➖➖➖➖➖➖➖➖➖
*വഹാബികളുടെ തട്ടിപ്പ്*
*കാഫിറിന്ന് ഉള്ഹിയ്യത്ത് മാംസം നല്‍കുന്നതില്‍ ശാഫിഹീ മദ്ഹബിന്റെ പേരില്‍ വഹാബികളുടെ തട്ടിപ്പ്*
🔰🔰🔰🔰🔰🔰🔰
*⭕ചോദ്യം:*
*ഉളുഹിയ്യത്ത് മാംസം കാഫിറിന് നല്‍കാമോ❓*
*ഷാഫി മദ്ഹബില്‍ നല്‍കാമെന്നാണ് പ്രബലം എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണോ❓*
*✅ ഉത്തരം*👇:
-----
*ഷാഫി മദ്ഹബിലെ പ്രബല ഗ്രന്ഥമായ തുഹ്ഫയില്‍ ഇബ്നു ഹജര്‍(റ) പറയുന്നു.
ഉളുഹിയ്യത്ത് അറുത്തവന് പിന്നീട് ഇസ്ലാമില്‍ നിന്നും മുര്‍ത്തദദായി പോയിട്ടില്ലെങ്കില്‍ ആണ് അവനു മാംസം ഭക്ഷിക്കാന്‍ പറ്റൂ*
*കാരണം കാഫിറിന് ഉളുഹിയത്ത് മാംസത്തില്‍ നിന്നും ഭക്ഷിക്കല്‍ അനുവദനീയമല്ല.*
*അത് ലഭിച്ച ഫഖീറിനോ , ഹദിയ നല്കാപ്പെട്ടവനോ അതില്‍ നിന്നും കാഫിറിന്ന് ഭക്ഷിപ്പിക്കാൻ പാടില്ല.
അതിന്റെ കാരണം ഉളുഹിയ്യത്തിനുള്ള ലഷ്യം ( പെരുന്നാള്‍ ആഘോഷിക്കുന്ന) മുസ്ലിംഗള്‍ക്ക് സഹായം ചെയ്യുക എന്നതാണ്*.
*അതുകൊണ്ട് മറ്റൊരാള്‍ക്ക് സൗകര്യം ചെയ്യാന്‍ പാടില്ല.*
_*( തുഹ്ഫത്തുല്‍ മുഹ്താജ. 9/ 364്)*_
ﺍﻟﺘﺤﻔﺔ :
( ﻭَﻟَﻪُ ) ﺃَﻱْ ﺍﻟْﻤُﻀَﺤِّﻲ ﻋَﻦْ ﻧَﻔْﺴِﻪِ ﻣَﺎ ﻟَﻢْ ﻳَﺮْﺗَﺪَّ ﺇﺫْ ﻟَﺎ ﻳَﺠُﻮﺯُ ﻟِﻜَﺎﻓِﺮٍ ﺍﻟْﺄَﻛْﻞُ ﻣِﻨْﻬَﺎ ﻣُﻄْﻠَﻘًﺎ ﻭَﻳُﺆْﺧَﺬُ ﻣِﻨْﻪُ ﺃَﻥَّ ﺍﻟْﻔَﻘِﻴﺮَ ﻭَﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﻟَﺎ ﻳُﻄْﻌِﻤُﻪُ ﻣِﻨْﻬَﺎ ﻭَﻳُﻮَﺟَّﻪُ ﺑِﺄَﻥَّ ﺍﻟْﻘَﺼْﺪَ ﻣِﻨْﻬَﺎ ﺇﺭْﻓَﺎﻕُ ﺍﻟْﻤُﺴْﻠِﻤِﻴﻦَ ﺑِﺄَﻛْﻠِﻬَﺎ ﻓَﻠَﻢْ ﻳَﺠُﺰْ ﻟَﻬُﻢْ ﺗَﻤْﻜِﻴﻦُ ﻏَﻴْﺮِﻫِﻢْ ﻣِﻨْﻪُ ( ﺍﻟْﺄَﻛْﻞِ ﻣِﻦْ ﺃُﺿْﺤِﻴَّﺔِ ﺗَﻄَﻮُّﻉٍ ) ...
ﺍﻟﺘﺤﻔﺔ ﺃﻳﻀﺎ :
*✳ തുഹ്ഫയില്‍9 /364 വീണ്ടും പറയുന്നു ,👇*
*ഉളുഹിയ്യത്തില്‍ നിന്നും ഒരു വസ്തുവും കാഫിറിന് നല്‍കരുത് എന്ന് ഷാഫി ഇമാം(റ)ന്‍റെ നസ്സ് (വ്യക്തമാക്കി പറയല്‍) ഉണ്ട്.
