ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 12 December 2023

മലയാള നിസ്കാരവുമായി വഹാബികൾ !

 *തിരിയുന്ന ഭാഷയിലേക്ക് നിസ്കാരത്തെയും മറിച്ചിട്ട്,വിസ്ഡം ബാലുശേരിക്കിട്ട് മുട്ടൻ പണി കൊടുത്ത് KNM വഹാബികൾ...🤭*

👇🏻👇🏻👇🏻👁️👁️👁️

https://youtu.be/CPX41rC19q4?si=uVtogeSnzkEIb9lr

✍🏻ഖുതുബ തിരിയാനായി ചെരുപ്പിനൊത്ത് കാലുമുറിക്കാതെ , അറബി അറിയില്ലെങ്കിൽ അത് പഠിക്കണമെന്ന് വഹാബീ നേതാവ് കെ എം മൗലവി...[അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]... അതൊന്നും പറഞ്ഞാൽ അണികളെ കിട്ടില്ലെന്നും  ഖുതുബ തിരിയുന്ന ഭാഷയിൽത്തന്നെ വേണമെന്നും മറ്റൊരു ഗ്രൂപ്പ് മൗലവിമാർ... തിരിയണമെന്നാണ് ന്യായമെങ്കിൽ നിസ്കാരവും മലയാളത്തിലാക്കണമെന്ന് വേറൊരു  ഗ്രൂപ്പ്  മൗലവിമാർ... അല്ലാഹു മലയാളി അല്ലാത്തതു കൊണ്ട്[അറബിയാണ്] നിസ്കാരത്തിൽ മലയാളം വേണ്ട എന്ന് ജിന്ന്/വിസ്ഡം  ഗ്രൂപ്പ് നേതാവ് മുജാഹിദ് ബാലുശേരി മൗലവി... അവസാനം  സകല വഹാബികളും ചേർന്ന് പടച്ചോന് ആധാർ കാർഡും കൊടുത്ത് അറബിയാക്കി ,വഹാബികളുടെ സ്വന്തം ആകാശത്ത് മൊഞ്ചാക്കി മൂലക്കിരുത്തി...

                      അതിനിടയിലാണ് കേന്ദ്ര സർക്കാരിൻ്റെ ആധാർ തിരുത്ത് അപ്ഡേഷൻ വന്നത്. സകലരും തെറ്റ് തിരുത്താനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചപ്പോൾ KNM ഗ്രൂപ്പ് വഹാബികൾ മുന്നിട്ടിറങ്ങി പടച്ചോൻ്റ ആധാർ കാർഡ് നൈസായിട്ട് തിരുത്തി... വഹാബീ മുൻ തൗഹീദനുസരിച്ച് അറബിയായിരുന്ന [മലയാളിയല്ലാത്ത] പടച്ചോനെ പുതിയ തൗഹീദനുസരിച്ച് മലയാളിയാക്കി... അങ്ങിനെ ആ വകുപ്പിൽ നിസ്കാരവും മലയാള വത്കരിച്ച് വഹാബികൾ ആനന്ത നൃത്തമാടി... ഡിസംബർ 9 ന് കാസർകോട് നടന്ന വഹാബീ പരിപാടിയിലാണ് നിസ്കാരത്തിൽ മലയാളം കയറ്റുന്നതും ആ വകുപ്പിൽ ,ബാലുശേരി മൗലവി കൊടുത്ത  പഴയ ആധാർ തിരുത്തി ,പടച്ചോനെ മലയാളിയാക്കുന്നതുമായ വഹാബീ കോമഡിത്തൗഹീദിൻ്റെ ഏറ്റവും പുതിയ വെർഷൻ്റെ ലോഞ്ചിംഗ്‌  നടന്നത്... ഇനിയും ഈ വിവരമറിയാത്ത വഹാബികൾ ,vahabistore ൽ നിന്ന് പുതിയ തൗഹീദ് ഡൗൺലോഡ് ചെയ്യണമെന്ന് അറിയിക്കുന്നു...

          *വിസ്ഡം ഗ്രൂപ്പിൻ്റെ പടച്ചോൻ അറബിയും KNM ഗ്രൂപ്പിൻ്റെ പടച്ചോൻ മലയാളിയുമാണ്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അവരവർക്കുള്ള കോഡുകൾ വഹ്-യിറങ്ങുന്ന മുറക്ക് ,പരസ്പരം മാറിപ്പോകാതെ ,ആപ്പീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്...😆*

            കാര്യങ്ങളറിഞ്ഞ സകലമാന ഗ്രൂപ്പ് വഹാബികളും, ഇക്കണക്കിന് പോയാൽ ഇനി എന്ത് എന്ന ദയനീയ ചിന്തയിലാണ്... നിരന്തരം മാറ്റുന്ന സ്വന്തം തൗഹീദിൽ കിളി പോയ എല്ലാ  വഹാബികൾക്കും ഭാവുകങ്ങൾ നേരുന്നു...🤣

*ഖുദ്സി*

12-12-2023

Friday, 24 November 2023

നെഞ്ചത്ത് കൈകെട്ടൽ ജൂതപാരമ്പര്യമെന്ന് സൗദീ പണ്ഡിതൻ

 *നെഞ്ചത്ത് കൈകെട്ടൽ ജൂതപാരമ്പര്യമെന്ന് സൗദീ പണ്ഡിതൻ...🤣*👇🏻👇🏻👇🏻👁️👁️👁️

https://youtube.com/shorts/RfTxIF_vMgg?si=f6s0gkydkiD9MDpa

✍🏻സാരമില്ല...ഞങ്ങൾക്ക് ജൂത പാരമ്പര്യം മതി എന്ന് മുജാഹിദ്/വഹാബി/സലഫികൾ...😁 .ആ പാരമ്പര്യം വിട്ടിട്ട് മറ്റൊരു കൈ കെട്ടിന് വഹാബികളെ കിട്ടില്ലത്രെ...ബ്രിട്ടീഷ് ജൂത ചാരൻ ഹംഫർ ഇട്ട മുട്ടയിൽ അബ്ദുൽ വഹാബിലൂടെ വിരിഞ്ഞ വഹാബിസം ജൂതപാരമ്പര്യം കാത്തു സൂക്ഷിച്ച് മുന്നേറട്ടെ...ല്ലേ...ഈ മണ്ടത്തരത്തിൽ പെട്ടുപോയി വഹാബിയായ സാധുക്കളുടെ കാര്യമോർക്കുമ്പോളാണ് ബഹു രസം... മുറി മൗലവിമാർ ഇട്ടു കൊടുത്ത മുറിയൻ പ്രമാണവും പൊക്കിപ്പിടിച്ച് ജൂതായിസ കൈ കെട്ടൽ സ്ഥാപിക്കാൻ നെട്ടോട്ടമോടുന്ന മണ്ടൻമാരുടെ പേരാണ് വഹാബി / മുജാഹിദ് / സലഫി... പുരോഗമനത്തിൻ്റെ ഓരോ പോക്ക്... എന്താല്ലേ...😆

*ഖുദ്സി*

22-11-2023

Sunday, 19 November 2023

പ്രണയം- പ്രേമം !

 *പ്രണയം.....* ചതിക്കുഴികൾ നാം അറിയാതെ പോകരുത്


പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചുണ്ടാകുന്നതല്ല പ്രണയങ്ങൾ. പല സാഹചര്യങ്ങളിലൂടെയും കടന്നുപോയി സ്വാഭാവികമായി സംഭവിക്കുന്നതാണത്


*First stage physical attraction*

 എതിർ ലിംഗത്തോട് തോന്നുന്ന ശാരീരിക ആകർഷണമാണ് ആദ്യഘട്ടം. സൗന്ദര്യം, ബുദ്ധി, വ്യക്തിത്വം, സംസാരമികവ്,മറ്റു കഴിവുകൾ,ഗുണങ്ങൾ തുടങ്ങിയ എന്തും  അതിന് കാരണമാകുന്നു


*Proximity*

 നമ്മളെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ബന്ധപ്പെടാനുള്ള ത്വരയും സാഹചര്യവുമാണ് പ്രോക്സിമിറ്റി. സ്കൂൾ, കോളേജ് ക്യാമ്പസ്,ഓഫീസ്, പബ്ലിക് വാഹനങ്ങൾ,മൊബൈൽ ഫോൺ,സോഷ്യൽ മീഡിയ,എന്നിവയൊക്കെ പ്രോക്സിമിറ്റിക്ക് വഴിയൊരുക്കുന്നു.


*Similarity*

 ആശയവിനിമയം വഴി ആകർഷിച്ച വ്യക്തിയുമായുള്ള സാദൃശ്യങ്ങൾ കണ്ടെത്തി പരസ്പരം ഒന്നാകാനുള്ള പ്രവണത.ഒരേ ഭക്ഷണങ്ങൾ, നിറങ്ങൾ,യാത്ര, ഇഷ്ടപ്പെട്ട  കാര്യങ്ങൾ എന്നിവ സിമിലാരിറ്റിക്ക് കാരണമാവുന്നു


*Reciprocity*

 ത്യാഗം ചെയ്യാനുള്ള സന്നദ്ധത. വസ്തുക്കൾ കൈമാറുന്ന ഒരു ഘട്ടമാണിത്.വസ്ത്രം, ആഭരണം, മൊബൈൽ,പണം എന്നിങ്ങനെ വിലപിടിപ്പുള്ള പലതും കൈമാറ്റം ചെയ്യാനുള്ള മനോഭാവം ഉണ്ടാകുന്നു. കാമുകൻ കാമുകിക്ക് നൽകുന്നത് മാത്രമല്ല. വീട്ടുകാരും ഭർത്താവും അറിയാതെ സ്വർണവും പണവും കാമുകൻ നൽകുന്നതും വഞ്ചിക്കപ്പെടുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്


*Intimacy*

ബന്ധത്തിന്റെ ക്ലൈമാക്സ് എന്ന് വിളിക്കാവുന്ന ഘട്ടം. വേർപിരിയാനാകാത്ത വിധം മുറുകി കൊണ്ടിരിക്കും.ഈ ഘട്ടത്തിൽ എത്തുന്നതോടെ ശരീരത്തിൽ ഡോപ്പമിൻ ഉത്പാദിപ്പിക്കപ്പെടുന്നു. അതോടുകൂടി മതം, പ്രായവ്യത്യാസം,ജോലി, സമ്പത്ത്, വിവാഹം, കുട്ടികൾ,മാതാപിതാക്കൾ, നിലവിലുള്ള ഇണകൾ തുടങ്ങി ഒന്നിനും വേർപെടുത്താൻ സാധിക്കാത്ത വിധം ബന്ധം വളരുന്നു. ഈ ഘട്ടത്തിലുള്ളവരെ ഉപദേശിച്ച ആരോ ആണ് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറഞ്ഞത്. മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന പല പ്രശ്നങ്ങളും അപകടങ്ങളും പ്രണയിക്കുന്നവർക്ക് ഈ ഘട്ടത്തിൽ കാണാൻ കഴിയില്ല. പറഞ്ഞു ബോധ്യപ്പെടുത്തി അവരെ പിന്മാറ്റാനും കഴിയില്ല.


 വൈകാതെ ഒളിച്ചോട്ടം, ആത്മഹത്യ, നിലവിലുള്ള പങ്കാളിയെയും കുട്ടികളെയും കൊല്ലൽ, ബന്ധത്തെ എതിർക്കുന്ന വീട്ടുകാരെ കൊല്ലൽ തുടങ്ങിയ ഏത് ബുദ്ധി ശൂന്യതാ ക്രൂരതക്കും കാരണമാകുന്നു. ഡോപ്പമിൻ ഹോർമോണിന് ഏകദേശം ആറുമാസം മുതൽ ഒരു വർഷം വരെയാണ് കാലാവധി. ആദ്യ നാല് ഘട്ടങ്ങളും കഴിഞ്ഞ് ഇന്റിമസിയിൽ എത്തിയശേഷം ഉണ്ടായ ഹോർമോൺ പ്രവർത്തനം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് നിർവീര്യമായി  തീരും.


 ഡോപ്പമിൻ കുറയുന്നതോടെ ബന്ധങ്ങൾ ക്ഷയിച്ചു തുടങ്ങും.ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി, വേർപിരിയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. സെക്സിനേക്കാൾ പെണ്ണിനെ ആകർഷിക്കുന്നത് പുരുഷന്റെ ലാളനകളാണ്. എന്നാൽ പുരുഷനിൽ ഡോപ്പമിൻ കുറയുന്നതോടെ അവളോട് താൽപര്യം കുറയുകയും ലാളനയും പഞ്ചാരയും മാറി പരുക്കനായി തുടങ്ങുകയും ചെയ്യും. ആദ്യം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന അവൾ പതുക്കെ അകലാൻ തുടങ്ങും.


 ഈ ഘട്ടത്തിനു മുമ്പ് ഒരു പങ്കാളി പിന്മാറുന്നതും കടുത്ത വിശാദത്തിലേക്കും മാനസിക സംഘർഷത്തിലേക്കും നയിക്കും." തേച്ചതിന്റെ" പക കൊലപാതകത്തിൽ വരെ എത്തും. ഇതൊക്കെ സെക്സ് എഡ്യൂക്കേഷന്റെ കുറവും പാട്രിയാർക്കിയുടെ ഫലവുമാണ് എന്ന തിയറി മണ്ടത്തരമാണ്.

 യാതൊരു കടമയും, ബാധ്യതയുമില്ലാത്ത വിവാഹേതര ബന്ധങ്ങൾ ദുരന്തങ്ങളായി മാറാതിരിക്കാനുള്ള മാർഗം ഡോപ്പമിൻ ഉൽപാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളായ physical attraction,Proximity എന്നീ സാഹചര്യങ്ങളെയും അതിലേക്ക് നയിക്കുന്ന കാര്യങ്ങളെയും പരമാവധി സൂക്ഷിക്കുക,നിയന്ത്രിക്കുക എന്നതാണ്. അപ്പൊ പറയും  അയ്യോ പ്രാകൃതം, പതിനെട്ടാം നൂറ്റാണ്ട്, ബുദ്ധികൊണ്ട് ചിന്തിക്കാത്തവർ,അത് ബുദ്ധികൊണ്ട് ചിന്തിക്കാത്തത് കൊണ്ടല്ല,നേരത്തെ പറഞ്ഞ ബുദ്ധികൊണ്ട് ചിന്തിക്കാത്ത അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതലാണ്.


 വിരസമായ വിവാഹ ജീവിതമാണ് അവിഹിത ബന്ധത്തിലേക്ക് കൊണ്ടെത്തിക്കുന്ന വലിയൊരു കാരണം. വൈവാഹിക ജീവിതത്തിലും ഡോപ്പമിന്റെ സ്വാധീനമുണ്ട്. മധുവിധു നാളുകൾ തീരുന്നതോടെ പലർക്കും ദാമ്പത്യം വിരസമാകും.


സമൂഹത്തെയും കുട്ടികളെയും മാനിച്ചാണ് പല ബന്ധങ്ങളും മുന്നോട്ട് പോകുന്നത്. ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം കണ്ടെത്തുന്നു. ഇണയോട് മൃദുവായി പെരുമാറുക,പരിഗണിക്കുക, ലാളിക്കുക എന്നൊക്കെയാണ് ഡോപ്പമിൻ നിർവീര്യമായാലും വിവാഹ ബന്ധം നില നിർത്താനുള്ള മാർഗം.കൂടുതൽ കാലം കഴിയുമ്പോൾ ഈ ബന്ധങ്ങളെല്ലാം മറ്റൊരു തലത്തിലേക്ക് മാറും


 ചിലപ്പോഴൊക്കെ വിവാഹബന്ധങ്ങൾ ഒരു പരിമിതിയായി തോന്നുകയും, അവിഹിതബന്ധങ്ങളിൽ താല്പര്യവും, വേലി ചാടാൻ താല്പര്യവുമുണ്ടാകും. അതെല്ലാം മായാകെണികളാണ്.കയ്യിലുള്ളത് പോവുകയും ചെയ്യും ഉത്തരത്തിലുള്ളത് കിട്ടുകയുമില്ല.ദൃഢമായ ദീർഘകാല ബന്ധങ്ങളാണ്(long term relations)നമുക്ക് യഥാർത്ഥ  സന്തോഷവും സമാധാനവും നൽകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.


 അത്തരം ബന്ധങ്ങൾ നിലനിർത്താൻ ചില വിട്ടുവീഴ്ചകളും ത്യാഗങ്ങളും വേണ്ടിവരും.അതൊക്കെ മതം പറയുമ്പോൾ പ്രാകൃതമായി തോന്നും. അവിഹിത ബന്ധത്തിന് വേണ്ടി ജന്മം നൽകിയ സ്വന്തം കുഞ്ഞുങ്ങളെ പോലും കൊല്ലുന്ന കാലത്ത്‌ ഇച്ചിരി പ്രാകൃതമാകുന്നത് തന്നെയാണ് പുരോഗമനം.


പ്രണയവിവാഹങ്ങളിലാണ് കൂടുതലും വിവാഹ മോചനങ്ങൾ എന്നാണ് ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി ഈയടുത്ത് നിരീക്ഷിച്ചത്. അറേഞ്ച്ഡ് മാരേജിനേക്കാൾ വളരെയധികം കുറവാണ് പ്രണയ വിവാഹങ്ങൾ എന്ന യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ടു വേണം ഈ വിഷയത്തെ നാം മനസ്സിലാക്കാൻ.പ്രണയ വിവാഹത്തിലധികവും കുടുംബക്കാരുടെ സമ്മതമില്ലാതെ നടന്നതായത് കൊണ്ട് തന്നെ പരമാവതി ബന്ധങ്ങളിലെ വിളളലുകൾ പുറത്തേക്ക് അറിയിക്കാതിക്കാനാകും പരസ്പരം ശ്രമിക്കുക.അവിടെയാണ് സുപ്രിം കോടതിയുടെ ഈ നിരീക്ഷണത്തിന് പ്രാധാന്യമേറുന്നത്.


