഗമാണെന്നുമാണ്, ഷിയാ വിശ്വാസം വച്ച് പുലർത്തുന്ന ബോറ വിശ്വാസികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന കലാപങ്ങളിൽ എന്നും സംഘ പരിവാര ശക്തികളാൽ ആക്രമിക്കപ്പെടുകയും പീഡനങ്ങൾ സഹിക്കേണ്ടി വരികയും ചെയ്യുന്ന, ഇന്ത്യയിലെ മുസ്ലിം സമുദായം പിൻപറ്റുന്ന മദ്ഹബീങ്ങളുടെ അഖീദയിൽ വിശ്വസിച്ചു സൂഫീ ചിന്താധാരയിൽ ജീവിക്കുന്ന ബറേൽവികളെ പറ്റി സുന്നീ-സൂഫീ വിശ്വാസികൾ പിൻപറ്റുന്ന മദ്ഹബീ ഇമാമീങ്ങളെ ശക്തമായി വിമർശിക്കുന്ന ബോറ വിശ്വാസികളാക്കി തെറ്റിദ്ധരിപ്പിക്കാൻ ഇതിനു മുമ്പും ശ്രമം നടന്നിട്ടുണ്ട്, അതിനുള്ള കാരണവും കാന്തപുരത്തോടുള്ള വിരോധം തന്നെയായിരുന്നു.
ഗുജറാത്ത് കലാപാനന്തരം അവിടെ അനാഥമാക്കപ്പെട്ട കുട്ടികളുടെ പേരിൽ കണ്ണീരൊഴുകുകയും ആ പേരിൽ പിരിവെടുക്കുകയും, ക്രിയാത്മകമായി അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്തതുമായ മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായി ഗുജറാത്തിൽ ശരാശരി വിദ്യാഭ്യാസം പോലും നേടാത്ത പട്ടിണിപ്പാവങ്ങളായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും, അവരെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്താനും വേണ്ടി കാന്തപുരം പ്രവർത്തനം തുടങ്ങിയപ്പോഴാണ് കാന്തപുരത്തെ സംഘ പരിവാര സഹകാരിയും ബോറകളുടെ പ്രതിനിധിയാക്കാനുമായി അസൂയാലുക്കൾ ശക്തമായി ശ്രമിച്ചിരുന്നത്, ഒരു പക്ഷെ ആ ശ്രമം വേണ്ടത്ര ഫലം ചെയ്യാത്തത് കൊണ്ടായിരിക്കാം ഇപ്പോൾ വിമർശകർ കുറച്ചു കൂടെ ശക്തമായി ഖാദിയാനികളുമായും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ബ്രിട്ടീഷ് അനുകൂല നിലപാടുകൾ സ്വീകരിച്ചവരും, അന്യ സ്ത്രീകളുമായി ഡാൻസ് ചെയ്യുന്ന ആചാരം പിൻപറ്റുന്നവരും, മദീനയിലെ പണ്ഡിതന്മാർ വിമർശിക്കുന്നവരാണെന്നും, ബറേൽവി നേതാവിൻറെ മക്കയിലെ ഗുരുനാഥൻ അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ച ആളുമാണെന്നൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.
സുന്നീ-സൂഫീ ചിന്താ ധാരയിൽ ജീവിക്കുന്ന ബറേൽവികൾ ശക്തമായ പ്രവാചക സ്നേഹികളും, പ്രവാചകനെ ഒരു സാദാരണ മനുഷ്യരായി പോലും കാണാൻ മനസ്സു കാണിക്കാത്തവരും, ജീവനേക്കാൾ കൂടുതൽ പ്രവാചകനെ സ്നേഹിക്കുന്നവരുമാണ്, ആ ഒരു വിഭാഗത്തെയാണ് അഭിനവ പ്രവാചകനായി ഉദയം ചെയ്ത ഖാദിയാനിയുടെ അനുയായികളായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്, ഇസ്‌ലാമിൻറെ പ്രഭാവം വിളിച്ചോതിരയിരുന്ന പരമാവധി ഇസ്ലാമീകമായ ചുറ്റുപാടിൽ ഭരണം നടത്തിയിരുന്ന ഉസ്മാനിയ ഖിലാഫത്ത് ഭരണം തകർക്കാൻ വേണ്ടി ബ്രിട്ടീഷ് സൈനികർക്കൊപ്പം നിന്ന വഹാബി സൈനികരെ ധർമ്മ യോദ്ധാക്കളായി കാണുന്നവരും പ്രവാചകനെ വെറുമൊരു പോസ്റ്റുമാൻറെ ജോലി ചെയ്ത ആളായി കാണുന്നവരുമാണ് സുന്നീ വിശ്വാസികളെ ഖാദിയാനികളാക്കാനും ബ്രിട്ടീഷ് അനുകൂലികളാക്കാനും ശ്രമിക്കുന്നത്.