തുഹ്ഫത്തുല്‍ മുഹ്താജ് 9/ 364
ﻟِﻠْﻔَﻘِﻴﺮِ ﺍﻟﺘَّﺼَﺮُّﻑُ ﻓِﻴﻪِ ﺑِﺒَﻴْﻊٍ ﻭَﻏَﻴْﺮِﻩِ ﺃَﻱْ ﻟِﻤُﺴْﻠِﻢٍ ﻛَﻤَﺎ ﻋُﻠِﻢَ ﻣِﻤَّﺎ ﻣَﺮَّ ﻭَﻳَﺄْﺗِﻲ ﻭَﻟَﻮْ ﺃَﻛَﻞَ ﺍﻟْﻜُﻞَّ ﺃَﻭْ ﺃَﻫْﺪَﺍﻩُ ﻏَﺮِﻡَ ﻗِﻴﻤَﺔَ ﻣَﺎ ﻳَﻠْﺰَﻡُ ﺍﻟﺘَّﺼَﺪُّﻕُ ﺑِﻪِ ﻭَﻟَﺎ ﻳُﺼْﺮَﻑُ ﺷَﻲْﺀٌ ﻣِﻨْﻬَﺎ ﻟِﻜَﺎﻓِﺮٍ ﻋَﻠَﻰ ﺍﻟﻨَّﺺِّ ﻭَﻟَﺎ ﻟِﻘِﻦٍّ ﺇﻟَّﺎ ﻟِﻤُﺒَﻌَّﺾٍ ﻓِﻲ ﻧَﻮْﺑَﺘِﻪِ ﻭَﻣُﻜَﺎﺗَﺐٍ ﺃَﻱْ ﻛِﺘَﺎﺑَﺔً ﺻَﺤِﻴﺤَﺔً ﻓِﻴﻤَﺎ ﻳَﻈْﻬَﺮ
ഇമാം ശര്‍വാനിയും ഇമാം ഇബ്നു ഖാസിം(റ)വിവരിക്കുന്നത് കാണുക*.👇
*ഷാഫി ഇമാം(റ) വ്യക്തമാക്കി പറഞ്ഞു എന്നതില്‍ നിന്നും മജ്മൂഇന്‍റെ*_*(ശറഹുല്‍ മുഹദ്ദബ് )*_ *വാക്കിനെ പണ്ഡിതന്മാര്‍ റദ്ദ് ചെയ്തിരിക്കുന്നു. ഒരു സംഘം
പണ്ഡിതന്മാര്‍ ഉദ്ധരിച്ച പോലെ ശറഹുല്‍ മുഹദ്ദബില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്*.
*ഷാഫി ഇമാം(റ)ന്‍റെ വ്യക്തമായ അഭിപ്രായത്തിന്‍റെ തേട്ടം ഇസ്ലാമില്‍ നിന്നും പുറത്ത് പോയവര്‍ അതില്‍ നിന്നും ഭക്ഷിക്കല്‍ അനുവദനീയമല്ല. അത് കൊണ്ട് പല പണ്ഡിതന്മാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു
മുസ്ലിം അല്ലാത്തവര്‍ക്ക് ഉളുഹിയത്തിന്റെ മാംസം സദഖ ചെയ്യാനോ ഹദ്യ നല്‍കാനോ പാടില്ല*.
_*(ഇബ്നു ഖാസിം ശര്‍വാനി 9/ 364)*_
ﺣﻮﺍﺷﻲ ﺍﺑﻦ ﻗﺎﺳﻢ ﻋﻠﻰ ﺍﻟﺘﺤﻔﺔ :
( ﻗَﻮْﻟُﻪُ : ﺃَﻱْ ﻟِﻤُﺴْﻠِﻢٍ ) ﺃَﻱْ ﻓَﻠَﺎ ﻳَﺠُﻮﺯُ ﻧَﺤْﻮُ ﺑَﻴْﻌِﻪِ ﻟِﻜَﺎﻓِﺮٍ .
( ﻗَﻮْﻟُﻪُ : ﻭَﻟَﺎ ﻳُﺼْﺮَﻑُ ﺷَﻲْﺀٌ ﻣِﻨْﻬَﺎ ﻟِﻜَﺎﻓِﺮٍ ﻋَﻠَﻰ ﺍﻟﻨَّﺺِّ ) ﻗَﺎﻝَ ﻓِﻲ ﺷَﺮْﺡِ ﺍﻟْﻌُﺒَﺎﺏِ ﻛَﻤَﺎ ﻧَﻘَﻠَﻪُ ﺟَﻤْﻊٌ ﻣُﺘَﺄَﺧِّﺮُﻭﻥَ ﻭَﺭَﺩُّﻭﺍ ﺑِﻪِ ﻗَﻮْﻝَ ﺍﻟْﻤَﺠْﻤُﻮﻉِ ﻭَﻧَﻘَﻠَﻪُ ﺍﻟْﻘَﻤُﻮﻟِﻲُّ ﻋَﻦْ ﺑَﻌْﺾِ ﺍﻟْﺄَﺻْﺤَﺎﺏِ ﻭَﻫُﻮَ ﻭَﺟْﻪٌ ﻣَﺎﻝَ ﺇﻟَﻴْﻪِ ﺍﻟْﻤُﺤِﺐُّ ﺍﻟﻄَّﺒَﺮِﻱُّ ﺃَﻧَّﻪُ ﻳَﺠُﻮﺯُ ﺇﻃْﻌَﺎﻡُ ﻓُﻘَﺮَﺍﺀِ ﺍﻟﺬِّﻣِّﻴِّﻴﻦَ ﻣِﻦْ ﺃُﺿْﺤِﻴَّﺔِ ﺍﻟﺘَّﻄَﻮُّﻉِ ﺩُﻭﻥَ ﺍﻟْﻮَﺍﺟِﺒَﺔِ ﺃَﻱْ ﻛَﻤَﺎ ﻳَﺠُﻮﺯُ ﺇﻋْﻄَﺎﺀُ ﺻَﺪَﻗَﺔِ ﺍﻟﺘَّﻄَﻮُّﻉِ ﻟَﻪُ ﻭَﻗَﻀِﻴَّﺔُ ﺍﻟﻨَّﺺِّ ﺃَﻥَّ ﺍﻟْﻤُﻀَﺤِّﻲَ ﻟَﻮْ ﺍﺭْﺗَﺪَّ ﻟَﻢْ ﻳَﺠُﺰْ ﻟَﻪُ ﺍﻟْﺄَﻛْﻞُ ﻣِﻨْﻬَﺎ ﻭَﺑِﻪِ ﺟَﺰَﻡَ ﺑَﻌْﻀُﻬُﻢْ ﻭَﺃَﻧَّﻪُ ﻳَﻤْﺘَﻨِﻊُ ﺍﻟﺘَّﺼَﺪُّﻕُ ﻣِﻨْﻬَﺎ ﻋَﻠَﻰ ﻏَﻴْﺮِ ﺍﻟْﻤُﺴْﻠِﻢِ , ﻭَﺍﻟْﺈِﻫْﺪَﺍﺀُ ﺇﻟَﻴْﻪِ ﺍ ﻫـ .9 /364
*📖 ഇബ്നു ഖാസിം (റ) വീണ്ടും പറയുന്നു👇*
ഉളുഹിയ്യത്ത് മാംസം കാഫിറിനു വില്പന നടതലും അനുവദനീയമല്ല.
അത് വിവരിച്ച് ശര്‍വാനി പറയുന്നു, പണ്ഡിതന്മാരുടെ സംസാരത്തിന്റെ തേട്ടം കാഫിറിനു
തോല് പോലോത്തത് ഫഖീറ് വില്‍ക്കലും അനുവദിക്കുകയില്ല എന്നാണ് _*(ശര്‍വാനി) 9/364*_
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺸﺮﻭﺍﻧﻲ ﻋﻠﻰ ﺍﻟﺘﺤﻔﺔ :
ﻭَﻗَﻮْﻟُﻪُ : ﺃَﻱْ ﻟِﻤُﺴْﻠِﻢٍ ﺃَﻱْ ﻓَﻠَﺎ ﻳَﺠُﻮﺯُ ﻧَﺤْﻮُ ﺑَﻴْﻌِﻪِ ﻟِﻜَﺎﻓِﺮٍ ﺍ ﻫـ . ﺳﻢ ﺃَﻗُﻮﻝُ ﻭَﻗُﻮَّﺓُ ﻛَﻠَﺎﻣِﻬِﻢْ ﺗُﻔِﻴﺪُ ﺃَﻧَّﻪُ ﻟَﺎ ﻳَﺠُﻮﺯُ ﻟِﻠْﻔَﻘِﻴﺮِ ﻧَﺤْﻮُ ﺑَﻴْﻊِ ﻧَﺤْﻮِ ﺟِﻠْﺪِﻫَﺎ ﻟِﻠْﻜَﺎﻓِﺮِ ﺃَﻳْﻀًﺎ ﻓَﻠْﻴُﺮَﺍﺟَﻊْ شرواني٩ /364
*📚 ഷാഫി മദ്ഹബിലെ ആധികാരിക ഫത്‌വയ്ക്ക് ഉപയോഗിക്കുന്ന മറ്റൊരു ഗ്രന്ഥമായ നിഹായയില്‍ പറയുന്നു*👇,
ഉളുഹിയ്യത്ത് അറുത്തവന്‍ ഇസ്ലാമില്‍ നിന്നും മുര്‍തദദായി പോയിട്ടിലെങ്കില്‍ മാത്രമാണ് മാംസം ഭക്ഷിക്കാന്‍ പറ്റുകയുള്ളു.
അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോയാല്‍ ഭക്ഷിക്കാന്‍ പാടില്ല. അതില്‍ നിന്നും ഒരു കാഫിറിനും ഭക്ഷിപ്പിക്കാന്‍ പറ്റാത്തത് പോലെ തന്നെ.
ഉളുഹിയ്യത്ത് മാംസം ലഭിച്ച ഫഖീറും ഹദ്യ നല്കപ്പെട്ടവനും കാഫിറിനു നല്‍കാന്‍ പാടില്ല എന്ന് ഇതില്‍ നിന്നും പിടിക്കപ്പെടും.
കാരണം ഉളുഹിയ്യതിനാല്‍ ഉള്ള ഉദ്ദേശം ( പെരുന്നാള്‍ ആഘോഷിക്കുന്ന) മുസ്ലിംങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍ കൊണ്ട് സഹായം ചെയ്യലാണ്.
