ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 18 June 2018

നബിയുടെ ഭാര്യമാർ ചെയ്യണമെന്ന വാദം മണ്ടത്തരമെന്ന് മുജാഹിദുകൾ!

*നബിയുടെ ഭാര്യമാർ ചെയ്യണമെന്ന വാദം മണ്ടത്തരമെന്ന് മുജാഹിദുകൾ!*
*സുന്നികൾക്ക് നേരെ വഹാബികൾ പലപ്പോഴും,സലഫീ ഫെസ്റ്റിന്റെയും തൃശൂർ പൂരത്തിന്റെയും അകമ്പടിയോടെ ഉന്നയിക്കാറുള്ള  ചോദ്യങ്ങളാണ്..........*
👇👇👇
*1-നബിയുടെ ഭാര്യമാരിത് ചെയ്തോ ?*
*2-അവരല്ലേ നബിയുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഒപ്പിയെടുത്ത്  ജീവിച്ചവർ?*
*3-മതപരമായി എന്തെങ്കിലും പുണ്യമുണ്ടെങ്കിൽ അവരല്ലേ ചെയ്യേണ്ടിയിരുന്നത്?*
*4-അവർ ചെയ്തില്ലെങ്കിൽ നബി തങ്ങൾ ചൂണ്ടിക്കാണിച്ച് ചെയ്യിക്കുമല്ലോ* 
*5-അറിയാത്തത് പറഞ്ഞ് കൊടുക്കാനാണല്ലോ നബിയെ നിയോഗിക്കപ്പെട്ടത്*
*6-അവർ ചെയ്തതായിട്ട് തെളിവില്ലെങ്കിലതിനർത്ഥം-നബി അതവരെ പഠിപ്പിച്ചില്ലെന്നല്ലേ?*
*7-നബി പഠിപ്പിച്ചില്ലെങ്കിലതിനർത്ഥം ഇസ്ലാമിലില്ലാത്തതെന്നല്ലേ?*
*8-അതിനാൽ അവർ ചെയ്യാത്തത് നബി പഠിപ്പിക്കാത്തതാകയാൽ- അവർ ചെയ്യാത്തത് ദീനിൽ ചെയ്യൽ ബിദ്അത്തും ബിദ്അത്തെല്ലാം നരകത്തിലെത്തിക്കുന്നതുമാണ്........!...ഇത്തരം അടിസ്ഥാനത്തിലൂന്നി നിർത്തി,സ്ത്രീ ജുമുഅ ജമാഅത്തും നബി ദിനവും മൗലിദും ഹദ്ധാദും സ്വലാത്തുകളും മരണാനന്തര ചടങ്ങുകളുമുൾപ്പെടെ നരകത്തിൽ തള്ളേണ്ടതിന്റെ സലഫീ പട്ടികയും ആപ്പീസിൽ നിന്ന് റെഡി...!!!*😆
🌷
*കേൾക്കാൻ മൊഞ്ചുള്ള ചോദ്യങ്ങൾ...അല്പം യുക്തിവാദം കൂടി ഒപ്പം അരച്ച് ചേർത്തപ്പോൾ സംഗതി സലഫിസത്തിന്റെ ജീവവായുവായി മാറി....മതപരമായി അറിവില്ലാത്തവരെ കുടുക്കാൻ പറ്റിയ കെണി തന്നെ .... ഇത്തരത്തിൽ ചിന്തിച്ച് വഹാബി ആയവരാണ് സലഫിക്കൂടാരത്തിലെ മിക്ക ആളുകളും.....ഇസ്ലാമിലെ ഒരുപാട് കാര്യങ്ങൾ ശിർക്കാക്കാനും നരകത്തിൽ തള്ളാനും വഹാബികൾ സ്വീകരിച്ച ഒറ്റമൂലിയും മേൽ ചോദ്യങ്ങളായിരുന്നു....മുസ്ലിംകളുദ്ധരിക്കുന്ന തെളിവുകൾക്കും പ്രമാണങ്ങൾക്കും മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ വട്ടം കറങ്ങിയ മുജാഹിദ് മൗലവിമാർ, 2008 ആയപ്പോഴേക്കും സത്യം തുറന്നു പറഞ്ഞു...!...1920കളിൽ ചില മുറി മൗലവിമാർ തോണ്ടിക്കൂട്ടിയ വഹാബി മതത്തിന്റെ ''മുഖ്യ പ്രമാണ വ്യതിയാനമറിയാത്ത'' കുഞ്ഞാടുകൾ മേൽ ചോദ്യങ്ങളുമായി ഇപ്പോഴും റോന്ത് ചുറ്റുന്നത്- മൗലവിമാരെ അന്ധമായി വിശ്വസിച്ച അണികളുടെ 'ദുർഭാഗ്യത്തെയാണ്' വിളിച്ചറിയിക്കുന്നത്...!!!....മുജാഹിദ് മതത്തിന്റെ മലക്കം മറിച്ചിൽ മൗലവിമാരുടെ വാക്കുകളിലൂടെ.......വിഷയം സ്ത്രീ പള്ളി പ്രവേശനം....*👇👇👇

*"....അതിൽ (ഇമാം ശാഫിഈ(റ)യുടെകിതാ ബിൽ) പറയുന്നത് തന്നെ നബി(സ)യുടെ ഭാര്യമാർ പോയതായി കണ്ടിട്ടില്ല എന്നാണല്ലോ.ഇവിടെയും അടിസ്ഥാനപരമായി ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഒരു കാര്യം നബി(സ)യുടെ ഭാര്യമാർ ചെയ്തതായി സ്ഥിരപ്പെട്ടങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നത് വലിയ വിഡിത്തമാണ്.കാരണം ഇസ്‌ലാമിലെ അടിസ്ഥാന പരമായ ഒട്ടുമിക്കയ് കാര്യങ്ങൾ പോലും നബി(സ)യുടെ ഭാര്യമാർ വിശ്വസിച്ചതായും ആചരിച്ചതായും പ്രത്യേകം പറയുന്നില്ല.അതിനർത്ഥം അവർ അതൊന്നും ചെയ്തില്ല വിശ്വസിച്ചില്ല എന്നൊന്നുമല്ല.അവർ ചെയ്‌താൽ മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചാൽ അവരുടെ ഇസ്‌ലാം വട്ട പൂജ്യമായിരിക്കും."*
        *[ഇസ്‌ലാഹ് മാസിക 08 ജൂലൈ.പേജ് 15]*

*1920കളിൽ വഹാബിസം തട്ടിക്കൂട്ടാനുപയോഗിച്ച ഒരുപാട് മണ്ടത്തരങ്ങൾക്കാണ് 2008 ജൂലൈയിൽ മൗലവിമാർ തന്നെ-പൊളിച്ചടുക്കി മറുപടി പറഞ്ഞത്...!!!...*.
*വഹാബിസം മണ്ടത്തരവും വഹാബികളുടെ ഇസ്ലാം വട്ടപ്പൂജ്യവുമാണെന്ന് മൗലവിമാരുടെ വാക്കുകളിൽ നിന്ന് സ്പഷ്ടം....!....ഇവരിനിയും ഇതുപോലെ പലതും മാറ്റിക്കൊണ്ടിരിക്കും....* *ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....വഹാബി ആയെന്ന് കരുതി ചിന്തിക്കില്ലെന്ന് വാശി പിടിക്കരുത്.....* *അണികളുടെ മരണ ശേഷവും നയങ്ങളും നിലപാടുകളും മാറ്റി മറിച്ച്, പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച് മരിച്ചവരെപ്പോലും നരകത്തിന്റെ നടുത്തളത്തിൽ നിർത്തിപ്പൊരിക്കുന്നവർ,നാളെ നിങ്ങളെയും വെറുതെ വിടില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക...!!!*

                             ✍ *ഖുദ്സി*

Sunday, 17 June 2018

മുജാഹിദ് ഭിന്നിപ്പ്-തൊടുപുഴ സലഫീ സെന്ററിലെ തൗഹീദ് യുദ്ധം!