മതത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കിൽ എനിക്ക് ഔദാര്യമായി അനേകായിരം ആനുകൂല്യങ്ങൾ നൽകിയ പടച്ച റബ്ബിനോടുള്ള കടപ്പാടുകൾ നിർവഹിക്കുന്നതിൽ വീഴ്ച്ച വരുത്തി എന്ന കാരണത്താൽ അല്ലാഹുവിന്റെ കനത്ത ശിക്ഷക്ക് പ്രണയം കാരണമാവുകയും ചെയ്യുന്നു.

Saturday, 11 November 2023

അല്ലാഹു ഏകനല്ലെന്ന് പ്രഖ്യാപിച്ച് വഹാബികൾ

 *അല്ലാഹു ഏകനല്ലെന്ന് പ്രഖ്യാപിച്ച് വഹാബികൾ...🤭*

👇👇👇👁️👁️👁️

✍️പെൺമക്കളുള്ള മക്കാ മുശ്രിക്കിൻ്റെ പടച്ചോനെ അടിച്ചു മാറ്റി സ്വന്തമാക്കിയവരാണ് വഹാബികൾ.ഒരു തമാശക്കാണ് വഹാബികൾ പടച്ചോന് കയ്യും കാലും ചന്തിയുമൊക്കെ ഫിറ്റ് ചെയ്തത്. നല്ല ഒന്നാന്തരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മികവിൽ...അവസാനം കുത്തിയിരിക്കാൻ ഒരു കസേരയും കൊടുത്തു... ഈ കൈക്രിയകൾക്കിടയിൽ , ആ കസേരയുടെ കാലപ്പഴക്കം നിർണയിക്കാൻ മൗലവിമാർക്കൊരു പൂതി .വഹാബീ ആപ്പീസീന്ന് കൊടുത്തതല്ലേ... അതു കൊണ്ടു തന്നെ ഒരു ഗമയൊക്കെ വേണ്ടേ... വേഗം മുറി മൗലവിമാരുടെ സുന്നഹദോസ് കൂടി ആ കസേരയുടെ കാലപ്പഴക്കം നിർണയിച്ച് , പടച്ചോനെപ്പോലെ/പടച്ചോനോടൊപ്പം ''ഖദീമാക്കി''... [തൗഹീദും നാമ വിശേഷണങ്ങളും- KNM - പേജ് 42]... പടച്ചോൻ ഉള്ള അന്നു മുതൽ മ്മടെ മൗലവിമാർ  കൊടുത്ത കസേരയുമുണ്ട് പോലും... ഖദീമായിത്തന്നെ... ഇരിക്കട്ടെ പടച്ചോനൊരു കൂട്ട് ...അല്ലാഹു ഏകനാണെന്ന് അംഗീകരിക്കാൻ ,മക്കാ മുശ്രിക്കിൻ്റെ ദൈവത്തിൽ വിശ്വസിക്കുന്ന വഹാബികൾ തയ്യാറല്ലെന്ന് ചുരുക്കം...!

                       വഹാബികളുടെ പടച്ചോൻ കസേരയില്ലാതെ നിന്നാൽ കാൽ വേദനിക്കണ്ടല്ലോന്ന് കരുതിയാണ് ഈ സാഹസമൊക്കെ... അല്ലെങ്കിലും മൂപ്പരെ ''പണ്ട് മുതലേ'' നിർത്തുന്നത് മഹാമോസമല്ലേ... എടങ്ങേറായ സ്വന്തം പടച്ചോന് വഹാബികളുടെ വക ചെറിയൊരു സഹായം...അടിപൊളി... ആ വകുപ്പിൽ ഖദീമെന്ന അല്ലാഹുവിൻ്റെ വിശേഷണം/സ്വിഫത്ത് സൃഷ്ടിക്ക് ചാർത്തിക്കൊടുത്തു...ലാ ഹൗല... ദേ കിടക്കണു സകല വഹാബികളും കൂടും കുടുക്കയുമെടുത്ത് ,മുശ്രിക്കായി കൂട്ടത്തോടെ നരകത്തിലേക്ക്... കവി ഭാഷയിൽ-''വീണിതല്ലോ കിടക്കുന്നൂ...''

              സ്വർഗവും നരകവുമൊക്കെ വഹാബികൾ സ്വന്തമാക്കിയ സ്ഥിതിക്ക് പാവം പടച്ചോൻ ലേശം വിശ്രമിക്കട്ടെ എന്നു കരുതി ഒരു കസേര കൊടുക്കുന്നതും ''പണ്ടു മുതലേ'' ആ കസേരയിൽ പടച്ചോനെ പിടിച്ചിരുത്തുന്നതും ഏകനായിരുന്ന് ബോറടിച്ച പടച്ചോന് കസേരയെ കൂട്ട് കൊടുക്കുന്നതും ഒരു തെറ്റാണോ ഗയ്സ്... അല്ലെങ്കിലും ഒരാളെ എത്ര നാളാണ് ഒറ്റക്കിരുത്തുക...😆. ഒരു കൂട്ടുവേണ്ടേ... ല്ലേ... കൃസ്ത്യാനികൾ ത്രി ഏകത്വവുമായി നില കൊള്ളുമ്പോൾ അവർക്ക് കട്ട സപ്പോർട്ടുമായി ദ്വി ഏകത്വമെന്ന വിചിത്ര  ദൈവ സിദ്ധാന്തവുമായി മുന്നേറുകയാണ് വഹാബികൾ...ഏതായാലും ,വഹാബികളുടെ ഇമ്മാതിരി ശിർക്കൻ വിശ്വാസങ്ങൾ മറച്ചു പിടിക്കാനാണ്  മുസ്ലിംകളുടെ മേൽ ശിർക്കാരോപണം നടത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്... പക്ഷേ ,ഈ പറ്റിക്കൽ എത്ര നാൾ... പെട്ടു പോയ അണികൾക്കും കാര്യങ്ങൾ തിരിഞ്ഞു തുടങ്ങി... അഭിനന്ദനങ്ങൾ...

*ഖുദ്സി*

10-11-2023



Thursday, 9 November 2023

ആലവും ഔലിയാക്കളും

وقد ذكر الشيخ عبد القادر الجيلي أن للقطابة ستة عشر عالماً إحاطياً، الدنيا والآخرة عالم من هذه العوالم 
(الیواقیت والجواھر 1/339)

ذكر الشيخ عبد القادر الجيلى رضى الله عنه : أن للقطبية ستة عشر عالما أحاطت بالدنيا والآخرة ومن فيهما عالم واحد من هذه العوالم
 (درر الغواص على فتاوى سيدي علي الخواص 11)

വിവ : ശൈഖ് ജീലാനീ (റ) പറയുന്നു അഖ്ത്വാബീങ്ങൾക്ക് പതിനാറ് ആലമുണ്ട് ദുനിയാവും 
ആഖിറവും 
അതിലുള്ള 
എല്ലാത്തിനെയും 
ചുറ്റിയതാണ് 
അതിൽ നിന്നുള്ള 
ഒരു ആലം .

شیخ عبدالقادر جیلانی رضی الله عنہ فرماتے ہیں کہ اقطاب کے لیئے سولہ عالم ہیں اور ہر عالم ان میں سے اتنا بڑا ہے جو اس عالم کے دنیا و آخرت دونوں کو محیط ہے
(الدر المنظم فی مناقب غوث الاعظم 58)

പതിനാർ എന്ന് പറഞ്ഞാൽ അതിൽ
ചുരുക്കുക ഉദ്ദേശമല്ല,
എണ്ണം അധികമാകുന്നതിനെ നിഷേധിക്കുന്നുമില്ല

നബി തങ്ങൾ (ﷺ) പറഞ്ഞില്ലെ
ان لی خمسة اسماء
(رواہ البخاری)

തീർച്ചയായും എനിക്ക് 
അഞ്ച് പേരുകളുണ്ട്.
(ബുഖാരി)

അത് കൊണ്ട് നബി ﷺ ക്ക് മറ്റു പേരുകളില്ല 
എന്ന് വരുന്നില്ലല്ലോ .

رسول اﷲ ﷺ فرماتے ہیں : اعطیت خمسا لم یعطھا احد من الانبیاء قبلی 
(رواہ الشیخان)

നബി ﷺ പറയുന്നു : 
എനിക്ക് മുമ്പ് മറ്റൊരു പ്രവാചകന്നും നൽകപ്പെടാത്ത അഞ്ച് സവിശേഷതകൾ 
എനിക്ക് നൽകപ്പെട്ടു
(ബുഖാരി, മുസ്‌ലിം)

ഇബ്റാഹീം ഖലീൽ സഖാഫി,പെരിയടുക്ക
+91 96336 71890


 

Saturday, 4 November 2023

മുസ്ലിംകളെ ഒറ്റിക്കൊടുത്ത വഹാബികളെ കാസ പരസ്യമായി കെട്ടിപ്പിടിക്കുമ്പോൾ

*മുസ്ലിംകളെ ഒറ്റിക്കൊടുത്ത വഹാബികളെ കാസ പരസ്യമായി  കെട്ടിപ്പിടിക്കുമ്പോൾ...*
👇🏻👇🏻👇🏻👁️👁️👁️
✍🏻കാസയെന്നു കേട്ടിട്ടുണ്ടോ...ക്രിസംഘി തീവ്ര സംഘടനയാണ് കാസ... ''അഭിനന്ദനങ്ങൾ സഹോദരാ ,ദീർഘായുസ് നേരുന്നു'' എന്ന് പറഞ്ഞ് കാസ പരസ്യമായി അഭിനന്ദിച്ചത് മുജാഹിദ് നേതാവ് മജീദ് സലാഹിയെയും മുജാഹിദ് പ്രസ്ഥാനത്തെയുമാണ്. കാലങ്ങളായി മഹല്ലുകളിലും സമുദായത്തിനിടയിലും  ഭിന്നിപ്പും കുത്തിത്തിരിപ്പും മറ്റുമായി നടക്കുന്നതിനാൽ കാസയുടെ ഇഷ്ടപുത്രൻമാരായിരുന്നു വഹാബികൾ...മുസ്ലിം ഉൻമൂലനവുമായി ഫലസ്തീൻ എന്ന കൊച്ചു രാജ്യത്തെ ഇല്ലാതാക്കാൻ അവിടുത്തെ കുഞ്ഞുങ്ങളെ കൂട്ടത്തോടെ ബോമ്പിട്ടു കൊല്ലുന്ന ഇസ്രയേലെന്ന ജൂത രാഷട്രത്തിന് വഹാബികൾ ഓശാന പാടിയതിൻ്റെ പ്രത്യുപകരമായാണ് പരസ്യമായ കെട്ടിപ്പിടുത്തത്തിലേക്ക് കാസ ഇറങ്ങിത്തിരിച്ചത്.ഈ ഉമ്മത്തിനെ കുളം തോണ്ടി ജൂതരെ സഹായിക്കാൻ മുജാഹിദ്/സലഫി/വഹാബികൾക്കു മാത്രമേ കഴിയൂ എന്ന തിരിച്ചറിവ്... ജൂത ഏജൻ്റായ ഹംഫറിൽ വിരിഞ്ഞ അബ്ദുൽ വഹാബിൻ്റെ പാർട്ടിയായ വഹാബികൾക്ക് ജൂതരെ കൈ വിടാനൊക്കില്ലല്ലോ... അല്ലെങ്കിലും പൊക്കിൾകൊടി ബന്ധം മറക്കാൻ ആർക്കാണ് കഴിയുക...
                   വഹാബിസം പ്രചരിപ്പിച്ചത് അമേരിക്കക്ക് വേണ്ടിയാണെന്ന സൗദി രാജകുമാരൻ്റെ തുറന്നു പറച്ചിലും ,ഇസ്രയേലുണ്ടാക്കാൻ ആയിരം വട്ടം സമ്മതത്തോടെ ഒപ്പിട്ടു കൊടുത്ത് കൂടെ നിന്നത് വഹാബികളാണ് എന്നതും  കൂട്ടി വായിക്കുമ്പോൾ എല്ലാം വളരെ വ്യക്തം... ലോകം മുഴുവൻ ഇസ്രയേലിനെതിരെ ഫലസ്തീനിനു വേണ്ടി/ഫലസ്തീനിൽ പിടഞ്ഞു വീഴുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കു വേണ്ടി തെരുവിലിറങ്ങുമ്പോൾ ഇസ്രയേലിൻ്റ നന്ദി കാസ വഴി വഹാബികളെ തേടി എത്തുന്നെങ്കിൽ ഒന്നോർത്തോളൂ... ഈ ഉമ്മത്തിൻ്റെ ഒറ്റുകാരും കൂട്ടിക്കൊടുപ്പുകാരുമാണ് വഹാബീ/സലഫീ/മുജാഹിദുകൾ... അകറ്റണമിവരെ... അല്ലെങ്കിൽ ഫലസ്തീനിൻ്റെ ഗതി നമ്മെത്തേടി എത്താൻ അധികനാൾ വേണ്ടി വരില്ല...
*ഖുദ്സി*
02 -11-2023










 

Thursday, 2 November 2023

പിരിവ്-സമ്പത്ത് തട്ടി എടുക്കാനായി മതത്തിൽ പുതിയ ദിനമുണ്ടാക്കി വഹാബികൾ.

 *സമ്പത്ത് തട്ടി എടുക്കാനായി മതത്തിൽ പുതിയ ദിനമുണ്ടാക്കി വഹാബികൾ...🤭*

👇🏻👇🏻👇🏻👁️👁️👁️

✍🏻മരണ ശേഷം കൂലി ഇരട്ടിക്കുന്ന ദിനമേത്... നബി ദിനമോ ജീലാനീ ദിനമോ ബദർ ദിനമോ ഒന്നുമല്ല.പുട്ടടിക്കൽ ദിനം അഥവാ ജാരിയാ ദിനം... ജനങ്ങളുടെ ധനം തിന്നാനായി പുതിയ ദിനം മതത്തിൽ തിരുകിക്കയറ്റി ഇറങ്ങിയിരിക്കുകയാണ് വഹാബികൾ...വഹാബീ ദൈവ വിശ്വാസ മണ്ടത്തരങ്ങൾ മുസ്ലിംകൾ ചോദ്യം ചെയ്തപ്പോൾ സ്വന്തം അണികളിൽ പലരും മൗലവിമാരെ കൈവിട്ടു. അല്ലെങ്കിൽതന്നെ ,ആകാശത്ത് താമസിക്കുന്ന, വലതു കയ്യിൽ ആകാശമുള്ള, 2 കയ്യുള്ള ,കണ്ണൻ കാലുള്ള ,ചന്തിയുള്ള ,കസേരയിൽ കുത്തിയിരിക്കുന്ന വഹാബീ ദൈവത്തെ എത്ര നാളാണ് സഹിക്കുക... അണികൾ കൈ വിട്ടപ്പോൾ വരുമാനം കുറഞ്ഞു... ഇനി എന്ത് ചെയ്യും എന്ന ആലോചനയിലാന് പുതിയൊരു ദിനം മതത്തിൽ തിരുകിക്കയറ്റി വരുമാനമുണ്ടാക്കാനുള്ള വഹ് യിറങ്ങിയത്... അങ്ങിനെ ആ ദിനം വഹാബീ മതത്തിൻ്റെ ഭാഗമായി. പള്ളിയോ മദ്രസയോ ഉണ്ടാക്കിയാൽ കൂലി കിട്ടില്ലെന്ന് തട്ടി വിട്ട വഹാബികൾ കാശായി കയ്യിൽ കൊടുത്താൽ പരലോകത്ത് ഇരട്ടിക്കൂലി തരുമെന്ന് തട്ടി വിട്ടപ്പോൾ വിവരമുള്ളവർക്ക് കാര്യം തിരിഞ്ഞു... മണി ചെയിൻ തട്ടിപ്പ് എന്നൊക്കെ കേട്ടിട്ടുണ്ട്. പൈസ പിരിക്കാനായി ഒരു ദിനം ലോകത്ത് ആദ്യമാണ്... പണിയെടുത്ത് ജീവിച്ചു കൂടേ എന്ന വഹാബീ കമൻ്റ്...😆

*ഖുദ്സി*

01-11-2023






Tuesday, 31 October 2023

പഴയ പടച്ചോനെ പിൻവലിച്ച് പുതിയതിറക്കി 2023 ലെ വഹാബികൾ.

