ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 20 May 2020

ഇരുപത്തേഴാം രാവിലെ റമളാൻ സ്പെഷ്യൽ നരകവുമായി വഹാബികൾ...!


 😀😀😀
മലപ്പുറം മഅദിനിലെ സ്വലാത്ത് എന്ന് കേട്ടാലേ വഹാബികൾക്ക് ഹാലികളും...
റമളാൻ 27ാം രാവ് മലപ്പുറം മഅ്ദനിൽ സുന്നികൾ നടത്തുന്ന  സ്വലാത്ത്, ദിക്റ്, നിസ്കാര, ഇഅ്തികാഫ് മജ്ലിസിനെ  പരിഹസിച്ചവർ തന്നെ  ഇപ്പോൾ ഇതാ- നബിയും സ്വഹാബത്തും നടത്തി മാതൃക കാണിച്ച ,''ഓൺലൈൻ ഇരുപത്തേഴാം രാവ് സമ്മേളനം''തന്നെ നടത്തുന്നു...

വെണ്ടക്കാ അക്ഷരത്തിൽ ഓൺലൈൻ പിരിവും... ഇരുപത്തി ഏഴാം രാവിലെ വഹാബീ പോരിഷകൾ പിരിവു മാമാങ്കത്തിൽ തല കുത്തി മറിയുന്ന സുന്ദര നിമിഷങ്ങൾ... അതേ സാർ...വഹാബീ നവോത്ഥാനം കലിതുള്ളി ഉരുളുകയാണ്...
              #ഫാതിമാ_റഷീദ്...