*പോലീസ് കാവലിൽ വഹാബികൾ പെരുന്നാൾ നിസ്കാരത്തിൽ ...!...ചെരുപ്പിന്റെ വാറിനെക്കാളടുത്ത പടച്ചോൻ-വഹാബീ മാനിഫെസ്‌റ്റോയിൽ നോക്കുകുത്തി...!!!...അതോ പടച്ചോൻ വിചാരിച്ചാലും വഹാബികളെ അടക്കി നിർത്താൻ കഴിയില്ലെന്ന് ഇവർക്ക് തന്നെ തോന്നിത്തുടങ്ങിയോ...?....സോറി....പടച്ചോനും തവക്കുലുമൊക്കെ സുന്നികൾക്കും മഖ്ബറകൾക്കും എതിരെ മാത്രം തൊടുക്കാനുള്ളതാണെന്ന കാര്യം ഞാനങ്ങ് മറന്നു....!!!*
*തൊടുപുഴ സലഫീ സെന്ററിലെ  തൗഹീദ് യുദ്ധം- റമളാൻ സ്പെഷ്യൽ!സോറീ...ബദർ യുദ്ധ അനുസ്മരണമല്ല...!*
👇👇👇👁👁👁
https://youtu.be/qK1ICKLiUlE
*തൊടുപുഴ സലഫി സെന്‍ററില്‍ പെരുന്നാള്‍ ദിവസം ഇരു വിഭാഗം മുജാഹിദുകള്‍ ഏറ്റുമുട്ടി. പോലീസ് കാവലില്‍[കണ്ഡ നാടിയേക്കാൾ അടുത്ത പടച്ചോന്റെ കാവലിലല്ല...!!!]പെരുന്നാൾ നിസ്കാരം...!!![2018- ജൂൺ ] സോറി.... ബദർ യുദ്ധമല്ല- വഹാബീ യുദ്ധം- ആരുടെ തൗഹീദാണ് ശെരിയെന്നറിയാനുള്ള ,ഏത് മുജാഹിദാണ് സ്വർഗത്തിൽ- ഏത് മുജാഹിദാണ് നരകത്തിലെന്നറിയാനുള്ള ചിന്ന പരീക്ഷണ യുദ്ധം....!*

Friday, 15 June 2018

നബി തങ്ങൾ മദീനയിൽ നിന്ന് കിഴക്കോട്ട് വിരൽ ചൂണ്ടിയ നജ്ദ് ഏതാണ്?


























*നബി തങ്ങൾ മദീനയിൽ നിന്ന് കിഴക്കോട്ട് വിരൽ ചൂണ്ടിയ നജ്ദ് ഏതാണ് വഹാബികളേ....?*
#നജ്ദിലെ_കൊമ്പും_ശൈത്താനും_പിന്നെ അബ്ദുൽ വഹാബും _വഹാബിയും....!

