ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 13 February 2019

കോഴിക്കോട് സംവാദം


അര മൗലവിമാർ ഊരാക്കുടുക്കിൽ ....

ആഗോള വഹാബിസത്തിന്റെ അരിസ്റ്റോട്ടിലും പ്ളേറ്റോയും സോക്രട്ടീസുമൊക്കെയാണ് വന്നത്. ഒരു വട്ടക്കെട്ടും ഒരു കറുത്ത തൊപ്പിയും ഒരു വലത്തൊപ്പിയും. ക്ഷമിക്കണം, തലക്കുള്ളിൽ ഒന്നുമില്ലാത്തത് കൊണ്ടാണ് പുറത്തെ കാര്യം പറയേണ്ടി വന്നത്.

സുന്നീ നവജാഗരണത്തിനു മുന്നിൽ വീണുടഞ്ഞു പൊട്ടിച്ചിതറിയ നജ്ദിയൻ തൗഹീദിന്റെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് തുപ്പലം തൊട്ട് ഒട്ടിച്ച് കൂട്ടിച്ചേർത്ത് പുനരുദ്ധരിക്കാൻ, അങ്ങനെ ചിറകൊടിഞ്ഞ വഹാബിസത്തിന്റെ രക്ഷകരായി ചമഞ്ഞു 'മുവഹ്ഹിദുകളുടെ' ലോകത്തെ മിശിഹകളായി അരങ്ങു  വാഴാൻ  പൂതി വെച്ചിട്ട് നാളേറെയായി. സംവാദങ്ങൾ പലതും പിന്നിട്ടു. ഇപ്പഴും അങ്ങ് ക്ളച് പിടിച്ചിട്ടില്ല. ഇതിലെങ്കിലും രണ്ടിലൊന്ന് തീരുമാനിക്കണം എന്ന നിയ്യത്തുമായാണ് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തത്. ആ കാശും പോയി എന്ന് മാത്രമല്ല, ആദർശ പഞ്ചായത്തിൽ ആകെ ബാക്കിയുണ്ടായിരുന്ന അഞ്ചു സെന്റും കൂടി തീറെഴുതി കൊടുക്കേണ്ടി വന്നു. തറവാട്ടിൽ ഇനി അടി നടക്കാനിരിക്കുന്നേ ഉള്ളൂ...

മുത്ത് നബി(സ)യുടെ വിയർപ്പിൽ നിന്ന് ബറകത്തെടുത്തത്, അവിടത്തെ ജുബ്ബയിൽ നിന്ന് ജീവിതകാലത്തിനു ശേഷം ബറകത്തെടുത്തത് സ്വഹാബികളായ സ്ത്രീ പുരുഷന്മാരാണ്. റിവായത്തുകൾ പ്രശസ്തവും  ആധികാരികവും ളഈഫാക്കാൻ ഒരു പഴുതും മുഹദ്ദിസുകൾ ബാക്കി വെക്കാത്തതുമാണ്. ഇത് അഭൗതികമായി പടപ്പുകളിൽ നിന്നും ഗുണം പ്രതീക്ഷിക്കലല്ലേ? അഭൗതികമായി പടച്ചവനിൽ നിന്നല്ലാതെ ഗുണം പ്രതീക്ഷിച്ചാൽ അത് ശിർക്കല്ലേ ? അപ്പോൾ സ്വഹാബികൾ മുശ്രിക്കുകളാണോ? നബി(സ) ശിർക്കിനു അനുവാദം നൽകിയോ? തീപന്തങ്ങൾ ഒന്നൊന്നായി വന്നപ്പോൾ കുട്ടി മൗലവിമാരുടെ മുട്ട് വിറച്ചു. തടി തപ്പാനായി പറഞ്ഞൊപ്പിച്ചു- അത് നബി(സ)ക്ക് മാത്രമായുള്ള പ്രത്യേകതയാണെത്രെ ! അഭൗതികമായ ഗുണം പ്രതീക്ഷിക്കൽ ശിർക്കാണെങ്കിൽ, ആ ശിർക്കിന്റെ കാര്യത്തിൽ നബി(സ)ക്ക് മാത്രം എങ്ങനെയാണ് ഇളവ് ഉണ്ടാകുക? ശിർക്ക് എന്നാൽ ഡിസ്‌കൗണ്ട് സെയിൽസ് ആണെന്നാണോ ഇവരുടെ കൂടാരത്തിൽ ഉള്ളവർ കരുതുന്നത്?

ഒരു വിശ്വാസം ശിർക്ക് ആണെങ്കിൽ അത് നബിയെന്നോ സാധാരണക്കാരൻ എന്നോ വിത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെ ബാധകമായിരിക്കും.  തൗഹീദിലും ശിർക്കിലും  ഖാസ്സും ആമ്മും ഒന്നും അല്ലാഹുവിന്റെ റസൂൽ(സ) കൊണ്ട് വന്ന ദീനിൽ ഇല്ല. വഹാബീ പാതിരിമാർക്ക് ദീൻ എന്നാൽ അപ്പപ്പോൾ തടി തപ്പാനുള്ള അടവുകളുടെ കൂമ്പാരം മാത്രമാണല്ലോ?

എന്തായാലും അഭൗതിക മാർഗത്തിൽ ഗുണം പ്രതീക്ഷിക്കൽ ശിർക്കാണെങ്കിൽ നബി(സ)യും സ്വഹാബികളും  മുശ്രിക്കുകളായി. അല്ലാഹുവിൽ അഭയം ... ശിർക്കല്ലെങ്കിൽ വഹാബീ തൗഹീദ് പൊളിഞ്ഞു പാളീസായി പോയി. അപ്പോൾ നബി(സ)യെയും സ്വഹാബത്തിനെയും ദീനിൽ നിന്ന് പുറത്താക്കുന്ന തൗഹീദീ ആദർശമാണ് ഇവരെ നയിക്കുന്നതെന്ന് വ്യക്തം. നോക്കൂ എത്ര വൃത്തി കെട്ട മതമാണ് ഇവരുടേത്???

അഭൗതിക മാർഗത്തിൽ ഗുണം പ്രതീക്ഷിക്കൽ തന്നെയാണ് തബറുകിനെ പോലെ തന്നെ ഇസ്തിഗാസയുടെയും അടിസ്ഥാനം. നബിയെ കൊണ്ട് തബറുക് എടുക്കൽ ശിർക്ക് അല്ലാതിരിക്കുകയും നബിയോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാകുകയും ചെയ്യുന്നതിന്റെ രസതന്ത്രം എന്താണാവോ? തബറുകിലും ഇസ്തിഗാസയിലും അഭൗതികമായ മാർഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ഒരു പൊതു ഘടകമാണ്. അല്ലെങ്കിൽ തന്നെ അഭൗതികമായ മാർഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് ഖുർആനോ സുന്നത്തോ പഠിപ്പിച്ചിട്ടുണ്ടോ? താബിഉകളോ ഇമാമുമാരോ പറഞ്ഞിട്ടുണ്ടോ? എവിടെ? ദീനിനെ പൊളിക്കാൻ ഓരോ സ്വന്തം വക സിദ്ധാന്തങ്ങളുമായി വന്നിരിക്കുന്നു....