ഇന്ത്യയിലെ മുസ്ലിം ജന വിഭാഗത്തിലെ ഏറ്റവും വലിയ വിഭാഗമായ സുന്നീ വിശ്വാസികളുടെ ഉത്തരേന്ത്യൻ നാമമായ ബറേൽവികളുടെ നേതാവായ ഹസ്രത്ത് റസാഖാനെ ഖാദിയാനിയാക്കാനും, ഖാദിയാനിയുടെ സഹോദരനിൽ നിന്നും മത വിദ്യാഭ്യാസം പഠിച്ചവനാണെന്നും പറഞ്ഞു കള്ള പ്രാചരണം നടത്താനുള്ള ശ്രമം ഇതിനു മുമ്പേ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ പ്രസിദ്ധീകരണം തുടങ്ങിയിരുന്നു, അതിനവരെ പ്രേരിപ്പിച്ച ഘടകം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബറേൽവികളുടെ പ്രവർത്തനം കാരണം ജമാഅത്തെ ഇസ്‌ലാമിക്കും അവരുടെ വിശ്വാസങ്ങൾക്കും വേരോട്ടം കിട്ടുന്നില്ല എന്ന തിരിച്ചറിവാണ്, പണ്ഡിതനായ സ്വന്തം പിതാവിൽ നിന്നും പ്രാഥമീക വിദ്യാഭ്യാസം നേടി നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഹസ്രത്ത് റസാഖാൻ വിശുദ്ധ മക്കയിൽ നിന്ന് വരെ ഇസ്ലാമീക വിഷയത്തിൽ മത പഠനം നടത്തിയിട്ടുണ്ടെന്നിരിക്കെ യദാർത്ഥ ചരിത്രം മറച്ചു വച്ച് പോലീസ് ഉദ്യോഗസ്ഥനായ ഖാദിയാനിയുടെ സഹോദരനിൽ നിന്നും മത വിദ്യാഭ്യാസം നേടി എന്ന് പറയുന്നവർ, പ്രവാചകനാണെന്ന് പറഞ്ഞു രംഗത്ത് വന്ന മീർ ഗുലാം അഹ്മദ് ഖാദിയാനിയെ പോലെ മൗദൂദിയുടെ പേന പ്രവാചകൻറെ പേനയാണെന്നു പറഞ്ഞു മൗദൂദിയെ പ്രവാചക വത്കരിക്കാനും, മരണ ശേഷം എത്രയും പെട്ടെന്ന് ഖബറിലേക്കെടുക്കേണ്ട മൃതദേഹം ബ്രിട്ടീഷ് രാജ്യത്തോടുള്ള മൗദൂദിയുടെ സ്നേഹം കാരണം പ്രവാചക ചര്യകൾക്ക് വിരുദ്ധമായി ദിവസങ്ങളോളം വൻകരകൾ താണ്ടിയും, പ്രദർശിപ്പിച്ചും അവസാനം സ്വന്തം വീട്ടു വളപ്പിൽ പ്രവാചകൻറെ ഖബറിന് പോലും കൽപ്പിക്കാത്ത തരത്തിൽ പ്രാധാന്യം കൽപ്പിച്ചു മറമാടിയ ഒരു പ്രസ്ഥാനമാണെന്നറിയുമ്പോഴാണ് ഇതിലെ വിരോധാഭാസങ്ങളും ജമാഅത്തെ ഇസ്‌ലാമിക്കാരുടെ അസഹിഷ്ണുതയും കള്ളങ്ങളും വ്യക്തമായി മനസ്സിലാക്കാൻ പറ്റുകയുള്ളൂ.