*വഹാബികളുടെ പഴയ പടച്ചോനെ പിൻവലിച്ച് പുതിയതിറക്കി 2023 ലെ വഹാബികൾ...🤭*

👇🏻👇🏻👇🏻👁️👁️👁️
https://youtu.be/HuZz3g2eHDM?si=Ck9EkBsbs3fB7oC6
✍🏻സ്വന്തം പടച്ചോന് പുതിയ ഡെക്കറേഷൻ നടത്തി കുട്ടപ്പനാക്കി സകലരെയും ഞെട്ടിച്ചിരിക്കുകയാണ് വിസ്ഡം വഹാബി ജിന്നൂരികൾ... പടച്ചോൻ്റെ കോലത്തിൽ, ഒരു മാറ്റം ഏത് വഹാബിയാണ് ആഗ്രഹിക്കാത്തത്...ല്ലേ...രണ്ടു കയ്യും രണ്ടു ഭാഗവും വലത്തുള്ള വികലാംഗനായ പടച്ചോനെ കണ്ട് മടുത്ത വഹാബികൾ വെട്ടി നിരത്താനിറങ്ങിയത് തെറ്റാണോ ബ്രോ... ഏയ് ഒരു തെറ്റുമില്ല... സ്വന്തം പ്രസിദ്ധീകരണമായ 2004 ലെ അൽ മനാറിലാണ് പടച്ചോൻ്റെ കോലം, ഇതര മതക്കാരെപ്പോലെയാക്കാൻ തീരുമാനിച്ച് രണ്ടും കയ്യും ഭാഗങ്ങളുമായി സുന്ദരനാക്കി പുറത്തിറക്കിയത്.അന്ന് സകല മുറി മൗലവിമാരും  തട്ടി നോക്കിയും മുട്ടി നോക്കിയും പരിശോധിച്ചും കണ്ടും ഉറപ്പിച്ച ശേഷമാണ് രണ്ട് കയ്യും രണ്ട് ഭാഗവുമുള്ള പടച്ചോന് എൻ ഓ സി കൊടുത്ത് ആപ്പീസിലെ ഷെൽഫിലെടുത്തു വച്ചത്... അന്നു മുതൽ സകല വഹാബികളുമാ രൂപത്തെ  ഒർജിനൽ പടച്ചോനായി സങ്കല്പിച്ച് നെഞ്ചിലേറ്റി...😆
                 കൃത്യം 19 വർഷം പിന്നിട്ട് 2023 ലെത്തിയപ്പോൾ, പേരോടുസ്താദിൻ്റെ വെല്ലുവിളിയിൽ കുടുങ്ങി , സ്വന്തം പടച്ചോൻ്റെ ഇരു കൈകളും പഴയപടി നിലനിർത്തി ,ഇരു ഭാഗവും വെട്ടിമാറ്റി ,പഴയ പടച്ചോനെ കൈവിട്ട് ,പുതിയ പടച്ചോനെ അവതരിപ്പിച്ചു മ്മടെ വഹാബികൾ... അപ്പോൾ പഴയ പടച്ചോനോ...?... ആ പടച്ചോൻ ഇന്നലെ വരെ... ഇന്ന് പുതിയ പടച്ചോൻ... എല്ലാ വഹാബികളും ഇരുഭാഗവുമുള്ള പഴയ പടച്ചോനെ മാറ്റി ,ഇരു കൈകളും വലത്തുള്ള പുതിയ പടച്ചോനിൽ വിശ്വസിക്കേണ്ടതാണെന്ന് സംഘാടക സമിതിക്കു വേണ്ടി അറിയിക്കുന്നു...🤭
                   ഇന്നലെ വരെയുണ്ടായിരുന്ന പഴയ പടച്ചോനിൽ വിശ്വസിച്ച് മരിച്ചു പോയ വഹാബികളുടെ അവസ്ഥ എന്താണ്...?. എന്തവസ്ഥ...?.അടുത്ത ടേമിൽ ഇനിയും മാറ്റി വേറെ പടച്ചോനെ ഇറക്കും. അതുംകൂടി കഴിഞ്ഞിട്ട് ഒന്നിച്ചു പറയാം- മണ്ടൻമാരായ വഹാബികളുടെ ഗതികെട്ട അവസ്ഥ... അല്ല പിന്നെ... ഏതായാലും ഇതൊരറിയിപ്പായിക്കണക്കാക്കി പഴയ പടച്ചോനെ ഒഴിവാക്കി പുതിയ പടച്ചോനെ സ്വീകരിച്ച് തൃപ്തിപ്പെട്ട് തത്ക്കാലം അഡ്ജസ്റ്റ് ചെയ്യണമെന്ന് സകല വഹാബികളെയും അറിയിക്കുന്നു. പോരായ്മകൾ അടുത്ത അപ്ഡേഷനിൽ പരിഗണിക്കുന്നതാണ്.എന്നാലും ഇക്കണക്കിന് ശിക്ഷിക്കാൻ മാത്രം ആ പാവം വഹാബിപ്പടച്ചോൻ എന്ത് തെറ്റാണ് മുറി മൗലവിമാരേ നിങ്ങളോട് ചെയ്തത്...❓🤣
*ഖുദ്സി*
31-10 -2023

Saturday, 28 October 2023

മായാവിക്കഥകളുമായി വഹാബികൾ

*മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*
👇👇👇👁️👁️👁️
✍️മഹത്തുക്കളുടെ കറാമത്തുകളെ മായാവിക്കഥകളായി ആക്ഷേപിച്ച് മടുത്തപ്പോൾ, കൂടും കുടുക്കയും മാന്ത്രിക ദണ്ടുമായി വഹാബികൾ  കളത്തിലിറങ്ങി... മഴ നിർത്തിച്ച മായാവിക്കഥയുമായി കേരളാ വഹാബികളുടെ നേതാവ് എ പി അബ്ദുൽ ഖാദർ മൗലവി മാന്ത്രിക ദണ്ടെടുത്ത് വീശിയത് വഹാബികളുടെ കുട്ടിപ്പൊത്തകത്തിൽ വായിച്ചത് ഈ അടുത്ത്...😄[ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. KNM പ്രസിദ്ധീകരണം]

          ഇപ്പോളിതാ അടുത്ത മായാവിക്കഥ...🤭 കഥ പറയുന്നത്  വഹാബികളുടെ  സ്വന്തം ആഗോള നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ, അൽഫുർഖാൻ എന്ന സ്വന്തം പുസ്തകത്തിൻ്റെ 165 ആമത്തെ പേജിൽ ... ''രണ്ട് മാസം ഭക്ഷണം കഴിക്കാതെ ജീവിക്കുന്നയാൾ...മണ്ണ് വാരി സഞ്ചിയിലിട്ട് ചുവന്ന ധാന്യമാക്കി മാറ്റുന്ന ലോക പ്രസിദ്ധ മാന്ത്രികൻ''...🤭 ...നാളെ മുതൽ സഞ്ചിയുമായി നടക്കുന്ന വഹാബികളെക്കണ്ടാൽ ആർക്കും ഒന്നും തോന്നരുത്... പുതിയ മായാവിക്കഥകളുണ്ടാക്കാനുള്ള യാത്രയിലാണവർ... മാന്ത്രിക ദണ്ടും മുദ്രയും ആപ്പീസിൽ റെഡിയാക്കി വച്ചിട്ടുണ്ട്. എല്ലാ വഹാബികളും എത്രയും വേഗമവ കൈപ്പറ്റേണ്ടതാണ്. ജിന്നുള്ള വഹാബികൾ ഒരെണ്ണം കൂടുതൽ എടുക്കാവുന്നതാണ്. 

                      ഇബ്നു തൈമിയ്യ "ലൗഹുല്‍ മഹ്ഫൂളില്‍'' നോക്കി ഗ്വൈബുകള്‍ പറഞ്ഞിരുന്നുവെന്നും, ഡമസ്ക്കസിലെ ജയിലില്‍ അടക്കപ്പെട്ട സമയത്ത് എല്ലാ വഖ്ത്തിലും മൂപ്പര്  കറാമത്തായി പള്ളിയില്‍ എത്തിയിരുന്നുവെന്നും തുടങ്ങി  വഹാബീ മായാവിക്കഥകളിൽ നിന്ന്  ഇനിയും പലതും പറവാനുണ്ട്.വഹിപ്പാൻ വഹാബികൾക്ക് കഴിവില്ലാത്തതിനാൽ തത്ക്കാലം ഇതിൽ നിർത്തുന്നു.അതുവരെ ,മായാവിക്കഥകളുടെ മുന്തിരി വള്ളികളിൽ  തൂങ്ങി വഹാബികൾ ആർത്തു രസിക്കട്ടെ...ല്ലേ... 😄
                  മണ്ണ് ഭക്ഷണമാക്കി മാറ്റുന്ന മായാവിക്കഥയുമായി ആഗോള പട്ടിണി മാറ്റാനായി ലോക രാഷ്ട്രങ്ങളെ സമീപിക്കാനുള്ള ശ്രമത്തിലാണ് കേരളാ വഹാബികൾ- എന്നാണ് കേട്ടത്... 😄 എല്ലാം കണ്ടും കേട്ടും  കിളി പോയ പാവം അണികളെ യുക്തിവാദത്തിലേക്ക് ആനയിക്കുന്ന വഹാബിസത്തിന് ഭാവുകങ്ങൾ നേരുന്നു...🤭
*ഖുദ്സി*
26-10 -2023


 

Wednesday, 25 October 2023

കാന്തപുരത്തിൻ്റെ BJP അണികൾ ?

കാന്തപുരത്തിൻ്റെ BJP അണികൾ ?...
ഇതാണ് ഫെയ്കും ഒർജിനലും...

 

Tuesday, 17 October 2023

ഇസ്രയേലിന് കൊന്നു തിന്നാനായി ഫലസ്തീനെ എറിഞ്ഞു കൊടുത്തത് വഹാബികൾ

 *ഇസ്രയേലിന് കൊന്നു തിന്നാനായി ഫലസ്തീനെ എറിഞ്ഞു കൊടുത്തത് വഹാബികൾ...😡*

👇🏻👇🏻👇🏻👁️👁️👁️


*വഹാബികളുടെ ഓട്ടം അമേരിക്കക്ക് വേണ്ടി-സൗദീ രാജകുമാരൻ്റെ തുറന്നു പറച്ചിൽ...*

👇🏻👇🏻👇🏻👁️👁️👁️


✍️ ഒരു വശത്ത് ,അമേരിക്കൻ താല്പര്യങ്ങൾ ഇസ്രയേലിനെ സൃഷ്ടിച്ചപ്പോൾ ഇല്ലാതായത് പലസ്തീനെന്ന കൊച്ചു രാജ്യമാണ്... ഫലസ്തീനെ ജൂതൻമാർക്ക് കൊന്നു തിന്നാനായി എറിഞ്ഞു കൊടുത്തത് വഹാബിസമാണ്... ഫലസ്തീനെ ഖബറടക്കി ഇസ്രയേൽ ഉണ്ടാക്കാൻ ആയിരം വട്ടം സമ്മതമാണെന്നും ഖിയാമത്ത് നാൾ വരെ മാറ്റമില്ലെന്നും എഴുതി സമ്മതിച്ച് ഒപ്പിട്ട് സീൽ വച്ച് കൊടുത്തത് വഹാബികളാണ്.1919 ലാണ്  ഒപ്പിട്ട് ബ്രിട്ടണ് കൈമാറിയത്.സൗദിയിലെ അൽ ഹറാസ് പത്രം 1991 ജൂലൈ 20ന് ഈ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്...


മറുവശത്ത് ,വഹാബിസം പ്രചരിപ്പിച്ചത് അമേരിക്കക്ക് വേണ്ടി എന്ന് സൗദീ രാജകുമാരൻ്റെ തുറന്നു പറച്ചിൽ...         

അമേരിക്കൻ താല്പര്യങ്ങൾ വഹാബിസത്തെ പ്രയോഗവത്ക്കരിച്ചപ്പോൾ വഹാബിസത്തിലൂടെ  ഇല്ലാതാക്കാനും   നഷ്ടപ്പെടുത്താനും അമേരിക്ക ആഗ്രഹിച്ചത് / ആഗ്രഹിക്കുന്നത് എന്തൊക്കെയായിരിക്കും...❓... എന്തിന്  വേണ്ടി...❓ എങ്ങിനെ...❓

              വഹാബിസം അമേരിക്കക്കു വേണ്ടിയാണ്...വഹാബീ താല്പര്യങ്ങളും അമേരിക്കക്കു വേണ്ടി... അമേരിക്കയുടെ താല്പര്യം - ''എല്ലാ കാക്കാമാരുടെയും പരലോകം രക്ഷപെടണ'' മെന്നായതു കൊണ്ട് ഇനി ഒന്നും നോക്കാനില്ല... 

                        മ്മടെ കേരളത്തിലെ ചില കോയമാരും അമേരിക്കക്ക് വേണ്ടി പ്രചരിപ്പിക്കപ്പെട്ട ചൂണ്ടയിൽ കുടുങ്ങി വഹാബിയായി... വിരലിലെണ്ണാവുന്ന ലെവൻമാർ ബാക്കിയുള്ള സർവ്വ മുസ്ലിംകളെയും മുശ്രിക്കാക്കി- സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി- പാശ്ചാത്യന്റെ തനിക്കൊണം കാണിച്ച് സകലയിടത്തും അമേരിക്കൻ വിഷം തളിച്ചപ്പോൾ , സംഗതി പത്തരമാറ്റ്... എന്തൊക്കെപ്പറഞ്ഞാലും ''വഹാബികളുടെ അമേരിക്കൻ ഈമാന് '' ബല്ലാത്ത മൊഞ്ചാണ്... അമേരിക്കൻ തൗഹീദുമായി വഹാബികൾ താടി നീട്ടിത്തടകി...!... വഹാബീ നേതാവ് അബ്ദുൽ വഹാബിനെ വളർത്തി എടുത്ത പാശ്ചാത്യ ചാരൻ ഹംഫറിന്റെ ഇംഗിതത്തിനനുസരിച്ച് ,ഇസ്ലാമിന്റെ ഉള്ളിൽ കടന്നു കൂടി മതത്തെ വികലമാക്കി വെട്ടി എടുത്തപ്പോളും, വഹാബികളെക്കാത്ത് അമേരിക്കയുടെ വഹാബീ സ്വർഗം റെഡിയായി നിന്നു...!...


                പക്ഷേ ,സംഗതി പുടുത്തം വിട്ടപ്പോൾ  സൗദി രാജ കുമാരനും ഉള്ളത് തുറന്നു പറഞ്ഞു... വഹാബിസം പ്രചരിപ്പിച്ചത് അമേരിക്കക്ക് വേണ്ടിയാണത്രെ...സ്വഹാബികൾ കേരളത്തിൽ പ്രചരിപ്പിച്ച് തലമുറകളായി മുസ്ലിംകൾ നെഞ്ചോടു ചേർത്ത ദീനിന് മൊഞ്ച് പോരെന്ന് പറഞ്ഞ് ഹംഫറിന്റെ അപ്പത്തിന് പിറകേ പാഞ്ഞപ്പോൾ തന്നെ മുസ്ലിംകൾക്ക് അപകടം മണത്തിരുന്നു.പാവം രാജകുമാരൻ... എന്തു ചെയ്യാൻ... പെട്ടാൽ പിടക്കുക തന്നെ...

 

                  കഴിഞ്ഞ ദിവസം വഹാബികളുടെ ആ ഒത്താശയിൽ, ജൂതരാൽ കൊല്ലപ്പെട്ട 7 ദിവസം മാത്രം പ്രായമുള്ള ഫലസ്തീനിലെ കുഞ്ഞു രക്തസാക്ഷി...അങ്ങിനത്തെ ആയിരക്കണക്കിന് ഫലസ്തീൻ കുരുന്നുകൾ... ജീവനു വേണ്ടിയുള്ള കുഞ്ഞു ശരീരങ്ങളുടെ പിടച്ചിലുകൾ... വാവിട്ട നിലവിളികൾ... കരളലിയിക്കുന്ന ദൃശ്യങ്ങൾ...വല്ലാത്ത സങ്കടം തോന്നുന്നു...🥲 വെറുപ്പാണെനിക്ക് വഹാബിസത്തോട്... വല്ലാത്ത അറപ്പിൻ്റെ വെറുപ്പ്.... ആയിരം വട്ടം വെറുപ്പ്...😡

*ഖുദ്സി*

16-10-2023



















### ഫലസ്തീൻ ഭൂമി അന്യായമായി വിട്ട് നൽകിയത് സഊദി കുടുംബത്തിൽ പെട്ട അബ്ദുൽ അസീസ് രാജാവ്: തെളിവ് രേഖകൾ കാണുക!


ഇതു അനിഷേധ്യ ചരിത്ര സത്യം!


പരിപൂർണമായും ഒരു സുന്നി സൂഫി ഭരണകൂടം ആയിരുന്ന ഉസ്മാനി ഖിലാഫത് 1900 നു ശേഷം മെല്ലെ ക്ഷയിച്ചു വരികയായിരുന്നു.

നീതിയുക്തം ലോകത്തു ഭരണം നടത്തിയ ഉസ്മാനി ഭരണത്തിന് കീഴിൽ തന്നെ ആയിരുന്നു അന്നത്തെ അറേബ്യൻ പ്രവിശ്യയിലെ ചില രാജാക്കന്മാർ.സഊദ് കുടുംബം അടക്കമുള്ള ഈ രാജാക്കന്മാരുടെ സ്വാർത്ഥ രാഷ്ട്രീയ താല്പര്യങ്ങൾ ഉസ്മാനി ഭരണത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടുകയുണ്ടായി.


സിയോണിസം സ്ഥാപകൻ ആയ തിയോടർ ഹട്സൽ 1901 ഇൽ ഫലസ്തീൻ ഭൂമി വിട്ടു തരാൻ ഉസ്മാനി ഖലീഫ ആയിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനോട് ചോദിച്ചിട്ടും കൊടുത്തിരുന്നില്ല.

അങ്ങനെ പിന്നീട് അങ്ങോട്ട് അന്നത്തെ പ്രധാന ലോകശക്തി ആയിരുന്ന ബ്രിട്ടനെ മുൻനിർത്തി ആയിരുന്നു സിയോണിസ്റ്റുകൾ ഫലസ്തീൻ ഭൂമി വിട്ട് കിട്ടുവാൻ ശ്രമിച്ചത്.അതിൽ അവർ വിജയിക്കുകയും ചെയ്തു.ഒന്നാം ലോക മഹായുദ്ധം 1917 ഇൽ അവസാനിച്ചപ്പോഴേക്കും രാഷ്ട്രീയമായും സൈനികമായും ഉസ്മാനികൾ മൊത്തം തകർന്നിരുന്നു.ഈ തക്കം നോക്കി സയണിസ്റ്റുകൾക്ക് വേണ്ടി ബ്രിട്ടൻ വീണ്ടും ഇടപെടുകയാണ്.


