ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 8 September 2017

മക്കാ മുശ്രിക്ക്-ചില ചോദ്യങ്ങൾ

മക്കാമുശ്രിഖുകളെ വിശ്വാസികളാക്കുന്നവരോട് ചില ചോദ്യങ്ങൾ

വിഗ്രഹാരാധകരും ബഹുദൈവ വിശ്വാസികളുമായ മക്കാ മുശ്രിഖുകൾക്ക് തൗഹീദിന്റെ പട്ടം നൽകി അവരെ വിശ്വാസികളാക്കി ഇസ്തിഗാസ നടത്തുന്ന ലോക സുന്നികളെ മുശ്രിഖും കാഫിറുമാക്കാൻ ശ്രമിക്കുന്ന കേരള മുജാഹിദ് ബിദ ഇകളോടായി ചില ചോദ്യങ്ങൾ____________

(1) മക്കാ മുശ്രിഖുകളെപ്പറ്റി അല്ലാഹു അഭിസംബോധന ചെയ്യുന്നത് ഓ മക്കാ കാഫിറുകളേ എന്നാണ് , മുജാഹിദ് വാദ പ്രകാരം മക്കാ മുശ്രിഖുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്നാണെങ്കിൽ പിന്നെന്ത് കൊണ്ട് അവരെ കാഫിറേ  എന്ന് വിളിച്ച് കൊണ്ട് അല്ലാഹു  അഭിസംബോധന നടത്തി ???????? വിശ്വാസികളെ കാഫിറ് കൊണ്ട് അഭിസംബോധന നടത്താൻ പറ്റുമോ ???????

(02)❓

❓ മക്കാ കാഫിറുകൾ ആരാധിച്ചിരുന്ന ബിംബങ്ങൾ അല്ലാൻ റ്റെ മഹാന്മാരാണെന്ന വിശ്വാസത്തോടെയും അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് അവർ ബിംബങ്ങളോട് സഹായം തേടിയതെന്നൊക്കെ പറഞ്ഞ് ഇസ്തിഗാസ നടത്തുന്ന  ലോക മിസ്ലിമീങ്ങളെ കാഫിറാക്കാൻ വേണ്ടി മക്കാമുശ്രിഖുകളെപ്പറ്റി  മുജായിദുകളായ നിങ്ങൾ ഇത്തരം വാദങ്ങൾ വാദിക്കുന്നുവല്ലോ  എന്നാൽ  ഈ രൂപത്തിലാണ് മക്കാകാഫിറുകൾ വിശ്വസിച്ചിരുന്നത് എന്നതിന്ന് ഒരായത്ത് ഉദ്ധരിക്കുക 👆🏻👆🏻❓❓❓❓

അത് പോലെ ഇബ്രാഹീം നബിയേയും ഇസ്മായീൽ നബിയേയും  അല്ലാഹുവിൻ റ്റെ നബിയായ പ്രവാചകനായ നിലയിൽ വിശ്വസിച്ച് കൊണ്ട് ആരാധനയർപ്പിച്ചിട്ടുണ്ടൊ ❓👆🏻
മക്കാ കാഫിറുകൾക്ക് അല്ലാഹുവിൻ റ്റെ ഏതെങ്കിലും പ്രവാചകന്മാരെയൊ നബിമാരെയൊ വിശ്വാസമുണ്ടായിരുന്നോ ❓

(03) 🔽👇

മക്കാ മുശ്രിഖുകൾ രിസ്ഖ് നൽകുന്നവനായും മുമീതായും ഒക്കെ  ദൈവമായി  അല്ലാനെ മാത്രമെ കണ്ടിരുന്നുള്ളൂ എന്ന വാദമാണെങ്കിൽ

അല്ലാഹു ഖുർ ആനിൽ കളവ് പറഞ്ഞുവെന്ന് വിശ്വസിക്കണോ അല്ലാഹു പറയുന്നു

وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ

മക്കാ മുശ്രിഖുകൾ നബി സ്വ യെ ഭ്രാന്തനെന്ന് ചീത്ത വിളിച്ച് കൊണ്ട് ഈ മുഹമ്മദ് പറയുന്ന  അല്ലാഹുവിന്ന്  വേണ്ടി മക്കാ കാഫിറുകൾ അവരുടെ  ദൈവത്തെ ഉപേക്ഷിക്കൂലാ  എന്ന് മക്കാകാഫിറുകളെപ്പറ്റി അല്ലാഹു പറയുന്നു

