മൗലവിമാർക്കിടയിൽ ഇനിയും
' തൗഹീദ് ' തീരുമാനമായില്ല .!!?
ഇത് വെറുതെ പറയുകയല്ല.
മൗലവിമാർക്കിടയിൽ തൗഹീദ് തർക്കം
തീർന്നിട്ടില്ല എന്നതിന് ഏറ്റവും പുതിയ
ഉദാഹരണമാണ് താഴെ പോസ്റ്റിയത്.
'അബ്ദുകൽ മിസ്കീനു...' ആണ് വിഷയം.
' നബിയേ.. അങ്ങയുടെ സാധുവായ അടിമ '
ഈ പ്രയോഗം ഉടമവകാശത്തിൽ
അല്ലാഹുവിനോട് പങ്കു ചേർക്കലാണ് എന്നാണ് മുജാഹിദ് നേതാവ് സി പി
ഉമർ സുല്ലമി പഠിപ്പിക്കുന്നത്. അദ്ദേഹം
എഴുതുന്നു : "നബിയേ അങ്ങയുടെ സാധുവായ അടിമ അങ്ങയുടെ അനുഗ്രഹം ആഗ്രഹിച്ചു കൊണ്ട് നിലകൊള്ളുന്നു. (ഷറഫുൽ അനാം മൗലിദ് )ഇതൊക്കെ അല്ലാഹുവിന്റെ ഉടമവകാശത്തിൽ പങ്കു ചേർക്കലാണെന്നതിൽ സംശയമില്ല."
(ശബാബ് 2021 ജൂലൈ 30 പേജ് :27)
എന്നാൽ, മുജാഹിദ് നേതാവായിരുന്ന
കെ. ഉമർ മൗലവി ഇത് അംഗീകരിക്കുന്നില്ല.
ഈ ആശയം മൗദൂദിയുടെ പിഴച്ച വാദമാണെന്നും ശരിയല്ലെന്നും
അദ്ദേഹത്തിന്റെ സൽസബീലിൽ വ്യക്തമാക്കിയതാണ്.
ഉമർ മൗലവി എഴുതുന്നു :"മനുഷ്യൻ മനുഷ്യന്റെ അടിമയാകുന്നത് വിരോധമില്ലന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
മൗദൂദി പറയുന്നത് മനുഷ്യൻ മനുഷ്യന്റെ
അടിമയായാൽ കാഫിറാണെന്നാണ്.
മൗദൂദി പറഞ്ഞത് ളലാലത്താണ്."
(സൽസബീൽ1998ഫെബ്രുവരി 20 പേജ് :26)
മുജാഹിദ് നേതാക്കളായ രണ്ട് ഉമറും
തൗഹീദിൽ ഏകാഭിപ്രായക്കാരല്ല.