# നജ്ദ്_ഒരു_സമഗ്ര_പഠനം ......
വഹാബികൾ (മുജാഹിദുകൾ) കുറഞ്ഞ പക്ഷം # ഭൂമിശാസ്ത്രം (Geography) എങ്കിലും പഠിക്കാൻ തയ്യാറാകണം.ചിലപ്പോൾ ആ ഒരു പഠനം വാഹാബികളെ ഹിദായത്തിലേക്ക് എത്തിച്ചേക്കാം....!!!.ഇതിന് കാരണവും ഉണ്ട്.പ്രത്യേകിച്ചും സൗദി അറേബ്യ(ഹിജാസ്)യിൽ ഉൾപ്പെടുന്ന മക്ക,മദീന, നജ്ദ് എന്നിവയുടെ ഭൂമിശാസ്ത്രം......
നബി(സ) മുന്നറിയിപ്പ് നൽകിയ നാടാണ് സാക്ഷാൽ 'ഇബ്നു അബ്ദുൽ വഹാബി'ന്റെ ജന്മദേശമായ നജ്ദ്.
# പിശാചിന്റെ # കൊമ്പ് ‏( ﻗﺮﻥ ﺷﻴﻄﺎﻥ ‏) മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മ ദേശമായ നജ്ദിൽ നിന്ന്- നബി (സ) മുന്നറിയിപ്പ് നൽകിയ വ്യക്തി ദുൽ ഖുവൈസിറത്തിന്റെ പേരമകൻ ഇബ്നു അബ്ദുൽ വഹാബ് തന്നെ..!!!.ചരിത്രവും പ്രമാണവും ഒരുമിച്ച് വഹാബിസത്തിന്റെ വിധിയെഴുതുന്നു. .....
ഹബീബ് റസൂൽ (സ) നജ്ദിനെ കുറിച്ചും ഇബ്നു വഹാബിനെ കുറിച്ചും നൽകിയ മുന്നറിയിപ്പുകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...
(Muslim Shareef Vol. ii, PP. 1394) Abdullah bin Umar (Radiallhu Anhu) narrates in Muslim Shareef: “The Holy Prophet (Sallal Laahu Alaihi Wasallam) once emerged from the room of his wife, Hazrat Ayesha (Radiallahu Anha) and pointing towards Najd exclaimed: ‘This is the center of Kufr from where the horn of Shaitaan will rise’.” (Muslim Shareef Vol. ii, PP. 1394)
ﺍﻟﻜﺘﺐ ‏» ﺻﺤﻴﺢ ﻣﺴﻠﻢ ‏» ﻛﺘﺎﺏ ﺍﻟﻔﺘﻦ ﻭﺃﺷﺮﺍﻁ ﺍﻟﺴﺎﻋﺔ ‏» ﺑﺎﺏ ﺍﻟﻔﺘﻨﺔ ﻣﻦ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ
ﻣﺴﺄﻟﺔ : ﺍﻟﺘﺤﻠﻴﻞ ﺍﻟﻤﻮﺿﻮﻋﻲ
2905 ﻭﺣﺪﺛﻨﺎ ﺍﺑﻦ ﻧﻤﻴﺮ ﺣﺪﺛﻨﺎ ﺇﺳﺤﻖ ﻳﻌﻨﻲ ﺍﺑﻦ ﺳﻠﻴﻤﺎﻥ ﺃﺧﺒﺮﻧﺎ ﺣﻨﻈﻠﺔ
ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻤﺎ ﻳﻘﻮﻝ ﺳﻤﻌﺖ ﺍﺑﻦ ﻋﻤﺮ ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺸﻴﺮ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻭﻳﻘﻮﻝ ﻫﺎ ﺇﻥ ﺍﻟﻔﺘﻨﺔ ﻫﺎﻫﻨﺎ ﻫﺎ ﺇﻥ ﺍﻟﻔﺘﻨﺔ ﻫﺎﻫﻨﺎ ﺛﻼﺛﺎ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ
ഇബ്നു ഉമർ(റ)പറയുന്നു;നബി(സ)പറഞ്ഞതായിട്ട് "നബി(സ) കിഴക്ക് ഭാഗത്തേക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് നബി(സ)പറഞ്ഞു:അറ
ിയൂ..... (കിഴക്ക് ഭാഗത്ത്)അവിടെയാണ് ഫിത്ന,അവിടെയാണ് ഫിത്ന, അവിടെയാണ് ഫിത്ന എന്ന് മൂന്നുപ്രാവശ്യംപറഞ്ഞു.ശൈത്വാന്റെ കൊമ്പ് അവിടെ പ്രത്യക്ഷപ്പെടും എന്നും പറഞ്ഞു."
(സ്വഹീഹ് മുസ്ലിം)
"നബി ( ﺻﻞ ﻟﻠﻪ ﺀﻟﻴﻪ ﻭﺳﻠﻢ ) തങ്ങൾ ഒരു സന്ദർഭത്തിൽ ദു ആ ചെയ്യുന്നു "
( ﺍﻟﻠﻬﻢ ﺑﺎﺭﻛﻠﻨﺎ ﻓﻲ ﺷﺎﻣﻨﺎ ﻭ ﻓﻲ ﻳﻤﻨﻨﺎ )
"അള്ളാഹുവേ ഷാമിനും യമനിനും ബർക്കത് ചൊരിയണം " ആ കൂട്ടത്തിൽ ഷാം നിവസികളും,യമൻ നിവസികളും നജ്ദ് കാരും ഉണ്ടായിരുന്നു.
നജ്ദിന് വേണ്ടി നബി(സ) ദുആ ചെയ്തില്ല. നജ്ദ് വാസികൾ വീണ്ടും വീണ്ടും ഞങ്ങളുടെ നജ്ദിനും അങ്ങ് ദുആ ചെയ്യണം എന്ന് ആവർത്തിച്ചപ്പോൾ നബി (സ) യുടെ മറുപടി " ( ﻫﻨﺎﻟﻚ ﺛﻼﺯﻝ ﻭﻟﻔﺘﻦ ﻭﺑﻬﺎ ﻳﻄﻠﻊ ﻗﺮﻥ ﺷﻴﻄﺎﻥ )
"നജ്ദിൽ വലിയ കുഴപ്പങ്ങളും പ്രശ്ന്ങ്ങളും
വരാനുണ്ട് കൂടാതെ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യാനുണ്ട് ‌"
കൊമ്പ് എന്ന പ്രയോഗം നബി(സ) തങ്ങൾ നടത്തിയത് വരും തലമുറയിൽ വരാനിരിക്കുന്ന ജനങ്ങളെ വഴിപിഴപ്പിക്കുന്ന ഈ മനുഷ്യരിലേക്ക് വിരൽ ചൂണ്ടിയാണ്.
ഇറാഖിലെ നജ്ദിനെ കുറിച്ചാണ് ഇവിടെ പരാമർശം, അത് യമാമയിലെ നജ്ദിനെ കുറിച്ചല്ല എന്ന് പറഞ്ഞു കൊണ്ട് രക്ഷപ്പെടാം എന്ന് വഹാബികള് വിചാരിക്കണ്ട. നിങ്ങളുടെ നേതാവ്
# മുഹമ്മദ് രിളായുടെ “ # മുഹമ്മദു റസൂലുല്ലാഹീ” എന്നാ ഗ്രന്ഥം നോക്കുക അതില് കാണാം ഇങ്ങനെ
ﻭﻧﺠﺪ، ﻭﻫﻮ ﺟﻨﻮﺑﻲ ﺍﻟﺸﺎﻡ ﻭﻏﺮﺑﻲ ﺍﻟﻌﺮﺍﻕ ﻭﺷﺮﻗﻲ ﺍﻟﺤﺠﺎﺯ ﻭﺷﻤﺎﻟﻲ ﺍﻟﻴﻤﺎﻣﺔ، ﻭﺃﺭﺍﺿﻴﻬﺎ ﺧﺼﺒﺔ ﻭﻗﺎﻋﺪﺗﻬﺎ ﻣﺪﻳﻨﺔ
(നജ്ദ് : അത് ശാമിന്റെ തെക്ക് ഭാഗവും, ഇറാകിന്റെ പടിഞ്ഞാറ് ഭാഗവും, “ഹിജാസിന്റെ കിഴക്ക് ഭാഗവും” യമാമയുടെ വടക്ക് ഭാഗവും ആകുന്നു )
* ﺍﻟﺮﻳﺎﺽ , ﻭﻛﺎﻧﺖ ﻣﺮﻛﺰﺍ ﻟﻠﻮﻫﺎﺑﻴﻴﻦ، ﻭﻫﺪﻣﻬﺎ ﺍﻟﻤﺮﺣﻮﻡ ﺇﺑﺮﺍﻫﻴﻢ ﺑﺎﺷﺎ .*
*(റിയാദ് : ഈ നാട് വഹാബി കേന്ദ്രം ആകുന്നു, മർഹൂം ഇബ്രാഹിം പാഷ ഈ നാട് ആക്രമിച്ചിരുന്നു.)*