ബ്രിട്ടീഷ് സൈനികർക്കൊപ്പം ചേർന്ന് വഹാബീ സൈനികർ ഉസ്മാനിയ ഖിലാഫത്തിനെതിരെ പടയോട്ടം നടത്തുമ്പോൾ മലബാറിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമടക്കം ലോകത്തിൻറെ പലഭാഗത്തും സുന്നീ വിശ്വാസികൾ ബ്രിട്ടീഷ് സൈനികർക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സമയം റഷീദ് രിളയിലൂടെ ബ്രിട്ടീഷ്കാർ ഇന്ത്യയിൽ കൊണ്ട് വന്ന വഹാബിസത്തിൻറെ വക്താക്കളാണ് ശക്തമായ ബ്രിട്ടീഷ് വിരോധം വച്ച് പുലർത്തിയിരുന്ന തുഹ്ഫത്തുൽ മുജാഹിദീൻ എന്ന പുസ്തമെഴുതി സ്വതന്ത്ര സമര സേനാനികൾക്ക് ആവേശം പകർന്ന സുന്നീ സൂഫീ പണ്ഡിതനായ സൈനുദ്ധീൻ മഖ്ദൂമുമാരും, നികുതി നിഷേധ പ്രസ്ഥാനത്തിന് നേത്ര്വത്വം നൽകിയ വെളിയങ്കോട്ടു ഉമർ ഖാദിയും ഉൾപ്പെടുന്ന കേരളത്തിലെ അറിയപ്പെട്ട സൂഫികളടക്കം പിൻപറ്റിയിരുന്ന സൂഫീ വിശ്വാസികളെ ബ്രിട്ടീഷ് അനുകൂലികളാക്കാൻ ശ്രമിക്കുന്നത്, അതും ദിവസങ്ങൾക്ക് മുമ്പേ ബ്രിട്ടീഷ് അനുകൂലിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായ മക്തി തങ്ങളെ നവോഥാന നായകനാക്കി വാഴ്തിയിരുന്ന സലഫികളും മക്തി തങ്ങളെ പുകഴ്ത്തി ലേഖനങ്ങളെഴുതാൻ താളുകൾ മാറ്റിവച്ച തേജസ് വാരികയുടെ അനുയായികളുമടക്കമുള്ളവർ ശ്രമിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയല്ലാതെ വേറൊന്നും ചെയ്യാൻ പറ്റില്ല.
വിമർശകരുടെ വേറൊരു ആയുധമാണ് ഡൽഹിയിൽ നടന്ന സൂഫി സമ്മേളനം, മറ്റുള്ള മുസ്ലിം സംഘടനകളിൽ പെട്ട ആരും ഇന്ത്യൻ പ്രധാന മന്ത്രിയെ കാണുന്നതും അവരുടെ വേദികളിലേക്ക് ക്ഷണിക്കുന്നതും പോലെയല്ല കാന്തപുരം കാണുന്നതും ക്ഷണിക്കുന്നതും, കാരണം കാന്തപുരം ക്ഷണിക്കുന്നത് അത് മുസ്ലിംകളെ സംഘപരിവാരത്തിൻറെ മിത്രങ്ങളാക്കാനും മുസ്ലിംകളെ സംഘികളാക്കാനും വേണ്ടിയാണെന്നാണ് ചിലരുടെ പ്രചാരണം, മുസ്ലിം സമുദായത്തെ വിദ്യാഭ്യാസപരമായും ധാർമീകമായും മറ്റും കൈപിടിച്ചുയർത്താൻ ശ്രമിക്കുന്ന സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ പരിവാരത്തിൻറെ ആലയിലേക്കു തളച്ചിടാൻ വേണ്ടിയും സംഘ പരിവാരത്തിനു വേണ്ടി കൂട്ടിക്കൊടുക്കാനും മത്സരിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സമുദായത്തിൻറെ രക്ഷക്ക് വേണ്ടിയും പ്രതിരോധത്തിനും, ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയുന്ന സുഡാപ്പികളാണെന്നുളളതാണ് ഏറ്റവും വലിയ തമാശ.
