ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 25 March 2019

ശർക്കര മൈലാഞ്ചി

*❓ശർക്കര മൈലാഞ്ചി ഇട്ടാൽ വുളൂഅ്, കുളി എന്നിവ ശരിയാകുമോ..?*

🔖 ശരീരത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും വുളൂഇന്റെയോ കുളിയുടെയോ അവയവങ്ങളിൽ ഉണ്ടാവാൻ പാടില്ലാ എന്നത് വുളൂഅ് ശരിയാകാനുള്ള നിബന്ധനയാണ്. മൈലാഞ്ചിയിട്ടാൽ അതു കഴുകി കളഞ്ഞതിനു ശേഷം കേവലം നിറം മാത്രമാണ് ബാക്കിയാവുന്നത് എങ്കിൽ കുഴപ്പമില്ല. കാരണം തൊലിയുടെയും നഖത്തിന്റെയും നിറം മാറി എന്നു മാത്രമേയുള്ളൂ. തൊലിക്കും നഖത്തിനും മുകളിൽ വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും അവിടെ ഉണ്ടായിട്ടില്ല.

എന്നാൽ മൈലാഞ്ചി എന്ന പേരിലുള്ള പല വസ്തുക്കളും ശരീരത്തിൽ പുരട്ടിയാൽ അത് കഴുകി കളഞ്ഞതിനു ശേഷം പിന്നീട് ബാക്കിയാകുന്ന നിറവും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞു പോരുന്നുണ്ട്. അതിനർത്ഥം കേവലം തൊലിയുടെ നിറം മാറിയത് മാത്രമല്ല, മുകളിൽ മറ്റൊരു പാട വന്നു ചേർന്നതാണ്. ആ പാടയാണെങ്കിൽ വെള്ളം തൊലിയിൽ എത്തുന്നതിന് തടസ്സവുമാണ്. അതിനാൽ ഇത്തരം മൈലാഞ്ചിയിട്ടാൽ വുളൂഅ് ശരിയാവുകയില്ല.

എന്നാൽ നഖത്തിനു മുകളിൽ ഇത്തരം മൈലാഞ്ചി ആയാൽ അതിന്റെ നിറം പൊളിഞ്ഞു പോകാറില്ല എന്ന് പറയുന്നത് ഈ മൈലാഞ്ചി അനുവദനീയമാക്കാൻ ന്യായമല്ല. കാരണം, അതിനു മുകളിലുള്ള നിറം പൊളിഞ്ഞു പോകാതിരിക്കാൻ കാരണം അത് നഖത്തിന്റെ പ്രത്യേകതയാണ്. മറിച്ച് അത് തൊലിയിൽ ആണെങ്കിൽ പൊളിഞ്ഞു പോകുന്നുമുണ്ട്. ഇത്തരം മൈലാഞ്ചികൾ തൊലിയുടെയും നഖത്തിന്റെയും മുകളിൽ പാട കെട്ടുകയാണ് ചെയ്യുന്നത്. ആ പാട തൊലിപ്പുറത്ത് ആണെങ്കിൽ പൊളിഞ്ഞു പോരുകയും നഖത്തിന് മുകളിലാണെങ്കിൽ പൊളിഞ്ഞു പോകാതിരിക്കുകയും ചെയ്യുന്നു എന്നുമാത്രം.

ശർക്കര മൈലാഞ്ചിക്ക് ഈ സ്വഭാവം ആണ് ഉള്ളതെങ്കിൽ ആ മൈലാഞ്ചിയിട്ടാൽ ശരീരത്തിലേക്ക് വെള്ളം ചേരാതിരിക്കുകയും വുളൂഅ് ശരിയാവാതിരിക്കുകയും ചെയ്യും.
     
               
               ✍🏻ഷറഫുദ്ദീൻ അഹ്സനി ഊരകം.

Saturday, 23 March 2019

പിഎംകെ ഫൈസി മോങ്ങം...

*പിഎംകെ ഫൈസി ഉസ്താദ്...❗*
👇👇👇👁️👁️👁️

✍️ പ്രിയപ്പെട്ട പിഎംകെ ഫൈസി ഉസ്താദിന്റെ ആണ്ട് മാസമാണിത്... ഓരോ ഫാതിഹ എങ്കിലുമോതാൻ കൂട്ടുകാർ മറക്കരുത്...ഒളി മങ്ങാത്ത ഓർമ്മകൾ ഒരുപാടുണ്ട്... ഇന്നും നികത്താനാകാത്ത ആ വിടവ്... ഓർക്കുമ്പോൾ ഹൃദയത്തിലെവിടെയോ വല്ലാത്തൊരു വിങ്ങൽ...കലാലയ വഴിത്താരയിൽ പിച്ചവച്ച, എണ്ണമറ്റ യവ്വനങ്ങളെ ധാർമിക ലോകത്തേക്ക് കൈപിടിച്ച അനുഗ്രഹീത പണ്ഡിതൻ... സ്വർഗത്തിന്റെ പരിമളം പരത്തുന്ന വൈജ്ഞാനികതയുടെ വിശ്വവിഹായസിലേക്ക് ജനലക്ഷങ്ങളെ വഴിതെളിച്ച ദിവ്യജ്യോതിസ് ... ആ നിറ പുഞ്ചിരി മനസിൽ നിന്നിനിയും മാഞ്ഞിട്ടില്ല... ഇന്നലേകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോളറിയാതെ നയനങ്ങൾ നിറഞ്ഞൊഴുകുന്നു... ആ  കണ്ണ് നീരിനിടയിലൂടെ  ഉസ്താദിന്റെ പുഞ്ചിരിക്കുന്ന തിരു സാമിപ്യം...

                        മോങ്ങം ഉമ്മുൽ ഖുറാ ക്യാമ്പസ് ...അവൾ ആ വേർപാടിലിന്നും വല്ലാതെ തേങ്ങുന്നുണ്ട്...ശ്രദ്ധേയമായ അമ്പതോളം കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ചിട്ടാണവിടുന്ന് യാത്രയായത്... 52 വർഷത്തെ ജീവിതത്തിനിടയിൽ ആ മഹാമനീഷി ഓടിത്തീർത്ത വഴിത്താരകളെല്ലാം ധന്യമാണിന്ന്... പകരം മറ്റൊരാളില്ലെന്ന സങ്കടം മാത്രം... ദഅവാ രംഗത്ത് അവിടുന്ന് സാധിച്ചെടുത്ത വിപ്ളവം വരച്ചിടാൻ കഴിയാത്തത്ര വിശാലമാണ്.ആയിരത്തിലധികം ആളുകളെ തൗഹീദിന്റെ ദിവ്യ വസന്തത്തിലേക്കാനയിച്ച ആ ജീവിതം തൂലികത്തുമ്പിൽ അടയാളപ്പെടുത്താനെങ്ങിനെ കഴിയും...?.അഹ്ലുസ്സുന്നയുടെ ആദർശ രംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആ മഹാമനീഷി വിട പറഞ്ഞിട്ടിന്ന് 9  വർഷം പൂർത്തിയാകുന്നു. കൊണ്ടോട്ടി ബുഖാരി ക്യാമ്പസ് ഫറോക്കിലെ ക്രസന്റ് ഹോസ്പിറ്റൽ തുടങ്ങി അവിടുത്തെ മുദ്ര പതിഞ്ഞ സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും എണ്ണിയാലൊടുങ്ങില്ല...

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റെഡ്ക്രസന്റ് ഹോസ്പിറ്റല്‍, ഇസ്‌ലാമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിംഗ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 
യു എ ഇ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 

വിശ്വാസത്തിന്റെ മുഖങ്ങള്‍, മനുഷ്യന് ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്‌കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്റെ തീരങ്ങളില്‍, ഇസ്‌ലാമും പടിഞ്ഞാറും, ഇസ്‌ലാമും മതേതരത്വവും, വിശ്വാസത്തിന്റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്റെ കോടതി, മതം, വിശ്വാസം, ഇസ്‌ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്‌ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്‌കോഡ ഗാമയും ഇബ്‌നു മാജിദും, മുസ്‌ലിം സ്ത്രീ, ജീവനുള്ള ഇസ്‌ലാം, സകാത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങിയവ അവിടുത്തെ രചനകളിൽ ചിലത് മാത്രം...
  
       ഈ വിനീതൻ്റെ ലേഘന സമാഹാരം അൽ ഇർഫാദിൽ പ്രസിദ്ധീകരിക്കണമെന്ന- എൻ്റെ ഉസ്താദിൻ്റെ നിർബന്ധത്തിന് വഴങ്ങി ,വന്ദ്യരായ പി എം കെ യെ ആദ്യമായി മുഖം കാണിച്ചത് ഞാനിന്നുമോർക്കുന്നു. ഉസ്താദിനെയും എന്നെയും  സ്വീകരിച്ചിരുത്തിയിട്ട് എന്നോടന്ന് ചോദിച്ചൊരു ചോദ്യം ഇന്നും ഹൃദയാന്തരത്തിൽ വല്ലാതെ മുഴങ്ങുന്നുണ്ട്. വാഹനം ഏത് വശത്തേക്കാണോ തിരിഞ്ഞ് നിന്നത് - മുത്ത് നബിﷺ യുടെ വാക്ക് കേൾക്കേണ്ട താമസം , തിരിഞ്ഞു നോക്കാതെ ,ആ വശത്തേക്ക് ദഅവക്കായി ലക്ഷ്യം വച്ച സ്വഹാബത്തിനെയാണ്[റ] ആ ചോദ്യത്തിലൂടെ- ആ മുഖത്തു നിന്നെനിക്കന്ന് വായിച്ചെടുക്കാനായത്...

പ്രായ വ്യത്യാസമില്ലാതെ  എല്ലാവരുമായും ഇടപഴകി ജീവിച്ച ആ കുറിയ വലിയ മനുഷ്യൻ 1433 റജബ് 14 ന് പുലർച്ചെ കൊല്ലം ഖാദിസിയയിലേക്കുളള വഴിമധ്യേ കുന്നംകുളത്തിനടുത്തു വെച്ച് ഒരു കാറപകടത്തിൽ മരണപ്പെടുകയായിരുന്നു.മോങ്ങം ഉമ്മുൽഖുറയുടെ ജനറൽ സെക്രട്ടറി ആയിരിക്കെയാണ് അവിടുന്ന്  കാലയവനികക്കുള്ളിൽ മറഞ്ഞത്.മോങ്ങം ജുമുഅത്ത് പള്ളിയുടെ കിഴക്കു വശത്ത് അന്ത്യ നിദ്ര കൊള്ളുന്ന ആ സൂര്യ തേജസ്സിന് അല്ലാഹു സ്വർഗത്തിൽ ഉന്നത പദവി നൽകട്ടെ...നമ്മെയെല്ലാം അല്ലാഹു, അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ...ആമീൻ
ഖുദ്സി
25-02-2021




Thursday, 21 March 2019

ഇന്ത്യൻ മുസ്ലിംകൾക്കൊരു നേതാവ് വേണം !

#ഇന്ത്യയിലെ_മുസ്ലിം_ന്യൂനപക്ഷത്തിനൊരു_ദേശീയ_നേതാവ്_വേണം...!
#എടുക്കാനുണ്ടോ_നിങ്ങളുടെ_കരങ്ങളിൽ...?
കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ തുടങ്ങിയതാണ് ചിലരുടെ സങ്കടക്കടൽ...!... ആദർശപരമായി വിയോജിപ്പുള്ളവർ പോലും/ പരസ്പരം മുസ്ലിംകളായി അംഗീകരിക്കാത്തവർ പോലും കാന്തപുരത്തിനെതിരെ ഒന്നിച്ചണിനിരന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ലോകത്ത് ഇൻഡോനേഷ്യ കഴിഞ്ഞാൽ ഏറ്റവും മുസ്ലിംകളുള്ളത് ഇന്ത്യയിലാണ്. 17 കോടി മുസ്‌ലിംകൾ. അതിൽ ഒരുകോടിയിൽ താഴെ മുസ്‌ലിംകൾ മാത്രമേ കേരളത്തിലുള്ളൂ .ബാക്കി 16 കോടിയിലധികം മുസ്‌ലിംകൾ  ജീവിക്കുന്നത് കേരളത്തിന്റെ പുറത്തുള്ള വിശാല ഭൂമികയിലാണ്.

ഇന്ത്യയിലെ ഈ മുസ്ലിം ന്യൂനപക്ഷത്തിനൊരു നേതാവ് /നേതൃത്വം വേണമെന്നത് ന്യൂനപക്ഷങ്ങളുടെ ആവശ്യമാണ്. കാന്തപുരത്തെ ആ സ്ഥാനത്തേക്ക് പറ്റില്ലെങ്കിൽ ,എതിർക്കുന്നവരെല്ലാം കൂടി സംയുക്തമായി ,എതിർക്കുന്ന എല്ലാവർക്കും പറ്റിയ ഒരാളെ ആ സ്ഥാനത്തേക്ക് നിർദ്ധേശിക്കൂ... വിവാദങ്ങൾ അതോടെ അവിടെ അവസാനിക്കും. അടുത്ത ചർച്ച അതാകട്ടെ.നിങ്ങളുടെ കൂട്ടത്തിൽ നിന്ന് കാന്തപുരത്തോളം ലോകമറിയുന്ന ഒരാളുടെ പേര് പറയൂ... അതിന് പറ്റിയ ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ... ''ഞാൻ ഇന്ത്യയുടെ ഇന്നയാളാണ് '' എന്ന് പറയുമ്പോൾ ''നിങ്ങളാരാണ് കേട്ടിട്ടുപോലുമില്ലല്ലോ'' എന്നാരും പറയരുതല്ലോ...ലോകമറിയുന്നത് പോയിട്ട് ഇന്ത്യ മുഴുവനറിയുന്ന ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ....?... ഇന്ത്യ പോയിട്ട് കേരളം മുഴുവനറിയുന്ന ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ...?... കളക്ടർ ഡോക്ടർ അദ്ധ്യാപകൻ രാഷ്ട്രീയക്കാരൻ നീതി പാലകൻ വിധികർത്താവ് വക്കീൽ ജേണലിസ്റ്റ് സ്വാമി വികാരി തുടങ്ങി കേരളത്തിലെ സകല ജനങ്ങൾക്കും കാന്തപുരം പരിചിതനാണ്.കഴിഞ്ഞ പ്രാവശ്യം ഒറീസയിൽ നിന്ന് പുതുതായെത്തിയ പ്രഫസർ... കക്ഷി കേരളത്തിലാദ്യമാണ്... അദ്ധേഹം കേരളത്തിൽ നിന്നാകെ അറിയുന്ന ഒരാൾ കാന്തപുരവും മറ്റൊരാൾ മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി സാറുമാണത്രെ... കഴിഞ്ഞ ദിവസം ഒരു  മീറ്റിംഗിനെത്തി, അവിചാരിതമായി കണ്ടു മുട്ടിയ വളരെ പ്രസിദ്ധനായൊരു ഡോക്ടർ ... ''ഇദ്ധേഹത്തെപ്പോലൊരു അഞ്ച് പേരെങ്കിലും ഇന്ത്യയിലുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ മുസ്ലിംകൾ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുമായിരുന്നെന്ന് പറഞ്ഞ് '' വിരൽ ചൂണ്ടിയതീ കാന്തപുരത്തിലേക്കാണ്. അദ്ധേഹമല്ലാത്ത മറ്റൊരാളെ ചോദിച്ചപ്പോൾ ,''നേതൃത്വമെന്നാൽ പരീക്ഷണ ശാലയല്ലെന്ന് '' പറഞ്ഞദ്ധേഹം ഒഴിഞ്ഞ് മാറി..

ഞാൻ പറഞ്ഞു വരുന്നത്, കേരളത്തിന്റെ ,സാമ്പത്തികമായ ഒരു ''വിഐപി ബെൽറ്റ് '' മാറ്റി നിർത്തിയാൽ ,ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും മുസ്ലിം അവസ്ഥ വളരെ പരിതാപകരമാണ്. അവർക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ആഗ്രഹമുണ്ട്.മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ഇട്ടാവട്ടത്തിരുന്ന് കാന്തപുരത്തെ കല്ലെറിയുന്നവർ ഇതു വല്ലതും അറിയുന്നുണ്ടോ... ഇല്ലെന്നാണെനിക്ക് തോന്നുന്നത്. അറിയുന്നുണ്ടെങ്കിൽ തന്നെ സമൂഹത്തിന് വേണ്ടി അവിടങ്ങളിൽ അവരെന്ത് ചെയ്തു... ഗുജറാത്തിലും ബംഗാളിലും ഒറീസയിലും കാശ്മീമീരിലും തുടങ്ങി ഇന്ത്യയുടെ ഒട്ടുമിക്ക മുക്കുമൂലകളിലും എന്തുകൊണ്ട് കാന്തപുരത്തെയും അദ്ധേഹത്തിന്റെ സംവിധാനങ്ങളെയും മാത്രം കാണപ്പെടുന്നു. വെടി ഒച്ചകളിൽ മുഖരിദമായ കാശ്മീരിന്റെ മണ്ണിൽ എന്തു കൊണ്ടീ വിമർശകരെ കാണാറില്ല. ആകെ കേൾക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചിലരുടെ കോടിക്കണക്കിന് സ്വത്തുക്കൾ കണ്ടുകെട്ടുന്ന വാർത്തകൾ മാത്രമാണ്. തീവ്രവാദ ആക്രമണങ്ങളിലും മറ്റും ഉറ്റവർ നഷ്ടപ്പെട്ട കുരുന്നുകളുടെ കണ്ണീരൊപ്പാൻ കാന്തപുരത്തിന്റെ കരങ്ങൾ മാത്രമാണ് നീളുന്നത്. അവരെ അറിവും ആഹാരവും കൊടുത്ത് കേരളത്തിൽ പഠിപ്പിക്കാൻ ലക്ഷ്യം വച്ചപ്പോൾ തീവ്രവാദ ആരോപണങ്ങളുമായി കുറേ കുരുന്നുകളുടെ വൈജ്ഞാനിക ഗമനം തടസപ്പെടുത്തിയ വകയിൽ മാത്രമാണ് വിമർശകർ ശ്രദ്ധേയരായത്... അതു കൊണ്ട് - ഒന്നുകിൽ നിങ്ങൾക്കെല്ലാം സമ്മതനായ ,കാന്തപുരത്തെക്കാളും നല്ലതും പ്രസിദ്ധനും ജനമനസുകളിൽ പ്രവർത്തന പാതയുമുള്ള ലോകമറിയുന്നൊരു പകരക്കാരനെ നിർദ്ധേശിക്കുക.അതിനാളില്ലെങ്കിൽ ഈ കൂട്ടായ്മയിൽ ഒപ്പം ചേരുക. അതുമല്ലെങ്കിൽ വഴിമുടക്കാതെ വഴിമാറുക.അതുമല്ലെങ്കിൽ വിമർശനവും കൂക്കുവിളിയും പരിഹാസവുമായി കാന്തപുരത്തിനും അനുയായികൾക്കും ഊർജം പകരുക. അവസാനം പറഞ്ഞതെങ്കിലും ചെയ്ത് ,സമുദായ ഗമനത്തിന് സഹായകമായാൽ അത് തന്നെ വലിയ കാര്യം... കാരണം ,ഓരോരുത്തരിൽ നിന്നും അർഹിക്കുന്നതല്ലേ പ്രതീക്ഷിക്കാവൂ...

22 വർഷം മുമ്പ് ,താൻ പ്രധാനമന്ത്രിയായ കാലത്ത് ''ഇന്ത്യയിലെ മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സമീപിച്ച നേതാവാണ് കാന്തപുരമെന്ന് '' പറഞ്ഞ് ,ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ സാർ മനസ് തുറന്നത് നാമാരും മറന്നിട്ടില്ല.22 വർഷം മുമ്പ്- ''കാന്തപുരം സമുദായ വഞ്ചകനെന്ന് പറഞ്ഞ് '' കൂക്കി വിളിച്ച പലരുമിന്ന് ആറടി മണ്ണിനടിയിലാണ്. അവരാരെങ്കിലുമറിഞ്ഞിട്ടുണ്ടാകുമോ യാഥാർത്ഥ്യമെന്താണെന്ന്...?തങ്ങൾ കൂക്കിവിളിക്കുമ്പോളും , പ്രധാനമന്ത്രിയുടെ ഓഫീസുകളിലും ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിലും സമുദായ സന്ദേഹങ്ങളും സങ്കടങ്ങളുമായി നിത്യ സന്ദർശകനായിരുന്നു കാന്തപുരമെന്ന്...!... ശേഷം പല പ്രധാന മന്ത്രിമാരും മാറി മാറി വന്നു. കാന്തപുരം ആ പഴയ പരിപാടി മാറ്റമില്ലാതെ തുടരുന്നു. ആ പേരിലദ്ധേഹത്തെ അരിവാൾ സുന്നിയും ഗൗഡ സുന്നിയും ബിജെപി സുന്നിയുമൊക്കെയാക്കിയവർ യാഥാർത്ഥ്യമറിയണമെങ്കിൽ മഹ്ഷറയിലെത്തണം. ദു:ഖകരമെന്ന് പറയട്ടെ- അവരുടെ പിൻഗാമികളിൽ ചിലരും കഥയറിയാതെ ഇപ്പോളും ആക്ഷേപങ്ങൾ ചൊരിഞ്ഞ് കളം നിറഞ്ഞ് നിൽക്കുന്നു.ഇന്ത്യയുടെ പ്രധാനമന്ത്രിമാർ പോലും ആത്മകഥ പറയുമ്പോൾ ഒഴിച്ചുകൂടാനാകാത്ത നാമമായി കാന്തപുരമെന്ന നാലക്ഷരം മാറിയിട്ടുണ്ടെങ്കിൽ ,തളക്കാമെന്ന് വിമർശകർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര ഉയരത്തിലാണാ വ്യക്തിത്വമെന്ന് ഇനിയെങ്കിലും തിരിച്ചറിയപ്പെടേണ്ടതുണ്ട്.അയാളാരുമല്ലെന്ന് നൂറ് വട്ടം പറഞ്ഞ്  സമാധാനിക്കുന്നവർ, സ്വന്തം മനസാക്ഷിയെത്തന്നെ ഇത്രയും ക്രൂരമായി വഞ്ചിക്കുന്നതെന്തിനെന്ന് സ്വയം ചിന്തിക്കട്ടെ... ഗുജറാത്തിലെ വർഗീയ കലാപങ്ങളിൽ ഉറ്റവരും ഉടയവരുമുൾപ്പെടെ സകലതും നഷ്ടപ്പെട്ട് ,ഗാന്ധിജിയുടെ ജൻമനാട്ടിലെ പാതയോരത്ത് എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ പൊട്ടിക്കരഞ്ഞ ഭാരതാംബയുടെ കുരുന്നു മക്കളുടെ കണ്ണീരൊപ്പാൻ രാജ്യം ഭരിക്കുന്ന മോദിയുടെ മുന്നിലേക്ക് വണ്ടി കയറിയ കാന്തപുരത്തെ ബി ജെ പി ഭക്തനാക്കിയവരുടെ കുട്ടികൾ, കോൺക്രീറ്റ് സൗധങ്ങളിലെ തണുപ്പു തുപ്പുന്ന മുറിക്കുള്ളിൽ സുഖമായുറങ്ങുകയാണ്... അതേ സാർ... സ്വന്തം കാര്യങ്ങൾ സുരക്ഷിതമാക്കിയ നിങ്ങൾക്കിനി വിമർശിക്കാമല്ലോ...പക്ഷേ ,വിശന്നൊട്ടിയ വയറുകളുടെ വിശപ്പകറ്റാൻ നീട്ടപ്പെട്ട ആ പാവങ്ങളുടെ അന്നത്തിൽ മണ്ണ് വാരിയിട്ട് അഭിമാനം കൊള്ളുന്നവർ- കാലത്തിന്റെ കണക്കു പുസ്തകത്തിൽ, പാവപ്പെട്ടവരുടെ ശാപമേറ്റു വാങ്ങാൻ സ്വന്തം ജീവിതം മതിയാകില്ലെന്ന്  മറക്കരുത്.

''ഡല്‍ഹിയില്‍ സമ്മേളനത്തിനു എത്തിയ കാന്തപുരം ,ആളുകളുടെ എണ്ണക്കുറവ് കണ്ടപ്പോള്‍ ഉത്തരേന്ത്യന്‍ പണ്ഡിതരോട് ദേഷ്യപ്പെട്ടു. കാന്തപുരത്തെ തണുപ്പിക്കാന്‍ അവര്‍ ഒരു ഉപായം കണ്ടെത്തി. പെട്ടെന്ന് തന്നെ ഒരു ഗ്രാന്‍ഡ്‌ മുഫ്തി പദവി ഒപ്പിച്ചു തലയില്‍ കെട്ടികൊടുത്തു...  അതോടെ എല്ലാം ശാന്തമായി...''... എന്നൊക്കെ എഴുതി ബാലരമയുടെ അമർ ചിത്രകഥയെപ്പോലും വെല്ലുന്ന കോലവും, ഗീബൽസിനെപ്പോലും കവച്ചുവക്കുന്ന നുണകളുമായി കാലം കഴിക്കുന്നവർ സമുദായത്തിനെന്ത് സേവനം ചെയ്തെന്ന് നവതലമുറ ശ്രദ്ധിക്കുന്നുണ്ടെന്നത് മറക്കരുത്. ഉപ്പൂപ്പ പിടിച്ച കൊടിയുടെ നിറം നോക്കി ജയ് വിളിക്കുന്നവരെ അളന്ന ആ കോലു കൊണ്ട് ന്യൂ ജനറേഷനെ അളക്കരുതെന്ന് പറയേണ്ടതില്ലല്ലോ... പെണ്ണെഴുത്തെന്ന് പറഞ്ഞ് നിങ്ങൾക്കെന്നെയും അവഗണിക്കാം. പക്ഷേ ,കൂട്ടത്തിൽ  ചിന്താശേഷിയുള്ള പുതിയൊരു ജനറേഷനുണ്ട്. അവർ കാര്യങ്ങൾ ഉൾക്കൊള്ളും... ഇൻഷാ അല്ലാ...അതിന് എന്റെ അനുഭവങ്ങൾ തന്നെ സാക്ഷി... കോളേജിലൊക്കെ പലരും വാചാലരാകുമ്പോൾ ഞാനും കൊതിക്കാറുണ്ട്-നീറുന്ന പ്രശ്നങ്ങളിൽ പിടയുന്ന എന്റെ സമുദായത്തിനു വേണ്ടി ശബ്ദിക്കാനും കണ്ണീരൊപ്പാനും ഇന്ത്യയിലൊരു ദേശീയ നേതൃത്വം വേണമെന്ന്... അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമയുമായി കേരളത്തിൽ നിന്ന് കേന്ദ്രത്തിലേക്ക് കാന്തപുരം കർമ്മ മണ്ഡലം വ്യാപിപ്പിച്ചത് വായിച്ചറിഞ്ഞപ്പോൾ നേരിയൊരു പ്രതീക്ഷക്ക് ജീവൻ വച്ചിരുന്നു.ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെ പ്രതിനിധികളെ കോർത്തിണക്കി പുതിയൊരു നിയോഗവുമായി കർമ മണ്ഡലം വിപുലീകരിക്കുമ്പോൾ- ഇന്ത്യൻ മുസ്ലിമിന് നേതൃത്വം കൊടുക്കാൻ ഞങ്ങളെക്കൊണ്ടാകില്ലെന്ന് മാത്രമല്ല അത്തരം ശ്രമങ്ങൾ ആര് നടത്തിയാലും കേരളത്തിന്റെ ഇട്ടാവട്ടത്തിരുന്ന് ഞങ്ങൾ ,പല്ലും നഖവുമുപയോഗിച്ചെതിർക്കുമെന്ന ശൈലി-ഓൾ ഇന്ത്യാ മുസ്ലിം മുന്നേറ്റമെന്ന സമുദായ സ്വപ്നത്തെ തീർത്തു കളയുമെന്ന ദാർഷ്ട്യത്തിന് ആയുസുണ്ടാകില്ലെന്നത് മറക്കരുത്. കാന്തപുരത്തിന്റെ മുന്നേറ്റം നിങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ-കാന്തപുരത്തിന് പകരം നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആ സ്ഥാനത്തേക്ക് പ്രതിഷ്ടിക്കപ്പെടാൻ യോഗ്യതയുള്ളവരുണ്ടെങ്കിൽ സ്വീകരിക്കാൻ ന്യൂ ജനറേഷൻ തയ്യാറാണെന്ന ഓർമപ്പെടുത്തലോടെ ....എല്ലാവർക്കും നല്ലതു വരട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...