കാരണം ഈ ഉളുഹിയ്യത്ത് മുസ്ലിംങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ സല്‍ക്കാരമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ സൗകര്യം ചെയ്തു കൊടുക്കല്‍ അനുവദനീയമല്ല. *(നിഹായ).*
ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ :
( ﻭَﻟَﻪُ ) ﺃَﻱْ ﺍﻟْﻤُﻀَﺤِّﻲ ﻋَﻦْ ﻧَﻔْﺴِﻪِ ﺇﻥْ ﻟَﻢْ ﻳَﺮْﺗَﺪَّ ( ﺍﻟْﺄَﻛْﻞُ ﻣِﻦْ ﺃُﺿْﺤِﻴَّﺔِ ﺗَﻄَﻮُّﻉٍ ) ... ﻭَﺧَﺮَﺝَ ﺑِﻤَﺎ ﻣَﺮَّ ﻣَﺎ ﻟَﻮْ ﺿَﺤَّﻰ ﻋَﻦْ ﻏَﻴْﺮِﻩِ ﺃَﻭْ ﺍﺭْﺗَﺪَّ ﻓَﻠَﺎ ﻳَﺠُﻮﺯُ ﻟَﻪُ ﺍﻟْﺄَﻛْﻞُ ﻣِﻨْﻬَﺎ ﻛَﻤَﺎ ﻟَﺎ ﻳَﺠُﻮﺯُ ﺇﻃْﻌَﺎﻡُ ﻛَﺎﻓِﺮٍ ﻣِﻨْﻬَﺎ ﻣُﻄْﻠَﻘًﺎ , ﻭَﻳُﺆْﺧَﺬُ ﻣِﻦْ ﺫَﻟِﻚَ ﺍﻣْﺘِﻨَﺎﻉُ ﺇﻋْﻄَﺎﺀِ ﺍﻟْﻔَﻘِﻴﺮِ ﻭَﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﻣِﻨْﻬَﺎ ﺷَﻴْﺌًﺎ ﻟِﻠْﻜَﺎﻓِﺮِ , ﺇﺫْ ﺍﻟْﻘَﺼْﺪُ ﻣِﻨْﻬَﺎ ﺇﺭْﻓَﺎﻕُ ﺍﻟْﻤُﺴْﻠِﻤِﻴﻦَ ﺑِﺎﻟْﺄَﻛْﻞِ ﻟِﺄَﻧَّﻬَﺎ ﺿِﻴَﺎﻓَﺔُ ﺍﻟﻠَّﻪِ ﻟَﻬُﻢْ ﻓَﻠَﻢْ ﻳَﺠُﺰْ ﻟَﻬُﻢْ ﺗَﻤْﻜِﻴﻦُ ﻏَﻴْﺮِﻫِﻢْ ﻣِﻨْﻪُ ﻟَﻜِﻦْ ﻓِﻲ ﺍﻟْﻤَﺠْﻤُﻮﻉِ ﺃَﻥَّ ﻣُﻘْﺘَﻀَﻰ ﺍﻟْﻤَﺬْﻫَﺐِ ﺍﻟْﺠَﻮَﺍﺯ
*📖 ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്‍ മഹാനായ ഇമാം അലിയ്യുശിബ്രാമില്‍സി (റ) പറയുന്നു :-👇*
ഉളുഹിയ്യത്ത് മാംസം കാഫിറിനു നല്‍കല്‍ അനുവദനീയമല്ല എന്നതില്‍ നിന്നും ഹദ്യ നല്കപ്പെട്ടവനോ , ഫഖീറോ കാഫിറിനെ
സല്‍ക്കരിക്കലും അനുവദനീയം അല്ല എന്ന് വരുന്നതാണ്. പക്ഷെ ഒരു അവിശ്വാസി ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയും , അവന്‍റെ
ജീവന്‍ നില നില്‍ക്കാന്‍ ഉളുഹിയ്യതിന്‍റെ മാംസം അല്ലാതെ മറ്റൊന്നും ലഭിക്കാതെ ഇരുന്നാല്‍ അവന്‍റെ പ്രയസത്തിനെ തടയുന്ന അത്രമാത്രം നല്‍കാവുന്നതാണ്.
പക്ഷെ ആ അവിശ്വാസി അതിന്‍റെ പകരം മുസ്ലിം ദരിദ്രര്‍ക്ക് ആ മാംസത്തിനു പകരം നല്‍കുമെന്ന് ജാമ്യം നില്‍കേണ്ടതാണ്. വെറുതെ നല്‍കല്‍ അനുവദനീയമല്ല.
കാഫിറിനെ ഭക്ഷിപ്പിക്കല്‍ ഹറാം ആണ് എന്നത് അവന്‍ വില്‍പന നടത്തികൊണ്ടാണെങ്കിലും വിധി ഇത് തന്നെ.
