*ഇബ്നു മസ്ഊദ്[റ]ദിക്ർ ഹൽഖയെ വിമർശിച്ചതിന്റെ കാരണമെന്ത്❓മൗലവിമാർ ,ഹദീസിന്റെ അവസാന വരി-അർത്ഥം വക്കാതെ ,ഒഴിവാക്കി അണികളെ പറ്റിക്കുന്നതെന്തിന്❓ വിവരമില്ലാത്ത സ്വന്തം അണികളെ നിങ്ങൾക്ക് പറ്റിക്കാനാകും....പക്ഷേ-എല്ലാവരേയും എപ്പോഴും പറ്റിക്കാനാകില്ലെന്ന് മറക്കരുത്......അറിവും സ്ഥാനവുമുള്ള മദ്ഹബിന്റെ ഇമാമുമാരെക്കാളും,മുറി മൗലവിമാർക്ക് സ്ഥാനം നൽകി-അന്ധമായനുകരിച്ചവർക്ക് കാലം നൽകിയ സമ്മാനമാകാം ഇത്തരം പച്ചയായ പറ്റിക്കലുകൾ......❗❗❗*
عن عمرو بن يحيى قال سمعت أبي يحدث عن أبيه قال كنا نجلس على باب عبد الله بن مسعود قبل صلاة الغداة، فإذا خرج مشينا معه إلى المسجد. فجاءنا أبو موسى الأشعري فقال أخرج إليكم أبو عبد الرحمن بعد؟ قلنا لا. فجلس معنا حتى خرج. فلما خرج قمنا إليه جميعا، فقال له أبو موسى يا أبا عبد الرحمن، إني رأيت في المسجد آنفا أمرا أنكرته ولم أر والحمد لله إلا خيرا. قال فما هو؟ فقال إن عشت فستراه قال رأيت في المسجد قوما حلقا جلوسا ينتظرون الصلاة في كل حلقة رجل. وفي أيديهم حصى فيقول كبروا مئة فيكبرون مئة فيقول هللوا مئة فيهللون مئة ويقول سبحوا مئة فيسبحون مئة. قال فماذا قلت لهم؟ قال ما قلت لهم شيئا انتظار رأيك وانتظار أمرك. قال أفلا أمرتهم أن يعدوا سيئاتهم وضمنت لهم أن لا يضيع من حسناتهم. ثم مضى ومضينا معه حتى أتى حلقة من تلك الحلق، فوقف عليهم فقال ما هذا الذي أراكم تصنعون؟ قالوا يا أبا عبد الرحمن حصى نعد به التكبير والتهليل والتسبيح. قال فعدوا سيئاتكم فأنا ضامن أن لا يضيع من حسناتكم شيء. ويحكم يا أمة محمد ما أسرع هلكتكم، هؤلاء صحابة نبيكم صلى الله عليه وسلم متوافرون وهذه ثيابه لم تبل وآنيته لم تكسر. والذي نفسي بيده إنكم لعلى ملة هي أهدى من ملة محمد أو مفتتحو باب ضلالة. قالوا والله يا أبا عبد الرحمن ما أردنا إلا الخير. قال وكم من مريد للخير لن يصيبه. إن رسول الله صلى الله عليه وسلم حدثنا أن قوما يقرءون القرآن لا يجاوز تراقيهم، و أيم الله ما أدري لعل أكثرهم منكم ثم تولى عنهم. *فقال عمرو بن سلمة رأينا عامة أولئك الحلق يطاعنونا يوم النهروان مع الخوارج* .(سنن الدارمي: ٢١٠)
അംറുബ്നു യഹ് യ(റ) യിൽ നിന്ന് നിവേദനം: എന്റെ പിതാവ് അവരുടെ പിതാവിനെ ഉദ്ദരിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. രാവിലത്തെ നിസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്റെ വാതിലിനരികിൽ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിൻറെ കൂടെ ഞങ്ങളും പള്ളിയിലേക്ക് നടക്കും. അപ്പോൾ അബൂമുസൽ അശ്അരി(റ) ഞങ്ങളെ സമീപിച്ച് ചോദിച്ചു; "അബൂഅബ്ദിറഹ്മാൻ ഇതുവരേക്കും വന്നില്ലേ?". ഞങ്ങൾ പറഞ്ഞു: "ഇല്ല" അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പുറപ്പെടുന്നത്വരെ അബൂമൂസൽ അശ്അരി(റ) യുടെ ഞങ്ങളുടെ കൂടെ ഇരുന്നു അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിലേക്ക് എണീറ്റു. അപ്പോൾ അബൂമൂസൽ അശ്അരി(റ) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നോട് പറഞ്ഞു: "ഓ അബ്ദിൽറഹ്മാൻ! നിശ്ചയം അടുത്തസമയത്ത് പള്ളിയിൽ ഞാൻ വെറുക്കുന്ന ഒരു കാര്യം ഞാൻ കാണാനിടയായി. അല്ലാഹുവിനാണേ സര്വ്വ സ്തുതിയും.