വിമർശകർ കാണുന്ന മറ്റൊരു വലിയ അപരാധം സൂഫീ സമ്മേളനമാണ്, എന്താണ് സൂഫീ സമ്മേളനത്തിൽ പറഞ്ഞതെന്നോ അതിൽ കണ്ട കുറ്റം എന്താണെന്നോ ഇപ്പോഴും വിമർശകർക്ക് വ്യക്തമായി പറയാൻ പറ്റില്ലെങ്കിലും അത് ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയാണെന്നുള്ള മറുപടി ഒറ്റവാക്കിൽ പറഞ്ഞു അവസാനിപ്പിക്കുന്ന ഇതേ വിഭാഗങ്ങൾ തന്നെ ഇസ്‌ലാമിനെ തീവ്ര വാദത്തെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നവരായി സംഘപരിവാരങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമ്പോൾ മറുപടിയായി ഇവരൊക്കെ പ്രചരിപ്പിക്കുന്ന മോദിയുടെ വൈറലായ ഒരു വിഡിയോ ക്ലിപ്പുണ്ട് അഥവാ അല്ലാഹുവിൻറെ തൊണ്ണൂറ്റി ഒമ്പത് പേരുകളിൽ ഒന്ന് പോലും തീവ്രവാദത്തെ പറ്റി പറയുന്നില്ലെന്നും എല്ലാം സ്നേഹത്തെയും കരുണയെയും പറ്റി പറയുന്നതാണെന്നുമൊക്കെ പറഞ്ഞു ഇസ്‌ലാമിൻറെ മഹത്വം പറഞ്ഞു മോഡി പ്രസംഗിക്കുന്ന വീഡിയോ, ആ വീഡിയോ പ്രചരിപ്പിക്കുന്നവരോട് ഇത് മോഡി ഏതു വേദിയിൽ പ്രസംഗിച്ചതാണെന്നു ചോദിച്ചാൽ മറുപടി കിട്ടില്ല, ചുരുക്കി പറഞ്ഞാൽ ഇന്ത്യയിൽ ഇസ്ലാമീക സന്ദേശം എത്തിച്ച ഖാജാ മുഈനുദ്ധീൻ ചിശ്ത്തിയെ പോലുള്ള , ഖരീബ് നവാസിനെ പോലുള്ള, ഹസ്രത് നിസാമുദ്ധീൻ ഔലിയയെ പോലുള്ള ആളുകൾ കാണിച്ച അതെ പാതയിലൂടെ സഞ്ചരിച്ചു ഇസ്‌ലാമിൻറെ ശരിയായ മുഖം കാണിച്ചു കൊടുക്കാൻ ശ്രമിക്കുകയും അത് കണ്ടു ശത്രുക്കളെ കൊണ്ട് പോലും ഇസ്‌ലാമിൻറെ മഹത്വം പറയിപ്പിക്കാനും ശ്രമിക്കുന്ന സുന്ദരമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു പണ്ഡിത വിഭാഗത്തെ സംഘ പരിവാരത്തിൻറെ തോഴന്മാരായി വ്യഖ്യാനിക്കുന്നവരുടെ ഇസ്ലാമീക സ്നേഹം എന്താണെന്നുള്ളത് അന്ധമായ കാന്തപുരം വിരോധത്തിൽ ഒതുങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ.