حاشية النهاية
ﺣﻮﺍﺷﻲ ﺍﻟﺸﺒﺮﺍﻣﻠﺴﻲ :
( ﻗَﻮْﻟُﻪُ : ﻛَﻤَﺎ ﻟَﺎ ﻳَﺠُﻮﺯُ ﺇﻃْﻌَﺎﻡُ ﻛَﺎﻓِﺮٍ ) ﺩَﺧَﻞَ ﻓِﻲ ﺍﻟْﺈِﻃْﻌَﺎﻡِ ﻣَﺎ ﻟَﻮْ ﺿَﻴَّﻒَ ﺍﻟْﻔَﻘِﻴﺮُ ﺃَﻭْ ﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﺍﻟْﻐَﻨِﻲُّ ﻛَﺎﻓِﺮًﺍ ﻓَﻠَﺎ ﻳَﺠُﻮﺯُ , ﻧَﻌَﻢْ ﻟَﻮْ ﺍﺿْﻄَﺮَّ ﺍﻟْﻜَﺎﻓِﺮُ ﻭَﻟَﻢْ ﻳَﺠِﺪْ ﻣَﺎ ﻳَﺪْﻓَﻊُ ﺿَﺮُﻭﺭَﺗَﻪُ ﺇﻟَّﺎ ﻟَﺤْﻢَ ﺍﻟْﺄُﺿْﺤِﻴَّﺔِ ﻓَﻴَﻨْﺒَﻐِﻲ ﺃَﻥْ ﻳَﺪْﻓَﻊَ ﻟَﻪُ ﻣِﻨْﻪُ ﻣَﺎ ﻳَﺪْﻓَﻊُ ﺿَﺮُﻭﺭَﺗَﻪُ ﻭَﻳَﻀْﻤَﻨُﻪُ ﺍﻟْﻜَﺎﻓِﺮُ ﺑِﺒَﺪَﻟِﻪِ ﻟِﻠْﻔُﻘَﺮَﺍﺀِ ﻭَﻟَﻮْ ﻛَﺎﻥَ ﺍﻟﺪَّﺍﻓِﻊُ ﻟَﻪُ ﻏَﻨِﻴًّﺎ ﻛَﻤَﺎ ﻟَﻮْ ﺃَﻛَﻞَ ﺍﻟْﻤُﻀْﻄَﺮُّ ﻃَﻌَﺎﻡَ ﻏَﻴْﺮِﻩِ ﻓَﺈِﻧَّﻪُ ﻳَﻀْﻤَﻨُﻪُ ﺑِﺎﻟْﺒَﺪَﻝِ , ﻭَﻟَﺎ ﺗَﻜُﻮﻥُ ﺍﻟﻀَّﺮُﻭﺭَﺓُ ﻣُﺒِﻴﺤَﺔً ﻟَﻪُ ﺇﻳَّﺎﻩُ ﻣَﺠَّﺎﻧًﺎ ( ﻗَﻮْﻟُﻪُ : ﻣُﻄْﻠَﻘًﺎ ) ﺃَﻱْ ﻓَﻘِﻴﺮًﺍ ﺃَﻭْ ﻏَﻨِﻴًّﺎ ﻣَﻨْﺪُﻭﺑَﺔٌ ﺃَﻭْ ﻭَﺍﺟِﺒَﺔٌ ( ﻗَﻮْﻟُﻪُ ﻭَﻳُﺆْﺧَﺬُ ﻣِﻦْ ﺫَﻟِﻚَ ) ﺃَﻱْ ﺣُﺮْﻣَﺔُ ﺍﻟْﺈِﻃْﻌَﺎﻡِ ( ﻗَﻮْﻟُﻪُ : ﻭَﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﻣِﻨْﻬَﺎ ﺷَﻴْﺌًﺎ ﻟِﻠْﻜَﺎﻓِﺮِ ) ﺃَﻱْ ﻭَﻟَﻮْ ﺑِﺒَﻴْﻊٍ ﻛَﻤَﺎ ﻳَﺄْﺗِﻲ[ حاشية النهاية]
*📒 ഷാഫി മദ്ഹബിലെ മറ്റൊരു പണ്ഡിതന്‍ ഇമാം ബുജൈരിമി(റ) പറയുന്നു.👇*
മുസ്ലിംങ്ങളില്‍ നിന്നുള്ള ഫഖീര്‍ മിസ്കീന്‍ എന്നിവര്‍ക്കാണ് ഉളുഹിയ്യത്ത് മാംസം നല്‍കേണ്ടത്.
മുസ്ലിംങ്ങള്‍ക്ക് എന്ന് പറഞ്ഞതില്‍ നിന്നും മറ്റുള്ളവര്‍ ഒഴിവായി , അപ്പോള്‍ അവര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല.
ഇത് ഇമാം ഷാഫി(റ) ബുവൈത്വിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്നും ദിമ്മിയ്യിനു ഫഖീറന്‍മാര്‍ ഭക്ഷിപ്പിക്കല്‍ അനുവദനീയം ആണെന്ന് മജ്മൂഉല്‍ *(ശറഹുല്‍ മുഹധബ്)* സംഭവിച്ചിട്ടുണ്ട്.
ഇമാം അദ'റഈ(റ) അതിനാൽ അത്ഭുതപ്പെട്ടിട്ടുണ്ട് ഇമാം അദ'റഈ(റ) അത്ഭുതകാരണം ഉളുഹിയ്യതിനാല്‍ ഉള്ള ഉദ്ദേശം (പെരുന്നാള്‍ ആഘോഷിക്കുന്ന )മുസ്ലിംങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍ കൊണ്ട് അവര്‍ക്ക് മയം ചെയ്യലാണ്.
കാരണം ഉളുഹിയ്യത് അല്ലാഹുവില്‍ നിന്നുള്ള വിരുന്നു സല്‍കാരമാണ്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കല്‍ അനുവദനീയമല്ല.