ﻭﺇﻟﻰ ﺍﻟﺸﻤﺎﻝ ﻣﻨﻬﺎ، ﺟﺒﻞ ﺷﻤﺮ ﺃﻱ ﺟﺒﻞ ‏( ﻃﻲ ‏) ﻗﺼﺒﺘﻪ ﻣﺪﻳﻨﺔ ﺍﻟﺤﺎﺋﻞ، ﻭﺃﺷﻬﺮ ﻣﺪﻧﻬﺎ ‏( ﺃﺑﺎﻧﺎ ‏) ﻭﻫﻲ ﺍﻟﺘﻲ ﻭﻟﺪ ﻓﻴﻬﺎ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﻮﻫﺎﺏ، ﺷﻴﺦ ﻣﺬﻫﺐ ﺍﻟﻮﻫﺎﺑﻴﺔ .
(ഇബാന : വഹാബി പ്രസ്ഥാന നേതാവ് മുഹമ്മദ് ഇബ്ന് അബ്ദുല് വഹാബി ഇവിടെ ആണ് ജനിച്ചത്.)
(മുഹമ്മദ് റിളാ-'കിതാബു മുഹമ്മദ് റസൂലുല്ലാഹി')
ഹിജാസിന്റെ കിഴക്ക് ഭാഗത്താണ് നജ്ദ് എന്നാണു പറയുന്നത്. അപ്പോള് ഹിജാസിന്റെ കിഴക്ക് ഭാഗത്ത് നിന്ന് തന്നെ ആണ് ഫിത്ന പുറപ്പെടുക എന്ന് തന്നെ ആണ് നബി(സ) പറഞ്ഞത്.
ﺣَﺪَّﺛَﻨَﺎ ﻗُﺘَﻴْﺒَﺔُ ﺑْﻦُ ﺳَﻌِﻴﺪٍ، ﺣَﺪَّﺛَﻨَﺎ ﻟَﻴْﺚٌ، ﻋَﻦْ ﻧَﺎﻓِﻊٍ، ﻋَﻦِ ﺍﺑْﻦِ ﻋُﻤَﺮَ، ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻬُﻤَﺎ ﺃَﻧَّﻪُ ﺳَﻤِﻊَ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَﻫُﻮَ ﻣُﺴْﺘَﻘْﺒِﻞٌ ﺍﻟﻤَﺸْﺮِﻕَ ﻳَﻘُﻮﻝُ : ‏« ﺃَﻻَ ﺇِﻥَّ ﺍﻟﻔِﺘْﻨَﺔَ ﻫَﺎ ﻫُﻨَﺎ، ﻣِﻦْ ﺣَﻴْﺚُ ﻳَﻄْﻠُﻊُ ﻗَﺮْﻥُ ﺍﻟﺸَّﻴْﻄَﺎﻥِ »
ഇബ്നു ഉമര് (റ)പറയുന്നു; റസൂലുല്ലാഹി(സ)കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു, അറിയുക, നിശ്ചയം കുഴപ്പം ശൈതാന്റെ സംഘം ഉദ്ഭവിക്കുന്നത് ഈ ഭാഗത്ത് നിന്നാണ് (സ്വഹീഹുല് ബുഖാരി).
ഈ വഹാബി നേതാവിനെയും അവരുടെ അനുയായികളെയും കുറിച്ച് മഹാനായ ഇമാം സ്വാവി(റ) തന്റെ തഫ്സീറു സ്വാവിയിൽ പറഞ്ഞത് കൂടി കാണുക...
( ﺃَﻓَﻤَﻦْ ﺯُﻳِّﻦَ ﻟَﻪُ ﺳُﻮﺀُ ﻋَﻤَﻠِﻪِ ﻓَﺮَﺁَﻩُ ﺣَﺴَﻨًﺎ ﻓَﺈِﻥَّ ﺍﻟﻠَّﻪَ ﻳُﻀِﻞُّ ﻣَﻦْ ﻳَﺸَﺎﺀُ ﻭَﻳَﻬْﺪِﻱ ﻣَﻦْ ﻳَﺸَﺎﺀُ ﻓَﻠَﺎ ﺗَﺬْﻫَﺐْ ﻧَﻔْﺴُﻚَ ﻋَﻠَﻴْﻬِﻢْ ﺣَﺴَﺮَﺍﺕٍ ﺇِﻥَّ ﺍﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ )
(എന്നാല് തന്റെ ദുഷ്പ്രവര്തികള്‍ അലം കൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താന് ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന് ഉദ്ദേശിക്കുന്നവരെ നേര് വഴിയില് ആക്കുകയും ചെയ്യുന്നതാണ്, അതിനാല് അവരെ കുറിച്ചുള്ള കൊടും ഖേദം നിമിത്തം താങ്കളുടെ പ്രാണന് നശിപ്പിക്കരുത്, തീര്ച്ചയായും അല്ലാഹു അവര് പ്രവര്ത്തിക്കുന്നതിനെ കുറിച്ച് അറിവുള്ളവന് ആകുന്നു ഖുർആൻ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ *ഇമാം സ്വാവി(റ) തന്റെ തഫ്സീറില് പറയുന്നത് കാണുക.*
" ﻭﻗﺎﻝ ﺍﻟﺸﻴﺦ ﺃﺣﻤﺪ ﺍﻟﺼﺎﻭﻱ ﺍﻟﻤﺎﻟﻜﻲ ﻓﻲ ﺗﻌﻠﻴﻘﻪ ﻋﻠﻰ ﺍﻟﺠﻼﻟﻴﻦ ﻣﺎ ﻧﺼﻪ “ ﻭﻗﻴﻞ ﻫﺬﻩ ﺍﻵﻳﺔ ﻧﺰﻟﺖ ﻓﻲ ﺍﻟﺨﻮﺍﺭﺝ ﺍﻟﺬﻳﻦ ﻳﺤﺮﻓﻮﻥ ﺗﺄﻭﻳﻞ ﺍﻟﻜﺘﺎﺏ ﻭﺍﻟﺴﻨﺔ ﻭﻳﺴﺘﺤﻠﻮﻥ ﺑﺬﻟﻚ ﺩﻣﺎﺀ ﺍﻟﻤﺴﻠﻤﻴﻦ ﻭﺃﻣﻮﺍﻟﻬﻢ ﻛﻤﺎ ﻫﻮ ﻣﺸﺎﻫﺪ ﺍﻵﻥ ﻓﻲ ﻧﻈﺎﺋﺮﻫﻢ، * ﻭﻫﻢ ﻓﺮﻗﺔ ﺑﺄﺭﺽ ﺍﻟﺤﺠﺎﺯ ﻳﻘﺎﻝ ﻟﻬﻢ ﺍﻟﻮﻫﺎﺑﻴﺔ * ﻳﺤﺴﺒﻮﻥ ﺃﻧﻬﻢ ﻋﻠﻰ ﺷﻰﺀ ﺃﻻ ﺍﻧﻬﻢ ﻫﻢ ﺍﻟﻜﺎﺫﺑﻮﻥ، ﺍﺳﺘﺤﻮﺫ ﻋﻠﻴﻬﻢ ﺍﻟﺸﻴﻄﺎﻥ ﻓﺄﻧﺴﺎﻫﻢ ﺫﻛﺮ ﺍﻟﻠﻪ ﺃﻭﻟﺌﻚ ﺣﺰﺏ ﺍﻟﺸﻴﻄﺎﻥ ﺃﻻ ﺇﻥ ﺣﺰﺏ ﺍﻟﺸﻴﻄﺎﻥ ﻫﻢ ﺍﻟﺨﺎﺳﺮﻭﻥ، ﻧﺴﺄﻝ ﺍﻟﻠﻪ ﺍﻟﻜﺮﻳﻢ ﺃﻥ ﻳﻘﻄﻊ ﺩﺍﺑﺮﻫﻢ"
("ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം ഉണ്ട്, ഖവാരിജുകള് ഖുർആനും സുന്നത്തും ദുര്വ്യാഖ്യാനം ചെയ്യുന്നവര് ആണ്, അവര് മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്തു കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോടു സാദൃശ്യം ഉള്ള ഹിജാസില് ഹിജാസില് കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള് കരുതുന്നത് അവര് സത്യം ഉൾകൊളളുന്നവര് ആണെന്നാണ്, സത്യത്തില് അവര് കള്ള വാദികള് ആണെന്ന് ജനങ്ങളെ നിങ്ങള് അറിയുക, അവരെ പിശാച് കീഴടക്കിയിരുക്ക
ുകയാണ്. അങ്ങനെ അല്ലാഹുവിന്റെ ദിക്ര് അവര് വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര് പിശാചിന്റെ പാര്ട്ടിക്കാര്‍ ആണ്,അവര് പരാജിതരുംആണ്.അല്ലാഹുവേ........
...അവരുടെ അടിവേരറുക്കാന് നിന്നോട് ഞങ്ങള് യാചിക്കുന്നു.")
(തഫ്സീറുസ്സ്വാവി)
ഇനിയും ചരിത്രത്തെ മൂടിവെയ്ക്കാൻ ആർക്കാണ് കഴിയുക....പെട്ട് പോയവർ ചിന്തിക്കുക..ചരിത്രസത്യത്തെയും തിരു പ്രമാണങ്ങളെയും എടുത്ത് വായിക്കുക .
ഇനിയും മനസ്സിലാകാത്തവർ ഈ ഭൂശാസ്ത്രം നോക്കിയെങ്കിലും കണ്ടെത്താൻ ശ്രമിക്കുക....ഹബീബ്(സ) അന്ന് മദീനയിൽ നിന്ന് കിഴക്കോട്ട് ചൂണ്ടിയ വിരൽ (ഏത് ദേശത്തേക്ക്)എങ്ങോട്ട് .......മുത്ത് നബിയുടെ ദുആ പോലും കിട്ടാൻ ഭാഗ്യം ലഭിക്കാതെ പോയ നാടേത്...!!!!(ചോദ്യം വഹാബികളുടെ മനസ്സാക്ഷിക്ക് വിട്ടു കൊടുക്കുന്നു).....
               ഖുദ്സി

