ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 18 June 2018

നബിയുടെ ഭാര്യമാർ ചെയ്യണമെന്ന വാദം മണ്ടത്തരമെന്ന് മുജാഹിദുകൾ!

*നബിയുടെ ഭാര്യമാർ ചെയ്യണമെന്ന വാദം മണ്ടത്തരമെന്ന് മുജാഹിദുകൾ!*
*സുന്നികൾക്ക് നേരെ വഹാബികൾ പലപ്പോഴും,സലഫീ ഫെസ്റ്റിന്റെയും തൃശൂർ പൂരത്തിന്റെയും അകമ്പടിയോടെ ഉന്നയിക്കാറുള്ള  ചോദ്യങ്ങളാണ്..........*
👇👇👇
*1-നബിയുടെ ഭാര്യമാരിത് ചെയ്തോ ?*
*2-അവരല്ലേ നബിയുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഒപ്പിയെടുത്ത്  ജീവിച്ചവർ?*
*3-മതപരമായി എന്തെങ്കിലും പുണ്യമുണ്ടെങ്കിൽ അവരല്ലേ ചെയ്യേണ്ടിയിരുന്നത്?*
*4-അവർ ചെയ്തില്ലെങ്കിൽ നബി തങ്ങൾ ചൂണ്ടിക്കാണിച്ച് ചെയ്യിക്കുമല്ലോ* 
*5-അറിയാത്തത് പറഞ്ഞ് കൊടുക്കാനാണല്ലോ നബിയെ നിയോഗിക്കപ്പെട്ടത്*
*6-അവർ ചെയ്തതായിട്ട് തെളിവില്ലെങ്കിലതിനർത്ഥം-നബി അതവരെ പഠിപ്പിച്ചില്ലെന്നല്ലേ?*
*7-നബി പഠിപ്പിച്ചില്ലെങ്കിലതിനർത്ഥം ഇസ്ലാമിലില്ലാത്തതെന്നല്ലേ?*
*8-അതിനാൽ അവർ ചെയ്യാത്തത് നബി പഠിപ്പിക്കാത്തതാകയാൽ- അവർ ചെയ്യാത്തത് ദീനിൽ ചെയ്യൽ ബിദ്അത്തും ബിദ്അത്തെല്ലാം നരകത്തിലെത്തിക്കുന്നതുമാണ്........!...ഇത്തരം അടിസ്ഥാനത്തിലൂന്നി നിർത്തി,സ്ത്രീ ജുമുഅ ജമാഅത്തും നബി ദിനവും മൗലിദും ഹദ്ധാദും സ്വലാത്തുകളും മരണാനന്തര ചടങ്ങുകളുമുൾപ്പെടെ നരകത്തിൽ തള്ളേണ്ടതിന്റെ സലഫീ പട്ടികയും ആപ്പീസിൽ നിന്ന് റെഡി...!!!*😆
🌷
*കേൾക്കാൻ മൊഞ്ചുള്ള ചോദ്യങ്ങൾ...അല്പം യുക്തിവാദം കൂടി ഒപ്പം അരച്ച് ചേർത്തപ്പോൾ സംഗതി സലഫിസത്തിന്റെ ജീവവായുവായി മാറി....മതപരമായി അറിവില്ലാത്തവരെ കുടുക്കാൻ പറ്റിയ കെണി തന്നെ .... ഇത്തരത്തിൽ ചിന്തിച്ച് വഹാബി ആയവരാണ് സലഫിക്കൂടാരത്തിലെ മിക്ക ആളുകളും.....ഇസ്ലാമിലെ ഒരുപാട് കാര്യങ്ങൾ ശിർക്കാക്കാനും നരകത്തിൽ തള്ളാനും വഹാബികൾ സ്വീകരിച്ച ഒറ്റമൂലിയും മേൽ ചോദ്യങ്ങളായിരുന്നു....മുസ്ലിംകളുദ്ധരിക്കുന്ന തെളിവുകൾക്കും പ്രമാണങ്ങൾക്കും മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ വട്ടം കറങ്ങിയ മുജാഹിദ് മൗലവിമാർ, 2008 ആയപ്പോഴേക്കും സത്യം തുറന്നു പറഞ്ഞു...!...1920കളിൽ ചില മുറി മൗലവിമാർ തോണ്ടിക്കൂട്ടിയ വഹാബി മതത്തിന്റെ ''മുഖ്യ പ്രമാണ വ്യതിയാനമറിയാത്ത'' കുഞ്ഞാടുകൾ മേൽ ചോദ്യങ്ങളുമായി ഇപ്പോഴും റോന്ത് ചുറ്റുന്നത്- മൗലവിമാരെ അന്ധമായി വിശ്വസിച്ച അണികളുടെ 'ദുർഭാഗ്യത്തെയാണ്' വിളിച്ചറിയിക്കുന്നത്...!!!....മുജാഹിദ് മതത്തിന്റെ മലക്കം മറിച്ചിൽ മൗലവിമാരുടെ വാക്കുകളിലൂടെ.......വിഷയം സ്ത്രീ പള്ളി പ്രവേശനം....*👇👇👇

