ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 12 January 2021

സമസ്തയും MDP യും ?

 *MDP വന്നതും പിന്നെ പോയതും*


കോഴിക്കോട്ടു നിന്നു പട്ടാമ്പിക്കാരൻ

ഫാറൂഖ് മൗലവി വിളിച്ചു കാണണമെന്നു പറഞ്ഞു. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് ഞാൻ മൗലവിയെ കണ്ടു. സുന്നികൾക്ക് ഒരു രാഷ്ട്രയ സംഘടന ഉണ്ടാകേണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു സംഘടന ഉണ്ടാവുകയാണെന്നും സമസ്തയിലെ മുഴുവൻ പണ്ഡിതന്മാരുടെയും പിന്തുണ പാർട്ടിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു,


 അച്ചടിച്ച നീണ്ട ഒരു പ്രസ്താവനയുടെ കോപ്പി അദ്ദേഹം എനിക്കു തന്നു. അതൊരു പ്രതിജ്ഞാ ഫോറമായിരുന്നു. സുന്നികളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും രംഗത്തിറങ്ങാനും ത്യാഗങ്ങൾ സഹിക്കാനും ഞാൻ തയാറാണെന്നായിരുന്നു പ്രതിജ്ഞാ പത്രത്തിന്റെ ഉള്ളടക്കം. ഞാനതു വാങ്ങി കീശയിലിട്ടു.


പിന്നാലെ പാലക്കാട്ട് നടക്കുന്ന കൺവൻഷനിലേക്കു എനിക്കു ക്ഷണം വന്നു. ഞാനന്നു ജോലി ചെയ്തിരുന്ന പത്രത്തിന്റെ ലേഖകനായിട്ടാണു പക്ഷേ ഞാൻ പാലക്കാട്ടേക്കു പോയത്.


പാലക്കാട്ട് ഐ എം എ ഹാളിലായിരുന്നു കൺവൻഷൻ. മഞ്ഞക്കുളം സിയാറത്തിനു ശേഷം കൺവൻ തുടങ്ങി. വേദിയുടെ മുൻനിരയിൽ ഫാറൂഖ് മൗലവിക്ക് പുറമെ നാട്ടിക മൂസ മൗലവി, സി എം ഹംസ മൗലവി തുടങ്ങി പേരറിയുന്നവരും അറിയാത്തവരുമായി കുറെ പേരുണ്ടായിരുന്നു. സുന്നികൾ അന്നനുഭവിച്ചുകൊണ്ടിരുന്ന രാഷ്ടീയ അവഗണകളെക്കുറിച്ചും പീഢനങ്ങളെക്കുറിച്ചും പ്രസംഗങ്ങൾ നടന്നു. ഒടുവിൽ സംഘടനയുടെ പേരു് പ്രഖ്യാപിച്ചു - മുസ്ലിം ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ - MDP.  സംഘടനയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു -നാട്ടിക വി മൂസ മൗലവി പ്രസിഡണ്ട്, ഫാറൂഖ് മൗലവി ജന.സെക്രട്ടറി. ശംസുൽ ഉലമ ഇ കെ അബൂബക്ർ മുസ്ലിയാർ ചെയർമാനായി ഉപദേശക സമിതിയും പ്രഖ്യാപിച്ചു.


തുടർന്നു തെരഞ്ഞെട്ടക്കപ്പെട്ട പ്രസിഡണ്ടിന്റെ നയപ്രഖ്യാപന പ്രസംഗം.

സുന്നി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാവകാശങ്ങൾ പിടിച്ചു വാങ്ങുന്നതിനു പാർട്ടി ഏതറ്റം വരെയും പോകുമെന്നു നാട്ടിക പ്രഖ്യാപിച്ചപ്പോൾ IMA ഹാൾ കിടുങ്ങുന്ന തക്ബീർ മുഴങ്ങി!


കൺവൻഷൻ പിരിഞ്ഞ ശേഷം നഗരത്തിലെ ഒരു ഹോട്ടലിൽ പത്രസമ്മേളനം. ഏറെ കാത്തിരുന്നിട്ടും പത്രസമ്മേളനം തുടങ്ങുന്നില്ല. ഞാൻ അകത്ത് ചെന്ന് അന്വേഷിച്ചു, അപ്പോഴാണ് അറിയുന്നത്  പ്രസിഡണ്ടിനെ കാൺമാനില്ല!

lMAഹാളിൽ നിന്നിറങ്ങി അദ്ദേഹം എങ്ങോട്ടു പോയി എന്ന് ആർക്കും അറിഞ്ഞുകൂട! പ്രസിഡണ്ട് വളരെ അത്യാവശ്യമായ ഒരു കാര്യത്തിനു വേണ്ടി പോയതാണെന്നു പറഞ്ഞു വൈ. പ്രസിഡണ്ട് സിഎം ഹംസ മൗലവിയെ വച്ചു പത്രസമ്മേളനം നടത്തി.


പിറ്റേന്നു വാർത്ത വന്നപ്പോഴാണ് തമാശ -

ഞാനങ്ങനെ ഒരു കൺവൻഷനു പോയിട്ടേ ഇല്ലെന്നു നാട്ടിക മൂസ മൗലവി! തൊട്ടുപിന്നാലെ പ്രസിഡണ്ടു സ്ഥാനം രാജിവച്ചതായി മറ്റൊരു പ്രസ്താവന. അതിനും പിന്നാലെ പ്രസിഡണ്ട് എന്ന അധികാരം ഉപയോഗിച്ചു സംഘടന തന്നെ പിരിച്ചുവിട്ടതായി മൂന്നാമതൊരു പ്രസ്താവന!


കുറച്ചു ദിവസങ്ങൾക്കു ശേഷം നാട്ടിക മൂസ മൗലവി ഞങ്ങളുടെ പത്രാഫീസിൽ കയറി വന്നു. നിലവിലെ സൗഹൃദം വച്ച് മൗലവിയെ ഞങ്ങൾ ചോദ്യം ചെയ്തു, 'താങ്കളെ സ്റ്റേജിൽ ഞാൻ കണ്ടതാണല്ലോ. മുഴുവൻ പരിപാടികൾക്കും ഞാൻ ദൃക്സാക്ഷിയുമാണല്ലോ' -ഞാൻ പറഞ്ഞു. തലപ്പാവ് ഊരി മേശപ്പുറത്ത് വച്ച് തലയാകെ ഒരു മാതിരി പിരാന്തൻ മാന്തൽ മാന്തിയിട്ട് പൊറുതിമുട്ടിയ ആളെപ്പോലെ മൗലവി പറഞ്ഞു: "അതൊന്നും പറയണ്ടന്റ മക്കളെ,

അങ്ങനെ ചിലതൊക്കെ അങ്ങ് സംഭവിച്ചു;നിങ്ങളതു വിട്, നമുക്ക് വേറെ ചിലത് പറയാനുണ്ട്... "

അങ്ങനെ മൂസ മൗലവി വന്ന കാര്യം പറഞ്ഞു തുടങ്ങി...

         -ഒ എം തരുവണ fb പോസ്റ്റ്