നല്ലതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല". അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) ചോദിച്ചു: "അതെന്താണ്?". അപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതികരിച്ചു: "നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൽക്കുമത് കാണാനാകും. നിസ്കാരം കാത്തിരിക്കുന്ന കേറെപേർ പള്ളിയിൽ പല ഹൽഖകളായി ഇരിക്കുന്നത് എന്റെ ശ്രദ്ദയിൽ പെട്ടു. ഓരോ ഹൽഖകൾക്കും ഒരാൾ നേത്രത്വം വഹിക്കുന്നു. അവരുടെ കൈവശം കുറേ ചെറിയ കല്ലുകളുമുണ്ട്. നിങ്ങൾ 100 പ്രാവശ്യം തക്ബീർ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലുന്നു. 100 പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തഹ്ലീൽ ചൊല്ലുന്നു. 100 പ്രാവശ്യം തസ്ബീഹ് ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തസ്ബീഹ് ചൊല്ലുന്നു". അബൂമൂസൽ അശ്അരി(റ) യുടെ വിശദീകരണം കേട്ട അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) എന്നിട്ട് താങ്കൾ എന്താണ് അവരോടു പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതിവചിച്ചു: "താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം പ്രതികരിക്കാനെന്നു മനസ്സിലാക്കി അവരോട് ഞാനൊന്നും പ്രതികരിച്ചിട്ടില്ല". അപ്പോൾ അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണിക്കണക്കാക്കാൻ അവരോട് കല്പിക്കുകയും അവരുടെ നന്മയിൽ നിന്ന് യാതൊന്നും പാഴായിപോകുകയില്ലന്നതിനുള്ള ഉത്തരവാദിത്വം താങ്കൾക്ക് ഏറ്റെടുക്കുകയും ചെയ്തുകൂടായിരുന്നുവോ?". പിന്നെ ഇബ്നു മസ്ഊദ് (റ) ന്റെ കൂടെ ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. തുടർന്ന് ഒരു ഹൽഖയുടെ സമീപം ചെന്നു നിന്ന് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്തു പ്രവർത്തിക്കുന്നതാണ് ഞാനീകാണുന്നത്?". അവർ പ്രതികരിച്ചു: "ഓ! അബുഅബ്ദിൽറഹ്മാൻ! ഈ ചെറിയ കല്ലുകളുപയോഗിച്ച് ഞങ്ങൾ തക്ബീറിന്റെയും തഹ്ലീലിന്റെയും തസ്ബീഹിന്റെയും എണ്ണം പിടിക്കുന്നു". അപ്പോൾ ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "നിങ്ങളുടെ തിന്മകൾ നിങ്ങൾ എണ്ണി കണക്കാക്കുക, നിങ്ങളുടെ നന്മകളിൽ നിന്ന് യാതൊന്നും നിങ്ങൾക്ക് നഷ്ടപ്പെടുകയില്ലന്നതിനു ഞാൻ ജാമ്യം നല്കുന്നു. മുഹമ്മദ് നബി(സ) യുടെ സമൂഹമേ! നിങ്ങൾക്ക് നാശം. എത്ര പെട്ടെന്നാണ് നിങ്ങൾ നശിച്ചു പോകുന്നത്. നിങ്ങളുടെ നബി(സ) യുടെ അനുയായികൾ ധാരാളമുണ്ട്. നബി(സ) യുടെ വസ്ത്രങ്ങൾ നുരുമ്പി പോയിട്ടില്ല. അവരുടെ പാത്രങ്ങള പൊട്ടിയിട്ടുമില്ല". എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നിങ്ങൾ മുഹമ്മദ് നബി(സ) യുടെ മതത്തേക്കാൾ നേർവഴിയിലുള്ള ഒരു മതം സ്വീകരിച്ചവരാണോ, അതല്ല വഴികേടിന്റെ കവാടം തുറന്നു വെച്ചവരാണോ". ഇതോടെ അവർ പ്രതികരിച്ചതിങ്ങനെ; "ഓ അബൂഅബ്ദിറഹ്മാൻ! അല്ലഹുവാനെ സത്യം, നന്മയല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല". അപ്പോൾ ഇബ്നുമസ്ഊദ്(റ) പറഞ്ഞു; "നന്മ ഉദ്ദേശിക്കുന്ന പലര്ക്കും നന്മ ലഭിക്കാറില്ല. നിശ്ചയം റസൂലുല്ലാഹി(സ) ഞങ്ങളോട് ഇപ്രകാരം പ്രസ്തപിചിട്ടുണ്ട്. 'നിശ്ചയം ചിലര് ഖുർആൻ പാരായണം ചെയ്യും.എന്നാൽ അത് അവരുടെ തൊണ്ടക്കുഴി വിട്ട് താഴോട്ടിറങ്ങില്ല' അല്ലാഹുവാണേ സത്യം അവരില അധികപേരും നിങ്ങളിൽ നിന്നാണോ എന്ന് എനിക്കറിയില്ല". ഇത് പറഞ്ഞു ഇബ്നു മസ്ഊദ്(റ) അവരില നിന്ന് പിന്തിരിഞ്ഞു. അംറുബ്നുസലമ(റ) പറയുന്നു: *" ആ ഹൽഖകളിൽ പങ്കെടുത്തിരുന്നവരെല്ലാം നഹ്ർവാൻ യുദ്ദത്തിൽ ഖവാജിരിന്റെ കൂടെ ചേർന്ന് ഞങ്ങളെ എതിർത്തതായി ഞങ്ങൾ കണ്ടു".(സുനനുദ്ദാരിമി: 210).*