നബി(സ)യുടെ ആസാറിൽ നിന്നും സ്വഹാബത്ത് ബറകത്ത് തേടി എന്ന് സ്ഥിരപ്പെട്ടതോടെ, അത് ശിർക്കല്ലെന്നു വഹാബികൾ സമ്മതിച്ചതോടെ അഭൗതികമായ മാർഗത്തിലൂടെ  സൃഷ്ടികളിൽ നിന്ന് ഗുണം പ്രതീക്ഷിക്കൽ ശിർക്കല്ലെന്നു കൂടി അവർക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അഥവാ അതോടു കൂടി നബി(സ)യോട് ഇസ്തിഗാസഃ ചെയ്യലും ശിർക്കല്ലെന്നു കൂടി അവർക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. നബി(സ) എന്ന ഉത്തമ സൃഷ്ടിയിൽ നിന്ന് അഭൗതിക മാർഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ശിർക്കല്ലാത്ത സ്ഥിതിക്ക് മറ്റു സൃഷ്ടികളിൽ നിന്നും അഭൗതിക മാർഗത്തിലൂടെ ഗുണം പ്രതീക്ഷിക്കലും ശിർക്കാകുന്നില്ല. ''അഭൗതിക മാർഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ സമം ശിർക്ക്'' എന്നാണ് നിയമമെങ്കിൽ ആ നിയമം  എല്ലാ സൃഷ്ടികൾക്കും ഒരേ പോലെ ബാധകമാവുകയും ചെയ്യും. അപ്പോൾ അല്ലാഹു ആദരിച്ച മറ്റു സൃഷ്ടികളിൽ നിന്നും അഭൗതിക മാർഗത്തിലൂടെ ഗുണം പ്രതീക്ഷിക്കലും ശിർക്ക് അല്ലെന്നു വ്യക്തമായി. അഥവാ നബി(സ) അല്ലാത്ത മറ്റു മഹാന്മാരിൽ നിന്നും ബറകത്ത് തേടലും അവരോടു ഇസ്തിഗാസ ചെയ്യലും ശിർക്കല്ലെന്നും വ്യക്തമായി.

നബി(സ)യുടെ ജീവിത കാലത്തിനു ശേഷം സ്വഹാബികൾ അവിടുത്തോടു ഇസ്തിഗാസ നടത്തിയതിന് തെളിവായാണ് അല്ലാമാ സൈനീ ദഹ്‌ലാൻ (റ) അടക്കമുള്ള സുന്നീ പണ്ഡിതർ ഉമർ(റ) വിന്റെ ഭരണ കാലത്തുണ്ടായ ക്ഷാമത്തിൽ ബിലാല് ബിൻ ഹാരിസ് അല്മുസ്നീ എന്ന സ്വഹാബിയായ വ്യക്തി നബി(സ)യുടെ ഖബ്റിങ്കൽ പോയി അപേക്ഷിച്ച സംഭവം ഉദ്ധരിക്കുന്നത്. ഒരു വ്യക്തി പോയി എന്നാണു റിപ്പോർട്ടിൽ ഉള്ളത്. ഇമാം ബൈഹഖിയും(റ) ഇബ്നു അബീ ശൈബയും(റ) ഈ സംഭവം യഥാക്രമം മുസന്നഫിലും ദലാഇലിലും ഉദ്ധരിച്ചിരിക്കുന്നു. അല്ലാമാ സൈനീ ദഹ്‌ലാൻ(റ) തന്റെ ഗ്രന്ഥത്തിൽ ആ റിപ്പോർട്ട് അതെ പോലെ  ഉദ്ധരിക്കുകയല്ല ചെയ്തത്. മറിച്ച് സ്വഹാബിയായ ബിലാല് ബ്നു ഹാരിസ് അൽ മുസ്‌നീ(റ) നബി(സ)യുടെ ഖബ്റിങ്കൽ പോയ സംഭവം ഇമാമുമാർ ഇബ്നു അബീ ശൈബയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട് എന്ന് പ്രസ്താവിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ പേരിലാണ് കാട്ടുകള്ളൻ മൗലവിമാർ അദ്ദേഹത്തെ കള്ളൻ എന്ന് വിളിച്ചു ആക്ഷേപിച്ചത്.!! സംവാദ വേദിയിൽ തന്നെ ഇവരുടെ സംസ്കാരവും പ്രതിപക്ഷത്തോടുള്ള സമീപനവും ഇങ്ങനെ ആണെങ്കിൽ മറ്റിടങ്ങളിൽ ഊഹിക്കാവുന്നതേ ഉള്ളൂ.

സ്വഹാബിയുടെ പേര് ഇബ്നു അബീ ശൈബയുടെയും ബൈഹഖിയുടെയും ഗ്രന്ഥങ്ങളിൽ കാണിച്ചു തരാൻ കഴിയുമോ എന്നതായിരുന്നു മൗലവിമാരുടെ ഒന്നാമത്തെ ചോദ്യം. വ്യവസ്ഥയെഴുതി സമയം നിർണ്ണയിച്ചു നടത്തപ്പെടുന്ന സംവാദത്തിൽ ചോദിക്കാൻ കണ്ട ആദ്യത്തെ  ചോദ്യം!!! ഇതോടെ സുന്നികൾ ഓടിയൊളിക്കും എന്നാവും പാവങ്ങൾ കരുതിയിട്ടുണ്ടാവുക. സൈനീ ദഹ്‌ലാൻ അങ്ങനെ എഴുതിയതിൽ എന്ത് അപാകതയാണുള്ളത്? അദ്ദേഹം ഒരിക്കലും ആ ഹദീസ് പൂർണ്ണമായും ഉദ്ധരിച്ചിട്ടില്ല. അതിനെ കുറിച്ച് പ്രസ്താവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ രണ്ടു മുഹദ്ദിസുകളുടെ കിതാബുകളിലും സ്വഹാബിയുടെ പേരില്ലെങ്കിൽ തന്നെ, ഇതേ ഹദീസ് ഉദ്ധരിച്ച ഹാഫിള്  ഇബ്നു ഹജർ (റ) റിപ്പോർട്ടിലുള്ള വ്യക്തി സ്വഹാബിയാണെന്നു പേര്  അടക്കം വ്യക്തമാക്കി പ്രസ്താവിച്ചതാണല്ലോ? മറ്റു മുഹദ്ദിസുകളുടെ റിപ്പോർട്ടിൽ സ്വഹാബിയുടെ പേരില്ലെന്നു വെച്ച് അവരുടെ റിപോർട്ടുകളെ പറ്റി പരാമർശിക്കുമ്പോൾ സ്വഹാബിയുടെ പേര് പറഞ്ഞാൽ ഗ്രന്ഥകാരൻ കള്ളനാകുമോ? എവിടുത്തെ പഠിപ്പ് ആണ് മൗലവിമാരെ നിങ്ങൾക്ക്???

