നബി(സ്വ)യോട് സഹായം തേടി എന്ന് പറഞ്ഞ എല്ലാ സംഭവങ്ങളും അവിടുത്തെ ജീവിത കാലത്താണല്ലോ. അവിടുത്തെ വഫാതിനു ശേഷം ഇങ്ങനെ വല്ല സംഭവവും ഉണ്ടോ?
✅✅ഉത്തരം: വഫാത്തിനു ശേഷം സഹായം തേടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തന്നെ ധാരളമുണ്ട്. പ്രസിദ്ധമായ ഒരു സംഭവം ഉദ്ധരിക്കാം. ഉമര്‍(റ)ന്റ കാലത്ത് ശക്തമായ വെള്ള ക്ഷാമമുണ്ടായി. അപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ്വ) യുടെ ഖബറിലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം വെള്ളമില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് വെള്ളത്തിന് വേണ്ടി താങ്കള്‍ തേടുക നബിയെ, ഇതിന് ശേഷം അദ്ദേഹം ഉറങ്ങിയപ്പോള്‍ നബി(സ്വ) സ്വപ്നത്തില്‍ വന്ന് പറഞ്ഞു. നീ ഖലീഫ ഉമര്‍(റ)വിന്റെ അടുത്തുപോവണം. എന്റെ സലാം പറയണം. അവര്‍ക്ക് മഴ ലഭിക്കുമെന്ന് സന്തേഷ വാര്‍ത്ത അറിയിക്കുകയും വേണം. അങ്ങനെ ആ മനുഷ്യന്‍ ഈ സംഭവം ഉമര്‍(റ)വിനോട് വന്ന് പറയുകയും ഉമര്‍(റ) അത് കേട്ട് കരഞ്ഞ് പറഞ്ഞു. എനിക്ക് അശക്തമായ കാര്യത്തിലെല്ലാതെ ഞാന്‍ വീഴ്ച വരുത്തിയിട്ടില്ല (അല്‍ബിദായതുവന്നിഹായ 7/111, ഫത്ഹുല്‍ ബാരി 3/587, ദലാഇലുന്നുബുവ്വ 7/47, താരീഖുല്‍ കബീര്‍ 7/34, ശിഫാഉസ്സഖാം 173, ഇബ്നുകസീര്‍ 1/533).
അല്ലാഹുവിന്റെ റസൂലിന്റെ ഖബറിന്റെ സമീപത്ത് വന്ന് ഇസ്തിഗാസ ചെയ്യുകയും അത് ഉമര്‍(റ)അംഗീകരിക്കുകയും ചെയ്ത സംഭവമാണ് ഇവിടെ നാം കണ്ടത്. ഈ ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഇമാം ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരിയിലും, ഇബ്നുകസീര്‍ അല്‍ബിദായയിലും വ്യക്തിമാക്കിയിട്ടുണ്ട്.
⛔⛔ : ഈ ഹദീസിന്റെ പരമ്പരയില്‍ മാലികുദ്ധാര്‍ എന്ന ഒരു വ്യക്തിയുണ്ടെന്നും അദ്ദേഹം അറിയപ്പെടാത്ത ആളാണെന്നുമുള്ള ആരോപണത്തെ കുറിച്ച് എന്തുപറയുന്നു?
✅✅ഉത്തരം: മഹാനായ ഇബ്നുഹജര്‍(റ)യെപ്പോലുള്ളവര്‍ ഹദീസ് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഈ ചോദ്യം അനാവശ്യമാണ്. ചോദ്യത്തില്‍ പറഞ്ഞ മാലിക്കുദ്ധാര്‍ എന്ന വ്യക്തി അറിയപ്പെടാത്ത ആളാണെന്നത് വെറും ആരോപണമാണ്. ഇബ്നു ഹജര്‍ തന്നെ മാലികുദ്ധാര്‍(റ)യുടെ ചരിത്രം പറയുകയും അദ്ദേഹം ഉമര്‍(റ)വിന്റെ സൂക്ഷിപ്പുകാരനാണെന്ന് വരെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (അല്‍ഇസ്വാബ ഫീ തംയീസി സ്വഹാബ)
⛔⛔: ഈ സംഭവത്തില്‍ നബി(സ്വ)യുടെ ഖബറിന്റെ സമീപത്ത് വന്നു എന്ന് പറഞ്ഞ ആള്‍ ആരാണെന്ന് സ്വഹീഹായി ഉദ്ധരിക്കപ്പടാത്ത സാഹചര്യത്തില്‍ ഇതെങ്ങനെ രേഖയാകും?