ആര് പറയുന്നത് കേൾക്കണം അല്ലാഹു പറയുന്നതോ അതോ ജഹാലത്ത് വിളമ്പുന്ന മുജായിദ് മൗലവിമാരേയോ 👆❓

(04) ❓മക്കാ മുശ്രിഖുകൾ അല്ലാഹുവിനെ റബ്ബായി അംഗീകരിച്ചിട്ടുണ്ടെങ്കിൽ

അല്ലാഹുവിന്ന് പെണ്മക്കൾ ഉണ്ട് എന്ന വിശ്വാസം തൗഹീദ് റുബൂബിയ്യത്തിൽ ഷിർക്ക് വെക്കലോ അതോ തൗഹീദ് ഉലൂഹിയ്യത്തിൽ ഷിർക്ക് വെക്കലോ ❓❓👆

അത് പോലെ  അവർ റുബൂബിയ്യത്തിൽ അംഗീകരിച്ചു എന്നാണെങ്കിൽ നാളെ മഹ്ഷറയിൽ വെച്ച് ഇവർ പറയുന്നത് കളവാണൊ അല്ലാഹു ഖുർ ആനിലൂടെ കളവ് പ്രചരിപ്പിക്കുമോ
إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ
''ഞങ്ങള്‍ നിങ്ങളെ റബ്ബിന്ന് തുല്യരാക്കിയപ്പോള്‍.(Sura 26 : Aya 98)❓👆🏻
പിന്നെ 👇🏻ഈ ആയത്ത് ആരോടാണ് ചോദിച്ചത്

قُلْ أَغْيَرَ اللَّهِ أَبْغِي رَبًّا
നബിയേ പറയുക  അല്ലാഹുവല്ലാത്ത മറ്റു  റബ്ബുകളെ ഞാൻ തേടുകയോ""""""  

ّ(الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ

സമസ്ത സ്തുതിയും അല്ലാഹുവിന്. അവനാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കിയവനും. എന്നിട്ടും സത്യനിഷേധികളിതാ തങ്ങളുടെ റബ്ബിന്ന്  തുല്യരെ കല്‍പിക്കുന്നു.
👆❓ ഈ ആയത്ത് മൗലവിയുടെ വാദത്തിനെതിരല്ലെ അവർ അവരുടെ വിഗ്രഹങ്ങളെ യഥാർത്ത റബ്ബായ അല്ലാക്ക് തുല്യരായിട്ടല്ലെ ആരാധിച്ചത് മൗലവീ ❓❓👆

(05)⏬

⁉ മക്കാ മുശ്രിഖ് അല്ലാഹുവിൽ വിഷ്വസിച്ചു ശേഷം ആ അല്ലാഹുവിൽ പങ്കാളിയാക്കിയെന്നാണല്ലൊ അങ്ങനെയെങ്കിൽ മക്കാ മുശ്രിഖ് എപ്പോഴാകുന്നു ശഹാദത്ത് കലിമ ചൊല്ലിയത് ഏത് സന്ദർഭത്തിൽ⁉⁉👆🏻

(06)👇🏻

❓മക്കാമുശ്രിഖുകൾ അല്ലാഹുവിൽ വിഷ്വസിച്ചിരുന്നു പക്ഷെ അല്ലാഹുവിൽ വികല വാദമുന്നയിച്ചു എന്നാണല്ലൊ നിങ്ങൾ പറയുന്നത് , അങ്ങനെയെങ്കിൽ യഥാർത്ത അല്ലാഹു ഒന്നേ ഉള്ളൂ  അതിൽ ആർക്കും ഒരു തർക്കവുമില്ല പക്ഷെ  ആ അല്ലാഹുവിന്ന് പകരമായി അല്ലാഹു എന്ന് ഉദ്ദേശിച്ച് കൊണ്ട് മറ്റൊന്നിനെ  അല്ലാഹുവാക്കി നിർണ്ണയിച്ച് വിഷ്വസിക്കുന്നവരാകുന്നു ഈസാ നബിയെ അല്ലാഹുവാക്കിയവരും, കാലത്തെ അല്ലാഹുവാക്കിയവരും (ദഹ് രിയാക്കൾ) ( ഇവർക്ക് ഹദീസ് തെളിവായി ഉണ്ട് താനും) ഇവർ പറയുന്നതും വിഷ്വസിക്കുന്നതും യതാർത്ത അല്ലാഹുവിലാണോ ഇതും ഇവരുടെ വികലമായ വിശ്വാ സമല്ലെ ❓👆