നബി(സ) യോട് നീതി കാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനിയായികളാണല്ലോ ഖവാരിജ്. അവരുടെ പാർട്ടിയിലേക്ക് ആളെചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത ദിക്റ് ഹൽഖയെന്ന് ഹദീസിൽ നിന്ന് തന്നെ സുതരാം വ്യക്തമാണ്.അതുകൊണ്ടാണ് ഇബ്നു മസ്ഊദ്(റ) അതിനെ വിമർശിച്ചത്.അതല്ലാതെ ദിക്റ് ഹൽഖകൾ തെറ്റായത്കൊണ്ടോ തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കൽ തെറ്റായത് കൊണ്ടോ അല്ല. കാരണം നിസ്കാര ശേഷം 33 പ്രാവശ്യം തസ്ബീഹും തഹ്മീദും തക്ബീറും 10 പ്രാവശ്യം തഹ്ലീലും കൊണ്ടുവരൽ സുന്നത്താണല്ലോ. ഇനി കല്ലുകളുപയോഗിച്ച് എണ്ണം പിടിച്ചത് കൊണ്ടാണ് വിമര്ശിച്ചതെന്നു പറയാനും വകുപ്പില്ല. കാരണം ദിക്റുകളുടെ എണ്ണം പിടിക്കാൻ സ്വഹാബകിറാം(റ) ചെറിയ കല്ലുകളും ഈത്തപ്പനക്കുരുവും മറ്റും ഉപയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.
ദിക്റ് ഹൽഖകൾക്ക് മഹത്വമുണ്ടെന്നും അവയിൽ പങ്കെടുക്കാൻ മാത്രം ലോകം സഞ്ചരിക്കുന്ന മലക്കുകളുണ്ടെന്നും പ്രബലമായ ഹദീസുകളിൽ വന്നതാണ്. അത് മുകളിൽ വിവരിച്ചുവല്ലോ.
നബി(സ) യോട് നീതികാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനുയായികളെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.
فَإِنَّ لَهُ أَصْحَابًا يَحْقِرُ أَحَدُكُمْ صَلاتَهُ مَعَ صَلاتِهِمْ وَصِيَامَهُ مَعَ صِيَامِهِمْ ، يَقْرَأُونَ الْقُرْآنَ لا يُجَاوِزُ تَرَاقِيَهُمْ يَمْرُقُونَ مِنَ الدّين كَمَا يَمْرُقُ السَّهْمُ مِنَ الرَّمْيَةِ(صحيح البخاري : ٥٦٩٧)
"നിശ്ചയം അവനു ചില അനുയായികൾ വരാനുണ്ട്. നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരത്തെ അപേക്ഷിച്ച് നിസാരമായിരിക്കും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പിനെ അപേക്ഷിച്ച് നിസ്സാരമായിരിക്കും.അവർ ഖുർആൻ പാരായണം ചെയ്യും പക്ഷെ ഖുർആൻ അവരുടെ തോന്ടക്കുഴിയെ വിട്ടുകടക്കുകയില്ല.വേട്ട മ്രഗത്തിൽ നിന്ന് അമ്പ് തെറിച്ച്പോകും പ്രകാരം അവർ മതത്തിൽ നിന്ന് തെറിച്ചു പോകും.(ബുഖാരി 5697)
ഇത്തരക്കാരെക്കുറിച്ചാണ് ഖുർആൻ ഇപ്രകാരം പറയുന്നത്.
وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢﴾ عَامِلَةٌ نَّاصِبَةٌ ﴿٣﴾ تَصْلَىٰ نَارًا حَامِيَةً ﴿٤﴾ تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾ لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ
"അന്നേദിവസം (പരലോകം) ചില മുഖങ്ങൽ ചുളിഞ് താഴ്ന്ന് കൊണ്ടിരിക്കും. അവർ ദുൻയാവിൽ വെച്ച് പണിയെടുത്ത് ക്ഷീണിചവരാണ്.(പക്ഷെ ഇവിടെ അത് ഉപകരിക്കില്ല) ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്. 'ളരീഅ' ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല".( സൂറത്തുൽ ഗാസിയ)
വിശ്വാസപരമായി വൈകല്യം സംഭവിച്ചവരും ഈ ആശയത്തിന്റെ പരിധിയിൽ വരുമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.