بجيرمي
[9/2, 7:19 PM] محمد اسلم الثقافي الكاملي: ) ويطعم الفقراء والمساكين ( من المسلمين ، على سبيل التصدق من أضحية التطوع بعضها وجوبا ولو جزءا يسيرا من لحمها بحيث ينطلق عليه
[9/2, 7:20 PM] محمد اسلم الثقافي الكاملي: خرج بقيد المسلمين غيرهم فلا يجوز إطعامهم منها كما نص عليه في البويطي ووقع في المجموع جواز إطعام فقراء أهل الذمة من أضحية التطوع دون الواجبة وتعجب منه الأذرعي .
[9/2, 7:22 PM] محمد اسلم الثقافي الكاملي: قوله : ) وخصه ( أي المعطي وقوله : فلا يجوز إطعامهم وإنما جمع الضمير مع رجوعه للغير ، لأنهاكتسب الجمعية من المضاف إليه وقوله في البويطيفي كتابه : وهو الإمام يوسف أبو يعقوب البويطي نسبة إلى بويط قرية من صعيد مصر ا هـ أ ج .قوله : ) وتعجب منه الأذرعي إلخ ( أي مما وقع في المجموع أي لأن القصد منها إرفاق المسلمين بأكلها لأنها ضيافة من الله فلا يجوز تمكين غيرهم منها وكلام الشارح يقتضي أن الذي في المجموع وتعجب منه الأذرعي هو إطعام المضحي لفقراء أهل الذمة والذي في شرح م ر امتناع ذلك منه ، وأن ما في المجموع إنما هو في إعطاء الفقير أو المهدى له شيئا منها للكافر وعبارته : وخرج بالمضحي عن نفسه ما لو ضحى عن غيره فلا يجوز له الأكل)13/245(منها ، كما لا يجوز إطعام كافر منها مطلقا فقيرا أو غنيا مندوبة أو واجبة ويؤخذ من ذلك امتناع إطعام الفقير والمهدى إليه شيئا منها للكافر إذ القصد منها إرفاق المسلمين بأكلها ، لكن في المجموع أن مقتضى المذهب الجواز وفي ع ش على م ر .دخل في الإطعام ما لو ضيف الفقير أو المهدى إليه الغني كافرا فلا يجوز نعم لو اضطر الكافر ولم يوجد ما يدفع ضرورته إلا لحم الأضحية فينبغي أن يدفع له منه ما يدفع ضرورته ويضمنه الكافر ببدله للفقراء ولو كان الدافع له غنيا كما لو أكل المضطر طعام غيره فإنه يضمنه بالبدل ولا تكون الضرورة مبيحة له إياه مجانا .ا هـ .
[9/2, 7:24 PM] محمد اسلم الثقافي الكاملي: الكتاب : حاشية البجيرمي على الخطيبمصدر الكتاب : موقع الإسلام
*ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്മാരായ ധാരാളം മഹത്തുക്കളും ഇമാം ഷാഫി (റ) തന്നെയും കാഫിറിനു ഉളുഹിയത്തിന്‍റെ മാംസമോ തോലോ നല്‍കാന്‍ പാടില്ല
എന്ന് ഇത്ര വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇതെല്ലാം മറച്ച് വെച്ച് കൊണ്ട് മദ്ഹബിന്‍റെ പേരില്‍ ചിലര്‍ പകിട കളിക്കുകയാണ്*.
*മുന്‍ഗാമികളായ പണ്ഡിതന്മാരുടെ ഉദ്ധരണിയില്‍ കാഫിറിനു നല്‍കുന്നതിനെ സംബന്ധിച്ച് ഞാന്‍ ഒന്നും കണ്ടിട്ടില്ല എന്ന് പറഞ്ഞതിന് ശേഷം ഇമാം നവവി)റ)
നല്‍കാം എന്നാണു മദ്ഹബിന്‍റെ തേട്ടം എന്ന് പറഞ്ഞ ഉദ്ധരണിയാണ് മദ്ഹബിന്‍റെ മറ്റു ഇമാമുമാര്‍ പ്രഞ്ഞതിനെതിരെ ഇവര്‍ ഉദ്ധരിക്കുന്നത്*.
*ഇമാം ഷാഫിഇ(റ) ബുവൈതിയില്‍ ഉളുഹിയ്യത് മാംസം കാഫിറിനു നല്‍കരുത് എന്ന് പറഞ്ഞത് ഇമാം നവവി(റ) കണ്ടിട്ടില്ല എന്ന് മനസിലാക്കാവുന്നതാണ്.
അതുകൊണ്ടാണ് മുന്‍ഗാമികളുടെ കലാമില്‍ അതിനെ പറ്റി ഞാന്‍ ഒന്നും കണ്ടിട്ടില്ല എന്ന് ഇമാം നവവി(റ) ശറഹു മുഹധബില്‍ പറഞ്ഞത്.*
ഇമാം ഷാഫി (റ) തന്നെ ബുവൈത്വിയില്‍ നല്‍കാന്‍ പാടില്ല എന്ന് പറഞ്ഞത് കൊണ്ട് ഇമാം നവവി അത് കാണാതെ നല്‍കാമെന്ന് പറഞ്ഞതിനെ ഷാഫിഈ മദ്ഹബിലെ
മറ്റു പണ്ഡിതന്മാര്‍ ഖണ്ഡിച്ചിരിക്കുന്നു എന്ന് ഇമാമുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്. അത് മുന്‍പ് പറഞ്ഞിട്ടുണ്ട്
*( ശര്‍വാനി നോക്കുക)*.