സൂറത്ത് യാസീനിൽ ഒരു വ്യക്തി വന്നു തന്റെ ജനതയെ ഉപദേശിച്ചു, ആ ജനത അദ്ദേഹത്തെ കൊന്നു കളഞ്ഞു.  ഈ വ്യക്തി ഹബീബുന്നജ്ജാർ എന്ന മഹാനാണ്. പക്ഷെ സൂറത്തിൽ ഇദ്ദേഹത്തിന്റെ പേര് ഇല്ല. ഒരു വ്യക്തി എന്നേ ഉള്ളൂ. അതെ സമയം, ഈ സംഭവം ഉദ്ദേശിച്ചു കൊണ്ട് ഹബീബുന്നജ്ജാറിനെ തന്റെ ജനത കൊന്നു കളഞ്ഞ സംഭവം സൂറത്ത് യാസീനിൽ ഉണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ, എഴുതിയാൽ, അയാൾ കള്ളനാകുമോ മൗലവിമാരെ???

ഖിളർ നബിയും മൂസാ നബിയും (അ) ഒരുമിച്ച് നടത്തിയ യാത്രയും തമ്മിൽ നടത്തിയ സംവാദവും സൂറത്ത് കഹ്ഫിൽ ഉണ്ടെന്നു ഒരാൾ പറഞ്ഞാൽ, എഴുതിയാൽ അയാൾ കള്ളനാകുമോ മൗലവിമാരെ ??? സൂറത്ത് കഹ്ഫിൽ ഖിളർ നബിയുടെ പേരില്ലല്ലോ? ഒരു അടിമ എന്നേ ഉള്ളൂ.

സുലൈമാൻ നബി(അ)യുടെ മുന്നിൽ ബൽഖീസിന്റെ സിംഹാസനം നിമിഷനേരം കൊണ്ട് ഹാജരാക്കാം എന്ന് ആസഫ് ബിൻ ബർഖിയ വാക്കു കൊടുത്ത സംഭവം ഖുർആനിൽ ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ, എഴുതിയാൽ അയാൾ കള്ളനാകുമോ മൗലവീ ??? ആ പേര് ഖുർആനിലുണ്ടോ മൗലവീ ??? നിങ്ങളുടെയൊക്കെ തലച്ചോറ് കരിമണൽ ഖനനത്തിന് വിട്ടു കൊടുത്തു കൂടെ ???

രസം വേറെയുമുണ്ട്. ഈ വ്യക്തി സ്വഹാബി തന്നെയാണെന്ന് മൗലവിമാർ തന്നെ പരോക്ഷമായി അംഗീകരിക്കുന്ന രംഗവും സംവാദത്തിൽ ഉണ്ട്. ബുദ്ധിയില്ലാത്ത ആ സാധുക്കൾ കഥയറിഞ്ഞില്ല എന്ന് മാത്രം. ഹാഫിള് ഇബ്നു ഹജർ (റ) ഈ റിപ്പോർട്ട് ഫത്ഹുൽ ബാരിയിൽ കൊണ്ട് വന്നത് ഇമാം ബുഖാരി(റ) കൊടുത്ത ബാബുമായുള്ള ബന്ധം സ്ഥാപിക്കാനാണെത്രെ. ശരി തന്നെയാണ് മൗലവിമാരെ. അതിനു വേണ്ടി തന്നെയാണ് ഈ റിപ്പോർട്ട് ഉദ്ധരിച്ചത്. അപ്പോൾ എന്താണ് ഇമാം ബുഖാരി(റ)യുടെ ബാബ് ? ജനങ്ങൾ ഇമാമിനെ സമീപിച്ച് മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ തേടിയാൽ അവരെ മടക്കിയയക്കരുത് എന്ന്. ആരാണ് ജനങ്ങൾ? സ്വഹാബത്ത്. ആരാണ് ഇമാം? ഉമർ(റ). ആരാണ് ഉമർ(റ)നെ സമീപിച്ച് മഴക്ക് വേണ്ടി തേടാനുള്ള റസൂലി(സ)ന്റെ നിർദ്ദേശം അറിയിച്ചത്? അത് ഹദീസിലെ വ്യക്തി. അഥവാ ബിലാല് ബ്നു ഹാരിസ് അൽ മുസ്നി(റ) എന്ന സ്വഹാബി. മൗലവിമാരെ, നിങ്ങൾ തന്നെ പറഞ്ഞതനുസരിച്ച് കാര്യം തീരുമാനമായിരിക്കുന്നു. അല്ലെങ്കിൽ മറുപടി പറയുക - എന്താണ് ഈ റിപ്പോർട്ടും സ്വഹീഹ് ബുഖാരിയിലെ ബാബും തമ്മിൽ ഉണ്ടെന്നു നിങ്ങൾ പറയുന്ന ബന്ധം???

ഖബ്റിങ്കൽ വന്നു റസൂലിനോട്(സ) അപേക്ഷിച്ച വ്യക്തി സ്വഹാബിയായ ബിലാൽ ബിനു ഹാരിസ് അൽ മുസ്‌നീ(റ) എന്ന സ്വഹാബിയാണെന്നു ചരിത്രകാരനായ സൈഫ് തന്റെ ചരിത്രഗ്രന്ഥമായ ഫുതൂഹിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പായും കണിശമായും ഹാഫിള്  ഇബ്നു ഹജർ(റ) പ്രസ്താവിച്ചിരിക്കെ, കുട്ടി മൗലവിമാർ എവിടെ നിന്നോ പ്രിന്റ് ചെയ്ത ഒരു ശുഷ്കിച്ച ഫുതൂഹിന്റെ പ്രതിയുമായി വന്നു വീമ്പടിക്കുകയാണ് - ഫുതൂഹിൽ അങ്ങനെ ഇല്ലത്രെ. സംവാദം ഹാഫിള് ഇബ്നു ഹജറും(റ) കുട്ടി മൗലവിമാരും തമ്മിലാണോ എന്ന് തോന്നിപ്പോകും ഇവരുടെ ജോറൻ വാദങ്ങൾ കേട്ടാൽ.

നല്ല തമാശ. സൈഫിന്റെ ഫുതൂഹിൽ അതുണ്ടെന്നു ഹിജ്റ 852 ഇൽ വഫാത്തായ മുജാഹിദുകൾ പോലും അംഗീകരിക്കുന്ന ഇമാം പറയുന്നു. അന്നത്തെ ഫുതൂഹിൽ അതുണ്ടായിരുന്നു എന്ന് ഉറപ്പ്. ഇപ്പോൾ  കുട്ടി മൗലവിമാർ കൊണ്ട് വന്ന പ്രിന്റിൽ അതില്ലെങ്കിൽ അത് പൂർണ്ണമായ കിതാബ് അല്ലെന്നാണ് ബുദ്ധിയുള്ളവർ എല്ലാം മനസ്സിലാക്കുക. മൗലവിമാർക്ക് അതില്ലാതെ പോയതോ ഉണ്ടായിട്ടും ഉപയോഗിക്കാൻ കഴിയാതെ പോയതോ എന്നതിൽ ഒരു സംവാദം വേറെ നടത്തണം..  :)

