ഇസ്തിഗാസ (استغاثة):
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണിത്. 'തവസ്സുലും ഇസ്തിഗാസയും' എന്നു ചേർത്തു പറഞ്ഞു കൊണ്ട് ആദ്യത്തേതിൽ ചിലതിനെ ബിദ്‌അത്തും അനാചാരവുമാണെന്നും രണ്ടാമത്തേത് മുരത്ത ശിർക്കാണെന്നും വിധിയെഴുതുകയാണ് അവരുടെ രീതി. ഇസ്തിഗാസയെന്നാൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടലും അവരോട് പ്രാർത്ഥിക്കലുമാണെന്നും, പ്രാർത്ഥന അല്ലാഹുവിനു മാത്രമുള്ളതും മറ്റാരോടെങ്കിലുമായാൽ ശിർക്കാകുന്നതുമാണെന്നും അവർ ജൽപ്പിക്കുന്നു.
യഥാർത്ഥത്തിൽ ഇസ്തിഗാസയെന്നതു കൊണ്ടുദ്ദേശ്യമെന്ത്? കടുത്ത വിഷമത്തിലകപ്പെട്ടയാൾ വല്ല സഹായികളെയും ലഭിക്കുന്നതിനായി واغوثاه എന്ന് വിളിച്ചാർക്കുന്നതിനാണ് ഇസ്തിഗാസയെന്നു ഭാഷയിൽ പറയുന്നത്. പിന്നീടു വ്യാകരണ ശാസ്ത്രത്തിൽ സാങ്കേതിക ശബ്ദമായി ഇതിനെ ഉപയോഗിക്കപ്പെട്ടു. ഇതിനെ അവർ നിർവ്വചിക്കുന്നതിങ്ങനെയാണ്.
الاستغاثة: وهي نداء من يخلص من شدة او يعين على دفع مشقة
(കടുത്ത പ്രയാസത്തിൽ നിന്ന് രക്ഷപ്പെടുത്തുകയോ വിഷമങ്ങൾ തീർക്കാൻ സഹായിക്കുകയോ ചെയ്യുന്നവരെ വിളിക്കുന്നതാണ് ഇസ്തിഗാസ - അൽഫിയ പേ: 201). താജുൽ അറൂസിൽ കുറിച്ചതിങ്ങനെ:
واستغاثة: صاح واغوثاء.......وقد صرح أئمة النحو بان هذا هو اصله ثم انهم استعملوه بمعنى صاح ونادى طلبا للغوث
(واغوثاه
എന്ന് വിളിച്ചാർത്തുവെന്നാണ് ഇസ്തിഗാസയുടെ അർത്ഥം. അടിസ്ഥാനപരമായി ഇതാണെങ്കിലും പിന്നീട് കുടുക്കിൽ നിന്ന് രക്ഷയന്വേഷിച്ച് വിളിച്ചു; ഒച്ച വച്ചു എന്ന അർത്ഥത്തിലാണ് വ്യാകരണ പണ്ഡിതന്മാർ ഇതിനെ ഉപയോഗിച്ചു വന്നത് - താജുൽ അറൂസ്: 3-242).
അപ്പോൾ പ്രയാസവേളകളിൽ രക്ഷ ഉദ്ദേശിച്ച് ആരെ വിളിക്കുന്നുവോ അതാണ് മുസ്തഗാസ്. അല്ലാഹുവിനെ വിളിച്ചാൽ അല്ലാഹുവിനോട് ഇസ്തിഗാസ ചെയ്തുവെന്നു പറയും. ഇങ്ങനെ ഖുർആനിലുണ്ടല്ലോ
اذ تستغيثون ربكم.....
