സൂറത്തുല്‍ ഹജ്ജിലെ നാല്പതാമത്തെ ആയത്ത്
الَّذِينَ أُخْرِجُوا مِن دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ. (سورة الحج 40)
ഇതിന് നമുക്ക് കുഞ്ഞീദു മദനി നല്‍കിയ പരിഭാഷ തന്നെ പറയാം:
യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍.
തിരു നബി صلى الله عليه وسلمക്കും അവിടുത്തെ അനുചരന്‍മാര്‍ക്കും സ്വന്തം നാടുവിട്ട് പുറത്തുപോകേണ്ടിവന്നത് അല്ലാഹു ആണ് “റബ്ബ്” എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്.
പക്ഷെ സങ്കടമെന്നു പറയട്ടെ, ഇതേ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നു:
അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു.
ഈ റുബൂബിയ്യത്തില്‍ തരിമ്പു വിശ്വാസമവര്ക്കുണ്ടായിരുന്നുവെ ങ്കില്‍ പിന്നെതിന് തിരു നബിصلى الله عليه وسلمയും സ്വഹാബത്തും അതേ വിശ്വാസത്തിന്റെ പേരില്‍ പുറത്താക്കപ്പെടണം?.
തെറ്റ് പറ്റിയത് ഖുർആനിനാണോ വഹാബീ അപ്പോസ്തലൻ കുഞ്ഞീദു മദനിക്കാണോ?.ശെരി ഏതെന്ന് ഇത്തരം ആളുകളെ പേറുന്നവർ തീരുമാനിക്കട്ടെ!.
തെറ്റ് പറ്റിയത് ഖുർആനിനാണോ വഹാബീ അപ്പോസ്തലൻ കുഞ്ഞീദു മദനിക്കാണോ?.ശെരി ഏതെന്ന് ഇത്തരം ആളുകളെ പേറുന്നവർ തീരുമാനിക്കട്ടെ!.