ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 18 September 2017

മക്കാ മുശ്രിക്കും കേരളാ മുജായിദും-2


وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (البقرة 13
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തുംവിശ്വസിച്ചത് പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട്പറയപ്പെട്ടാൽ , (അവർ പറയും) മൂഢന്മാർ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുകസത്യത്തിൽ അവർ തന്നെയാണ് മൂഢന്മാർ ,. പക്ഷെഅവരത് അറിയുന്നില്ല. 
അഥവാ അവർക്ക് പറ്റിയ തകരാർ നാമാദ്യം പറഞ്ഞസച്ചരിതരുടെ മാർഗമല്ലാത്ത മാർഗം അവർപിൻപറ്റിയെന്നതാണ്.

എന്നിട്ടും മുജാഹിദുകൾ പറയുന്നു. 
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം(പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെഅല്ലാഹുവിന്റെ ഏകത്വം –തൌഹീദ് അംഗീകരിക്കൽ)എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു.ആരാധനകൾ അർപ്പിക്കുന്നതിൽ അല്ലാഹുവിന്പങ്കുകാരെ ചേർത്ത മുശ്‌രിക്കുകൾ (ബിംബാരാധകർ)പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തിൽവിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു ) അല്ലാഹു അതാണ്പറയുന്നത്. ( ഇസ്‌ലാമിക ഏക ദൈവാ‍രാധനാവിശ്വാസവും, അതിനെതിരെയുള്ളാ ദുരാചാരവിശ്വാസങ്ങളും , വിവർത്തനം : സയ്യിദ് സ‌അ്ഫർ(മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീർഹുസൈൻ )
സൂറത്തുൽ മു‌അ്മിനൂനയിലെ മുകളിൽ കൊടുത്തആയത്തുകൾക്ക് പുറമെ ,ഇങ്ങനെ വിവിധ ചോദ്യങ്ങളുടെമറുപടിയായി മക്കാ മുശ്‌രിക്കുകൾ ليقولن الله എന്നുപറയുന്നത് ഖുർ‌ആനിലെ സൂറത്തുൽ അൻ‌കബൂത്തിന്റെ61 ,അതേ സൂറത്തിലെ 63, ലുഖ്മാനിലെ 25, സുമറിലെ 38,സുഖ്‌റുഫിലെ 9, അതേ സൂറത്തിലെ 87 എന്നീആ‍യത്തുകളിലൊക്കെ കാണാം. എല്ലാറ്റിന്റെയും മറുപടിമുകളിൽ പറഞ്ഞത് തന്നെയാണ്.

ഇനി നവീ‍ന വാദികൾ ഉദ്ധരിക്കുന്ന മറ്റൊരു പ്രധാനആയത്താണ് സൂറത്തു യൂനുസിലെ 22 ആമത്തെആയത്ത്.

هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ حَتَّى إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَاءتْهَا رِيحٌ عَاصِفٌ وَجَاءهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ اللّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـذِهِ لَنَكُونَنِّ مِنَالشَّاكِرِينَ (سورة يونس 22

“അല്ലാഹു ആണ് നിങ്ങളെ കരയിലും സമുദ്രത്തിലുംസഞ്ചരിക്കുന്നത്.. അങ്ങിനെ നിങ്ങൾ കപ്പലിൽ നല്ലകാറ്റിനാൽ സന്തുഷ്ടരായി സഞ്ചരിച്ച്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു കൊടുംകാറ്റ് അടിച്ച്വീശുകയും നാനാ വശങ്ങളിൽ നിന്നും തിരമാലകൾഉയർന്നു വരികയും പ്രളയത്താൽ വലയംചെയ്യപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തപ്പോൾഅവർ വണക്കം നിഷ്കളങ്കമായി അല്ലാഹുവിന്സമർപ്പിച്ച് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കും,നീ ഞങ്ങളെ ഈ വിപത്തിൽ നിന്നുമോചിപ്പിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾനന്ദിയുള്ളവാരാകും “ (യൂനുസ് 22 )

