*വിശുദ്ധ റമളാന്‍ വരവായി:-*
*അത്താഴസമയവും പുത്തന്‍വാദികളുടെ തെറ്റുദ്ധരിപ്പിക്കലും!*
*വ്രതം പാഴ്,വേല ആവാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കുക!!:-*
==================
നമ്മുടെ കൊച്ചു കേരളത്തിലുള്ള പുത്തന്‍വാദികളായ മുജാഹിദ്-ജമാഅത്തേ ഇസ്ലാമിക്കാര്‍ അവരുടെ പ്രഭാഷണ ങ്ങളിലും പുസ്തകങ്ങളിലും പഠിപ്പിക്കുന്ന ഒരുകാര്യമാണ്, റമളാനില്‍ സുബ്ഹിവാങ്ക് കേട്ടതിന്നു ശേഷവും ആവശ്യം തീരുവോളം ഭക്ഷണം കഴിക്കാം എന്നൊരു വാദം! അതിനായി അവര്‍ ഇമാം അബൂദാവൂദ്(റ)വും മറ്റും റിപ്പോറ്ട്ട് ചെയ്ത ഒരു ഹദീസ് തെളിവായി ഉദ്ധരിക്കറുമുണ്ട്, ആ ഹദീസ് ഇങ്ങനെ വായിക്കാം.
عَن أبي هريرة قال: قال رسول الله صلى الله عليه وسلم:[إِذَا سَمِعَ أَحَدُكُمُ النِّدَاءَ وَاْلإِنَاءُ عَلىَ يَدِهِ فَلاَ يَضَعْهُ حَتَّى يَقْضِيَ حَاجَتَهُ مِنْهُ]. (أَبُو دَاوُدْ)
അബൂഹുറൈറ(റ) റിപ്പോറ്ട്ട് ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ വാങ്ക് കേട്ടാ ല്‍ നിങ്ങളുടെ ആവശ്യംപൂര്‍ത്തിയാകുന്നതു വരെ പാത്രം വെക്കേണ്ടതില്ല" (അബൂദാവൂദ്). ഈ ഹദീസാണ് കേട്ടതു പകുതി കേള്‍ക്കാത്തത് പകുതി എന്നരീതിയില്‍ പുത്തന്‍വാദികള്‍ തെളിവായി പറയാറുള്ളത്.ഇതുപോലെ അബൂ ദാവൂദില്‍ തന്നെ മറ്റൊ രു ഹദീസും കൂടി കാണാം അതിങ്ങനെ വായിക്കാം
قَالَ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ: لاَ يَمْنَعَنَّ مِنْ سُحُورِكُمْ أَذَانُ بِلاَلٍ-الخ (أَبُو دَاوُدْ)
നബി(സ്വ) പറയുന്നു: നിങ്ങള്‍ അത്താഴം കഴിക്കുന്നതില്‍ നിന്നും ബിലാല്‍(റ) വിന്റെ വാങ്ക് നിങ്ങളെ തടയാതിരിക്ക ട്ടെ. (അബൂദാവൂദ്-ഹദീസ്-നമ്പര്‍-2346).
ഇമാം ബുഖാരീ(റ)യും ഇമാം മുസ്,ലിം(റ)യും റിപ്പോറ്ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം
قَالَ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ: أَنَّ بِلَالاً يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُؤَذَِّنَ ابْنُ أُمِّ مَكْتُومْ (بُخَارِي- مُسْلِمْ)
നബി(സ്വ) പറയുന്നു: നിശ്ചയം ബിലാല്‍(റ) രാത്രിയില്‍ വാങ്ക് കൊടുക്കുന്നവരാണ്, ആകയാല്‍ ഇബ്നു ഉമ്മിമക്തൂം വാങ്ക് കൊടുക്കുന്നതുവരെ നിങ്ങള്‍ ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തോളൂ.(ബുഖാരീ-മുസ്,ലിം)
നബി(സ്വ)യുടെ കാലത്ത് രാത്രിയില്‍ രണ്ട്വാങ്ക് കൊടുക്കാറുണ്ടായിരുന്നു തഹജ്ജുദിന്റെ സമയത്ത് സയ്യിദുനാ ബിലാല്‍(റ)വും സുബ്ഹിവാങ്ക് സയ്യിദുനാ ഇബ്നു ഉമ്മിമക്തൂം(റ)വുമായിരുന്നു നിര്‍,വ്വഹിച്ചിരുന്നത്, സുബ്ഹി ന്റെ കുറേ മുമ്പ് ബിലാല്‍(റ) കൊടുക്കുന്ന വാങ്ക് കേട്ടെന്നു കരുതി നിങ്ങള്‍ അത്താഴം കഴിക്കല്‍ നിര്‍ത്തേണ്ടതില്ലെ ന്നാണ് നിങ്ങള്‍ ആവശ്യം പൂര്‍ത്തിയായശേഷം പാത്രം വെച്ചാല്‍ മതിയെന്നാണു ഹദീസില്‍ പറഞ്ഞതിന്റെ ഉദ്ധേശം.