                    ✍    ഫാതിമാ റഷീദ്...

ഞാനറിയാത്ത കാന്തപുരം !

#ഞാനറിയാത്ത_കാന്തപുരം...

ഇന്ന് കോളേജിലെ പ്രധാന ചർച്ചകളിലൊന്ന്  ''ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യ''മിസ്റ്റർ കാന്തപുരം ഉസ്താദായിരുന്നു.അഖിലക്കും അശ്വതിക്കുമെല്ലാം കാന്തപുരമെന്ന 4 അക്ഷരത്തെക്കുറിച്ച് നൂറ് നാവായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി തികച്ചും മൗനിയായിരുന്നു ഞാനിന്ന്. കഴിഞ്ഞ ദിവസം ചില മുസ്ലിം നാമധാരികൾ നടത്തിയ, കേട്ടാലറയ്ക്കുന്ന  വാചകക്കസർത്തുകളായിരുന്നു മനസിലേക്കാദ്യമോടി എത്തിയത്.''എന്തേ ഫാതി നിനക്കൊന്നും പറയാനില്ലേ...എനി ഒപ്പീനിയൻ എബൗട്ടിറ്റ്...?...'' ഞാനറിഞ്ഞില്ലെന്നൊരു കള്ളം പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയുമായാണ് അഖില മുന്നോട്ട് വന്നത് .ഇതിനു മാത്രം ആഹ്ളാദിക്കാൻ ആരാണീ കാന്തപുരമെന്ന എന്റെ ചോദ്യത്തോടവൾ പ്രതികരിച്ചത് ഉഗ്രഭാവത്തോടെയായിരുന്നു. ഇലക്ഷനടുക്കുമ്പോൾ മാത്രം രാഷ്ട്രീയപ്പാർട്ടിക്കാർ വോട്ട് തേടിയെത്തുന്ന ഉത്തരേന്ത്യയിലെ ഞങ്ങളുടെ ഗ്രാമ ചേരികളിലേക്ക് ഒരു പ്രാവശ്യമെങ്കിലും നിനക്കൊന്ന് വരാമോ ഫാതീ...വന്നാൽ നിനക്കവിടെക്കാണാം ആരാണീ കാന്തപുരമെന്നതിന്റെ നേർക്കാഴ്ചകൾ... അദ്ധേഹത്തിന്റെ ഫൗണ്ടേഷന്റെ സേവനങ്ങൾ ... ഉണങ്ങി വരണ്ട ഭൂമിയിൽ എല്ലാം കരിഞ്ഞുണങ്ങി, ഒരു തുള്ളി വെള്ളത്തിനായി കേഴുന്ന കുഞ്ഞുങ്ങളുടെ നടുവിലേക്ക് ജാതിയും മതവും നോക്കാതെ കയറി വന്ന് അന്നവും ആഹാരവും നൽകി, കുടിവെള്ളത്തിന് ഒരു പ്രമാണിയുടെ മുന്നിലും ഓഛാനിച്ച് നിൽക്കരുതെന്ന് പറഞ്ഞ് ഗ്രാമവാസികൾക്കായി കിണറുകൾ കുത്തിത്തന്നതുൾപ്പെടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത സേവന പ്രവർത്തനങ്ങളുടെ പ്രതാപഭാവം പൂണ്ട ദേശസ്നേഹി... ഒരിക്കൽ ലീവിന് ചെന്നപ്പോൾ ,ഒരു തുടം വെള്ളത്തിനായി പത്തും ഇരുപതും കിലോമീറ്റർ സഞ്ചരിച്ച് ,എന്റെ അപ്പയുൾപ്പെടെയുള്ള പണക്കാരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന പതിവ് ശൈലിക്ക് വിരുദ്ധമായി ,തൊട്ട് ചേർന്ന പുതിയ കിണറിൽ നിന്ന് ആത്മാഭിമാനത്തോടെ-വേണ്ടുവോളം വെള്ളം കൊണ്ടു പോകുന്ന ഗ്രാമവാസികളുടെ മുഖത്തെ നിഷ്കളങ്ക പുഞ്ചിരിയാണെന്നെ സ്വാഗതം ചെയ്തത്.ആ കിണറിനരുകിൽ ഒരുപാട് നേരം ഞാൻ ചിലവഴിച്ചു- ഞങ്ങളുടെ ഗ്രാമത്തിലെ അമ്മമാരുടെയും കുട്ടികളുടെയും സന്തോഷത്തിൽ പങ്ക് ചേർന്ന്...അവിടെ നിന്നപ്പോൾ കേരളത്തിലെ പച്ചപ്പിൽ നിൽക്കുന്ന പ്രതീതിയായിരുന്നു എനിക്കന്ന്... സത്യം പറയാല്ലോ- ആദ്യമായി ,കേരളത്തിലേക്ക് മടങ്ങാൻ മടിച്ച നാളുകളായിരുന്നു അന്ന്...എന്റെ അപ്പക്ക് ഏക്കറ് കണക്കിന് സ്ഥലവും സൗകര്യങ്ങളും കിണറുകളും കൃഷി നനക്കാൻ കുളങ്ങളും വേണ്ടുവോളമുണ്ടെങ്കിലും എനിക്കിഷ്ടം പാവങ്ങളുടെ ആ കിണറായിരുന്നു. അതിലെ വെള്ളത്തിനെന്തോ വല്ലാത്തൊരു മധുരമാണെനിക്കനുഭവപ്പെട്ടത്.

വാ തോരാതെ വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്ന അവൾ,അവസാനം പറഞ്ഞൊരു വാചകമുണ്ട്- മതമറിയുന്നവരല്ല-മതമറിഞ്ഞ് സഹജീവികളുടെ കണ്ണീരൊപ്പുന്നവരാണ് മതനിയമങ്ങൾ പറയേണ്ടത്... കാരണം മതനിയമങ്ങൾ മനുഷ്യനൻമക്കാണ്...മനുഷ്യ നൻമ കൈമുതലുള്ളവരാണ്- ഒരു ഗ്രാമത്തിലോ ഒരു പട്ടണത്തിലോ രാജ്യത്തിലോ എന്നല്ല-ലോകം മുഴുവൻ മതനിയമങ്ങൾ പറയാൻ എന്തു കൊണ്ടും യോഗ്യൻ...!

ആ കിണറിൽ നിന്ന് കോരിയെടുത്ത വെള്ളം ഉപയോഗിച്ച് ,അവളുടെ കൂട്ടുകാരിയുടെ വീട്ട് മുറ്റത്ത് വളർന്നൊരു ചെടിയിലെ പൂവും പുറകിലായി കൃഷിയിടവും , ഫോണിൽ ലൈവായി കണ്ടപ്പോൾ, എന്തോ... എന്റെ കണ്ണുകളറിയാതെ നിറഞ്ഞു പോയി...
                       
                        ✍  ഫാതിമാ റഷീദ്

ബുഖാരിയിലെ ഹദീസ് തറാവീഹല്ല വിത് റാണ്...!

ഇമാം ബുഖാരി(റ)യുടെ ഹദീസിൽ പരമാർഷിച്ച
വിഷയം തറാവീഹല്ല. പ്രത്യുത വിത്റാണ്
'സ്വഹീഹുൽ ബുഖാരി' യുടെ വ്യാഖ്യാന
ഗ്രന്ഥമായ 'ഇർഷാദുസ്സാരി' യിൽ ഇമാം
ഖസ്തല്ലാനി(റ) എഴുതുന്നു:
ﻭﺃﻣﺎ ﻗﻮﻝ ﻋﺎﺋﺸﺔ))ﻣﺎ ﻛﺎﻥ ﻳﺰﻳﺪ ﻓﻲ ﺭﻣﻀﺎﻥ ﻭﻻ ﻓﻲ
ﻏﻴﺮﻩ ﻋﻠﻰ ﺇﺣﺪﻯ ﻋﺸﺮﺓ ﺭﻛﻌﺔ (( ﻓﺤﻤﻠﻪ ﺃﺻﺤﺎﺑﻨﺎ ﻋﻠﻰ
.ﺮﺗﻮﻟﺍ ‏(ﺇﺭﺷﺎﺩ :ﻱﺭﺎﺴﻟﺍ ٣/٦٢٤ )
റമളാനിലും റമളാനല്ലാത്തദില
ും പതിനൊന്നിനെക്കാൾ നബി(സ)
വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്നാ
ആഇഷ(റ) യുടെ പ്രസ്താവനയെ നമ്മുടെ
അസ്വഹാബ് വിത്റിന്റെ മേൽ ചുമത്തിയിരിക്കു
ന്നു".(ഇർഷാദുസ്സാരി 3/426)
വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന്
റക്അത്താണെന്നതിന് കർമ്മശാസ്ത്ര
പണ്ഡിതന്മാർ ഈ ഹദീസാണ് രേഖയായി
എടുത്തു കാണിക്കുന്നത്. ഇബ്നു ഹജർ(റ)
എഴുതുന്നു:
( ﻭﺃﻛﺜﺮﻩ ﺇﺣﺪﻯ ﻋﺸﺮﺓ ‏) ﺭﻛﻌﺔ ﻟﻠﺨﺒﺮ ﺍﻟﻤﺘﻔﻖ ﻋﻠﻴﻪ ﻋﻦ
ﻋﺎﺋﺸﺔ ﻭﻫﻲ ﺃﻋﻠﻢ ﺑﺤﺎﻟﻪ ﻣﻦ ﻏﻴﺮﻫﺎ } ﻣﺎ ﻛﺎﻥ ﺭﺳﻮﻝ
ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺰﻳﺪ ﻓﻲ ﺭﻣﻀﺎﻥ ﻭﻻ ﻓﻲ
ﻏﻴﺮﻩ ﻋﻠﻰ ﺇﺣﺪﻯ ﻋﺸﺮﺓ ﺭﻛﻌﺔ { ‏( :ﺔﻔﺤﺗ ٢/٥٢٢ )
വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന്
റക്അത്തുകളാണ് . "നബി(സ) റമളാനിലും
അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ
വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന,
നബി(സ) യുടെ അവസ്ഥ മറ്റുള്ളവരേക്കാൾ
കൂടുതലായി അറിയുന്ന, ആഇഷ ബീവി(റ)യിൽ
നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും (റ)യും
നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം.
(തുഹ്ഫ 2/225)
പ്രസ്തുത ഹദീസിൽ പരമാർഷിച്ച നിസ്കാരം
തറാവീഹല്ലെന്നു ഇനിപ്പറയുന്ന
കാര്യങ്ങളുടെ വെളിച്ചത്തിൽ നമുക്ക്
വ്യക്തമാകുന്നു:
ഒന്ന്: പതിനൊന്ന് റക്അത്ത് നബി(സ)
നിസ്കരിച്ചിരുന്നതിന്റെ രൂപം അതെ
ഹദീസിന്റെ ബാക്കി ഭാഗത്ത് ആഇഷ(റ) തന്നെ
വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:
ﻳﺼﻠﻲ ﺃﺭﺑﻌﺎ ﻓﻼ ﺗﺴﻞ ﻋﻦ ﺣﺴﻨﻬﻦ ﻭﻃﻮﻟﻬﻦ ، ﺛﻢ
ﻳﺼﻠﻲ ﺃﺭﺑﻊ ﻓﻼ ﺗﺴﻞ ﻋﻦ ﺣﺴﻨﻬﻦ ﻭﻃﻮﻟﻬﻦ، ﺛﻢ ﻳﺼﻠﻲ
،ﺛﻼﺙ
നബി(സ) നാല് റക്അത്ത് നിസ്കരിക്കും.
അതിന്റെ ദൈർഘ്യത്തെ കുറിച്ചും
സൗന്ദര്യത്തെ കുറിച്ചും നീ
ചോദിക്കേണ്ട.പിന്നെ നാല് റക്അത്ത്
നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ
കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ
ചോദിക്കേണ്ട. പിന്നെ മൂന്ന് റക് അത്ത്
നിസ്കരിക്കും".
അപ്പോൾ 4,4,3 എന്നിങ്ങനെയാണ് നബി(സ)
പതിനൊന്ന് റക്അത്ത് നിസ്കരിച്ചിരുന്
നതെന്ന് ആഇഷ(റ) തന്നെ വിശദീകരിക്കുന്നു.
ഇങ്ങനെ നിസ്കരിക്കാവുന്ന നിസ്കാരം
വിത്റാണ്. തറാവീഹല്ല. തരാവീഹ് ഈരണ്ട്
ഈരണ്ട് റക്അത്തായി നിസ്കരിക്കൽ
നിർബന്ധമാണ്. നാല് റക്അത്തുകൾ ഒന്നിച്ചു
നിസ്കരിക്കാൻ പറ്റില്ല. നാല് മദ്ഹബുകളും ഈ
വിഷയത്തിൽ ഒറ്റക്കെട്ടാണ്. തറാവീഹ്
എട്ടാണെന്ന് വാദിക്കുന്നവർ പോലും
അങ്ങനെയാണ് ചെയ്യുന്നതും. ഈ ഹദീസ്
തറാവീഹിന്നു പ്രമാണമാക്കുന്നവർ 4,4,3
എന്നിങ്ങനെയല്ലെ നിസ്കാരിക്കേണ്ടത്?.
എന്തുകൊണ്ടവർ അതിൽ നബി(സ)യുടെ മാത്രക
സ്വീകരിക്കുന്നില്ല?!!!.
ഇമാം നവവി(റ) എഴുതുന്നു:
ﺍﻟﺘﺮﺍﻭﻳﺢ ﻋﺸﺮﻭﻥ ﺭﻛﻌﺔ ﺑﻌﺸﺮ ﺗﺴﻠﻴﻤﺎﺕ، ﻗﻠﺖ : ﻓﻠﻮ
ﺻﻠﻰ ﺃﺭﺑﻌﺎ ﺑﺘﺴﻠﻴﻤﺔ ، ﻟﻢ ﻳﺼﺢ، ﺫﻛﺮﻩ ﺍﻟﻘﺎﺿﻲ ﺣﺴﻴﻦ
ﻓﻲ ﺍﻟﻔﺘﺎﻭﻯ، ﻷﻧﻪ ﺧﻼﻑ ﺍﻟﻤﺸﺮﻭﻉ ، ﻭﻳﻨﻮﻱ ﺍﻟﺘﺮﺍﻭﻳﺢ ،
ﺃﻭ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻭﻻ ﻳﺼﺢ ﺑﻨﻴﺔ ﻣﻄﻠﻘﺔ ، ﺑﻞ ﻳﻨﻮﻱ
ﺭﻛﻌﺘﻴﻦ ﻣﻦ ﺍﻟﺘﺮﺍﻭﻳﺢ ﻓﻲ ﻛﻞ . ﺔﻤﻴﻠﺴﺗ ﻭﺍﻟﻠﻪ ﺃﻋﻠﻢ .
‏( ﺭﻭﺿﺔ :ﻦﻴﺒﻟﺎﻄﻟﺍ ١/٤٣٣ )
തറാവീഹ് പത്ത് പ്രാവശ്യം സലാം വീട്ടി
ഇരുപത് റക്അത്താണ്. അപ്പോൾ ഒരാൾ നാല്
റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ അത്
സാധുവാകുന്നതല്ല.കാരണം അതിൽ വന്നതിന്റെ
മാറ്റമാണ്. തറാവീഹ് എന്നോ ഖിയാമുറമളാൻ
എന്നോ അവൻ നിയ്യത്ത് ചെയ്യണം.
നിരുപാധികമുള്ള നിയ്യത്തുകൊണ്ട് അത്
സാധുവാകുന്നതല്ല. പ്രത്യുത ഓരോ സലാം
വീട്ടിയാലും തറാവീഹിൽ നിന്നുള്ള രണ്ടു
റക്അത്തിനെ അവൻ കരുതണം.(റൗളത്തു
ത്ത്വാലിബീൻ 1/334).




 എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*⏬

*"റമളാനിലെ സ്പെഷ്യൽ നമസ്ക്കാരമായ തറാവീഹ് നമസ്ക്കാരം സുന്നത്തും അതിന്റെ റക് അത്ത് 20 ആണെന്നത് സ്വഹാബത്തിന്റെ ഇജ്മാഓടെ സ്ഥിരപ്പെട്ടതുമാണ്. എന്നാൽ ആദ്യ കാലത്ത് തറാവീഹെന്ന സ്പെഷൽ നമസ്ക്കാരമുണ്ടെന്നും അത് 20 റക് അത്താണെന്ന് വാദിക്കുകയും പഠിപ്പിക്കുകയും ചെയ്ത വഹാബി യുക്തിവാദികൾ ഇക്കാലയളവിൽ എല്ലാം പൊളിച്ചെഴുതി അപ്ഡേഷന് വിധേയമാക്കിയിരിക്കുകയാണ് , അതായത് തറാവീഹ് എന്ന സുന്നത്ത് നമസ്ക്കാരം തന്നെ ഇല്ലെന്നും , വെറും ഖിയാമുല്ലൈൽ മാത്രമാണെന്നും , 11 റക് അത്താണെന്നുമാണ് വാദം - ഇതിന്ന് തെളിവാകട്ടെ ബുഖാരിയിൽ ആയിഷാബീവി (റ) വിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും -*

✍🏻എന്നാൽ എന്ത് കൊണ്ട് ഈ 11 ന്റെ ഹദീസ് തറാവീഹല്ലെന്ന് സുന്നികൾ പറയുന്നു താഴെയുള്ള പ്രാമാണിക പോയന്റുകൾ കൊണ്ട് സമർഥിക്കുകയാണ് , ഖണ്ഡനമാഗ്രഹിക്കുന്ന വല്ല 11 വാദികളും ഉണ്ടെങ്കിൽ അക്കമിട്ട് മറുപടി പ്രതീക്ഷിക്കുന്നു.

ഒരു കാര്യം ഉണർത്തുന്നു എന്തിന്നും ഏതിന്നും വഹാബികൾ യുക്തിക്കനുസരിച്ചാണ് മതം പറയാറുള്ളത് അതിനാൽ യുക്തി പറയാനാണെങ്കിൽ മുജായിദ് സെന്ററിൽ പറയാം പക്ഷെ ഈ യുക്തി കൊണ്ട് മുഹ്മിനീങ്ങളുടെ അമലുകൾ മുടക്കാൻ വരല്ലെ എന്നുണർത്തുന്നു.

▶(01) - ഈ ഹദീസ് തറാവീഹിന്റെ ബാബിൽ ബുഖാരി ഇമാം കൊടുത്തു എന്നാണല്ലോ പ്രധാന വാദം എന്നാൽ ലോകത്ത് ബുഖാരിയുടെ ഏറ്റവും ആധികാരിക ഷറഹായി ഇന്ന് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കുന്ന ഫത് ഹുൽ ബാരി എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്ന് ഈ ബാബും ഹദീസും മനസ്സിലായില്ലയോ ??? കാരണം പ്രസ്തുത റമളാനിലെ രണ്ടൊ മൂന്നോ ദിവസം നബി സ്വ നമസ്ക്കരിച്ച നമസ്ക്കാരത്തിന്റെ എണ്ണമെത്രയെന്ന് ഒരു വഴിയിൽ കൂടിയും ഞാൻ കണ്ടിട്ടില്ലാ എന്നാണ് അസ്ഖലാനി ഇമാം ആകെത്തുക ചർച്ചയിൽ സമർത്ഥിക്കുന്നത്

وَلَمْ أَرَ فِي شَيْءٍ مِنْ طُرُقِهِ بَيَانَ عَدَدِ صَلَاتِهِ فِي تِلْكَ اللَّيَالِي

"പ്രസ്തുത ആ രാത്രികളിൽ നബി (സ്വ) എത്ര റക് അത്ത് നിസ്കരിച്ചു എന്നത് ഒരു ഹദീസിൻ റ്റെ വഴിയിലും ഞാൻ കണ്ടിട്ടില്ല" (ഫത് ഹുൽ ബാരി) - തറാവീഹിന്റെ ബാബിൽ കൊടുത്ത 11 ന്റെ ഈ ഹദീസ് തറാവീഹ് സ്പെഷ്യൽ നമസ്ക്കാരമായിരുന്നെങ്കിൽ '"ഞാൻ കണ്ടിട്ടില്ലാ എന്ന് അസ്ഖലാനി ഇമാമിന്ന് പറയേണ്ട ആവശ്യമില്ലാല്ലോ !!! മുജായിദുകളെ പോലെ കളവ് പറഞ്ഞ് തെളിവ് സമർത്ഥിക്കേണ്ട ഗതികേട് അസ്ഖലാനി ഇമാമിന്നില്ലല്ലോ !! ഈ 11 ന്റെ തെളിവ് തറാവീഹാണെന്നത് സുന്ദരമായി സമർത്ഥിച്ചാൽ മതിയല്ലോ !!! പക്ഷെ അസ്ഖലാനി ഇമാമിന്നും അറിയാം ഈ 11 എന്നത് വിത്റ് നമസ്ക്കാരമാണെന്നത്.

▶(02) - ബുഖാരിയിലെ ബാബ് നോക്കൊയിട്ടാണ് ഈ 11 റക് അത്ത് തറാവീഹാണെന്ന് മനസ്സിലാക്കിയതെങ്കിൽ തഹജ്ജുദിന്റേയും , വിത്റിന്റേയും ബാബിൽ പ്രസ്തുത same ഹദീസ് ബുഖാരി ഇമാം കൊണ്ട് വരുന്നുമുണ്ടല്ലോ അപ്പോൾ ഇതെങ്ങനെ ഷരിയാകും. അപ്പോൾ കാര്യം കൃത്യം രാത്രിയിൽ നമസ്ക്കരിക്കേണ്ട പ്രധാന നമസ്ക്കാരമാണ് വിത്റ് എന്നും അത് 11 ആണെന്നും റമളാനിൽ തറാവീഹ് ഉണ്ടായത് കൊണ്ട് വിത്റ് 11 ൽ നബി (സ്വ) അധികരിപ്പിക്കാറില്ലായിരുന്നു എന്നും , തറാവീഹ് 20 ആയത് കൊണ്ട് വിത്റിനെ ഒഴിവാക്കല്ലെ എന്നും ഏറ്റവും ചുരുങ്ങിയത് ഒരു റക് അത്തും അധികരിച്ചത് 11 റക് അത്താണെന്നും , അത് പോലെ തഹജ്ജുദ് നമസ്കരിക്കുന്നയാളാണെങ്കിലും വിത്റിനെ ഒഴിവാക്കരുതെന്നുമൊക്കെ പഠിപ്പിക്കാൻ തന്നെയാണ് പ്രസ്തുത 03 ബാബിലും ഈ ഹദീസ് കൊണ്ട് വന്നിട്ടുള്ളത്. അല്ലാതെ തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാരത്തിന്റെ എണ്ണം പറയാനല്ല.

ഇനി ബുഖാരിയിലെ ബാബ് തന്നെയാണ് വീണ്ടും പറയുന്നുവെങ്കിൽ ഇതേ സ്വഹീഹുൽ ബുഖാരിയിൽ മയ്യിത്തിന്റെ ബാബ് കൊടുത്ത് ഷിർക്കിന്റെ ഹദീസ് മഹാനവർകൾ കൊണ്ട് വന്നതായി കാണാം അപ്പോൾ മയ്യിത്ത് കർമ്മങ്ങളൊക്കെ ഷിർക്കൻ ഏർപ്പാടാണെന്ന് ബാബ് നോക്കി മനസ്സിലാക്കാൻ പറ്റുമോ ??? വഹാബിയൻ യുക്തിയാണ് തെളിവെങ്കിൽ ഇങ്ങനെ പറയേണ്ടി വരില്ലേ !!?

▶(03) - പ്രസ്തുത 11 ന്റെ ഹദീസ് നബി (സ്വ) നമസ്ക്കരിച്ച തറാവീഹിന്റെ റക് അത്തിന്റെ എണ്ണമാണ് ആയിഷ (റ) റിപ്പോർട് ചെയ്തതെങ്കിൽ മദീനത്തെ പള്ളിയിൽ സ്വഹാബാക്കൾ പരസ്പരം ഒരെതിർപ്പും ഇല്ലാതെ ഉമർ (റ) വിന്റെ കാലത്ത് 20 റക് അത്ത് ഒരൊറ്റ ഇമാമിന്റെ കീഴിൽ റമളാൻ മുഴുവനും നമസ്ക്കരിച്ചത് തൊട്ടിപ്പുറത്ത് നിന്നും മഹതി ആയിഷാ (റ) ഒരുപാട് വർഷക്കാലം കണ്ടിട്ടും എന്ത് കൊണ്ട് എതിർത്തിട്ടില്ല ????? സ്വഹാബത്ത് 20 നമസ്ക്കരിച്ചത് 11 ന്റെ റിപ്പോർട് ചെയ്ത ആയിഷാ (റ) എന്ത് കൊണ്ട് തിരുത്തിക്കൊടുത്തിട്ടില്ല ????? അപ്പോൾ  11 എന്ന് പറഞ്ഞ് തന്നത് അത് നബി (സ്വ) നമസ്ക്കരിച്ച വിത്റിന്റെ എണ്ണമായിരുന്നുവെന്നും , സ്വഹാബത്തായ നിങ്ങൾ ഒരെതിർപ്പും ഇല്ലാതെ നമസ്ക്കരിക്കുന്ന 20 റക് അത്ത് റമളാനിൽ മാത്രമായി സ്പെഷലായി നിസ്ക്കരിക്കുന്ന സുന്നത്തായ തറാവീഹ് നമസ്ക്കാരത്തിന്റേതാണെന്നും കൃത്യമായി മഹതിയവർകൾക്ക് ബോധമുള്ളത് കൊണ്ടല്ലേ ? എതിർക്കാതിരുന്നത്???? അങ്ങനെ അല്ലാ എങ്കിൽ ആയിഷാ ബീവി (റ) തന്റെ തൊട്ടിപ്പുറത്ത് നടക്കുന്ന ബിദ് അത്തിന്ന് കൂട്ട് നിന്ന് എന്ന് പറയേണ്ടി വരും !!!

▶(04) - ബുഖാരി കഴിഞ്ഞാൽ അടുത്ത പ്രാധാന്യ ഗ്രന്ഥമാണ് സ്വഹീഹ് മുസ്ലിം എന്നാൽ ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിന്റെ രൂപം നോക്കൂ

: يَا أُمَّ الْمُؤْمِنِينَ أَنْبِئِينِي عَنْ وِتْرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ:
" ആയിഷാ ബീവി (റ) യോട് ചോദിക്കുന്നു യാ ഉമ്മുൽ മുഹ്മിനീൻ നബി (സ്വ) യുടെ വിത്റ് നമസ്ക്കാരത്തെ പ്പറ്റി ഒന്ന് വിശദീകരിച്ച് തരണം"
👆
" كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ، فَيَبْعَثُهُ اللهُ مَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ، فَيَتَسَوَّكُ، وَيَتَوَضَّأُ، وَيُصَلِّي تِسْعَ رَكَعَاتٍ لَا يَجْلِسُ فِيهَا إِلَّا فِي الثَّامِنَةِ، فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يَنْهَضُ وَلَا يُسَلِّمُ، ثُمَّ يَقُومُ فَيُصَلِّ التَّاسِعَةَ، ثُمَّ يَقْعُدُ فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا، ثُمَّ يُصَلِّي رَكْعَتَيْنِ بَعْدَ مَا يُسَلِّمُ وَهُوَ قَاعِدٌ،
👈 فَتِلْكَ إِحْدَى عَشْرَةَ رَكْعَةً يَا بُنَيَّ،

"" യാ പൊന്ന് മോനെ നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം അത് 11 റക് അത്താണേ""

(സ്വഹീഹ് മുസ്ലിം)__________

ഈ ഹദീസും കൂടി കൂട്ടി വായിക്കുമ്പോൾ ആയിഷ (റ) പറഞ്ഞ 11 ന്റെ ഹദീസ് വിത്റ് നമസ്ക്കാരത്തിന്റേതാണെന്ന് ഒരർത്ഥശങ്കക്കിടയില്ലാതെ തന്നെ മനസ്സിലാകും‌.