 
(07) 👇⏬

മുശ്രിഖ് എന്നാൽ യഥാർത്ത അല്ലാഹുവിൽ വിഷ്വസിക്കുക ശേഷം ആ അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നാൽ മാത്രമേ മുശ്രിഖ് ആവുകയുള്ളൂ ❓

ഒരു ദൈവമായിക്കൊണ്ട് ഈസാ നബിയെ അല്ലാഹു ആക്കിയാൽ മുശ്രിഖല്ലെ ,  ഫിർ അൗൻ മാത്രമായുള്ള ഏകദൈവ വിശ്വാസവും ഷിർക്കൻ വിശ്വാസമല്ലെ
👆❓

(08) ⏬ ❓

അല്ലാഹു എന്ന് നാവ് കൊണ്ട് പറയലാണൊ യഥാർത്തമായ വിഷ്വാസം
അല്ലാഹുവിൽ ഉള്ള വിഷ്വാസം എന്നാൽ

المراد بالإيمان بالله عبارة عن الإيمان بوجوده ، وبصفاته ، وبأفعاله ، وبأحكامه. (التفسير الكبير: ١٤١/٧)
""" അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഉണ്മയും അവന്റെ വിശേഷണങ്ങളും അവന്റെ പ്രവർത്തനങ്ങളും അവന്റെ തീരുമാനങ്ങളും വാസ്തവമാക്കലാണ്. (റാസി: 7/141)""""""

👆🏻 ഇങ്ങനെയാണല്ലൊ  ആയതിനാൽ ഇങ്ങനെ മക്കാ മുശ്രിഖുകൾ വിഷ്വസിച്ചിട്ടുണ്ടൊ ഇല്ലാ എന്നത് നിങ്ങൾ പോലും സമ്മതിക്കുന്നു പക്ഷെ എന്നിട്ടും അവർ വിഷ്വാസികളാകുന്നു എന്ന് പ്രചരിപ്പിക്കുന്നത് വ്യക്തമായ കാപട്യമല്ലേ❓👆

(09) 👇❓

അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയെന്നത് എന്താണെന്ന് നിങ്ങൾക്കറിയുമോ?. അവർ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും കൂടുതൽ അറിയുന്നവരാണ്. നബി(സ്) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് റസൂലുല്ലാ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലാണ്". (ബുഖാരി: 85, മുസ്‌ലിം: 24)

👆🏻👆🏻 ഈ ഹദീസ് പ്രകാരം മക്കത്തെ മുശ്രിഖുകൾ വിഷ്വസിച്ചില്ലാ എങ്കിൽ പിന്നെ എങ്ങെനെ മക്കാമുശ്രിഖുകൾ വിഷ്വസികളാകും ❓❓👆🏻👆🏻

(10)

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّه

മക്കാ മുശ്രിഖുകൾ ശുപാർഷകരാക്കിക്കൊണ്ടാണ് ആരാധിച്ചത് എന്ന് മുകളിൽ ഉദ്ധരിച്ച ആയത്ത് കൊണ്ട് വരാറുണ്ടല്ലോ

എന്നാൽ

ഇതു വരെ ഉദ്ധരിച്ചിട്ട് ബാക്കി ആയത്തിന്റെ ഫുൾ ഭാഗം എന്ത് കൊണ്ട്  ഓതുന്നില്ല മുഴുവനും ഉദ്ധരിക്കുകയാണെങ്കിൽ ആ ആയത്തിൽ നിന്ന് തന്നെ വളരെ വ്യക്തമായ നിലയിൽ മനസ്സിലാക്കാൻ കഴിയും കാരണം  ബാക്കി ഭാഗത്ത് അല്ലാഹു തന്നെ അതിന്ന് ഖണ്ഡനം നൽകുന്നുമുണ്ട്
അതായത് ഈ ആയത്തിൻ റ്റെ അവസാന ഭാഗത്ത് തന്നെ അല്ലാഹു വ്യക്തമായി പറയുന്നു
👇
قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِي ٱلسَّمَٰوَٰتِ وَلاَ فِي ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ } (يونس 18)