✅✅ഉത്തരം: നബി(സ്വ)യുടെ ഖബറിന്റെ സമീപത്ത് വന്ന് ഇസ്തിഗാസ ചെയ്ത ആളുടെ പ്രവര്‍ത്തനമാണ് നാം രേഖയായി കാണുന്നതെങ്കില്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്നം വരൂ. അതേ സമയം നമ്മുടെ തെളിവ് ഈ വന്ന മനുഷ്യന്റെ പ്രവര്‍ത്തനമല്ല, നബി(സ്വ)യുടെ ഖലീഫയായ ഉമര്‍(റ) അംഗീകരിച്ചു എന്നതാണ്. വന്നയാള്‍ ആരായാലും കുഴപ്പമില്ല. ഉമര്‍(റ) അത് അംഗീകരിച്ചതാണ് നമുക്ക് രേഖ. ഇത് ശിര്‍ക്കായിരുന്നുവെങ്കില്‍ ഒരിക്കലും ഉമര്‍(റ) അംഗീകരിക്കുമായിരുന്നില്ല.
⛔⛔: ഈ സംഭവത്തില്‍ ഒരു സ്വപ്നം ഉണ്ടായത് കൊണ്ട് ഇത് രേഖയല്ല എന്ന പറയുന്നതിനെ കുറിച്ചെന്ത് പറയുന്നു. ?
✅✅ഉത്തരം: സത്യം അംഗീകരിക്കാനുള്ള പ്രയാസം കൊണ്ടാണ് ഇങ്ങനെയെല്ലാം പ്രയാസപ്പെടുന്നത്. ഒരു സംഭവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു സ്വപ്നം ഉണ്ട് എന്നത് കൊണ്ട് ആ സംഭവം മുഴുവനും ആസ്വീകാര്യമാവുമെന്ന് ആരാണ് പഠിപ്പിച്ചത്. ഇവിടെ നമ്മുടെ രേഖ ഉമര്‍(റ) അംഗീകരിച്ചതാണ്. ഇത് സ്വപ്നത്തിലല്ല. അത്കൊണ്ട് തന്നെ ഈ രേഖ നമുക്ക് തള്ളേണ്ടതുമില്ല.
⛔⛔: സുന്നികള്‍ ചെയ്യുന്ന ഇസ്തിഗാസ അനുവദനീയമാണെന്ന് മുന്‍കാല പണ്ഡിതര്‍ ആരെങ്കിലും പറഞ്ഞതായി തെളിയിക്കാനാവുമോ?
✅✅ഉത്തരം: സത്യത്തില്‍ ഖുര്‍ആനും സുന്നത്തും അംഗീകരിച്ചിട്ടുള്ള ഈ വിഷയം, ആദ്യ കാലത്ത് ഒരു തര്‍ക്ക വിഷയമേ ആയിരുന്നില്ല. ഇബ്നുതൈമിയ്യ എന്ന മനുഷ്യന്‍ വരുന്നതിനു മുമ്പ് ഇതിനെ ആരും ചോദ്യം ചെയ്തിട്ടുമില്ല. ഇമാം സുബ്കി(റ) പറയുന്നത് നോക്കൂ. നീ അറിയണം. നബി(സ്വ) തങ്ങളോട് ഇസ്തിഗാസ ചെയ്യലും തവസ്സുല്‍ ചെയ്യലുമൊക്കെ അനുവദനീയവും നല്ല കാര്യവുമാണ്. ഇക്കാര്യം ദീനറിയുന്ന എല്ലാവര്‍ക്കുമറിയുന്ന കാര്യവുമാണ്. സച്ചരിതരായ അമ്പിയാ മുര്‍സലുകളുടെയും സലഫ്ഫു സ്സ്വാലിഹുകളുടെയും പ്രവര്‍ത്തനത്തില്‍ നിന്നു ഇത് അറിയപ്പെട്ട കാര്യവുമാണ്. ഇബ്നുതൈമിയ്യ വരുന്നതിനു മുമ്പ് ഈ വിഷയം ആരും എതിര്‍തിട്ടുമില്ല. (ശിഫാഉസ്സഖാം 133) ഇപ്രകാരം ഇമാം റംലി(റ) ഫതാവയുടെ 4/382ലും രേഖപ്പെടുത്തിയിട്ടുണ്ട്.
💢💢💢💢💢💢