Thursday, 14 June 2018

ഫിതർ സകാത്ത്-അവകാശികളും മസ്അലകളും


🌸 *ഫിത്വറ് സകാത്ത്* 🌸

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സകാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത് ബാധകമാവൂ എന്ന ധാരണ ശരിയല്ല. സക്കാത്തിനവകാശിയായവര്‍ക്കും ചിലപ്പോള്‍ സക്കാത്ത് നിര്‍ബന്ധമായേക്കും.

വിശുദ്ധ റമളാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെയാണ് ഇത് നിര്‍ബന്ധമാകുന്നത്. മോല്‍ പറഞ്ഞ സാമ്പത്തിക ശേഷി നിലവിലുള്ള  വര്‍ക്കേ നിര്‍ബന്ധമുള്ളൂ. റമസാനിന്റെ അവസാന സമയവും ശവ്വാലിന്റെ ആദ്യ സമയവും ജീവിക്കുന്നവര്‍ക്ക് മാത്രമേ സക്കാത്ത് നല്‍കേണ്ടതുള്ളൂ. റമസാനിന്റെ അവസാനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ശവ്വാല്‍ തുടങ്ങിയതിന് ശേഷം ജനിച്ചവര്‍ക്ക് വേണ്ടിയും നല്‍കേണ്ടതില്ല. എല്ലാ ശവ്വാല്‍ തുടങ്ങിയതിന് ശേഷം മരിച്ചവരുടെ സക്കാത്ത് നല്‍കേണ്ടതുണ്ട്.

ഭാര്യയുടെ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണ്. ഭര്‍തതാവിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ -ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ പോലും- ഭാര്യ നല്‍കല്‍ നിര്‍ബന്ധമില്ല. പക്ഷേ സുന്നത്തുണ്ട്. ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുന്ന ഭാര്യയെക്കുറിച്ചാണ് ഈ പറഞ്ഞത്. അതേ സമയം ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യയുടെ സക്കാത്ത് ഭാര്‍ത്താവിന് നിര്‍ബന്ധമില്ല. അവള്‍ക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അവള്‍ നല്‍കല്‍ നിര്‍ബന്ധമാണ്.

ഒരാള്‍ക്കുവേണ്ടി നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്.

നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. ഫിത്വര്‍ സക്കാത്ത് പണമായി നല്‍കാന്‍ പറ്റില്ല. ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ''ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്. തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല. ധാന്യത്തിന്റെ വില നല്‍കലും മതിയാകില്ല. (തുഹ്ഫ : 3-324) വില നല്‍കിയാല്‍ മതിയാകയില്ലെന്ന് ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിയാഹ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്‌നി 1-407 ലും പറഞ്ഞിട്ടുണ്ട്.

റമളാനിലെ അവസാന സൂര്യാസ്തമയ സമയത്താണ് സക്കാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ മാസം ആരംഭിച്ചത് മുതല്‍ മുന്‍കൂറായി നല്‍കല്‍ അനുവദനീയമാണ്. എങ്കിലും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നല്‍കലാണ് ഏറെ ഉത്തമം പെരുന്നാള്‍ നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്താണ്. ബന്ധുവിനെയും അയല്‍വാസിയെയും പ്രതീക്ഷിക്കുന്നതിന് നിസ്‌കാര ശേഷത്തെ താമസിപ്പിക്കുന്നതില്‍ കറാഹത്തില്ല. സുന്നത്താണ്. പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കല്‍ നിര്‍ബന്ധമാണ്. മതിനപ്പുറത്തേക്ക് പിന്തിക്കല്‍ നിഷിദ്ധമാണ്. അവകാശി സ്ഥലത്തില്ലാതിരിക്കുക പോലെയുള്ള കാരണങ്ങള്‍ക്ക് പിന്തിക്കുന്നതെങ്കില്‍ നിഷിദ്ധമല്ല. പിന്തിച്ചാല്‍ ഖളാആയി കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്.

നിര്‍ബന്ധമായ സമയം വ്യക്തിയുള്ള നാട്ടിലാണ് അവന്റെ ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടത്. ഭര്‍ത്താവ് ഒരു നാട്ടിലും ഭാര്യ മറ്റൊരു നാട്ടിലുമാണെങ്കില്‍ -ഭാര്യയുടെ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണെങ്കിലും- ഭര്‍ത്താവിന്റെ സക്കാത്ത് ഭര്‍ത്താവുള്ള നാട്ടിലും ഭാര്യയുടേത് ഭാര്യയുള്ള നാട്ടിലും നല്‍കണം. ഒരാളുടെ സക്കാത്ത് മറ്റൊരു നാട്ടില്‍ വിതരണം ചെയ്താല്‍ സകാത്ത് വീടുകയില്ലെന്നാണ് മദ്ഹബില്‍ പ്രബലം. ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്. എന്നാല്‍ ഒരാളുടെ ഫിത്വര്‍ സക്കാത്ത് മറ്റൊരു നാട്ടില്‍ നല്‍കിയാലും സക്കാത്ത് വീടുമെന്ന ഒരു രണ്ടാം അഭിപ്രായം മദ്ഹബിലുണ്ട്.

സക്കാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്. ''ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു'' ''നിര്‍ബന്ധമായ സക്കാത്താകുന്നു.'' എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. ഇങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്നതാണ്. ഇങ്ങനെ ഏല്‍പ്പിക്കപ്പെടുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്നവന് സകാത്ത് കൈമാറുമ്പോള്‍ നയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. പക്ഷേ, നിയ്യത്ത് ഏല്‍പ്പിക്കപ്പെടുന്നയാല്‍ ബുദ്ധിയും പ്രായപൂര്‍ത്തിയു ഉള്ളവനും മുസ്‌ലിമുമായിരിക്കണമെന്ന നിബന്ധനയുണ്ട്. നിശ്ചിത വ്യക്തിയിലേക്ക് സക്കാത്ത് എത്തിച്ചു കൊടുക്കുന്നതിന് അമുസ്‌ലിമിനെ എല്‍പ്പിക്കുന്നതിന് വിരോധമില്ല. സക്കാത്ത് വിതരണത്തിന് മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതു കൊണ്ട് മാത്രം ബാധ്യത തീരുകയില്ല. ഏല്‍പ്പിക്കപ്പെട്ടവര്‍ അവകാശികള്‍ക്ക് നല്‍കിയാലാണ് സകാത്ത് വീടുകയുള്ളൂ. സകാത്ത് നിര്‍ബന്ധമുള്ളവര്‍ നേരിട്ട് അവകാശിക്ക് നല്‍കലാണ് ഏറെ ഉത്തമം.

അവകാശികള്‍ക്ക് നല്‍കുക എന്നതാണ് രണ്ടാം നിബന്ധന. സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.

✍ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
മുദരിസ് ജാമിഅ മര്‍കസ്

കേരളത്തിലെ ഈദ് ഗാഹിന്റെ തുടക്കമെന്ന്?