▶(05) - ആയിഷാ ബീവി (റ) യിൽ നിന്ന് റിപ്പോർട് ചെയ്യപ്പെട്ട ഹദീസ് ആദ്യം കേട്ടതും മനസ്സിലാക്കിയതും സ്വഹാബാക്കളാണ് ശേഷം സ്വഹാബത്തിൽ നിന്ന് താബി ഈങ്ങളും - എന്നാൽ ഈ ഹദീസിലെ എണ്ണം അത് തറാവീഹിന്റേതായിരുന്നുവെങ്കിൽ ഏത് സ്വഹാബിയാണ് ഈ ഹദീസ് പ്രകാരം അമലായി 11 നമസ്ക്കരിച്ചത് ??? ഏത് താബിആണ് ഇപ്രകാരം 11 നിസ്ക്കരിച്ചത് ???  അമീറുൽ മുഹ്മിനീൻ ഉമർ (റ) ഉബയ്യ് ബിൻ കഹ്ബ് (റ) വിനെയും കൂട്ടി 20 നമസ്ക്കരിക്കുമ്പോൾ ഒരൊറ്റ സ്വഹാബി പോലും ഇന്ന് വഹാബികൾ ഈ നബി ചര്യയുടെ 11 ന്റെ ഹദീസ് എന്നും പറഞ്ഞുള്ള വാദം അന്നുന്നയിച്ചോ ???? ഉമർ (റ) തിരുചര്യയിൽ വെള്ളം ചേർക്കുമോ ???? ബാക്കിയുള്ള മുഴുവൻ സ്വഹാബത്തും ആയിഷാ ബീവി (റ) അടക്കം തിരുചര്യയെ അട്ടിമറിക്കാൻ ശ്രമിക്കുമോ ?????

▶(06) -وَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ
"എന്റെ സുന്നത്തും എന്റെ ഖുലഫാഉറാഷിദുകളുടെ സുന്നത്തും മുറുകെ പിടിക്കുക" , ഈ ഹദീസ് ഷരി വെക്കുന്നതല്ലേ സ്വഹാബത്തിന്റെ ഇജ്മാഹ് ആകുന്ന 20 റക് അത്ത് തറാവീഹ് , വഹാബികളുടെ വാദ പ്രകാരം 11 ന്റെ ഹദീസ് തറാവീഹാണെങ്കിൽ നബി (സ്വ) പറഞ്ഞത് കളവാണെന്ന് വരില്ലേ ? കാരണം സ്വഹാബത്ത് 20 നിസ്ക്കരിച്ചു എന്ന് സ്വഹീഹായ പരമ്പരയോടെ സ്ഥിരപ്പെട്ടതാണ് !!! നബിചര്യയും സ്വഹാബത്തിന്റെ ചര്യയും വൈരുദ്ധ്യം വരുകയില്ല എന്ന് ഹബീബ് (സ്വ) വ്യക്തമായി അറിയാവുന്നത് കൊണ്ടാണല്ലോ ഇങ്ങനെ ഹദീസിലൂടെ മുത്ത് നബി പഠിപ്പിച്ചത്. അപ്പോൾ 11 ന്റെ ഹദീസ് തറാവീഹല്ലെന്ന് സ്വഹാബത്തിന്റെ ഇജ്മാഹ് കൊണ്ട് പൊളിയുന്നു.

▶(07) - പ്രസ്തുത 11 ന്റെ ഹദീസിന്ന് ഷറഹ് എഴുതിയ ലോകത്ത് ഒരൊറ്റ ഫുഖഹാക്കളും ഇത് റമളാനിലെ സ്പെഷ്യൽ നമസ്ക്കാരമായ തറാവീഹാണെന്ന് പഠിപ്പിക്കുന്നില്ല മറിച്ച് വിത്റ് നമസ്ക്കാരമാണെന്നതിന്ന് ഈ ഹദീസ് തെളിവാക്കി പഠിപ്പിക്കുന്നു.

ആദ്യമായി ലോകത്ത് രണ്ടാം ഷാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി റ അവിടെത്തെ ഷറഹ് മുഹദ്ദബിൽ പഠിപ്പിക്കുന്നു വിത്റ് നമസ്ക്കാരം അത് അധികരിച്ചത് 11 റക് അത്തും ചുരുങ്ങിയത് ഒരു റക് അത്തുമാണ് ഇതിന്ന് തെളിവ് 👇 ആയിഷ ബീവി (റ) ഉദ്ധരിച്ച 11 റക് അത്തിൻറ്റെ ഹദീസ് ആകുന്നു.

" وأكثره إحدى عشرة ركعة لما روت عائشة رضي الله
عنها أن النبي صلى الله عليه وسلم " كان يصلي من الليل إحدى عشرة ركعة يوتر فيها بواحدة "     - النووي - شرح المهذب : 4/11،،،،،،،،،،،،،،،،

രണ്ടാമതായി സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ഇർഷാദുസ്സാരിയിൽ ഇമാം ഖസ്ത്വല്ലാനി (റ) പഠിപ്പിക്കുന്നു

وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر

ആയിഷ (റ) വിൽ നിന്ന് നിവേദനം ചെയ്ത 11 റക് അത്ത് ഹദീസ് നമ്മുടെ അസ് ഹാബുമാർ വിത് റ് നിസ്ക്കാരത്തിന്മെൽ ചുമത്തിയിരിക്കുന്നു...

▶(08) - നബി (സ്വ) റമളാനിലും അല്ലാത്ത കാലത്തും 11 ൽ അധികരിപ്പിക്കാറില്ലാ എന്നും പറഞ്ഞ് മറ്റ് നമസ്ക്കാരങ്ങളൊന്നും തന്നെ ഇല്ലാ എന്നും എല്ലാറ്റിന്നും കൂടി ഖിയാമുറമളാൻ എന്ന പേര് വെച്ച് ലോകത്താരും ഇന്നേ വരെ പറയാത്ത പുതിയ വാദം വഹാബികൾ ഇന്ന് പറയുമ്പോൾ ഇതേ ബുഖാരിയിൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിക്കുന്ന

*حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ  شُعْبَةَ، قَالَ حَدَّثَنِي أَبُو جَمْرَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ صَلاَةُ النَّبِيِّ صلى الله عليه وسلم ثَلاَثَ عَشْرَةَ رَكْعَةً‏.‏ يَعْنِي بِاللَّيْلِ‏.‏*
(Sahih al-Bukhari 1138)

*"ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം നബി (സ്വ) രാത്രിയിൽ 13 റകഅത്ത് നിസ്കരിക്കാറുണ്ടായിന്നു"* ബുഖാരിയിൽ നിന്ന് 11 ൽ കൂടാറില്ലായിരുന്നു എന്ന വാദം ബുഖാരി കൊണ്ട് തന്നെ പൊളിഞ്ഞില്ലേ ??? ഈ 13 റക് അത്ത് നമസ്കാരമേതാണ് ????

ഈ ഹദീസ് എന്ത് ചെയ്യും ????

▶ (09) - ആയിഷാ (റ) ഉദ്ധരിച്ച ഈ 11 റക് അത്ത് തന്നെയാണ് ഉമർ (റ) തമീമുദ്ദാരിയോട് കൽപ്പിച്ചത് ഇത് മുവത്വയിലുണ്ട് എന്ന വാദമാണെങ്കിൽ മുവത്വയിലെ 11 ന്റെ റിപ്പോർട് സ്വീകാര്യ യോഗ്യമല്ല , കാരണം പ്രസ്തുത റിപ്പോർടിലെ സനദിൽ ഉള്ളത് മുഹമ്മദ് ബിൻ യൂസുഫ് എന്ന റാവി ആണ് ഇദ്ദേഹത്തിൽ നിന്ന് തന്നെ 11 കൂടാതെ 21 എന്നും 13 എന്നും ഒരേ സംഭവം പറയുന്നിടത്ത് വന്നിട്ടുണ്ട് അപ്പോൾ ഉസൂലുൽ ഹദീസ് പ്രകാരം ഇദ്ദേഹത്തിൽ നിന്ന് ഇള്തിറാബ് വന്ന് കഴിഞ്ഞു അതിനാൽ ഈ 03 റിപ്പോർടും സ്വീകാര്യ യോഗ്യമല്ല അതിനാൽ അതേ മുവത്വയിൽ തന്നെ യസീദ് ബിൻ ഖുസൈഫയിൽ നിന്ന് സാഇബ് ബിൻ യസീദ് (റ) പറയുന്ന സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന 20 റക് അത്തിന്റെ റിപ്പോർടാണ് തെളിവിനായി എടുക്കാൻ സാധിക്കുക.

കൂടാതെ മാലികി ഇമാമിന്റെ പ്രസ്തുത 11 ന്റെ റിപ്പോർടിനെ പറ്റി മുവത്വയുടേ ഷറ ഇൽ ഹാഫിള് ഇബ്നു അബ്ദിൽ ബറ് (റ) അത് വഹ്മ് സംഭവിച്ചതാണെന്നും രേഖപ്പെടുത്തുന്നു .

മുഹമ്മദ് ബിൻ യൂസുഫിൽ നിന്നും വന്ന 21 ന്റെ റിപ്പോർട് ബുഖാരി ഇമാമിന്റെ ഉസ്തദായ അബ്സുറസാഖ് (റ) അവിടെത്തെ മുസ്വന്നഫിൽ ഉദ്ധരിച്ചതിന്റെ സനദ് ഖവിയ്യാണെന്നും ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.

▶(10) - ബുഖാരി ഇമാം ആയിഷാ (റ) വിൽ നിന്നുള്ള 11 ന്റെ ഹദീസ് ഉദ്ധരിക്കുന്നത് മദ് ഹബിന്റെ രണ്ടാമത്തെ ഇമാമും മുവത്വയുടെ മുസ്വന്നിഫും കൂടിയായ ഇമാം മാലിക് (റ) വിൽ നിന്നാണ് എന്നാൽ മാലികി ഇമാമിന്റെ സ്വന്തം കിതാബിൽ പോലും തറാവീഹ് എണ്ണം ചുരുക്കാൻ അനുവാദം കൊടുക്കുന്നില്ല എന്നിട്ട് വേണ്ടെ മാലികി ഇമാം 11 റക് അത്ത് തറാവീഹാണെന്ന് വാദിക്കാനും നമസ്ക്കരിക്കാനും ???

*ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;*

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – (തറാവീഹ് 20 + മദീനക്കാർ മാത്രനായി നാല് തർവീഹാത്തിൽ നമസ്ക്കരിച്ചിരുന്ന സുന്നത്ത് നമസ്ക്കാരം 16 റക് അത്ത് + 03 വിത്റ് = 39) ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).

▶(11) - 11 ന്റെ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഇമാം ബുഖാരി (റ) തന്നെ അവിടത്തെ താരീഖുൽ കബീറിൽ തറാവീഹ് 20 നമസ്ക്കരിച്ച റിപ്പോർട് ഉദ്ധരിക്കുന്നു

*(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)*
*അബല്‍ ഖളീബ് അല്ജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233, അൽ കുനാ)* ചോദിക്കട്ടെ ബുഖാരി ഇമാം മുസ്ലിം ലോകത്തിന്ന് വൈരുദ്ധ്യം പഠിപ്പിക്കുമോ ???? 11 ന്റെ റിപ്പോർട് തറാവീഹിന്റെ ബാബിൽ കൊണ്ട് വന്ന ബുഖാരി ഇമാമിന്ന് അതാണ് തറാവീഹെന്ന് പറഞ്ഞ് താരീഖുൽ കബീറിലെ തറാവീഹ് 20 നെ ഖണ്ടിച്ചോ ???? കൂടാതെ ഇമാം ബുഖാരി (റ) 11 തറാവീഹ് നമസ്ക്കരിച്ചതായ ഒരൊറ്റ റിപ്പോർട് സ്വഹീഹായ നിലയിൽ കാണിക്കാൻ സാധിക്കുമോ ??

▶(12) - അത് പോലെ 08 തറാവീഹ് + 03 വിത്റ് എന്നതിന്ന്  11 ന്റെ ഹദീസ് തറാവീഹാണെന്ന് പറയാൻ പോലും ന്യായമില്ല  കാരണം നാല് റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുള്ളത് കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത് "തർവീഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹത്തുകൾ  ഉണ്ടെന്ന് വ്യക്തമാക്കുന്നു. *കാരണം ബഹുവചനം പ്രയോഗിക്കാൻ ചുരുങ്ങിയത് മൂന്ന് തർവീഹത്തുകൾ ആവശ്യമാണ്‌.* അപ്പോൾ ചുരുങ്ങിയത് 12 റക്അത്തുകളെങ്കിലും വേണം. എട്ട് റക്അത്തുകാർക്ക് ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം വെക്കാൻ സാധിക്കുകയില്ല‌.

▶ (13) - 11 ന്റെ ഹദീസിൽ റമളാനിലും അല്ലാത്തപ്പോഴും എന്ന് കാണാം അത് കൊണ്ട് തന്നെ റമളാനിൽ മാത്രം നമസ്ക്കരിക്കുന്ന തറാവീഹല്ലെന്ന് വ്യക്തമാകുന്നു. കാരണം  റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. അത് തഹജ്ജുദോ വിത്റോ അല്ല. കാരണം നബി(സ) അതിനു പ്രത്യേകം പ്രോത്സാഹനം നൽകുകയും മൂന്ന് രാത്രികളിൽ ജമാഅത്തായി നിസ്കരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം ജമാഅത്തായി നിർവഹിക്കുന്നത് ഉപേക്ഷിക്കുകയാണുണ്ടായത്.
ഇതിൽ നിന്ന് തന്നെ അത് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്നത് വ്യക്തമാണ്. വിത്റും തഹജ്ജുദും മക്കയിൽ നിന്ന് തന്നെ നിലവിൽ വന്നിട്ടുണ്ട് ഇത് സൂറത്ത് മുസ്സമ്മിലിൽ കാണാം , എന്നാൽ റമളാനിലെ നോമ്പും രാത്രി നമസ്ക്കാരവും ലഭിക്കുന്നത് മദീനയിൽ നിന്നുമാകുന്നു. റമാളാനിൽ രാത്രി നമസ്ക്കാരത്തെ സുന്നത്താക്കിയിരിക്കുന്നു എന്ന് ഹബീബ് (സ്വ) പഠിപ്പിച്ചത് മുന്നേ നമസ്ക്കരിച്ച് വന്നിരുന്ന വിത്റോ തഹജ്ജുദിനെ പറ്റിയോ അല്ലെന്ന് വളരെ കൃത്യമായി മനസ്സിലാക്കാം . അതല്ല മുന്നേ നമസ്ക്കരിച്ച് വന്നിരുന്ന വിത്റോ തഹജ്ജുദോ ആണ് റമളാനിൽ എങ്കിൽ പുതിയ കൽപ്പനയായി പറയേണ്ട ആവശ്യം വരുന്നില്ല

അല്ലാമ ബാജി(റ) വിന്റെ വാക്കുകൾ ശ്രദ്ദിക്കുക.

قال الباجي: وقيام رمضان يجب أن يكون صلاة تختص به ولو كان شائعا في جميع العام لما اختص به ولا انتسب إليه كما لا تنتسب إليه الفرائض والنوافل التي تصلى فى جميع السنة.(أوجز المسالك: ٢٨٩/٢)
ഖിയാമുറമളാൻ റമളാനിൽ മാത്രമുള്ള നിസ്കാരമായെ മതിയാകൂ. വർഷം മുഴുവനുമുള്ള  ഒന്നായിരുന്നു അതെങ്കിൽ റമളാനുമായി  അതിനു പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക്ചേർത്തി അതിനെ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവനും നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ. (ഔജസുൽ മസാലിക് 2/289)

▶(14) -  തറാവീഹ് നമസ്ക്കാരം 08 +  03 വിത്റുമാണെന്നാണല്ലോ വാദം  എന്നാൽ  ഇങ്ങനെ തറാവീഹ് 08 ഉം വിത്റ് 03 റക് അത്തെന്ന നിലക്കാണോ മുജായിദുകൾ നിസ്ക്കരിക്കാറുള്ളത് ??? ഇങ്ങനെയാണെങ്കിൽ പിന്നെ തറാവീഹ് എന്ന സ്പെഷ്യൽ നമസ്ക്കാരം ഇല്ലെന്ന വാദം എന്തിന്ന് ❓
ഇനിയല്ല ഇത് വെറും 11 റക് അത്ത് നബി സ്വ എല്ലായിപ്പോഴും നമസ്ക്കരിക്കുന്ന നമസ്ക്കാരമാണ് എങ്കിൽ ആ ഹദീസിൽ 08 റക് അത്തും + വിത്റും എന്നത് എന്തിന്ന് പറഞ്ഞു എല്ലാം വിത്റാണെങ്കിൽ എല്ലാം വിത്റാണെന്ന് പറഞ്ഞാൽ പോരെ അപ്പോൾ 08 എന്നത് വഹാബികളായ നിങ്ങളുടെ ഭാഷയിൽ റമളാനിൽ ഉള്ള സ്പെഷൽ നമസ്ക്കാരമാണൊ??????????

▶(15) - തറാവീഹ് 11 വാദിക്കാൻ ആയിഷാ ബീവി (റ) യുടെ ഹദീസ് തെളിവാക്കി ആധുനിക വഹാബികൾ ഇപ്പോൾ രംഗത്ത് വന്നു എന്നല്ലാതെ ലോകത്ത് കഴിഞ്ഞ് പോയ ഏതെങ്കിലും ഇമാമീങ്ങളുടെ , അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മാതൃകയുണ്ടായിരുന്നോ ????മുജായിദുകളേ നിങ്ങൾക്ക് പറയാൻ കേവലം യുക്തിയല്ലാതെ !! ഉണ്ടോ !!???? സാമ്പിളിനെങ്കിലും ഉണ്ടെങ്കിൽ ആര് എവിടെ ??? എപ്പോൾ ???

Tuesday, 19 March 2019

ആർത്തവവും ത്വവാഫും

👠🛇ആർത്തവവും ത്വവാഫും💅👓

 ഹജ്ജിനോ ഉംറയ്ക്കോ ഇഹ്റാം ചെയ്തു നിർബന്ധ ത്വവാഫിനു മുന്പേ ആർത്തവിച്ചാൽ എന്തുചെയ്യും? മരുന്നുകഴിച്ച് തൽക്കാലം പിടിച്ചുനിർത്തി ത്വവാഫുചെയ്യാം. പൂർത്തിയാകും മുൻപ് രക്തവാർച്ചയുണ്ടായാൽ വീണ്ടും മരുന്നു പ്രയോഗിച്ചു നിർത്തിയശേഷം കുളിച്ച് നേരത്തെ നിർവ്വഹിച്ചതിന്റെ ബാക്കി നിർവ്വഹിക്കുകയാണ് ഏറ്റവും പ്രായോഗികമായ മാർഗ്ഗം. അതിനു സാധിക്കാത്തപക്ഷം, ഹറമിലെത്തിയ ഉടനേ ത്വവാഫുൽ ഖുദൂം നിർവഹിച്ചു സഅയും ചെയ്തിരുന്നെങ്കിൽ  'മക്കയിൽ നിന്നും,തിരിച്ചു വരാൻ പ്രയാസമുള്ളൊരു സ്ഥലത്തേക്ക്  (ഉദാ.ജിദ്ദ)യിലേക്ക് പോയി 'തഹല്ലുൽ'കരുതി ആടിനെ അറുത്ത്അവിടെതന്നെ വിതരണം ചെയ്തോ ഹറമിലേക്കു കൊടുത്തയച്ചോ ,മുടിവെട്ടി നാട്ടിലേക്ക് പോകാം. രണ്ടാമത്തെ മാർഗത്തിനു മാലികീ സരണിയനുസരിച്ച് നിയമസാധുതയുണ്ട്.ആദ്യത്തേതിനു ശാഫിഈ മദ്ഹബിലെ തന്നെ ഒരു 'ഖൗലും' മാലികി,ഹമ്പലീ മദ്ഹബുകളുടെ ആധികാരിക പക്ഷവും പിന്തുണതരുന്നതിനാൽ അതുതന്നെയാണുത്തമമെന്നു പറയേണ്ടതില്ലല്ലോ.രക്തവാർച്ച നിൽക്കാത്ത പക്ഷം,കുറ്റകരമാണെങ്കിലും ആർത്തവകാരി ത്വവാഫുചെയ്താൽ നിയമസാധുതയുണ്ടെന്ന ഹനഫീ മദ്ഹബും ഹമ്പലീ സരണിയിലെ ദുർബലമായൊരു വീക്ഷണപ്രകാരവും,മഥാഫ് മലിനമാകാനിടവരാത്തവിധം ഗുഹ്യഭാഗം ഭദ്രമാക്കിയശേഷം ത്വവാഫു ചെയ്തു രക്ഷപ്പെടാം.
വിശദവിവരങ്ങൾക്ക് താഴെ ചേർത്തിരിക്കുന്ന വരികൾ വായിക്കുക;
ﺃ‍ﻣ‍‍ﺎ ‍ﺑ‍‍ﺎ‍ﻟ‍‍ﻨ‍‍ﺴ‍‍ﺒ‍‍ﺔ ‍ﻟ‍‍ﻄ‍‍ﻮ‍ﺍ‍ﻑ‍ ‍ﺍ‍ﻟ‍‍ﺮ‍ﻛ‍‍ﻦ‍ ‍ﻓ‍‍ﻠ‍‍ﻮ ‍ﺣ‍‍ﺎ‍ﺿ‍‍ﺖ‍ ‍ﻗ‍‍ﺒ‍‍ﻠ‍‍ﻪ‍ ‍ﻓ‍‍ﺈ‍ﻧ‍‍ﻬ‍‍ﺎ ‍ﺗ‍‍ﺴ‍‍ﺘ‍‍ﻤ‍‍ﺮ ‍ﻣ‍‍ﺤ‍‍ﺮ‍ﻣ‍‍ﺔ ‍ﺣ‍‍ﺘ‍‍ﻰ ‍ﺗ‍‍ﺮ‍ﺟ‍‍ﻊ‍ ‍ﻟ‍‍ﻤ‍‍ﻜ‍‍ﺔ ‍ﻓ‍‍ﺘ‍‍ﻄ‍‍ﻮ‍ﻑ‍ ‍ﻭ‍ﻟ‍‍ﻮ ‍ﻃ‍‍ﺎ‍ﻝ‍ ‍ﺫ‍ﻟ‍‍ﻚ‍ ‍ﺳ‍‍ﻨ‍‍ﻴ‍‍ﻦ‍, ‍ﻭ‍ﺑ‍‍ﺤ‍‍ﺚ‍ ‍ﺍ‍ﻟ‍‍ﺴ‍‍ﺮ‍ﺍ‍ﺝ‍ ‍ﺍ‍ﻟ‍‍ﺒ‍‍ﻠ‍‍ﻘ‍‍ﻴ‍‍ﻨ‍‍ﻲ‍ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﺇ‍ﺫ‍ﺍ ‍ﻭ‍ﺻ‍‍ﻠ‍‍ﺖ‍ ‍ﺑ‍‍ﻠ‍‍ﺪ‍ﻫ‍‍ﺎ ‍ﻭ‍ﻫ‍‍ﻲ‍ ‍ﻣ‍‍ﺤ‍‍ﺮ‍ﻣ‍‍ﺔ ‍ﻋ‍‍ﺎ‍ﺩ‍ﻣ‍‍ﺔ ‍ﻟ‍‍ﻠ‍‍ﻨ‍‍ﻔ‍‍ﻘ‍‍ﺔ ‍ﻭ‍ﻟ‍‍ﻢ‍ ‍ﻳ‍‍ﻤ‍‍ﻜ‍‍ﻨ‍‍ﻬ‍‍ﺎ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻮ‍ﻝ‍ ‍ﻟ‍‍ﻠ‍‍ﺒ‍‍ﻴ‍‍ﺖ‍ ‍ﺍ‍ﻟ‍‍ﺤ‍‍ﺮ‍ﺍ‍ﻡ‍ ‍ﻳ‍‍ﻜ‍‍ﻮ‍ﻥ‍ ‍ﺣ‍‍ﻜ‍‍ﻤ‍‍ﻬ‍‍ﺎ ‍ﻛ‍‍ﺎ‍ﻟ‍‍ﻤ‍‍ﺤ‍‍ﺼ‍‍ﺮ ‍ﻓ‍‍ﺘ‍‍ﺘ‍‍ﺤ‍‍ﻠ‍‍ﻞ‍ ‍ﺑ‍‍ﺬ‍ﺑ‍‍ﺢ‍ ‍ﺷ‍‍ﺎ‍ﺓ ‍ﻭ‍ﺣ‍‍ﻠ‍‍ﻖ‍ ‍ﻭ‍ﻧ‍‍ﻴ‍‍ﺔ ‍ﺗ‍‍ﺤ‍‍ﻠ‍‍ﻞ‍ ‍ﻭ‍ﺃ‍ﻳ‍‍ﺪ ‍ﺫ‍ﻟ‍‍ﻚ‍ ‍ﺑ‍‍ﻜ‍‍ﻠ‍‍ﺎ‍ﻡ‍ ‍ﻓ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺠ‍‍ﻤ‍‍ﻮ‍ﻉ‍ ‍ﻭ‍ﻫ‍‍ﻮ ‍ﺍ‍ﻟ‍‍ﻤ‍‍ﻌ‍‍ﺘ‍‍ﻤ‍‍ﺪ ‍ﻭ‍ﺍ‍ﻟ‍‍ﻜ‍‍ﻠ‍‍ﺎ‍ﻡ‍ ‍ﻣ‍‍ﻔ‍‍ﺮ‍ﻭ‍ﺽ‍ ‍ﺣ‍‍ﻴ‍‍ﺚ‍ ‍ﻟ‍‍ﻢ‍ ‍ﺗ‍‍ﻌ‍‍ﻠ‍‍ﻢ‍ ‍ﺑ‍‍ﺎ‍ﻟ‍‍ﺤ‍‍ﻜ‍‍ﻢ‍ ‍ﺣ‍‍ﺘ‍‍ﻰ ‍ﻭ‍ﺻ‍‍ﻠ‍‍ﺖ‍ ‍ﺑ‍‍ﻠ‍‍ﺪ‍ﻫ‍‍ﺎ ‍ﻓ‍‍ﻠ‍‍ﻮ ‍ﻓ‍‍ﺮ‍ﺽ‍ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﻭ‍ﺻ‍‍ﻠ‍‍ﺖ‍ ‍ﻟ‍‍ﻤ‍‍ﺤ‍‍ﻞ‍ ‍ﻭ‍ﻋ‍‍ﺠ‍‍ﺰ‍ﺕ‍ ‍ﻋ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻮ‍ﻝ‍ ‍ﻟ‍‍ﻤ‍‍ﻜ‍‍ﺔ ‍ﻭ‍ﻫ‍‍ﻲ‍ ‍ﻋ‍‍ﺎ‍ﺭ‍ﻓ‍‍ﺔ ‍ﺑ‍‍ﺎ‍ﻟ‍‍ﺤ‍‍ﻜ‍‍ﻢ‍ ‍ﻓ‍‍ﺘ‍‍ﺤ‍‍ﻠ‍‍ﻞ‍ ‍ﺍ‍ﻟ‍‍ﺂ‍ﻥ‍ ‍ﺑ‍‍ﺬ‍ﺑ‍‍ﺢ‍ ‍ﻭ‍ﺗ‍‍ﻘ‍‍ﺼ‍‍ﻴ‍‍ﺮ ‍ﻣ‍‍ﻊ‍ ‍ﻧ‍‍ﻴ‍‍ﺔ ‍ﻓ‍‍ﻴ‍‍ﻬ‍‍ﻤ‍‍ﺎ ‍ﻭ‍ﺑ‍‍ﺤ‍‍ﺚ‍ ‍ﺑ‍‍ﻌ‍‍ﻀ‍‍ﻬ‍‍ﻢ‍ ‍ﺃ‍ﻳ‍‍ﻀ‍‍ﺎ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﺇ‍ﺫ‍ﺍ ‍ﻛ‍‍ﺎ‍ﻧ‍‍ﺖ‍ ‍ﺷ‍‍ﺎ‍ﻓ‍‍ﻌ‍‍ﻴ‍‍ﺔ ‍ﺗ‍‍ﻘ‍‍ﻠ‍‍ﺪ ‍ﺍ‍ﻟ‍‍ﺈ‍ﻣ‍‍ﺎ‍ﻡ‍ ‍ﺃ‍ﺑ‍‍ﺎ ‍ﺣ‍‍ﻨ‍‍ﻴ‍‍ﻔ‍‍ﺔ - ‍ﺭ‍ﺿ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻠ‍‍ﻪ‍ ‍ﻋ‍‍ﻨ‍‍ﻪ‍ - ‍ﺃ‍ﻭ ‍ﺍ‍ﻟ‍‍ﺈ‍ﻣ‍‍ﺎ‍ﻡ‍ ‍ﺃ‍ﺣ‍‍ﻤ‍‍ﺪ - ‍ﺭ‍ﺿ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻠ‍‍ﻪ‍ ‍ﻋ‍‍ﻨ‍‍ﻪ‍ - ‍ﻋ‍‍ﻠ‍‍ﻰ ‍ﺇ‍ﺣ‍‍ﺪ‍ﻯ ‍ﺍ‍ﻟ‍‍ﺮ‍ﻭ‍ﺍ‍ﻳ‍‍ﺘ‍‍ﻴ‍‍ﻦ‍ ‍ﻋ‍‍ﻨ‍‍ﻪ‍ ‍ﻓ‍‍ﻲ‍ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﺗ‍‍ﻬ‍‍ﺠ‍‍ﻢ‍ ‍ﻭ‍ﺗ‍‍ﻄ‍‍ﻮ‍ﻑ‍ ‍ﺑ‍‍ﺎ‍ﻟ‍‍ﺒ‍‍ﻴ‍‍ﺖ‍ ‍ﻭ‍ﻳ‍‍ﻠ‍‍ﺰ‍ﻣ‍‍ﻬ‍‍ﺎ ‍ﺑ‍‍ﺪ‍ﻧ‍‍ﺔ ‍ﻭ‍ﺗ‍‍ﺄ‍ﺛ‍‍ﻢ‍ ‍ﺑ‍‍ﺪ‍ﺧ‍‍ﻮ‍ﻟ‍‍ﻬ‍‍ﺎ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺣ‍‍ﺎ‍ﺋ‍‍ﻀ‍‍ﺎ ‍ﻭ‍ﻳ‍‍ﺠ‍‍ﺰ‍ﻳ‍‍ﻬ‍‍ﺎ ‍ﻫ‍‍ﺬ‍ﺍ ‍ﺍ‍ﻟ‍‍ﻄ‍‍ﻮ‍ﺍ‍ﻑ‍ ‍ﻋ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻔ‍‍ﺮ‍ﺽ‍ ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻲ‍ ‍ﺑ‍‍ﻘ‍‍ﺎ‍ﺋ‍‍ﻬ‍‍ﺎ ‍ﻋ‍‍ﻠ‍‍ﻰ ‍ﺍ‍ﻟ‍‍ﺈ‍ﺣ‍‍ﺮ‍ﺍ‍ﻡ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺸ‍‍ﻘ‍‍ﺔ ‍ﺍ‍ﻩ‍. ‍ﺑ‍‍ﺮ‍ﻣ‍‍ﺎ‍ﻭ‍ﻱ‍.(حاشية الجمل علي شرح المنهج ٢/٤٨١)
NB.അടിയിൽ കാണിച്ചിരിക്കുന്ന രണ്ടു ചിത്രങ്ങൾ ഹാശിയതുൽ ഈളാഹാണ്.