അന്ന് അറേബ്യയിലെ ഹിജാസ്, നജ്ദ് പ്രവിശ്യകൾ ഭരിച്ചിരുന്ന സഊദ് കുടുംബത്തിൽ പെട്ട അബ്ദുൽ അസീസ് രാജാവിന്റെ കീഴിൽ ആയിരുന്നു ഫലസ്തീൻ ഭൂമി ഉൾപ്പെടുന്ന വിശാലമായ ഒരു ഭാഗം അറബ് പ്രദേശം.അതായത് ഇന്നത്തെ പോലെ സൗദി അറേബ്യ , ഫലസ്തീൻ, ഇസ്രായേൽ എന്നിങ്ങനെ രാഷ്ട്ര അതിർത്തികൾ അന്നില്ല.ആ പ്രദേശം കൈവശം വെച്ച അബ്ദുൽ അസീസ് അടക്കമുള്ള സഊദ് കുടുംബത്തിൽ പെട്ട രാജാക്കന്മാർ അടിസ്ഥാനപരമായി വഹാബിയൻ ആശയധാര പിന്തുടരുന്നവരാണ് എന്ന് അറിയാമല്ലോ.അവർ ആണ് യഥാർത്ഥത്തിൽ ഫലസ്തീനിന്റെയും ഖുദ്സിന്റെയും ഒറ്റുകാർ.

ഒന്നാം ലോക മഹായുദ്ധ ശേഷം ഉസ്മാനികൾ വീണ്ടും ദുർബലർ ആയപ്പോൾ ഖുദ്സ് ഭൂമി ഉൾപ്പെടെ ഉള്ള ഫലസ്തീൻ ഭൂമി സയണിസ്റ്റ്കൾക്ക് വിട്ടു കിട്ടാൻ ബ്രിട്ടൻ സമീപിച്ചത് ഈ അബ്ദുൽ അസീസ് രാജാവിനെ ആയിരുന്നു.ഫലസ്തീൻ ഒഴികെ ഉള്ള മുഴുവൻ അറബ് ഭൂമിയുടെ വിശാലമായ ഒരു പ്രദേശം തന്റെ കീഴിൽ വരാൻ സഹായിക്കാം എന്ന വ്യവസ്ഥയിൽ ഈ ഭൂമി ബ്രിട്ടനു വിട്ട് കൊടുക്കാൻ അബ്ദുൽ അസീസ് രാജാവ് തയ്യാറായി.അങ്ങനെ ബ്രിട്ടീഷ് ഭരണകൂട ഉന്നത ഉദ്യോഗസ്ഥൻ Percy Cox മായി അബ്ദുൽ അസീസ് രാജാവ് കരാർ ഒപ്പിട്ടു.(ആ കാരറിന്റെ ഒറിജിനൽ രേഖയുടെ Scanned കോപ്പിയും ഇംഗ്ലീഷ് പതിപ്പും പിന്നീട് 1991 ജൂലൈ 20 നു സൗദിയുടെ അൽഹാറാസ് പത്രം ആ രേഖ ഉദ്ധരിച്ചു റിപ്പോർട്ട്‌ എഴുതിയതും ഈ കുറിപ്പിന്റെ ഒപ്പം ചേർക്കുന്നു.)ആ കരാറിനു ശേഷം പിന്നീട് അങ്ങോട്ട് സഊദി രാജ്യം വികസിക്കുന്നതും 1932 ഇൽ ഇന്നത്തെ സഊദി രാഷ്ട്രം ഔദ്യോഗികമായി വരുന്നതും ആണ് നാം കണ്ടത്.

പിന്നീട് 1948 ഇൽ ഔദ്യോഗികമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ട ശേഷവും ഇസ്രായേലിനു എതിരെ മറ്റു അറബ് രാജ്യങ്ങൾ നടത്തിയ യുദ്ധങ്ങളിൽ ഒന്നും തന്നെ സൗദി പങ്കെടുത്തിട്ടില്ല എന്നതും ശ്രദ്ധേയം.അപ്പോൾ നമുക്ക് മനസ്സിലാകുന്നത് അബ്ദുൽ അസീസ് അടക്കമുള്ള വഹാബി രാജാക്കന്മാർക്ക് മുഖ്യം വഹാബിസത്തിൽ അധിഷ്ടിതമായ തങ്ങളുടെ ഭൗതികവും രാഷ്ട്രീയവും ആയ താല്പര്യങ്ങൾ ആണ് എന്നതാണ്.ഇന്നും സൗദി അടക്കമുള്ള ഏതാനും വഹാബി രാഷ്ട്രങ്ങൾ അതേ പാരമ്പര്യം പിന്തുടരുകയാണല്ലോ.ഇന്ന് വരെ ഒരു പലസ്തീൻ അഭയാർത്ഥിയെ പോലും സ്വീകരിക്കാൻ സൗദി അറേബ്യ താല്പര്യം കാണിച്ചിട്ടില്ല എന്നത് നാം മറന്നു പോകുകയുമരുത്.


അറബ് മുസ്ലിങ്ങളും പാരമ്പര്യ ജൂതന്മാരും ക്രിസ്ത്യൻസും എല്ലാം ഒരുമയിൽ സന്തോഷമായി ജീവിച്ച ഭൂമി ആയിരുന്നു പഴയ ഫലസ്തീൻ ഭൂമി.ആ ഭൂമിയെ സയണിസത്തിന്റെ വക്താക്കൾ ആയ ഒരു പ്രത്യേക വർഗ്ഗത്തിന് മാത്രം അവകാശം വരുന്ന രീതിയിൽ അബ്ദുൽ അസീസ് എന്ന വഹാബി രാജാവ് വിട്ട് കൊടുത്തത് അല്ലെ ഇന്നും അടങ്ങാത്ത ഈ പ്രശ്നങ്ങളുടെ ഒക്കെ അടിസ്ഥാന കാരണം?


മനസാക്ഷി ഉള്ളവർ ആലോചിക്കുക!


വഹാബിസം ലോകത്തിന് തന്നെ നാശമായ ആശയം എന്ന് തിരിച്ചറിയുക!


സമാധാനത്തിന്റെ വക്താക്കൾ ആയ മുസ്ലിം സമൂഹത്തെ മൊത്തത്തിൽ പഴി കേൾപ്പിക്കും വിധം പ്രവർത്തിക്കുന്ന വഹാബിസം എന്ന അപകടകരമായ ആശയധാരയെ വേറിട്ട്‌ നിർത്തുവാൻ സമൂഹം തയ്യാറാവുക!


അല്ലാഹ് നമ്മെ നേർവഴി നടത്തട്ടെ, ആമീൻ

Thursday, 5 October 2023

നബിദിനം- ഇതു പോലെ നബി ചെയ്തോ ?

 *നബിദിനാഘോഷം :*

*തെറ്റുദ്ധാരണകൾ അകറ്റുക* 

✍️ aslamsaquafi payyoli


എല്ലാ കാര്യങ്ങളും നബി (സ) യും സ്വഹാബികളും ചെയ്യേണ്ടതുണ്ടോ ?


ഇസ്ലാമിലെ പ്രതിഫലം കിട്ടുന്ന കാര്യങ്ങളെല്ലാം   നബി [സ] ചെയ്തു കാണിക്കൽ  നിർബന്ധമാണ് എന്ന ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് നബിദിനാഘോഷത്തോടുള്ള വിയോജിപ്പ് ഉടലെടുക്കുന്നത്.


ഇസ്ലാമിലെ ആചാരങ്ങൾ രണ്ട് രൂപത്തിലുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.


*ഒന്ന് :* സമയം, സ്ഥലം, രൂപം, എണ്ണം പ്രത്യേകം നിശ്ചയിക്കപ്പെട്ടവ. 

ഉദ: നിസ്കാരം,സക്കാത്ത്, റമളാൻ നോമ്പ്, ഹജ്ജ്, ഉംറ, ഖുതുബ .....


*രണ്ട് :* സ്ഥലം, രൂപം, സമയം, എണ്ണം എന്നിവ നിശ്ചയിക്കപ്പെടാത്തവ.

ഉദ: ദഅ് വത്, സ്വലാത്ത്, ദിക്ർ, ഖിറാഅത്, തഅ്ലീം, ഹുബ്ബുന്നബിയ്യ് ....


ഒന്നാമത്തെ ഇനത്തിൽ പെട്ട ഇബാദത്തുകൾക്ക് ശറഹ് നിശ്ചയിച്ച സമയം, രൂപം, എണ്ണം, സ്ഥലം തുടങ്ങിയവ പാലിക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത്തരം ഇബാദത്തുകൾ നിഷ്ഫലമാവുകയും ചെയ്യും. 


റമദാൻ വിശുദ്ധ മാസമാണ്. പക്ഷെ, ആ മാസത്തിൽ ഹജ്ജ് ചെയ്യാൻ പാടില്ല. ഫർള് നിസ്കാരം ശാരീരിക ആരാധനകളിൽ മുന്തിയതാണ്, എന്നാലും ദിവസം 5 നേരമേ പാടളളു. 

ഹാജിമാർ ദുൽഹിജ്ജ 9 ന് തന്നെ അറഫയിൽ സംഗമിക്കണം. 8 നൊ, 10 നൊ മതിയാവില്ല. ഖുതുബ രണ്ടെണ്ണം തന്നെ വേണം, രണ്ടിനിടയിൽ ഇരിക്കണം, അറബി ഭാഷയിലാവണം.


ഇത്തരം ഇബാദത്തുകളുടെ എണ്ണത്തിലോ, രൂപത്തിലോ, ശറഹ് കൽപ്പിച്ച എന്തെങ്കിലും കാര്യത്തിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവിടെ നാം ചോദിക്കണം;

ഇങ്ങനെ നബി(സ) ചെയ്തിട്ടുണ്ടോ ? സഹാബികൾ ചെയ്തിട്ടുണ്ടോ ? ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ ?


നബി(സ) യുടെ മാതൃകയോ സ്വഹാബികളുടെ മാതൃകയോ ചോദിക്കേണ്ടത് ഇത്തരം (ഒന്നാം ഇനം)സന്ദർഭങ്ങളിലാണ്.


ഉദാ: ജുമുഅയുടെ ഖുതുബ. ഇതിന് പ്രത്യേകം ശർത്വുകളും ഫർളുകളുമുണ്ട്. സമയവും ദിവസവും പ്രധാനമാണ്. അവയിൽ ഒന്നും മാറ്റം വരുത്താൻ പാടില്ല. ഖുതുബ അറബിയിൽ ആവണം എന്നത് അതിൻെറ ശർത്താണ്.അപ്പോൾ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചാൽ അവിടെ ചോദിക്കണം സ്വഹാബികൾ ചെയ്തിട്ടുണ്ടോ ? നബി(സ) ചെയ്തിട്ടുണ്ടോ ? കാരണം നബി(സ)യും സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകാരും മുസ്‌ലിം ലോകം ഒന്നാകെ നിസ്കരിച്ചതും ഖുതുബ നിർവഹിച്ചതും അറബിയിൽ മാത്രമാണ്.


എന്നാൽ രണ്ടാം ഇനത്തിലേക്ക് ഈ ചോദ്യങ്ങൾ പ്രസക്തമാവുന്നില്ല. കാരണം അതിന് പ്രത്യേക രൂപം, സമയം, എണ്ണം ഒന്നും ശറഹ് നിശ്ചയിച്ചിട്ടില്ലന്നത് തന്നെ.


ഉദാ: പ്രവാചക സ്നേഹം.

ഇത് വ്യത്യസ്ത രൂപത്തിലും ശൈലിയിലും സ്വഹാബികളും ഇമാമീങ്ങളും ലോക മുസ്ലിംകളും പ്രകടിപ്പിച്ചു. 


നബി(സ)യുടെ ജന്മദിനത്തിന് നബി(സ) മഹത്വം കൽപിച്ചു.  തിങ്കളാഴ്ച നബി(സ) നോമ്പ് നോറ്റ് ജന്മദിനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് നമുക്ക് കാണിച്ചു തന്നു. നബി(സ) യാകുന്ന റഹ്മത് കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ നമ്മോട് നിർദ്ദേശിച്ചു. എന്നാൽ സ്നേഹ പ്രകടനത്തിന് സന്തോഷപ്രകടനത്തിന് പ്രത്യേക രൂപം, ദിവസം, ശൈലി, സമയം, പ്രത്യേക നിബന്ധനകൾ ഇതൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല. 


അതിനാൽ ഏത് സമയത്തിലും രൂപത്തിലും ശൈലിയിലും നമുക്ക് പ്രവാചകരോടുള്ള സ്നേഹം പ്രകടിപ്പിക്കാം. നാം സ്വീകരിച്ച രൂപവും ശൈലിയുമൊക്കെ സഹാബികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതിന് അർത്ഥമില്ല. കാരണം സ്വഹാബികൾ തന്നെ വ്യത്യസ്ത രൂപത്തിലാണ് സ്നേഹം പ്രകടിപ്പിച്ചത്. ബിലാൽ(റ) മദീന വിട്ടു പോയതും ഉമർ(റ) മദീനയിൽ തന്നെ നിന്നതും നബിസ്നേഹത്തിന്റെ ഭാഗമാണ്. ഇമാം മാലിക്(റ) സ്നേഹത്തിന്റെ പേരിൽ മദീന വിട്ടു പുറത്ത് പോയില്ല , മദീനയിൽ  ചെരുപ്പ് ധരിച്ചില്ല. എന്നാൽ ശിഷ്യനായ ഇമാം ശാഫിഈ(റ) ന്റെ സ്നേഹം പ്രകടനം അങ്ങനെയായിരുന്നില്ല. 

ഇങ്ങനെ ചരിത്രം പരിശോധിക്കുമ്പോൾ സ്വഹാബികളും മുൻഗാമികളും വ്യത്യസ്ത രൂപത്തിലും ശൈലിയിലും പ്രകടിപ്പിച്ച പ്രവാചക സ്നേഹം ഇന്നും അവരുടെ മാർഗ്ഗം സ്വീകരിച്ചു വ്യത്യസ്ത രൂപത്തിലും ശൈലിയിലും നാം പ്രകടിപ്പിക്കുന്നു. 


ഇമാം മാലിക്(റ) നോട് നിങ്ങൾ നബിസ്നേഹത്തിന്റെ ഭാഗമായി മദീനയിലൂടെ നഗ്നപാദകനായി നടന്നത് ബിദ്അത്തായിപ്പോയി. കാരണം അങ്ങനെ നബി(സ) കൽപ്പിച്ചിട്ടില്ലല്ലോ, സ്വഹാബികൾ അങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന് അക്കാലത്ത് ഒരാളും പറഞ്ഞിട്ടില്ല. അതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാവുന്നത് പ്രവാചക സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്ത ശൈലിയും സമയവും നമുക്ക് തെരഞ്ഞെടുക്കാം എന്നതുതന്നെ. 


ചുരുക്കത്തിൽ,

തെങ്ങിനും കവുങ്ങിനും ഒരേ ' തള ' മതിയാകില്ല എന്നതുപോലെ നിസ്കാരത്തെ കുറിച്ചും നബിദിനാഘോഷത്തെ കുറിച്ചും ഒരേ ചോദ്യം ഫിറ്റാവുകയില്ല.

നബിദിന സന്തോഷവും ഇമാം സുയൂത്വി[റ]യും-ചരിത്രത്തിലെ ഏറ്റവും വലിയ കൊലച്ചതിയുമായി വഹാബികൾ

*നബിദിന സന്തോഷവും ഇമാം സുയൂത്വി[റ]യും-ചരിത്രത്തിലെ ഏറ്റവും വലിയ കൊലച്ചതിയുമായി വഹാബികൾ...*

👇🏻👇🏻👇🏻👁️👁️👁️

1️⃣ റബിഉൽ അവ്വൽ 12 ന് തിരു നബി ജനസന്തോഷം പ്രകടിപ്പിക്കണമെന്ന വാചകം  ഖുർആനിലുണ്ടെന്ന് ഇമാം സുയൂത്വി [റ] യോ ഇബ്നു ഹജർ [റ] യോ പറഞ്ഞോ ❓

💫ഇല്ല...


2️⃣ റബിഉൽ അവ്വൽ 12 ന് തിരു നബി ജനസന്തോഷം പ്രകടിപ്പിക്കണമെന്ന വാചകം ഹദീസിലുണ്ടെന്ന്  ഇമാം സുയൂത്വി [റ] യോ ഇബ്നു ഹജർ [റ] യോ പറഞ്ഞോ ❓

💫ഇല്ല...

3️⃣ പിന്നെ എന്താണ് ഈ വിഷയത്തിൽ പറഞ്ഞത് ❓

💫തിരു നബി ജനന സന്തോഷം പ്രകടിപ്പിക്കുന്നത് പുണ്യ കർമമാണ് ,സുന്നത്താണ് ,പ്രതിഫലം ലഭിക്കുന്ന കർമ്മമാണ് ,പ്രതിഫലം ലഭിക്കും എന്നതിൻ്റെ ഒരടിസ്ഥാനം ഹദീസിൽ നിന്ന് ഇബ്നു ഹജർ [റ]വും രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തി  എന്നാണ് ഇമാം സുയൂത്വി [റ]പറഞ്ഞത്...


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത ലോകപ്രസിദ്ധ പണ്ഡിതനാണ് ഇമാം സുയൂത്വി [റ]... നബിദിന സന്തോഷം പ്രതിഫലം കിട്ടുന്ന പുണ്യകർമമാണെന്ന് സ്ഥിരപ്പെട്ടപ്പോൾ, ''ആ വാചകം ഖുർആനിലുണ്ടോ ഹദീസിലുണ്ടോ'' എന്ന് ചോദിച്ച് സ്വന്തം അണികളെ പച്ചക്ക് പറ്റിച്ച വഹാബീ മൗലവിമാർ അവസാനം മുഖം രക്ഷിക്കാനായി ആ കൊലച്ചതി പുറത്തെടുത്തു...

