ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 16 February 2019

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ !

*വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനായുള്ള സൈറ്റ് തുറന്നിട്ടുണ്ട് ...*
*വളരെ എളുപ്പത്തിൽ ആർക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വോട്ടർലിസ്റ്റിൽ ഒരാളുടെ പേര് ചേർക്കാവുന്നതാണ് .....*

*അതിനായി ചെയ്യേണ്ടത്....*
=============

*1 . വോട്ടറുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുക ...*

*2 . വയസ്സ് തെളിയിക്കുന്നതിനായി*

*(a) Birth Certificate/ marksheet of class 10 or 8 or 5*
*(b) PAN card*
*(c) driving license*
*(d)  Aadhaar letter issuded by UIDAI*
*(e)  ഇന്ത്യൻ പാസ്പോർട്ട്*

*ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക ( 2 mb ൽ താഴെ )*

*3 . അഡ്രെസ്സ്  തെളിയിക്കുന്നതിനായി*

*(a) ഇന്ത്യൻ പാസ്പോര്‍ട്ട്*
*(b) ഡ്രൈവിംഗ് ലൈസൻസ്*
*(c) ബാങ്ക്/കിസാൻ/പോസ്റ്റോഫീസ് /കറന്റ് പാസ്ബുക്ക്*
*(d) റേഷൻ കാർഡ്*
*(e) ഇൻകം ടാക്സ് അസ്സെസ്സ്മെന്റ് ഓർഡർ*
*(f) റെന്റ്  എഗ്രിമെന്റ്*
*(g) വാട്ടർ ബില്ല്*
*(h) ടെലിഫോൺ ബില്ല്*
*(i)ഇലക്ട്രിസിറ്റി ബില്ല്*

*ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക*

*www.nsvp.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക*

*അതിൽ ഇതുവരെ തിരിച്ചറിയൽ കാർഡ് എടുക്കാത്തവർ Apply online for registration of new voter എന്ന option ഉം/ നിലവിൽ തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർ due to shifting from AC എന്ന option ഉം തിരഞ്ഞെടുക്കുക*

*ഭാഷ തിരഞ്ഞെടുക്കുക*

*ശേഷമുള്ള കോളം  പൂരിപ്പിക്കുക. ഫോട്ടോ (1),  വയസ്സ്(2)  അഡ്രെസ്സ്(3) എന്നിവ തെളിയിക്കാനുള്ള സെർട്ടിഫിക്കറ്റിന്റെ  ഫോട്ടോ അതാത് കോളത്തിൽ അപ്‌ലോഡ് ചെയ്യുക*
 *എല്ലാം ഫിൽ ചെയ്ത ശേഷം സെൻറ് ചെയ്യുക ....*

*മറുപടി ആയി ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ചു വയ്ക്കുക.*

*Kerala Revenue Department (Election wing)*