*തള്ളുമ്പോൾ ഒരു മയത്തിനൊക്കെ തള്ളിക്കൂടേ തബ്ലീഗുകാരേ...❓*
👇👇👇👁️👁️👁️
✍️ വിജ്ഞാനത്തിന്റെ അവസാന വാക്കും സൃഷ്ടികളിൽ ഏറ്റവും ഉത്തമരുമായ തിരുനബി(സ്വ)ക്ക് എല്ലാഭാഷകളിലും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയത്തുദ്ധരിച്ച് ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ലോകപ്രസിദ്ധമായ തന്റെ ഫത്ഹുല്‍ ബാരിയില്‍ സംശയലേശമന്യേ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പിയാക്കൾക്കോ ഔലിയാക്കൾക്കോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ വിശേഷണങ്ങളുണ്ടെന്ന് കേട്ടാൽ അതംഗീകരിക്കാനോ അത്തരം വിശേഷണങ്ങൾ കൊടുക്കാൻ പടച്ചോനെ ഒരു നിലക്കും സമ്മതിക്കുകയോ ചെയ്യാത്ത -വഹാബിസത്തിന്റെ ബി ടീമായ തബ്ലീഗുകാർ കനത്ത ബാറ്റിംഗുമായാണ് ക്രീസിലിറങ്ങിയത്. എത്ര പ്രാമാണിക പണ്ഡിതർ പറഞ്ഞാലും തിരുനബിക്ക് അത്തരം വിശേഷണങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ഞമ്മള് സമ്മതിക്കില്ലെന്നതാണ് നിലപാട്... പടച്ചോൻ കൊടുക്കാൻ തീരുമാനിച്ചാലും ഞമ്മന്റെ മൗലാനമാരത് തടയുമെന്ന ധിക്കാരം... അതെങ്ങിനെയാണെന്നോ.... തിരു നബിയെപ്പിടിച്ച് തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാക്കുക... എങ്ങിനെയുണ്ട് പരിപാടി... തബ്ലീഗുകാരോടാണ് പടച്ചോന്റെ കളി...
തിരുനബിയെപ്പിടിച്ച് ഞമ്മന്റ സ്കൂളിൽ അഡ്മിഷൻ കൊടുത്ത് - നബിക്കറിയാത്ത ഉർദു പഠിപ്പിച്ചു കൊടുത്തു... അങ്ങിനെ തബ്ലീലീഗുകാർ നബിയുടെ ഉസ്താദുമായി... ഇനി പടച്ചോൻ എന്തോന്ന് ചെയ്യാൻ... തബ്ലീലീഗ് കാരോടാണ് പടച്ചോന്റെ കളി... കിളി പോയ അണികളാകട്ടെ ഈ തള്ളൊക്കെ വെള്ളം ചേർക്കാതെ വിഴുങ്ങുകയും ചെയ്തു. ഇത്തരക്കാരിനി അഡ്മിഷൻ നമ്പർ അന്വേഷിച്ച് നടന്നാലും അത്ഭുതപ്പെടാനില്ല. ആരുമായും സംസാരിച്ച് സമയം കളയരുതെന്ന ഒറ്റമൂലി ഉള്ളത് കൊണ്ട് അണികൾ ഇതൊന്നും ചോദിക്കില്ല.നേതാക്കൾക്ക് അതിനാൽ പരമസുഖവും പരിപ്പുകറിയും...
''കുരുത്തക്കേടിന്റെ'' മാസ്റ്റർ പീസിവർ കുടം തുറന്നു വിട്ടാലും അത്ഭുതപ്പെടാനില്ല. ആശാനല്ലേ, ശിഷ്യനോടാകുമ്പോൾ അതൊക്കെ സ്വാഭാവികം മാത്രം... ഇനി - ആ മഹത്തായ തള്ള് ,തബ്ലീഗ് നേതാവ് അമ്പേട്ടവിയിലൂടെ ഇങ്ങിനെ വായിക്കാം...
“സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30 ]
നബി തങ്ങൾ ഉറുദു പഠിച്ചത് ഏത് ഉസ്താദിൽ നിന്നാണെന്ന് എല്ലാ തബ്ലീഗുകാർക്കും ശെരിക്ക് മനസ്സിലായല്ലോ അല്ലേ... തിരു നബിയുടെ പോലും ഉസ്താദാണ് ഞമ്മടെ നേതാക്കൾ... ഇത് കേട്ടാലുടനെ ,നമുക്ക് ദീൻ എത്തിച്ചു തന്ന മുൻ കാല -പ്രാമാണിക പണ്ഡിത മഹത്തുക്കളുടെ കിതാബുകളുമായി നിങ്ങളെ വഴി പിഴപ്പിക്കാനും ഞമ്മന്റെ നേതാക്കളുടെ ഉസ്താദ് പദവി എടുത്തുകളയാനും ചിലർ വന്നേക്കാം... ശ്രദ്ധിച്ചോളണമവരെ... നാം അവരോട് സംസാരിച്ച് സമയം കളയരുത്... നമുക്ക് നിസ്കരിക്കാനാളെക്കൂട്ടുന്ന മാസ്റ്റർ പീസുമായി ഇരുളിലേക്ക് ഊളിയിടാം...!... അതാകുമ്പോൾ സാധാരണക്കാരൊട്ടും സംശയിക്കില്ല...!...
*ഖുദ്സി*
04-03-2021