*കേരളത്തിലെ ഈദ് ഗാഹിന്റെ തുടക്കമെന്ന്?*
*സഹാബികളിൽ നിന്ന് ദീൻ പഠിച്ച കേരളത്തിൽ, ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്ന പതിവ് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല.1932ൽ ഒരു ബലി പെരുന്നാളിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് കേരളത്തിൽ ആദ്യമായി ഈദ് ഗാഹ് സംഘടിപ്പിച്ചത്. തിരു നബി യിൽ നിന്ന് ദീൻ പഠിച്ച സഹാബികൾക്ക് മ്മടെ മുജായിദ് മൊല്ലമാർ പറയുന്ന തെളിവുകളൊന്നും കിട്ടിയില്ലേ❓അതോ- പട്ടിയും നാൽകാലികളും കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്ന ആരാന്റെ ഗ്രൗണ്ട് ഈദ് ഗാഹാക്കുന്ന പരിപാടി അവർക്കും ഇഷ്ടപ്പെട്ടില്ലേ❓അതോ മറ്റു വല്ലതും ആണോ❓സോറി....സഹാബികൾ ദീനിൽ തെളിവല്ലെന്ന കാര്യം മറന്നു...❗... ന്നാലും എന്തായിരിക്കും കാരണം❓ ഇനി അവരെങ്ങാനും സമസ്തയുടെ മെമ്പർഷിപ്പെടുത്തവരായിരുന്നോ❓😆*
         ✍ *ഖുദ്സി*

തറാവീഹ്-സകരിയ്യ സലാഹി പറഞ്ഞത് കളവാണ്!


*സകരിയ്യ സലാഹി ആ പറഞ്ഞത് കളവാണ്*
➖➖➖➖➖➖➖➖
സകരിയ സ്വലാഹി തറാവീഹിന്റെ റക്അത് സംബന്ധിയായി  30 വർഷം എഴുതിയതും പ്രസംഗിച്ചതും അയാൾ തന്നെ ഇപ്പോൾ ദുർബലപ്പെടുത്തിയിരിക്കുകയാണല്ലോ. അതിനദ്ദേഹം കാരണം പറഞ്ഞത്
" മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ " എന്നാണ്. (അൽ ഇസ്ലാഹ്, 2018 ജൂൺ 36 )

ഇത് വായിക്കുമ്പോൾ തോന്നും പാവം ഇപ്പോൾ അടുത്ത് അല്ലങ്കിൽ കഴിഞ്ഞ വർഷം ആണ് 11 ൽ കൂടുതൽ തറാവീഹിനെ കുറിച്ച് സ്വലാഹി അറിഞ്ഞത് എന്ന്.

എന്നാൽ ഈ പറഞ്ഞത് തികച്ചും കളവാണ്. കാരണം 16 കൊല്ലം മുമ്പ് ഇവ്വിഷയകമായി തന്നെ ഇദ്ദേഹം ഖണ്ഡനം എഴുതിയിട്ടുണ്ട്. തറാവീഹ് റക്അത് എത്രയുമാവാം എന്ന ഹുസൈൻ മടവൂരിന്റെ എഴുത്ത് വിവാധമായപ്പോൾ അത്  ചില അറബി പണ്ഡിതന്മാരുടെ അഭിപ്രായം എഴുതിയതാണ് എന്ന മടവൂരിന്റെ വിശദീകരണത്തെ ഖണ്ഡിച്ച് 2002 ൽ സകരിയ്യ സ്വലാഹി എഴുതിയത് കാണുക:

"അറബികളുടെ ഇബ്നുതൈമിയ മുതൽ ഇബ്നു ബാസ് വരെയുള്ളവരുടെ വ്യാഖ്യാനം അബദ്ധമാണ്, പിഴവാണ്..... പണ്ഡിതാഭിപ്രായങ്ങൾ പ്രാമാണികവും നമുക്ക് അനുകൂലവുമാണെങ്കിൽ ഉദ്ദരിക്കാം എന്നാൽ നമുക്കെതിരായ പണ്ഡിതാഭിപ്രായമാണെങ്കിലോ? ഉദ്ദരിക്കാതിരിക്കുകയാണ് നമ്മുടെ (വഹാബികളുടെ) രീതി."
   
      ഗൾഫ് സലഫികളും
     കേരളത്തിലെ ഇസ്ലാഹി
     പ്രസ്ഥാനവും.പേ: 145

അപ്പോൾ ഇയാൾക്ക് ഈ വിഷയത്തിൽ നല്ല അറിവ് 16 വർഷം മുമ്പേ ഉണ്ട്. ഹുസൈൻ മടവൂർ ഇത് പറഞ്ഞപ്പോൾ അയാളെ വ്യതിയാനക്കാരനാക്കി പണ്ഡിത ഉദ്ദരണികൾ കേരള വഹാബിക്ക് അനുകൂലമല്ലെങ്കിൽ മൂടിവെക്കണമെന്ന് വസിയ്യത്തും കൊടുത്തിട്ടിപ്പോൾ നല്ലവനാകാൻ ശ്രമിക്കുകയാണ് സകരിയ്യ സ്വലാഹി,
ഞാൻ മുമ്പ് ഇതൊന്നുമറിഞ്ഞില്ലേ  എന്ന് പച്ചക്കള്ളം പരസ്യമായി പറഞ്ഞ്.

ഈ മനുഷ്യൻ 16 വർഷം മുമ്പ് ഇബ്നു തൈമിയ്യ, ഇബ്നു ബാസ് അടക്കമുള്ള അറബികൾക്ക് തറാവീഹ് റക്അത് വിഷയത്തിൽ പിഴച്ചു എന്ന് എഴുതിയപ്പോൾ ഇയാൾക്ക് ജോലി കേരളത്തിലായിരുന്നു. ഇപ്പോൾ കുറച്ചു കാലമായി ജോലി അറബി നാട്ടിലാണ്
റിയാലിന്റെ മധുരം നുണഞ്ഞതാണോ ഈയൊരു മാറ്റത്തിനു ഇയാളെ പ്രേരിപ്പിച്ചതെന്ന്  ആരെങ്കിലും ചിന്തിച്ചാൽ തെറ്റാകുമെന്ന് തോന്നുന്നില്ല.

✍Aboohabeeb payyoli
🔹🔹🔹🔹🔹🔹🔹🔹

ദിക്ർ ഹൽഖ ഇബ്നു മസ്ഊഊദ്[റ]വിമർശിച്ചതിന്റെ കാരണം ?