*✳ ഇവിടെ ഒരു ചോദ്യമുണ്ട്, ഒരു കാര്യം ഹറാം ആവണമെങ്കില്‍ വ്യക്തമായി ഖുര്‍ആനിലും ഹദീസിലും പറയേണ്ടതല്ലേ❓*.
*✅ ഉത്തരം* :- അത് ഇമാം ഷാഫിഈ (റ)വിനും മറ്റു പണ്ഡിതന്മാര്‍ക്കും അറിയാത്തത് കൊണ്ടല്ല വഹാബി അവര്‍ ഹറാം ആണെന്ന് പറഞ്ഞത്.
ഒരു കാര്യം ഹറാം, ഹലാല്‍, സുന്നത്ത് , നിര്‍ബന്ധം , കറാഹത്ത് എന്ന അഞ്ചു ഹുക്മ് പറയാന്‍ ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പറയണം എന്നത് ദീനിന്‍റെ തെളിവുകളെയും പ്രമാണത്തെയും പറ്റിയുള്ള
അജ്ഞതയില്‍ നിന്നും ഉണ്ടായതാണ്.
ഈ അഞ്ചു ഹുക്മുകള്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും വ്യക്തമായി പറഞ്ഞതില്‍ നിന്നും തെളിയുന്നത് പോലെ ഖിയാസ് കൊണ്ടും തെളിയുന്നതാണ്.
ഇസ്ലാമിന്‍റെ പ്രമാണം ഖുര്‍ആന്‍ , ഹദീസ്, ഇജ്മാഅ' ഖിയാസ് എന്നി നാലാണ് എന്ന വിവരമേങ്കിലും വാഹബിക്ക് ഉണ്ടാവല്‍ നല്ലതാണ്.
എല്ലാ വിധികളും ഖുറാനിലും ഹദീസിലും വ്യക്തമയി രേഖപ്പെടുത്തിയിട്ടില്ല. അത് കൊണ്ടാണ് ഖുറാനിനും ഹദീസിനും പുറമേ ഖിയാസും പ്രമാണമായത്
എന്ന് മനസിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുന്നതാണ്.
ഈ വിഷയം ഇമാം നവവി(റ) , ഇമാം റാസി(റ), ശൈഖുല്‍ ഇസ്ലാം ഇബ്നു ഹജര്‍ തുടങ്ങി സര്‍വ്വ പണ്ഡിതന്മാരും അംഗീകരിച്ചതാണ്.
ഉളുഹിയ്യത്ത് മാംസം കാഫിറിനു നല്‍കുന്നതില്‍ എന്താണ് വിധി എന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പറയാത്തത് കൊണ്ട്, ഗവേഷകരായ
പണ്ഡിതന്മാര്‍ ഖിയാസ് കൊണ്ട് വിധി പറയുകയാണ് ചെയ്തത്. അതില്‍ അബൂഹനീഫ (റ) പോലെയുള്ള ചില ഇമാമുമാർ ഉളുഹിയ്യതിനെ സ്വദഖയോട് ഖിയാസ് ആകി കാഫിറിനു
നല്‍കാമെന്നു പറഞ്ഞു.
ഷാഫി ഇമാം(റ) അത് പെരുന്നാള്‍ ആഘോഷിക്കുന്ന മുസ്ലിംങ്ങളുടെ വീട്ടില്‍ മാംസം എത്തിക്കലാണ് അതിന്‍റെ ഉദ്ദേശം എന്ന് മനസിലാക്കി
അതിനെ സകാത്ത് പോലെയുള്ള ഇബാദത്തിനോട് ഖിയാസാക്കി തുലനം ചെയ്തു കാഫിറിനു നല്‍കരുത് എന്നും പറഞ്ഞു.
ഗവേഷകരായ പണ്ഡിതന്മാര്‍ ഗവേഷണം ചെയ്‌താല്‍ രണ്ടു പേരുടെയും ഗവേഷണത്തില്‍ നിന്നും ഇമാമുമാരുടെ ഏത് അഭിപ്രായവും
സ്വീകരിക്കാം എന്നതില്‍ ഖുറാനും ഹദീസും ഇജ്മാഉം ഖിയാസും പണ്ഡിതന്മാരുടെ വാക്കുകളും ധാരാളം ഉദ്ധരിക്കാന്‍ കഴിയുന്നതാണ്.
ഉളുഹിയ്യത് മാംസം കാഫിറിനു നല്‍കല്‍ അനുവദനീയം ആണെന്ന് പറയുകയും , അത് പാടില്ല എന്ന് പറയുന്നവരെ ശക്തമായി എതിര്‍ക്കുകയും
ചെയ്യുന്ന വാഹബികളോട് നമ്മുക്ക് ചോദിക്കാന്‍ ഉള്ളത് , അത് നിങ്ങള്‍ കാഫിറിനു നല്‍കുവിന്‍ എന്ന് പറയുന്ന ഒരു ആയത്തോ , ഹദീസോ ഉദ്ധരിക്കാന്‍ ഇവര്‍ക്ക് സധിക്കുമോ❓
അല്ലെങ്കില്‍ എല്ലാ വര്‍ഷവും നബി(സ) മുസ്ലിംങ്ങള്‍ക്ക് പെരുന്നാളിന് അവരുടെ വീട്ടില്‍ മാംസം എത്തിക്കുന്നതിന്‍റെ ഭാഗമായി നല്‍കപ്പെടുന്ന വലിയ പുണ്യകരമായ ആരാധനയായ ഉളുഹിയ്യത്
ഏതെങ്കിലും ഒരു വര്‍ഷം ഒരു അമുസ്ലിമിന് നല്‍കിയിട്ടുണ്ടോ❓
അത് ഉണ്ടെങ്കില്‍ തെളിയിക്കാന്‍ എല്ലാ വാഹാബിയെയും വെല്ലു വിളിക്കുന്നു.
