ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 1 August 2018

ഐക്യസംഘം പിരിച്ചുവിടാൻ കാരണം-മൗലവിമാർ പലിശ ഹലാലാക്കിയത്!

⚫⚫
മൗലവിമാർ
പലിശ ഹലാലാക്കി;
ഐക്യസംഘം
പിരിച്ച് വിടേണ്ടി വന്നു.
⚪⚪⚪⚪⚪⚪⚪⚪

1922 ൽ ഐക്യസംഘം എന്ന പേരിലാണ് വഹാബികൾ സംഘടിച്ചത്.  കെ.എം മൗലവിയും കെ.എം സീതിസാഹിബു മൊക്കെയായിരുന്നു നേതാക്കളായുണ്ടായിരുന്നത്.1932ൽ പെട്ടെന്നത് പിരിച്ചുവിടേണ്ടി വന്നു. വഹാബികൾ അതിനു കാരണം പറയുന്നത് നേതാക്കൾ ഉണ്ടായില്ലെന്നാണ്. അത് വിശ്വസിക്കാൻ കൊള്ളില്ല; കാരണം 12 വർഷത്തിനുള്ളിൽ 6 സമ്മേളനങ്ങൾ നടത്താനും ഒരു മാസിക പുറത്തിറക്കാനും കഴിഞ്ഞെങ്കിൽ നേതൃത്വത്തിനു കുറവില്ലെന്നുറപ്പല്ലെ.....!

അപ്പോൾ പിന്നെ എന്തായിരിക്കും കാരണം?.
അത് മറ്റൊന്നുമല്ല,
സീതി സാഹിബിന് ബാങ്ക് തുടങ്ങാൻ മുസ്ലിംകൾക്ക് ബാങ്ക് പലിശ ഹലാലാണ് എന്നൊരു ഫത് വ കെ.എം മൗലവി ശരിപ്പെടുത്തി കൊടുത്തു. ഇതോടെ രംഗം വഷളായി. ഐക്യസംഘം പിരിച്ചുവിടേണ്ടി വന്നു.

കോൺഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കെ.എം മൗലവി ബാങ്ക് പലിശ ഹലാലാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ചതിൽ ഒരാളാണത്രെ. അൽഅമീൻ മാസിക അതിനുപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. അക്കാരണത്താൽ ബന്ധുകൂടിയായ കെ.എം സീതിക്ക് അബ്ദുറഹ്മാൻ സാഹിബിനോട് വലിയ ദേശ്യമായിരുന്നത്രെ !

ചരിത്രം നമുക്ക് വായിക്കാം;
ഇ .മൊയ്തു മൗലവിയുടെ പുത്രൻ
എം റഷീദ് എഴുതുന്നു:

"കെ.എകൊടുങ്ങല്ലൂർ, എസ്.കെ പൊറ്റക്കാട്, പി.പി ഉമർകോയ എൻ.പി മുഹമ്മദ് എന്നിവർ 1978-ൽ കൂട്ടായി രചിച്ച 'മുഹമ്മദ് അബ്ദുറഹ്മാൻ'
എന്ന ബൃഹദ്ഗ്രന്ഥത്തിൽ
രേഖപ്പെടുത്തിയതിങ്ങനെയാണ് : ഐക്യസംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവർത്തകന്മാർ എറണാകുളത്ത് ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിച്ചു.കെ.എം സീതി യാണ് ഇതിന് മുൻകൈ എടുത്തിരുന്നത്. പലിശമുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ. അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന ഒരു മത വ്യാഖ്യാനവും കണ്ടു പിടിച്ചു.ഇത് ചെയ്തത് കെ.എം മൗലവിയായിരുന്നു.ഇതിനു ഹീലതുരിബ എന്ന് പേരിടുകയും ചെയ്തു.ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദമുണ്ടായി. അത് രൂക്ഷ രൂപം പ്രാപിച്ചു. അൽഅമീനിൽ ഹീലതുരിബയെ വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു.എം.സി.സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിന്റെ ഫലമായി മുസ്ലിം ബഹുജനങ്ങൾ ഐക്യസംഘത്തിനു എതിരായി. ബാങ്ക് പ്രവർത്തനം നിറുത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിറുത്തേണ്ടി വന്നത് ഐക്യസംഘം തന്നെ നിറുത്തേണ്ടി വന്നു.

മേൽ പറഞ്ഞ സംഭവ വികാസങ്ങളെ വളരെ വ്യക്തിപരമായാണ് കെ.എം.സീതി സാഹിബ് കണക്കാക്കിയതെന്ന് തോന്നുന്നു. തന്റെ അടുത്ത ബന്ധുവും ബാല്യകാല ചങ്ങാതിയുമായ മുഹമ്മദ് അബ്ദുറഹ്മാനോട് കഠിന ശത്രുവിനോടെന്ന പോലെയാണ് പിന്നീടദ്ദേഹം പെരുമാറിയത്. അബ്ദുറഹ്മാനെ എതിർക്കാൻ ലഭിച്ച ഒരു സന്ദർഭവും മരണം വരെ സീതി സാഹിബ് ഒഴിവാക്കിയില്ല."
 
    മുഹമ്മദ്
    അബ്ദുറഹ്മാൻ
    സാഹിബ്
    പേ: 71,72   എം.റഷീദ്.
    ഐ.പി.എച്ച്.

✍Aboohabeeb payyoli
⏺🔹🔹🔹⏺🔹🔹⏺