 സൈഫ് കള്ളനാണെന്നു കുട്ടി മൗലവിമാർ !!! കള്ളനാണെങ്കിൽ മൂപ്പരുടെ കിതാബിൽ അത് ഉണ്ടോ ഇല്ലേ എന്ന് ചർച്ച ചെയ്യുന്നതിന്റെ ന്യായം എന്താണ് മൗലവിമാരെ? കള്ളന്റെ കിതാബിൽ അങ്ങനെ ഉണ്ടെങ്കിൽ എന്ത്? ഇല്ലെങ്കിൽ എന്ത്? എന്താണ് നിങ്ങളുടെ പ്രശ്നം? വെറുതെ ആളുകളെ ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണോ???
ഈ ഫുതൂഹ് എന്ന കിതാബ് ഇന്ന് ആരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും അതിൽ എത്ര വാള്യങ്ങൾ ആണ് ഉണ്ടായിരുന്നതെന്നും ഇന്ന് എത്ര വാള്യങ്ങളാണ് ലഭ്യമായിരിക്കുന്നതെന്നും വെറുതെ ഒന്ന് അന്വേഷിച്ച്‌ നോക്ക്. ഈ അസുഖം ഭേദമാകും ...
 സ്വഹാബിയാണ് പോയത് എന്നത് ഒരിക്കലും ആ റിപ്പോർട്ടിന്റെ ഭാഗമല്ല. അത് ഹാഫിള് ഇബ്നു ഹജർ (റ) ഫത്ഹുൽ ബാരിയിൽ റിപ്പോർട്ടിന്റെ അനുബന്ധമായി ഉദ്ധരിച്ചതാണ് . അതിന്റെ അടിസ്ഥാനത്തിലാണ് ഇമാം സൈനീ ദഹ്‌ലാൻ സ്വഹാബി പോയി എന്ന് എഴുതിയത്. അതിന്റെ പേരിൽ അദ്ദേഹത്തെ കള്ളനെന്നു വിളിച്ച വട്ടക്കെട്ട് മൗലവിക്ക് ആ തെമ്മാടിത്തം ഇബ്നു ഹജറിന്റെ മേലും ആവർത്തിക്കാൻ ധൈര്യമില്ലാതെ പോയി. ഉസ്താദുമാർ നൂറു വട്ടം ആ തെമ്മാടിയെ വെല്ലുവിളിച്ചു. എന്നാൽ മണിക്കൂറുകൾ നീണ്ട സംവാദത്തിൽ വെറും ഒന്നര മിനിറ്റിന്റെ ശീഘ്രസ്ഖലനവും നടത്തി മാളത്തിലൊളിച്ച ആ തെമ്മാടിയെ ഈ വൃത്തി കെട്ട മുജാഹിദുകൾ പോലും പിന്നീട് മൈക്കിന്റെ മുന്നിൽ കൊണ്ട് വന്നു നാട്ടിയിട്ടില്ല. ഓരോ ഖൗമിനും യോജിച്ച ഐറ്റത്തിനെ തന്നെ കിട്ടും...
Yoosuf Habeeb





*....... DEBATE...........*✍🏼

*അറിഞ്ഞില്ലേ മുജായിദ് അഭൗതിക വാദം പാതാളത്തിലായി!!!!!!*

*സംവാദം ഒരവലോകനം:-✍🏼 സിദ്ധീഖുൽ മിസ്ബാഹ് 11/02/2019*

*കോഴിക്കോട് കഴിഞ്ഞ ദിവസം (09/02/2019) നടന്ന സുന്നി & മുജാഹിദ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം നബി സ്വ യോട് അഭൗതികമായ നിലയിൽ ഗുണം പ്രതീക്ഷിക്കാം തേടാം ഷിർക്കാവുകയില്ല മുജാഹിദുകൾക്ക് സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്!!!*

സുന്നികളെ മുശ്രിഖാക്കാൻ കൊണ്ട് വന്ന അഭൗതിക വാദം സുന്നി പക്ഷം സംവാദത്തിൽ പങ്കെടുത്ത മുത അല്ലിം കുട്ടികൾ അടിച്ച് പൊളിച്ച് പാതാളത്തിലാക്കിക്കൊടുത്തു !!!!

ഉണ്ടായ നേട്ടങ്ങൾ ഒരുപാടുണ്ട് അറിയണോ ?

അതിന്ന് മുമ്പ് മുജാഹിദ് പക്ഷം പങ്കെടുത്ത സൽമാൻ മൗലവി നടത്തിയ കല്ല് വെച്ച ഒരുപാട് നുണകളിൽ ഏറ്റവും വലിയ നുണയായിരുന്നു അതായത് റെക്സോണ സോപ്പ് പെട്ടി സമ്മാനം കൊടുക്കേണ്ട നുണയായിരുന്നു ഷാഹ് വലിയുള്ളാഹിദ്ദഹ് ലവിയുടെ പേരിൽ മൗലവി നടത്തിയ പരാമർഷം!! കാരണം ഹബീബായ സ്വ യോട് നേരിട്ട് ഇസ്തിഗാസ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുന്നി പണ്ഡിതനാണ് ഷാഹ് വലിയുള്ളാഹ് ദഹ് ലവീ (ന:മ) !!!! തന്റെ മകന്റെ മകനായ ഇസ്മായീലുദ്ദഹ് ലവിയെന്ന പക്കാ വഹാബി ആശയക്കാരൻ തന്റെ വികല വാദങ്ങൾ പ്രചരിപ്പിക്കാൻ കൂട്ട് പിടിച്ചത് വല്യാപ്പായായ സുന്നിയായ ഷാഹ് വലിയുള്ളയുടെ ഗ്രന്ഥങ്ങളായിരുന്നു , ഷാഹ് വലിയുള്ളയുടെ അഖീദക്ക് നിരക്കാത്ത ധാരാളം വികല ആശയങ്ങളാണ് മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ പ്രസ്തുത മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവി കടത്തിക്കൂട്ടിയത് ഇത് ബഹുമാനപ്പെട്ട അഹ്മദ് കോയ ശാലിയാത്തി (നമ) രേഖപ്പെടുത്തുന്നുണ്ട്.

ഈ കടത്തിക്കൂട്ടിയ വഹാബി വാദങ്ങളാണ് ഷാഹ് വലിയുള്ളയുടെ പേരിൽ വരവ് വെച്ചിട്ട് സൽമാൻ മൗലവി സംവാദത്തിൽ ഷൈൻ ചെയ്യാൻ നോക്കിയത് പക്ഷെ നടന്നില്ല!!

