📚 💐💐💐💐💐💐💐💐💐💐💐💐💐💐💐📚
*قال النبي صلي الله عليه وسلم* : { صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنَّهُ يُكَفِّرُ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ ( صحيح مسلم )
👉 *നബി(സ്വ)പറയുന്നു:* "അറഫാ ദിനത്തിൽ നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞു പോയ ഒരു വർഷത്തെ പാപങ്ങളും വരാനിരിക്കുന്ന ഒരു വർഷത്തെ പാപവും അല്ലാഹു തആല പൊറുത്തു കൊടുക്കുന്നതാണ്"
(വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കും എന്നതിലെ വിവക്ഷ അടുത്ത വർഷം പാപങ്ങൾ ചെയ്യാമെന്നല്ല, മറിച്ച് അടുത്ത വർഷം പാപങ്ങൾ ചെയ്യുന്നതിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണമുണ്ടാകുമെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു)
🔺🔻🔺🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
📝 *അറഫ: കിടിലൻ ഓഫറുകളുടെ ദിനം..!!*
ഒരുപാട് മഹത്വങ്ങൾ നിറഞ്ഞ അറഫ ദിനത്തെ കുറിച്ച് അറിയാതെ പോകരുത്. ചെറിയ ഒരു വായനയിലൂടെ നമ്മുടെ കർമ്മ മണ്ഡലങ്ങളിൽ തുന്നിച്ചേർക്കാൻ ചിലതു മാത്രം പറയട്ടേ.
🍃 *ദിക്റ് അധികരിപ്പിക്കൽ*
ദുൽഹിജ്ജ ആദ്യ പത്തു ദിനത്തിൽ ദിക്റുകൾ അധികരിപ്പിക്കൽ സുന്നത്താണ്. ഈ പത്തു ദിനങ്ങളിൽ നിന്ന് മറ്റുള്ള ദിനങ്ങളേക്കാളും അറഫാ ദിനത്തിൽ ദിക്റുകൾ വർദ്ധിപ്പിക്കണം. (كنز النجاح والسرور : ص : 279 )
🍃 *സ്വർഗം സ്ഥിരപ്പെടാൻ*
5 രാത്രികളിൽ ഹയാത്ത് ആക്കിയാൽ (സത്കർമ്മങ്ങളിൽ മുഴുകിയാൽ) അവർക്ക് സ്വർഗം സ്ഥിരപ്പെടുമെന്ന് നബി(സ്വ) പറഞ്ഞ രാത്രികളിൽ ഒന്നാണ് അറഫയുടെ രാത്രി (അറഫാ രാവ്). അവകൾ, തർവ്വിയത്തിന്റെ രാത്രി (ദുൽഹിജ്ജ 8 ന്റെ രാത്രി), അറഫയുടെ രാത്രി, ചെറിയ പെരുന്നാളിന്റെ രാത്രി, ബലിപെരുന്നാളിന്റെ രാത്രി, ശഅ്ബാൻ പകുതിയുടെ രാത്രി. ( الترغيب والترهيب من الحديث الشريف / المنذري (المتوفى: 656هـ)
🍃 *ദുആക്ക് ഉത്തരം ലഭിക്കുന്ന ദിനം*
നബി(സ്വ) പറയുന്നു: "അറഫ ദിനത്തിലെ ദുആയാണ് ഏറ്റവും ഉത്തമമായ ദുആ"
( الأذكار النووية / باب الأذكار في العشر الأول من ذي الحجة)
ഇബ്നു അബ്ബാസ് തങ്ങൾ പറയുന്നു: "ആരെങ്കിലും അറഫയുടെ പകലിൽ 1000 പ്രാവശ്യം സൂറത്ത് ഇഖ്.ലാസ് ഓതിയാൽ അവൻ ചോദിച്ചത് അവന് നൽകപ്പെടും(കുടുംബ ബന്ധം മുറിക്കലും ഹറാമായ കാര്യവും അല്ലാത്തത്). " ( كنز النجاح والسرور )
🍃 *മൃഗങ്ങൾ അറഫ നോമ്പ് നോറ്റപ്പോൾ*
ചില ഹദീസുകളിൽ കാണാം, മലഞ്ചെരുവിലുള്ള മൃഗങ്ങൾ അറഫ നോമ്പ് നോൽക്കുമായിരുന്നു. ആ സമയത്ത് അവർക്ക് മാംസങ്ങൾ എറിഞ്ഞു കൊടുക്കുമ്പോൾ അവർ അത് ഭക്ഷിക്കാതെ സൂര്യനേയും മാംസത്തേയും മാറി മാറി നോക്കും. എന്നിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ അവരതു ഭക്ഷിക്കുമായിരുന്നെത്രേ. (حاشية بجيرمي 2\88)
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
അറഫ ദിനത്തിൽ നോമ്പുകാരാക്കിയും സത്കർമ്മങ്ങളിൽ വ്യാപൃതരാക്കിയും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ-ആമീൻ
💐💐💐💐💐💐💐💐💐💐💐💐💐💐💐💐
*✍അബൂബക്കർ അഹ്സനി പറപ്പൂർ*