ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 14 November 2020

നബിദിന ഭക്ഷണവും വഹാബിച്ചെമ്പുകളും






#ബദരീംഗൾ_ഉപയോഗിച്ച_വഹാബിച്ചെമ്പുകൾ...!

കുറച്ച് നാളുകൾക്ക് മുമ്പ് , എന്റെ വാഹനം കൂട്ടുകാരിയെക്കാത്ത് റോഡിൽ ഒരല്പ സമയം വെയ്റ്റ് ചെയ്യേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ തൊട്ടു മുന്നിലൂടെ #കുത്തബ്മിനാറിന്റെ പൊക്കത്തെ ഓർമിപ്പിക്കും വിധമുള്ള #തട്ടുപാത്രവും അതിൽ നിറയെ ലോഡുമായി ഒരു ഇക്കാക്ക നടന്നു പോകുന്നു.ഇത് കണ്ട എന്റെ മനസിൽ ചില പഴയ കാര്യങ്ങളോർമ്മ വന്നു.തീറ്റ ... മത്സരം...സുന്നി ...തട്ടു പാത്രം... നേർച്ച... ചോറ്...തുടങ്ങിയ വഹാബിയൻ ഡയലോഗുകൾ തിളച്ചു മറിഞ്ഞു. ഞാനത്ര നാൾ കരുതിയത് ഇമ്മാതിരി നമ്പറുകൾ ഇറക്കുന്ന വഹാബീ മൗലവിമാർ വയറിലേക്ക് എയർ അടിച്ചു കയറ്റിയാണ് ജീവൻ നിലനിർത്തുന്നത് എന്നായിരുന്നു. ആ മനുഷ്യൻ ആ ഭീമൻ തട്ടു പാത്രവുമായി വളരെ സാഹസപ്പെട്ട് കയറിപ്പോയത് വഹാബിപ്പള്ളിയിലേക്കാണെന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടി... ഏതായാലും,എയർ അടിച്ച് വയർ നിറക്കുന്ന വഹാബിത്തൗഹീദിന്റെ പോരിഷ നേരിട്ടറിഞ്ഞത് ഇന്നലത്തെ ആ ശുഭ മുഹൂർത്തത്തിലായിരുന്നു...

             വഹാബിസത്തിലേക്കാളെക്കൂട്ടാൻ തട്ടി വിടുന്ന ചെമ്പ് പാത്രങ്ങൾക്കുമുണ്ട് ,പറയാൻ നൂറ് നൂറ് വഹാബിക്കോമഡികൾ...
ഈ ഫോട്ടോകളിൽ കാണുന്നത് ഹൈവേ സൈഡിലെ സുരക്ഷാ കല്ലുകളല്ല-
''നബിയും സ്വഹാബത്തും'' നടത്തിയ മുജാഹിദ് സമ്മേളനത്തിലെ ചെമ്പുകളാണ്...!...
ഇതേ ചെമ്പ് മുസ്ലിംകൾ ഉപയോഗിക്കുമ്പോൾ ബിദ്അത്തും തീറ്റ മത്സരവും ,വഹാബികൾ ഉപയോഗിക്കുമ്പോൾ ആദർശത്തിനൂർജം പകരുന്ന ഭക്ഷണ കലവറയും പുണ്യകരവും  ആകുന്നതിന്റെ ലോജിക്ക് എന്താണെന്ന് ഒരു മൗലവിമാർക്കും പറയാൻ കഴിയുന്നില്ല,എത്ര ചെമ്പ് സജ്ജമാക്കിയാലും സമ്മേളന സന്തോഷത്തിലെ ആഘോഷപൂർവമത് ഭക്ഷിക്കുമെന്നല്ലാതെ... ആപ്പീസിലെ അവസാന ഒറ്റമൂലി ഇങ്ങനെ...
ഇതൊന്നും ചെമ്പല്ലാന്ന് പറയാൻ പറഞ്ഞു... മണ്ടൻമാരായ അണികൾ അതും വിശ്വസിച്ചു...!... ഇനി എല്ലാവരും പിരിഞ്ഞ് പോകണം... അടുത്ത വഹാബീ സമ്മേളനത്തിന് ചൂടാറാത്ത ചെമ്പൻ വിഭവങ്ങളുമായി വീണ്ടും കണ്ടുമുട്ടാം... വഹാബികളുടെ ഇത്തരം മതസമ്മേളനങ്ങൾ തിരുനബി നടത്തിയോ, അന്ന് ഇത്ര ബല്യ എത്ര ചെമ്പിലാണ് ഭക്ഷണമുണ്ടാക്കിയത് എന്നൊന്നും ഒരാളും ചോദിക്കരുത്.വഹാബികളെല്ലാം എയർ നിറച്ചാണ് വിഷപ്പകറ്റുന്നത് എന്നത് തന്നെ കാരണം... ഏതായാലും സ്വർഗത്തിൽ നിന്ന് കൊണ്ടുവന്ന വഹാബികളുടെ ചെമ്പ് വിപ്ളവത്തിനായി വീണ്ടും കാതോർക്കാം... ഇത്രയും വലിയ ചെമ്പുകളിലെ വിഭവങ്ങളൊക്കെ മൂക്കറ്റം ഭക്ഷിച്ചിട്ടും #എയറടിച്ച് വയർ നിറക്കൽ #നാട്യത ഇനിയും #തകർത്താടിക്കോളൂ വഹാബികളേ...ബദരീംഗൾ ഉപയോഗിച്ച-വഹാബീ ദിന വാർഷിക  സമ്മേളനങ്ങൾക്കായി വഹാബീ ആപ്പീസിൽ സൂക്ഷിച്ച- ഇത്തരം ചെമ്പുകൾ മാത്രം ഉപയോഗിച്ച് ,ഇനി മുതൽ ബദർ അനുസ്മരണവും നബി ജനന സന്തോഷ- ഭക്ഷണ വിതരണവും  നടത്താവൂ എന്ന് എല്ലാ മുസ്ലിംകളോടും ഓർമ്മപ്പെടുത്തുന്നു...
                         #ഫാതിമാ_റഷീദ്...