പ്രസ്തുത വികലവാദക്കാരനായ മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവിക്കെതിരേയാണ് കാഫിറെന്നൊകെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത് അല്ലാതെ ഷാഹ് വലിയുള്ളയെ സുന്നികളാരും തന്നെ കാഫിറാക്കിയിട്ടില്ല സൽമാൻ മൗലവി നടത്തിയ പെരും നുണയാണ് ആരും വഞ്ചിതരാവരുത്

ചോദ്യ സെഷനിൽ സംഭവിച്ചത് :-

മുജാഹിദ് പക്ഷം ചോദ്യ അവസരം തന്നെ പക്കാ അബദ്ധമായിരുന്നു കിട്ടിയ അവസരത്തിൽ മര്യാദക്കുള്ള ഒരു ചോദ്യം തന്നെ ഇല്ലാതിരുന്നത് ആദർശ പാപ്പരത്തമായിപ്പോയി !!! ആകെയുണ്ടായിരുന്നത് ഇസ്തസ്ഖി ലി ഉമ്മതിക എന്ന അസറിൽ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് (റ) ആണെന്ന് ശൈഖ് ദഹ് ലാൻ (നമ) അവിടത്തെ കിതാബിൽ കളവ് പറഞ്ഞുവത്രേ !!!! ? എന്ന ആരോപണവും ഫത് ഹുൽ ബാരിയിൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയതും സ്വപ്നം കണ്ടതും ആയ റജുല് സ്വഹാബിവര്യനായ ബിലാൽ ബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞതും കളവാണത്രേ !!!! അതിന്ന് കൂട്ട് പിടിച്ചതോ സൈഫ് (റ) വിന്റെ രചനയായ അൽ ഫുതൂഹിൽ ഇപ്പോഴുള്ള പ്രിന്റിൽ ഇങ്ങനെ ഇല്ല പോൽ എന്നായിരുന്നു വാദം

എന്നാൽ ഈ സംഭവം ഉദ്ധരിച്ച ഗ്രന്ഥങ്ങളെല്ലാം നോക്കിയാൽ മനസ്സിലാകുന്ന ഒന്നാണ് വന്ന റജുല് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് ഫത് ഹുൽ ബാരി , ഷറഹ് സുർഖാനി , അൽ ബിദായ വന്നിഹായ , താരീഖ് ത്വബ് രി പോലുള്ള ചരിത്ര ഗ്രന്ഥങ്ങൾ നോകിയാൽ മനസ്സിലാകുന്ന ഒന്നാണ് ഇതൊക്കെ കണ്ട് മനസ്സിലാക്കിയ ഷൈഖ് ദഹ് ലാൻ (റ) അവിടത്തെ കിതാബിൽ വന്ന റജുല് സ്വഹാബിയാണെന്ന് പറഞ്ഞത് ഒരിക്കലും കളവല്ല കളവാണെന്ന് മുജാഹിദുകൾ വാദിക്കുകയാണെങ്കിൽ അത് മടങ്ങുക ഫത് ഹുൽ ബാരിയുടെ മുസ്വന്നിഫായ ഇബ്നു ഹജർ അസ്ഖലാനി (റ) വിലേക്കായിരിക്കും എന്നാൽ അസ്ഖലാനി ഇമാമിനെ കളവാക്കാൻ മുജാഹിദുകൾ ഭയക്കുകയും ചെയ്യുന്നു!!!! ബുഖാരിയിൽ ഉമർ (റ) ഇബ്നു അബ്ബാസ് (റ) വിനെ തവസ്സുലാക്കി മഴക്ക് വേണ്ടിയുള്ള ദുആ ഹ് നടത്തിയ ഹദീസുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത സംഭവം അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നത് തന്നെ!!

പ്രസ്തുത സംഭവം സാക്ഷാൽ ഇബ്നു തയ്മിയ്യ വരെ ഇഖ്തിളാഇൽ ഉദ്ധരിക്കുന്നത് നോക്കൂ
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമാദ് വർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമു‌ റമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂലി(സ) നെ കാണുകയും ഉമർ(റ) സമീപിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നൽകിയതായും  ഉദ്ധരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ധ്യായത്തിൽ(വിമർശിക്കപ്പെടുന്നതിൽ) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ് പേ: 372).

ഇനി സൈഫ് (റ) വിന്റെ ഇപ്പോൾ മുജാഹിദുകൾ കാണിക്കുന്ന ഫുതൂഹിൽ ഇങ്ങനെ സ്വഹാബിയാണ് ഖബറിങ്കൽ പോയി എന്ന് കാണുന്നില്ലെങ്കിൽ വിശ്വസിക്കാൻ പ്രയാസമുണ്ട് കാരണം കിതാബുകളിൽ ഉള്ളത് വെട്ടിമാറ്റിയും , ഇല്ലാത്തത് കടത്തിക്കൂട്ടിയും ആധുനിക വഹാബികൾ ചെയ്ത് കൂട്ടി പ്രിന്റ് ചെയ്ത ഗ്രന്ഥങ്ങളൊക്കെ നമ്മൾ കണ്ട് അനുഭവിച്ചവരാണ് മുസ്വന്നഫ് അബ്ദുറസാഖിൽ ഇത് പോലെ വഹാബികൾ തിരി മറി കാണിച്ചത് നമ്മളൊക്കെ നേരിൽ കണ്ടതുമാണ് !!! അല്ലാതെ അസ്ഖലാനി ഇമാം കളവ് പ്രചരിപ്പിച്ചവരല്ല കളവ് പറയൽ മൽസരം നടത്തിയ വഹാബികളാണ് ഏറ്റവും വലിയ നുണയന്മാർ!!

മാത്രവുമല്ല ഇന്ന് നമുക്ക് ലഭിക്കുന്ന ഫുതൂഹിന് തഹ് ഖീഖ് (ടിപ്പണി) എഴുതിയ ഖാസിമു ബ്നു അഹ്മദ് ബ്നു അബ്ദു റസാഖ് സാമിറാ ഈ (രിയാദ്) ഫുതൂഹിന്റെ മുഖദ്ദിമയിൽ എഴുതുകയാണ് ഫുതൂഹിന്റെ കയ്യെഴുത്ത്പ്രതിയിൽ നമുക്ക് ലഭിച്ചത് 18 വാള്യങ്ങൾ മുതൽക്കാണ് , 17 വാള്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും 803 പേജുള്ള മൊത്തം മഖ്തൂതാതിൽ നിന്ന് 174 പേജാണ് നമുക്ക് ലഭിച്ചത് എന്നും 629 പേജ് നഷ്ടപ്പെട്ടു എന്നും പറയുന്നു അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ലഭിക്കുന്ന ഫുതൂഹിന്റെ ഒരുപാട് ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ലഭിക്കുന്ന ഫുതൂഹിന് തഹ്ഖീഖ് (ടിപ്പണി) കൊടുത്തവർ തന്നെ സമർത്ഥിക്കുന്നു !!

ഒരു കാര്യം കൂടി പറയാം

وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة.

