🌸 *ഫിത്വറ് സകാത്ത്* 🌸
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സകാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത് ബാധകമാവൂ എന്ന ധാരണ ശരിയല്ല. സക്കാത്തിനവകാശിയായവര്‍ക്കും ചിലപ്പോള്‍ സക്കാത്ത് നിര്‍ബന്ധമായേക്കും.
വിശുദ്ധ റമളാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെയാണ് ഇത് നിര്‍ബന്ധമാകുന്നത്. മോല്‍ പറഞ്ഞ സാമ്പത്തിക ശേഷി നിലവിലുള്ള വര്‍ക്കേ നിര്‍ബന്ധമുള്ളൂ. റമസാനിന്റെ അവസാന സമയവും ശവ്വാലിന്റെ ആദ്യ സമയവും ജീവിക്കുന്നവര്‍ക്ക് മാത്രമേ സക്കാത്ത് നല്‍കേണ്ടതുള്ളൂ. റമസാനിന്റെ അവസാനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ശവ്വാല്‍ തുടങ്ങിയതിന് ശേഷം ജനിച്ചവര്‍ക്ക് വേണ്ടിയും നല്‍കേണ്ടതില്ല. എല്ലാ ശവ്വാല്‍ തുടങ്ങിയതിന് ശേഷം മരിച്ചവരുടെ സക്കാത്ത് നല്‍കേണ്ടതുണ്ട്.
ഭാര്യയുടെ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണ്. ഭര്‍തതാവിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ -ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ പോലും- ഭാര്യ നല്‍കല്‍ നിര്‍ബന്ധമില്ല. പക്ഷേ സുന്നത്തുണ്ട്. ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുന്ന ഭാര്യയെക്കുറിച്ചാണ് ഈ പറഞ്ഞത്. അതേ സമയം ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യയുടെ സക്കാത്ത് ഭാര്‍ത്താവിന് നിര്‍ബന്ധമില്ല. അവള്‍ക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അവള്‍ നല്‍കല്‍ നിര്‍ബന്ധമാണ്.
ഒരാള്‍ക്കുവേണ്ടി നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്.
നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. ഫിത്വര്‍ സക്കാത്ത് പണമായി നല്‍കാന്‍ പറ്റില്ല. ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ''ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്. തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല. ധാന്യത്തിന്റെ വില നല്‍കലും മതിയാകില്ല. (തുഹ്ഫ : 3-324) വില നല്‍കിയാല്‍ മതിയാകയില്ലെന്ന് ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിയാഹ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്‌നി 1-407 ലും പറഞ്ഞിട്ടുണ്ട്.
റമളാനിലെ അവസാന സൂര്യാസ്തമയ സമയത്താണ് സക്കാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ മാസം ആരംഭിച്ചത് മുതല്‍ മുന്‍കൂറായി നല്‍കല്‍ അനുവദനീയമാണ്. എങ്കിലും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നല്‍കലാണ് ഏറെ ഉത്തമം പെരുന്നാള്‍ നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്താണ്. ബന്ധുവിനെയും അയല്‍വാസിയെയും പ്രതീക്ഷിക്കുന്നതിന് നിസ്‌കാര ശേഷത്തെ താമസിപ്പിക്കുന്നതില്‍ കറാഹത്തില്ല. സുന്നത്താണ്. പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കല്‍ നിര്‍ബന്ധമാണ്. മതിനപ്പുറത്തേക്ക് പിന്തിക്കല്‍ നിഷിദ്ധമാണ്. അവകാശി സ്ഥലത്തില്ലാതിരിക്കുക പോലെയുള്ള കാരണങ്ങള്‍ക്ക് പിന്തിക്കുന്നതെങ്കില്‍ നിഷിദ്ധമല്ല. പിന്തിച്ചാല്‍ ഖളാആയി കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്.
നിര്‍ബന്ധമായ സമയം വ്യക്തിയുള്ള നാട്ടിലാണ് അവന്റെ ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടത്. ഭര്‍ത്താവ് ഒരു നാട്ടിലും ഭാര്യ മറ്റൊരു നാട്ടിലുമാണെങ്കില്‍ -ഭാര്യയുടെ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണെങ്കിലും- ഭര്‍ത്താവിന്റെ സക്കാത്ത് ഭര്‍ത്താവുള്ള നാട്ടിലും ഭാര്യയുടേത് ഭാര്യയുള്ള നാട്ടിലും നല്‍കണം. ഒരാളുടെ സക്കാത്ത് മറ്റൊരു നാട്ടില്‍ വിതരണം ചെയ്താല്‍ സകാത്ത് വീടുകയില്ലെന്നാണ് മദ്ഹബില്‍ പ്രബലം. ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്. എന്നാല്‍ ഒരാളുടെ ഫിത്വര്‍ സക്കാത്ത് മറ്റൊരു നാട്ടില്‍ നല്‍കിയാലും സക്കാത്ത് വീടുമെന്ന ഒരു രണ്ടാം അഭിപ്രായം മദ്ഹബിലുണ്ട്.
സക്കാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്. ''ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു'' ''നിര്‍ബന്ധമായ സക്കാത്താകുന്നു.'' എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. ഇങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്നതാണ്. ഇങ്ങനെ ഏല്‍പ്പിക്കപ്പെടുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്നവന് സകാത്ത് കൈമാറുമ്പോള്‍ നയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. പക്ഷേ, നിയ്യത്ത് ഏല്‍പ്പിക്കപ്പെടുന്നയാല്‍ ബുദ്ധിയും പ്രായപൂര്‍ത്തിയു ഉള്ളവനും മുസ്‌ലിമുമായിരിക്കണമെന്ന നിബന്ധനയുണ്ട്. നിശ്ചിത വ്യക്തിയിലേക്ക് സക്കാത്ത് എത്തിച്ചു കൊടുക്കുന്നതിന് അമുസ്‌ലിമിനെ എല്‍പ്പിക്കുന്നതിന് വിരോധമില്ല. സക്കാത്ത് വിതരണത്തിന് മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതു കൊണ്ട് മാത്രം ബാധ്യത തീരുകയില്ല. ഏല്‍പ്പിക്കപ്പെട്ടവര്‍ അവകാശികള്‍ക്ക് നല്‍കിയാലാണ് സകാത്ത് വീടുകയുള്ളൂ. സകാത്ത് നിര്‍ബന്ധമുള്ളവര്‍ നേരിട്ട് അവകാശിക്ക് നല്‍കലാണ് ഏറെ ഉത്തമം.
അവകാശികള്‍ക്ക് നല്‍കുക എന്നതാണ് രണ്ടാം നിബന്ധന. സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.
✍ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
മുദരിസ് ജാമിഅ മര്‍കസ്