ഇമാമുകൾക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളുടെ ആനുകൂല്യം പറ്റാതിരുന്നാൽ നാം ഏറെ കുഴങ്ങിപ്പോകും.
കാരണം ശാഫിഈ മദ്ഹബ് അനുസരിച്ച് ആർത്തവിച്ച സ്ത്രീ ശുദ്ധിവരുന്നതുവരെ കാത്തിരിക്കണം.അല്ലാതെ നാട്ടിലേക്ക് പോയാൽ തിരിച്ചു വന്നു ശുദ്ധിയോടെ ത്വവാഫുനിർവ്വഹിക്കുന്നതു വരെ മുഹ്രിമതിന്റെ വിലക്കുകൾ പാലിച്ചുകഴിയേണ്ടിവരും !
🎋✒🕋 ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ

Monday, 18 March 2019

ശഅർ മുബാറക് അഥവാ തിരുകേശം

തിരുകേശം എന്നർത്ഥം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശത്തിൽ ബറകത്ത്  ഉണ്ടെന്നും സഹാബിമാരും താബിഉകളും അതുകൊണ്ട് ബറക്കത്ത് എടുത്തിരുന്നു എന്നും പ്രമാണബദ്ധമായി തെളിഞ്ഞതാണ്


റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ നേരിൽ കാണുവാനുഭാഗ്യം ലഭിച്ച സ്വഹാ,ബത്ത് എന്തു നിലപാട് സ്വീകരിച്ചു എന്ന് നോക്കാം

 അനസ്  റ ൽ നിന്നും നിവേദനം  നബി സ തല മുണ്ഡനം ചെയ്തപ്പോൾ  അവിടത്തെ തിരുകേശം   ആദ്യം സ്വീകരിച്ചത്  അബൂത്വൽഹ റ ആയിരുന്നു (ബുഖാരി 166 )

മേൽ ഹദീസിനെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ പറയുന്നു

അബൂ അവാന റ  സ്വഹീഹിൽ  ഇതിനേക്കാൾ വിശദമായി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് '
അതിങ്ങനെ വായിക്കാം   നിക്ഷയം റസൂലുല്ലാഹി സല്ലല്ലാഹു അലൈവസല്ലം മുടി എടുക്കുന്ന വ്യക്തിക്ക്  മുടി എടുക്കാൻ നിർദ്ദേശം നൽകുകയും അദ്ദേഹം മുടി എടുക്കുകയും ചെയ്തു

അങ്ങനെ  വലതുവശത്തെ കേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂത്വൽഹ റ ക്ക് നൽകി


പിന്നെ മറ്റേ വശത്ത് മുടി എടുത്തു അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ
അബൂത്വൽഹ റ ക്ക്
 നിർദേശം നൽകി '

ഇബ്നു ഉയയ്ന റ വഴിയായി മുസ്ലിം റ. ഇബ്നു സീരീൻ റ ൽ നിന്ന്  നിവേദനം
 ചെയ്ത ഹദീസിലെ പരാമർശങ്ങൾ ഇങ്ങനെയാണ് '

നബി സല്ലല്ലാഹു അലിവസല്ലം ജംറയിൽ എറിഞ്ഞ അറവ് നടത്തിയശേഷം മുടി എടുക്കാൻ വലതുഭാഗം  ഒസാന് നൽകി.
 പിന്നീട് നബി സല്ലല്ലാഹു അലൈവസല്ലം അബൂത്വൽഹ റ യെ വിളിച്ചുവരുത്തി വലതുഭാഗത്തെ കേശം അദ്ദേഹത്തിനു നൽകി ' പിന്നെ തലയുടെ ഇടതു വശം ഒസാന്  നൽകി

അദ്ദേഹം എടുത്ത കേഷം അബൂത്വൽഹ റ ക്ക് നൽകി

അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർദേശിച്ചു.

 ഹഫ്സ് ബ്ന് ഗിയാസ്   റ വഴി ഹിശാം റ നിന്ന് മുസ്ലിം ഉദ്ധരിച്ച മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു '

വലതു ഭാഗത്തു നിന്ന് എടുത്ത കേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ  അടുത്തുള്ളവർക്ക് വിതരണം ചെയ്തു -

 മറ്റൊരു പരാമർശം ഇങ്ങനെയാണ് ഒരു കേശം  രണ്ട് കേശം എന്ന തോതിൽ അത് ജനങ്ങൾക്കിടയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിതരണം ചെയ്തു.

 ഇടതുവശത്തെ കേശം ഉമ്മു സൈ ലൈം  റ നൽകി " അബൂത്വൽഹക്ക് നൽകി " എന്ന പരാമർശമാണ്  പ മറ്റൊന്നിൽ കാണുന്നത്


തുടർന്ന് ഇമാം അസ്കലാനി റ  വ പറയുന്നു '

ഈ രിവായത്തുകൾ തമ്മിൽ വൈരുദ്ധ്യമില്ലേ അവയെ ഇപ്രകാരം സംയോജിപ്പിക്കാൻ ഇരുവശത്തെ കേശവും നബി  സ്വ  അബൂ ത്വൽഹ റ  യെ ഏൽപിച്ചു.

വലതുവശത്തെ കേശം നബിസല്ലല്ലാഹു വസല്ലമയുടെ നിർദ്ദേശപ്രകാരം അബൂത്വൽഹ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.

 ഇടതുവശത്തെ കേശം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ നിർദേശപ്രകാരം തന്നെ ഭാര്യ ഉമ്മുസുലൈമിന് നൽകി

ഇമാം അഹമ്മദ് നിവേദനത്തിൽ മഹതിക്ക് തന്റെ സുഗന്ധത്തിൽ ആക്കാൻ വേണ്ടി ഒരു പരാമർശവും കൂടി കാണാം .
ഇതനുസരിച്ച് അബൂ അഭവനയു  റ ടെ രിവാഹത്തിൽ വന്ന  യഖ്സിംഹു എന്നതിൽ ഇബ്നു ഉെയെനയുടെ റ രിവായത്തിൽ വന്ന  ഇഖ് സിംഹു  എന്നതിലുള്ള ഇമീർ (സർവ്വനാമം) മടങ്ങുന്നത് വലതുവശത്തെ കേശത്തിലേക്കാണ്


 (ഫത്ഹുൽ ബാരി 1 /278)

പ്രസ്തുത ഹദീസ് മുസ്ഖ് റജ അബൂ അവാന 7 /41  ' ,7/ 43 ൽ കാണാം


 മുസ്ലിം  റ  ഉദ്ധരിച്ച പ്രസ്തുത രിവായത്തുകൾ സ്വഹീഹ് മുസ്‌ലിം ഹദീസ് നമ്പർ 22 98 ൽ കാണാം


 ഇമാം അഹമ്മദ് റ മുസ്നദ് 120 26
, 127 41, 130 21 എന്നീ നമ്പറുകളിൽ പ്രസ്തുത പരാമർശം കാണാം

 ഇതിൽനിന്ന് മനസ്സിലാകുന്നത് ഇടതുവശത്തെ കേശംമുഴുവനും ഉമ്മുസുലൈം   റ സൂക്ഷിച്ചിരുന്നു എന്നാണ്

ബഹു''മുആവിയ  റ യുടെ സമീപനം കാണുക

 നബിസല്ലല്ലാഹു മിനയിൽ വെച്ച് മുടി കളഞ്ഞപ്പോൾ അത് മുആവിയ റ ക്ക് നൽകിയിരുന്നു  'അദ്ദേഹം അത് സൂക്ഷിച്ചു 'അദ്ദേഹം വഫാത്തായപ്പോൾ. അത്  അദ്ദേഹത്തിന്റെ രണ്ട് കണ്ണിന്മേൽ വെക്കുകയുണ്ടായി.

മുഖ്തസ്വറ് താരീഖ് ദിമശ് ഖ് 7/36  )

ദഹബി  എഴുതുന്നു' താൻ മരണപ്പെട്ടാൽ നബി സ്വ യുടെ തിരു കേശങ്ങളിൽ ചിലത് തന്റെ വായിൽ വെക്കാൻ അനസ് റ വസിയ്യത്ത് ചെയ്തിരുന്നു (മീസാൻ 4/ 468 )

ഇമാം അസ്ഖലാനി  റ പറയുന്നു

ഇബ്ന് സകൻ റ ഹബീറ റ ൽ നിന്ന് റിപ്പോർട്ട്     ചെയ്യുന്നു സാബിതുൽ ബുന്നാനി  എന്നോട് പറഞ്ഞു '

അനസ് എന്നോട് പറഞ്ഞു

ഇത് റസൂലുല്ലാഹിയുടെ തിരുകേശങ്ങളിൽ പെട്ട ഒരു കേരമാണ് അത് എന്റെ നാവിനെ ചുവട്ടിൽ താങ്കൾ വെക്കണം

സാബിതുൽ ബുന്നാനി  പറയുന്നു അദ്ദേഹം നിർദ്ദേശിച്ചതുപോലെ അദ്ദേഹത്തിന്റെ നാവിനു ചുവട്ടിൽ ഞാനതു വച്ചു '

ആ തിരുകേശം മഹാന്റ നാമാവിൻ ചുവട്ടിൽ ആയിരിക്കെ അദ്ദേഹം മറവ് ചെയ്തത്

Cഅൽ ഇസ്വാബ 1 / 43


 നബിസല്ലല്ലാഹു വസല്ലമ ക്ക്  പത്ത്വർഷം സേവനം ചെയ്തിരുന്ന സ്വഹാബിയായ അനസ്  റ
ഭൗതികലോകത്തെ തിരുകേശ അനുഗ്രഹം ധാരാളം ലഭിച്ച വ്യക്തിയാണ് ഏകാന്ത ഭവനമായ ഖബറിലും തിരുകേശത്തിന്റെ പുണ്യം ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് ശിഷ്യൻ
സാബിതുൽ ബുന്നാനി യോട്
അപ്രകാരം വസിയ്യത്ത് ചെയ്തത്.

 അനസിൽ നിന്നും നിവേദനം'

ഒസാൻ  നബി സല്ലമയുടെ മുടി എടുത്തു കൊണ്ടിരിക്കുമ്പോൾ.  മുടി കളയാൻ മുടി എടുത്തുകൊണ്ടിരിക്കുമ്പോൾ നബിയെ ഞാൻ നോക്കിക്കണ്ടു

 അവിടത്തെ അനുയായികൾ അവിടെത്തെ ചുറ്റിനടന്നു.
 അവരിൽ ഒരാളുടെ കയ്യിൽ അല്ലാതെ ഒരു മുടിയും വീഴരുത് എന്നായിരുന്നു അവരുടെ ഉദ്ദേശം.
( മുസ്ലിം 42 92 )

ഇമാം നവവി വിശദീകരിക്കുന്നു:

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശം മുമ്പിലെത്തിയ ഒരാളുടെ കയ്യിൽ അല്ലാതെ സമ്മതിക്കാതെ  സ്വഹാബത്ത് അതിന്ന ആദരിക്കുന്നുവെന്ന് ഹദീസ് പഠിപ്പിക്കുന്നു

ശറഹു മുസ്ലിം 8/34)


 ഇമാം ഹലബി    റ പറയുന്നു '

പിന്നെ നബിസല്ലല്ലാഹു  ചുവന്ന നിറത്തിലുള്ള തോലിനാൽ നിർമ്മിതമായ ഒരു ടെന്റിൽ പ്രവേശിച്ചു

 കിറാശി റ വിനേ വിളിച്ചുവരുത്തി തലമുണ്ഡനം ചെയ്തു മുടി ഒരു മരത്തിനു മുകളിലേക്ക് എറിഞ്ഞു അപ്പോൾ ജനങ്ങൾ അത് പൂർണ്ണമായും എടുത്തു

ഉമ്മു ഉമാ റ   റ അതിൽ നിന്ന് കുറെ കെട്ടുകൾ എടുത്തു .
തുടർന്ന് മഹതി അവ കഴുകിയ വെള്ളം രോഗിക്ക് കൊടുക്കുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യാറുണ്ടായിരുന്നു  സീറത്തുൽ ഹല ബി 2/ 713 )

ഈ സംഭവം വാഖിദി റ   യുടെ   മഗാസി 2, 615 ലും കാണാം

മഹാനായ  ഉമ്മുസലമ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം സൂക്ഷിച്ചിരുന്നതായും സ്വഹാബിമാരിൽ നിന്ന് ആരെങ്കിലും കണ്ണേറോ മറ്റോ സംഭവിച്ചാൽ ഒരു വെള്ളപ്പാത്രവുമായി മഹതിയെ സമീപിച്ചിരുന്നതായും മഹതി തിരുകേശം എടുത്തു വെള്ളത്തിൽ മുക്കി കൊടുത്തിരുന്നതായും ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട് ( ബുഖാരി 54 46)

 മഹാനായ ഖാലിദുബ്നു വലീദ് റ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൂർധാവിൽ നിന്നുള്ള കേശങ്ങൾ  അദ്ദേഹത്തിൻറെ തൊപ്പിയിൽ തുന്നി പീഡിപ്പിച്ചിരുന്നതായും അത് നിമിത്തം അദ്ദേഹം  എല്ലാ യുദ്ധങ്ങളിലും വിജയം കൈവരിച്ചിരു ന്നതായും ഹദീസിൽ വന്നിട്ടുണ്ട് (അൽ ബിദായ 7 /278)

മഹാനായ അബൂയ അല റ മുസ് നദിൽ പറയുന്നു ഖാലിദ് ബ്നു വലീദ് റ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർവഹിച്ച ഒരു ഉംറയിൽ നബിയോട് ഒന്നിച്ച് ഞങ്ങൾ ഉംറ നിർവഹിച്ചു നബി സല്ലല്ലാഹു അലൈവസല്ലം മുടി കളഞ്ഞപ്പോൾ തിരുകേശത്തിലേക്ക് ജനങ്ങൾ മുന്നിട്ടു

മൂർദ്ധാവിൽ   കേശങ്ങൾ ഞാൻ കൈവശപ്പെടുത്തുകയും ഒരു തൊപ്പി ഉണ്ടാക്കി അതിൻറെ മുൻഭാഗത്ത് അത് ഞാൻ നിക്ഷേപിക്കുകയും ചെയ്തു

അത് കാരണം ഏത് വഴിക്ക് പോയാലും എനിക്ക് വിജയം സുനിശ്ചിതമായിരുന്നു

മുസ്നദ് അബീയ അല   6 /359)


മുഹമ്മദ് ൽ വാഖിദ് ഫുതൂ ഹു ശാമിൽ വിവരിക്കുന്ന നിവേദനം

 ഖാലിദ്  റ പറയുന്നു നബി സല്ലല്ലാഹു അലൈവസല്ലം ഹജ്ജത്തുൽ വദാഇൽ വച്ച് തലമുടി നീക്കിയപ്പോൾ തുരുകേശങ്ങളിൽ നിന്നും ഏതാനും കേശങ്ങൾ ഞാൻ സ്വീകരിച്ചു.
 അപ്പോൾ  നബിസല്ലല്ലാഹു അലൈഹിവസല്ലമ ഇപ്രകാരം ചോദിച്ചു ഓ ഖാലിദ് ഇവ കൊണ്ട് താങ്കൾ എന്ത് പ്രവർത്തിക്കും?

  അപ്പോൾ ഞാൻ പറഞ്ഞു അല്ലാഹുവിനെ തിരുദൂതരെ അതുകൊണ്ട് ബറകത്ത്എടുക്കുകയും ശത്രുക്കളോടുള്ള യുദ്ധത്തിൽ അവർക്കെതിരെ ഞാൻ സഹായം തേടുകയും ചെയ്യും

 അപ്പോൾ നബി സല്ലല്ലാഹു അലൈഹി വസല്ലമ എന്നോട് പറഞ്ഞു തിരുകേശങ്ങൾ താങ്കൾകോപമുണ്ടാകുമ്പോൾ എല്ലാം താങ്കൾക്ക് സഹായം ലഭിക്കും.

 അങ്ങനെ ആ തിരുകേശങ്ങൾ ഞാനെൻറെ തലയുടെ മുൻഭാഗത്ത് തുന്നിപ്പിടിപ്പിച്ച തുടർന്ന് ഞാൻ കണ്ടുമുട്ടുന്ന സംഘങ്ങളെല്ലാം റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ബറക്കത്ത് കാരണം തോറ്റോടുകയായിരുന്നു -

ഫുതൂ ഹുശാം
 1/ 220)

വാഖി ദി റ മഗാസിയിൽ പറയുന്നു.
പണ്ഡിതന്മാർ പറയുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ ഹദിയ അറുത്തപ്പോൾ മുടി കളയുന്നയാളെ വിളിച്ചുവരുത്തി നബി സല്ലല്ലാഹു അലൈവസല്ലം യുടെ തിരുകേശം ആവശ്യപ്പെട്ടു മുസ്ലിങ്ങൾ സന്നിഹിതരായി

 മുടിയെടുക്കാനായി തലയുടെ വലതു ഭാഗം നബി സ്വ കളയുന്ന വന്നയാൾക്ക് നൽകി

പിന്നീട് എടുത്ത് മുടി അബൂത്വൽഹ. റ ക്ക് നൽകി

മൂർദ്ധാവിലെ മുടി തനിക്കു നൽകണമെന്ന് ഖാലിദ്  റ നബിയോട് ആവശ്യപ്പെട്ടു ' അതുപ്രകാരം മൂർദ്ധാവിലെ മുടി നബിസല്ലല്ലാഹു  ഖാലിദിന് നൽകി. ഖാലിദ് അത്  തൻറെ തൊപ്പിയുടെ മുൻഭാഗത്ത് പിടിപ്പിച്ചു'


 അത് നിമിത്തം അദ്ദേഹം കാണുന്ന എല്ലാ സംഘത്തെയും സംഘത്തെയും ചിന്നഭിന്നമാകുമായിരുന്നു'

 അബൂബക്കർ വിവരിക്കുന്നു ഉഹ്ദ് ഖന്ദ ഖ് ഹുദൈബിയ  തുടങ്ങി ഞങ്ങൾ കണ്ടുമുട്ടിയ എല്ലാ സ്ഥലങ്ങളിലും ഖാലിദ് റ ന്റെ പ്രകടനം ഞാൻ നോക്കിക്കൊണ്ടിരുന്നു



 പിന്നീട് പെരുന്നാൾ ദിവസം തടിച്ചുകൊഴുത്ത ആരോഗ്യവാനായ ഒരു ഒട്ടകത്തെ ബലിയർപ്പിക്കാനായി അദ്ദേഹം നബിസല്ലല്ലാഹു വസല്ലമ യെഏൽപ്പിച്ചതും  ഞാൻ കണ്ടു

 പിന്നീട് നബി തലമുണ്ഡനം ചെയ്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം അവിടെ സന്നിഹിതരായിരുന്നു ഇപ്രകാരം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു അല്ലാഹുവിന്റെ റസൂലെ സ്വ അങ്ങയുടെ മൂർധാവിലെതിരുകേശം എനിക്കല്ലാതെ മറ്റാർക്കും നൽകരുത്

എന്റെ മാതാവും പിതാവും അങ്ങേയ്ക്ക് ദണ്ഡമാണ്
തുടർന്ന് നബി സല്ലല്ലാഹു അലൈവ സല്ലമയുടെ മൂർധാവിലെ കേശം ഖാലിദ് റ സ്വീകരിക്കുന്നത് ഞാൻ നോക്കിക്കണ്ടു

പ്രസ്തുത കേശം അദ്ദേഹം  രണ്ടു കണ്ണുകളുടെയും മേലെയും വായിലും വെച്ച് ഉമ്മവച്ചു'

 അൽമ ഗാസി 1/ 464


വാഖി ദി  റ തുടരുന്നു.അബൂബക്കർ സിദ്ധീഖ് പറയുന്നു


 ഞാൻ ആയിഷയോടു ചോദിച്ചു നിങ്ങളുടെ പക്കലുള്ള തിരുകേശങ്ങൾ എവിടെനിന്ന് ലഭിച്ചു മഹതി പ്രതിവചിച്ചു ഹജ്ജ് വേളയിൽ വിതരണം ചെയ്തപ്പോൾ ജനങ്ങൾക്കു ലഭിച്ചത് ഞങ്ങൾക്കും ലഭിച്ചു (അൽമ ഗാസി 1/ 464 )

അബൂബക്കർ സിദ്ധീഖ് പറയുന്നു

സുഹൈലുബ്നു അംറ് ഇസ്ലാം സ്വീകരിച്ചശേഷം ഹജ്ജത്തുൽ വദാഇൽ അറവ് നടത്തുന്ന സ്ഥലത്ത് അദ്ദേഹം നിൽക്കുന്നത് ഞാൻ കണ്ടു അദ്ദേഹം റസൂലുള്ളാഹി  യുടെ ഒട്ടകങ്ങളെ അടുപ്പിച്ചു കൊടുക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം സ്വന്തം കൈകൊണ്ട് അവയെ അറുക്കുകയും  ചെയ്യുന്നു

തല മുണ്ഡനം ചെയ്യുന്നതിനായി നബിസല്ലല്ലാഹു ഒസാനെ വിളിച്ചുവരുത്തി

ഒസാൻ പടിച്ചെടുക്കുന്ന മുടികൾ എല്ലാം

  സുഹൈൽ റ ഇരുന്നാ നയനങ്ങളിലേക്ക് ചേർത്തുവെക്കുന്നു
സീറത്തുൽ ഹലബി 2/ 21


 ജനങ്ങൾ തിരു   ചര്യയിൽനിന്ന് വ്യതിചലിക്കാൻ തുടങ്ങിയപ്പോൾ മഹതിയായ   ആയിശ റ ശക്തിയായി അതിനെ വിമർശിക്കുകയുണ്ടായി.

 നബിസല്ലല്ലാഹു സല്ലമയുടെ തിരുകേശങ്ങൾ നിന്ന് ചിലതും   അവിടത്തെ വസ്ത്രങ്ങളിൽ നിന്നും ചെരുപ്പുകളിൽ. ചിലതും എടുത്തുകാണി ചു മഹതി പറഞ്ഞു '

എത്രപെട്ടന്നാണ് നിങ്ങളുടെ പ്രവാചകരുടെ ചര്യ നിങ്ങൾ ഉപേക്ഷിക്കുന്നത്

ഇത് നബിസല്ലല്ലാഹു വസല്ലമയുടെ വസ്ത്രവും ചെരുപ്പമാണ്   അവ ഇതുവരെ നുരുമ്പിയിട്ടില്ല ( അൻസാബുൽ അസ്റാർ 2 / 275 )



മഹാനായ അബൂ സംഅ  റ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം സൂക്ഷിച്ചിരുന്നു ബറക്കത്തടുത്തിരുന്നു. അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്ന സ്ഥലത്തു പറയുന്നു '

വൃക്ഷ ചുവട്ടിൽ നബിസല്ലല്ലാഹു വസല്ലമ യോ അദ്ദേഹം ബൈഅത്ത് ചെയ്തു

 മിസ്റിൽ താമസമാക്കിയിരുന്ന അദ്ദേഹം ഇബ്ന് ഖദീജി റ യുടെ കൂടെ  ആഫ്രിക്കയോട യുദ്ധം ചെയ്തു ആഫ്രിക്കയിൽ വച്ച് അദ്ദേഹം വഫാത്തായി


 അദ്ദേഹം സൂക്ഷിച്ചിരുന്ന തിരുകേശങ്ങൾ അദ്ദേഹത്തോടൊപ്പം മറവു ചെയ്യപ്പെട്ടു

(അൽ ഇസ്തിഖ് സ്വ
  1 /145 )

തിരുകേശം സൂക്ഷിച്ച ബറക്കത്ത് എടുത്ത് ചില സ്വഹാബിമാരുടെ ചരിത്രമാണ് മേൽപറഞ്ഞത്


 തിരുകേശ മഹത്വം ഇവയിൽ നിന്ന് വളരെ വ്യക്തമാണ്

ശഅറ്മുബാറക്കും താബിഉകളും


-iiiii
സഹാബത്തിന്റെശിഷ്യന്മാരായ താബിഉകളും തിരുകേശത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും അത് കൊണ്ട് ബറക്കത്തടുക്കുകയും ചെയ്തിരുന്നു


 നബിസല്ലല്ലാഹു ജീവിതത്തിൽ പലതവണ തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ താടിയും മീശയും ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്

ഈ സന്ദർഭങ്ങളിൽ പൂർണ്ണ കേശങ്ങളോ കഷ്ണങ്ങളോ ഒന്നോ അതിലധികമ മോആയിരക്കണക്കിന് സ്വഹാബിമാർ കൈവശപ്പെടുത്തി എന്ന കാര്യം തീർച്ചയാണ്


അവരിൽ ചിലരുടെ വസിയത്ത് പ്രകാരം അവയിൽ ചിലതൊക്കെ പലരുടെയും ജനാസയോടൊപ്പം മറവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ

 എങ്കിലും സഹാബിമാരുടെ ജീവിതകാലത്തോ മരണശേഷമേ അവയിലധികവും പിൽക്കാലക്കാർ കൈമാറിയതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്


ഇമാം ബുഖാരി   റ ഉദ്ധരിക്കുന്നു


 ഇബ്ൻ സീരീൻ റ പറയുന്നു

അബിദ യോട് ഞാൻ ഇപ്രകാരം പറഞ്ഞു അനസ് റ റ ർ നിന്ന് ലഭിച്ച നബിയുടെ തിരുകേശം ഞങ്ങളുടെ അടുത്തുണ്ട്.