"ഉമർ (റ) ഉബയ്യുബ്നു കഹ്ബ് റ വിനോട് ജനങ്ങളെ ഒരുമിച്ച് കൂട്ടാൻ പറയുകയും അങ്ങനെ അവർ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചു" എന്ന ഉദ്ധരണി സുനനു അബൂദാവൂദിലുള്ളതായി ഇബ്നു തയ്മിയ്യയുടെ ശിഷ്യനും വഹാബികൾക്ക് ഏറ്റവും സ്വീകാര്യനുമായ ദഹബിയുടെ സിയറു അഹ് ലാമിന്നുബലാ ഇൽ 3/242 ൽ പറയുന്നതായി കാണാം ! എന്നാൽ വഹാബികളുടെ തന്നെ ഗ്രന്ഥ ക്രോഡീകരണ സൈറ്റായ മക്തബതു ശാമിലയിലുള്ള സുനനു അബൂദാവൂദിൽ ഈ ഇരുപതിന്റെ റിപ്പോർട് കാണാൻ സാധിക്കില്ല അതിനാൽ സിയറു അഹ് ലാമിന്നുബലാ ഇൽ ദഹബി കളവ് പറഞ്ഞുവെന്ന് വഹാബികൾ പറയുമോ ????? ഇത് പോലെയാണ് ഹാഫിള് ഇബ്നു ഹജർ റ എട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്ന സമയത്ത് സൈഫ് റ വിന്റെ ഫുതൂഹ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഖബറിങ്കൽ വന്നത് സ്വഹാബിയായ ബിലാലുബ്നുൽ ഹാരിസ് (റ) ആണെന്ന് കണ്ട് ബോധ്യപ്പെടുകയും അത് ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുകയും ചെയ്തു ആധുനിക പ്രസ്സുകളിൽ അടിച്ചിറക്കുന്ന ഇതേ ഗ്രന്ഥങ്ങളിൽ ഇത് കാണുന്നില്ലാ എന്നത് കൊണ്ട് ഇബ്നു ഹജർ (റ) വിനെ കള്ളനാക്കി ചിത്രീകരിക്കാൻ അഹ്ലുസ്സുന്നയിൽ വിശ്വസിക്കുന്ന മുഹ്മിനീങ്ങൾക്ക് ഒരിക്കലും സാധ്യമല്ല !!! പ്രത്യേകിച്ച് വഹാബികളെ നമ്പി മുൻ കാല ഇമാമീങ്ങളെ കളവാക്കാൻ ഒരിക്കലും സുന്നികളെ കിട്ടുകയില്ല !!!

അടുത്തൊരു പൊട്ടത്തരമായിരുന്നു സ്വപ്നം കണ്ട വ്യക്തിയാണ് സ്വഹാബിയെന്നും ഫത് ഹുൽ ബാരി പറഞ്ഞത് ഖബറിങ്കൽ പോയതല്ലെന്നുമുള്ള ശുദ്ധ അസംബന്ധം സത്യത്തിൽ ചിരി വന്ന് പോയി !!!!! എന്താണെന്ന് നോക്കാം ആദ്യം ഫത് ഹുൽ ബാരിയിലെ ഉദ്ധരണി നോക്കാം

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الدار وكان خازن عمر قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتى الرجل في المنام فقيل له: ائت عمر " الحديث. وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة"اهـ

ആദ്യമായി
فجاء رجل إلى قبر النبي صلى الله عليه وسلم
صلى الله عليه وسلم
അലിഫ് ലാമിട്ട് കൊടുക്കാതെ ഒരു റജുല് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുന്നു ശേഷം فأتى الرجل في المنام അലിഫ് ലാമോട് കൂടി അറജുൽ എന്ന് കൊടുത്തിട്ടാണ് പറയുന്നത് അതായത് ആദ്യത്തെ റജുല് തന്നെയാണ് രണ്ടാമത്തെ റജുലും നഹ് വിന്റെ ഖാഇദ അറിയുന്ന അൽഫിയ ഓതിപ്പഠിച്ച ഏതൊരാൾക്കും മനസ്സിലാകും ഖബറിങ്കൽ വന്ന റജുലിനാണ് സ്വപ്നത്തിലൂടെ നബി സ്വ നിർദ്ദേശം നൽകുന്നത് അപ്പോൾ ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിവര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞാൽ ഖബറിങ്കൽ വന്നിട്ട് ഇസ്തിഗാസ നടത്തിയപ്പോഴാണ് ഈ സ്വപ്നത്തിന്നാധാരമാകുന്നതെന്ന് വ്യക്തം രണ്ടും കൂടി പറയണമെന്നില്ലല്ലോ !!! ഒരുദാഹരണം പറയാം !!! """ഒരു മസ് അലക്ക് വേണ്ടി ഖാളിയെ സമീപിക്കുകയും ഖാളി അവിടെ ഇല്ലാത്തത് കൊണ്ട് അവിടെ വന്ന വ്യക്തി ഖാളിയെ ഫോണിലൂടെ ബന്ധപ്പെടുകയും കാര്യങ്ങൾ ചോദിക്കുകയും ആ വന്ന ഫോണിലൂടെ ബന്ധപ്പെട്ട വ്യക്തിക്ക് ഫോണിലൂടെ തന്നെ ഖാളി മസ് അല നൽകുകയും ചെയ്തു ! ഇവിടെ മസ് അല ലഭിച്ചത് ഇന്നയാൾക്കാണ് എന്ന് പേരെടുത്ത് കൊണ്ട് സംഭവം പറയുന്ന അവസാന ഭാഗം പറഞ്ഞാൽ പിന്നെ അവിടെ പോയതും ഫോൺ വിളിച്ചതും കൂടി ഇന്നയാൾ തന്നെ എന്ന് പ്രത്യേകമായി പറയണമെന്നില്ലല്ലോ !! എല്ലാം ഒരാൾ തന്നെയാകുന്നു ബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാകുന്നതാണ് അള്ളാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ!!!

*സുന്നി പക്ഷം ചോദ്യ സെഷൻ :-*

(01) ഹബീബായ സ്വ യുടെ വിയർപ്പിൽ നിന്നും ജുബ്ബയിൽ നിന്നും ജീവിത കാലത്തും വഫാത്തിന്ന് ശേഷവും രോഗ ശമനത്തിന്ന് വേണ്ടി മറഞ്ഞ വഴിയിൽ കൂടി അതായത് അഭൗതിക മാർഗ്ഗത്തിലൂടെ സഹായം പ്രതീക്ഷിച്ച ഉമ്മു സുലൈം (റ) , അസ്മാഹ് റ പോലുള്ള സ്വഹാബാ വനിതകൾ മുശ്രിഖാണോ ????? നാളെ മരിച്ച് കഴിഞ്ഞാൽ എന്റെ സ്ഥാനം സ്വർഗ്ഗമോ നരഗമോ ?? എന്ന് അഭൗതികമായ കാര്യം നബി (സ്വ) യോട് ചോദിച്ച സ്വഹാബിവര്യൻ മുശ്രിഖോ ????

മൗലവി പറഞ്ഞത് അത് നബി സ്വ യിൽ നിന്നല്ലേ ഇത് ഔലിയാക്കളോട് നടത്താൻ തെളിവല്ലത്രേ !!! അപ്പോൾ അൽഹംദുലില്ലാഹ് പടപ്പുകളോട് അഭൗതികമായ മാർഗ്ഗത്തിലൂടെ സഹായം തേടൽ ഷിർക്കാണെന്ന് വാദം എഴുതിയ മുജാഹിദുകൾക്ക് നബി സ്വ യെന്ന ലോകത്തിന്റെ നേതാവായ പടപ്പിനോട് അഭൗതിക സഹായം തേടാമെന്നും ഗുണം പ്രതീക്ഷിക്കാമെന്നും സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് !!! പുതിയ ഗ്രൂപ്പിന്ന് ചാൻസുണ്ട്

അല്ല !! സത്യത്തിൽ അഭൗതിക മാർഗ്ഗമാണോ പ്രശ്നം അഭൗതിക കാര്യമാണോ ??? അല്ല മൗലവിയുടെ മറുപടിയിൽ നിന്ന് മനസ്സിലാകുന്നത് അഭൗതിക കാര്യം ചോദിക്കാമെന്നും മാർഗ്ഗമാണ് പ്രശ്നമെന്നുമാണ് ഹ ഹ ഹ നല്ല താമാശ തന്നെ!!!!!!

