ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 19 April 2021

വഹാബികളുടെ ആദ്യത്തെ പെൺ ദൈവം ഹാജറാ ബീവി[റ]❗


 *വഹാബികളുടെ ആദ്യത്തെ പെൺ ദൈവം ഹാജറാ ബീവി[റ]❗*

👇👇👇👁️👁️👁️


✍️ മാർഗങ്ങൾ ഒരുപാടുണ്ടെങ്കിലും അഭൗതിക മാർഗത്തിൽ വഹാബീ ദൈവത്തെ തളച്ചിരിക്കുകയാണ് മൗലവിമാർ...സഹായിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന് മുസ്ലിംകൾ ഉറച്ച് വിശ്വസിക്കുമ്പോളും അഭൗതിക മാര്ഗത്തിലുള്ള സഹായം മാത്രം പടച്ചോനും ഭൗതിക മാർഗം സൃഷ്ടികൾക്കും വീതം വച്ച് കൊടുത്തിരിക്കുകയാണ് വഹാബീ മതം... 


            അഭൗതിക മാർഗത്തിലൂടെ പടച്ചോനിൽ നിന്ന് കിട്ടിയ ഒരു സഹായം പറയാൻ പറഞ്ഞാൽ വഹാബികൾ മാരത്തോൺ ഓട്ടക്കാരെപ്പോലും തോല്പിച്ച് ഓടി രക്ഷപെടും. അഭൗതിക മാർഗത്തിൽ സഹായിക്കുന്നവരാരോ അവരൊക്കെ വഹാബീ മതക്കാർക്ക് പടച്ചോനാണ്. മുസ്ലിംകളെ മുശ്രിക്കാക്കാൻ തട്ടിക്കൂട്ടിയ അഭൗതിക മാർഗം വഹാബികളു‌ടെ കഴുത്തിലാണ് പിടി മുറുക്കിയത്. *സാക്ഷാൽ ദജ്ജാൽ വരെ വഹാബികൾക്ക് പടച്ചോനായി*. പക്ഷേ എന്ത് ചെയ്യാനാണ്... നാണമില്ലാത്തവൻ്റെ ആസനത്തിൽ--- മുളച്ചാലും അത് തണലാണെന്ന പോലെ ,കിളി പോയ വഹാബികൾക്ക് സ്വന്തം ദൈവങ്ങളെ തട്ടിയിട്ട് ഒരടി നടക്കാൻ പറ്റാത്ത കോലത്തിലായി കാര്യങ്ങൾ... വഹാബീ കാര്യാലയത്തിൽ ,മരിച്ചവരെ ജീവിപ്പിച്ച ദജ്ജാലുൾപ്പെടെ ആൺ ദൈവങ്ങൾ കുറേയേറെയുണ്ട്.


             സ്ത്രീ സംവരണങ്ങളുടെ ഇക്കാലത്ത് ,ദൈവീക മേഘലയിലും വഹാബിസം കനത്ത സംഭാവനകൾ നൽകി.സംസം വെള്ളത്തോട് അടങ്ങാൻ കല്പിച്ച് ,അഭൗതിക മാർഗത്തിലൂടെ നിർത്തിച്ച  ഹാജറാ ബീവിയാണ് [റ] വഹാബീ വിശ്വാസ പ്രകാരം ,വഹാബികളുടെ   ആദ്യത്തെ 'പെൺ ദൈവം' ...❗... മണ്ടത്തരങ്ങളുടെ മാസ്മരികതയിൽ വഹാബീ നവോത്ഥാനം അരങ്ങു തകർക്കുമ്പോൾ, കിളി പോയ കുഞ്ഞാടുകൾ, സ്വന്തം നവോത്ഥാന സംവരണ സ്ത്രീ പോരിഷയിൽ വലിയ സന്തോഷത്തിലാണ്.സലഫീ ഫെസ്റ്റും  പെരുന്നാളും ഒന്നിച്ച് വന്ന കോലത്തിൽ ... ഭാവുകങ്ങൾ നേരുന്നു...

*ഖുദ്സി*

19-04-2021