എന്ന് പൂര്‍.വ്വീകരായ ലക്ഷക്കണക്കിനു ഹദീസുകള്‍ മനപ്പാടമുള്ള ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ എന്തു പറഞ്ഞുവെന്നു നമുക്ക് നോക്കാം. ഇമാംനവവീ(റ) തന്റെ(ശറഹുല്‍മുഹദ്ദബ്:6/333)ലും, അതേപോലെ ഇമാംശിഹാബു ദ്ദീന്‍ ഇബ്നുറസ്,ലാന്‍അര്‍,റംലീ(റ) തന്റെ(ശറഹുസുനനിഅബീദാവൂദ്:10/342)ലും, അല്ലാമാ അബുല്‍ഹസന്‍അസ്സിന്ദീ (റ) തന്റെ(ശറഹു സുനനിഅബീദാവൂദ്:2/635)ലും, ഹാഫിളുസ്സുയൂത്വീ(റ) തന്റെ(മിര്‍ഖാത്തുസ്സ്വുഊദി ഇലാസുനനി അബീദാവൂദ്:2/601)ലും തുടങ്ങി പൂര്‍,വ്വീകരായ ഇമാമുകളൊക്കെ പുത്തന്‍വാദികള്‍ ഉദ്ധരിച്ച് ജനങ്ങളെ കബളിപ്പി ക്കാറുള്ള ഹദീസ് സയ്യിദുനാ ബിലാല്‍(റ) രാത്രിയില്‍ കൊടുക്കുന്ന വാങ്കിനെ കുറിച്ചാണെന്നും ആ വാങ്ക് കേട്ടാലും ഭക്ഷണം കഴിക്കാമെന്നുമാണ്, മറിച്ച് ഇബ്നു ഉമ്മി മക്തൂം(റ) സുബ്ഹിവാങ്ക് കൊടുക്കുന്നത് കേട്ടാല്‍ കേട്ടയുടന്‍ ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലും നിര്‍ത്തിവെക്കണമെന്നാണു എല്ലാ ഇമാമുകളും പഠിപ്പിച്ചിട്ടുള്ളത്.
എന്തിനേറെ പറയണം പുത്തനാശയക്കാര്‍ അവരുടെ നേതാക്കളും അവര്‍ക്ക് സ്വീകാര്യരായ പണ്ഡിതന്മാരുമായി പരിചയപ്പെടുത്താറുള്ള ആളുകള്‍ പഠിപ്പിക്കുന്നതു കൂടി നമുക്ക് പരിശോധിക്കാം.
ഇബ്നുതൈമിയ്യക്കു ശേഷം ഒഹാബീ പ്രസ്ഥാനത്തിന്റെ പതാക വാഹകനായി മുജാഹിദ് സെന്റര്‍-കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച "ഇസ്ലാഹീപ്രസ്ഥാനചരിത്രത്തിനൊരാമുഖം" എന്ന ബുക്കില്‍ ഒഹാബികള്‍ തന്നെ പരിചയപ്പെടു ത്തിയ "ഇബ്നുല്‍ഖയ്യിം" പറയുന്നത് കാണുക:
بَابُ الرَّجُلِ يَسْمَعُ النِّدَاءَ وَالْإِنَاءُ عَلَى يَدِهِ:- وَذَهَبَ الْجُمْهُورُ إِلَى امْتِنَاعِ السُّحُورِ بِطُلُوعِ الْفَجْرِ وَهُوَ قَوْلُ الْأَئِمَّةِ اْلأَرْبَعَةِ وَعَامَّةُ فُقَهَاءِ الْأَمْصَارِ، وَرُوِيَ مَعْنَاهُ عَن عُمَرَ وَابْنُ عَبَّاسٍ. ......... وَاخْتَلَفَ النَّاسُ هَل يَجِبُ الْقَضَاءُ فِي هَذِهِ الصُّوَرِ ؟ فَقَالَ الْأَكْثَرُونَ: يَـجِبُ. (تَهْذِيبُ السُّنَنْ:2/1049)لِابْنِ الْقَيِّمِ الْجَوْزِيَّة.