*❇ ഇമാം കുര്‍ദി (റ) രേഖപ്പെടുത്തുന്നു : ഷാഫി മദ്ഹബ് അവലംബം ഷെയ്ഖ് ഇബ്നു ഹജര്‍ (റ) , ഇമാം റംലി(റ) എന്നിവര്‍ തുഹ്ഫ, നിഹായ എന്നി ഗ്രന്ഥങ്ങള്ളില്‍ ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അവര്‍ രണ്ടു പേരും വ്യത്യസ്ത വീക്ഷണം പുലര്‍ത്തുമ്പോള്‍ അര്‍ഹതയുള്ള മുഫ്തിക്ക് രണ്ടില്‍ ഏതും അവലംബിക്കാവുന്നതാണ് അവ രണ്ടിനും എതിരായ അഭിപ്രായങ്ങള്‍ ഒരിക്കലും അവലംബിക്കവുന്നതല്ല*.
_*(ഫവാഇദുല്‍ മദനിയ്യ 144).*_
*✳ ഉളുഹിയ്യത്ത് മാംസം അവിശ്വാസികള്‍ക്ക് നല്‍കാന്‍ പാടില്ല എന്നതില്‍ ഷാഫി മദ്ഹബിലെ ഫൈനല്‍ തീരുമാനങ്ങളായ ഇബ്നു ഹജര്‍ തങ്ങളും ഇമാം റംലി ഒത്തു സമ്മതിച്ച വിഷയമാണ്
എന്ന് നേരത്തെ അവരുടെ ഉദ്ധരണിയില്‍ നിന്നും മനസിലാക്കാവുന്നതാണ്*.
*📚 അല്‍ഉമമ് , ജംലാഅ' തുടങ്ങിയ ഇമാം ഷാഫി(റ)യുടെ കിതാബുകാളോ , നവവി (റ), റാഫിഈ (റ) എന്നിവരുടെ കിതാബുകളോ
ഇന്ന് നമുക്ക് അവലംബം ആക്കാവുന്നതല്ല എന്ന് ഇപ്പോള്‍ വ്യക്തമായി. തുഹ്ഫയും നിഹായയുമാണ് ഷാഫി മദ്ഹബ് മനസിലാക്കാന്‍ ഇന്നത്തെ പ്രധാന അവലംബം.
മുകളില്‍ പറഞ്ഞ പ്രഗല്‍ഭരുടെ ഗ്രന്ഥങ്ങള്‍ക്ക് ഉള്ള പോരായ്മ അല്ല , നമ്മുടെ പോരായ്മയാണ് ഇതിനു കാരണം.*
*ഷാഫി മദ്ഹബിലെ ഗ്രന്ഥങ്ങള്‍ തന്നെ സുന്നികള്‍ക്ക് എതിരാണ് എന്ന വിമര്‍ശക വാദം ഇവിടെ തകരുകയാണ്. അങ്ങനെ പറയുന്നവര്‍ ഷാഫി മദ്ഹബിലെ അവലംബ കൃതികളായ തുഹ്ഫ, നിഹായ, എന്നിവയില്‍
നിന്നും സുന്നികള്‍ക്ക് എതിരായ ഇബാറത്തുകള്‍ തെളിയിക്കേണ്ടിയിരിക്കുന്നുഫിഖ്ഹ് മുഴുവന്‍ തള്ളി മുജ്തഹിദു ചമയുന്ന വഹാബികള്‍ സുന്നികള്‍ക്ക് എതിരെ ഫിഖ്ഹ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം*.
*ഫിഖ്ഹ് അടിസ്ഥാനമാക്കി വിഷയം സമര്‍ത്തിക്കുമ്പോള്‍ നേരത്തെ വിശദീകരിച്ച കാരണങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കണമത്.
യഥൊരു ഉസൂലുമില്ലാ തെ ഫിഖ്ഹ് ഉപയോഗിക്കുന്നബ്നവര്‍ പ്രതികരണം അര്‍ഹിക്കുന്നില്ല*
*✳അയൽവാസികളായോ ബന്ധക്കാരായോ അമുസ്ലിമീങ്ങള്‍ അടുത്തുള്ളവർ വേണമെങ്കിൽ വേറെ ഇറച്ചി സംഘടിപ്പിച്ചോ അറുത്തോ അവർക്ക് കൊടുക്കാവുന്നതാണ്. അവർക്ക് ഉള്ഹിയ്യത്തിന്റെ ഇറച്ചി കൊടുക്കാന്‍ പാടില്ല*
🌴🌴🌴🌴🌴🌴🌴
_* അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
🔹🔹🔹🔹🔹🔹🔹