            …ദാ ... ആ ചതി ഇങ്ങിനെ...

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

[അൽ മനാർ മാസിക 2006 ഏപ്രിൽ പേജ് 58]


             ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ   നബിദിന സന്തോഷങ്ങൾക്കെതിരെ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി [റ] മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് വഹാബീ മുറി മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 


  ഇമാം സുയൂഥി(റ) തുടർന്നെഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു''....[അൽ ഹാവി ലിൽ ഫതാവ] 

                                    മതപരമായ കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും  ,''ഖുർആനിലെവിടെ ഹദീസിലെവിടെ''  എന്ന് ചോദിച്ച് നിസ്കാരം 3 നേരമാക്കിച്ചുരുക്കിയ ചേകന്നൂരികളെപ്പോലെ, , ''റബിഉൽ അവ്വൽ 12 ന് നബിദിനമാഘോഷിക്കണമെന്ന വാചകം ഖുർആനിലെവിടെ ഹദീസിലെവിടെ'' എന്ന് ചോദിച്ച്

മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കാനും ശത്രുക്കളെ സന്തോഷിപ്പിക്കാനുമുള്ള പണിയാണ് വഹാബീ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള നബിദിന സന്തോഷ വിരോധികൾ ചെയ്യുന്നത്... അവർ കുരക്കട്ടെ... ലോകപ്രസിദ്ധ ഇമാമുമാർ കാട്ടിത്തന്ന വഴിയിലൂടെ മുസ്ലിം ഉമ്മത്ത് തിരുനബിയെക്കൊണ്ട് സന്തോഷിച്ച് പ്രതിഫലം കരസ്ഥമാക്കട്ടെ...💚

*ഖുദ്സി*

04-10-2023

Monday, 25 September 2023

നബിദിനം- സംശയം തീർക്കുന്ന പ്രധാന പോയിൻറുകൾ ?

 *നബിദിനാഘോഷം :*

*തെറ്റുദ്ധാരണകൾ അകറ്റുക* 

✍️ aslamsaquafi payyoli


എല്ലാ കാര്യങ്ങളും നബി (സ) യും സ്വഹാബികളും ചെയ്യേണ്ടതുണ്ടോ ?


ഇസ്ലാമിലെ പ്രതിഫലം കിട്ടുന്ന കാര്യങ്ങളെല്ലാം   നബി [സ] ചെയ്തു കാണിക്കൽ  നിർബന്ധമാണ് എന്ന ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് നബിദിനാഘോഷത്തോടുള്ള വിയോജിപ്പ് ഉടലെടുക്കുന്നത്.


ഇസ്ലാമിലെ ആചാരങ്ങൾ രണ്ട് രൂപത്തിലുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.


*ഒന്ന് :* സമയം, സ്ഥലം, രൂപം, എണ്ണം പ്രത്യേകം നിശ്ചയിക്കപ്പെട്ടവ. 

ഉദ: നിസ്കാരം,സക്കാത്ത്, റമളാൻ നോമ്പ്, ഹജ്ജ്, ഉംറ, ഖുതുബ .....


*രണ്ട് :* സ്ഥലം, രൂപം, സമയം, എണ്ണം എന്നിവ നിശ്ചയിക്കപ്പെടാത്തവ.

ഉദ: ദഅ് വത്, സ്വലാത്ത്, ദിക്ർ, ഖിറാഅത്, തഅ്ലീം, ഹുബ്ബുന്നബിയ്യ് ....


ഒന്നാമത്തെ ഇനത്തിൽ പെട്ട ഇബാദത്തുകൾക്ക് ശറഹ് നിശ്ചയിച്ച സമയം, രൂപം, എണ്ണം, സ്ഥലം തുടങ്ങിയവ പാലിക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത്തരം ഇബാദത്തുകൾ നിഷ്ഫലമാവുകയും ചെയ്യും. 


റമദാൻ വിശുദ്ധ മാസമാണ്. പക്ഷെ, ആ മാസത്തിൽ ഹജ്ജ് ചെയ്യാൻ പാടില്ല. ഫർള് നിസ്കാരം ശാരീരിക ആരാധനകളിൽ മുന്തിയതാണ്, എന്നാലും ദിവസം 5 നേരമേ പാടളളു. 

ഹാജിമാർ ദുൽഹിജ്ജ 9 ന് തന്നെ അറഫയിൽ സംഗമിക്കണം. 8 നൊ, 10 നൊ മതിയാവില്ല. ഖുതുബ രണ്ടെണ്ണം തന്നെ വേണം, രണ്ടിനിടയിൽ ഇരിക്കണം, അറബി ഭാഷയിലാവണം.


ഇത്തരം ഇബാദത്തുകളുടെ എണ്ണത്തിലോ, രൂപത്തിലോ, ശറഹ് കൽപ്പിച്ച എന്തെങ്കിലും കാര്യത്തിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവിടെ നാം ചോദിക്കണം;

ഇങ്ങനെ നബി(സ) ചെയ്തിട്ടുണ്ടോ ? സഹാബികൾ ചെയ്തിട്ടുണ്ടോ ? ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ ?


നബി(സ) യുടെ മാതൃകയോ സ്വഹാബികളുടെ മാതൃകയോ ചോദിക്കേണ്ടത് ഇത്തരം (ഒന്നാം ഇനം)സന്ദർഭങ്ങളിലാണ്.


ഉദാ: ജുമുഅയുടെ ഖുതുബ. ഇതിന് പ്രത്യേകം ശർത്വുകളും ഫർളുകളുമുണ്ട്. സമയവും ദിവസവും പ്രധാനമാണ്. അവയിൽ ഒന്നും മാറ്റം വരുത്താൻ പാടില്ല. ഖുതുബ അറബിയിൽ ആവണം എന്നത് അതിൻെറ ശർത്താണ്.അപ്പോൾ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചാൽ അവിടെ ചോദിക്കണം സ്വഹാബികൾ ചെയ്തിട്ടുണ്ടോ ? നബി(സ) ചെയ്തിട്ടുണ്ടോ ? കാരണം നബി(സ)യും സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകാരും മുസ്‌ലിം ലോകം ഒന്നാകെ നിസ്കരിച്ചതും ഖുതുബ നിർവഹിച്ചതും അറബിയിൽ മാത്രമാണ്.


എന്നാൽ രണ്ടാം ഇനത്തിലേക്ക് ഈ ചോദ്യങ്ങൾ പ്രസക്തമാവുന്നില്ല. കാരണം അതിന് പ്രത്യേക രൂപം, സമയം, എണ്ണം ഒന്നും ശറഹ് നിശ്ചയിച്ചിട്ടില്ലന്നത് തന്നെ.


ഉദാ: പ്രവാചക സ്നേഹം.

ഇത് വ്യത്യസ്ത രൂപത്തിലും ശൈലിയിലും സ്വഹാബികളും ഇമാമീങ്ങളും ലോക മുസ്ലിംകളും പ്രകടിപ്പിച്ചു. 


നബി(സ)യുടെ ജന്മദിനത്തിന് നബി(സ) മഹത്വം കൽപിച്ചു.  തിങ്കളാഴ്ച നബി(സ) നോമ്പ് നോറ്റ് ജന്മദിനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് നമുക്ക് കാണിച്ചു തന്നു. നബി(സ) യാകുന്ന റഹ്മത് കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ നമ്മോട് നിർദ്ദേശിച്ചു. എന്നാൽ സ്നേഹ പ്രകടനത്തിന് സന്തോഷപ്രകടനത്തിന് പ്രത്യേക രൂപം, ദിവസം, ശൈലി, സമയം, പ്രത്യേക നിബന്ധനകൾ ഇതൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല. 


അതിനാൽ ഏത് സമയത്തിലും രൂപത്തിലും ശൈലിയിലും നമുക്ക് പ്രവാചകരോടുള്ള സ്നേഹം പ്രകടിപ്പിക്കാം. നാം സ്വീകരിച്ച രൂപവും ശൈലിയുമൊക്കെ സഹാബികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതിന് അർത്ഥമില്ല. കാരണം സ്വഹാബികൾ തന്നെ വ്യത്യസ്ത രൂപത്തിലാണ് സ്നേഹം പ്രകടിപ്പിച്ചത്. ബിലാൽ(റ) മദീന വിട്ടു പോയതും ഉമർ(റ) മദീനയിൽ തന്നെ നിന്നതും നബിസ്നേഹത്തിന്റെ ഭാഗമാണ്. ഇമാം മാലിക്(റ) സ്നേഹത്തിന്റെ പേരിൽ മദീന വിട്ടു പുറത്ത് പോയില്ല , മദീനയിൽ  ചെരുപ്പ് ധരിച്ചില്ല. എന്നാൽ ശിഷ്യനായ ഇമാം ശാഫിഈ(റ) ന്റെ സ്നേഹം പ്രകടനം അങ്ങനെയായിരുന്നില്ല. 

ഇങ്ങനെ ചരിത്രം പരിശോധിക്കുമ്പോൾ സ്വഹാബികളും മുൻഗാമികളും വ്യത്യസ്ത രൂപത്തിലും ശൈലിയിലും പ്രകടിപ്പിച്ച പ്രവാചക സ്നേഹം ഇന്നും അവരുടെ മാർഗ്ഗം സ്വീകരിച്ചു വ്യത്യസ്ത രൂപത്തിലും ശൈലിയിലും നാം പ്രകടിപ്പിക്കുന്നു. 


ഇമാം മാലിക്(റ) നോട് നിങ്ങൾ നബിസ്നേഹത്തിന്റെ ഭാഗമായി മദീനയിലൂടെ നഗ്നപാദകനായി നടന്നത് ബിദ്അത്തായിപ്പോയി. കാരണം അങ്ങനെ നബി(സ) കൽപ്പിച്ചിട്ടില്ലല്ലോ, സ്വഹാബികൾ അങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന് അക്കാലത്ത് ഒരാളും പറഞ്ഞിട്ടില്ല. അതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാവുന്നത് പ്രവാചക സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്ത ശൈലിയും സമയവും നമുക്ക് തെരഞ്ഞെടുക്കാം എന്നതുതന്നെ. 


ചുരുക്കത്തിൽ,

തെങ്ങിനും കവുങ്ങിനും ഒരേ ' തള ' മതിയാകില്ല എന്നതുപോലെ നിസ്കാരത്തെ കുറിച്ചും നബിദിനാഘോഷത്തെ കുറിച്ചും ഒരേ ചോദ്യം ഫിറ്റാവുകയില്ല.




*നബിദിന സന്തോഷവും ഇമാം സുയൂത്വി[റ]യും-ചരിത്രത്തിലെ ഏറ്റവും വലിയ കൊലച്ചതിയുമായി വഹാബികൾ...*

👇🏻👇🏻👇🏻👁️👁️👁️

1️⃣ റബിഉൽ അവ്വൽ 12 ന് തിരു നബി ജനസന്തോഷം പ്രകടിപ്പിക്കണമെന്ന വാചകം  ഖുർആനിലുണ്ടെന്ന് ഇമാം സുയൂത്വി [റ] യോ ഇബ്നു ഹജർ [റ] യോ പറഞ്ഞോ ❓

💫ഇല്ല...


2️⃣ റബിഉൽ അവ്വൽ 12 ന് തിരു നബി ജനസന്തോഷം പ്രകടിപ്പിക്കണമെന്ന വാചകം ഹദീസിലുണ്ടെന്ന്  ഇമാം സുയൂത്വി [റ] യോ ഇബ്നു ഹജർ [റ] യോ പറഞ്ഞോ ❓

💫ഇല്ല...

3️⃣ പിന്നെ എന്താണ് ഈ വിഷയത്തിൽ പറഞ്ഞത് ❓

💫തിരു നബി ജനന സന്തോഷം പ്രകടിപ്പിക്കുന്നത് പുണ്യ കർമമാണ് ,സുന്നത്താണ് ,പ്രതിഫലം ലഭിക്കുന്ന കർമ്മമാണ് ,പ്രതിഫലം ലഭിക്കും എന്നതിൻ്റെ ഒരടിസ്ഥാനം ഹദീസിൽ നിന്ന് ഇബ്നു ഹജർ [റ]വും രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തി  എന്നാണ് ഇമാം സുയൂത്വി [റ]പറഞ്ഞത്...


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത ലോകപ്രസിദ്ധ പണ്ഡിതനാണ് ഇമാം സുയൂത്വി [റ]... നബിദിന സന്തോഷം പ്രതിഫലം കിട്ടുന്ന പുണ്യകർമമാണെന്ന് സ്ഥിരപ്പെട്ടപ്പോൾ, ''ആ വാചകം ഖുർആനിലുണ്ടോ ഹദീസിലുണ്ടോ'' എന്ന് ചോദിച്ച് സ്വന്തം അണികളെ പച്ചക്ക് പറ്റിച്ച വഹാബീ മൗലവിമാർ അവസാനം മുഖം രക്ഷിക്കാനായി ആ കൊലച്ചതി പുറത്തെടുത്തു...

            …ദാ ... ആ ചതി ഇങ്ങിനെ...

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

[അൽ മനാർ മാസിക 2006 ഏപ്രിൽ പേജ് 58]


             ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ   നബിദിന സന്തോഷങ്ങൾക്കെതിരെ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി [റ] മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് വഹാബീ മുറി മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 


  ഇമാം സുയൂഥി(റ) തുടർന്നെഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു''....[അൽ ഹാവി ലിൽ ഫതാവ] 

                                    മതപരമായ കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും  ,''ഖുർആനിലെവിടെ ഹദീസിലെവിടെ''  എന്ന് ചോദിച്ച് നിസ്കാരം 3 നേരമാക്കിച്ചുരുക്കിയ ചേകന്നൂരികളെപ്പോലെ, , ''റബിഉൽ അവ്വൽ 12 ന് നബിദിനമാഘോഷിക്കണമെന്ന വാചകം ഖുർആനിലെവിടെ ഹദീസിലെവിടെ'' എന്ന് ചോദിച്ച്

മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കാനും ശത്രുക്കളെ സന്തോഷിപ്പിക്കാനുമുള്ള പണിയാണ് വഹാബീ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള നബിദിന സന്തോഷ വിരോധികൾ ചെയ്യുന്നത്... അവർ കുരക്കട്ടെ... ലോകപ്രസിദ്ധ ഇമാമുമാർ കാട്ടിത്തന്ന വഴിയിലൂടെ മുസ്ലിം ഉമ്മത്ത് തിരുനബിയെക്കൊണ്ട് സന്തോഷിച്ച് പ്രതിഫലം കരസ്ഥമാക്കട്ടെ...💚

*ഖുദ്സി*

04-10-2023.


*നബിദിന സന്തോഷം-തിരു നബി ﷺയെ വ്യക്തിപൂജകനാക്കി അണികളെ പച്ചക്ക് പറ്റിക്കുന്ന വഹാബീ മൗലവിമാർ...❗*

👇👇👇👁️👁️👁️


✍️ റബിഉൽ അവ്വൽ 12 ന് 'നബി ദിനമാഘോഷിക്കണമെന്ന് ഖുർആനിലെവിടെ... ?.നബി തങ്ങൾ റബിഉൽ അവ്വൽ 12 ന് ,ഇതുപോലെ  നബിദിനമാഘോഷിച്ചത് ഹദീസിലെവിടെ ...?. നബിദിനാഘോഷത്തിന് ഇബ്നുതൈമിയ്യയെ തെളിവാക്കുന്ന സമസ്തക്കാർ, അതേ  ഇബ്നുതൈമിയ്യ നബിദിനമാഘോഷിച്ചത് തെളിയിക്കാൻ ധൈര്യമുണ്ടോ ...?.വഹാബീ മൗലവി കത്തിക്കയറുകയാണ്.കുഞ്ഞാടുകളാണെങ്കിലോ- വികാരത്തള്ളിച്ചയിൽ സന്തോഷിച്ച് വീർപ്പുമുട്ടുന്നു...!


                          എനിക്കൊന്നും മനസിലായില്ല. തിരുനബിയുടെ  ജനനത്തിൽ സന്തോഷിക്കുക എന്നതാണല്ലോ നബിദിനാഘോഷം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. അതിന് വഹാബീ നേതാവ് ഇബ്നു തൈമിയ്യയെ തെളിവാക്കുന്നത് ഏത് മണ്ടനാണ് ?.മുസ്ലിംകൾക്ക് തെളിവ്  വഹാബികളാണെന്ന് വാചകക്കസർത്തുകൾക്കിടയിലൂടെ തട്ടിവിടുന്നു. എന്നിട്ട് അപ്പേരിൽ വെല്ലുവിളിക്കുന്നു. കഥയറിയാത്ത അണികൾ ഞെളിഞ്ഞിരുന്നത് കേൾക്കുന്നു. മൗലവിമാർ പച്ചക്ക് പറ്റിക്കുമ്പോൾ ,അത് തിരിച്ചറിയാൻ പോലും കഴിവില്ലാത്ത അണികളുണ്ടാകുക എന്നതാണ് വഹാബിസത്തിൻ്റെ എക്കാലത്തെയും വിജയം...!


നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം ,അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യ കര്‍മമാണ് എന്നാണ്. സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി ﷺ

യുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്...? .ഗൃഹപ്രവേശന സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി ﷺ

ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു.


