ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 12 September 2017

ഫാതിഹയിൽ തട്ടി വീണ വഹാബീമതം!

നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന വാക്യം മനുഷ്യശക്തിക്ക് അപ്പുറത്തുള്ളകാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായത്തെ അഭ്യര്‍ത്ഥിക്കരുതെന്ന് പഠിപ്പിക്കുന്നു. മനുഷ്യശക്തിയില്‍ അടങ്ങിയ ശക്തികളില്‍ മനുഷ്യര്‍ പരസ്പരം സഹായത്തെ അര്‍ഹിക്കുന്നതിന് വിരോധമില്ല.
(ഫാതിഹയുടെ തീരത്ത് കെ. ഉമര്‍ മൗലവി പേ: 63)

ഇയ്യാക്കനഅ്ബുദുവില്‍ മനുഷ്യര്‍ പരസ്പരം നടത്തുന്ന സഹായതേട്ടമല്ലാത്തതെല്ലാം പെടുമത്രെ. അതിനാല്‍ ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്കുതന്നെ! ഉഗ്രന്‍ ഇജ്തിഹാദ് തന്നെ…. ഇയ്യാക്കനഅ്ബുദു എന്ന ആയത്ത് മുജാഹിദുകള്‍ പഠിച്ചവരാണ്. ലോകത്തുള്ള സലഫീ പണ്ഡിതന്മാരും അത് പഠിച്ച് മനസ്സിലാക്കിയവര്‍തന്നെ. അവര്‍ക്കൊന്നും തിരിയാത്ത ഒരു തിരിയല്‍ ഒരു മടവൂരി ചാരന് തിരിഞ്ഞു എന്ന് സമ്മതിക്കാന്‍ തത്ക്കാലം മുജാഹിദുകള്‍ ഒരുക്കമല്ല

(ഇസ്- ലാഹ് മാസിക ഏപ്രില്‍ 2013 പേ:36)


കടപ്പാട് :സുന്നി വോയിസ് ,ലക്കം ഒഗസ്റ്റ് 2,2013.

😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
ഫാതിഹയുടെ കാര്യത്തിൽ പോലും വഹാബികൾ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.ഇസ്ലാം മതത്തെ അല്ലാഹു പൂർത്തിയാക്കി എന്ന് ഖുർആനിൽ പറഞ്ഞത് ,വഹാബികൾ അറിഞ്ഞില്ലെന്നാണ് തോന്നുന്നത്.