സാധാരണക്കാരെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കാൻപറ്റിയ ആയത്താണിത്. دعوا الله مخلصين له الدينഎന്നാണല്ലോ പറഞ്ഞത്. ‘കറകളഞ്ഞ പ്രാർത്ഥന ‘ ശുദ്ധവിശ്വാസം, നിഷ്കളങ്കമായ വിശ്വാ‍സം. സുന്നികളെക്കാളുംനല്ല വിശ്വാസം. കാരണം സുന്നികൾ വലിയവിപത്തുകളിൽ പെട്ടാൽ ബദ്‌രീങ്ങളെയും മമ്പുറംതങ്ങളെയും ,മുഹ്‌യിദ്ദീൻ ശൈഖിനെയുമൊക്കെയാണ്വിളിക്കാറ്. അതേ സമയം മക്കാ മുശ്‌രിക്കുകളുടെവിശ്വാസം പോലും ഇവർക്കില്ല. ഇതൊക്കെയാണ് നവീനവാദികൾ സാധാരണക്കാരായ മുസ്‌ലിംകളെ പറ്റിക്കാൻപറയുന്ന പഞ്ചാരവാക്കുകൾ.

കുഞ്ഞീത് മദനി പറഞ്ഞത് താഴെ വായിക്കൂ. 
"എന്നാൽ ഇക്കാലക്കാർ അക്കാലത്തെ മക്കാമുശ്‌രിക്കുകളെക്കാൾ ഈ വിഷയത്തിൽ ഒരു പടി കൂടിമുന്നോട്ടു പോയിരിക്കയാണ്. മക്ക മുശ്‌രിക്കുകൾ ചെറിയബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോൾ മാതമേഅവരുടെ ഔലിയാക്കളെ വിളിച്ചു സഹായംതേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളുംബുദ്ധിമുട്ടുകളും നേരിടുമ്പോൾ അവർ അല്ലാഹുവിനോട്മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖുർ‌ആൻ ആവർത്തിച്ചുപ്രസ്താവിച്ച ഒരു കാര്യമാണിത്.
ഇതൊരു വെറും തട്ടിപ്പിന്റെ വിശ്വാസവുംപ്രാർത്ഥനയുമൊക്കെയായിരുന്നു എന്ന് ഈആയത്തിന്റെ തൊട്ടശേഷമുള്ള ആയത്തിൽ ( യൂനുസ്സൂറത്തിലെ 23 മത്തെ ആയത്തിൽ ) അല്ലാഹു തന്നെപറയുന്നുമുണ്ട്.


فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم

“ ഇനി അവരെ രക്ഷിച്ചാലോ അവർ തന്നെസത്യത്തിൽ നിന്ന് വ്യതിചലിച്ച് ലോകത്ത് ധിക്കാരംപ്രവർത്തിക്കുന്നു. ഓ മനുഷ്യരേ, നിങ്ങളുടെ ഈധിക്കാരം നിങ്ങൾക്ക് തന്നെ എതിരാണെന്ന്ഓർക്കുക “

മാത്രമല്ല ഇത്തരം കുടുങ്ങിയ ഘട്ടങ്ങളിലുള്ളവിശ്വാസം വിശ്വാ‍സമല്ലെന്ന് ഖുർ‌ആൻ ഫിർ‌ഔനിന്റെസംഭവം വിശദീകരിച്ചു കൊണ്ടും പറയുന്നുണ്ട്.

അല്ലാഹു ഫിർ‌ഔനിനെ കുറിച്ച് പറഞ്ഞത് കാണൂ..


وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّى إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَالْمُسْلِمِين. (سورة يونس - 90


“ഇസ്രയീല്യരെ നാം കടൽ കടത്തികൊണ്ടുപോയി. അവർക്ക് പിന്നാലെ ഫിർ‌ഔനും അവന്റെ സൈന്യവുംപകയാലും അക്രമാസക്തിയാലും പുറപ്പെട്ടു. അങ്ങിനെഫിർ‌ഔൻ മുങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു (നേരത്തെ തിരമാലകളിൽ കുടുങ്ങിനശിക്കുമെന്നറിയുപ്പായപ്പോൾ മക്കാ മുശ്‌രിക്കുകൾപറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യർ വിശ്വസിച്ചഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാവിശ്വസിക്കുന്നു, ഞാൻ മുസ്‌ലിമീങ്ങളിൽ പെട്ടവൻതന്നെയാണ് “ (യൂനുസ് 90 )