വിശുദ്ധ റബീഅ് വീണ്ടും വിരുന്നെത്തിയതോടെ വിശ്വാസികള്‍ തിരുനബി  ﷺയുടെ അനുഗൃഹീത ജന്‍മത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മതപരിഷ്‌കരണവാദികള്‍ ഈ സത്കര്‍മത്തെ നിരാകരിക്കുകയും എതിര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. നബിദിനാഘോഷം സുന്നത്തും [പ്രമാണങ്ങള്‍ക്ക് വിധേയമായ കാര്യം] പുണ്യകര്‍മവുമാണെന്നു പാരമ്പര്യ മുസ്‌ലിംകള്‍ വിശ്വസിക്കുമ്പോള്‍ ഇത് അനാചാരവും കുറ്റകൃത്യവുമാണെന്ന് മതപരിഷ്‌കരണവാദികള്‍ വിശ്വസിക്കുന്നു.

മതഭാഷയില്‍ പറഞ്ഞാല്‍ സുന്നികള്‍ ഇത് സുന്നത്താണെന്നും പുത്തനാശയക്കാര്‍ ബിദ്അത്താണെന്നും വാദിക്കുന്നു. ഇവിടെ സുന്നത്തും ബിദ്അത്തും എന്താണ് എന്നറിഞ്ഞാല്‍ എളുപ്പത്തില്‍ വിഷയം ബോധ്യപ്പെടും. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം നടപടിക്രമം, കീഴ്‌വഴക്കം എന്നൊക്കെയാണ്. മത സാങ്കേതിക ഭാഷയില്‍ വ്യത്യസ്ത അര്‍ഥങ്ങളുണ്ട് സുന്നത്ത് എന്ന പദത്തിന്. ഉദാഹരണത്തിന് ‘ഖുര്‍ആന്‍- സുന്നത്ത്’ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് നബി  ﷺയുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ ‘വാജിബ്- സുന്നത്ത്’ എന്ന് പ്രയോഗിക്കുമ്പോഴുള്ള സുന്നത്തിന്റെ അര്‍ഥം പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളത് എന്നും ഒഴിവാക്കിയാല്‍ ശിക്ഷ ഇല്ലാത്തത് എന്നുമാണ്. ഇനി ‘സുന്നത്ത്- ബിദ്അത്ത്’ എന്ന് പ്രയോഗിക്കുമ്പോള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്.


അപ്പോള്‍ നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യകര്‍മമാണ് എന്നാണ്. അതിന്റെ പ്രമാണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുണ്യ കര്‍മങ്ങളെ സംബന്ധിച്ച് ഒരു ചെറിയ വിശകലനം കൂടി ശ്രദ്ധിക്കുക.

പുണ്യ കര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രൂപവും രീതിയും സമയവുമെല്ലാം ശറഇല്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് നിസ്‌കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ. ഇത്തരം പുണ്യ കര്‍മങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതും മാറ്റി മറിക്കുന്നതും ഒരാള്‍ക്കും പാടില്ല.

നിസ്‌കാരത്തില്‍ റുകൂഅ് ചെയ്യുമ്പോള്‍ ‘സുബ്ഹാന റബ്ബിയല്‍ അള്വീം വബിഹംദിഹീ’ എന്നു ചൊല്ലാനാണ് നബി  ﷺപഠിപ്പിച്ചിട്ടുള്ളത്. യാസീന്‍ സൂറത്ത് ഈ ദിക്‌റിനേക്കാള്‍ മഹത്വമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരാള്‍ക്ക് റുകൂഇല്‍ യാസീന്‍ ഓതാന്‍ പാടില്ല. കാരണം അത് ശറഇല്‍ നിര്‍ദേശം വന്ന ഒന്നിനെ തിരുത്തലാണ്. ഇതു പോലെ ജുമുഅ നിസ്‌കാരം അവധി ദിനമായ ഞായറാഴ്ചയിലേക്ക് മാറ്റാനോ ഖുതുബ നിസ്‌കാര ശേഷത്തേക്ക് പിന്തിപ്പിക്കാനോ നിസ്‌കാരത്തിന്റെയും ഖുതുബയുടെയും ഭാഷ മാറ്റുവാനോ പാടില്ല.

പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം, പ്രത്യേക രൂപവും രീതിയും ശറഅ് നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന പുണ്യ കര്‍മമാണ്. ഉദാഹരണത്തിന് ‘ അല്ലാഹുവിന്റെ ദിക്‌റ് ചൊല്ലുക എന്നതാണ് ഏറ്റവും വലുത്’ [ആശയം-അല്‍ അന്‍കബൂത്ത് 45], ‘സത്യവിശ്വാസികളേ നിങ്ങള്‍ ധാരാളം ദിക്‌റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹും ചൊല്ലുക’ [ആശയം-അല്‍ അഹ്‌സാബ് 41, 42] ഇങ്ങനെ നിരവധി സ്ഥലത്ത് പൊതുവില്‍ ദിക്‌റിന്റെ മഹത്വം പറഞ്ഞ് കൊണ്ട് അതു ചെയ്യാന്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

ഇത്തരം പുണ്യ കര്‍മങ്ങള്‍ക്ക് അത് ചെയ്യുന്നവന്റെ സൗകര്യവും മറ്റും പരിഗണിച്ച് മതവിരുദ്ധമല്ലാത്ത രീതിയും രൂപവും തിരഞ്ഞെടുക്കാന്‍ മതം അനുമതി തരുന്നുണ്ട്. ഇപ്രകാരം ഒരാള്‍ തീരുമാനിക്കുന്നു, ഞാന്‍ എല്ലാ ദിവസവും സുബ്ഹി നിസാകാരാനന്തരം ആയിരം തഹ്‌ലീല്‍ ചൊല്ലും. അങ്ങനെ അയാള്‍ പതിവാക്കുകയും ചെയ്താല്‍, ഇങ്ങനെ സുബ്ഹിക്ക് ശേഷം നബി  ﷺചൊല്ലിയിട്ടുണ്ടോ?, അബൂബക്കര്‍ സ്വിദ്ദീഖ് [റ] ചൊല്ലിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ ഇതേ രൂപത്തില്‍ അവര്‍ ചെയ്യണമെന്നില്ല. ചെയ്യാന്‍ ശറഇല്‍ അനുമതി ഉണ്ടായാല്‍ മാത്രം മതി. ഈ ഗണത്തില്‍ പെടുന്ന പുണ്യ കര്‍മമാണ് നബിദിനാഘോഷം. നബി ﷺ

യുടെ ജന്മദിനത്തില്‍ സന്തോഷിക്കണമെന്നതും ആ ജന്മദിനത്തെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണെന്നതും മുത്ത് നബിയുടെ മദ്ഹുകള്‍ പറയുക എന്ന മൗലിദ് ഓതല്‍ ചതുര്‍ പ്രമാണങ്ങളിലും വ്യക്തമായ കാര്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ ഇതിന്റെ രീതി എങ്ങനെയാകണമെന്ന് ശറഇല്‍ പ്രത്യേക കല്‍പ്പന വന്നിട്ടില്ല. അതിനാല്‍ ആഘോഷിക്കുന്ന ആളുടെ കഴിവും ഒഴിവും ശേഷിയും അനുസരിച്ച് മതം നിരോധിച്ച കാര്യങ്ങള്‍ വരാത്ത വിധത്തില്‍ എങ്ങനെയും ആഘോഷിക്കാം. ഇനി ഇതിന്റെ പ്രമാണങ്ങളെ കുറിച്ച് ചിന്തിക്കാം.

നബി ﷺയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുക എന്നതാണല്ലോ മീലാദാഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിഷയം. സൂറഃ യൂനുസിലെ 58-ാം സൂക്തത്തിന് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ വ്യാഖ്യാനം ഇങ്ങനെയാണ്. ‘നബിയേ, അങ്ങ് പറയുക. [അറിവാകുന്ന] അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും [നബിയാകുന്ന] അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുമിച്ചു കൂടുന്നതില്‍ വെച്ച് ഏറ്റവും ഉത്തമമായത് അതത്രേ.’ ഇവിടെ നബി ﷺയെ കൊണ്ട് സന്തോഷിക്കണമെന്നാണ് വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന നിര്‍ദേശം. ഇതില്‍ നബി ﷺയുടെ ജന്മദിനത്തില്‍ സന്തോഷിക്കുക എന്നത് ഉള്‍പ്പെടില്ല എന്ന് പറയുന്നവരാണ് അതിന് തെളിവ് നിരത്തേണ്ടത്.

പൂര്‍വിക പ്രവാചകന്മാരുടെ ഒരു പ്രബോധന ദൗത്യം തന്നെ അന്ത്യദൂതരായ മുത്ത് നബി  ﷺയുടെ ജനനം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുക എന്നതായിരുന്നു. നബി  ﷺജനിക്കുന്നതിന് അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഈസാ നബി[അ] പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു: ‘മര്‍യമിന്റെ പുത്രന്‍ ഈസാ[അ] പറഞ്ഞ സന്ദര്‍ഭം നിങ്ങള്‍ അനുസ്മരിക്കുക. ഇസ്‌റാഈല്‍ സന്തതികളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവില്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചു കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതരെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ടുമാണ് -ഞാന്‍ നിയുക്തനായത്’ [ആശയം-ഖുര്‍ആന്‍ 61-5]. തിരുജന്മത്തില്‍ സന്തോഷിക്കണമെന്ന് ഈ ആയത്തില്‍ നിന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്നുണ്ട്.

ഇനി നബി  ﷺജനിച്ച ദിവസത്തിന് മഹത്വമുണ്ടെന്നും ആ ദിവസത്തെ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് നബി  ﷺതന്നെ പഠിപ്പിച്ചത് കാണാം. ‘നബി  ﷺയോട് ചോദിക്കപ്പെട്ടു. എന്തുകൊണ്ടാണ് തിങ്കളാഴ്ച നോമ്പെടുക്കുന്നത്? നബി ﷺപറഞ്ഞു. ആ ദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത്. [മുസ്‌ലിം]. വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല, എല്ലാ ആഴ്ചകളിലും നബി  ﷺ സ്വന്തം ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ആരാധനകളിലൂടെ ആഘോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് സ്പഷ്ടമായി. ഇസ്‌ലാമിലെ ഏല്ലാ ആഘോഷങ്ങളും ആരാധനാകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.


ഇനി ഓരോ വര്‍ഷത്തേയും റബീഉല്‍ അവ്വലില്‍ നബിയുടെ ജന്മദിനം അനുസ്മരിക്കുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇമാം ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി[റ]യുടെ മറുപടി കാണുക: മൗലിദിന് ഒരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസാണത്. നബി  ﷺമദീനയില്‍ എത്തിയപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. ‘അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസാ നബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതില്‍ നന്ദി കാണിച്ചാണ് ഞങ്ങള്‍ ഈ ദിനം വരുമ്പോള്‍ നോമ്പനുഷ്ഠിക്കുന്നത്’. എന്നാല്‍ മൂസാ നബി[അ]യുമായി ഏറ്റവും അടുത്ത ബന്ധം എനിക്കാണെന്നും ആയതിനാല്‍ അടുത്തവര്‍ഷം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കുമെന്നും പ്രവാചകന്‍ പറയുകയുണ്ടായി. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും ഓരോ വര്‍ഷവും ആ ദിവസം വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം.' [അല്‍ഹാവീ ലില്‍ ഫതാവ.1- 196]

നബിദിനത്തിന്റെ ഉള്ളടക്കം മദ്ഹ് പറയല്‍ [മൗലിദ് ഓതല്‍], അന്നദാനം, സന്തോഷ പ്രകടനം, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം പ്രമാണബദ്ധമായ കാര്യങ്ങളാണ്. ഗദ്യപദ്യ രൂപങ്ങളില്‍ പ്രവാചകന്റെ അപദാനങ്ങള്‍ പാടിപ്പറയുക എന്ന മൗലിദ് നബി  ﷺയുടെ അംഗീകാരവും മാതൃകയുമുള്ള ഒരു സത്കര്‍മമാണ്. ആഇശാ ബീവി [റ] യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക. ‘നബി  ﷺഹസ്സാനുബിന് സാബിത് [റ]ന് മസ്ജിദുന്നബവിയില്‍ ഒരു സ്റ്റേജ് വെച്ചുകൊടുത്തിരുന്നു. അതില്‍ കയറി അദ്ദേഹം നബി  ﷺയുടെ മദ്ഹുകള്‍ പാടിപ്പറയുമായിരുന്നു. അത് കേട്ട് നബി ഇപ്രകാരം പ്രാര്‍ഥിക്കും. ‘നിശ്ചയം അല്ലാഹു പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനിനെ ശക്തിപ്പെടുത്തട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതരുടെ മഹത്വങ്ങള്‍ പറയുന്ന കാലത്തോളം' [മിശ്കാത്ത് 4805].

മുന്‍ഗാമികളായ പ്രവാചകന്മാരുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരുന്ന സദസ്സിലേക്ക് നബി കടന്ന്‌വരികയും അവരെ കുറിച്ച് പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ തന്റെ മഹത്വങ്ങള്‍ നബി ﷺപറഞ്ഞുകൊടുക്കുന്നത് ശ്രദ്ധിക്കുക. ‘ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തില്‍ ഞാനാണ് ലിവാഉല്‍ ഹംദ് എന്ന പതാക വഹിക്കുക. ആദം നബി മുതല്‍ എല്ലാവരും അതിന്റെ പിന്നിലായിരിക്കും അണി ചേരുക. ഇതും പൊങ്ങച്ചം പറയുകയല്ല. നാളെ ആദ്യം ശിപാര്‍ശ പറയുന്നവനും അത് സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇത് പൊങ്ങച്ചമല്ല. ആദ്യമായി സ്വര്‍ഗത്തിന്റെ വട്ടക്കണ്ണി പിടിച്ചു ചലിപ്പിക്കുന്നവന്‍ ഞാനായിരിക്കും. അങ്ങനെ അല്ലാഹു എനിക്ക് സ്വര്‍ഗം തുറന്നുതരും. ഞാന്‍ അതിലേക്ക് പ്രവേശിക്കും. വിശ്വാസികളിലെ പാവപ്പെട്ടവരാണ് അപ്പോള്‍ എന്നോടൊപ്പമുണ്ടാകുക. ഇതും അഹങ്കാരം പറയുന്നതല്ല. ഞാന്‍ മുന്‍ഗാമികളിലും പിന്‍ഗാമികളിലും വെച്ച് ഏറ്റവും ആദരണീയനാണ്. പൊങ്ങച്ചമല്ല ഈ പറയുന്നത്.[തിര്‍മുതി, ദാരിമി- മിശ്കാത്ത് 2-513]. മൗലിദ് പാരായണത്തിന് ഇത് തന്നെ മതിയായ രേഖയാണ്.

മരണാനന്തരം ഖദീജാ ബീവി [റ]യെ നബി  ﷺആദരിച്ചിരുന്ന രീതി ആഇശാ ബീവി പറയുന്നുണ്ട്. ‘നബി എപ്പോഴും ഖദീജ [റ]യുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ആടുകളെ കൊണ്ടുവന്ന് അറുത്ത് കഷണിക്കും. തുടര്‍ന്ന് അവ ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചുകൊടുക്കും. ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ നബി  ﷺയോട് ചോദിച്ചു. നിങ്ങള്‍ക്ക് ഖദീജയല്ലാതെ മറ്റു ഭാര്യമാരൊന്നുമില്ലാത്തതു പോലെയുണ്ടല്ലോ? അപ്പോള്‍ നബി പറയും. ആഇശാ, ഖദീജ അവര്‍ ഒരുപാട് മഹത്വങ്ങളുള്ളവരായിരുന്നു. എനിക്ക് വേണ്ടി കഞ്ഞുങ്ങളെ പ്രസവിച്ചതും അവരാണ്. [ബുഖാരി 3607].ഇതില്‍ നിന്ന് ദീനിനു സേവനം ചെയ്ത ഒരാളെ മരണാനന്തരം ആദരിക്കേണ്ട രീതിശാസ്ത്രം സുവ്യക്തമാകുന്നുണ്ട്. അവരുടെ മദ്ഹുകള്‍ പറയുകയും അവരുടെ പേരില്‍ ആഹാരം സ്വദഖ ചെയ്യുകയും ചെയ്തുകൊണ്ടാണ് നബി ഇവിടെ മാതൃക കാണിച്ചത്.

ഇതിന് പുറമേ സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി  ﷺയുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? .ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി ﷺ

ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. നബിയുടെ ജന്മ ദിനത്തില്‍ സന്തോഷിച്ചു ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ശിര്‍ക്കിന്റെ ആഹാരമാകുന്നത്. സ്വന്തം വീടിന്റെ കാര്യത്തില്‍ ആകുമ്പോള്‍ തൗഹീദും. ഇത് രോഗം വേറെയാണ്.

ഇനി സന്തോഷ പ്രകടനത്തിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ മൗലിദാഘോഷത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെ സംബന്ധിച്ച് ഇമാം സുയൂഥി [റ]പറയുന്നത് ഖുര്‍ആന്‍ പാരായണം, ഭക്ഷണ വിതരണം, മൗലിദ് പാരായണം, നബി ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശം തുടങ്ങിയവക്ക് പുറമെ ഇവയോട് ചേര്‍ക്കാവുന്ന സന്തോഷ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ പറയാം. ‘ആ ദിവസത്തിന്റെ സന്തോഷത്തോട് യോജിച്ച ഹലാലായ കാര്യങ്ങള്‍ ഇവയോട് ചേര്‍ക്കാം. എന്നാല്‍, ഹറാമോ കറാഹത്തോ ഖിലാഫുല്‍ ഔലയോ ആയ കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്’ [അല്‍ഹാവി ലില്‍ ഫതാവ 1229].