സ്വന്തം പിതാവിൽ നിന്നും വിശുദ്ധ ഖുർആനടക്കം ചെറിയ പ്രായത്തിൽ തന്നെ മനഃപാഠം ആക്കിയതിനു ശേഷം തുടർ വിദ്യാഭ്യാസത്തിനു വേണ്ടി ഹസ്രത്ത് റസാഖാൻ സമീപിച്ച വിശുദ്ധ ഹറമിനടുത്ത് തന്നെ ജീവിക്കുകയും അവിടെ തന്നെ വഫാത്തായ സൂഫിയായ അദ്ധേഹത്തിൻറെ ഗുരുനാഥനെ പറ്റി വഹാബീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ആധുനീക സഊദിയുടെ പണ്ഡിതന്മാർ അന്ധ വിശാസം പ്രചരിപ്പിക്കുന്ന ഒരാളായിരുന്നു എന്ന് പറയുന്നു എന്നതാണ് വേറൊരു ആരോപണമെങ്കിൽ അതിനർത്ഥം അദ്ധേഹത്തിൻറെ ഗുരുവും യാദാർത്ഥ ഇസ്‌ലാമിൻറെ സന്ദേശം ഉൾകൊള്ളുന്ന ആളായിരുന്നു എന്ന് തന്നെയാണ്. കാരണം ഉസ്മാനിയ ഖിലാഫത്തിനെ ബ്രിട്ടീഷ് - വഹാബി സൈനികർ തകർത്തതിന് ശേഷം ഹിജാസിൻറെ ഭരണം പിടിച്ചെടുത്ത വഹാബീ സൈനികർ ലക്ഷക്കണക്കിന് സുന്നീ സൂഫീ വിശ്വാസികളെ അന്തവിശ്വാസികളും അനാചാരം നടത്തുന്നവരുമായി മുദ്രകുത്തി കൊന്നു തള്ളിയ ചരിത്രം അറിയുന്നവർക്ക് അവർ അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
തങ്ങളുടെ സ്വന്തം വേദികളിൽ പരസ്യമായി പാട്ടും മ്യൂസിക്കും, നാടകവും നടത്തുകയും, സ്ത്രീകൾ പരസ്യമായി പ്രസംഗിക്കുകയും പുരുഷന്മാരോടൊപ്പം ഇടപെടുകയും ചെയ്യുന്നവരാണെന്നുള്ളതാണ് മറന്നു കൊണ്ടോ മറച്ചു വച്ചോ വ്യാജ ത്വരീഖത്തിൻറെ മറവിൽ ചിലർ കാട്ടി കൂട്ടുന്ന തോന്നിയവാസങ്ങളും മറ്റും എഡിറ്റ് ചെയ്ത് സ്ത്രീകളോടൊപ്പം ഏതൊക്കെയോ മുല്ലമാർ ആടിപ്പാടുന്ന വീഡിയോകളെടുത്ത് ഇതൊക്കെ ബറേൽവികളുടെ ആചാരമാണെന്നും പറഞ്ഞു ഫിത്നയെ ഭയക്കുന്ന ഒരു കാലത്ത് സ്ത്രീകൾക്ക് പള്ളികളിൽ പോകുന്നത് വരെ നിഷിദ്ധമാണെന്നു പറയുന്ന സുന്നീ ബറേൽവി വിശ്വാസികളുടെ തലയിൽ കയറ്റി വെക്കുന്നത് ഏതു ഇസ്ലാമീക പ്രവർത്തനത്തിൻറെ ഭാഗമാണ്.? അതോ അസൂയയുടെ ഭാഗമോ.?
അറിഞ്ഞിടത്തോളം കാന്തപുരം കേരള സുന്നീ ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ, സയുക്ത ഖാദി, മുസ്ലിം ജമാഅത്ത് നേതാവ് തുടങ്ങിയ പല സ്ഥാനങ്ങളും വഹിക്കുന്നുണ്ട്, അതിൻറെ കൂടെ ഗ്രാൻഡ് മുഫ്തി എന്ന സ്ഥാനവും വഹിക്കുമ്പോൾ അതിൽ ഇംഗ്ലീഷ് പേരും കൂടെ ഉൾപ്പെട്ടതാണോ എന്നറിയില്ല പലർക്കും ഇത്രയും വെറുപ്പ് തോന്നാനുള്ള കാരണം, പ്രത്യേകിച്ചും ഒരു മൂലയിലിരിക്കേണ്ട മുസ്‌ലിയാർ, മുസ്ലിയാക്കന്മാർ ഞങ്ങളുടെ ചെൽപ്പടിക്ക് നിൽക്കണമെന്ന് ചിന്തിക്കുന്ന പലർക്കും കാന്തപുരം ഇങ്ങിനെ അറിയപ്പെടുന്നത് കാണുമ്പോൾ അസൂയ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നത് മുൻകാല ചിത്രങ്ങളിലൂടെ നമുക്കറിയാവുന്നതാണ്