ഈ ഫിർ‌ഔനിപ്പോൾ മു‌അ്മിനാണെന്ന് പറയാൻ പറ്റുമോ? ഫിർ‌ഔൻ കാഫിറാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽതർക്കമില്ലാത്ത വിഷയമാണ്. അവന്റെ ഈ വിശ്വാസംസ്വീകരിക്കപ്പെടാതിരിക്കാൻ കാരണമെന്താണ് .മരണംമുമ്പിൽ കാണുകയും രക്ഷപ്പെടാനുള്ള പഴുതുകൾഅടയുകയും ചെയ്തപ്പോഴുള്ള വിശ്വാസമാണത്.
അതാണ് തൊട്ട് ശേഷമുള്ള ആയത്തിൽ അല്ലാഹുപറഞ്ഞത് :




(ഫിർ‌ഔനിന്റെ ഈ വിലാപത്തിന് മറുപടിയായി അല്ലാഹുപറഞ്ഞു ) “ ഇപ്പോഴാണോ നീ വിശ്വസിക്കുന്നത് ? ഇതുവരെ നീ ധിക്കാരം കാണിച്ചവനായിരുന്നു. നീനാശമുണ്ടാക്കുന്നവരിലും പെട്ടവനായിരുന്നു. നിന്റെശരീരം മാത്രം നാം രക്ഷപ്പെടുത്തും. പിൻ‌തലമുറക്ക് ഒരുപാഠമാവാൻ വേണ്ടി . നിശ്ചയം കൂടുതലാളുകളും നമ്മുടെദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്.” ( യൂ‍നുസ് 91-92)

നല്ലവരായ സുന്നി വായനക്കാർ മന:പ്പാഠമാക്കിവേക്കേണ്ടുന്ന ഒരായത്താണിത് “

قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90

“ഇസ്രായില്യർ വിശ്വസിച്ച ഇലാഹല്ലാതെമറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാവിശ്വസിക്കുന്നു. ഞാൻമുസ്‌ലിമീങ്ങളില്പെട്ടവൻ തന്നെയാണ് “നവീന വാദികൾ ഓതുന്ന മുഴുവൻ ആയത്തിനുംമറുപടിയായി ഈ സംഭവം മതി. ഇത്രമാത്രംഭംഗിയായി ഫിർ‌ഔൻ പറഞ്ഞിട്ടും അവൻവിശ്വാസിയായില്ല. കാഫിറാണ്.


ഇതോടു കൂടെ നവീന വാദികൾ ,മക്കാ മുശ്‌രിക്കുകൾഅല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് ആയത്തോതിസ്ഥാപിക്കുന്നത് അജ്ഞതയാണെന്നും അത്ഖുർ‌ആനിനു തന്നെ എതിരാണെന്നും ഒരുവ്യാഖ്യാനത്തിന്റെ ആവശ്യവുമില്ലാത്ത വിധം ഖുർ‌ആൻകൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെട്ടു.
ഇനി ഈ വിഷയത്തിൽ സച്ചതരിരായ മു‌‌അ്മിനുകളുടെപാരമ്പര്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാൽ നമുക്ക്ഈ വിഷയം അവസാനിപ്പിക്കാം

ലോക മുസ്‌ലിമീങ്ങൾ മുഴുവനും ഇമാമായിഅംഗീകരിക്കുന്ന, അവരുടെ പേരിന് ശേഷം എല്ലാവരുംرحمه الله എന്ന് പറയുന്ന മഹാനായ ഇമാം നവവി رحمه اللهതന്റെ ശറ‌ഹ് മുസ്‌ലിമിൽ , മറ്റൊരു പ്രസിദ്ധ ഇമാമായഖാസി ഇയാസ് യിൽ നിന്നും ഉദ്ധരിക്കുന്നത് കാണുക.



قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا

(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)


ഖാസി ഇയാള് പറഞ്ഞു : അല്ലാഹുവിനെസൃഷ്ടികളോട് ഉപമിച്ചവരും അവന്തടിയുണ്ടെന്ന് പറഞ്ഞവരുമായയഹൂദികളും, അല്ലെങ്കിൽ അല്ലാഹുവിന്‘ബുദാഇനെ’ (ഒരു കാര്യംസൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട്മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ )അനുവദിക്കുകയോ ,അല്ലെങ്കിൽ അവരിൽനിന്ന് അവനിലേക്ക് സന്താനങ്ങളെചേർക്കുകയോ അതുമല്ലെങ്കിൽഅല്ലാഹുവിന് കൂട്ടുകാരിയെയുംമക്കളെയും ചാർത്തുകയോ അല്ലെങ്കിൽഅവതരിക്കലോ ചലനമോ കൂടിക്കലരലോഅനുവദിക്കുകയോ ചെയ്തകൃസ്ത്യാനികളും , അനുയോജ്യമല്ലാത്തത്കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കിൽഅവന് പങ്കാളിയെ ചേർത്തുകയോഅല്ലങ്കിൽ സൃഷ്ടികളിൽ അവനോട്എതിരാളിയെ ചേർത്തുകയോ ചെയ്തമജൂസികളും ‘ സനവി’കളും അല്ലാഹുവിനെമനസ്സിലാക്കിയിട്ടേയില്ല. അതിനാൽ ഈപറയപ്പെട്ട എല്ലാ വിഭാഗവുംആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹുഅല്ല. അവരതിന് അല്ലഹു എന്ന്നാമകരണം ചെയ്താലും ശരി, കാരണംഅവരുടെ ദൈവം , ഇലാഹിന്നിർബന്ധമായും ഉണ്ടാകേണ്ടുന്നഗുണങ്ങൾ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല.നീ ഈ സത്യം ശരിക്കും മനസ്സിലാക്കിക്കോ ,അതിനെ മാത്രം നീ അവലംബമാക്കിക്കോ.ഈ ആശയം ഞാൻ പൂർവ്വീകരായമഹാന്മാരിൽ നിന്ന് കണ്ടെത്തിയതാണ്(ശറഹ് മുസ്‌ലിം –കിതാബുൽ ഈമാൻ )

ആശയം ഉംദത്തുൽ ഖാരിയിലും ഫത്‌ഹുൽ ബാരിയിലുംകാണാം
ഇമാം നവവി رحمه الله ന്റെ ഈ ഉദ്ധരണിയിലൂടെഇവ്വിഷയത്തിൽ സമുദായത്തിലെ സച്ചരിതരായഇമാമുകളുടെയും മു‌അ്മിനുകളുടെയുംമാർഗമെന്താണെന്നും വ്യക്തമായി.

ഇവയിൽ നിന്നെല്ലാം പകൽ വെളിച്ചം പോലെ നമുക്ക്മനസ്സിലായി ‘മക്കാ മുശ്‌രിക്കുകളോ നസാറാക്കളോയഹൂദികളോ മറ്റു മു‌ശ്‌രിക്കുകളോ ഒന്നും തന്നെസൂറത്തുൽ ഇഖ്‌ലാസിലൂടെ അല്ലാഹു പഠിപ്പിച്ച, അവൻوإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെപഠിപ്പിച്ച , തിരു നബി യും മറ്റു അമ്പിയാക്കളും അവരുടെഅനുചരന്മാരും പഠിപ്പിച്ചതും വിശ്വസിച്ചതുമായമുസ്‌ലിംകളുടെ അല്ലാഹുവിൽ അവരാരുംവിശ്വസിച്ചിട്ടില്ലെന്ന്.

അതാണല്ലോ അല്ലാഹു സൂറത്തുൽ ബഖറയിലൂടെഅവരുടെ അപാകതയായി പ്രത്യേകം എടുത്തുപറഞ്ഞതും.

وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (سورة البقرة 13
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തുംവിശ്വസിച്ചതു പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട്പറയപ്പെട്ടാൽ മൂഢന്മാർ വിശ്വസിക്കുന്ന പോലെഞങ്ങളും വിശ്വസിക്കുകയോ ? അറിയുക , സത്യത്തിൽഅവർ തന്നെയാണ് മൂഢന്മാർ , പക്ഷെ അവരത്അറിയുകയില്ല. (2: 13)

അത് കൊണ്ടാ‍ണ് അല്ലാഹു ഇങ്ങിന വെട്ടിത്തുറന്ന്പറഞ്ഞത്.

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
“ഞങ്ങൾ അല്ലാഹുവിലും അന്ത്യ ദിനത്തിലുംവിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തിൽ അവർ വിശ്വാസികളല്ല തന്നെ “ (2 :8 )