                 കാര്യങ്ങളൊക്കെ ഈ നിലക്ക് വ്യക്തമായി മനസിലാക്കിയ വഹാബികൾ ,ഏതാണ്ട് അര നൂറ്റാണ്ടോളം കാലം നബിദിനാഘോഷം നടത്തിയതിനു ശേഷമാണ് മറുകണ്ടം ചാടി ,ഇസ്ലാമിനെ കൊഞ്ഞനം കുത്തിയത്.ജനന സന്തോഷ പ്രകടനം '' വ്യക്തിപൂജയും പാശ്ചാത്യരുടെ ബർത്തഡേ  ഏർപ്പാടുമാക്കി''-  മൗലവിമാർ മുദ്രയടിച്ചത്, സ്വന്തം ജനനത്തിൻ്റെ സന്തോഷ ഭാഗമായി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിക്കാൻ പഠിപ്പിച്ച ''തിരുനബി  ﷺതങ്ങളെ'' ലക്ഷ്യം വെച്ചാണെന്ന് തിരിച്ചറിയാനുള്ള അണികളുടെ അറിവില്ലായ്മയാണ് വഹാബിസത്തിൻ്റെ രക്ഷ...!പാശ്ചാത്യ-വ്യക്തിപൂജാ വാദത്തിലൂടെ വഹാബീ ഭാഷയിൽ തിരുനബി ﷺ

ആരായി മാറി എന്നെങ്കിലും ചിന്തിക്കാനുള്ള ഭാഗ്യം കുഞ്ഞാടുകൾക്കുണ്ടായിരുന്നെങ്കിൽ...!

*ഖുദ്സി*

20-10-2021

Thursday, 14 September 2023

നബിദിനം: വർഷത്തിൽ 48 ദിവസവും നബിദിനമാഘോഷിക്കണമെന്ന ഏറ്റവും ലേറ്റസ്റ്റ് തൗഹീദുമായി വഹാബികൾ

 *നബിദിനം: വർഷത്തിൽ 48 ദിവസവും നബിദിനമാഘോഷിക്കണമെന്ന ഏറ്റവും ലേറ്റസ്റ്റ് തൗഹീദുമായി വഹാബികൾ...🤭*

👇🏻👇🏻👇🏻👁️👁️👁️

 ✍🏻എല്ലാ തിങ്കളാഴ്ചയും നബിദിനമാഘോഷിക്കൽ സുന്നത്താണെന്ന് വഹാബികൾ... അടിപൊളി... ''തള്ളാണോ മൗലവീ''... ''അല്ലെന്നേ... നബി തങ്ങൾ പഠിപ്പിച്ചതാണ്... നബി ജനിച്ചത് തിങ്കളാഴ്ചയാണ് എന്ന പ്രത്യേകത ഉള്ളതു കൊണ്ടാണ് എന്ന് സംശയമില്ലാത്ത വിധത്തിൽ ഹദീസിലുണ്ട് ''... ''അങ്ങിനെയെങ്കിൽ ,നബി ദിനത്തിന് യാതൊരു പ്രത്യേകതയും ഇസ്ലാമിലില്ല എന്ന നമ്മുടെ പഴയ തൗഹീദിനി എന്തു ചെയ്യും''... ''അതായത്...അ...ത് പിന്നെ ''...

''അതിരിക്കട്ടെ മൗലവീ- ഇവിടെ മറ്റൊരു പ്രശ്നമുണ്ട്. എല്ലാ തിങ്കളാഴ്ചയും നബിദിനമാഘോഷിക്കണം എന്ന് വരുമ്പോൾ വർഷത്തിൽ 48 ആഘോഷമായില്ലേ...വർഷത്തിലൊന്ന് നബിദിനമാഘോഷിക്കുന്ന മുസ്ലിംകളെ ഇനി നാം എങ്ങിനെ നരകത്തിലാക്കും...?. നബിദിനം മറ്റു മതക്കാരുടെ ആചാരമാണെന്ന് നാം ഇനി എങ്ങിനെ തള്ളും. 'ഉണ്ണിക്കണ്ണനും ഉണ്ണിയേശുവും പിന്നെ ഉണ്ണി മുഹമ്മദും'എന്ന നമ്മുടെ ആ നമ്പർ ഇനി എവിടെ ഇറക്കും''... ''അതായത്... അത് പിന്നെ... ഞാ...ഞാനൊന്ന് ആപ്പീസിലോട്ട് വിളിക്കട്ടെ''... 


              2023 റബീഉൽ അവ്വലെത്തിയപ്പോൾ എല്ലാം ശെരിയായി...വർഷത്തിൽ ഒന്നല്ല 48 ദിവസവും നബിദിനമാഘോഷിക്കണമെന്ന അടിപൊളി വഹാബിത്തൗഹീദ്...!...''റബീഉൽ അവ്വൽ 12 തിങ്കളാഴ്ച വന്നാൽ'' എന്തു ചെയ്യുമെന്നതിൽ മാത്രമാണിനി വഹാബിക്ക് സംശയം... ബാക്കിയെല്ലാ സംശയവും സലഫീ ഫെസ്റ്റിൻ്റെ ബറക്കത്തിനാൽ   തീർന്നു... ''നോമ്പ് പിടിച്ച് ആഘോഷിക്കാൻ കഴിയുന്നവർ അങ്ങിനെ സന്തോഷിക്കും. അതിന് കഴിയാത്തവർ ,അവനവന് കഴിയുന്ന നന്മകൾ ചെയ്ത് നബി ജനന സന്തോഷത്തിൻ്റെ ഭാഗമാകും''... ഏതായാലും 

വഹാബികളുടെ ആ സംശയവും തീർന്നു.പക്ഷേ, തുടർച്ചയായി വഹാബികളെ കണ്ടും കേട്ടും മടുത്ത നാട്ടുകാർക്കൊരു സംശയം... ''മണ്ടൻമാരെ തിരഞ്ഞു പിടിച്ച് വഹാബി ആക്കിയതാണോ... അതോ''...😆

*ഖുദ്സി*

14-09-2023



Tuesday, 12 September 2023

നബിദിനം-ബാബരി മസ്ജിദ്: സംഘിയും സലഫിയും ഒരേ ലക്ഷ്യത്തിൽ ഒരേ വർഷത്തിൽ ഒന്നിക്കുമ്പോൾ

 *നബിദിനം-ബാബരി മസ്ജിദ്: സംഘിയും സലഫിയും ഒരേ ലക്ഷ്യത്തിൽ ഒരേ വർഷത്തിൽ ഒന്നിക്കുമ്പോൾ...*

👇🏻👇🏻👇🏻👁️👁️👁️

✍🏻നബി ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കലാണല്ലോ നബിദിനാഘോഷം .സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച കേരളത്തിൽ 1991 വരെ ഒരാക്ഷേപവുമില്ലാതെ വഹാബികളും നബിദിനം ആഘോഷിച്ചിരുന്നു. ലോകത്ത് എല്ലാ രാജ്യത്തും നബിദിനം ഉണ്ടെന്നും നബിദിനം നല്ല കാര്യമാണെന്നും 1991 ൽ ചന്ദ്രിക ദിനപ്പത്രത്തിൽ വലിയ ലേഖനമെഴുതിയത് വഹാബീ നേതാവ് സി എൻ അഹ്മദ് മൗലവിയാണ്. 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് -‘'പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’' (അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952)-എന്ന് ആകാശവാണി റേഡിയോയിൽ പ്രഭാഷണം നടത്തിയത് കേരള നദ്-വത്തുല്‍ മുജാഹിദീന്റെ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്വീഫ് മൌലവിയാണ്. നബി ദിനത്തിൽ സന്തോഷിക്കണമെന്ന് ഫത്-വ  ഇറക്കിയത് വഹാബികളുടെ സ്വന്തം അല്‍മുര്‍ശിദ് മാസികയാണ്.[1356 റബീഉല്‍ അവ്വല്‍, പേ:11,12]. നബിദിനാഘോഷത്തിന് വലിയ പ്രതിഫലമുണ്ടെന്ന് പ്രഖ്യാപിച്ചത് വഹാബീ ആശയ സ്രോതസ് ഇബ്നു തൈമിയ്യയാണ്.നബിദിനമാഘോഷിച്ചാൽ മാത്രം പോരാ ,മൗലിദോതി ഫണ്ട് ശേഖരിക്കണമെന്ന് ആഹ്വാനം ചെയ്തത് വഹാബീ നേതാവ് K M മൗലവിയാണ്.[അല്‍ മുര്‍ശിദ്, പുസ്തകം : 1, ലക്കം :5] നബിദിനമാഘോഷിക്കണരെന്ന് ആഹ്വാനം ചെയ്തത് വഹാബീ നേതാവ് ഇ കെ മൗലവിയാണ്.[നവ പ്രഭ: പുസ്തകം: 1 , ലക്കം: 11, 12 ,) (പേജ്-34-35) (1959 ആഗസ്റ്റ്-സെപ്തമ്പര്‍ -1379 മുഹര്‍റം-സഫര്‍].

നബിദിനം ഭംഗിയാക്കാനുള്ള മാർഗ നിർദേശങ്ങൾ മാലോകരെ പഠിപ്പിച്ച് വഹാബീ മുഖ പ്രസ്തകം  അൽമനാർ[1950 ഡിസംബർ 20.റബിഉൽ അവ്വൽ 1370.പുസ്തകം 1. ലക്കം 17-18 പേജ് 33.]എല്ലാത്തിനുമൊടുവിൽ ,

1991 ൽ കോഴിക്കോട് നടന്ന നബിദിനാഘോഷ നോട്ടീസിൽ ചിരിച്ചിരിക്കുന്നത് വഹാബീ ജമാഅത്ത് ഉൽപ്പതിഷ്ണുക്കളാണ്...അങ്ങിനെ എത്ര എത്ര സംഭവങ്ങൾ...


                   1992 ൽ സംഘികൾ ബാബരി മസ്ജിദ് പൊളിച്ച് ഇസ്ലാമിനെ തകർക്കാമെന്ന് വ്യാമോഹിച്ചപ്പോൾ അവരുടെ തകർക്കലിന് ആക്കം കൂട്ടാനായി മതത്തിനുള്ളിൽ  ഭിന്നിപ്പുണ്ടാക്കാനാണ് അതേ 1992 ൽ തന്നെ  വഹാബികൾ നബിദിന സന്തോഷത്തിനെതിരെ തിരിഞ്ഞത്.ജൂത ഉല്പന്നമായ വഹാബിസം ഇതൊന്നും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു... സംഘികളോടൊത്തുള്ള ഈ അങ്കക്കളിയിൽ നബി തങ്ങളെ ചോദ്യം ചെയ്യണമെന്നു കൂടി വഹാബീ നേതാവ് സി പി ഉമർ സുല്ലമി പ്രഖ്യാപിച്ചതോടെ സംഘി-സലഫി കൂട്ട്കെട്ട് നന്നായിട്ട് മൊഞ്ചായിട്ടുണ്ട്. ഇത്തരം മണ്ടത്തരങ്ങൾ കേട്ട് അണികൾക്കെന്ത് സംഭവിച്ചാലും പരലോകത്ത് ഏറ്റെടുത്തോളാമെന്ന് വഹാബീ ഒലമാക്കമ്മറ്റി ഉറപ്പുകൊടുക്കുക കൂടി ചെയ്തപ്പോൾ ആപ്പീസിലും പരിസരത്തും സലഫീ ഫെസ്റ്റിൻ്റെ ആരവങ്ങൾ മുഴങ്ങി...വിത്തു ഗുണം പത്ത് ഗുണമെന്നല്ലേ... അല്ലെങ്കിലും കുമ്പളം നട്ടാൽ വെള്ളരി മുളക്കില്ലല്ലോ... ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്...സംഘിയും സലഫിയും ഭിന്നിപ്പിൻ്റെ തോണി ഒന്നിച്ച്  തുഴയട്ടെ... വിശ്വാസികൾ നബി ജനന സന്തോഷത്തിൽ മുഴുകട്ടെ... 

*ഖുദ്സി*

12-09-2023







Thursday, 7 September 2023

നബിദിനം- നബിക്ക് തിരിയാത്തതും വഹാബിക്ക് തിരിഞ്ഞതും

 *നബി(സ)ക്ക് തിരിയാത്തതും*

*വഹാബിക്ക് തിരിഞ്ഞതും*

=====================

*✍️Aslam saquafi payyoli*

=====================


1️⃣ ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)

എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )


2️⃣ നിക്കാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്   വാരിക 2009 ഒക്ടോബർ 16 പേജ് :21)


3️⃣ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്  2017 ഫെബ്രുവരി 3പേജ് : 31)


4️⃣'യതീംഖാന'  നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.

(വിചിന്തനം 2010

 ഫെബ്രുവരി 12 പേ :12)


5️⃣ നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.


6️⃣ ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)


7️⃣ റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ്‌ 9പേജ് : 38)

എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.


8️⃣ നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.


9️⃣നബി(സ)പഠിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ (റ) ചേർക്കുന്നു. ഇങ്ങനെ നബി(സ)ചെയ്തതിന് തെളിവില്ല. 


🔟 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)


🔵⚪🔵⚪🔵⚪🔵⚪🔵

Sunday, 3 September 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പoനം

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 

✍️ Aslam saquafi Payyoli



➖➖➖➖➖➖➖➖➖➖➖

ഭാഗം 1️⃣

*മുജാഹിദ് പ്രസ്ഥാനം*


ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.


ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.


" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ  മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.


ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.

ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.

 

"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും.

എം ഐ മുഹമ്മദലി സുല്ലമി പേജ് 10)


സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.  

തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "

(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് 

പേജ്: 19 KNM)

➖➖➖➖➖➖➖➖➖➖

* റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോദസ്സായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന് 

പേര് വന്നത്.

➖➖➖➖➖➖➖➖➖➖

ഭാഗം2️⃣

*സാമ്പത്തിക വരവ് നോക്കി* 

*പ്രസ്ഥാനത്തിന്റെ പേര് മാറ്റി*


ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്. 

പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം 

എന്നൊക്കെയായി മാറി. 


ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം 

കൊണ്ടോ ബന്ധം കൊണ്ടോ അല്ല 

ഈ പേര് സ്വീകരിച്ചിട്ടുള്ളത്. 

മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്. 


കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾക്കുമെല്ലാം അറബികൾ സ്വീകരിച്ചിരുന്ന "സലഫി" നാമം  കേരളത്തിലും വ്യാപിച്ചു തുടങ്ങി.


വിദേശ ബന്ധങ്ങളും അവിടുന്നുള്ള സാമ്പത്തിക വരവുകളും മൗലവിമാരിൽ വർദ്ധിച്ചതോടെയാണ് ഇസ്‌ലാഹി പ്രസ്ഥാനമെന്ന പേര് സലഫി പ്രസ്ഥാനമായി മാറിയതെന്ന് ചുരുക്കം. സാമ്പത്തിക വരവ് നോക്കി പ്രസ്ഥാനത്തിന്റെ പേര് മാറ്റിയ കഥ വഹാബി ചരിത്രകാരൻ  പി മുഹമ്മദ്  മൗലവി കുട്ടശ്ശേരി ശബാബ് വാരികയിൽ വിവരിക്കുന്നുണ്ട്.


" അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തിക അഭിവൃദ്ധിയുടെ കുതിച്ചുചാട്ടം ഉണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിൽ എടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു....

ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിലുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. സലഫി എന്ന സാങ്കേതികപ്രയോഗം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ സ്ഥാപനങ്ങൾ സംഘടനകൾ സമ്മേളനങ്ങൾ മുതലായവയോട

നുബന്ധിച്ച് സലഫി എന്ന പ്രയോഗം 

സാർവത്രികമായി. " 

(ശബാബ് വാരിക 2014

ഫെബ്രുവരി 7 പേജ് : 9)


വഹാബി എന്ന പേര് ഇബ്നു അബ്ദിൽ വഹാബിലേക്കാണ് ചേർക്കപ്പെടുന്നത്. അത് അഭിമാനപൂർവ്വം ഏറ്റെടുത്തവരും എന്നാൽ ആ പേര് ഇഷ്ടപ്പെടാത്തവരും മൗലവിമാർക്കിടയിലുണ്ട്.


" ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്ലാമിൻറെ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ലോകം ദർശിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. ലോകമൊട്ടാകെ പ്രവർത്തിക്കുന്ന ഇസ്ലാഹി സംഘടനകൾ വഹാബി പ്രസ്ഥാനം എന്ന നിലയിൽ അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിൻറെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു. "

(ഇസ്‌ലാഹി പ്രസ്ഥാനം 

പിന്നിട്ട പാതകൾ -

യുവത പേ: 38)


വഹാബി ആചാര്യൻ കെ. ഉമർ മൗലവിക്ക് പ്രസ്ഥാനത്തെ ഇബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്തി പറയുന്നത് 

അത്ര ഇഷ്ടമല്ല. അത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "ബ്രിട്ടീഷ് സാമ്രാജ്യവും തുർക്കികളും ചേർന്ന് അടിച്ചേൽപ്പിച്ച ആക്ഷേപനാമമാണ് വഹാബികൾ എന്നത്. "

(ഓർമകളുടെ തീരത്ത്

പേജ്: 77)

ഇബ്നു അബ്ദിൽ വഹാബ് ഹമ്പലി മദ്ബുകാരനായി എന്നതും വഹാബി പേരിനോട് അലർജ്ജി വരാനുള്ള കാരണമായി ഉമർ മൗലവി  കണക്കാക്കുന്നുണ്ട്.


എന്നാൽ 2022ൽ വിസ്ഡം ഗ്രൂപ്പ് (ജിന്ന്) പുറത്തിറക്കിയ പഠന പുസ്തകത്തിന് നൽകിയ പേര് " വഹാബി നവോത്ഥാനം  വിമർശകരും വസ്തുതകളും " എന്നാണ്. വഹാബി എന്ന പേര് ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ലെന്ന് ഇപ്പോഴും അവർ ആധികാരികമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.


