🔵🟣🔵🟣🔵🟣🔵🟣🔵
*തറാവീഹ് റക്അത്ത് വിവാദം*
*മൗലവിമാർക്ക് അടിപതറി*
*1997ലെ വാറോല*
*2018ൽ പ്രമാണം!!*
➖➖➖➖➖➖➖➖➖➖➖
സുന്നികൾക്ക് അന്നും ഇന്നും തറാവീഹ് ഇരുപതു റക്അത് തന്നെ. കാരണം, സ്വാഹാബികൾ അങ്ങനെയാണ് നബി(സ)യിൽ നിന്ന്കണ്ട് മനസ്സിലാക്കി പഠിപ്പിച്ചുതന്നത്.പണ്ഡിതന്മാരൊക്കെ അവരുടെ ഗ്രന്ധങ്ങളിൽ പഠിപ്പിക്കുന്നതും ഇത് തന്നെയാണ്.
രണ്ട് മറുപടിയാണ് ഇതിന് മൗലവിമാർ പറഞ്ഞിരുന്നത്. ഒന്ന്,സ്വഹാബികൾ ചെയ്തത് തെളിവല്ല. രണ്ട്, സ്വാഹാബികൾ 20 റക്അത്ത് നിസ്കരിച്ചു എന്നത് സ്വഹീഹല്ല ,
വാറോലയാണ്.കിതാബിൽ പറയുന്നത് ശരിയല്ല.
മൗലവി എഴുതുന്നു :
"നബിയോ സ്വാഹാബി വാര്യൻമാരോ തറാവീഹ് 20 റക്അത്ത് നമസ്കരിച്ചത് യാതൊരു ന്യൂനതയുമില്ലാത്ത സ്വഹീഹായ പരമ്പരയോടു കൂടി ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല. തറാവീഹ് 23 സ്ഥാപിക്കുവാൻ കിതാബുകളിൽ ഉദ്ധരിക്കുന്ന ഒരു തെളിവ്പോലും സ്വഹീഹായിട്ടില്ല.വാറോലകൾ ഉദ്ധരിച്ചു തൃപ്തിപ്പെടുകയാണവർ. "
*അൽ ഇസ്‌ലാഹ് പു :2 ലക്കം 1പേജ് :6 (1997)*
എന്നാൽ 2018 ജൂണിൽ പുറത്തിറങ്ങിയ അൽ ഇസ്‌ലാഹ് മാസികയിൽ അവർ തന്നെ സമ്മതിക്കുന്നു, സ്വാഹാബികൾ 20 റക്അത്ത് നിസ്കരിച്ചവരായിരുന്നുവെന്നും അങ്ങനെ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട് എന്നും.!!
മൗലവി എഴുതുന്നു :
"ഉബയ്യിബ്നു കഅബ് (ഉമർ (റ) തറാവീഹിന്ന് ഇമാമായി നിച്ശയിച്ച സ്വഹാബി )റമദാനിലെ രാത്രി നിസ്കാരം 20 റക്അത്ത് നിസ്കരിക്കുകയും മൂന്ന് റക്അത്ത് കൊണ്ട് വിത്റാക്കുകയും ചെയ്തിരുന്നുവെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.
(മജ്മൂഉ ഫതാവാ ഇബ്നു തൈമിയ്യ 23/113)
".... സ്വഹാബിയായ സാഇബ് ബിൻ യസീദി(റ)ൽ നിന്നും ഉദ്ധരിക്കുന്നു സാഇബ് പറഞ്ഞു :
അവർ (സ്വാഹാബികൾ)റമദാനിൽ 20 റക്അത്ത് നിസ്കരിച്ചിരുന്നു.... ഇതിന്റെ പരമ്പര കുറ്റമറ്റതാണ്,സ്വഹീഹാണ്.
സനദിലെ മുഴുവൻ വ്യക്തികളും വിശ്വസ്ഥരാണ്.സനദിലുള്ളവർ പരസ്പരം കേട്ടിട്ടുണ്ട് "
*(അൽ ഇസ്‌ലാഹ് 2018 ജൂൺ പേജ് :32,33)*
ഇമാം ബൈഹഖി(റ)യുടെ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച പണ്ഡിതന്മാരെ മൗലവി തുടർന്ന് പരിചയപ്പെടുത്തുന്നു:
1- ഇമാം അബൂ സകരിയ്യ അന്നവവി (റ)
2-ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ
3-അബൂ സുർഅ അൽ ഇറാഖി(റ)
4-ബദ്റുദ്ധീൻ അൽ ഐനി(റ)
5-സിറാജുദ്ധീൻ ഇബ്നുൽ മുലഖൻ (റ)
6-ജലാലുദ്ധീൻ അ സ്സുയൂത്വി(റ)
7-തഖിയുദ്ധീനു സ്സുബ്ഖി (റ)
8-മുല്ലാ അലിയ്യുൽ ഖാരി(റ)
9-നൈമവി(റ)
10-ഇബ്നു ബാസ്
(അൽ ഇസ്‌ലാഹ് 2018 ജൂൺ പേജ് 33)
ഈ പണ്ഡിതന്മാരൊക്കെ സ്വഹാബത് 20 റക്അത് തറാവീഹ് നിസ്കരിച്ചു എന്ന റിപ്പോർട്ട് സ്വഹീഹാണ് എന്ന് പ്രഖ്യാപിച്ചവരാണ്.
ഇതിനെ കുറിച്ചാണ് മൗലവിമാർ വാറോല എന്ന് പറഞ്ഞിരുന്നത്.
പാവം, കുറേ ആളുകൾ മൗലവിമാരെ വിശ്വസിച്ചു തറാവീഹ് 8ഉം 11മൊക്കെ
നിസ്കരിച്ചു,റമദാനിലെ അമലുകളൊക്കെ
നഷ്ട്ടമായി.മൗലവിമാർ അന്ന് പറഞ്ഞതൊക്കെ
തെറ്റാണെന്ന് ഇപ്പോൾ കുമ്പസരിക്കുന്നു.
ഇനി അധികം കാത്ത് നിൽക്കേണ്ടതില്ല,
ഒറ്റപ്പെടും മുമ്പ് രക്ഷപ്പെടുക.
✍️Aboohabeeb payyoli
⏹️⏺️⏹️⏺️⏹️⏺️⏹️⏺️⏹️⏺️⏹️