ജലാലത്തിന്റെ ഇസ്മായ اللَّهُ
എന്നുച്ചരിക്കുമ്പോൾ എവിടെയാണ് നാവ് മുട്ടിക്കേണ്ടത്...ചിലർ നാവിന്റെ സൈഡ് ഭാഗം അണപ്പല്ലിൽ മുട്ടിക്കുന്നു... ചിലർ നാവിന്റെ അറ്റം മേലേ മുൻ പല്ലിന്റെ അറ്റത്ത് മുട്ടിക്കുന്നു... രണ്ടും തെറ്റാണ്...നിസ്കാരത്തിൽ ഇത്തരത്തിൽ ഉച്ചാരണം തെറ്റി തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയിൽ നിസ്കാരം ശെരിയാകില്ല... ''ല''എന്ന അക്ഷരം ഉച്ചരിക്കുമ്പോൾ നാവിന്റെ അറ്റം എവിടെയാണോ മുട്ടിക്കുന്നത് അതേ സ്ഥലത്ത് മുട്ടിച്ചാകണം اللَّهُ
എന്ന് ഉച്ചരിക്കേണ്ടത്... ഒന്ന് ശ്രമിച്ചു നോക്കൂ...നമ്മിൽ പെട്ട ചിലരെങ്കിലും ഈ വിഷയം ശ്രദ്ധിക്കാത്തവരാണ് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു...
اللَّهُ എന്ന ജലാലത്തിന്‍റെ ഇസ്മില്‍ അഞ്ചു അക്ഷരങ്ങളുണ്ട്. ആദ്യത്തേത് അലിഫ് ആണ്. അതിന്‍റെ ഉച്ചാരണം വ്യക്തമാണല്ലോ. ഇത് മുന്നെയുള്ള വാക്കുമായി കൂട്ടി വായിക്കുമ്പോള്‍ ഉച്ചരിക്കുകയില്ല. രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരങ്ങള്‍ ലാം ആകുന്നു. ആദ്യത്തെ ലാം രണ്ടാമത്തേതില്‍ ലയിപ്പിച്ച് രണ്ടാമത്തേത് ശദ്ദോടു കൂടിയാണ് ഉച്ചരിക്കുക. നാലാമത്തേത് ലാമിനെ നീട്ടാനുപയോഗിക്കുന്ന അലിഫും അഞ്ചാമത്തേത് ഹാഉം ആകുന്നു.
മധ്യത്തിലുള്ള , ശദ്ദുള്ള ലാമിന്‍റെ ഉച്ചാരണത്തെ കുറിച്ചാണ് നമ്മുടെ ചർച്ച. അത് ലാമിന്‍റെ മഖ്റജില്‍ നിന്നു തന്നെ ഉച്ചരിക്കണം. അഥവാ നാവിന്‍റെ തെല്ലും[അറ്റവും] അതിനോടടുത്ത് നാവിന്‍റെ പാര്‍ശ്വങ്ങളില്‍ നിന്ന് അല്പവും മേലേ മുൻ പല്ലുകളുടെ മുരടോട് ചേര്‍ന്ന് ഊനിൽ[മോണ] മുട്ടിച്ച് ഉച്ചരിക്കണം. ജഹ്റ്, ബൈനിയ്യ, ഇസ്തിഫാല്‍, ഇന്ഫിതാഹ്, ദലാഖ എന്നീ സ്വിഫതുകള്‍ ലാമിനുണ്ട്.
ജലാലത്തിന്‍റെ ഇസ്മിലെ ലാമിനു രണ്ടു അവസ്ഥകളുണ്ട്. തഫ്ഖീം, തര്‍ഖീഖ്.
വായ നിറയെ ഉച്ചരിക്കുന്നതിനാണ് തഫ്ഖീം എന്നു പറയുന്നത്. ലാമിനെ തഫ്ഖീം ആക്കുമ്പോള്‍ ض നോട് സമാനമായ ശബ്ദമാണ് പുറപ്പെടുക. അഥവാ ലാമിന്‍റെ മഖ്റജില്‍ ഉച്ചരിക്കുകയും ض ന്‍റേതു പോലെയുള്ള ശബ്ദം വരികയും വേണം.
ഇതു اللَّهُ എന്ന പദത്തിനു മുമ്പുള്ള അക്ഷരത്തിനു ഫത്ഹോ ളമ്മോ ഉണ്ടാവുമ്പോഴാണ്.
തര്‍ഖീഖാക്കുമ്പോള്‍ സാധാരണ ല ആയിട്ടു തന്നെ ഉച്ചരിക്കണം. ഇത് اللَّهُ എന്ന പദത്തിനു മുമ്പുള്ള അക്ഷരത്തിനു കസ്റ് ആകുമ്പോഴാണ് ചെയ്യേണ്ടത്.