ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 1 January 2021

അബുൾ ഹസൻ അലി നദ്‌വി വഹാബി പ്രചാരകൻ ?

അബുൾ ഹസൻ അലി നദ്‌വി വഹാബി പ്രചാരകൻ ?

- - - - - - - - - - - - - - - - - - - - - - - - - - - -

ഇന്നും വിപണിയിലുള്ള അബുൾ ഹസൻ അലി നദ്‌വിയുടെ ഗ്രന്ഥങ്ങളാണ് 
രിസാലത്തു തൗഹീദും , 
രിജാലു ഫിഖ്രി വദ്ദഅവയും ,

ഇന്ത്യയിലെ പ്രഥമ വഹാബി ഇസ്മാഈൽ ദഹ്ലവിയുടെ ക്ഷുദ്ര കൃതിയായ
തഖ്വിയത്തുൽ ഈമാൻ
#സക്കരിയ്യ_കാന്തലവി എന്ന ദേവ്ബന്ദി
പണ്ഡിതൻ്റെ നിർദ്ദേശത്തിലാണ് നദ്‌വി
രിസാലത്തു തൗഹീദെന്ന പേരിൽ അറബിയിലാക്കിയത്. 

കൂടാതെ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം ഇബ്നു അബ്ദുൽ വഹാബിൻ്റെ
കിതാബു തൗഹീദിനെ ആസ്പദമാക്കി എഴുതിയതാണെന്നും ,അതിനേക്കാൾ
ശക്തമാണെന്നും നദ്‌വി തൻ്റെ അർറാഇദ്
അറബി ദ്വൈവാരികയിലും എഴുതിയിട്ടുണ്ട്.

ഇങ്ങനെ വഹാബി പ്രചാരണ ഗ്രന്ഥങ്ങൾ എഴുതി പ്രചരിപ്പിച്ചതിൻ്റെ പേരിൽ ,
ഇന്ത്യയ്ക്ക് പുറത്തുള്ള വഹാബി കേന്ദ്രങ്ങൾ
നദ്‌വിക്ക് അവാർഡ് നൽകുകയുണ്ടായി.

മുസ്‌ലിംകളെ മുശ്രിക്കാരോപണം നടത്തുന്നതിൽ കുപ്രസിദ്ധി നേടിയ ഗ്രന്ഥമാണ് രിസാലത്തു തൗഹീദ്. 

നദ്‌വി  തൻ്റെ രിജാലു ഫിക്രി വദ്ദഅവയിൽ 
എഴുതുന്നു.

"ഇബ്നു തീമിയ്യയുടെ കാലത്ത്
 ജനങ്ങൾക്ക്
ബാധിച്ച പ്രത്യേകമായൊരു ആചാരമായിരുന്നു
ഇസ്തിഗാസ .അവർ മരിച്ചവരോട് വിളിച്ച് സഹായം തേടുന്നതിൽ വ്യാപൃതരായിരുന്നു. പണ്ഡിതർ ജനങ്ങളെ ആ തെറ്റിൽ നിന്നും
വിലക്കിയില്ല. ഈ പ്രത്യേക സാഹചര്യത്തിലായിരുന്നു 
ഇബ്നു തൈമിയ്യയുടെ രംഗപ്രവേശം.
ഇബ്നു തീമിയ്യ യാതൊരു കൂസലും കൂടാതെ 
അവകൾ ശിർക്കാണെന്നുറക്കെ പറഞ്ഞു.
ഇബ്നു ഹജർ(റ) പോലും ഈ വിഷയം മനസ്സിലാക്കാതെ ഇബ്നുതൈമിയ്യയെ സംബന്ധിച്ചു ശരിക്കും പഠിക്കാതെ അഭിപ്രായം
പറയുകയാണുണ്ടായത് ."
( പേജ്: 2/150 )

നദ്‌വിയുടെ അബദ്ധവാദങ്ങളാണിതൊക്കെ.

ഇതെല്ലാം വിശദമാക്കി കൊണ്ട് പ്രഗത്ഭ പണ്ഡിതനായിരുന്ന മർഹും ചാലിയം എ.പി.അബൂബക്കർ മുസ്‌ലിയാർ (ന: മ:) 
[ വഫാത്ത് ഹി: 1436 ജമാ: ആഖിർ 28 ]
രചിച്ച  ചെറു പുസ്തകം 2000 ജൂണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.