*ഇബ്നു മസ്ഊദ്[റ]ദിക്ർ ഹൽഖയെ വിമർശിച്ചതിന്റെ കാരണമെന്ത്❓മൗലവിമാർ ,ഹദീസിന്റെ അവസാന വരി-അർത്ഥം വക്കാതെ ,ഒഴിവാക്കി അണികളെ പറ്റിക്കുന്നതെന്തിന്❓ വിവരമില്ലാത്ത സ്വന്തം അണികളെ നിങ്ങൾക്ക് പറ്റിക്കാനാകും....പക്ഷേ-എല്ലാവരേയും എപ്പോഴും പറ്റിക്കാനാകില്ലെന്ന് മറക്കരുത്......അറിവും സ്ഥാനവുമുള്ള മദ്ഹബിന്റെ ഇമാമുമാരെക്കാളും,മുറി മൗലവിമാർക്ക് സ്ഥാനം നൽകി-അന്ധമായനുകരിച്ചവർക്ക് കാലം നൽകിയ സമ്മാനമാകാം ഇത്തരം പച്ചയായ പറ്റിക്കലുകൾ......❗❗❗*

നവീനാശയങ്ങൾ പ്രചരിപ്പിക്കുനതിന്റെ മുന്നോടിയായി നിസ്കാരവും ദിക്റ് ഹൽഖയുംമറ്റും ഖവാരിജുകളും നടത്തിയിരുന്നതായി ഹദീസുകളിൽ കാണാം. ഖവാരിജീ ആശയത്തിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി പള്ളിയിൽ ദിക്റ് ഹൽഖ തുടങ്ങിയപ്പോൾ അതിനെ ശക്തമായ ഭാഷയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിമർശിച്ചതായി ഇമാം ദാരിമി(റ) സുനനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.(സുനനുദ്ദാരിമി ഹദീസ് നമ്പർ 210)

 عن عمرو بن يحيى قال سمعت أبي يحدث عن أبيه قال كنا نجلس على باب عبد الله بن مسعود قبل صلاة الغداة، فإذا خرج مشينا معه إلى المسجد. فجاءنا أبو موسى الأشعري فقال أخرج إليكم أبو عبد الرحمن بعد؟ قلنا لا. فجلس معنا حتى خرج. فلما خرج قمنا إليه جميعا، فقال له أبو موسى يا أبا عبد الرحمن، إني رأيت في المسجد آنفا أمرا أنكرته ولم أر والحمد لله إلا خيرا. قال فما هو؟ فقال إن عشت فستراه قال رأيت في المسجد قوما حلقا جلوسا ينتظرون الصلاة في كل حلقة رجل. وفي أيديهم حصى فيقول كبروا مئة فيكبرون مئة فيقول هللوا مئة فيهللون مئة ويقول سبحوا مئة فيسبحون مئة. قال فماذا قلت لهم؟ قال ما قلت لهم شيئا انتظار رأيك وانتظار أمرك. قال أفلا أمرتهم أن يعدوا سيئاتهم وضمنت لهم أن لا يضيع من حسناتهم. ثم مضى ومضينا معه حتى أتى حلقة من تلك الحلق، فوقف عليهم فقال ما هذا الذي أراكم تصنعون؟ قالوا يا أبا عبد الرحمن حصى نعد به التكبير والتهليل والتسبيح. قال فعدوا سيئاتكم فأنا ضامن أن لا يضيع من حسناتكم شيء. ويحكم يا أمة محمد ما أسرع هلكتكم، هؤلاء صحابة نبيكم صلى الله عليه وسلم متوافرون وهذه ثيابه لم تبل وآنيته لم تكسر. والذي نفسي بيده إنكم لعلى ملة هي أهدى من ملة محمد أو مفتتحو باب ضلالة. قالوا والله يا أبا عبد الرحمن ما أردنا إلا الخير. قال وكم من مريد للخير لن يصيبه. إن رسول الله صلى الله عليه وسلم حدثنا أن قوما يقرءون القرآن لا يجاوز تراقيهم، و أيم الله ما أدري لعل أكثرهم منكم ثم تولى عنهم.  *فقال عمرو بن سلمة رأينا عامة أولئك الحلق يطاعنونا يوم النهروان مع الخوارج* .(سنن الدارمي: ٢١٠)
അംറുബ്നു യഹ് യ(റ) യിൽ നിന്ന് നിവേദനം: എന്റെ പിതാവ് അവരുടെ പിതാവിനെ ഉദ്ദരിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. രാവിലത്തെ നിസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്റെ വാതിലിനരികിൽ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിൻറെ കൂടെ ഞങ്ങളും പള്ളിയിലേക്ക്  നടക്കും. അപ്പോൾ അബൂമുസൽ അശ്അരി(റ) ഞങ്ങളെ സമീപിച്ച് ചോദിച്ചു; "അബൂഅബ്ദിറഹ്മാൻ ഇതുവരേക്കും വന്നില്ലേ?". ഞങ്ങൾ പറഞ്ഞു: "ഇല്ല" അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പുറപ്പെടുന്നത്വരെ അബൂമൂസൽ അശ്അരി(റ) യുടെ ഞങ്ങളുടെ കൂടെ ഇരുന്നു അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിലേക്ക്‌ എണീറ്റു. അപ്പോൾ അബൂമൂസൽ അശ്അരി(റ) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നോട് പറഞ്ഞു: "ഓ അബ്ദിൽറഹ്മാൻ! നിശ്ചയം അടുത്തസമയത്ത് പള്ളിയിൽ ഞാൻ വെറുക്കുന്ന ഒരു കാര്യം ഞാൻ കാണാനിടയായി. അല്ലാഹുവിനാണേ സര്വ്വ സ്തുതിയും.നല്ലതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല". അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) ചോദിച്ചു: "അതെന്താണ്?". അപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതികരിച്ചു: "നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൽക്കുമത് കാണാനാകും. നിസ്കാരം കാത്തിരിക്കുന്ന കേറെപേർ പള്ളിയിൽ പല ഹൽഖകളായി ഇരിക്കുന്നത്  എന്റെ ശ്രദ്ദയിൽ പെട്ടു. ഓരോ ഹൽഖകൾക്കും ഒരാൾ നേത്രത്വം വഹിക്കുന്നു. അവരുടെ കൈവശം കുറേ ചെറിയ കല്ലുകളുമുണ്ട്. നിങ്ങൾ 100 പ്രാവശ്യം തക്ബീർ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലുന്നു. 100 പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തഹ്ലീൽ ചൊല്ലുന്നു. 100 പ്രാവശ്യം തസ്ബീഹ് ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തസ്ബീഹ് ചൊല്ലുന്നു". അബൂമൂസൽ അശ്അരി(റ) യുടെ വിശദീകരണം കേട്ട അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) എന്നിട്ട് താങ്കൾ എന്താണ് അവരോടു പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതിവചിച്ചു: "താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം പ്രതികരിക്കാനെന്നു മനസ്സിലാക്കി അവരോട് ഞാനൊന്നും പ്രതികരിച്ചിട്ടില്ല". അപ്പോൾ അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണിക്കണക്കാക്കാൻ അവരോട് കല്പിക്കുകയും അവരുടെ നന്മയിൽ നിന്ന് യാതൊന്നും പാഴായിപോകുകയില്ലന്നതിനുള്ള ഉത്തരവാദിത്വം താങ്കൾക്ക് ഏറ്റെടുക്കുകയും ചെയ്തുകൂടായിരുന്നുവോ?". പിന്നെ ഇബ്നു മസ്ഊദ് (റ) ന്റെ കൂടെ ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. തുടർന്ന് ഒരു ഹൽഖയുടെ സമീപം ചെന്നു നിന്ന് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്തു പ്രവർത്തിക്കുന്നതാണ് ഞാനീകാണുന്നത്?". അവർ പ്രതികരിച്ചു: "ഓ! അബുഅബ്ദിൽറഹ്മാൻ! ഈ ചെറിയ കല്ലുകളുപയോഗിച്ച് ഞങ്ങൾ തക്ബീറിന്റെയും  തഹ്ലീലിന്റെയും തസ്ബീഹിന്റെയും എണ്ണം പിടിക്കുന്നു". അപ്പോൾ ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "നിങ്ങളുടെ തിന്മകൾ നിങ്ങൾ എണ്ണി കണക്കാക്കുക, നിങ്ങളുടെ നന്മകളിൽ നിന്ന് യാതൊന്നും നിങ്ങൾക്ക് നഷ്ടപ്പെടുകയില്ലന്നതിനു ഞാൻ ജാമ്യം നല്കുന്നു. മുഹമ്മദ്‌ നബി(സ) യുടെ സമൂഹമേ! നിങ്ങൾക്ക് നാശം. എത്ര പെട്ടെന്നാണ് നിങ്ങൾ നശിച്ചു പോകുന്നത്. നിങ്ങളുടെ നബി(സ) യുടെ അനുയായികൾ ധാരാളമുണ്ട്. നബി(സ) യുടെ വസ്ത്രങ്ങൾ നുരുമ്പി പോയിട്ടില്ല. അവരുടെ പാത്രങ്ങള പൊട്ടിയിട്ടുമില്ല".  എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നിങ്ങൾ മുഹമ്മദ്‌ നബി(സ) യുടെ മതത്തേക്കാൾ നേർവഴിയിലുള്ള ഒരു മതം സ്വീകരിച്ചവരാണോ, അതല്ല വഴികേടിന്റെ കവാടം തുറന്നു വെച്ചവരാണോ". ഇതോടെ അവർ പ്രതികരിച്ചതിങ്ങനെ; "ഓ അബൂഅബ്ദിറഹ്മാൻ! അല്ലഹുവാനെ സത്യം, നന്മയല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല". അപ്പോൾ ഇബ്നുമസ്ഊദ്(റ) പറഞ്ഞു; "നന്മ ഉദ്ദേശിക്കുന്ന പലര്ക്കും നന്മ ലഭിക്കാറില്ല. നിശ്ചയം റസൂലുല്ലാഹി(സ) ഞങ്ങളോട്  ഇപ്രകാരം പ്രസ്തപിചിട്ടുണ്ട്. 'നിശ്ചയം ചിലര് ഖുർആൻ പാരായണം ചെയ്യും.എന്നാൽ അത് അവരുടെ തൊണ്ടക്കുഴി  വിട്ട് താഴോട്ടിറങ്ങില്ല' അല്ലാഹുവാണേ സത്യം അവരില അധികപേരും നിങ്ങളിൽ നിന്നാണോ എന്ന് എനിക്കറിയില്ല". ഇത് പറഞ്ഞു ഇബ്നു മസ്ഊദ്(റ) അവരില നിന്ന് പിന്തിരിഞ്ഞു. അംറുബ്നുസലമ(റ)  പറയുന്നു:  *" ആ ഹൽഖകളിൽ പങ്കെടുത്തിരുന്നവരെല്ലാം നഹ്ർവാൻ യുദ്ദത്തിൽ ഖവാജിരിന്റെ കൂടെ ചേർന്ന് ഞങ്ങളെ എതിർത്തതായി ഞങ്ങൾ കണ്ടു".(സുനനുദ്ദാരിമി: 210).*