*"....അതിൽ (ഇമാം ശാഫിഈ(റ)യുടെകിതാ ബിൽ) പറയുന്നത് തന്നെ നബി(സ)യുടെ ഭാര്യമാർ പോയതായി കണ്ടിട്ടില്ല എന്നാണല്ലോ.ഇവിടെയും അടിസ്ഥാനപരമായി ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഒരു കാര്യം നബി(സ)യുടെ ഭാര്യമാർ ചെയ്തതായി സ്ഥിരപ്പെട്ടങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നത് വലിയ വിഡിത്തമാണ്.കാരണം ഇസ്‌ലാമിലെ അടിസ്ഥാന പരമായ ഒട്ടുമിക്കയ് കാര്യങ്ങൾ പോലും നബി(സ)യുടെ ഭാര്യമാർ വിശ്വസിച്ചതായും ആചരിച്ചതായും പ്രത്യേകം പറയുന്നില്ല.അതിനർത്ഥം അവർ അതൊന്നും ചെയ്തില്ല വിശ്വസിച്ചില്ല എന്നൊന്നുമല്ല.അവർ ചെയ്‌താൽ മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചാൽ അവരുടെ ഇസ്‌ലാം വട്ട പൂജ്യമായിരിക്കും."*
        *[ഇസ്‌ലാഹ് മാസിക 08 ജൂലൈ.പേജ് 15]*

*1920കളിൽ വഹാബിസം തട്ടിക്കൂട്ടാനുപയോഗിച്ച ഒരുപാട് മണ്ടത്തരങ്ങൾക്കാണ് 2008 ജൂലൈയിൽ മൗലവിമാർ തന്നെ-പൊളിച്ചടുക്കി മറുപടി പറഞ്ഞത്...!!!...*.
*വഹാബിസം മണ്ടത്തരവും വഹാബികളുടെ ഇസ്ലാം വട്ടപ്പൂജ്യവുമാണെന്ന് മൗലവിമാരുടെ വാക്കുകളിൽ നിന്ന് സ്പഷ്ടം....!....ഇവരിനിയും ഇതുപോലെ പലതും മാറ്റിക്കൊണ്ടിരിക്കും....* *ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....വഹാബി ആയെന്ന് കരുതി ചിന്തിക്കില്ലെന്ന് വാശി പിടിക്കരുത്.....* *അണികളുടെ മരണ ശേഷവും നയങ്ങളും നിലപാടുകളും മാറ്റി മറിച്ച്, പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച് മരിച്ചവരെപ്പോലും നരകത്തിന്റെ നടുത്തളത്തിൽ നിർത്തിപ്പൊരിക്കുന്നവർ,നാളെ നിങ്ങളെയും വെറുതെ വിടില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക...!!!*

                             ✍ *ഖുദ്സി*