🔘🔘⚫⚫
*വഹാബി നവോഥാനം തിരിഞ്ഞോടുന്നു.*🏃♂
1⃣
മൗലവിമാർ വരുന്നു
ജിന്നിനെഅടിച്ചിറക്കാൻ!
▪▪▪▪▪▪▪▪
ജിന്ന് കൂടൽ, ജിന്നിറക്കൽ, ജിന്നിനോട് പോ എന്ന് പറഞ്ഞിട്ട് പോയില്ലേൽ അടിച്ചിറക്കൽ.... ഇതൊക്കെയായിരുന്നു മുജാഹിദ് പ്രസ്ഥാനം വരും മുമ്പ് കേരളത്തിലെ മുസ്ലിമീങ്ങളെ അവസ്ഥ.ഈ അന്ധവിശ്വാസങ്ങളെ നിർമ്മാർജ്ജനം ചെയ്ത് നവോഥാനം നടത്തിയവരാണ് ഞങ്ങൾ.
ഒരു പത്ത് കൊല്ലം മുമ്പ് വഹാബി ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു. എന്നാലിപ്പോൾ നവോഥാനം മലക്കം മറിഞ്ഞു. ഇപ്പറഞ്ഞതൊന്നും അന്ധവിശ്വാസമല്ല. ആയത്തും ഹദീസും ഇതെല്ലാം ശരിവെക്കുന്നുണ്ട്.
എന്ന് മാത്രമല്ല സാക്ഷാൽ ഇബ്നുതൈമിയ്യക്ക് തന്നെ ഇതായിരുന്നു പണി എന്ന് പറഞ്ഞ് ജിന്ന് ബാധയും ജിന്നിറക്കലും അടിക്കലും ശപിക്കലും ആക്ഷേപിക്കലും എങ്ങിനെയൊക്കെയാവണമെന്ന്എഴുതി പഠിപ്പിക്കുകയാണ് കേരള 'നവോഥാന' വഹാബി...
ഒരു സലഫി മൗലവി എഴുതുന്നു:
"ജിന്ന് മനുഷ്യ ശരീരത്തിൽ കയറുകയും അങ്ങനെ അവർക്ക് സ്വർഉം (അപസ്മാരം) അത് പോലുള്ള മറ്റ് പല രോഗങ്ങളും ഉണ്ടാക്കുകയും ചെയ്യും. അറിവ് കുറഞ്ഞവരും ശരിയായ ബുദ്ധിയും ബോധവും ഇല്ലാത്തവരുമല്ലാതെ അക്കാര്യത്തെ നിഷേധിക്കുകയില്ല. അല്ലാഹുവിന് വിധേയപ്പെട്ട് അവങ്കലേക്ക് അഭയം തേടി ചെല്ലലാണ് ഇതിനുള്ള ശറഇയ്യായ പരിഹാരം അവർക്കെതിരെ ശറഇയ്യായ മന്ത്രം കൊണ്ട് അല്ലാഹുവോട് സഹായം തേടലും അത് പതിവാക്കലും അതേപോലെ, പുറത്ത് പോകാൻ വിസമ്മതിക്കുന്ന അവസരത്തിൽ ജിന്നിനെ അടിക്കലും ശപിക്കലും ആക്ഷേപിക്കലുമൊക്കെ ശറഹ് അനുവദിച്ച മാർഗ്ഗങ്ങളാണ്...
വിശുദ്ധ ഖുർആൻ ഓതുകയും ശർഇൽ സ്ഥിരപ്പെട്ട മന്ത്രങ്ങൾ നടത്തുകയും പിന്നെ ആവശ്യമാകുന്ന പക്ഷം അവന് അടിയോ ഭീഷണിയോ നൽകുകയോ ചെയ്താൽ പിന്നെ മനുഷ്യ ശരീരത്തിൽ ഉറച്ച് നിൽക്കാൻ ജിന്നിന് കഴിയില്ല."
മന്ത്രവും മന്ത്രവാദവും
ബഷീർ സലഫി :144, 145
✍Aboohabeeb payyoli
🔹▪🔹▪🔹▪🔹▪
*ജിന്ന് ഇരിക്കുന്നത്*
*തലയോട്ടിയിൽ*
▪▪▪▪▪▪▪▪
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃♂2⃣
ചില പോക്കിരി ജിന്നുകൾ ഉണ്ട്.അവരങ്ങിനെ ഒറ്റടിക്കങ്ങിറങ്ങുകയില്ല, ഇറങ്ങിയാൽ തന്നെ ചിലപ്പോൾ വീണ്ടും തിരിച്ചുവരും. അവരെ എന്തു ചെയ്യണം? നമ്മുടെ നാട്ടിലെ മൗലവിമാരുടെ ചൂട് പിടിച്ച ചർച്ചയാണ്.