നബി(സ) യോട് നീതി കാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനിയായികളാണല്ലോ ഖവാരിജ്. അവരുടെ പാർട്ടിയിലേക്ക് ആളെചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത ദിക്റ് ഹൽഖയെന്ന് ഹദീസിൽ നിന്ന് തന്നെ സുതരാം വ്യക്തമാണ്.അതുകൊണ്ടാണ് ഇബ്നു മസ്ഊദ്(റ) അതിനെ വിമർശിച്ചത്.അതല്ലാതെ ദിക്റ് ഹൽഖകൾ തെറ്റായത്കൊണ്ടോ തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കൽ തെറ്റായത് കൊണ്ടോ അല്ല. കാരണം നിസ്കാര ശേഷം 33 പ്രാവശ്യം തസ്ബീഹും തഹ്മീദും തക്ബീറും 10 പ്രാവശ്യം തഹ്ലീലും കൊണ്ടുവരൽ സുന്നത്താണല്ലോ. ഇനി കല്ലുകളുപയോഗിച്ച് എണ്ണം പിടിച്ചത് കൊണ്ടാണ് വിമര്ശിച്ചതെന്നു പറയാനും വകുപ്പില്ല.  കാരണം ദിക്റുകളുടെ എണ്ണം പിടിക്കാൻ സ്വഹാബകിറാം(റ) ചെറിയ കല്ലുകളും ഈത്തപ്പനക്കുരുവും  മറ്റും ഉപയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.

ദിക്റ് ഹൽഖകൾക്ക് മഹത്വമുണ്ടെന്നും അവയിൽ പങ്കെടുക്കാൻ മാത്രം ലോകം സഞ്ചരിക്കുന്ന മലക്കുകളുണ്ടെന്നും പ്രബലമായ ഹദീസുകളിൽ വന്നതാണ്. അത് മുകളിൽ വിവരിച്ചുവല്ലോ.

നബി(സ) യോട് നീതികാണിക്കാൻ  കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനുയായികളെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.


 فَإِنَّ لَهُ أَصْحَابًا يَحْقِرُ أَحَدُكُمْ صَلاتَهُ مَعَ صَلاتِهِمْ وَصِيَامَهُ مَعَ صِيَامِهِمْ ، يَقْرَأُونَ الْقُرْآنَ لا يُجَاوِزُ تَرَاقِيَهُمْ يَمْرُقُونَ مِنَ الدّين كَمَا يَمْرُقُ السَّهْمُ مِنَ الرَّمْيَةِ(صحيح البخاري : ٥٦٩٧)

"നിശ്ചയം അവനു ചില അനുയായികൾ വരാനുണ്ട്. നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരത്തെ അപേക്ഷിച്ച് നിസാരമായിരിക്കും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പിനെ അപേക്ഷിച്ച് നിസ്സാരമായിരിക്കും.അവർ ഖുർആൻ പാരായണം ചെയ്യും പക്ഷെ ഖുർആൻ അവരുടെ തോന്ടക്കുഴിയെ വിട്ടുകടക്കുകയില്ല.വേട്ട മ്രഗത്തിൽ നിന്ന് അമ്പ് തെറിച്ച്പോകും പ്രകാരം അവർ മതത്തിൽ നിന്ന് തെറിച്ചു പോകും.(ബുഖാരി 5697)

ഇത്തരക്കാരെക്കുറിച്ചാണ് ഖുർആൻ ഇപ്രകാരം പറയുന്നത്.


وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢﴾ عَامِلَةٌ نَّاصِبَةٌ ﴿٣﴾ تَصْلَىٰ نَارً‌ا حَامِيَةً ﴿٤﴾ تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾ لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِ‌يعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ

"അന്നേദിവസം (പരലോകം) ചില മുഖങ്ങൽ ചുളിഞ് താഴ്ന്ന് കൊണ്ടിരിക്കും. അവർ ദുൻയാവിൽ  വെച്ച് പണിയെടുത്ത് ക്ഷീണിചവരാണ്.(പക്ഷെ ഇവിടെ അത് ഉപകരിക്കില്ല) ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്. 'ളരീഅ' ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല".( സൂറത്തുൽ ഗാസിയ)
വിശ്വാസപരമായി വൈകല്യം സംഭവിച്ചവരും ഈ ആശയത്തിന്റെ പരിധിയിൽ വരുമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.