 അല്ലെങ്കിൽ അനസി  റ ന്റെ കുടുംബം മുഖേന ലഭിച്ച എന്നാണ് പറഞ്ഞത്

 അപ്പോൾ അബീദ റ പറഞ്ഞു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തീരകേശങ്ങളിൽ ഒന്ന് എനിക്ക് ലഭിക്കുന്നത് ദുനിയാവും അതിലുള്ളതും   ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്

(ബുഖാരി165)

 മേൽ ഹദീസ് വിവരിച്ചു  ഇമാം അസ്ഖലാനി റ  പറയുന്നു

 ഇബ്നുസീനയുടെ നാമം മുഹമ്മദ് എന്നാണ് നബിസല്ലല്ലാഹു സല്ലമ  വഫാതാക്കുന്നതിന് രണ്ടുവർഷംമുമ്പ് ഇസ്ലാം സ്വീകരിച്ച  പ്രകൽപ താബിഉകളിൽ ഒരാളാണ്   ഇബ്നു അംറ് സൽമാൻ ആണ് അബീദ   റ

നബിസല്ലല്ലാഹു അലൈഹി വസല്ലമയെ നേരിൽ കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല

ഇബ്ന് ഹജർ റ  തുടരുന്നു  ഈ അസർ ഉദ്ധരിച്ചുകൊണ്ട് ഇമാം ബുഖാരി ലക്ഷ്യമാക്കുന്നത് അബൂത്വൽഹക്ക് ലഭിച്ച തിരുകേശങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിലനിൽക്കുകയും അവരുടെ മൗല മാരിലേക്ക് കൈമാറി വരികയും ചെയ്തു എന്ന് കാണിക്കലാണ്


  കാരണം മുഹമ്മദിെ റ ന്റെ പിതാവായ സീരിൻ      റ.  അനസ്  ന്റെ  മൗല യാ ണ്

 അനസ് അബൂത്വൽഹയുടെ  പോറ്റ് മകനാണ് (ഫത്ഹുൽ ബാരി 1 /277 J




നീതി പൂർണ്ണമായ ഭരണം നടത്തിയതിന് പേരിൽ രണ്ടാം ഉമർ എന്ന അപരനാമത്തിൽ വിശ്രുതനായ ഉമറുബ്നു അബ്ദുൽ അസീസ് റ തിരുകേശവും നബിസല്ലല്ലാഹു വസല്ലമയുടെ നഖങ്ങളും കൈവശംവച്ചു അനുഗ്രഹം തേടിയിരുന്നു'


 മരണം ആസന്നമായ പോൾ  അവരണ്ടും ഹാജരാക്കുകയും  താൻ മരിച്ചാൽ കഫം തുണിയില് വെക്കാൻ അവിടുന്ന് വസിയത്ത് ചെയ്യുകയും ചെയ്തു അദ്ദേഹത്തിന് വസിയ്യത്ത് നടപ്പാക്കി'

അത്തബഖാത്ത് 5/ 406

 അദ്ദേഹത്തിന്റെ ചരിത്രം പറയുന്നിടത്ത് ഇമാം നവവി   റ 'വിവരിക്കുന്നു  നബിയുടെ തിരുകേശത്തിൽ നിന്നും നഘങ്ങളിൽനിന്നും  ചിലത് മഹാൻ സൂക്ഷിച്ചിരുന്നു അവ എൻറെ കൂടെ മറവ് ചെയ്യാൻ അവിടുന്ന് വസിയ്യത്ത് ചെയ്തു


  അവിടുന്ന് പറഞ്ഞു ഞാൻ മരിച്ചാൽ അത് നിങ്ങൾ എൻറെ കഫം തുണിയിൽ  വെക്കുക



അദ്ദേഹത്തെ വസിയ്യത്ത് അവർ നടപ്പാക്കി


 തഹ് ദീബുൽ അസ്മാ   1 /277)

സിയറ് അഇലാം    5 /143

ത്വബഖാത്ത് ഇബ്നു സഅദ് 5/ 406
 തുടങ്ങിയവയിലും ഈ സംഭവം കാണാം


 ഇമാം അഹമ്മദ് ബ്നു ഹമ്പൽ റ ന്റെ വസിയ്യത്ത് കാണുക


ഹമ്പലി റ നിന്ന് നിവേദനം അബു അബ്ദുല്ല   റ ജയിലിലായിരിക്കേ  ഫള്ല് ബ്ന്  അബ്ദുല്ലായുടെ മകൻ അദ്ദേഹത്തിന് മൂന്ന് കേശങ്ങൾ നൽകുകയുണ്ടായി '

ഇത് നബിസല്ലല്ലാഹു സല്ലമയുടെ തിരുകേശങ്ങളിൽപെട്ടതാണെന്ന് അവിടുന്ന് പറയുകയും ചെയ്തു.

 അങ്ങനെ വഫാത്തിന് സമയത് ഇമാം അഹമദ്  റ ഓരോ കണ്ണുകളുടെ മുകളിൽ ഓരോ കേശവും നാവിന്മേൽ ഒരു കേശവും വെക്കാൻ  വസിയ്യത്ത് ചെയ്തു

 അദ്ദേഹം വഫാത്തായപ്പോൾ ആ വസിയ്യത്ത് നടപ്പാക്കപ്പെട്ടു
സിയറ് അഇലാം11 /337 )


ഇമാം അഹമ്മദ് മകൻ അബ്ദുല്ല പറയുന്നു

എൻറെ പിതാവ് നബിസല്ലല്ലാഹു കേശങ്ങളിൽ നിന്ന് ഒന്നെടുത്ത് വായയിൽ വെച്ച് ചുംബിക്കുന്നത് ഞാൻ കാണുകയുണ്ടായി

അത് തന്റെകണ്ണിന് മുകളിൽ വെക്കുന്നത് കണ്ടതായും ഞാനോർക്കുന്നു അത് വെള്ളത്തിൽ മുക്കിയ വെള്ളം കുടിച്ചു അവിടുന്ന് രോഗശമനം തേടാറുണ്ടായിരുന്നു


സിയർ11 /221 )

ഇമാം അഹ്മദ് മുഅതസ്വിമിെ തടവിൽ
തടവിലായിരുന്നപ്പോൾ


ഇസ്ഹാഖുബ്ന് ഇബ്രാഹീം റ തിരുകേശങ്ങൾ കയ്യിൽ തുന്നിപ്പിടിപ്പിച്ച ഇമാം അഹമ്മദ് റ ൻറെ തന്നെ നീളക്കുപ്പായം കൊടുത്തയച്ചു


അത് കണ്ടപ്പോൾ ചോദിച്ചു എന്താണീ തുന്നിപ്പിടിപ്പിക്കുന്നത് നബിയുടെ തിരുകേശം ആണെന്ന് മറുപടി പറഞ്ഞു.

  ചിലർ എൻറെ ശരീരത്തിൽനിന്ന് നീളക്കുപ്പായം വലിച്ചുകീറി  മാറ്റാൻ ശ്രമിച്ചപ്പോൾ പറഞ്ഞു നീളക്കുപ്പായം നിങ്ങൾ വലിച്ചുകീറരുത്

: അപ്പോൾ എന്റെ ശരീരത്തിൽ നിന്നും ഖമീസ് അവർ ഊരിമാറ്റി

തമിഴിൽ തുന്നിപ്പിടിപ്പിച്ച തിരുകേശം നിമിത്തമാണ് അത് കീറരുത് എന്ന് മുഅത്ത സിം നിർദേശിച്ചതെന്ന് ഞാൻ അനുമാനിക്കുന്നു

 ദഹബിയുടെ താരീഖുൽ ഇസ്ലാം 4/ 374)

 ഇബ്ന് അസാക്കിർ എഴുതുന്നു
 അബ്ദുല്ലാഹിബ്നു മുഹമ്മദ് റ  അനസ് റ നോട് പറഞ്ഞു പറഞ്ഞു ഞങ്ങളുടെ വീട്ടിലുള്ള തിരുകേശങ്ങളിൽ ഒന്ന് മഞ്ഞനിറത്തിൽ ഉള്ളതായി ഞാൻ കണ്ടുവല്ലോ

അനസ് പ്രതിവചിച്ചു

നബിസല്ലല്ലാഹു  പുരട്ടുന്ന സുഗന്ധത്തിന്റെ നിറമാണിത്

താരീഖ് ദിമശ് ഖ് 4 /163)

 ഇമാം അസ്ഖലാനി എഴുതുന്നു


ഇബ്ന് ലഹീ അ റ പറയുന്നു

 വലീദ് ബ്നു അബ്ദുൽ വലീദ് സൂക്ഷിച്ച തിരുകേശങ്ങൾ മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിച്ചിരുന്നു എന്നാൽ കടുംചുവപ്പ് ആയിരുന്നില്ല അദ്ദേഹം തിരുകേശം വെള്ളം കൊണ്ട് കഴുകി അത് കുടിക്കുമായിരുന്നു

അൽ ഇസാബ 6/ 637)


 അബ്ദുൽഖാദിർ മുഹമ്മദ് ന്ന ഈമി റ

 സൈഫുദ്ദീൻ  മൻജകി ന്റെ ചരിത്രവിവരണത്തിൽ പറയുന്നു

സൈഫുദ്ദീൻ  മൻജകിക്ക്
 തിരുകേശം ലഭിച്ചത് അദ്ദേഹത്തിന്റെ വിജയമായിരുന്നു അതദ്ദേഹം സൂക്ഷിച്ചിരുന്നു

അദാരിസ് ഫീ താരീഖിൽ മദാരിസ്

 1 /36



ഇബ്ന് താരീഖ്  റ ത്വബഖാത്തിൽ രേഖപ്പെടുത്തുന്നു
 ഇക്രിമ ബ്ന് ഖാലിദ് പറയുന്നു


 എൻറെ കൈവശം തിരുകേശങ്ങളുണ്ട് സുഗന്ധം പൂഷപെട്ടതും മൈലാഞ്ചി കൊണ്ട് നിറം പീഡിപ്പിക്കപ്പെട്ടത് മാണവ  പ്രത്യേകം തയ്യാറാക്കിയ ലോഹത്തിന് പാത്രത്തിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്

ത്വബഖാത്ത് 1/ 437


യഹ് യബ്ന് അബ്ബാദ്  റ പിതാവിൽനിന്ന് ഉദ്ധരിക്കുന്നു സ്വർണ്ണ നിർമ്മിതമായ ചെറിയ   ടപ്പി ഞങ്ങൾക്കുണ്ടായിരുന്നു

നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരുകേശങ്ങൾ ആയിരുന്നു അതിൽ  സൂക്ഷിച്ചിരുന്നത് '


ജനങ്ങൾ  ആ പാത്രം കഴുകി എടുക്കുമായിരുന്നു മൈലാഞ്ചി കൊണ്ട്  കൊണ്ടും നിറം  പി ഡിപ്പിക്കപ്പെട്ട ഏതാനും കേശങ്ങൾ ആയിരുന്നു  അതിലുണ്ടായിരുന്നത്



ത്വബക്കാത്ത് 1/ 437



ഉസ്മാന് ബ്ന് ഹകം റ
 പറയുന്നു മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിക്കപെട്ട ഏതാനു തിരുകേശങ്ങൾ. അബൂഉബൈദയുടെ കുടുംബത്തിൽ ഞാൻ കാണുകയുണ്ടായി
ത്വബക്കാത്ത് 1/ 437



മഹാനായ ഇബ്ന് ഹിംസാ ബ

 (ഹിജ്റ 808 -891 )യുടെ ചരിത്രത്തിൽ ഇപ്രകാരം കാണാം


അദ്ദേഹം ഭീമമായ തുക നൽകി മൂന്ന് തിരുകേശങ്ങൾ കൈവശപ്പെടുത്തിയിരുന്നു


 സ്വർണ sബിയിൽ കസ്തൂരി പുരട്ടി സീൽ ചെയ്തതായിരുന്നു സൂക്ഷിച്ചിരുന്നത്

അദ്ദേഹത്തിൻറെ വസിയത്ത് അനുസരിച്ച് ആ മൂന്ന് കേശങ്ങൾ
  അദ്ദേഹത്തിന് വായിൽ വച്ചുകൊടുത്ത് അദ്ദേഹത്തെ കഫൻ ചെയ്തു


അൽ വാഫി ബിൽ വഫയാത്ത് 4/ 25

തദ് കിത്തുൽ ഹുഫാള്  3/152


  സുൽത്താൻ മഹ്മൂദ്    ബ്ന് സംഗി റ യുടെ ചരിത്രം വിവരിക്കുന്നിടത്ത്   ഇബ്ന് ഇമാദ് റ എഴുതുന്നു അദ്ദേഹത്തിൻറെ ഖബറിന് സമീപം വച്ചുള്ള പ്രാർത്ഥന ഉത്തരം ലഭിക്കുന്നതാണ് എന്ന് ഉദ്ധരിക്കപ്പെടുന്നു


നബിസല്ലല്ലാഹു വസല്ലമയുടെ താടിയിൽ നിന്നുള്ള മൂന്ന് തിരുകേശങ്ങൾ അദ്ദേഹത്തിന്റെ കൂടെ മറവ് 'ചെയ്യപ്പെട്ടതായി പറയപ്പെടുന്നു അതിനാൽ അദ്ദേഹത്തെ സന്ദർശിക്കുന്നവർ ' തിരുകേശ സന്ദർശനം കൂടി  ലക്ഷ്യം വെക്കേണ്ടതുണ്ട്


ശദ റാത്തു ദഹബ്  4 278


 ഇമാം ബുഖാരി യുടെ ചരിത്രം വിവരിക്കുന്നിടത്ത്  ദഹബി എഴുതുന്നു

 മുഹമ്മദ്  വറാഖ് റ പറയുന്നു


ഫർ ബറിൽ വച്ച് അബു അബ്ദുല്ല. റ  കുളിപ്പുരയിൽ പ്രവേശിച്ചു



 ഞാനദ്ദേഹത്തിന്റെ വസ്ത്രങ്ങൾ സൂക്ഷിച്ച് കുളി പുരയുടെ വസ്ത്രം മാറ്റുന്ന സ്ഥലത്തായിരുന്നു'

 അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ വസ്ത്രം കൈമാറുകയും അദ്ദേഹം അത് ധരിക്കുകയും ചെയ്തു  ചെയ്തു പിന്നീട് ഞാൻ അദ്ദേഹത്തിന് ഖുഫ നൽകി

 അദ്ദേഹം എന്നോട് പറഞ്ഞു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം ഉള്ള ഒരു വസ്തു താങ്കൾ സ്പർശിച്ചിരിക്കുന്നു
അപ്പോൾ തിരുകേശം ഏത് സ്ഥലത്താണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം എനിക്കു പറഞ്ഞുതന്നില്


(സിയർ 12/453)

ശഅർ മുബാറക്കും പണ്ഡിതന്മാരും



 നബിസല്ലല്ലാഹു വസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ടും നബിസല്ലല്ലാഹു യുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുക്കൾ കൊണ്ട് ബറകത്ത് എടുക്കുക എന്നത് സലഫ് ഖലഫിന്റെ

ഇജ്മാഉ  കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്



 ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം

സഹ്ല് ബന് സഅദ് റ പറയുന്നു


  അന്നേരം നബിയും അനുയായികളും ബനൂ സാഇദക്കാരുടെ പന്തലിൽ വന്നിരുന്നു പിന്നീട് വെള്ളം കുടിപ്പിക്കാൻ ആവശ്യപ്പെട്ടു

 സഹ്ൽ  റ പറയുന്നു. അപ്പോൾ അവർക്ക് ഈ പാത്രം നല്കി അതിൽ അവരെ ഞാൻ കുടിപ്പിച്ചു


അബൂഹാസിം   റ ''പറയുന്നു ആ പാത്രം സഹൽ   റ ഞങ്ങൾക്ക് നൽകുകയും അതിൽ ഞങ്ങൾ കുടിക്കുകയും ചെയ്തു

 പിന്നീട്  ഉമർ ബ്ൻ  അബ്ദുൽഅസീസ് റ അദ്ദേഹത്തോട്   ആപാത്രം ഒശാരമായി നൽകാൻ ആവശ്യപ്പെടുകയും പാത്രം അദ്ദേഹത്തിന് നൽകുകയും ചെയ്തു

മുസ് ലിം 3747)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി റ എഴുതുന്നു



നബി  സ്വ കുടിച്ച പാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത് അതിനാൽ ഇതിൽ നബിസല്ലല്ലാഹു അലൈഹി  യുടെ ആസാറ്   [ തിരു ശേശിപ്പ് ]കൊണ്ട് ബറക്കത്തെടുക്കൽ ഉണ്ട്.

 നബി സല്ലല്ലാഹു അലയ്ഹിവസല്ലം സ്പർശിച്ചതോ അവിടുന്ന് ധരിച്ചതോ മറ്റൊരു വിധേന  അവിടുന്ന് കാരണക്കാരൻ ആവുകയോ ചെയ്തത് ബർക്കത്തിന് വേണ്ടി ഉപയോഗിക്കുക എന്നത് സലഫും ഖലഫും  ഏകോപിച്ച കാര്യമാണ് '


പരിശുദ്ധ റൗളയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിസ്കരിച്ച സ്ഥലത്ത് നിസ്കരിച്ച് ബറക്കത്തടുക്കുക  അവിടന്ന്പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്


ജനങ്ങൾക്ക് വീതിച്ചു  നൽകാൻവേണ്ടി നബിസല്ലല്ലാഹു വസല്ലമ തന്റെ മുടി അബൂത്വൽഹ  റ യേ ഏൽപ്പിച്ചതും തൻറെ പുത്രിയെ കഫൻ ചെയ്യാനായി അവിടുത്തെ വസ്ത്രം നൽകിയതും രണ്ട് ഖബറുകൾക്ക് മീതെ രണ്ട് ഈത്തപ്പന മടൽ കുത്തിയതും ഇതിന്റെ  ഭാഗമാണ് '

മിൽഹാനിന്റെ പുത്രി നബിസല്ലല്ലാഹു വസല്ലമയുടെ  വിയർപ് ശേകരിച്ചതും അവിടന്ന് അംഗശുദ്ധി വരുത്തിയ വെള്ളത്തിൻറെ ബാക്കി സഹാബത്ത് തൊട്ട് പുരട്ടുന്നതും നബിസല്ലല്ലാഹു യുടെ ഉ മുനീര് സ്വഹാബത്ത് അവരുടെ മുഖത്തും ശരീര ഭാഗങ്ങളിലും തേച്ചി രുന്നതും  തുടങ്ങി ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നതാണ്
  അതെല്ലാം വ്യക്തവും സുതാര്യവുമാണ് യാതൊരു സംശയത്തിനും വകയില്ല
(ശറഹു മുസ്ലിം 7/40)



വഹാബി പണ്ഡിതനായിരുന്ന ഇബ്നുബാസും ഇബ്ന് ഉസൈമീനും
 എല്ലാംതന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുശേഷിപ്പ് കൊണ്ട് ബറക്കത്തെടുക്കൽ പറയുന്നു'

 അതോടൊപ്പം മറ്റുള്ളവരുടെ തിരുശേഷിപ്പുകൾ കൊണ്ട്  നടക്കുന്നത്  ബറക്കത്തെടുക്കൽ ശിർക്കാണെന്നും പറയുന്നു ഇത് അബദ്ധമാണ് കാരണം ബറകത്തെടുക്കൽ ശിർക്കാണെങ്കിൽ  നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്ത് എടുക്കുന്നതും ശിർക്കാകണമല്ലോ

 ' എന്ന് മാത്രമല്ല അതാണ് ഏറ്റവും വലിയ ശിർക്കാവേണ്ടത് '

കാരണം ആദരവും ബഹുമാനവും മറ്റൊരാൾക്കും ഇല്ല

വ്യക്തികൾ മാറുന്നതനുസരിച്ച് മാറുന്ന ഒന്നല്ല ശിർക്ക്


പ്രത്യുത അത്  വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണ് '


ശിർക്കായ വിശ്വാസം ആരുടെ തിരുശേഷിപ്പുമായി ബന്ധപ്പെട്ടു വന്നാലും അത്   ശിർക്ക് തന്നെയാണ് '

എന്നിരിക്കെ നബിസല്ലല്ലാഹു വസല്ലമയുടെ  തിരുശേഷിപ്പുകളും അല്ലാത്തവരും തമ്മിൽ ഈ വിഷയത്തിൽ വ്യത്യാസപ്പെടുത്തുന്ന യാതൊരു ന്യായവുമില്ല


 ഇത്തരം ഹദീസുകളുടെ  വിശദീകരണത്തിൽ ഇമാം നവവിയും ഇമാമ്  അസ്ഖലാനി റ യും  മറ്റും സച്ചരിതരുടെ തിരുശേഷിപ്പുകൾ കൊണ്ട് പുണ്യം നേടുന്നതിന്  ഇവ പ്രമാണമാണ് എന്നെഴുതിയതും അതുകൊണ്ടാണ്

 നബി സല്ലല്ലാഹു അലൈവസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ട് മാത്രമേ പുണ്യം നേടാവു എന്ന് ഇവരല്ലാതെ ലോകത്ത്  പ്രാമാണികരായ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല


 അഭൗതിക മാർഗത്തിലൂടെ മറഞ്ഞ വഴിയിലൂടെ കാര്യകാരണബന്ധത്തിൽ അതീതമായി ഗുണം പ്രതീക്ഷിക്കുന്നത് ശിർക്കാണെന്ന് പുത്തൻവാദികളുടെ വാദത്തിന് അടിവേരറുക്കുന്നതാണ്


തബറുകുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ


 കാരണം മുടി മുക്കിയ വെള്ളം കുടിച്ചാൽ രോഗം ഭേദമാകും എന്നത്  തികച്ചും അഭൗതികവും കാര്യകാരണ ബന്ധങ്ങൾക്ക് അതീതവുമാണ് '

 സാധാരണനിലയിൽ ഒരാളുടെ മുടിയോ ധരിച്ച വസ്ത്രമോ മുക്കിയ വെള്ളം കുടിച്ചാൽ. രോഗം ഉണ്ടാക്കാനാണ് നിമിത്തമാകുന്നത് '
 രോഗം ഭേദമാവാൻ അല്ല '


 എന്നാൽ ഇത്തരം പ്രമാണങ്ങളെ തള്ളാൻ സാധിക്കാത്തതിനാൽ ദുർവ്യാഖ്യാനം ചെയ്യാനാണ്  പുത്തൻ വാദികൾ തീരുമാനിച്ചിരിക്കുന്നത്

 അവരുടെ ദുർവ്യാഖ്യാനവും അതിലെ പൊള്ളത്തരവും ആണ് മുകളിൽ നാം വായിച്ചത് '


ഷെയർ മുബാറക്കും സവിശേഷതയും
''........... -- .

 തിരുകേശത്തിന് പല അത്ഭുതങ്ങളും പ്രകടമായത് ചരിത്രത്തിൽ കാണാം



ഇമാം മുസ്തർ ശി ദി റ നെയും അനിയായികളേയും ബാത്വിനിയ്യത്ത് ക്രൂരമായി കൊലപ്പെടുത്തുകയും  അവരുടെ   മയ്യത്തുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു

 പ്രസ്തുത സംഭവം വിവരിക്കുന്നിടത്ത്  ഇമാം സുബ് കി റ എഴുതുന്നു

 വധിക്കപ്പെടുമ്പോൾ ഇമാം മുസ്തർശിദ് റ നോമ്പുകാരൻ ആയിരുന്നുവെന്ന് ഉധരിക്കപ്പെടുന്നു
ളുഹ് നിസ്കരിച്ച് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ശത്രുക്കൾ പ്രവേശിച്ചുഅദ്ദേഹത്തെ വധിച്ചു പിന്നെ അവരുടെ ജനാസകൾ അഗ്നിക്കിരയാക്കി

മയ്യത്തുകൾ മുഴുവനും കത്തിക്കരിഞ്ഞു എങ്കിലും മടക്കി പിടിച്ച  ഒരാളുടെ കൈപ്പത്തി കരിഞ്ഞിരുന്നില്ല

ആ കൈപ്പത്തിയും കൂടി കരിക്കാനുള്ള ശത്രുക്കളുടെ ശ്രമവും പരാജയപ്പെട്ടു

  കൂട്ടിപ്പിടിച്ച് കൈപ്പത്തി അവർ തുറന്നു നോക്കുമ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശം അതിൽ അവർ കണ്ടെത്തി ഭരണാധികാരി    മസ്ഊദ് അത് എടുത്ത് സ്വർണത്തിന്റെ കിണ്ണത്തിൽ സൂക്ഷിച്ചു

ത്വബഖാത്ത് 7/261

സിയറ് 19/569 ൽ ഇത് കാണാം

അബുൽ ഗനാ ഇം റ നുസ് ഹത്തുൽഉയൂ ൽ. എന്ന ഗ്രന്തത്തിൽ എഴുതുന്നു.

ശരീഫ് ഹസന്ബ് ന്  മലീഹ് റ ഉദ്ധരിക്കുന്നു

  ഞാൻ ഡമസ്കസിലെ ഭരണാധികാരി ആയിരുന്ന. ബഗ് ജൂറിനെ  സന്ദർശിക്കുകയുണ്ടായി ഞാനെന്ന് യുവാവായിരുന്നു '

 ബഹജൂർ തങ്ങൻമാരെ പ്രിയം വെക്കുന്ന അയാളായിരുന്നു എൻറെ പിതാവ് അന്ന് മദീനയിൽ അമീറായിരുന്നു

അങ്ങനെ ഡമസ്കസിലെ  കും ഹ് ടൗണിലെ ഹോട്ടലിൽ ഞാൻ ചെന്നിറങ്ങി നബിസല്ലല്ലാഹു വസല്ലമയുടെ കേശങ്ങളിൽനിന്ന് ചിലത് അദ്ദേഹത്തിന് സമ്മാനമായി ഞാൻ നൽകി


ബഗ് ജൂർ അർഹമായ ആദരവോടെ അത് വാങ്ങി സൂക്ഷിച്ചു

 പിന്നീട് അതിൽ ചിലർ സംശയം പ്രകടിപ്പിച്ചു

ഇതെങ്ങനെ തിരുകേശമാവും  ആകും അദ്ദേഹത്തിൻറെ വീട്ടുകാരുടെതായിക്കൂടെ എന്നായിരുന്നു അവരുടെ സംശയം .

ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ വളരെയേറെ വേദനിക്കുകയും ബഗ്ജൂറിനെ സമീപിച്ച് ഹദിയ  തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു



 സമ്മാനം ബഗ്ജൂർ
 തിരികെ നൽകിയപ്പോൾ തീ കത്തിക്കുന്ന ഉരക്കല്ല് കൂടി ആവശ്യപ്പെട്ടു


ഉരക്കല്ല് ഹാജരാക്കപ്പെട്ടപ്പോൾ പതിനാൽ തിരുകേശങ്ങൾ ഉരകല്ലിൽ വച്ച് അഗ്നിക്കിരയാക്കി

മഹാൽഅത്ഭുതമെന്ന് പറയട്ടെ ഒരു കേശം  പോലും കരിഞ്ഞില്ല
 ഇതുകണ്ട്   ബഗ് ജൂർ പൊട്ടിക്കരയുകയും  പൊന്ന് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമ യിൽനിന്നും ഞങ്ങൾ ലജ്ജിച്ചു എന്ന് പറയുകയും ചെയ്തു

പിന്നീട് അമിതമായി അദ്ദേഹം എന്നെ ആദരിച്ചു എത്രത്തോളം എന്ന് വെച്ചാൽ ഞാൻ കുതിരപ്പുറത്തു കയറിയപ്പോൾ എൻറെ കാൽ അദ്ദേഹം ചുംബിച്ചു (താരീഖുൽ ഇസ്‌ലാം 6/ 407)

 നബിസല്ലല്ലാഹു വസല്ലമയുടെ സവിശേഷതകൾ വിവരിച്ച ഇമാം ഹല ബി റ എഴുതുന്നു നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശ ങ്ങളിൽ നിന്ന്  വല്ലതും തീയിൽ വീണാൽ അത് കരിയുന്നതല്ല  (സീറത്തുൽ. ഹല ബിയ്യ  3/ 381 )

മഹാനായ ഖലീലുള്ള ഇബ്രാഹിം നബിയെ തീയിൽ അറിഞ്ഞപ്പോൾ അദ്ദേഹത്തെ ബന്ധിച്ചിരുന്ന കയറു മാത്രമാണ് കരിഞ്ഞുപോയത് കാര്യം ഇവിടെ പ്രസ്താവ്യമാണ്


റാസി  റ എഴുതുന്നു ഇബ്രാഹിം നബിയെ ബന്ധിച്ചിരുന്ന കയർ മാത്രമാണ് തീ കരിച്ചു കളഞ്ഞത് (റാസി 11/ 37)


 അബൂദാവൂദ് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം വായിക്കാം


നബിസല്ലല്ലാഹു അലൈഹി സലാം പറയുന്നു നിശ്ചയം അമ്പിയാക്കളെ ശരീരങ്ങൾ ഭൂമിക്ക് അല്ലാഹു തആല  നിഷിദ്ധമായിരിക്കുന്നു  സുനനു (അബൂദാവൂദ് 883
സുന്നനുന്ന സാഇ13 57
ഇബ്നുമാജ10 75

മുസ്നദ് അഹ്മദ് 15 575

മുസന്ന ഫ് ഇബ്ന് അബീശൈബ  2 399


ബൈഹഖി 3 249

ഹാക്കിം 950
മുഅ ജം ൽ കബീർ 588

മുഅ ജംൽ ഔസത്ത് 4936

ശുഅബുൽ ഈമാൻ 2894

ദാരിമി 1 624

ഇബ്നു ഹിബാൻ  912

 ഇബ്നു ഖുസൈമ 1638

അബൂ നു അയ്മ്‌ മഅറിഫത്തു സ്വഹാബ് 926



 പ്രസ്തുത ഹദീസ് വിശദീകരിച്ച് മുല്ലാ അൽഖാരി എഴുതുന്നു

അമ്പിയാക്കളെ മുഴുവൻ ഭാഗങ്ങളും ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ എല്ലാ നിലയിലും തടഞ്ഞിരിക്കുന്നു എന്ന് അർത്ഥം
മിർഖാത്ത്5 /38

ഇമാം മുനാവി എഴുതുന്നു

കാരണം അവരുടെ ശരീരങ്ങൾ പ്രകാശമാണ് പ്രകാശം വ്യത്യാസപ്പെടുകയില്ലമറിച്ച് ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് നീങ്ങുകയാണ് ചെയ്യുക

ഫൈളുൽ ഖദീർ 2 111


മറ്റൊരിടത്ത് അദ്ദേഹം എഴുതി

കാരണം അമ്പിയാക്കളുടെ കാൽപാദങ്ങൾ പതിക്കൽ കൊണ്ട് ഭൂമിക്ക് ശ്രേഷ്ഠത ലഭിക്കുന്നു ഭൂമിയിലേക്ക്  ചേരൽ കൊണ്ട് ഭൂമി അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നിരിക്കെ എങ്ങനെയാണ് ഭൂമി അവരിൽനിന്നും ഭക്ഷിക്കുക

മാത്രവുമല്ല ഭൂമിയിൽനിന്ന് ഉപയോഗിച്ചതല്ലാം അവകാശമുള്ളതും നീതി പ്രകാരമുള്ള തുമാണ്
നീതി നടപ്പാക്കാൻ ഭൂമിയുടെ ഉപരിതലത്തെ  അല്ലാഹു അവർക്ക് കീഴ്പെടുത്ത് കൊടുക്കുകയും ചെയ്തു അതിനാൽ ഭൂമിക്ക് യാതൊരു അധികാരവുമില്ല (ഫയ് ഉൽകതിർ 2/ 678) '


 നാല് മൂലകങ്ങളിൽ പെട്ട മണ്ണിന്റെ കാര്യം ഇതാണെങ്കിൽ  തീയിക്കറെ  കാര്യവും ഇതുതന്നെയാണ് മേൽ പണ്ഡിത പ്രസ്താവനകളിൽ നിന്നും ഇക്കാര്യം സുതരാം വ്യക്തമാണ്

 മഹാനായ   യൂസ് ഫ് ന്നബ്ഹാനി റ റജവാഹിറുൽ ബീഹാർ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു

എൻറെ സയ്യിദ് അബ്ദുൽ ഗനിയ്യി നാബൽസി   റ

ഹിജാസിലേക്ക് നടത്തിയ യാത്രയിൽ അദ്ദേഹം മദീനാ മുനവ്വറയിൽ ആയിരുന്നപ്പോൾ നടന്ന ഒരു പ്രധാന സംഭവം എനിക്ക് വിവരിച്ചു തന്നു.
 മുഹമ്മദ് എന്ന പേരായ അബൂ മുഹമ്മദ് എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഒരു മഹാപണ്ഡിതൻ


ളുഹ്റിന് ശേഷം അസർ   വരെ ശൈഖ് മുഹിയുദ്ദീൻ അറബി റ യുടെ
ഫുതൂ ഹാത്ത് മക്കിയ യുടെ
 ആദ്യ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് ദർസ് നടത്തി തന്നിരുന്നു

അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിൽ പ്രസിദ്ധരായ കർമശാസ്ത്ര പണ്ഡിതനും ഹറമൈനി യിലും മറ്റും പ്രസിദ്ധമായ അൽ ഫതാവൽ ഹിന്ദിയാ  ക്രോഡീകരിക്കുന്നതിനായ് ഔറംഗസീബ് രാജാവ് സംഘടിപ്പിച്ച പണ്ഡിതരിൽ ഒരാളായിരുന്നു എന്നും അദ്ദേഹം ദർസിൽ  വെച്ച് ഞങ്ങളോട്  പറഞ്ഞിരുന്നു


ഹനഫീ മദ്ഹബിൽ പ്രബലമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന വലിയ കർമശാസ്ത്രമാണ് അൽ ഫതാവൽ  ഹിന്ദിയ


നാബൽസി റതുടർന്നു പറയുന്നു


ഇന്ത്യയിൽ വിവിധ നാടുകളിൽ ആയി പലരുടെയും പക്കൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം ഉണ്ടെന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി  ചിലരുടെ അടുക്കൽ ഒരു കേശവും ചിലരുടെ അടുത്ത രണ്ട് കേശവും തുടങ്ങി 20 കേശങ്ങൾ വരെ കൈവശമുള്ളവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു


തിരുകേശം സന്ദർശിക്കാൻ വരുന്നവർക്ക് അത് കൈവശംവച്ചവർ പ്രദർശിപ്പിക്കാറുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു


ഇന്ത്യയിലെ സ്വാലിഹായ ഒരാളെ കുറിച്ച് അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു  എല്ലാവർഷവും റബിഉൽ അവ്വൽ ഒമ്പതിന് അദ്ദേഹം തിരുകേശം പ്രദർശിപ്പിക്കും പണ്ഡിതന്മാരും സ്വജനങ്ങളുമായി നിരവധിപേർ തിരുകേശ സന്ദർശനത്തിനായി എത്തിച്ചേരും'

 നബിസല്ലല്ലാഹു പേരിലുള്ള സ്വലാത്തുകളും ദിക്റുകളും മറ്റും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്

സ്വർണത്താൽ നിർമിതമായ ഒരു പാത്രത്തിൽ കസ്തൂരിയും അമ്പറും പുരട്ടിയാണ് തിരുകേശം അവർ  സൂക്ഷിച്ചിരുന്നത്


 നാബൽ സി റ തുടരുന്നു തിരുകേശം ചിലപ്പോൾ സ്വയം ചലിക്കാറു ഉണ്ടെന്നും  താൻ അത് നേരിട്ട് ദർശിച്ച ഉണ്ടെന്നും അദ്ദേഹം എന്നോട് പറയുകയുണ്ടായി


തിരുകേശം നീളുകയും അതിന് ശാഖകൾ പുറപ്പെടുകയും ചെയ്യാറുണ്ടെന്നും തിരുകേശ ങ്ങളിൽ ചിലത് സൂക്ഷിച്ച് വച്ച് അവർ അദ്ദേഹത്തോട് പറഞ്ഞതായി അദ്ദേഹം എന്നോട് പറയുകയുണ്ടായി.'

 ഇതിൽ അത്ഭുതപ്പെടാനില്ല കാരണം നബിസല്ലല്ലാഹു വസല്ലമ ക്ക് റബ്ബാനിയതായ വലിയ ഹയാത്ത് ഉണ്ടല്ലോ  ആ ഹയാത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഷറഫ്ആക്കപ്പെട്ട എല്ലാ അംശങ്ങളിലും വ്യാപിച്ചതാണ് (ജവാഹിറുൽ ബീഹാർ ഫീ ഫളാ ഇലിൽ നബിയ്യിൽ മുഖ്താർ 4/96-97)

ശഅറ് മുബാറക്കും സനദും

  ഹദീസുകൾക്കുള്ളത്പോലെ സുശക്തമായ പരമ്പരയുടെ വെളിച്ചത്തിൽ സ്ഥിരപ്പെട്ടാൽ മാത്രമേ തിരുശേഷിപ്പുകൾ ബറകത്തിനായി  സ്വീകരിക്കാവൂ എന്ന വാദം ശരിയല്ല. ബറകത്തെടുക്കാനും ആദരിക്കാനും പ്രസ്തുത രൂപത്തിൽ സ്ഥിരപ്പെട്ട് കൊള്ളണമെന്നില്ല ഇക്കാര്യം ചർച്ചചെയ്യുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ കൂടി ഇവിടെ കുറിക്കട്ടെ പ്രമാണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളേ നമക്ക് നാലായി തരംത്തിരി ക്കാം
1 വിശ്വാസ പരം

ഇത് സ്ഥിരപ്പെടാൻ പ്രബലമായ അഭിപ്രായ പ്രകാരം ഖണ്ഡിതമായ പ്രമാണങ്ങൾ അനിവാര്യമാണ് വിശുദ്ധ ഖുർആനോ മുതവാതിറായ ഹദീസോ വേണമെന്നർത്ഥം ഇമാം അസ്ഖലാനി (റ)പറയുന്നു.

 കിതാബ് തൗഹീദിൽ ഇമാം ബുഖാരി സ്വീകരിച്ച സമീപനം ഇതാണ് പരിശുദ്ധമായ വിശേഷണങ്ങൾ പരാമർശിക്കുന്ന ഹദീസക്കൾ കൊണ്ടുവരുന്നു എന്നിട്ട് ഓരോ ഹദീസും അതാതിന്റെ അധ്യായത്തിൽ കൊടുക്കുകയും ഖുർആനിലെ ആയത്ത്കൊണ്ട് അതിന് ശക്തി പകരുകയും ചെയ്യുന്നു.


ഖബർ വാഹിദ് എന്ന പരിതിയിൽ നിന്ന് അവ പുറപ്പെട്ടു എന്ന് സൂചിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നത്. വിശ്വാസപരമായ കാര്യങ്ങളിൽ ഖബർ വാഹിദ് പറ്റില്ലന്ന് അഭിപ്രായം സ്വീകരിച്ചാണ് ഈ സിഫത്തുകൾ നിഷേധിക്കുന്നവർ കിതാബിനോടും സുന്നത്തിനോടും എതിരായിരിക്കുന്നുവെന്ന് കാണിക്കലും അതിന്റെ ലക്ഷ്യമാണ് (ഫത്ഹുൽ ബാരി 20/444 )


2-കർമ്മപരമായ നിയമം

 ഇത് സ്ഥിരപ്പെടാൻ വിശുദ്ധഖുർആനോ മുതവാതിറായ ഹദീസോ തന്നെ വേണമെന്നില്ല.ഖബര് വാഹിദ്(മുതവാതിർ ആവാൻ നിബന്ധന ഇല്ലാത്തത് )  ആയാലും മതി പക്ഷേ ഖബര് വാഹിദ് പ്രബലമായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ആവണം.


ഇമാം നവവി (റ)എഴുതുന്നു
മുതവാതിർ ആവാനുള്ള നിബന്ധനകൾ ഒക്കാത്തതാണ് ഖബർ വാഹിദ് അതിന്റെ റിപ്പോർട്ടർ ഒരാളോ ഒന്നിലധികമോ ആകാവുന്നതാണ്.


അതിന്റെ വിധിയിൽ അഭിപ്രായാന്തരമുണ്ട് സ്വഹാബത്ത് താബിഉകൾ അവർക്ക് ശേഷമുള്ള ഹദീസ് പണ്ഡിതന്മാർ കർമശാസ്ത്ര പണ്ഡിതന്മാർ നിദാനശാസ്ത്ര പണ്ഡിതന്മാർ തുടങ്ങിയ മുസ് ലിംകളിൽനിന്നുള്ള ബഹുഭൂരിപക്ഷാഭിപ്രായം വിശ്വാസയോഗ്യനായ ഒരാൾ  ഉദ്ധരിക്കുന്ന ഹദീസ് ശറഹിന്റെ പ്രമാണങ്ങളിൽ പെട്ട ഒരു പ്രമാണമാണ് എന്നാണ്  അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ്.

അതുകൊണ്ട് ഉറപ്പു കിട്ടുകയില്ല അനുമാനംലഭിക്കും അതനുസരിച്ച് പ്രവർത്തികൽ നിർബന്ധമാണെന്നത് ശറഹ്കൊണ്ട് സ്ഥിരപ്പെട്ടതാണ് ബുദ്ധി കൊണ്ടല്ല (ശറഹുമുസ്ലിം 1/ 64

അതിന്റെ പ്രമാണമായി ഇമാംമഹല്ലി (റ)എഴുതുന്നു നബി സല്ലല്ലാഹു അലിവസല്ലം  നിയമങ്ങൾ എത്തിച്ചുകൊടുക്കുന്ന തിനായി ചില ഗോത്രങ്ങളിലേക്കും ചില ഭാഗങ്ങളിലേക്കും ഓരോ വ്യക്തികളെ പറഞ്ഞ അയക്കാറുണ്ടായിരുന്നു അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധം ഇല്ലെങ്കിൽ അവരെ പറഞ്ഞയക്കുന്നത് കൊണ്ട് യാതൊരു ഫലവും ഉണ്ടാവുകയില്ലല്ലോ ( ശറഹുജംമ് ഉൽ ജവാമിഅ 2 /131)

3 - ശ്രേഷ്ഠകരമായ കർമ്മം ചെയ്യാൻ

 ഇതിന് പ്രബലമായ ഹദീസ് തന്നെ വേണമെന്നില്ല ദുർബലമായ ഹദീസ് ആയാലും മതി .ഇമാം നവവി (റ) മറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ് ഇമാം നവവി (റ)പറയുന്നു മുർസൽ , ളഹീ ഫ്,മൗക്കൂഫ് എന്നീ ഹദീസുകൾ അനുസരിച്ച് ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ച പറയുന്നു (ശറഹുൽ മുഹദ്ദബ് 2 /94)

 4-തബറുക്ക് മായി ബന്ധപ്പെട്ടത്

 ഇവിടെ രണ്ട് വശങ്ങളുണ്ട് ഒന്ന് തിരുശേഷിപ്പുകൾ കൊണ്ട് പുണ്യം നേടുന്ന മതപരമായ വിധി അത് സുന്നത്താണെന്ന് ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതാണ്. വിശദവിവരത്തിന് തബറുക് എന്ന അദ്ധ്യായം നോക്കൂ  കോശം 3/149

2- നബിസല്ലല്ലാഹു വസല്ലമയിലേക്ക് ചേർത്തി പറയപ്പെടുന്നതിനെ ആദരിക്കൽ
  ഇതിനു മുമ്പ് വിവരിച്ച മൂന്നുതരത്തിലുള്ള പ്രമാണങ്ങളും ആവശ്യമില്ല .


മാത്രമല്ല അത്തരത്തിലുള്ള പരമ്പരകൾ അവയ്ക്ക് ലഭിക്കുക സാധ്യമല്ല കാരണം ഹദീസ് നിവേദകരുടെ ചരിത്രവും അവരുടെ യോഗ്യതകളും വ്യക്തവും കൃത്യവുമായ പൂർവ്വസൂരികൾ നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്

 അതുപോലെ തിരുശേഷിപ്പുകൾ കൈവശംവച്ച് വരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ ചരിത്രവും യോഗ്യതകളും കൃത്യമായി വ്യക്തമായി രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ ലഭ്യമല്ല .


ഇനി പറയുന്നതിൽനിന്നും ഇക്കാര്യം സുതര്യം വ്യക്തമാണ്.

നബിസല്ലല്ലാഹു വസല്ലമയുടെ കാൽപാദം പതിഞ്ഞ ബൈത്തുൽ മുഖദ്ദസിൽ ഉള്ള ഒരു പാറയെ കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിനെ വിമർശിക്കുന്ന ഇബ്നുതൈമിയ്യയും അനുയായികളെയും എതിർത്ത്  ഷെയ്ഖ് അബ്ദുൽ ഗനിയ്യൂനാബൽസി ( റ)പറഞ്ഞ ഏതാനും കാര്യങ്ങൾ അല്ലാമാ യൂസഫു നബഹാനി (റ) അദ്ദേഹത്തിന്റെ ജവാഹിറുൽ ബിഹാറിൽ എടുത്തുപറയുന്നുണ്ട്

.നബിസല്ലല്ലാഹു വസല്ലമയുടെയും മറ്റു അമ്പിയാക്കൾ ഔലിയാക്കളുടെയും ഖബറുകൾ സന്ദർശിക്കുന്നതിനായി വാഹനം സംഘടിപ്പിച്ച് പോകുന്നതിനേയും മുഹമ്മദ് നബിയെ കൊണ്ടും മറ്റു അമ്പിയാക്കൾ ഔലിയാക്കളേ കൊണ്ടും അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിനെയും വിമർശിച്ചയാളും മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാൽ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളു എന്ന് പറഞ് നാല് മദ്ഹബിന്റെ ഇമാമുകളുടെ ഇജ്മാഇനോട് എതിരാവുകയും ചെയ്ത വ്യക്തിയാണ് ഇബ്നുതൈമിയ്യ


. ഈ വിഷയങ്ങളിലെല്ലാം ഇബ്നുതൈമിയ്യയെ പണ്ഡിതന്മാർ ശക്തിയായി ഗണ്ഡിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുള്ളതാണ് എന്നെല്ലാം പറഞ്ഞ ശേഷം അബ്ദുൽ ഗനിയൂന്നാബുൽസി ( റ )പറയുന്നു


 ഇതിനുശേഷം നബിസല്ലല്ലാഹു വസല്ലമയുടെ കാൽപ്പാദങ്ങൾ പതിഞ്ഞ കല്ലുകളും മറ്റു തിരുശേഷിപ്പുകളെ  വിമർശിക്കുന്ന കവാടം ഇബ്നുതൈമിയ തുറക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല


 അതിനെ വിമർശിക്കുന്നതിന്ന് ഇബ്ന് തൈമിയ  പറയുന്ന കാരണം ഹദീസ് ഗ്രന്ഥങ്ങളിൽ അതിനു സനദ് ഇല്ലെന്നും മറിച്ച് ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ ന്നതിന്റെ മേൽ സ്ഥാപിതമാണ് അതെന്നുമാണ്


ഈ തിരുശേഷിപ്പുകൾ കൊണ്ട് ബറക്കെ രെന്ത്യുക്കുന്നതും അവയെ സ്പർശിക്കുന്നതും തടവുന്നതു ഇബ്ന് തൈമിയ ശക്തിയായി വിമർശിക്കുന്നു '

 എന്നാൽ ഹജറുൽ അസ്‌വദ് തൊട്ടു മുത്തുന്ന തും ചുംബിക്കുന്നതും സുന്നത്താണെന്നും സാധിക്കുമെങ്കിൽ ഓരോ ചുറ്റിലും  അത് സുന്നത്താണെന്നും തിക്കും തിരക്കും കാരണം അതിനു സാധിക്കുന്നില്ലെങ്കിൽ വടികൊണ്ട് മറ്റോ അത് ചുംബിക്കണം എന്നും ഏകകണ്ഠമായി പണ്ഡിതന്മാർ പ്രസ്താവിച്ച കാര്യമാണ് '


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാൽപാദം പതിഞ്ഞ കല്ല് ഉൾപ്പെടെയുള്ള തിരുശേഷിപ്പുകൾ ആദരിക്കുന്നതിനും ചുംബിക്കുന്നതും അടിസ്ഥാനമായി ഹജറുൽ അസ്‌വദിന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ച പറഞ്ഞ കാര്യം മതി '

സ്ഥിരപ്പെടാൻ ബൈത്തുൽ മുഖദ്ദസിൽ ഉള്ള പാറക്കല്ലിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുപാദം പതിഞ്ഞതായി സ്ഥിരപ്പെടാൻ  പ്രസിദ്ധി തന്നെ മതി


 കാരണം ഹലാൽ ഹറാമാണന്നോ ഹറാം ഹലാലാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഒരു മതനിയമം സ്ഥിരപ്പെടുത്തൽ ഇത് കൊണ്ടുവരുന്നില്ല

 അങ്ങനെ വരുമായിരുന്നു എങ്കിൽ ആ വിഷയത്തിൽ പണ്ഡിതന്മാർ പ്രത്യേകം ശ്രദ്ധിക്കുകയും അവര്ക്ക് പ്രബലമായ പരമ്പരകൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു '

മറിച്ച്   ഇത് കൊണ്ടുവരുന്നത് ബറകത്തും ഫളിലത്തും സമ്പൂർണ ഭക്തിയും വിനയവും നബിയോടുള്ള ആദരവും സ്ഥിര പ്പെടൽ മാത്രമാണ്


   പൂർവികരായ പണ്ഡിതന്മാർക്കിടയിൽ അത് പ്രസിദ്ധമാവുകയും
 ഫളിലത്തും ജനങ്ങൾക്ക് ബർക്കത്തും കരസ്ഥമാക്കണം എന്ന ലക്ഷ്യത്തോടെ അവരുടെ ഗദ്യത്തിലും പദ്യത്തിലും പരാമർശിക്കുകയും ചെയ്ത സ്ഥിതിക്ക് വിശേഷിച്ചും

എന്നിരിക്കെ ഇതിനെ ഒരു മതപരമായ വിധിയായി കണ്ട് മതപരമായി വിധികൾക്ക്  സനദ് അന്വേഷിക്കുന്നത് പോലെ വ്യക്തമായ സനദ് വേണമെന്ന് പറയുന്നത് എങ്ങിനെയാണ്

ഞാൻ പറയുന്നു നിക്ഷയം ആ തിരു കാൽപ്പാട് അനിഷേധ്യമായി  സ്ഥിരപ്പെട്ടതാണ് .

കാരണം പാറക്കല്ലിൽ പതിഞ്ഞ ആ കാൽപ്പാടു നബി സല്ലല്ലാഹു അലൈവ സല്ലമയുടെ കാൽപാട് ആണെന്ന് ബൈത്തുൽ മുഖദ്ദസിലെ എല്ലാവരും പറയുകയും അവരുടെ പിതാക്കന്മാരിൽ നിന്നും പിതാമഹന്മാരിൽ നിന്നും അങ്ങനെ ഉദ്ധരിക്കുകയും ചെയ്യുന്നു


 എല്ലാവരും കൂടിപറയുന്നത് കളവാണെന്ന് വെക്കാൻ സാധ്യമല്ലാത്തവിധം ഒരു വിഭാഗമാളുകൾ ഉദ്ധരിക്കുന്നതാണ് ത വാതുറന്ന്  അതിന്റെ നിർവചനത്തിൽ പണ്ഡിതന്മാർ പറയുന്നുണ്ട്


പിന്നീടത് ത വാതുറിഞ്ഞ
അർത്ഥം വിശദീകരിക്കുന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനകൾ എടുത്തശേഷം അബ്ദുൽ ഗനിയ്യു നാബൽ സി റ തുടരുന്നു '

ജനങ്ങൾക്കിടയിൽ പ്രസിദ്ധമാവുകയും പൂർവികരിൽനിന്ന് പിൻഗാമികൾ മനസ്സിലാക്കുകയും ചെയ്ത നബിസല്ലല്ലാഹു വസല്ലമയുടെ തിരുശേഷിപ്പുകൾ ശ്രേഷ്ഠമായ ഒരു കാര്യത്തെ കാണിക്കുന്നുവെന്ന് നിനക്കറിയാമല്ലോ
അതിൽ ശ്രേഷ്ഠതയും ബറക്കത്തും ഉണ്ട്. എന്നിരിക്കെ അതിനെ തള്ളി പറയലും അതിൽ ആക്ഷേപം പറയലും പൂർവ പിതാക്കളിൽ നിന്നും പിതാമഹന്മാരിൽ നിന്നും അത് ശരിയാണെന്ന് ബോധ്യപ്പെട്ട വരെ കളവിലേക്ക് ചേർത്തി പറയലും അനുവദിനീയമാകുന്നത് എങ്ങനെയാണ്?

 മതത്തിലുള്ള ശത്രുതയായും മുസ്ലിങ്ങൾക്ക് നന്മയുടെ മാർഗ്ഗം തടയലായയും മാത്രമേ അതിനെ കാണാൻ പറ്റൂ (ജവാഹിറുൽ ബീഹാർ 3 456 - 466)


നാബൽ സി  റ  തുടരുന്നു ആദ്യമായ്  ഇതിനെ തള്ളിക്കളഞ്ഞതും വിമർശിച്ചതും ഇബ്നുതൈമിയ്യയും അയാളുടെ ശിഷ്യൻ ഇബ്നു ഖയ്യി മുമാണ്

ജവാഹിറ് 3 466

അൽ റദ്ധുൽ മതീൻ അലാ മുത നഖി സി സയ്യിദ് മുഹ് യ ദ്ധീൻ ഇബ്നുൽ അറബി
എന്ന ഗ്രന്ഥത്തിലാണ് നാബൽ സി യുടെ പ്രസ്തുത പരാമർശം ഉള്ളത്


 മഹാനായ ഖാളി ഇയാള് റ ശിഫയിൽ പറയുന്നു


 നബിസല്ലല്ലാഹു വസല്ലമ യെ വന്നി കൊന്നതിന്റെയും ബഹുമാനിക്കുന്നജനിക്കുന്നതിന്റെ യും '  ഭാഗമാണ് നബിയുമായി ബന്ധപ്പെട്ട മുഴുവൻ വന്നിക്കൽ


 മക്കയിലും മദീനയിലും സ്ഥലങ്ങളും നബിസല്ലല്ലാഹു  ഹാജരായ സ്ഥലങ്ങളും നബിസല്ലല്ലാഹു ബന്ധപ്പെട്ടിരുന്ന സ്ഥലങ്ങളും അവിടുന്ന് സ്പർശിക്കുകയും നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കൊണ്ട് അറിയപ്പെട്ട വസ്തുക്കളും ആദരിക്കലും ബഹുമാനിക്കലും തദൈവ


(ശിഫ56 )

 മഹാനായ ഖാളി ഇയാള് റ ൻറെ പരാമർശത്തെ വിശദീകരിച്ച് അലിയുൽ ഖാരി എഴുതുന്നു



 നബി സല്ലല്ലാഹു അലൈവസല്ലമ. യിലേക്ക് ചേർത്ത് പറയപ്പെടുന്നതും നബിസല്ലല്ലാഹു വസല്ലമയുടെ തായി അറിയപ്പെട്ടതു മല്ലാമാണ് വിവക്ഷ



ശറഹു ശിഫ 2/97 7

 മക്കയിലെ സ്ഥലങ്ങൾക്ക് മുല്ല അലിയ്യുൽ ഖാരി ഉദാഹരണം പറഞ്ഞതിങ്ങനെ വാഹിയ് ഇറങ്ങിയിരുന്ന ഖദീജ ബീവിയുടെ വീട് ,
ദാറുൽ അർഖം,
 ഹിറാഗുഹ ,സൗർ ഗുഹ ,നബിയുടെ ജന്മസ്ഥലം ,എന്നിവ ഉദാഹരണം

ശറഹു ശിഫ 2/97




നബിസല്ലല്ലാഹു വസല്ലമ യെ  കൊണ്ട് അറിയപ്പെട്ട വസ്തു എന്നതിൻറെ താല്പര്യം ഇക്കാലത്ത് ആദരിക്കാനും വന്നിക്കാനും സൗകര്യ പെടുന്നവയാണ്

ശറഹു ശിഫ 2/97


  അല്ലാമ അഹമ്മദ് ശിഹാബുദ്ധീൻ. അൽ ഖഫാ ജി റ  എഴുതുന്നു

നബിസല്ലല്ലാഹു വസല്ലമ യെ  കൊണ്ട് അറിയപ്പെട്ടതി ന്ന്   അവിടന്ന് യുദ്ധംചെയ്ത സ്ഥലങ്ങളും അവിടുന്ന് പ്രവേശിച്ച ഗുഹയും  ഉദാഹരണമായി പറയാം

നബി സ ഇറങ്ങിയ സ്ഥലങ്ങൾ പ്രത്യേകം തെരഞ്ഞുപിടിച്ച് ഇബ്ൻ ഉമർ റ നമസ്കരിക്കുകയും ഉറങ്ങുകയും നടക്കുകയും ചെയ്തിരുന്നതായി നേരത്തെ വിവരിച്ചുവല്ലോ



 നസീമു റിയാൽ 3/ 431)


 ഇതിന്റെ പ്രമാണമായ അദ്ദേഹം തുടർന്നെഴുതുന്നു


നജ്ദയുടെ പുത്രി സഫിയ റ യിൽനിന്നും ഉദ്ധരിക്കപ്പെടുന്നു


അബൂ മഹദൂറ റ യുടെ  തലയുടെ മുൻഭാഗത്ത് ഒരു മുടിക്കെട്ട് ഉണ്ടായിരുന്നു അദ്ദേഹം  ഇരുന്ന് അത് അയച്ചു വിട്ടാൽ  അത് ഭൂമിയെ സ്പർശിക്കും ആയിരുന്നു

 അത് നിങ്ങൾ കളയുന്നില്ലെഎന്ന ചോദ്യത്തോടെ അദ്ദേഹം പ്രതികരിച്ചത് തിരുനബി യുടെ തിരു കൈകൊണ്ട് സ്പർശിച്ചത് ആയതിനാൽ ഞാനത് കളയുന്നില്ല  എന്നായിരുന്നു


ഖാലിദ് റ യുടെ തൊപ്പിയിൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശങ്ങൾ ചിലതു ഉണ്ടായിരുന്നു ഒരു യുദ്ധത്തിൽ ആ തൊപ്പി വീണുപോയ അപ്പോൾ അതിൻറെ പേരിൽ അദ്ദേഹം നിർത്തിവെച്ചു അത് തിരയാൻ തുടങ്ങി

 ആ സമയത്ത് ആ യുദ്ധത്തിൽ  വധിക്കപ്പെട്ടവരുടെ വർദ്ധനവ് എടുത്തുപറഞ്ഞു  സ്വഹാബികൾ  അദ്ദേഹത്തെ  വിമർശിച്ചപ്പോൾ

 അദ്ദേഹം പ്രതികരിച്ചതിങ്ങനെ

തൊപ്പിയുടെ കാര്യത്തിൽ അല്ല ഞാൻ അങ്ങനെ  ചെയ്തത് മറിച്ച് തൊപ്പിയിൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരൂ കേശങ്ങളിൽനിന്ന് ചിലതുണ്ട്

അതിൻറെ ബറക്കത്ത് എനിക്ക്  നഷ്ടപ്പെടാതിരിക്കാനും അത് മുശ്രിക്കുകളുടെ കൈകളിൽ  അകപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്


അസ് ലം സഖാഫി
പരപ്പനങ്ങാടി

അവലംബം
വിശ്വാസകോശം




തുടരും

Tuesday, 12 March 2019

ദയൂബന്ദ് ഫത് വയും വിവരക്കേടും !

