#ശരീരം_പ്രദർശിപ്പിക്കുന്നത്_സ്വാതന്ത്ര്യമാണെങ്കിലത്_മറക്കുന്നതും_സ്വാതന്ത്ര്യമാണ്...!
മറ്റുള്ളവർ കാണാതിരിക്കാൻ ശരീരം മറക്കുന്നത് സ്വതന്ത്രമില്ലായ്മയാണത്രെ... അത് ലോകം പറയുന്നതല്ല- ചില പ്രത്യേക തരം രോഗമുള്ളവർ പറയുന്നതാണ്...!...എന്റെ ശരീരം ഒരു വായിൽ നോക്കിയും ആസ്വദിക്കുന്നത് എനിക്കിഷ്ടമല്ല. അതിനാൽ ഞാനത് മറ്റുള്ളവരിൽ നിന്ന് മറയ്ക്കുന്നു.അത്തരം കാര്യങ്ങൾ ഇഷ്ടപ്പെടാത്തവരും ശരീരം മറക്കുന്നു.കോളേജിലൊഴികെ,എന്റെ ഇഷ്ട വസ്ത്രം പർദ്ധയാണ് .അതാണെന്റെ ഇഷ്ടം... സ്വന്തം ശരീരം മറ്റുള്ളവർ നോക്കി ആസ്വദിക്കുന്നത് ഇഷ്ടമുള്ളവർ- ശരീരം മറച്ച് കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ടതില്ല. അത്തരക്കാരെ ധൈര്യമായി കാണിച്ചോളൂ... ആർക്കും പരാതിയില്ല. ശരീരം മുഴുവൻ മറക്കാത്തവരെല്ലാം മറ്റുള്ളവർ കാണാൻ സ്വയം ഇഷ്ടപ്പെടുന്നവരാണെന്നൊന്നും എന്റെ വരികളിൽ നിന്നാരും കണ്ടെത്തില്ലെന്നു കരുതട്ടെ.
കഴിഞ്ഞയാഴ്ച-കൂട്ടുകാരിയുടെ രക്തമൂറ്റിക്കുടിക്കുന്നൊരു പൂവാല സീൻ...!... ന്റുമ്മോ... ഓൾക്കൊരു പ്രശ്നവുമില്ല. കാണാൻ കൊള്ളാവുന്ന പെൺപിളേളരെ ആണുങ്ങൾ നോക്കിയെന്നിരിക്കുമെന്ന-എവിടെയോ കേട്ട് മറന്ന പഞ്ച് ഡയലോഗ്...ഇന്നാ കണ്ടോളൂ എന്ന രൂപത്തിൽ കാട്ടിക്കൊടുക്കുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ ''പോടീ മരമാക്രീ... '' ... എന്ന കമന്റ്... പ്രദർശിപ്പിക്കാൻ പറ്റുന്നതും പറ്റാത്തതുമായ അതിർവരമ്പ് ചോദിച്ചപ്പോൾ '' അടുത്ത മോഡലിറങ്ങുമ്പോൾ പറയാമത്രെ...''... ''ന്റെ സാറേ...പിന്നെ ചുറ്റിലുമുള്ളതൊന്നും കാണാൻ പറ്റൂല്ലാ...''... ആയിക്കോട്ടേട്ടോ, ബട്ട്,,, ചുറ്റിലുമുള്ളവരെ കാണിക്കാൻ ഞങ്ങൾക്കും പറ്റൂല്ലാ...മനസതങ്ങ് സമ്മതിക്കണില്യ...സോറീ സാർ...!
ഫാതിമാ റഷീദ്