""" നബിയേ അവരോട് ചോദിക്കുക ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങൾ അല്ലാഹുവിന്ന് അറിയിച്ച് കൊടുക്കുകയാണോ """""
🔻
അല്ലാഹുവിലേക്കുള്ള ശുപാർഷകരാണെന്ന നിലയിലാണെങ്കിൽ അല്ലാഹുവിന്ന് അതറിയണ്ടേ ???  """ പക്ഷേ ഈ ആയത്തിലൂടെ "" അവന്ന് നിങ്ങൾ അറിയിച്ച് കൊടുക്കുകയാണോ എന്ന്  അല്ലാഹു ഖണ്ഡിച്ച് ചോദിക്കുകയാണ് അതായത് അല്ലാഹുപോലും അറിയാത്ത എന്ന് പറഞ്ഞാൽ മക്കാമുശ്രിഖുകൾ ഈ പറയുന്നതൊക്കെ അവരുടെ കള്ളമായ വെറും വാദമാണെന്നും അത്തരം വാദങ്ങളെ അല്ലാഹു തന്നെ ഖണ്ഡിക്കുകയും ചെയ്യുന്നു ഇതാണ് വാസ്തവം എന്നിരിക്കെ എന്തിന്ന് ഈ കാഫിറുകളുടെ കള്ളമായ വാദത്തെ സത്യമാക്കുന്നു , എന്ത് നേട്ടമാണ് സമുദായത്തിന്നുള്ളത് ??????

(11) 🔽❓👇

മക്കാ മുശ്രിഖ് യഥാർത്ത അല്ലാഹുവിനെ ഖാലിഖും  രിസ്ഖ് നൽകുന്നവനും മഴവർഷിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ദൈവമായി വിശ്വസിച്ചിരുന്നുവെങ്കിൽ അവർ അല്ലാഹുവിനെ ചീത്ത പറയുമോ

وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ

അല്ലാഹുവിന്ന് പകരമായി തുല്യമായി മക്കാ മുശ്രിഖുകൾ ദൈവമാക്കി ആരാധിച്ചിരുന്നവയെ നിങ്ങൾ ശകാരിക്കരുതെന്നും അങ്ങനെ ചെയ്താൽ അവർ അവരുടെ വിവരക്കേട് കൊണ്ട് അല്ലാനെ ചീത്ത പറയുമെന്ന്

അല്ലാഹുവല്ലെ പറയുന്നത് 👆മക്കാ മുശ്രിഖുകൾ യഥാർത്ത അല്ലാനെ വിശ്വസിക്കുന്നുവെങ്കിൽ അല്ലാനെ ചീത്ത പറയുമോ ❓👆

(12) ❓👇

കാഫിറിന്റെ ഒരു മഹ്ബൂദും സത്യവിശ്വാസി ആരാധിക്കുന്ന മഹ്ബൂദ് ആവുകയില്ല അങ്ങനെ ആവുമെങ്കിൽ  കാഫിറിനെ കാഫിർ എന്ന് പറയേണ്ടതില്ലല്ലോ  സത്യവിശ്വാസി ആവുമല്ലോ?

എന്ന് മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമായ  ഇബ്നു തയ്മിയ്യ പോലും തൻ റ്റെ ഫതാവയിൽ പഠിപ്പിക്കുന്നു

അപ്പോൾ മക്കാ കാഫിറുകൾ ആരാധനയർപ്പിച്ചിരുന്ന മഹ്ബൂദ് അത് മുസ്ലിമീങ്ങളുടെ മഹ്ബൂദാണെന്ന് പറയുന്ന മൗലവിയുടെ വാദം സ്വന്തം നേതാവിന്ന് പോലും അന്യമാണല്ലൊ അത് കൊണ്ട് തന്നെ മുജായിദുകളും മക്കാ കാഫിറുകളും ഒരേ വിഷ്വാസക്കാരും കൂട്ടുകാരുമാണെന്ന് സുന്നികൾ പറയുന്നത്  തെളിയുകയല്ലേ പ്രതികരിക്കാൻ കഴിയുമൊ??  ❓❓👆

(13)❓👇

അല്ലാഹുവിന്ന് ഇല്ലാത്ത സ്വിഫത്ത് കൊടുത്ത് കൊണ്ട് അല്ലാഹു എന്ന് പേരിട്ട് പറയുകയോ വിഷ്വസിക്കുകയോ ആരാധിക്കുകയോ ചെയ്തവർ അവർ ആരാധിക്കുന്ന മഹ്ബൂദിന്ന് അവർ പേരിട്ട് അല്ലാഹു എന്ന് വിളിച്ചെങ്കിലും അത് അല്ലാഹു ആവുകയില്ല എന്ന് നവവി ഇമാമും ,  ഫത് ഹുൽ ബാരിയിലും , ഇബ്നു തയ്മിയ്യ അടക്കമുള്ളവർ പടിപ്പിക്കുംബോൾ മുജായിദുകൾ എന്തിന്ന് ഭാര്യയും മക്കളും കൂറുകാരുമൊക്കെയുള്ള ഒരു ദാതിനെ പറഞ്ഞ മക്കാ മുശ്രിഖുകളെ തൗഹീദിൻ റ്റെ വേള്ള പൂശുന്നു ❓👆