(02) :- സുന്നികളുടെ വാദം ശരിയല്ലെന്ന് വാദത്തിലും വിഷയാവതരണത്തിലും മുജാഹിദുകൾ പറയുമ്പോൾ എന്ത് കൊണ്ടാണ് വാദം ശരിയല്ലാതെയായത് അതൊരു തെളിവുദ്ധരിച്ച് പറയൂ എന്ന സുന്നി പക്ഷം ചോദ്യം സൽമാൻ മൗലവിയുടെ കിളി പാറിപ്പോയ ചോദ്യമായിപ്പോയി !!!!!

(03) :- ചന്ദ്രനെ പിളർത്തിക്കാണിക്കാൻ പറയൽ ഒരിക്കലും സാധാരണ സംഭവമല്ല അത് അഭൗതികമാണ് എന്നാൽ ബഹുമാനപ്പെട്ട ഹംസ റ ചന്ദ്രനെ പിളിർത്തിക്കാണിക്കാനെന്ന അഭൗതിക കാര്യത്തിന്ന് വേണ്ടി നബി സ്വ യോട് ആവശ്യപ്പെട്ടത് ഷിർക്കായോ ???? ക മ മറുപടി ഇല്ലായിരുന്നു മുജാഹിദുകൾക്ക്

(04) :- അള്ളാഹുവാണ് ഇലാഹ് എന്ന വിശ്വാസത്തോടെ പടപ്പുകൾ സബബാണെന്ന വിശ്വാസത്തോടെ അവരോട് ഇഹ്ദിനാ "നേർവഴിയിലാക്കണേ" എന്ന് ഹിദായത്തിനെ ചോദിക്കൽ ഷിർക്കാണോ ???

മൗലവി പറഞ്ഞത് ഷിർക്കാണ് പോൽ മ ആദള്ളാഹ് !!!! എന്നാൽ പരിഷുദ്ധ ഖുർ ആനിൽ ദാവൂദ് നബിയോട് പറയുന്നത് നോക്കൂ
وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ
(Sura 38 : Aya 22)

"ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കേണമേ എന്ന് ദാവൂദ് നബിയോട് അർത്ഥിക്കുന്നു"

മുജാഹിദ് മൗലവിമാരുടെ വാദ പ്രകാരം പരിഷുദ്ധ ഖുർ ആനിൽ ഷിർക്ക് പഠിപ്പിച്ചു എന്ന് പറയേണ്ടി വരും നഊദുബില്ലാഹ് !!

(05) പടപ്പുകളോട് അഭൗതിക മാർഗ്ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ഷിർക്കാണെന്നതിന്ന് ഖുർ ആനിൽ നിന്നൊരായത്തോതാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടില്ല !!!! അള്ളാഹു അക്ബർ

(06) ബനൂ ഇസ്രായീലുകാർക് താബൂതിൽ (മുൻ കഴിഞ്ഞ പ്രവാചകരുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ച് വെച്ചിരുന്ന പെട്ടി) സകീനത് (സമാധാനം) ഉണ്ട് എന്ന് പരിശുദ്ധ ഖുർ ആൻ (സൂറത് ബഖറ) ,പഠിപ്പിക്കുന്നു അതായത് താബൂതിൽ നിന്ന് അഭൗതികമായ ഗുണം പ്രതീക്ഷിച്ച സംഭവം പറയുന്ന ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ ??? എവിടെ ?? മൗലവിമാർക്കുണ്ടോ മറുപടി

സംവാദത്തിന്ന് വന്ന മുജാഹിദുകൽ കവല പ്രസംഗം നടത്താൻ വന്നതാണെന്ന് സംവാദം വീക്ഷിച്ചവർക്കാർക്കും മനസ്സിലകും കാരണം ചോദ്യ സെഷനിൽ വാദത്തിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിട്ടില്ല , സുന്നികളുടെ ചോദ്യങ്ങൾക്ക് പ്രാമാണികമായി മറുപടിയും തന്നിട്ടില്ല

നിങ്ങളൊന്ന് കേട്ട് നോക്കൂ

*✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 9496210086 only Wtsp*

സംവാദം വീക്ഷിക്കാൻ

*➡സുന്നി & മുജാഹിദ് സംവാദം⬅*

*⏰09/02/2019 ശനി  || 9am (Indian Time)*

*♻കോഴിക്കോട്*
🎥https://youtu.be/1ryKcrAYiF8
_______________________🌐








👳‍♂👳‍♂👳‍♂👳‍♂👳‍♂🧕🏻🧕🏻🧕🏻🧕🏻
മൌലവിയും കെട്യോളും
⚔⚔⚔⚔⚔⚔⚔⚔
കോഴിക്കോട് സുന്നി - മുജാഹിദ് സംവാദം കേട്ട് വന്ന മൌലവിയോട് കെട്യോള്
“ കോഴിക്കോട് സംവാദത്തില്‍ സുന്നി കുട്ടികള്‍ മൌലവിമാരെ തൌഹീദ് പഠിപ്പിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. നാണമുണ്ടോ മനുഷ്യാ ഇനിയും മുജാഹിദ് ആണ് എന്ന് പറഞ്ഞ് നടക്കാന്‍?”
മൌലവി :”മൌലവിമാരെ പേടിച്ച് എം.ടി ദാരിമി സംവാദത്തിന് വന്നില്ലല്ലോ?’

കെട്യോള് “ MT ദാരിമിയുടെ കുട്യള് വന്നിട്ട് ഇതാണ് മൌലവിമാരുടെ അവസ്ഥ, അപ്പോള്‍ പിന്നെ ദാരിമി കൂടി വന്നാല്‍ എന്താകുമായിരുന്നു അവസ്ഥ, വ്യവസ്ഥ തയ്യാറാക്കിയപ്പോള്‍ തന്നെ ദാരിമിക്ക് മനസ്സിലായിക്കാണും ഈ വിവരമില്ലാത്ത മൗലവിമാരോട് സംവാദം നടത്താൻ  കുട്ടികളെ വിട്ടാല്‍ മതി എന്ന്. സംവാദം കഴിഞ്ഞപ്പോള്‍ കണ്ടവര്‍ക്കൊക്കെ മനസ്സിലായി കുട്ടികളും വേണ്ടിയിരുന്നില്ല,പേരക്കുട്ടികൾ മതിയായിരുന്നു  എന്ന് 
മാത്രവുമല്ല,പഴയ കാലത്ത് സുന്നികളോട് സംവാദം നടത്താൻ പോയിരുന്ന ഫൈസൽ മൗലവിയെയും റഹ്മാനിയെയും ഒന്നും മുജാഹിദ് പക്ഷത്തു കണ്ടില്ലല്ലോ.നന്ദിയിൽ ദാരിമി ഉസ്താദ് പഠിച്ച, ദാറുസ്സലാം കോളേജിലെ കുട്ടികളെ പേടിച്ചു മുഖാമുഖത്തിൽ നിന്ന് മുങ്ങിയ സകരിയ സലാഹിയെപ്പോലുള്ളവരെയും കാണുന്നില്ല.അവരൊക്കെ ഇസ്തിഖാമയുടെ പണ്ഡിതന്മാരെ പേടിച്ചു മുങ്ങിയത് ആവും അല്ലേ?”