ദയൂബന്ദിൽ നിന്ന് "ഫത് വ" എന്ന പേരിൽ പുറത്ത് വിടുന്ന പലതിലും ജഹാലത്തിന്റെ അതിപ്രസരമുണ്ടെന്ന് ഞാനായിട്ട് വാദിക്കുന്നില്ല.തിരിച്ചറിവുള്ളവർ വിലയിരുത്തട്ടെ...

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണവും അമേരിക്കയുടെ ഇസ്ലാം പoനവും !

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്  ശേഷം  അമേരിക്കന്‍  സര്‍ക്കാര്‍  അമേരിക്കയിലെ  ഇസ്‌ലാമിക  സമൂഹത്തെ  കുറിച്ച്  പഠിക്കാന്‍ ഒരു  പദ്ധതി  ആസൂത്രണം  ചെയ്തിരുന്നു.  പദ്ധതിയുടെ  ചുമതല  എഫ് ബി ഐ ക്ക്  ആയിരുന്നു.  എഫ് ബി ഐ യുടെ  പഠനം  പതിനഞ്ചു  വര്ഷം  നീണ്ടു  നിന്നു. പഠനം  അവസാനിപ്പിച്ചു  കൊണ്ട്  എഫ് ബി ഐ തലവന്‍ ജെയ്മ്സ് കോമി  നടത്തിയ പ്രഖ്യാപനത്തിലെ പ്രസക്ത  ഭാഗങ്ങള്‍ കാണൂ.

http://www.theonion.com/article/fbi-discontinues-surveillance-muslim-americans-aft-53076
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 

മൂന്നു മില്യണ് മേല്‍ ജനസംഖ്യയുള്ള അമേരിക്കന്‍ മുസ്‌ലിംകളെ പറ്റി കഴിഞ്ഞ  പതിനഞ്ച് വര്‍ഷങ്ങള്‍  നീണ്ടു  നിന്ന  സമഗ്രാന്വേഷണം  എഫ് ബി ഐ അവസാനിപ്പിച്ചിരിക്കുന്നു.

2001 ലെ   വേള്‍ഡ് ട്രേഡ് സെന്‍റര്‍  ആക്രമാണ്  അമേരിക്കന്‍  മുസ്‌ലിം  സമൂഹത്തിന്‍റെ  സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന  ആഴത്തിലുള്ള  ഒരു  പഠനം  നടത്താന്‍ എഫ് ബി ഐയെ  പ്രേരിപ്പിച്ചത്.

ലോകത്തെ  വലിയൊരുവിഭാഗം ജനങ്ങള്‍  നെഞ്ചോട്‌  ചേര്‍ത്ത ഒരുവിശ്വാസ  സംഹിത  എന്ന  നിലയില്‍ ഇസലാമിനുള്ള  സ്ഥാനം  ഞങ്ങള്‍  നേരത്തെ  തന്നെ  അംഗീകരിച്ചതാണ്. മസ്ജിദുകളിലും മറ്റും നുഴഞ്ഞുകയറി വിവരങ്ങള്‍ നല്‍കാനായി  മാത്രം  പതിനയ്യായിരത്തിനു  മേല്‍  വരുന്ന  ചാരന്മാരെ ഞങ്ങള്‍  നിയോഗിച്ചിരുന്നു. "അവരിലൂടെ ഞങ്ങള്‍  ശേഖരിച്ച  വിവരങ്ങള്‍  സാംസ്കാരികമായും ധിഷണാപരമായും  ഇസ്‌ലാം  എത്രമാത്രം ഉയരത്തില്‍  ആണെന്ന  അമ്പരപ്പിക്കുന്ന  തിരിച്ചറിവിലേക്ക് ഞങ്ങളെ  നയിച്ചു." എഫ് ബി ഐ മേധാവി  ജെയ്മ്സ് ബി കോമി പറഞ്ഞു.മസ്ജിദുകളിലേക്ക്   ഞങ്ങള്‍  നിയമിച്ച ചാരന്മാര്‍ ഇസ്‌ലാംമത വിശ്വാസികളുടെ മോഹിപ്പിക്കുന്ന വിശ്വാസ - ആചാര രീതികളെ മാത്രമല്ല അറിഞ്ഞത്, മറിച്ച്    അവരെ (ചാരന്മാര്‍) കുറിച്ചും  അവരുടെ  തന്നെ  വിശ്വാസത്തെ  കുറിച്ചും പഠിക്കാന്‍ ഇടയായി. ഞങ്ങള്‍ ചോര്‍ത്തിയ  ആയിരക്കണക്കിന്  ഫോണുകളും   പ്രമുഖരായ  പല  അമേരിക്കന്‍  മുസ്‌ലിംകളുടെയും അക്കാഡമീഷ്യന്‍മാരുടെയും    ആശയവിനിമയങ്ങളും വിശകലനം   ചെയ്തപ്പോള്‍  ചടുലമായ അവരുടെ സംസ്കാരത്തോട്  ശരിക്കും  ബഹുമാനം  തോന്നി. 

ഞങ്ങള്‍  ശേഖരിച്ച  ഗണ്യമായ വിവരങ്ങളെ പതിനഞ്ച്  വര്ഷം  കൊണ്ട്  സൂക്ഷ്മമായി പഠിച്ചപ്പോള്‍ അവരുടെ  വിശ്വാസവും ആചാരങ്ങളും തികച്ചും  പ്രചോദദായകങ്ങള്‍  ആണെന്ന്  ഞങ്ങള്‍ക്ക്  ബോദ്ധ്യമായി. " അതീവ  ജാഗ്രതയോടെ നടത്തിയ സൂക്ഷ്മനിരീക്ഷണത്തില്‍ നിന്ന്  ഞങ്ങള്‍ക്ക്  എടുത്തുവെക്കാന്‍  ഉള്ളത്  ഒരു  കാര്യമാണ്, എത്ര മഹത്തരവും  സമ്പന്നവും  ആണ് ഇസ്ലാമിന്‍റെ  ലോകം  എന്നതാണത്"  കോമി കൂട്ടിച്ചേര്‍ത്തു.

എഫ് ബി ഐ സ്രോതസ്സുകളില്‍  നിന്ന്  കിട്ടിയ  വിവരങ്ങള്‍  പ്രകാരം ഇന്റര്‍നെറ്റ്, മതാടിസ്ഥാനത്തിലുള്ള വ്യാപകമായ വംശീയ അവലോകനം, ( racial profiling), രാജ്യങ്ങളുടെ  അടിസ്ഥാനത്തില്‍    മുസ്‌ലിം  വിഭാഗങ്ങളെ കുറിച്ചുള്ള  വിവരക്രോഡീകരണം  എന്നിവയിലൂടെ  ഞങ്ങളുടെ  എജന്റുമാര്‍ക്ക്  ഇസ്‌ലാംമത വിശ്വാസികളെ  വ്യക്തിപരമായി സൂക്ഷ്മതലത്തില്‍ തന്നെ  നിരീക്ഷിക്കാന്‍  സാധിച്ചിട്ടുണ്ട്.160 കോടി വരുന്ന  ഇസ്‌ലാമിക സമൂഹം ആഗോളതലത്തില്‍ നിലകൊള്ളുന്ന വൈവിദ്ധ്യം - സാംസ്കാരികവും  ഗോത്ര- വംശപരവും, ഓരോ വിഭാഗത്തിന് ഇടയിലുമുള്ള  ശ്രദ്ധേയമായ  വൈജാത്യങ്ങള്‍, ഷിയാ- സുന്നി  ദ്വന്തങ്ങള്‍ക്ക്  അപ്പുറമുള്ള  മാനം  എല്ലാം  മനസ്സിലാക്കാന്‍  ഞങ്ങളെ  ഈ  പഠനം  സഹായിച്ചു.

ഇസ്‌ലാമിക   സമൂഹം  പല  ഭാഷകള്‍ സംസാരിക്കുന്നു.  അറബി, ഉര്‍ദു,ഫാര്‍സി, പഷ്തു, ബംഗാളി, ജാവന്‍ അങ്ങനെ  നിരവധി  ഭാഷകള്‍. ഏജന്റുമാര്‍ റെക്കോര്‍ഡിംഗ്  ഉപകരണങ്ങള്‍  ഉപയോഗിച്ച്  അമേരിക്കന്‍ മുസ്‌ലിംകളിലെ  ഈ ഭാഷാ  വിഭാഗക്കാര്‍  നടത്തുന്ന  ഖുര്‍ആന്‍ - മതപഠന ക്ലാസ്സുകള്‍  എല്ലാം ശ്രദ്ധിച്ചു  പഠിച്ചു.

ഏറ്റവും  പുതിയ  വീഡിയോ സങ്കേതങ്ങള്‍  ഉപയോഗിച്ച്  മുസ്‌ലിം ഭവനങ്ങളിലെ അകത്തളങ്ങള്‍  ചിത്രീകരിച്ചപ്പോള്‍ ആരും  ആദരിച്ചുപോകുന്ന  ഭംഗിയുള്ള  കാലിഗ്രാഫിയും  ചിത്രപ്പണികളുള്ള  പരവതാനികളും ചുവര്‍ചിത്രങ്ങളും  കണ്ടു ഞങ്ങള്‍  അത്ഭുതപ്പെട്ടു. കേസ്സി ഹന്ന (Casey Hanna) എന്ന  ഞങ്ങളുടെ   ഏജന്‍റ്  മുസ്‌ലിം സംഭാഷണങ്ങള്‍ ഒളിച്ചുകേള്‍ക്കുന്നതിനു ഇടയില്‍  ഹദീസുകള്‍  ശ്രദ്ധയില്‍  പെടുകയും അതില്‍  തല്‍പരനാവുകയും   ചെയ്തു. "ഈ ദൗത്യത്തിനിടയില്‍ ഞാന്‍ വേഷം മാറി  പല  മുസ്‌ലിം  ഭവനങ്ങളും കച്ചവടകേന്ദ്രങ്ങളും    സന്ദര്‍ശിക്കുകയുണ്ടായി. മോഹിപ്പിക്കുന്ന  ഗന്ധമുള്ള അറബ്, ഉത്തരാഫ്രിക്കന്‍, ഇന്തോനേഷ്യന്‍ ഭക്ഷ്യവിഭവങ്ങള്‍ കഴിക്കാന്‍  സാധിച്ചു. ഞാന്‍  ഇന്നേവരെ  അറിഞ്ഞിട്ടില്ലാത്ത ഹൃദ്യമായ  രുചി.

"മൂന്ന്  വര്ഷം  തുടര്‍ച്ചയായി  ന്യൂയോര്‍ക്കിലുള്ള  ഒരു  കച്ചവടക്കാരനെ  ഞാന്‍  പിന്തുടര്‍ന്നിരുന്നു.  ഒരിക്കല്‍  അദ്ദേഹം  എനിക്ക്  നല്‍കിയ  കോഫി  ഞാന്‍  ഒരിക്കലും  മറക്കില്ല. ലോകത്ത്  ആദ്യം  കോഫി  ഉണ്ടാക്കിയത്  മുസ്ലിംകള്‍  ആണല്ലോ" ഹന്ന പറഞ്ഞു.

തങ്ങളുടെ  പഠനം അമേരിക്കന്‍  മുസ്‌ലിംകളില്‍ മാത്രം  പരിമിതപ്പെടുത്തിയാല്‍  ഉദ്ദേശിച്ച  വിവരം  കിട്ടില്ല  എന്ന  തോന്നലില്‍  എന്‍ എസ് എ ( National Security Agency) യുടെ  സഹായത്തോടെ  ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകളെ  കുറിച്ചും  എഫ് ബി ഐ പഠിക്കുകയുണ്ടായി. 2002 മുതല്‍  2008 വരെ ലോകത്തിന്‍റെ വിവിധ  ഭാഗങ്ങളിലുള്ള  പ്രമുഖരായ   7485 ആളുകളുടെ  ഇമെയിലുകള്‍  എഫ് ബി ഐ തുടര്‍ച്ചയായി  നിരീക്ഷണത്തിന്  വിധേയമാക്കി. മുസ്‌ലിം ആചാരങ്ങള്‍, അവരുടെ ആഘോഷങ്ങള്‍,  അവധിദിനങ്ങള്‍,  അവര്‍  എന്ത്  കൊണ്ട്  പന്നിമാംസം  കഴിക്കുന്നില്ല, എന്തുകൊണ്ട്  മുസ്‌ലിം സ്ത്രീകള്‍  ശിരോവസ്ത്രം  ധരിക്കുന്നു, ചിലര്‍  എന്തുകൊണ്ട്  ധരിക്കുന്നില്ല എന്നിങ്ങനെ  പല  ചോദ്യങ്ങള്‍ക്കും  ഞങ്ങള്‍ക്ക്  ഉത്തരം  ആവശ്യമുണ്ടായിരുന്നു.           

എന്‍ എസ എ ക്ക്  പുറമേ സി ഐ  എയുടെ   സഹായവും എഫ് ബി ഐ തേടിയതായി  കോമി  വെളിപ്പെടുത്തി. സി ഐ എയുടെ  കടുപ്പമേറിയ  ചോദ്യം  ചെയ്യല്‍  രീതി, അവരുടെ  കയ്യിലുള്ള  വിവരങ്ങള്‍  എല്ലാം  വെച്ച് വളരെ  രസകരമായ  കാര്യങ്ങള്‍  ഞങ്ങള്‍  മനസ്സിലാക്കി. ലോകമുസ്‌ലിം  ജനസംഖ്യയുടെ  വെറും  പതിനഞ്ച് ശതമാനം  മാത്രമേ  അറബികള്‍  ഉള്ളൂ  എന്നത്,  ഇസ്‌ലാമിക ചരിത്രത്തില്‍  ഉടനീളം  പാശ്ചാത്യ  സ്ത്രീകളെക്കാള്‍  സ്വത്തവകാശം  മുസ്‌ലിം  സ്ത്രീകള്‍  അനുഭവിച്ചിരുന്നു  തുടങ്ങിയ  കാര്യങ്ങള്‍  തികച്ചും  കൗതുകം  ഉളവാക്കുന്ന  കാര്യങ്ങള്‍  ആയിരുന്നു.

"ഞങ്ങളുടെ  ഏജന്റുമാര്‍  ഒരു  മുസ്ലിമിനെ  പൊക്കിയാല്‍ ദിവസങ്ങളും  ആഴ്ചകളും  ചിലപ്പോള്‍  മാസങ്ങളും അവരുടെ  കസ്റ്റഡിയില്‍  വെക്കും. ഞങ്ങള്‍ക്ക്  ആവശ്യമായ  മുഴുവന്‍  വിവരങ്ങളും  ലഭിച്ച  ശേഷമേ  ഞങ്ങള്‍  അവരെ  വിട്ടയചിരുന്നുള്ളൂ" കോമി  പറഞ്ഞു.

ഇസ്‌ലാമിന്‍റെ  സൗന്ദര്യത്തെ കുറിച്ച്   പഠിക്കാന്‍  മുഖാമുഖം ഇരുത്തി  സംസാരിക്കാന്‍  ഞങ്ങള്‍  തെരഞ്ഞെടുത്ത ആളുകളുടെ എണ്ണവും  പേരും എനിക്ക്  ഓര്‍ത്തിരിക്കാന്‍ സാധിക്കാത്ത  അത്രയുണ്ട്‌. അവരുടെ  സഹായത്തോടെ  എഫ് ബി ഐക്ക് ആഴത്തിലുള്ള  വെളിച്ചമാണ്  ഇസ്ലാമിക  സംസ്കാരത്തെ  കുറിച്ച്  നേടാന്‍  ആയത്. പതിനായിരക്കണക്കിനു  മുസ്‌ലിംകളുടെ  ബാങ്ക്  അക്കൌണ്ടുകള്‍  പരിശോധിച്ചതില്‍  ഞങ്ങളെ  അത്ഭുതപ്പെടുത്തിയ  പല  കാര്യങ്ങളും  മനസ്സിലായി. പലിശ  ഒഴിവാക്കാന്‍  മുസ്ലിംകള്‍  ആവിഷ്കരിച്ച  പ്രത്യേക  വായ്പാ  പദ്ധതികള്‍  ഞങ്ങളെ  ശരിക്കും  അമ്പരപ്പിച്ചു.

"പത്തുവര്‍ഷം  മുമ്പ്  വരെ  ഇസ്ലാമിന്‍റെ  പഞ്ചസ്തംഭങ്ങളെ  കുറിച്ച്  എനിക്ക്  അറിയില്ലായിരുന്നു.  ഗണിതത്തിനും ശാസ്ത്രത്തിനും  ഇസ്‌ലാമിക  സമൂഹം  നല്‍കിയ  അതിശയിപ്പിക്കുന്ന  സംഭാവനകളെ  കുറിച്ചും  ഞാന്‍  മനസ്സിലാക്കിയത്  ഈ  പഠനത്തിലൂടെയാണ്. അതിനര്‍ത്ഥം  അവര്‍  കലയോട്  മുഖം  തിരിഞ്ഞു  നില്‍ക്കുന്നവര്‍  ആണ് എന്നല്ല. റൂമി, ഹാഫിസ്  പോലുള്ള  കവികള്‍  ഖുര്‍ആനിന്  നല്‍കിയ  സൂഫി  ആഖ്യാനങ്ങള്‍  കീറ്റ്സിനെയും  കോള്‍റിഡ്ജിനെയും  പോലെ  തന്നെ  ഉത്തുംഗങ്ങളാണ്. ഇസ്ലാമിക വാസ്തുകലയെ  കുറിച്ച്  പറയാന്‍  എനിക്ക്  വാക്കുകള്‍  ഇല്ല"

"ഞങ്ങളെ  സംബന്ധിച്ചിടത്തോളം  മുസ്‌ലിംകളെ  കുറിച്ചുള്ള  ഈ  പഠനം  അവസാനിപ്പിക്കുന്നത്  അല്‍പം  വേദനയോടു  കൂടി  തന്നെയാണ്. ഈ  പഠനത്തിനു  സഹായിച്ച  മുഴുവന്‍  മുസ്‌ലിം  സഹോദരങ്ങളെയും ഞാന്‍  എന്‍റെ ഹൃദയത്തിന്‍റെ  അടിത്തട്ടില്‍  നിന്ന്  നന്ദി  അറിയിക്കുന്നു. I നിങ്ങള്‍ക്ക്  ഊഹിക്കാന്‍  കഴിയുന്നതിനേക്കാള്‍  കാര്യങ്ങള്‍  ഞങ്ങള്‍  നിങ്ങളെ  കുറിച്ച്  മനസ്സിലാക്കിയിട്ടുണ്ട് "
🇸🇦🌹🇸🇦🌹🇸🇦🌹🇸🇦🌹 forwarded as received

Saturday, 9 March 2019

നിഴൽ വിവാദം പേരോട് ഉസ്താദ് പ്രതികരിക്കുന്നു

*നിഴൽ വിവാദം പേരോട് ഉസ്താദ് പ്രതികരിക്കുന്നു.*
👇👇👇👁👁👁
https://youtu.be/ULnfFD9KNjI

സ്ത്രീ രക്തങ്ങൾ

#ഭാര്യ_ഭർത്താക്കന്മാർ_നിർബന്ധമായും_അറിഞ്ഞിരിക്കേണ്ട_ചില_കാര്യങ്ങൾ.

(വായിക്കുക, മനസ്സിലാക്കുക, മറ്റുള്ളവരിലലേക്ക് എത്തിക്കാൻ ശ്രമിക്കുക - അറിവ് മൂടി വെക്കാൻ ഉള്ളതല്ല..)

#സ്ത്രീ_രക്‌തങ്ങൾ

സ്ത്രീ , ഒരു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി رحمه الله പറയുന്നു. “ അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ” അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്. എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പ ഭംഗി സമ്മേളിച്ചവളാണവർ .അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ്.

എങ്കിലും സ്ത്രീകളിൽ പ്രകൃത്യാ ചില ബലക്ഷയങ്ങൾ കാണാം അതിൽ സുപ്രധാനമാണ് ആർത്തവം. ഇതൊരു അനിവാര്യഘടകവുമാണ്.

വിശുദ്ധ ഇസ്‌ലാം ഇതിന്റെ ഗുണദോഷങ്ങളും ആർത്തവകാലഘട്ടത്തിൽ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദീകരിച്ച് ചർച്ച ചെയ്തിട്ടുണ്ട്.

ആർത്തവം , ബ്ലീഡിംഗ് (മെൻസസിനുശേഷമുള്ള) പ്പോലുള്ള സ്ത്രീരക്തങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർത്താക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്‌അലകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്. അല്പം പ്രയാസമുള്ള വിഷയമായത് കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീ ജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ സൽ പ്രവർത്തനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാക്കിത്തരികയും ചെയ്യട്ടേ ആമീൻ.

അല്ലാഹു വിശുദ്ധ ഖുർ‌ആനിൽ പറയുന്നു.

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللّهُ إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ . نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُواْ لأَنفُسِكُمْ وَاتَّقُواْ اللّهَ وَاعْلَمُواْ أَنَّكُم مُّلاَقُوهُ وَبَشِّرِ الْمُؤْمِنِينَ

“ആർത്തവത്തെകുറിച്ചവർ താങ്കളോട് ചോദിക്കുന്നു. പറയുക ‘അതൊരു മാലിന്യമാണ്. അത് കൊണ്ട് ആർത്തവ കാലത്ത് നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നത് വരെ അവരെ നിങ്ങൾ സമീപിക്കരുത്. അവർ ശുദ്ധി ഉള്ളവരായിക്കഴിഞ്ഞാൽ അല്ലാഹു കല്പിച്ച മാർഗത്തിലൂടെ നിങ്ങൾ അവരുടെ അടുത്ത് ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും സ്നേഹിക്കുന്നു.”

നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്ത് നിങ്ങൾക്ക് ചെല്ലാം. നിങ്ങളുടെ നന്മയ്ക്കായി (സൽകർമ്മങ്ങൾ) മുൻ‌കൂട്ടി ചെയ്തുവെക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യുന്നവരാണെന്നറിയുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. (അൽ-ബഖറ 222-223 )

عَنْ أَنَسٍ رضي الله عنه، أَنَّ الْيَهُودَ كَانُوا، إِذَا حَاضَتِ الْمَرْأَةُ فِيهِمْ، لَمْ يُؤَاكِلُوهَا وَلَمْ يُجَامِعُوهُنَّ فِي الْبُيُوتِ، فَسَأَلَ أَصْحَابُ النَّبِيِّ النَّبِيَّ صلى الله عليه وسلم. فَأَنْزَلَ الله تَعَالَى: {وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذىً فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ} إِلَى آخِرِ الآيَةِ (البقرة الآية: 222) فَقَالَ رَسُولُ اللّهِ صلى الله عليه وسلم: «اصْنَعُوا كُلَّ شَيْءٍ إِلاَّ النِّكَاحَ (مسلم

അനസ് رضي الله عنه പറഞ്ഞു: യഹൂദസ്ത്രീ ഋതുമതിയായിരിക്കുമ്പോൾ അവർ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമാഇ ഇരിക്കുകയോ ചെയ്യുന്നില്ല അത്കൊണ്ട് സ്വഹാബാക്കൾ നബി صلى الله عليه وسلم യോട് ഇതിനെ സംബന്ധിച്ച് ചോദിക്കുകയും അല്ലാഹു അതിനുള്ള മറുപടിയായി ഖുർ‌ആൻ സൂക്തം അവതരിപ്പിക്കുകയും ചെയ്തു. ശേഷം അൽ-ബകറയിലെ ആയത്തുകളോതി അവിടുന്ന് പറഞ്ഞു. ‘സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക (മുസ്‌ലിം )

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക
عن عائشةَ رضي الله عنه قالت: كنتُ أغتَسِلُ أنا والنبيُّ صلى الله عليه وسلّم من إِناءٍ واحدٍ كلانا جُنبٌ. وكان يأْمُرُنِي فأتَّزِرُ، فيباشِرُني وَأَنا حائضٌ، وكانَ يخرجُ رَأْسَهُ إليَّ وَهُوَ مَعْتَكِفٌ، فَأَغْسِلُهُ وَأَنا حَائِضٌ. (صحيح البخاري

“ആഇശാ رضي الله عنها നിവേദനം ചെയ്യുന്നു. : ഞാനും നബിصلى الله عليه وسلم യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. അവിടുന്ന് ചിലപ്പോൾ ആർത്തവഘട്ടത്തിൽ എന്നോട് വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കും. എന്നിട്ടവിടുന്ന് എന്നോട് ചേർന്ന് കിടക്കും. അവിടുന്ന് ഇ‌അ്തികാഫ് ഇരിക്കുമ്പോൾ ശിരസ് എനിക്ക് നീട്ടിതരും. ഞാൻ അവിടുത്തെ ശിരസ് കഴുകികൊടുക്കും. ഞാൻ ഋതുമതിയായിരിക്കെ (ബുഖാരി )

സ്ത്രീകളിൽ നിന്ന് വരുന രക്തങ്ങൾ മൂന്ന് വിധമാണ്. 1.ആർത്തവ രക്‌തം
2. രോഗ രക്‌തം
3. പ്രസവ രക്‌തം എന്നിവയാണത്.

1) ആർത്തവ രക്‌തം (ഹയ്‌ള് )

സ്ത്രീയുടെ ഗർഭാശയാന്തർഭാഗത്ത് നിന്ന് പ്രത്യേക സമയങ്ങളിൽ വരുന്ന പ്രകൃതിപരമായ രക്തത്തിനാണ് ആർത്തവം അഥവാ ആർത്തവ രക്തം എന്ന് പറയുന്നത്

ഗർഭകാലത്തും ഇതുണ്ടാവാം. ഉണ്ടാകാവുന്ന കുറഞ്ഞ പ്രായം ചന്ദ്രവഷപ്രകാരം ഉദ്ദേശം ഒമ്പത് വയസ്സ് എങ്കിലും പൂർത്തിയാവാൻ പതിനാറു ദിവസത്തിനു തഴെയുള്ളപ്പോൾ കണ്ടാലും ആർത്തവമാണ്.