(14) ⏬❓❓

വിഷ്വസിക്കാതെ ആരാധിക്കാൻ കഴിയുകയില്ല എന്നത് ആർക്കും അറിയാം
ഇവിടെ മക്കാ കാഫിറുകളെ പറ്റി അല്ലാഹു തന്നെ പറയുന്നത് അവർ  അല്ലാഹുവിനെ ആരാധിച്ചിട്ടില്ല എന്ന് ഇത് അല്ലാഹു തന്നെ പഠിപ്പിക്കുംബോൾ അതിൽ നിന്ന് തന്നെ വളരെ വ്യക്തമായി മനസ്സിലായി അവർ  അല്ലാഹുവിൽ വിഷ്വസിച്ചിട്ടില്ലാ എന്ന് പക്ഷെ എന്നിട്ടും മുജായിദുകൾ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാണൊ ❓❓👆🏻ഇത് പറയുന്ന സൂറത്ത് കാഫിറൂനയിലെ തുടക്കത്തിൽ തന്നെ

അല്ലാഹു  മക്കാ കാഫിറുകളേ എന്നാണ് മക്കാ മുശ്രിഖുകളെ അഭിസംബോധന ചെയ്യുന്നത് ഈ കാഫിറിന്ന്  തഫ്സീറിലെ ആധികാരിക തഫ്സീറായ തഫ്സീർ ത്വബ്രിയിൽ  പഠിപ്പിക്കുന്നത് ഓ  അല്ലാഹുവിൽ അവിഷ്വസിച്ചവരേ , നിഷേധിച്ചവരേ എന്നാകുന്നു എന്നിട്ടും ഇവർ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് പറയുന്നത് കാപട്യമല്ലേ

കൂടാതെ മുജായിദുകളുടെ അദ്യ കാല നേതാവ് അമാനി മൗലവി പോലും ഈ ആയത്തിൽ പഠിപ്പിക്കുന്നത് മക്കാ മുശ്രിഖുകൾ അവർ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ഒന്നിനേയാണ് ആരാധിക്കുന്നതെന്നും , അവർ ഏക ഇലാഹായ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ലാ  എന്നും പഠിപ്പിക്കുന്നത് മുജായിദ് മൗലവി ഇതും  തള്ളിക്കളയുമോ  ❓❓👆

(15)❓⏬

കുടുങ്ങിയ സമയത്ത് അല്ലാഹുവിനെ മാത്രമായി വിളിക്കുന്ന ഇൾതിരാരിയായ വിശ്വാസം അതാണൊ അവർ വിശ്വസിച്ചതിന്റെറ തെളിവാണെങ്കിൽ ,

ഇതേ പോലെ കുടുങ്ങിയ സമയത്തല്ലേ ഫിർ അൗനും """ ഞാനും ഇതാ വിഷ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞത് """" ഫിർ അൗൻ മുഹ്മിനാണൊ ❓❓❓

قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90
“ഇസ്രായില്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു. ഞാൻ മുസ്‌ലിമീങ്ങളില്പെട്ടവൻ തന്നെയാണ് “ അപ്പോൾ കുടുങ്ങിയ സമയത്ത്  വിളിച്ചതല്ല  വിഷ്വസിച്ചു എന്ന് തന്നെ തുറന്ന് പറഞ്ഞ ഫിർ അൗനും ഈ വഹാബീ ഭാഷയിൽ മുഹ്മിനാണല്ലെ❓👆🏻😀

❓👇🏻അത് പോലെ കപ്പലിൽ നിന്ന് മുശ്രിഖുകൾ ആത്മാർത്തമയിട്ടാണ്  അല്ലാഹുവിനെ  വിളിച്ചതെങ്കിൽ """" അദ്ദുആഹു ഹുവൽ ഇബാദ""""  ആ വിളി ഇബാദത്താവണ്ടേ ... എന്നാൽ ആരാധനക്കർഹനായ അല്ലാഹു തന്നെ പറയുന്നു എന്നെ അവർ  ആരാധിച്ചിട്ടില്ലാ !!!!!  എന്ന് പക്ഷെ മുജായിദുകൾ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിച്ച്  കൊടുക്കാൻ  കച്ചകെട്ടിയിറങ്ങിയിരിക്കുകയാ😀