"ഒരാളെ കുറിച്ചുള്ള അധ്യായം, അദ്ധേഹം വാങ്ക് കേള്‍ക്കുന്നു അയാളുടെ കയ്യില്‍ ഭക്ഷണ പാത്രമുണ്ട്" എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് ഇബ്നുല്‍ഖയ്യിം പറയുന്നു: "പ്രഭാതം വെളിവായാല്‍ പിന്നെ അത്താഴം കഴിക്കാന്‍ പാടില്ലെന്നാണ് ഭൂരി ഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്, നാലു മദ് ഹബിന്റെ ഇമാമുകളും ലോകത്തുള്ള കര്‍മ്മശാസ്ത്ര ഇമാമുകളും അങ്ങിനെയാണു പറഞ്ഞിട്ടുള്ളത്, മഹാന്മാരായ ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും മഹാനായ ഉമര്‍(റ)വില്‍ നിന്നും അങ്ങനെ റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, .... ഇങ്ങനെ പ്രഭാതം വിടര്‍ന്ന ശേഷം ഭക്ഷണം കഴിച്ചവന്‍ നോമ്പ് ഖളാഉ വീട്ടണോ എന്ന കാര്യ ത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഭൂരിഭാഗം ഇമാമുകളും പറഞ്ഞിട്ടുള്ളത് ഖളാഉ വീട്ടല്‍ നിര്‍ബന്ധമാണ് എന്നാണ്". ഇബ്നുല്‍ ഖയ്യിമിന്റെ (തഹ്ദീബുസ്സുനന്‍:2/1049)ല്‍ പറയുന്നതായി കാണാം. അതേപോലെ സൗദിയിലെ സലഫീ പണ്ഡിതന്മാര്‍ പറയുന്നതു കൂടി ഉദ്ധരിക്കാം - സലഫീ നേതാക്കളോട് ചോദ്യം:-
اَلسُّؤَالُ: مَا حُكْمُ الْأَكْلِ وَالشُّرْبِ وَالْمُؤَذِّنُ يُؤَذِّنُ أَوْبَعْدَ الْأَذَانِ ؟
اَلْجَوَابُ: اَلْحَدُّ الْفَاصِلُ الَّذِي يَمْنَعُ الصَّائِمَ مِنَ اْلأَكْلِ وَالشُّرْبِ هُو طُلُوعُ الْفَجْرِ لِقَوْلِ اللهِ تَعَالَى: (وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضِ مِنَ الْخَيْطِ الْأَسْوَدِ) [البقرة: 187]. وَلِقَوْلِ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمْ (كُلُوا وَاشْرَبُوا حَتَّى يُنَادِي ابْنُ أُمِّ مَكْتُومْ) . فَالْعِبْرَةُ بِطُلُوعِ الْفَجْرِ.. فَإِذَا كاَنَ الْمُؤَذِّنُ ثِقَةً, وَيَقُولُ إِنَّهُ لاَيُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ فَإِنَّهُ إِذَا أَذَّنَ وَجَبَ الْإِمْسَاكُ بِمُجَرَّدِ سَمَاعِ أَذَانِهِ.- الخ (كِتَابُ الدَّعْوَة - اِبْنُ عُثَيْمِينْ 2/146-148), وَ(فَتَاوَى عُلَمَاءِ الْبَلَدِ الْحَرَامِ:ص: 294,293,282 )
ചോദ്യം: വാങ്ക് കൊടുക്കുന്ന സമയത്ത് അത്താഴം കഴിക്കുന്നതിന്റെ വിധി എന്താണ്? അല്ലെങ്കില്‍ വാങ്ക് കൊടുത്ത് കഴിഞ്ഞ ശേഷം അത്താഴം കഴിക്കുന്നതിന്റെ വിധി എന്താണ്?
