ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 15 August 2018

ജിന്ന് മനുഷ്യനിലൂടെ സംസാരിക്കുമെന്ന് മുജാഹിദുകൾ

◻▪◻▪◻
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂

ജിന്ന്, മനുഷ്യനിലൂടെ
സംസാരിക്കും.
➖➖▪➖➖➖➖➖➖➖➖
മനുഷ്യ ശരീരത്തിൽ കയറിയ ജിന്ന് ആ മനുഷ്യന് വശമില്ലാത്ത ഭാഷയിൽ അവന്റെ നാക്കിലൂടെ  സംസാരിക്കുമത്രെ!

മുജാഹിദ് പണ്ഡിതൻ ബഷീർ സലഫി എഴുതുന്നു:

"അഹ്മദ് ബ്നു ഹമ്പൽ (റ)ന്റെ മകൻ പറയുന്നു: ഞാനെന്റെ പിതാവിനോട് പറഞ്ഞു: തീർച്ചയായും സ്വർഅ' ബാധിതന്റെ ശരീരത്തിൽ ജിന്ന് പ്രവേശിക്കുകയില്ലെന്ന് ചിലയാളുകൾ പറയുന്നുണ്ടല്ലോ? അപ്പോൾ ഇമാം അഹ്മദ് പറഞ്ഞു: എന്റെ മകനേ, അവർ കളവാണ് പറയുന്നത്. അവനതാ ( ശൈത്വാൻ) ഇവന്റെ നാക്കിലൂടെ സംസാരിക്കുന്നു.
ഇമാം അഹ്മദിന്റെ വാക്യത്തെ പരാമർശിച്ച് കൊണ്ട് ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ പറഞ്ഞു: "അദ്ദേഹം പറഞ്ഞ കാര്യം വളരെ പ്രശസ്തമായ കാര്യമാണ്. പിശാചിന്റെ സ്വാധീനത്താലുള്ള സ്വർഅ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ബാധിച്ചവർ തനിക്ക് അർത്ഥമറിയാത്ത ഭാഷയിൽ സംസാരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളെ ആരെങ്കിലും നിഷേധിക്കുകയും ശർഹ് (ദീൻ ) അതിനെ കളവാക്കിയിട്ടുണ്ടെന്ന് വാദിക്കുകയും ചെയ്താൽ, അവൻ ശർഇ നെ (ദീനിനെ) കളവാക്കിയിരിക്കുന്നു.ഇതിനെ നിരാകരിക്കുന്ന ഒന്നും ശർ ഇൽ (ദീനിൽ) ഇല്ല തന്നെ. (മജ്മൂഉൽ ഫതാവ) "
 
              മന്ത്രവും മന്ത്രവാദവും
              പേ: 130,131
              ബഷീർ സലഫി

പണ്ടൊക്കെ മനുഷ്യനിൽ കയറിയ ജിന്ന് ആ മനുഷ്യനറിഞ്ഞുകൂടാത്ത ഭാഷയിൽ മനുഷ്യന്റെ നാവിലൂടെ സംസാരിക്കുമെന്നൊക്കെപ്പറഞ്ഞാൽ അത് അന്ധവിശ്വാസമാണന്നായിരുന്നു മൗലവിമാർ പഠിപ്പിച്ചിരുന്നത്. ഈ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കലായിരുന്നത്രെ വഹാബി നവേത്ഥാനം.

ഇനി വഹാബി നവോത്ഥാനം തിരിഞ്ഞോടുകയാണ്
1921 മുതൽ പറഞ്ഞ് പരത്തിയ അനിസ്ലാമിക
 ചിന്തകളെ തിരുത്താൻ.

✍🏻Aboohabeeb payyoIi
▫▫▫▫▫▪▫▫▫▫