(ബദറിൽ ശത്രുക്കളുമായി നേരിട്ടപ്പോൾ പ്രതിസന്ധിയിൽ നിന്ന് രക്ഷയ്ക്കായി നിങ്ങൾ യജമാനനായ അല്ലാഹുവിനെ വിളിച്ചാർത്ത സന്ദർഭത്തിൽ അല്ലാഹു നിങ്ങളെ രക്ഷിച്ചു (സൂറ: അൻഫാൽ - 9) എന്ന്. ഇവിടെ അല്ലാഹുവിനോടാണ് സ്വഹാബികൾ ഇസ്തിഗാസ നടത്തിയത്. ഇനി മറ്റാരെയെങ്കിലും വിളിച്ചാർത്താൽ استغاث فلانا (ഇന്നാലിന്നയാളെ രക്ഷയ്ക്കായി വിളിച്ചാർത്തു) എന്നു പ്രയോഗിക്കാം. ബദ്‌റിൽ സ്വഹാബികൾ റബ്ബിനെ വിളിച്ചാർത്തതിനെപ്പറ്റി ഖുർആൻ ഇസ്തിഗാസ എന്നു പ്രയോഗിച്ചതു കൊണ്ട് മറ്റാർക്കും വേറെയാരെയും ഇസ്തിഗാസ ചെയ്യാൻ പാടില്ല എന്നെങ്ങനെ മനസ്സിലാക്കും?! അല്ലാഹുവിനോട് ചെയ്ത പ്രവൃത്തിയും അതിനെക്കുറിക്കുന്ന ക്രിയയും മറ്റാരുടെ കാര്യത്തിലും പാടില്ലെന്നും ഉപയോഗിച്ചു കൂടെന്നും വാദിക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ കേവലം വിളിയും (نداء) അല്ലാഹുവിനെ മാത്രമേ പാടുള്ളൂവെന്നും വരുകയില്ലേ? اذ نادى ربه (സകരിയ്യാ നബി(അ) റബ്ബിനെ വിളിച്ച സന്ദർഭം - സൂറ: മർയം) എന്നു ഖുർആനിലുണ്ടല്ലോ. മറ്റാരുടെ കാര്യത്തിലും നിദാഅ് പാടില്ലെന്ന് ഇതുവച്ച് വാദിക്കാമോ? അങ്ങനെയാരും വാദിച്ചിട്ടില്ല. ശൈഖ് ഇബ്നു തീമിയ്യ:യുടെ ശിർക്കാരോപണത്തിന്റെ മുമ്പും പിമ്പും ആരും പറഞ്ഞിട്ടുമില്ല.
ഹിംസ്ര ജന്തുക്കളും മറ്റും ആക്രമിക്കുമ്പോളും ശരീരത്തിന്റെയോ സമ്പത്തിന്റെയോ മേൽ അതിക്രൂരമായി ആരെങ്കിലും ചാടി വീഴുമ്പോളും അതിനെ പ്രതിരോധിക്കണമല്ലോ. എന്നാൽ, കൊല്ലൽ നിഷിദ്ധമായ വല്ല ജീവികളും ഇങ്ങനെ കടന്നാക്രമിക്കുമ്പോൾ ഏറ്റം ലഘുവായത് മുന്തിക്കുകയെന്ന ക്രമത്തിൽ അതിനെ പ്രതിരോധിക്കണമെന്ന് ഇസ്ലാമിൽ വ്യവസ്ഥയുണ്ട്. ഇതു വിവരിക്കുന്നയിടത്ത് ഫുഖഹാഅ് പറഞ്ഞത് കാണുക:
(وان امكن) الدفع (بكلام) يزجر به (واستغاثة) بمعجمة او مثلثة (حرم الضرب) - تحفة
അതിക്രമിക്കുന്ന ജീവിയെ തടയുന്ന സംസാരം കൊണ്ടോ രക്ഷയ്ക്കായി വിളിച്ചാർക്കൽ കൊണ്ടോ പ്രതിരോധിക്കാൻ സാധിക്കുമെങ്കിൽ അടിക്കൽ നിഷിദ്ധമാണ് - മിൻഹാജ് തുഹ്ഫ: സഹിതം 9-186).