മൌലവി:😱😱😱

കെട്യോള് : “ ഉമര്‍ (റ) വിന്‍റെ കാലത്ത് ഒരാള്‍ റസൂല്‍ (സ) ഖബറിന്‍റെ അടുത്ത് പോയി സഹായം തേടിയ സംഭവം ഉദ്ധരിച്ചിട്ടും എന്തേ നിങ്ങളുടെ മൌലവിമാര്‍ അംഗീകരിക്കാത്തത്”

മൌലവി : “ പക്ഷെ അവര്‍ക്ക് അത് സ്വഹാബി ആണ് എന്ന് ഇബ്നു തൈമിയ്യയുടെ കിതാബില്‍ കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ?”

കെട്യോള് “ അത് സ്വഹാബി ആണ് എന്ന് മുസ്ലിംകള്‍ ഒന്നടങ്കം അംഗീകരിക്കുന്ന ഇബ്നു ഹജറുല്‍ അസ്ഖലാനി തങ്ങള്‍ ഉദ്ധരിച്ചത് അവര്‍ കാണിച്ചല്ലോ, മാത്രമല്ല ആ സംഭവം ഇബ്നു തൈമിയ്യ ഉദ്ദരിച്ചിടത്തും അത് ഒരു വിശ്വാസി ആണ് എന്ന തന്നെയല്ലേ പറഞ്ഞത്? സ്വഹാബി അല്ല എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ?”

മൌലവി :” എന്നാലും അത് സ്വഹാബി ആണ് എന്ന് ഇബ്നു തൈമിയ്യ പറഞ്ഞാലേ ഞങ്ങള്‍ അംഗീകരിക്കൂ.”
😇😇😇😇😇
കെട്യോള് “അത് ശരി,  അപ്പോള്‍ ഇബ്നു തൈമിയ്യ പറഞ്ഞ നിങ്ങള്‍ അംഗീകരിക്കും അല്ലേ, എങ്കില്‍ മൌലിദാഘോഷം മഹത്തായ പ്രതിഫലം ഉള്ള കാര്യം ആണ് എന്നും, മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതിയാല്‍, 70000 തഹ്്ലീല്‍ ചൊല്ലിയാല്‍ അത് മരിച്ചവര്‍ക്ക് ഉപകരിക്കും എന്നും ഇബ്നു തൈമിയ്യ ഇക്തിളാഉസ്വിറാത്തില്‍ മുസ്തഖീമില്‍  പറഞ്ഞത് എന്താ നിങ്ങള്‍ അംഗീകരിക്കാത്തത്?”
😜😜😜😜😜😜
മൌലവി : “ ഇബ്നു തൈമിയ്യ പറഞ്ഞാല്‍ ദിനീല്‍ തെളിവല്ല”
🙈🙈🙈🙈🙈🙈🙈
കെട്ട്യോള് “ അപ്പോള്‍ നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് ഇബ്നു തൈമിയ്യ പറഞ്ഞാലേ ഞങ്ങള്‍ അംഗീകരിക്കൂ എന്ന്, മാത്രമല്ല, ഇബ്നുതൈമിയ്യയുടെ വീക്ഷണങ്ങള്‍ വിഷമയമാണ് എന്ന് പറയുന്നത് ഖുര്‍ആന്‍ വിഷമയമാണ് എന്ന് പറയുന്ന പോലെ ആണ് എന്ന് നിങ്ങളുടെ അടുത്തുള്ള ഒരു വിചിന്തനത്തില് ഞാന്‍ വായിച്ചിരുന്നല്ലോ”

മൌലവി 🏃‍♂🏃‍♂🏃‍♂🏃‍♂

കെട്യോള് “ അത് പോവട്ടെ, നിങ്ങളുടെ വാദം എന്തായിരുന്നു?”

മൌലവി “ അങ്ങനെ നല്ല നല്ല ചോദ്യം ചോദിക്ക്, അഭൌതിക മാര്‍ഗത്തില്‍ അല്ലാഹു അല്ലാത്തവരോട് സഹായം പ്രതീക്ഷിക്കല്‍ ഷിര്‍ക്ക് ആണ് എന്നാണ് ഞങ്ങളുടെ വാദം”

കെട്യോള് :” അത് എനിക്കറിയാം. ഒന്ന് ഉറപ്പിക്കാന് ‍ ചോദിച്ചതാണ്, എങ്കില്‍ ഉമ്മു സുലൈം (റ) റസൂല്‍ (സ) യുടെ വിയര്‍പ്പില് നിന്ന് ഗുണം പ്രതീക്ഷിച്ചതും, റസൂല്‍ (സ) യുടെ വഫാത്തിന് ശേഷം അസ്മ ബിന്‍ത് അബൂബക്കര്‍ (റ) റസൂല്‍ (സ) യുടെ ജുബ്ബയില്‍ നിന്നും രോഗ ശമനം  പ്രതീക്ഷിച്ചത് , ഒക്കെ അഭൌതിക സഹായ തേട്ടം അല്ലേ. അപ്പോള്‍ അവരൊക്കെ ശിര്‍‌ക്ക് ചെ്യതവരാണോ?”
😃😃😃😃😃😃
മൌലവി “ അത് റസൂല്‍ (സ) യില്‍ നിന്ന് മാത്രമേ സ്വഹിബകള്‍ അത്തരം ഗുണം പ്രതീക്ഷിച്ചിട്ടുള്ളൂ. ഔലിയാക്കളില്‍ നിന്ന് അങ്ങനെ പ്രതീക്ഷിച്ചിട്ടില്ല”
😩😩😩😩😩😩😩
കെട്യോള് “ ഇതിന് തന്നെയാണ് ഞാന്‍ ആദ്യം നിങ്ങളോട് വാദം ചോദിച്ചത്. അപ്പോള്‍ അല്ലാഹു അല്ലാത്തവരോട് അഭൌതിക മാര്‍ഗത്തില്‍ സഹായം പ്രതീക്ഷിക്കാന്‍ പാടില്ല എന്ന പഴയം വാദം മാറ്റി ഇനി മുതല്‍ അല്ലാഹുവും അമ്പിയാക്കളും അല്ലാത്തവരോട് അഭൌതിക മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിക്കാന്‍ പാടില്ല എന്നായോ നിങ്ങളുടെ വാദം?, ”

മൌലവി .😷😷😷😷😷

കെട്യോള് “ അല്ല, നിങ്ങളെ ഈ വാദം ഖാദിയാനികളുടെ വാദം  ആണ് എന്ന് കേട്ടല്ലോ?”

മൌലവി :”  നീ വേഗം പോയി ഭക്ഷണം എടുക്ക്, സംവാദം മുഴുവന്‍ കേട്ട് നിന്ന് നല്ലോണം  വിശക്കുന്നുണ്ട്"
😄😄😄😄😄😄😄