ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 10 December 2020

തബ്ലിഗ് ജമാഅത്ത്- ആദം ഹസ്റത്തുമായുള്ള സംവാദം


*ശൈഖ് ആദം ഹസ്റത്തുമായുള്ള* 
*സംവാദം*
 *~ ~ ~ ~ ~ ~ ~ ~ ~ ~ ~*

*ബാഖിയാത്തിൽ നിന്നും ഓടേണ്ടി വന്ന*
*തബ്ലീഗ് മൗലാന...........*
_____________________

"ഒരിക്കൽ *ബാഖിയാത്തിൻ്റെ* സെക്രട്ടറി സംവാദം നടത്താൻ വേണ്ടി സൗദിയിലെ
ഒരു *തബ്ലീഗ്* നേതാവിനെ ശൈഖ് ആദം ഹസ്റത്തിൻ്റെ റൂമിലെത്തിച്ചു.

ആദം ഹസ്റത്തുമായുള്ള സംസാരത്തിനിടയിൽ
 ഉത്തരം മുട്ടിപ്പോയ
അദ്ദേഹം ദേഷ്യത്താൽ ,
അൻത ജാഹിലുൻ,
അൻത ഹിമാറുൻ
എന്ന് വിളിച്ചു പറഞ്ഞു.

ഉസ്താദിനോട് അപമര്യാദയായി പെരുമാറുകയും , തെറി വിളിക്കുകയും ചെയ്ത ഈ നീച പ്രവർത്തി ശബീറലി ഹസ്റത്തിന് ഒട്ടും തന്നെ പിടിച്ചില്ല.
അദ്ദേഹം *ഉപ്പയുടെ അടുത്ത് വന്നു.

ബാപ്പു മുസ്‌ലിയാരെ , 
ശൈഖുനാനെ ഹിമാർ എന്ന് വിളിച്ചിട്ടുണ്ട്.
*വിടരുതവനെ......,*
എന്ന് പറഞ്ഞ് വടിയെടുത്ത് അറബിക്ക്
പിറകിൽ  ഓടി.രംഗം വഷളാകുമെന്ന് മനസ്സിലാക്കിയ  സെക്രട്ടറി അറബിയെ വീടിനകത്താക്കി വാതിലടച്ചു. അന്ന് സെക്രട്ടറിയുടെ വീട് ബാഖിയാത്തിൻ്റെ സമീപത്ത് തന്നെയായിരുന്നു."

അവസാനം തബ്ലീഗ്കാരൻ മൗലാന
ആദം ഹസ്റത്തിനോട് മാപ്പ് പറഞ്ഞു.
ഇതിനൊക്കെ നേതൃത്വം നൽകിയത്
*ശബീറലി ഹസ്റത്തായിരുന്നു.*
......................................

ലേഖകൻ : മുസ്തഫ തിരൂരങ്ങാടി
(തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകൻ)

മൗലാനാ മുഹമ്മദ് ശബീർ അലി ഹസ്റത്ത്
സ്മരണിക
പേജ്: 103

Muhammed sani nettoor