ഇമാം നവവി(റ) യും മറ്റും പറഞ്ഞ ഈ ഇസ്തിഗാസ കൊണ്ട് ഉദ്ദേശ്യമെന്താണ്? രക്ഷയ്ക്കായി ആരെയെങ്കിലും വിളിച്ചാർക്കുകയെന്നു തന്നെ. റബ്ബിനോട് പ്രാർത്ഥിക്കുകയല്ലെന്നതു വ്യക്തം. 'ആരെങ്കിലും ഓടി വര്യോ....' എന്നിങ്ങനെ ആർത്തു വിളിക്കുന്നതാണ് ഇവിടെ ഇസ്തിഗാസ. ഇത് ഇവിടെ തേടപ്പെട്ടതുമാണ്. അല്ലാഹുവിനോടു മാത്രമേ ഇസ്തിഗാസ പാടുള്ളൂവെങ്കിൽ ഇങ്ങനെ ഒരു നിയമം ഇമാമുകൾ പറയുകയില്ല. അപ്പോൾ സന്ദിഗ്ധ വേളകളിൽ അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും വിളിച്ചാർക്കൽ കൊണ്ട് ഒരു വിരോധവുമില്ല. കാണുന്നവരോ കാണാത്തവരോ ആയ ആരെയും വിളിച്ചാർക്കാം. നബിമാർ, ഔലിയാക്കൾ പോലുള്ള മഹാത്മാക്കളെയുമാകാം. അവരെ ശുപാർശക്കാരായി പിടിക്കുകയെന്ന (استشفاع) നിലക്ക് വിളിച്ചാർക്കുന്നതിനോ ശർഇൽ യാതൊരു വിരോധവുമില്ല. അതിനെ വിലക്കുന്ന ഒരു പ്രമാണവുമില്ല. മറിച്ച്, സ്വഹാബികൾ മുതലേ നിരാക്ഷേപം നടന്നുവരുന്നതാണ് ഈ സമ്പ്രദായം. ഇമാം ബുഖാരി തന്റെ 'അദബുൽ മുഫ്രദി'ൽ വിവരിച്ചതു കണുക:
باب ما يقول اذا خدرت رجله: حدثنا ابو نعيم ثنا سفيان عن ابب اسحاق عن عبد الرحمان بن سعد قال: خدرت رجل ابن عمر فقال له رجل: اذكر احب الناس اليك، فقال: يا محمد - الادب المفرد: ١٤٢
*('ഒരാൾ തന്റെ കാലു കോച്ചിയാൽ പറയേണ്ടതെന്താണെന്ന് വിവരിക്കുന്ന അദ്ധ്യായം.'* അബ്ദുറഹ്‌മാനുബ്‌നു സഅ്ദ്(റ) പറയുന്നു: ഇബ്നു ഉമറി(റ)ന്റെ കാലു കോച്ചി. തത്സമയം ഒരാൾ അദ്ദേഹത്തോടു നിർദ്ദേശിച്ചു. മനുഷ്യരിൽ നിങ്ങൾ ഏറ്റവുമിഷ്ടപ്പെട്ടവരെ(നബിയെ) പറയുക. തത്സമയം ഇബ്നു ഉമർ(റ) *'യാ മുഹമ്മദ്'* - നബിയേ സഹായിക്കണേ - എന്നു പറഞ്ഞു. - അൽ അദബുൽ മുഫ്‌റദ് - പേ: 142).
ഇബ്നു ഉമർ(റ)നോട് നിർദ്ദേശിച്ച ആൾ ആരാണെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമല്ല. ഇബ്നു അബ്ബാസാണ് നിർദ്ദേശിച്ചതെന്ന് ശിഷ്യൻ മുജാഹിദു തന്നെ ഉദ്ധരിച്ചതായി ഇബ്നുസ്സുന്നി തന്റെ 'അമലുൽ യൗമി വല്ലൈലി'ൽ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നുൽ അസീർ തന്റെ താരീഖുബ്നി ജരീറിന്റെ സംക്ഷിപ്തത്തിലും ഇതുദ്ധരിച്ചിരിക്കുന്നു. നബി(സ) തങ്ങളുടെ വഫാത്തിനു ശേഷം പ്രസിദ്ധ സ്വഹാബി ഇബ്നു അബ്ബാസ്(റ) തന്റെ കൂട്ടുകാരൻ ഇബ്നു ഉമറി(റ)നോടു നിർദ്ദേശിച്ചതും അദ്ദേഹം പ്രവർത്തിച്ചതും വേദന കടുത്ത വിഷമാവസ്ഥയിൽ നബിയെ വിളിച്ചാർക്കുവാനാണല്ലോ. ഇതുതന്നെയാണ് ഇസ്തിഗാസയും. ഈ സംഭവം ഇബ്നുതീമിയ്യ: തന്നെ തന്റെ അൽകലിമുത്ത്വയ്യിബ് പേ: 94-ൽ ഉദ്ധരിച്ചിട്ടുണ്