ഈ ചർച്ച പഴയ കാല മുസ്ല്യാക്കൾ നടത്തിയപ്പോൾ അത് ആത്മീയ ചൂഷണം/ തട്ടിപ്പ് /കീശ നിറക്കാൻ / തനി ഖുറാഫാത്ത്/അന്ധവിശ്വാസം ... ഹൊ, എന്തൊക്കയാ മൗലവിമാർ പറഞ്ഞിരുന്നത് !!
ഇപ്പോൾ, തിരിഞ്ഞോടുകയാണ് ഈ അന്ധവിശ്വാസങ്ങൾ വാരിപ്പുണരാൻ.
ഒരു മൗലവി എഴുതുന്നു:
"ധിക്കാരിയായ ഒരു ജിന്നിനെ പ്രയാസപ്പെടുത്തുന്നതിന്നായി ഖുസ്തുൽ ഹിന്ദ് (കൊട്ടം എന്ന പേരിൽ അറിയപ്പെടുന്ന ആയൂർവേദ ഔഷധം)ഉപയോഗിക്കാവുന്നതാണ്.
രോഗിയുടെ മൂക്കിൽ ഇത് ഒഴിക്കണം.മൂക്കിൽകൂടി ഇത് തലയോട്ടിയിൽ ജിന്ന് ഇരിക്കുന്നിടത്ത് എത്തുകയും അതിന് താങ്ങാൻ കഴിയാത്ത രീതിയിൽ പ്രയാസമുണ്ടാക്കുകയും ചെയ്യും. അവിടെ നിന്നും അത് പുറത്ത് ചാടുകയോ ചികിത്സകനോട് സംസാരിക്കാൻ നിർബന്ധിതനാവുകയും പോകാമെന്നും തിരിച്ച് വരില്ലെന്നും വാഗ്ദാനം ചെയ്യുകയും ചെയ്യും."
ജിന്ന് വീണ്ടും വന്നാലോ ?
മൗലവി തുടരുന്നു:
"സാധാരണ ജിന്ന് ഈ രീതിയിലാണ് പുറത്ത് പോകുന്നത്. എന്നാൽ പുറത്ത് വന്ന ജിന്ന് വീണ്ടും എന്തെങ്കിലും കാരണം മൂലം ഉള്ളിലേക്ക് തന്നെ പോയാൽ - ജിന്നിനെ അതിന് നിർബന്ധിക്കുന്ന ശക്തമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം.- താഴെ കൊടുക്കുന്ന സൂറതുകൾ രോഗി ശ്രവിക്കണം.
സൂറ: ഫാത്തിഹ,ബഖറ, ആലു ഇംറാൻ, തൗബ, യാസീൻ, സ്വാഫാത്ത്, ദുഖാൻ, ഖാഫ് ,റഹ് മാൻ, മുൽക്, ജിന്ന്, കാഫിറൂൻ, ഇഖ്ലാസ്, ഫലഖ്, നാസ്. "
ജിന്നുകളുണ്ടാക്കുന്ന
രോഗങ്ങളും പ്രതിവിധിയും
പേജ്: 131,134
✍ Aboohabeeb Payyoli
🔹🔹🔘🔘⏺⏺🔹🔹
◻▪◻▪◻
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃♂3⃣
ജിന്ന്, മനുഷ്യനിലൂടെ
സംസാരിക്കും.
➖➖▪➖➖➖➖➖➖➖➖
മനുഷ്യ ശരീരത്തിൽ കയറിയ ജിന്ന് ആ മനുഷ്യന് വശമില്ലാത്ത ഭാഷയിൽ അവന്റെ നാക്കിലൂടെ സംസാരിക്കുമത്രെ!
മുജാഹിദ് പണ്ഡിതൻ ബഷീർ സലഫി എഴുതുന്നു:
"അഹ്മദ് ബ്നു ഹമ്പൽ (റ)ന്റെ മകൻ പറയുന്നു: ഞാനെന്റെ പിതാവിനോട് പറഞ്ഞു: തീർച്ചയായും സ്വർഅ' ബാധിതന്റെ ശരീരത്തിൽ ജിന്ന് പ്രവേശിക്കുകയില്ലെന്ന് ചിലയാളുകൾ പറയുന്നുണ്ടല്ലോ? അപ്പോൾ ഇമാം അഹ്മദ് പറഞ്ഞു: എന്റെ മകനേ, അവർ കളവാണ് പറയുന്നത്. അവനതാ ( ശൈത്വാൻ) ഇവന്റെ നാക്കിലൂടെ സംസാരിക്കുന്നു.