ബറേൽവികൾ ഉൾപ്പെടുന്ന സുന്നീ-സൂഫീ ചിന്താധാരയിൽ ജീവിക്കുന്ന വ്യത്യസ്തമായ മദ്ഹബുകൾ പിൻപറ്റുന്ന ഒരു വിഭാഗമാണ്, ഇന്ത്യയിലെ മുസ്ലിം ജന വിഭാഗങ്ങളിലെ തൊണ്ണൂറു ശതമാനവും, പാരമ്പര്യ ഇസ്ലാമീക വിശ്വാസം വച്ച് പുലർത്തുന്ന അവരുടെ ഇടയിലുള്ള ഇസ്ലാമീകമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് അഭിപ്രായം പറയാനും അവരുടെ മദ്ഹബുകളുടെ വീക്ഷണത്തിൽ നിന്ന് കൊണ്ട് ഫത്‍വ പറയാനും പരിഹാരം കാണാനും എല്ലാ മദ്ഹബുകളെ പറ്റിയും അറിയാവുന്ന ഒരാളാണ് നേത്രത്വ സ്ഥാനത് വരേണ്ടത്. അതിനു രാജ്യത്ത് ഇന്ന് ജീവിക്കുന്ന വ്യത്യസ്തമായ ഭാഷകളിൽ പ്രാവീണ്യമുള്ള നേത്ര്വത്വ പാടവമുള്ള കാന്തപുരത്തേക്കാൾ കഴിവുള്ള വേറൊരു പണ്ഡിതനില്ല എന്നിരിക്കെ എന്തിനാണ് നാം കാന്തപുരത്തെ കുറ്റം പറയുന്നത്, മാത്രമല്ല ഇതേ പോലൊരു പ്രഖ്യാപനം വന്നാൽ സാധാരണയായി വിമർശനം വരേണ്ടത് ഇസ്‌ലാമിൻറെ ശത്രുക്കളിൽ നിന്നാണെങ്കിൽ ഇവിടെ ശത്രുക്കൾക്ക് പോലും അവസരം നൽകാതെ വിമർശനം ഉന്നയിച്ചു കുറ്റപ്പെടുത്തലുകളും അപവാദങ്ങളുമായി വന്നിരിക്കുന്നത് സമുദായത്തിൻറെ പോരാളികളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഓൺലൈൻ മുഫ്തികളാണെന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
കാന്തപുരവുമായോ അദ്ദേഹത്തിൻറെ ആശയങ്ങളുമായോ വീക്ഷണങ്ങളുമായോ നിങ്ങൾക്ക് യോജിക്കാൻ പറ്റുന്നില്ല എന്നാണെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരാളെ കൊണ്ട് വന്നു നിങ്ങളെ പിന്തുണക്കുന്ന സംഘടനയുടെ ലേബലിൽ പ്രഖ്യാപിക്കുക, കാന്തപുരത്തെ വെറുതെ വിടുക, ഒന്നുമില്ലെങ്കിലും കാന്തപുരം ചെയ്യുന്ന പ്രവർത്തിയിൽ ആർക്കും നിഷേധിക്കാൻ പറ്റാത്ത പ്രധാനമായ ഒന്നാണ് വിദ്യാഭ്യാസ പരമായ ഒരു മുന്നേറ്റം, അങ്ങിനെ ഒരു മുന്നേറ്റം കാന്തപുരം ഉത്തരേന്ത്യൻ മുസ്ലിംകൾക്കിടയിൽ നടത്തുന്നുണ്ട് എന്നുള്ളത് എല്ലാവരും മനസ്സ് കൊണ്ടെങ്കിലും അംഗീകരിക്കുന്ന സത്യമാണ്. വിദ്യാഭ്യാസം നൽകുന്നതിലൂടെ അറിവിനോടൊപ്പം ചിന്താ ശേഷിയും വർദ്ദിക്കുമല്ലോ, സ്വാഭാവികമായും വിവരവും ചിന്താശേഷിയും കൂടുന്നതിനനുസരിച്ചു തിരിച്ചറിവും ലഭിക്കുമ്പോൾ കാന്തപുരത്തിൻറെ വിശ്വാസവും വീക്ഷണവും ശരിയല്ല എന്ന് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കുമല്ലോ,,? അപ്പോൾ കാന്തപുരം നടത്തുന്ന വിദ്യാഭ്യാസ വിപ്ലവത്തിന് വിമർശനത്തിന് പകരം പ്രോത്സാഹനം നൽകുകയല്ലേ വേണ്ടത്.?
