മുജാഹിദുകൾ
അല്ലാഹുവിന്
ശരീരവും അവയവങ്ങളും
ഉണ്ടെന്ന് വിശ്വസിക്കുന്നു⁉
നഊദു ബില്ലാഹ്....
⚪⚪⚪⚪⚪⚪⚪⚪⚪
മുജാഹിദ് മൗലവി എഴുതുന്നു:
സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളുംഅവനുണ്ടെന്ന് വിശ്വസിക്കുന്നവരാണ് .(മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത.പേജ് 95)
(മടവൂർ വിഭാഗത്തിലെ KNM ന്റെ പ്രസിഡന്റ് ആയിരിക്കെ മരണപ്പെട്ടുപോയ മങ്കട അബ്ദുൽ അസീസ് മൗലവിയാണ് ഇത് എഴുതിയിട്ടുള്ളത്)
അല്ലാഹുവിന് കയ്യും കാലും കണ്ണും മൂക്കുമുണ്ടെന്ന വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം.
ശെെഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥെെമീന്‍ എന്ന വെക്തിയുടെ പുസ്തകം ജകരിയ്യാ സ്വലാഹി പരിഭാഷപ്പെടുത്തിയ പുസ്തകം ആണ്
( അഹ്ലുസുന്നത്തി വല്‍ ജമാഅ:യുടെ വിശ്വാസം പേജ് 25 )
മുജാഹിദിന്റെ അല്ലാഹു ഇറങ്ങുന്നതെങ്ങിനെയെന്ന് മ്മടെ ബാലുശേരി മൗലവി വിശദീകരിക്കുന്നു... മൂപ്പരാണല്ലോ പടച്ചോനിറങ്ങുന്നത് നേരിട്ടു കണ്ടത്... അല്ലാഹു ഇറങ്ങുന്ന രൂപമാണ് മൂപ്പര് കൈ കൊണ്ട് കാണിക്കുന്നത്.''കണ്ടവൻ മിണ്ടാതിരി കേട്ടവൻ പറയട്ടെ'' എന്ന പഴമൊഴി ഓർമ്മയുണ്ടല്ലോ... അതു കൊണ്ട് ഒരാളും മിണ്ടരുത്... മൂപ്പര് പറയുമ്പോലെ കേട്ടോളണം...അല്ലാഹു ആകാശത്തിലായതുകൊണ്ടാണത്രെ ഇങ്ങനെ... അല്ലാഹു ആകാശം പടക്കുന്നതിനു മുമ്പെവിടെ ആയിരുന്നു താമസം... ആകാശത്തേക്ക് താമസം മാറിയതെന്നാണ്... ഖിയാമത് നാളാകുമ്പോൾ സ്വസുരക്ഷക്കായി പടച്ചോൻ ആകാശത്തു നിന്ന് മാറിയിട്ടാണോ ഇസ്റാഫീൽ[അ] സൂറിൽ ഊതുക...അപ്പോൾ അല്ലാഹു എങ്ങോട് താമസം മാറും...പടച്ചോൻ ആകാശത്തു നിന്ന് മാറുന്നതിനു മുമ്പ് സൂറിൽ ഊതില്ലെന്നുറപ്പാണല്ലോ അല്ലേ...എന്റെ സാറേ എന്തൊരു തള്ളാ നിങ്ങള് തള്ളണത്...മക്കാ മുശ്രിക്കുകളെ സുന്നികൾക്കെതിരെ അണിനിരത്തിയതാണെങ്കിലും ഇത്രയും ഐക്യം പ്രതീക്ഷിച്ചില്ല... ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്ന് കേട്ടിട്ടുണ്ട്...മക്കാ മുശ്രിക്കിനെ ചാരിയാൽ ചന്ദനമിങ്ങനെ മണക്കുമെന്നത് ...ഏതായാലും ബല്ലാത്തൊരു മണമായിപ്പോയി...
മറ്റൊരു മൗലവി- അല്ലാഹു മാത്രമല്ല അർശും ഖദീമാണെന്ന് പ്രഖ്യാപിച്ചു.... പണ്ട് മുതലേ ഒറ്റക്കിരിക്കുന്ന പടച്ചോനിരിക്കട്ടെ ഒരു കൂട്ട്...പടച്ചോനിനി ഒറ്റക്കിരുന്നു ബോറടിച്ചെന്ന പരാതി വേണ്ട.... അതിങ്ങിനെ വായിക്കാം...
"അല്ലാഹു എന്നെന്നും ഉണ്ടായിരുന്നു.അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ട ത്തെ നമുക്ക് സങ്കൽപ്പിക്കാനെ പാടുള്ളതല്ല.അപ്രകാരം തന്നെ അവൻ എന്നും ഉണ്ടായിക്കുകയും ചെയ്യും.അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ടവും ഉണ്ടാകാവതല്ല.അവൻ എന്നെന്നും ഒരേ അവസ്ഥയിൽ മരണമോ നാശമോ ഇല്ലാതെ നിലകൊള്ളുന്നവനാണ്.
ഇതായിരിക്കണം നമ്മുടെ വിശ്വാസം.അപ്പോൾ
അവന്റെ അർശും(സിംഹാസനം)എന്നെന്നും ഉണ്ടായിരിക്കണമല്ലോ."
തൗഹീദും
നാമവിശേഷണങ്ങളും.
കെ.എൻ.എം.
പേജ്:42
അൽമനാർ
ആഗസ്ത് 2017.
ഇമാം റാസി(റ)പറഞ്ഞതെത്ര ശരി,അള്ളാഹു ആകാശത്താണെന്നു വാദിക്കുന്നവർക്ക് അവസാനം അർശും 'ഖദീമാ'ണെന്ന് പറയേണ്ടി വരും.അല്ലാതെ പിടിച്ചു നില്ക്കാനാവില്ല.
(തഫ്സീറുൽ കബീർ)
പക്ഷേ ,അല്ലാഹു ആകാശത്താണെന്ന് പറയുന്ന വഹാബികളെ ഇസ്ലാമിൽ നിന്ന് ചവിട്ടിപ്പുറത്താക്കിക്കൊണ്ട് K. N. M മുഖപത്രമായ 'അൽമനാർ' എഴുതുന്നു : "അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം, മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക. മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരിക്ക് ) ഉദാഹരണമായെടുക്കാം " (അൽമനാർ 1952 ജനുവരി 20)
ഇനി ഒരു സംശയം- 1952 ലെ മുജാഹിദാണോ അതോ 2018ലെ മുജാഹിദാണോ കാഫിർ...?...