ഇമാം അഹ്മദിന്റെ വാക്യത്തെ പരാമർശിച്ച് കൊണ്ട് ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ പറഞ്ഞു: "അദ്ദേഹം പറഞ്ഞ കാര്യം വളരെ പ്രശസ്തമായ കാര്യമാണ്. പിശാചിന്റെ സ്വാധീനത്താലുള്ള സ്വർഅ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ബാധിച്ചവർ തനിക്ക് അർത്ഥമറിയാത്ത ഭാഷയിൽ സംസാരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളെ ആരെങ്കിലും നിഷേധിക്കുകയും ശർഹ് (ദീൻ ) അതിനെ കളവാക്കിയിട്ടുണ്ടെന്ന് വാദിക്കുകയും ചെയ്താൽ, അവൻ ശർഇ നെ (ദീനിനെ) കളവാക്കിയിരിക്കുന്നു.ഇതിനെ നിരാകരിക്കുന്ന ഒന്നും ശർ ഇൽ (ദീനിൽ) ഇല്ല തന്നെ. (മജ്മൂഉൽ ഫതാവ) "
മന്ത്രവും മന്ത്രവാദവും
പേ: 130,131
ബഷീർ സലഫി
പണ്ടൊക്കെ മനുഷ്യനിൽ കയറിയ ജിന്ന് ആ മനുഷ്യനറിഞ്ഞുകൂടാത്ത ഭാഷയിൽ മനുഷ്യന്റെ നാവിലൂടെ സംസാരിക്കുമെന്നൊക്കെപ്പറഞ്ഞാൽ അത് അന്ധവിശ്വാസമാണന്നായിരുന്നു മൗലവിമാർ പഠിപ്പിച്ചിരുന്നത്. ഈ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കലായിരുന്നത്രെ വഹാബി നവേത്ഥാനം.
ഇനി വഹാബി നവോത്ഥാനം തിരിഞ്ഞോടുകയാണ്
1921 മുതൽ പറഞ്ഞ് പരത്തിയ അനിസ്ലാമിക
ചിന്തകളെ തിരുത്താൻ.
✍🏻Aboohabeeb payyoIi
▫▫▫▫▫▪▫▫▫▫
🔵🔴⚪⚫
വഹാബി നവോത്ഥാനം
തിരിഞ്ഞോടുന്നു.🏃♂4⃣
പ്രേമിക്കുന്ന ജിന്നിനെ
ഉപദേശിക്കണം.
▪▪▪▪▪▪▪▪▪▪▪
ചില സ്ത്രീകളിൽ ജിന്ന് കൂടുന്നത് അവളെ
പ്രേമിച്ചാണത്രെ!
അത്തരം ജിന്നുകളെ എന്തു ചെയ്യണമെന്ന്
ആധുനിക വഹാബികൾ ചർച്ച ചെയ്യുന്നുണ്ട്.
ബഷീർ സലഫി എഴുതുന്നു:
''ശൈഖുൽ ഇസ്ലാം ( ഇബ്നുതൈമിയ്യ )
മന്ത്രിക്കാനുപയോഗിച്ച ഒരു ആയത്തായിരുന്നു
സൂറ: മുഅ'മിനൂനിലെ 115 ആംസൂക്തം.
..... ആ ആയത്തുകൾ പിശാചിനെ ഇളക്കി വിടും. അവനെ അസ്വസ്ഥനാക്കുകയും വേദനിപ്പിക്കുകയും രോഗിയുടെ നാക്കിലൂടെ സംസാരിക്കാൻ അവനെ നിർബന്ധിതനാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ മനുഷ്യന് സർഉ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ഉണ്ടാക്കിയതിന്റെ കാരണം
അവനോട് ചോദിക്കപ്പെടണം. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവന് ഹഖ് വിശദീകരിക്കപ്പെടുകയും വേണം.
ഇക്കാര്യത്തെ സംബന്ധിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ പറയുന്നു: അവൻ മനുഷ്യന് സ്വർഉ ഉണ്ടാക്കിയതിന്റെ കാരണം വല്ല ശഹ് വതുമാണെങ്കിൽ (സ്ത്രീ അനുരാഗം) മനുഷ്യന് മനുഷ്യനോട് തന്നെ തോന്നുന്നത് പോലെ. അപ്പോൾ അവരോട് പറയേണ്ടതാകട്ടെ, അക്കാര്യം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഒരു നീചവൃത്തിയാണ് എന്നാണ്. മനുഷ്യർക്ക് തന്നെ അല്ലാഹു അത് നിഷിദ്ധമാക്കിയതാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം."
മന്ത്രവും മന്ത്രവാദവും.
പേ: 139,140
ബഷീർ സലഫി
✍🏻 Aboohabeeb Payyoli
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