ജീവിതത്തിൻറെ നല്ലൊരു ഭാഗവും പരിഷ്കാരിയായി ജീവിച്ച് യുവത്വത്തിൽ നിരീശ്വരവാദിയായ മൗദൂദിയെ പറ്റി കൂടുതലെടുത്ത് പഠിച്ചവർ നിരീശ്വര വാദിയാകുന്നത് പോലെ കാന്തപുരത്തിൻറെ കീഴിൽ മതം പഠിച്ചവർക്ക് പിന്നെ കാന്തപുരം പഠിപ്പിച്ച സുന്നീ വിശ്വാസം മാത്രമേ ശരിയുള്ളൂ എന്ന വിശ്വാസമായിരിക്കും ഉണ്ടാവുക എന്നാണെങ്കിൽ മത പഠന സ്ഥാപനങ്ങളോടൊപ്പം ഭൗതീക വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന കാന്തപുരത്തിൻറെ സ്ഥാപനത്തിൽ പഠിക്കുന്നവർ എല്ലാവരും കാന്തപുരത്തെ അനുകൂലിക്കുന്നവർ മാത്രമല്ല മൊത്തം സമുദായമാണ് എന്നത് മർകസിൻറെ മുന്നിൽ ഒന്നിച്ചിരുന്നു സമരം നയിച്ച ആളുകൾ ഇത്രയും പെട്ടെന്ന് മറന്നു പോയത് ശരിയാണോ അതോ അസൂയ കൊണ്ട് മറന്നു പോയതാണോ..?
കാന്തപുരം വഹിക്കുന്ന സ്ഥാനം അത് അഖിലേന്ത്യ സുന്നീ പണ്ഡിത സഭയുടേതാകട്ടെ, ഖാദിമാരുടേതാകട്ടെ, ഗ്രാൻഡ് മുഫ്തിമാരുടേതാകട്ടെ എന്തായാലും കാന്തപുരത്തെ കാന്തപുരത്തിൻറെ വഴിക്ക് വിടുന്നതല്ലേ നല്ലത്, അതല്ലാതെ സൈക്കിളെടുത്ത് പിറകെ ഓടുന്നവർ അദ്ദേഹത്തിന് പരമാവധി മൈലേജും പ്രചാരണവും കൊടുക്കാൻ ഒരു ഭഗത്ത് ശ്രമിക്കുബോൾ കാന്തപുരത്തിൻറെ പ്രവർത്തനങ്ങളെക്കാൾ അദ്ദേഹത്തിൻറെ സ്ഥാനങ്ങളെ പറ്റി ഓവറാക്കി ചളമാക്കുന്ന പരിപാടികൾ അനുയായികളും ഒഴിവാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യൻ മുസ്ലിംകൾക്ക് ഒരു പൊതു നേതാവ് വേണം എന്ന് തുടക്കത്തിൽ പറഞ്ഞ അഭിപ്രായം തന്നെയാണ് എല്ലാവർക്കും ഉണ്ടാവുക എന്നറിയാം, പക്ഷെ അതാര്.? എങ്ങിനെ.? എപ്പോൾ.? എന്നത് ചർച്ച ചെയ്ത് എല്ലാവരും അംഗീകരിക്കുന്ന ഒരു നേതാവിനെ കാത്തിരിക്കുന്നത് തിര അടങ്ങിയിട്ടു കപ്പലിറക്കാം എന്ന് കരുതുന്നത് പോലെ നടക്കാൻ പറ്റാത്ത കാര്യമാണെന്ന് മനസ്സിലാക്കി കാന്തപുരത്തെ അദ്ദേഹത്തിൻറെ വഴിക്കു വിടുന്നതിനു പകരം പുല്ല് സ്വയം തിന്നുകയുമില്ല തിന്നുന്നവരെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞത് പോലെ അന്ധമായ കാന്തപുരം വിദ്വേഷം കൊണ്ട് സമുദായത്തിനും ഉത്തരേന്ത്യൻ മുസ്ലിംകൾക്കും എന്തെങ്കിലും ഒരു ഉപകാരം അദ്ദേഹത്തിൻറെ സ്ഥാപനങ്ങളും സ്ഥാനങ്ങളും കൊണ്ട് കേരളത്തിലെ മുസ്ലിം ജനതക്ക് കിട്ടിയത് പോലെ കിട്ടുമെങ്കിൽ എന്തിനാണ് അസൂയാലുക്കളെ നിങ്ങളായിട്ട് ഇല്ലാതാക്കുന്നത് എന്ന് മാത്രം ചോദിച്ചു കൊണ്ട്.. തൽക്കാലം നിർത്തട്ടെ..