ഉത്തരം:- അത്താഴം കഴിക്കുന്നവരെ അതിനെ തൊട്ട് വിലങ്ങുന്നത് ഫജ്റ് സ്വാദിഖ് വെളിവാകലാണ്, കാരണം അല്ലാഹു ഖുര്‍ആനില്‍ അങ്ങിനെയാണു പറഞ്ഞിട്ടുള്ളത്, ഫജ്,റുസ്വാദിഖ് വെളിവാകുന്നതു വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തോളൂ എന്നാണ്. നബി(സ്വ) പറഞ്ഞിട്ടുള്ളത്:"ഇബ്നു ഉമ്മിമക്ത്തൂം വാങ്ക് കൊടുക്കുന്നതു വരെ നിങ്ങള്‍ ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്തോളൂ" എന്നാണ്‍, അപ്പോള്‍ പരിഗക്കേണ്ടത് പ്രഭാതമാവലിനെയാണ്, വാങ്ക് കൊടുക്കുന്ന വ്യക്തി വിശ്വസ്ഥനും സമയത്തു മാത്രം വാങ്ക് കൊടുക്കുന്നവനുമാണെങ്കില്‍ അയാളുടെ വാങ്ക് കേട്ടമാത്രയില്‍ തന്നെ ഭക്ഷണം കഴിക്കല്‍ നിറുത്തേണ്ടതാണ്.(സലഫീ നേതാവ് ഇബ്നുഉസൈമീന്‍ തന്റെ(കിത്താബുദ്ദഅവ:2/146-148)പേജുകളിലും, സൗദീ സലഫീപണ്ഡി തരുടെ ഫത്,വകളുടെ സമാഹാരമായ (ഫതാവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282-293-294)ലും വിവരിക്കുന്നതായി കാണാ വുന്നതാണ്. മുഹമ്മദ് സ്വാലിഹ് അല്‍ഉസൈമീന്‍ എന്ന സലഫീ നേതാവിനോട് വീണ്ടും ചോദ്യം:-
سُئِلَ: بَعْضُ الْأَشْخَاصِ يَأْكُلُونَ وَالْأَذَانُ الثَّانِى يُؤّذَّنُ فِي الْفَجْرِ فَهَلْ صِيَامُهُمْ صَحِيحٌ؟
فَأَجَابَ: فَضِيلَتُهُ بِقَوْلِهِ: إِذَا كَانَ الْـمُؤَذِّنُ عَلىَ طُلُوعِ الْفَجْرِ يَقِينًا فَإنَّهُ يَـجِبُ اْلإِمْسَاكُ مِنْ حِينِ أَنْ يَسْمَعَ الـْمُؤَذِّنَ فَلاَ يَأْكُلُ أَوْيَشْرَبُ- الخ (مَجْمُوعُ فتَاوَى وَرَسَائِلْ : 19/297-298 ) لِمُحَمَّدِ بْنِ صَالِحِ بْنِ عُثَيْمِينْ.
ചോദ്യം:- ചിലയാളുകള്‍ സുബ്ഹിവാങ്ക് കേട്ടിട്ടും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു, അവരുടെ നോമ്പ് സ്വീകാര്യമാണോ ?
ഉത്തരം:- വാങ്ക് കൊടുക്കുന്ന വ്യക്തി സുബ്ഹി വാങ്കാണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടന്‍ ഭക്ഷണം കഴിക്കല്‍ നിറുത്തല്‍ നിര്‍ബന്ധമാണ്, പിന്നെ തിന്നാനോ കുടിക്കാനോ പാടില്ല. ഉസൈമീനിന്റെ (മജ്മൂഉ ഫത്താവാ വറസാഇല്‍: 19/297-298)ല്‍ പറയുന്നതായി കാണാം.
ഇങ്ങനെ വേറെയും സലഫീ പണ്ഡിതര്‍ പറയുന്നതായി കാണാം. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഒഹാബീ പ്രസ്ഥാനം പിളര്‍ന്ന സമയത്ത് എം ഐ മുഹമ്മദലി സുല്ലമി എന്ന ഒഹാബീ നേതാവു തന്നെ "ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും" എന്നപേരില്‍ ഒരു ബുക്ക് എഴുതി അതില്‍ പറഞ്ഞത് "കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തോട് ആശയത്തിലും ആദര്‍ശത്തിലും പൂര്‍ണ്ണ മായി യോജിപ്പുള്ള ഒരു സംഘടനയും വേറെ ലോകത്തില്ലാ" എന്നാണ്. ഈ സത്യം.– എല്ലാവരും തിരിച്ചറിയുക വിവരമില്ലാതെയും ഇസ്,ലാമിക പ്രമാണങ്ങളെ പഠിക്കാതെയും സത്യവിശ്വാസികളുടെ നോമ്പ് നിശ്ഫലമാക്കാ ന്‍ ശ്രമിക്കുന്ന പുത്തന്‍വാദികളുടെ തെറ്റുദ്ധരിപ്പിക്കലിനേയും കബളിപ്പിക്കലിനേയും നാം സൂക്ഷിക്കുക.- അല്ലാഹു തൗഫീഖ് നല്‍കട്ടെ-ആമീന്‍
===================
*Abu Yaseen Ahsani – Cherushola*
ahsani313@gmail.com
…………………………….
Posted Date:- 12-04-2021 (Monday)
+++++++++++++++++++