*☘️ ഔലിയാക്കളുടെ ☘️*
*കഴിവുകൾ*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ وَبَصَرَهُ الَّذِي يُبْصِرُ بِهِ وَيَدَهُ الَّتِي يَبْطِشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا وَإِنْ سَأَلَنِي لَأُعْطِيَنَّهُ وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ ....(صحبح البخاري)
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം : തിരുനബി ﷺ പറഞ്ഞു : തീർച്ചയായും അല്ലാഹു ﷻ പറഞ്ഞു : എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാനെന്റെ അടിമയ്ക്കു നിർബന്ധമാക്കിയ കാര്യത്തെക്കാൾ എനിക്കു പ്രിയപ്പെട്ട ഒന്നുകൊണ്ടും അവനെന്നോട് അടുക്കാനാവില്ല.
സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. അങ്ങനെ അവനെ ഞാന്‍ സ്നേഹിക്കും, അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കാതും, അവന്‍ കാണുന്ന കണ്ണും, പിടിക്കുന്ന കൈയും, നടക്കുന്ന കാലും ഞാനാവും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ ഞാനത് കൊടുക്കുക തന്നെ ചെയ്യും, അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും...
(സ്വഹീഹുൽ ബുഖാരി)
👉🏼 ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി (റ) എഴുതുന്നു:
ﻭَﻛَﺬَﻟِﻚَ اﻟْﻌَﺒْﺪُ ﺇِﺫَا ﻭَاﻇَﺐَ ﻋَﻠَﻰ اﻟﻄَّﺎﻋَﺎﺕِ ﺑَﻠَﻎَ ﺇِﻟَﻰ اﻟْﻤَﻘَﺎﻡِ اﻟَّﺬِﻱ ﻳَﻘُﻮﻝُ اﻟﻠَّﻪُ ﻛُﻨْﺖُ ﻟَﻪُ ﺳَﻤْﻌًﺎ ﻭَﺑَﺼَﺮًا ﻓَﺈِﺫَا ﺻَﺎﺭَ ﻧُﻮﺭُ ﺟَﻼَﻝِ اﻟﻠَّﻪِ ﺳَﻤْﻌًﺎ ﻟَﻪُ ﺳَﻤِﻊَ اﻟْﻘَﺮِﻳﺐَ ﻭَاﻟْﺒَﻌِﻴﺪَ ﻭَﺇِﺫَا ﺻَﺎﺭَ ﺫَﻟِﻚَ اﻟﻨُّﻮﺭُ ﺑَﺼَﺮًا ﻟَﻪُ ﺭَﺃَﻯ اﻟْﻘَﺮِﻳﺐَ ﻭَاﻟْﺒَﻌِﻴﺪَ ﻭَﺇِﺫَا ﺻَﺎﺭَ ﺫَﻟِﻚَ اﻟﻨُّﻮﺭُ ﻳَﺪًا ﻟَﻪُ ﻗَﺪَﺭَ ﻋَﻠَﻰ اﻟﺘَّﺼَﺮُّﻑِ ﻓِﻲ اﻟﺼَّﻌْﺐِ ﻭَاﻟﺴَّﻬْﻞِ ﻭَاﻟْﺒَﻌِﻴﺪِ ﻭَاﻟْﻘَﺮِﻳﺐِ. (التفسير الكبير: ٤٣٦/٢١)
അപ്രകാരം അടിമ ആരാധനകളിൽ വ്യാപൃതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു ﷻ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. ആ പദവിയിൽ അവനെത്തിയാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയുന്നതാണ്...
(റാസി: 21/436)
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●