തീവ്രവാദ ആരോപണം ഭയന്ന് വഹാബി, സലഫി എന്നീ പേരുകളെ പേടിക്കുന്നവരും ഒളിപ്പിച്ചു വെക്കുന്നവരുമാണ് കൂട്ടത്തിൽ ഏറെപേരും.     


      

➖➖➖➖➖➖➖➖➖➖➖

ഭാഗം3️⃣

*ഉറവിടം, ഉത്ഭവം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവാണ് വക്കം മൗലവി. അദ്ദേഹത്തിന് എവിടെ നിന്നാണ് ഈ ആശയ വൈകല്യങ്ങൾ ലഭിച്ചത് ? ഖുർആനിലും ഹദീസിലും ഗവേഷണം ചെയ്തു വിഷയങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള ഒരു 'മുജ്തഹിദാ'യിരുന്നോ അദ്ദേഹം ? 

മുജ്തഹിദ് (ഗവേഷകൻ) പോയിട്ട് ഒരു സാധാരണ നിലയിലുള്ള പണ്ഡിതൻ പോലുമല്ല എന്നതാണ് സത്യം.


സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് വീട്ടിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്. 

അതിൽ ഭാഷാ പഠനങ്ങൾക്കാണ് 

കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുകയും പത്രപ്രവർത്തന മേഖലയിൽ സജീവമാവുകയും ചെയ്തതായി അദ്ദേഹത്തിന്റെ ചരിത്രത്തിൽ കാണാം. ഭാഷാ പാണ്ഡിത്യം അദ്ദേഹത്തെ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്.  അങ്ങനെയാണ് ഈജിപ്തിലെ അർധ യുക്തിവാദികളായ ജമാലുദ്ധീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു , റഷീദ് രിള തുടങ്ങിയവരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുന്നത്.  അവരിൽ ആകൃഷ്ടനായതോടെ  അവരുടെ പിഴച്ച ചിന്താഗതികൾ കേരളത്തിൽ 

പ്രചരിപ്പിക്കാൻ അദ്ദേഹം മുന്നോട്ടു വന്നു. ഇത് 1922 ലാണ്.


യുവത പുറത്തിറക്കിയ വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം ശ്രദ്ധിക്കൂ...


"ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാതെയാണ് വക്കം മൗലവി തന്റെ വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതരുടെയും ഭാഷാ പണ്ഡിതരുടെയും അധ്യാപനം വീട്ടിൽ വച്ച് തന്നെ നേടിയ വക്കം മൗലവി, താമസിയാതെ അറബ് ലോകത്ത് നടന്നു തുടങ്ങിയ ഇസ്ലാമിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരി

ക്കുന്നത് ഈജിപ്തിൽ നിന്നും വായിക്കു

വാനായി ലഭിച്ച അൽമനാറിലൂടെയാണ്. 

ഉടൻ വക്കം മൗലവി പല ഉജ്ജ്വല വ്യക്തിത്വങ്ങളെയും അതിലൂടെ പരിചയപ്പെടുകയുണ്ടായി. അതിൽ പ്രമുഖരായ മൂന്നു പേരാണ് ഉള്ളത്. 

സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള. "

(പേജ് : 29)


"ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സുപ്രസിദ്ധ അറബി മാസികയായ 

അൽ മനാറിലൂടെയാണ് ജമാലുദ്ദീൻ അഫ്ഗാനി,ശൈഖ് മുഹമ്മദ് അബ്ദു, 

റഷീദ് രിള തുടങ്ങിയ പരിഷ്കർത്താക്കളുടെ ഇസ്ലാമിക നവോത്ഥാനപരമായ ചിന്താഗതികളുമായി പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. "

(ഇസ്ലാമും കേരളത്തിലെ

 സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും .

പേജ് 8 കെ എൻ എം)


"വക്കം മൗലവിയെ ഏറ്റവും അധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു (1849 - 1905) എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്."

(വക്കം മൗലവി : ചിന്തകൾ 

രചനകൾ പേജ് 31)


"അറബി, പേർഷ്യൻ, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകൾ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി.  പത്രമാസികകൾ തേടിപ്പിടിച്ച് വായനശീലമാക്കിയ 

അബദുൽ ഖാദിർ നാട്ടിൽ വ്യാപകമായിരുന്ന അനാചാരങ്ങളിൽ നിന്ന് അകന്നുനിന്നു.  അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളിലൂടെ ജമാലുദ്ദീൻ അഫ്ഗാനിയുടെയും  ശൈഖ് മുഹമ്മദ് അബ്ദയുടെയും ചിന്തകളിൽ ആകൃഷ്ടനായി. "

(കാലവും കാൽപ്പാടും

പേജ് 80 യുവത )


ചുരുക്കത്തിൽ ഈജിപ്തിലെ ചില 

അർധ യുക്തി വാദി ചിന്തകളുടെയും കേരളത്തിലെ മൗലവിമാരുടെ കൂട്ടിച്ചേർക്കലിന്റെയും വിളിപ്പേരാണ് മുജാഹിദ് പ്രസ്ഥാനം.


➖➖➖➖➖➖➖➖➖➖➖

ഭാഗം4️⃣

*അവലംബം അഫ്ഗാനിയും 

  അബ്ദുവും തന്നെ*


വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം. 

ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.


വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :


"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...

വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...

അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അതിനായി ഞാൻ "അൽ ഇസ്‌ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...

ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. " 

(വഹാബി നവോത്ഥാനം 

വിമർശകരും വസ്തുതകളും. 

പേജ് 96, 97 വിസ്ഡം ബുക്സ് )


ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു. 


"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...

രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്‌ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 25 )


ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും

ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും  ചെയ്യുന്നവർ  ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്. 


ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.


        

➖➖➖➖➖➖➖➖➖➖

ഭാഗം5️⃣

*അബ്ദുവിന്റെ*

*ഹദീസ് നിഷേധം*


വക്കം മൗലവിയുടെ പ്രസിദ്ധീകരണത്തിന് 'ദീപിക' എന്നും കെ എൻ എമ്മിന്റെ മുഖപത്രത്തിന് 'അൽ മനാർ ' എന്നും പേരിട്ടത് ഈജിപ്തിലെ ത്രിമൂർത്തികളുമായുള്ള ബന്ധം അടയാളപ്പെടുത്താനാണത്രെ. 


"കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന പണ്ഡിതർക്ക് ഈജിപ്തിലുദയം ചെയ്ത നവോത്ഥാന സംരംഭവുമായുള്ള വൈജ്ഞാനിക ബന്ധമാണ് ഇവിടെയും ഒരു അൽമനാർ മാസിക തുടങ്ങാൻ കാരണമായത്. "

(മുജാഹിദ് സംസ്ഥാന 

സമ്മേളന സുവനീർ

2017 പേജ്: 73)


" അൽമനാറിന്റെ മലയാള അർത്ഥത്തിലാണ് ദീപിക എന്ന പേര് സ്ഥാപിച്ചതെന്ന് അനുമാനിക്കുന്നു "

(വക്കം മൗലവി ചിന്തകൾ 

രചനകൾ പേജ് : 31)


അഫ്ഗാനി, അബ്ദു, റശീദ് രിള തുടങ്ങിയവർ പിഴച്ച കക്ഷികളാണെന്നും  അംഗീകരിക്കപ്പെടാവുന്നതല്ലെന്നും സുന്നി ഉലമാക്കൾ ആദ്യകാലം മുതൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അന്ന് സുന്നികൾ ലോകം തിരിയാത്തവരാണെന്ന് പരിഹസിച്ചവർക്ക് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ആ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി വന്നു.


മുഹമ്മദ് അബ്ദുവിന്റെ ഹദീസ് നിഷേധത്തെ കുറിച്ച് ഒരു മൗലവി എഴുതുന്നു:


"കുരിശുകാർ ഇസ്‌ലാമിക രാജ്യങ്ങളിൽ കടന്നു കയറാൻ ശ്രമിച്ച കാലങ്ങൾ ഉണ്ടായിട്ടുണ്ട്.  സൈന്യപരമായി അവർക്ക് അതിന് കഴിയാതെ പോയി. ഇസ്‌ലാമിനെ തകർക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം. അതിനാൽ ചിന്താപരവും സാംസ്കാരികവുമായ ഏറ്റുമുട്ടലിനെ കുറിച്ച് അവർ ചിന്തിച്ചു.  തങ്ങളുടെ ചിന്തകളും സംസ്കാരങ്ങളും വിശ്വാസങ്ങളും മുസ്‌ലിംകളിലേക്കടിച്ചു കയറ്റാൻ ശ്രമിച്ചു.  അതിനാവശ്യമായ ഭൗതിക പഠന സഹായങ്ങൾ എല്ലാം അവർ നൽകി. സ്ഥാപനങ്ങൾ ഉയർന്നുവന്നു. എന്നാൽ തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിൽ സത്യവും അസത്യവും കൂട്ടിക്കലർത്തപ്പെട്ടതുണ്ടെന്ന് മനസ്സിലാക്കാനോ  ഓറിയന്റലിസത്തിന്റെ ഏജന്റുമാരാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് അവർ ചിന്തിച്ചിരുന്നില്ല. എന്ന് മാത്രമല്ല ഓറിയന്റലിസ്റ്റുകളായ ഇത്തരം ആളുകൾ പറഞ്ഞു കൊടുക്കുന്നതെല്ലാം വിദ്യാർത്ഥികൾ കുറിച്ചുവെച്ചു. തങ്ങൾക്ക് കിട്ടിയ പുതിയ വിജ്ഞാനങ്ങളിൽ അഭിമാനം കൊണ്ടു.  ഇസ്‌ലാമിന് ഒരു പുതിയ വസ്ത്രം ധരിക്കപ്പെട്ടു എന്ന ചിന്തയിൽ അവർ സന്തോഷിച്ചു.  ചുരുക്കത്തിൽ വ്യക്തമായ നിലക്കുള്ള മസ്തിഷ്ക പ്രക്ഷാളനം നടന്നു എന്നർത്ഥം. അങ്ങനെ ഇസ്‌ലാമിന്റെ ചില കാര്യങ്ങൾക്കെതിരിൽ സംശയങ്ങൾ ഇളക്കി വിടുന്നതിൽ ഓറിയന്റലിസ്റ്റുകൾ വിജയിച്ചു. ഒളിഞ്ഞും മറഞ്ഞും നിങ്ങൾ ഖുർആൻ മുറുകെ പിടിക്കണം എന്ന് പഠിപ്പിച്ചു. ഇതിനിടയിൽ തമസ്കരിക്കപ്പെട്ടത് ഹദീസുകളാണ്. കാരണം സുന്നത്തെന്നത് ഊഹമാണ്. അത് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും ' ആഹാദാ ' യ ഹദീസുകളുടെ വിഷയത്തിൽ എന്നൊക്കെ അവർ പ്രചരിപ്പിച്ചു. പക്ഷേ ഇതൊന്നും മനസ്സിലാക്കാൻ അന്ന് പലർക്കും സാധിച്ചില്ല. കാരണം, അവർ പാശ്ചാത്യരായ എഴുത്തുകാരുടെയും അവരുടെ സംസ്കാരങ്ങളുടെയും സ്വാധീനത്തിൽ പെട്ടുപോയിരുന്നു. അങ്ങനെ ഇസ്ലാമിക പൈതൃകം കൃത്യമായി അറിയാത്തതിനാലും ഇച്ഛകളുടെയും ചിന്താ വ്യതിയാനങ്ങളുടെയും പിടിയിൽ അമർന്നതിനാലും പാശ്ചാത്യ എഴുത്തുകാരുടെയും ഓറിയന്റലിസ്റ്റുകളുടെയും സ്വാധീനത്തിലകപ്പെട്ടതിനാലും അറേബ്യൻ ലോകത്ത് ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവരും നിഷേധിക്കുന്നവരും രംഗത്ത് വന്നു. ഈ നിലക്ക് വളർന്നു വന്നവരിൽ പ്രധാനികളായിരുന്നു 

മുഹമ്മദ് അബ്ദു.


ആധുനികകാലത്തെ ഹദീസ് നിഷേധത്തിന്റെ ചരിത്രം പരിശോധിച്ചാൽ മുഹമ്മദ് അബ്ദുവിന്റെ കാലത്തേക്കാണ് അത് മടങ്ങുന്നത്. അബുറയ്യ എന്ന തികഞ്ഞ ഹദീസ് നിഷേധി മുഹമ്മദ് അബ്ദുവിന്റെ ഒരു ഉദ്ധരണി ഇപ്രകാരം കൊടുക്കുന്നു. "ഉസ്താദ് മുഹമ്മദ് അബ്ദു പറഞ്ഞിരിക്കുന്നു : ഖുർആനല്ലാത്ത മറ്റൊരു ഇമാം ഇക്കാലഘട്ടത്തിൽ മുസ്ലീങ്ങൾക്ക് ഇല്ല. "

(ഹദീസ് പ്രസക്തി,

 പ്രാമാണികത, നിഷേധം

പേജ്: 58 ഫള്ലുൽ ഹഖ് ഉമരി )      



➖➖➖➖➖➖➖➖➖➖

ഭാഗം 6️⃣


*വക്കം മൗലവി*

*അകപ്പെട്ട കെണിവല*


വക്കം മൗലവിയെ സ്വാധീനിച്ച വ്യക്തികളെ കുറിച്ച് ആധുനിക മൗലവിമാർ പഠനം നടത്തിയപ്പോഴാണ്  അദ്ദേഹം അകപ്പെട്ട കെണിവലയുടെ ദുർഗതി അവർക്ക് ബോധ്യപ്പെടുന്നത്.  


മൗലവിയെ ഏറെ സ്വാധീനിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധി, ജമാലുദ്ദീൻ അഫ്ഗാനി പാശ്ചാത്യൻ ഏജന്റ്, റശീദ് രിളക്കാവട്ടെ ഇതിൽ നിന്നെല്ലാം  തൗബ ചെയ്ത്  പൂർണ്ണമായി സത്യത്തിലേക്ക്  മടങ്ങാനും സാധിച്ചില്ല.


ആധുനിക ഹദീസ് നിഷേധികളെ കുറിച്ചുള്ള പഠനത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത് മുഹമ്മദ് അബ്ദുവിനെയാണ്.


"ഓറിയന്റലിസ്റ്റുകളുടെയും മോഡേൺസ്റ്റുകളുടെയും ചുവടുപിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലർ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്റെ വേരുകൾ അന്വേഷിക്കുന്നവർ ചെന്നെത്തുന്ന ചില നാമങ്ങളാണ് അവ. അത്തരം ധാരാളം നാമങ്ങളിൽ നിന്ന് ചില നാമങ്ങളെ മാത്രം ഇവിടെ പരിചയപ്പെടുത്താം.

1- മുഹമ്മദ് അബ്ദു.

ആധുനിക ഹദീസ് നിഷേധത്തിന്റെ അടിവേരുകൾ പരതുന്ന ഒരാൾ ആദ്യമായിട്ട് എത്തുന്നത് തഖ്ലീദിനെതിരെ പടപൊരുതിയ തൗഹീദിന്റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരുപക്ഷേ വിരോധാഭാസമായി തോന്നിയേക്കാം. ശിർക്കിനെ എതിർക്കുന്ന വിഷയത്തിൽ സലഫിന്റെ പാത പിമ്പറ്റിയ ഇദ്ദേഹം പക്ഷേ, ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തിൽ സലഫിന്‍റെ മാർഗത്തിൽ നിന്നും തികച്ചും വ്യതിചലിച്ചിരിക്കുകയാണുണ്ടായത്. എത്രത്തോളം എന്നാൽ ഹദീസ് നിഷേധത്തിന്റെ വക്താക്കൾ ഹദീസിനെ വിമർശിക്കാൻ മുഹമ്മദ് അബ്ദുവിന്റെ വാക്കുകളായിരുന്നു തെളിവായി ഉദ്ധരിച്ചിരുന്നത്. "

(ഹദീസ് നിഷേധം അന്നും ഇന്നും

അബ്ദുൽ മാലിക് സലഫി പേ: 25 ) 


മുഹമ്മദ് അബ്ദുവിന്റെ ഗുരുവര്യരും വക്കം മൗലവിയെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമാണ് ജമാലുദ്ദീൻ അഫ്ഗാനി.


അദ്ദേഹത്തെക്കുറിച്ച് മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക:


"ജമാലുദ്ദീൻ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗൾഫ് രാഷ്ട്രങ്ങളിൽ കണ്ടെത്താൻ പ്രയാസമാണ്.  അവിടുത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്ഥ്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

എം ഐ സുല്ലമി പേജ് 25 )


അബ്ദുവിന്റെ ശിഷ്യനായി വളർന്ന റശീദ് രിള അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായെന്നും പൂർണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കെ എൻ എം സംസ്ഥാന സമ്മേളന സുവനീർ വ്യക്തമാക്കുന്നു.


"ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട റഷീദ് രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി ചിന്താഗതി (ബുദ്ധിക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന പ്രവണത ) യിൽ ആകൃഷ്ടരായിരുന്നെങ്കിലും അബ്ദുവിന്റെ മരണശേഷം റഷീദ് രിള തൻ്റെ പഠനത്തിലൂടെ സത്യ മാർഗ്ഗത്തിലേക്ക് മടങ്ങുകയും മുമ്പ് സംഭവിച്ച പല തെറ്റുകളും തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്പകാലം കൂടി സയ്യിദ് റഷീദ് രിളാക്ക്   അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ. "

(സമ്മേളന സുവനീർ 2002

എറണാകുളം,  പേ: 255)


ഹദീസ് നിഷേധികളിൽപ്പെട്ട ഇത്തരം ചിലയാളുകളുടെ ചിന്താഗതിയിലാണ് വക്കം മൗലവി അകപ്പെട്ടിരുന്നത്.

          (തുടരും )