ഒമ്പത് വയസ് പൂർത്തിയാവാൻ 16 ദിവസത്തിൽ കൂടുതലുള്ളപ്പോൾ ഉണ്ടാകുന്ന രക്‌തം നിലച്ചത് പതിനാറു ദിനത്തിൽ കുറവുള്ള സമയത്താണെങ്കിൽ പതിനാറിനു മുമ്പുള്ളാത് രോഗരക്‌തവും ശേഷമുള്ളത് ആർത്തവവുമാണ്.

ആർത്തവത്തോടെ സ്ത്രീ പ്രായപൂർത്തിയായവളായി കണക്കാക്കപ്പെടും. ആർത്തവമുണ്ടായില്ലെങ്കിൽ പതിനഞ്ച് പൂർത്തിയാവുന്നതോടെ പ്രായപൂർത്തിയായവളാ‍യി കണക്കാക്കപ്പെടും. മരണം വരെ ഹയ്‌ളുണ്ടാവാം. എങ്കിലും അറുപത്തിരണ്ട് വയസ്സായാൽ അധികപേരിലും ഹയ്‌ള് നിലക്കും

തീരേ ആർത്തവമുണ്ടാകാത്ത സ്ത്രീകളുണ്ടാകാം. നബി صلى الله عليه وسلم യുടെ പ്രിയപുത്രി മഹതി ഫാത്വിമാ ബീവി رضي الله عنهاഈ ഗണത്തിൽ‌പെട്ടവരായിരുന്നു.

ആർത്തവം മനുഷ്യസ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം,കുതിര, മുയൽ, വവ്വാൽ തുടങ്ങിയ മറ്റു ചില ജീവികളിലും ആർത്തവം കണ്ടുവരുന്നുണ്ട്.

ചുരുങ്ങിയ ആർത്തവ സമയം ഇരുപത്തിനാലും മണിക്കൂറും സാധാരണ ആറോ ഏഴോ ദിവസവും വർധിച്ചാൽ പതിനഞ്ചു ദിവസവുമാണ്. പതിനഞ്ചു ദിവസം ആർത്തവമുണ്ടാകുന്ന സ്ത്രീക്ക് രക്‌തം നിരന്തരം പുറപ്പെടണമെന്നില്ല. പക്ഷെ 15 ദിവസം പുറപ്പെട്ട ആകെ രക്‌തത്തിന്റെ സമയം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാ‍തിരിക്കണം. അതിനേക്കാൾ കുറയുന്ന പക്ഷം അത് ആർത്തവമായി ഗണിക്കപ്പെടുകയില്ല.

എന്നാൽ ഒരു രാപ്പകൽ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പേടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്ത് വെച്ചാൽ രക്തം അതിൽ പുരണ്ടാൽ മതി. മനോഹരം ചെയ്യൽ (മൂത്രിച്ചാൽ കഴുകൽ) നിർബന്ധമായ സ്ഥലത്തേക്ക് രക്തം ഒലിക്കണമെന്നില്ല.

രണ്ട് ഹയ്‌ളുകൾക്കിടയിലെ ശുദ്ധസമയം കുറഞ്ഞത് 15 ദിവസമാണ്. കൂ‍ടിയാൽ മരണം വരെയാകാം.
വിവിധ സമയങ്ങളിൽ വന്ന രക്തം ഇരുപത്തിനാലു മണിക്കൂറുണ്ടായാൽ അതിന്റെ ഇടയിൽ വരുന്ന ശുദ്ധി സമയത്തിന് ആർത്തവത്തിന്റെ വിധിയാണ്. രക്തസ്രാവത്തിന്റെയും ശുദ്ധിയുടെയും എല്ലാ സമയവും കൂടി 15 ദിവസത്തിൽ കവിയാതിരികണമെന്ന നിബന്ധനയോടെ അഥവാ ,രക്തവും ശുദ്ധിയും കൂടി 15 ദിവസത്തിൽ അധികരിക്കാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറിൽ കുറയാതിരിക്കയും ചെയ്താൽ ഇടയിലുള്ള ശുദ്ധിസമയങ്ങളും ആർത്തവമായി പരിഗണിക്കപ്പെടും.

സാധാരണ ആറോ ഏഴോ ദിവസം രക്തസ്രാവം കാണുന്ന സ്ത്രീക്ക് ഒരു തവണ രണ്ട് ദിവസം കഴിഞ്ഞ് രക്തം നിലച്ചാൽ കുളിച്ച് നിസ്കാരം നോമ്പ് മുതലായവ നിർവഹിക്കണം.

ഒമ്പത് വയസ് പൂർത്തിയാവാൻ പതിനാറ് ദിവസത്തിലധികമുള്ള സമയത്ത് വന്ന രക്തവും ഇരുപത്തിനാല് മണിക്കൂർ തികയാത്ത രക്തവും പതിനഞ്ചു ദിവസത്തേക്കാൾ കൂടുതൽ വന്ന രക്തവും ഒരു ആർത്തവം കഴിഞ്ഞ് പതിനഞ്ച് ദിവസം പൂർത്തിയാവുന്നതിനു മുമ്പ് കണ്ട രക്തവും രോഗ ലക്ഷണമാണ്.

ആർത്തവം നിലക്കുകയോ രോഗ രക്തമെന്ന്ബോധ്യപ്പെടുകയോ ചെയ്താൽ നിസ്കാരം, നോമ്പ് തുടങ്ങിയവ ഉടനെ നിർവഹിക്കണം.

രക്തം നിലച്ചു എന്ന ധാരണയോടെ ആർത്തവം മുഖേന നിഷിദ്ധമാകുന്ന കാര്യങ്ങൾ നിർവഹിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹയ്‌ളാണെന്ന് അറിയാതെ ചെയ്ത കർമ്മങ്ങൾ പോലെതന്നെ കുറ്റമുണ്ടാവില്ല.

ആർത്തവകാരിക്കും നിഫാസുകാരിക്കും രക്‌തം നിലച്ച ശേഷം ഗുഹ്യസ്ഥാനം കഴുകലും ,ഉറക്കം,ഭോജനം, ദിക്‌ർ എന്നിവക്ക് വുളൂഅ് ചെയ്യലും സുന്നത്താണ്. വുളൂഅ് ഇല്ലാതെ പ്രസ്തുത കാര്യങ്ങൾ ചെയ്യൽ കറാഹത്താണ്. കുളിക്കുന്നതിനു മുമ്പ് നഖം, മുടി, രക്തം തുടങ്ങിയവ നീക്കം ചെയ്യൽ നല്ലതല്ല. നീക്കൽ ഹറാമില്ലതാനും.
നിസ്കാരം, ത്വവാഫ്, സുജൂദ്, മുസ്‌ഹഫ് വഹിക്കുകയോ സ്പർശിക്കുകയോ ചെയ്യൽ, പള്ളിയിൽ നിൽക്കൽ ,ഖുർ‌ആൻ പാരായണം, വ്രതം, വിവാഹ മോചനം എന്നിവ ഹ‌യ്‌ള് മുഖേന നിഷിദ്ധമാണ്.

ഖുർ‌ആനിലെ ദിക്‌റുകൾ ചൊല്ലൽ അനുവദനീയമാണ്. ഉദാഹരണമായി വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്‌റുകളിൽ‌പെട്ട ആയത്തുൽ കുർസി ആർത്തവകാരിക്കും ചൊല്ലാവുന്നതാണ്.

സംഭോഗം (മറയോടെയാണെങ്കിലും) ഹറാമാണ്. മറയില്ലാതെ മുട്ടുപൊക്കിളിനിടയിലുള്ള ബന്ധപ്പെടലും ഹറാമാണ്. (വികാരമില്ലെങ്കിലും )

ആർത്തവം നിലച്ചാൽ കുളിക്ക് മുമ്പ്; നോമ്പ്, വിവാഹമോചനം എന്നിവ ആകാം. കുളിക്ക് ശേഷമേ സംഭോഗവും മുട്ടുപൊക്കിളുകൾക്കിടയിലുള്ള സമ്പർക്കവും അനുവദനീയമാവൂ.

പുരുഷന്റെ മുട്ടുപൊക്കിളുകൾ-ക്കിടയിലുള്ള ഭാഗം സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആർത്തവകാരിയായ ഭാര്യയ്ക്ക് തെറ്റില്ല.

ആർത്തവ നിയന്ത്രണവും നിർമാണവും ശരീരത്തിനു പ്രയാസമില്ലെങ്കിൽ അനുവദനിയവും മരുന്ന് ഉപയോഗിച്ചോ മറ്റോ ആർത്തവം നിറുത്തിയാൽ അവളെ ശുദ്ധിയുള്ളവളായും ആർത്തവം ഉണ്ടാക്കിയൽ ആർത്തവമുള്ളവളായും ഗണിക്കും. എന്നാൽ ആരോഗ്യത്തിനു വല്ല വിധവും ഹാനികരമെങ്കിൽ നിർത്തലും ഉണ്ടാക്കാലും ഹറാ‍മാണ്.

ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പുകൾ ഖളാ‌അ് വീട്ടൽ നിർബന്ധമാണ്. നിസ്കാരം ഖളാ‌അ് വീട്ടേണ്ടതില്ല. പക്ഷെ രക്തം അവസാ‍നിക്കുന്നത് ഏതെങ്കിലുമൊരു നിസ്കാര സമയത്താണെങ്കിൽ ആ നിസ്കാരത്തിന് ഒഴിവ് ബാധകമല്ല. അതെത്ര കുറഞ്ഞ സമയമാണെങ്കിലും
 
രക്‌തം മുറിഞ്ഞോ എന്നറിയാനായി പരുത്തിയോ വെളുത്ത ശീലകഷ്ണമോ യോനിയിൽ വെച്ച് പരിശോധിക്കേണ്ടതാണ്. അവക്ക് നിറമാറ്റമില്ലെങ്കിൽ രക്‌തം നിന്നു എന്ന് ഉറപ്പിക്കാവുന്നതാണ്.

നിസ്കാര സമയത്തിൽ നിന്ന് തക്‌ബീറത്തുൽ ഇഹ്‌റാമിന് മാത്രം വേണ്ട സമയം ബാക്കിയുള്ളപ്പോഴാണ് രക്തം മുറിഞ്ഞതെങ്കിൽ ആ നിസ്കാരവും അതോടേ ജം‌അ് ആക്കാവുന്ന നിസ്കാരവും നിർബന്ധമാകും. അസറിന്റെ സമയത്ത് രക്തം നിലച്ചാൽ അസറിനു പുറമെ ളുഹറും ഇശാഇന്റെ സമയത്ത് നിന്നാൽ ഇശാഇന് പുറമെ മഗ്‌രിബും നിസ്കരിക്കൽ നിർബന്ധമാണെന്ന് സാരം. അശ്രദ്ധമാവുന്ന ഈ സംഗതി സ്ത്രീകൾ പ്രത്യേകം പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ആർത്തവ കാലത്തെ നിസ്കാരം ഖളാ‌അ് വീട്ടൽ ഹറാമാണ്.

ആർത്തവകാരിക്ക് ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക, ബാങ്ക് കേൾക്കുമ്പോൾ മറുപടി വചനങ്ങൾ ചൊല്ലുക, നിത്യകൃത്യങ്ങൾക്കുള്ള മറ്റ് ദിക്‌റുകൾ ചൊല്ലുക, തിരു നബിصلى الله عليه وسلم യുടെ പേരിൽ സ്വലത്ത് ചൊല്ലുക, അല്ലാഹുവിനോട് ദുആ ചെയ്യുക എന്നിവ അനുവദനീയവും സുന്നത്തുമാണ്.

ആർത്തവ ദിവസങ്ങളിൽ അദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നതും, രാത്രി ഉറക്കമൊഴിക്കുന്നതും ,ശക്തിയായ എരുവ്, പുളി എന്നിവ ഉപയോഗിക്കുന്നതും ഗുണകരമല്ല.

ആർത്തവ കാലത്തോ രക്‌തം മുറിഞ്ഞ് കുളിക്കുന്നതിന്റെ മുമ്പോ ഭർത്താവുമായി സംയോഗത്തിലേർപ്പെടുന്നതിനാൽ സന്താനം ജനിക്കാനിടയുണ്ടായാൽ കുട്ടിക്ക് ഭ്രാന്തിനും ,പാണ്ട് രോഗത്തിനും സാധ്യതയുണ്ടെന്ന് പണ്ഡിതാഭിപ്രായമുണ്ട്. ഇത്തരം നിഷിദ്ധ ബന്ധങ്ങൾ ഉപേക്ഷിക്കാത്തതാ‍ണ് ജനിക്കുന്ന കുട്ടികളിൽ പലവിധ ന്യൂനതകളും വൈകല്യങ്ങളും കാണാനുള്ള കാരണങ്ങളിൽ ഒന്ന്.ഗർഭിണികളുടെ ആർത്തവം :

ബീജവും അണ്ഡവും സംയോജിച്ച് ഗർഭാശയത്തിൽ എത്തുന്നതിനാണ് ഗർഭധാരണം എന്ന് പറയുന്നത്. ഗർഭധാരണമുണ്ടായാൽ പിന്നെ ആർത്തവമുണ്ടാവൽ വളരെ അപൂർവ്വമാണ്. പക്ഷെ ശിശുവിന് ജീവൻ വരുന്നത് വരെ (4 മാസം വരെ ) യുള്ള രക്‌തം ഗർഭാശയഭിത്തിയിൽ കുട്ടിക്ക് /ഭ്രൂണത്തിന് മെത്തയായി നിലകൊള്ളും. അതിനു ശേഷമുള്ളത് കുട്ടിക്ക് ആഹാരമായി നൽകപ്പെടും. അല്ലാഹുവിന്റെ അത്യത്ഭുതമായ അനുഗ്രഹങ്ങളിൽ ഒന്നാണിത്. അല്ലാഹുവിന്റെ നമുക്ക് കൂട്ടമായി സ്മരിക്കാം.

سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمْ

ഒരുപാട് പ്രയാസങ്ങൾ സഹിച്ച് നമ്മെ ഗർഭം ചുമന്ന ,കഠിന വേദന സഹിച്ച് പ്രസവിച്ച് വാത്സല്യത്തോടെ വളർത്തിയെടുത്ത പ്രിയപ്പെട്ട നമ്മുടെ ഉമ്മമാരെ എത്ര ആദരിച്ചാലും മതിയാകില്ല. അവർക്ക് എത്ര ഗുണം ചെയ്താലും അപൂർണ്ണമായിരിക്കും. അവരിൽ പലരും മണ്മറഞ്ഞുപോയി. അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്ത് സ്ഥാനങ്ങൾ വർദ്ധിപ്പിച്ചുകൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാർക്ക് അല്ലാഹു ആഫിയത്തോട്കൂടിയുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ.

ഗർഭിണിക്ക് ആർത്തവമുണ്ടാവൽ അപൂർവ്വമെങ്കിലും ഗർഭകാലത്ത് പുറപ്പെടുന്ന രക്‌തം ഗർഭഛിദ്രമല്ലെന്ന് ഉറപ്പാ‍യാൽ 24 മണിക്കൂർ കുറയാതിരിക്കുകയും 15 ദിവസത്തിൽ അധികരിക്കാതിരിക്കയും ചെയ്താൽ അത് ആർത്തവമായി കണക്കാക്കപ്പെടും.

പ്രസവ വേദനയോട്കൂടെയും ശിശു പുറം തള്ളപ്പെടുന്നതിനോട് കൂടെയും രണ്ട് കുട്ടികളെ പ്രസവിക്കുമ്പോൾ ഇടയ്ക്കുണ്ടാകുന്ന രക്‌തവും മുമ്പുള്ള ആർത്തവത്തിനോട് ചേർന്ന് വന്നാൽ ഇവയും ആർത്തവമായി പരിഗണിക്കും.
സ്ത്രീ രക്‌തങ്ങളിൽ രണ്ടമത്തേത് : നിഫാസ് രക്‌തം
പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്‌തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്‌തത്തിന് നിഫാസ് (പ്രസവ രക്‌തം) എന്നു പറയുന്നു.

ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.

പ്രസവിച്ച ഉടനെ രക്‌തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്‌കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാ‍‌അ് വീട്ടൽ നിർബന്ധവുമാണ്.

പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.

രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം.
ആദ്യമായി നിഫാസുണ്ടാകുന്ന സ്ത്രീയുടെ രക്തമാണ് അറുപത് ദിവസം വിട്ടു കടന്നതെങ്കിൽ ,ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗ രക്തവുമായി കണക്കാക്കും. ആ സമയത്തുള്ള നിസ്‌കാരവും നോമ്പും ഖളാ‍അ് വീട്ടണം.

60 ദിവസം കഴിഞ്ഞ ശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാക്കും.

വിത്യസ്തരൂപത്തിലാണ് സ്ത്രീകളിൽ നിഫാസിന്റെ കാലം. ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്‌തം നിലക്കും. പ്രസവിച്ച് 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്തപ്പെടേണ്ടതുമാണ്.

ആർത്തവം മൂലം നിശിദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്‌തം മൂലവും നിഷിദ്ധമാണ്. അശുദ്ധകാലത്തെ നിസ്കാരം ഖളാ‍അ് വീട്ടേണ്ടതില്ല. നോമ്പ് ഖളാ‍അ് വീട്ടണം.

പ്രസവം മൂലം കുളി നിർബന്ധമാകും. യാതൊരു ഈർപ്പവുമില്ലാതെ കുട്ടി പുറത്ത് വന്നാലും, മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപ്പറേഷൻ മുഖേന കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിന്റെ വിധിയാണ്.

സയാമീസ് ഇരട്ടകളിൽ രണ്ടും പൂർണ്ണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.
മൂന്ന് : ഇസ്തിഹാളത്ത് (രോഗ രക്തം )
സ്ത്രീ രക്തങ്ങളിൽ നിന്ന് ഹൈളിനെ കുറിച്ചും നിഫാസിനെ കുറിച്ചും വിശദീകരിച്ചു. ഇനി രോഗം കാരണത്താൽ സ്ത്രീകൾക്കുണ്ടാകുന്ന രക്തത്തിനെകുറിച്ചാണ് വിശദീകരിക്കുന്നത്. വളരെ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കേണ്ട വിഷയമണത്. നല്ലവരായ വായനക്കാർ ശ്രദ്ധിയ്ക്കുമല്ലോ. !
ആർത്തവം അതിന്റെ പരമാവധി ദിവസമായ 15 വിട്ട് കടന്ന് നിലകൊള്ളുന്നതിന് ഇസ്തിഹാളത്ത് എന്നു പറയുന്നു. രക്തസ്രാവം, രക്തം പോക്ക്, ബ്ലീഡിംഗ് എന്നൊക്കെ സാധാരണ പറയപ്പെടുന്നു.

മൂത്രവാർച്ചപോലുള്ള ഒരു നിത്യ അശുദ്ധിയാണിത്. അല്ലാഹു അത്തരം രോഗങ്ങളിൽ നിന്ന് നമ്മുടെ കുടുംബത്തെയും ,സഹോദരിമാരെയും കാത്തു രക്ഷിക്കട്ടെ.. ആമീൻ.

രക്തം നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിന് ചികിത്സ അനിവാര്യമാണ്. അതോടൊപ്പം മതപരമായ നിയമങ്ങൾ പാലിക്കുകയും വേണം.

വേറെ നിവൃത്തിയില്ലാത്തതിനാൽ നോമ്പിനും നിസ്കാരത്തിനും ഇത് തടസ്സമല്ല. സമയം ആഗതമായിട്ടേ നിസ്കാരങ്ങൾക്ക് വുളൂ എടുക്കാൻ പാടുള്ളൂ. അത് തന്നെ ഗുഹ്യഭാഗം നല്ലവണ്ണം കഴുകിയ ശേഷം അവിടെ പഞ്ഞി നിറച്ച് ഒരു തുണികൊണ്ട് നീങ്ങിപ്പോകാത്ത വിധത്തിൽ കെട്ടിയശേഷം മാത്രമേ വുളൂഅ് ചെയ്യാവൂ.

ഇങ്ങിനെ ചെയ്തിട്ടും രക്തം നിലച്ചില്ലെങ്കിൽ അതിനു കുഴപ്പമില്ല. ഓരോ വഖ്ത്തിലും ഇങ്ങനെ ചെയ്യണം. നോമ്പുള്ളവർ ഇങ്ങിനെ യോനി (പഞ്ഞിവെച്ച് )നിറക്കരുത്. നോമ്പ് മുറിയും. പകരം പുറമെ കെട്ടിയാൽ മതി. കെട്ടുന്നത് കൊണ്ടോ പഞ്ഞിപോലുള്ളവ വെക്കുന്നത്കൊണ്ടോ സഹിക്കാനാകാത്ത വിധം വിഷമമുണ്ടായാൽ ഇക്കാര്യങ്ങൾ നിർബന്ധമില്ല. കെട്ടിയ ശേഷം ഉടൻ വുളു ചെയ്ത് നിസ്കരിക്കണം.
കെട്ടുന്നതിലോ, പഞ്ഞിപോലുള്ളവ നിറയ്ക്കുന്നതിലോ വീഴ്ച വന്നത്‌ കൊണ്ടോ തൽ‌സ്ഥാനത്ത്നിന്ന് നീങ്ങിപ്പോയത് കൊണ്ടോ രക്‌തവും മറ്റും വന്നാൽ വുളൂ‌അ് ബാത്വിലാകുന്നതാണ്.

ശൌച്യം ചെയ്യുന്നതിനും പഞ്ഞി, തുണിക്കഷ്ണം പോലുള്ളവ വെക്കുന്നതിനിടയ്ക്കും, വുളൂഅ് ചെയ്യുന്നതിനിടയ്ക്കും ,വുളൂഇന്റെ പ്രവർത്തനങ്ങൾക്കിടയിലും അത്കഴിഞ്ഞ് നിസ്കരിക്കുന്നതിനിടയിലും അനാവശ്യമായ ഇടവേള ഉണ്ടാവാൻ പാടില്ല. എല്ലാം പെട്ടെന്ന് ചെയ്യണം. അപ്പോൾ തിന്നുക, കുടിക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ട് ഇവക്കിടയിൽ താമസം വന്നാൽ വുളൂഅ് ബാത്വിലാകും. കഴുകലും പങ്ങിവെച്ച് കെട്ടലും വുളൂ‍ഉമെല്ലാം ആവർത്തിക്കേണ്ടതാണ്.

ഇരുന്ന് നിസ്കരിച്ചാൽ രക്ത വാർച്ച നിലക്കുമെങ്കിൽ ഇരുന്നു തന്നെ നിസ്കരിക്കൽ നിർബന്ധമാണ്. അത് പിന്നീറ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. തുണിക്കഷ്ണം കൊണ്ട് കെട്ടുന്നതിനു പകരം ട്യൂബുകളോ മറ്റോ ഉപയോഗിച്ചുകൂടാ. കാരണം ആ ട്യൂബിൽ നജസ് വന്ന് നിൽക്കുകയും നിസ്കാരട്ടിൽ അത് ചുമക്കാൻ നിർബന്ധിതരാകുകയും ചെയ്യും.

ഇസ്തിഹാളത്തുകാരി വുളൂ ചെയ്യുമ്പോൾ ശുദ്ധി വരുത്തുന്നുവെന്നോ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നുവെന്നോ മാത്രം കരുതിയാൽ പോരാ.(അവളുടെ അശുദ്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ടന്നതാണ് കാരണം.) പകരം വുളൂ ചെയ്യാൻ കരുതി എന്നോ ,വുളൂഇന്റെ ഫർളിനെ വീട്ടാൻ ഞാൻ കരുതി എന്നോ , നിസ്കാരത്തെ ഹലാലാക്കാൻ ഞാൻ കരുതി എന്നോ കരുതണം. അശുദ്ധിയുയർത്തുന്നു എന്നും, മേൽപറഞ്ഞവയിലേതെങ്കിലുമൊന്നും ഒന്നിച്ചു കരുതലാണ് കൂടുതലുത്തമം.

ഇ വുളൂ മുഖേനെ ഇവൾക്ക് ഒരു ഫർള് നിസ്കാരമേ അനുവദനീയമാകൂ. സുന്നത്ത് നിസ്കാരങ്ങൾ എത്രയുമാവാം.

ഇവൾ ഗുഹ്യഭാഗങ്ങളും മറ്റും കഴുകി വൃത്തിയാക്കി പഞ്ഞിവെച്ചു തുണിക്കഷ്ണം കൊണ്ടോ മറ്റോ ഭദ്രമായി കെട്ടിയതിനു ശേഷം രക്തം പുറത്തുവരുന്നത് വുളുഇനു മുമ്പായാലും മുമ്പായാലും ശേഷമായാലും നിസ്കാരത്തിലായാലും കുഴപ്പമില്ല. ഇതിനു വസ്ത്രത്തിലും ശരീരത്തിലും വിട്ടുവീഴ്ച നൽകപ്പെടും. പക്ഷെ ഇത് ആ നിസ്കാരത്തിന് മാത്രമാണ്. അടുത്ത നിസ്കാരത്തിനായി ശരീരവും വസ്ത്രവും കഴുകണം. അമിത സ്രാവമുള്ള സ്ത്രീക്ക് പഞ്ഞിവെച്ച് കെട്ടുന്നതിന് തടസ്സം നേരിട്ടത് കൊണ്ട് അതൊഴിവാക്കിയാൽ അവളുടെ രക്തത്തിൽ നിന്ന് അധികമുള്ളതിനും വിട്ടുവീഴ്ചയുണ്ട്.
ഇനി ഇസ്തിഹാളത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഹൈളിന്റെ പ്രായത്തില്‍ കാണുന്ന രക്തങ്ങള്‍ ഒരു രാപകല്‍ പിന്നിട്ടു , പതിനഞ്ചു ദിവസമാകാതിരിക്കുമ്പോള്‍ അവയെല്ലാം ഹയ്‌ള് തന്നെ. നിറമോ രൂക്ഷഗന്ധമോ കട്ടി കൂടുതലോ കുറവോ ആകുന്നത് അത് ആര്‍ത്തവ രക്തമാകുന്നതിന് തടസ്സമല്ല.

എന്നാല്‍ ശുദ്ധികാലം ബാക്കിനില്‍ക്കുമ്പോള്‍ കണ്ട രക്തം ആര്‍ത്തവമല്ല, രോഗ രക്തമാണ്. ഉദാ : ഒരു സ്ത്രീക്ക് മൂന്ന് ദിവസം രക്തമുണ്ടായി. അനന്തരം 12 ദിവസം രക്തം ഉണ്ടായില്ല. പിന്നീട് മുന്ന് ദിവസം രക്തം ഉണ്ടായി എങ്കില്‍ ഒടുവിലെ മൂന്ന് ദിവസം കണ്ടത് ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

ആര്‍ത്തവമുണ്ടാ‍യ സ്ത്രീക്ക് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാതെ വന്നാല്‍ ആദ്യത്തെ പതിനഞ്ച് ദിവസം തീര്‍ത്തും ഹയ്‌ളാകണമെന്നില്ല. അത്തരം ഘട്ടത്തില്‍ താഴെ പറയുന്ന വിശദീകരണത്തോടെ അത് ഹയ്‌ളും ഇസ്തിഹാളത്തും ആകും.

രക്തം വ്യത്യസ്ത രൂപത്തിലുള്ളതാണെങ്കില്‍ ശക്തിയുള്ള രക്തവും ശക്തി കുറഞ്ഞ രക്തവും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതാണ്. നിറം , മണം , കട്ടി എന്നിവയെല്ലാം ശക്തിയുടെ മാനദണ്ഡങ്ങളാണ്. ക്രമപ്രകാരം കറുപ്പ്, ചുമപ്പ്, തവിട്ടുനിറം , മഞ്ഞ കലര്‍ന്നത് എന്നിവ ശക്തിയുള്ളതാണ്. കട്ടിയുള്ളത് ഇല്ലാത്തതിനേക്കാള്‍ ശക്തം. ദുര്‍ഗന്ധമുള്ളത് ഇല്ലാത്തതിനേക്കാള്‍ ശക്തം.

ഇസ്തിഹാളത്തിന്റെ വിവിധ രൂപങ്ങള്‍

1. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ. മുമ്പും ആര്‍ത്തവമുണ്ടായവളും രക്തത്തിന്റെ മുമ്പു പറഞ്ഞ വ്യത്യസ്ത രൂപങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കിയവളുമാണെങ്കില്‍ ഇവള്‍ മുമ്പ് രക്തം തിരിച്ചറിയാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡം തന്നെയാണ് ക്രമം തെറ്റി പുറപ്പെടുന്ന രക്തത്തിന്റെ വിഷയത്തിലും സ്വീകരിക്കേണ്ടത്. ശക്തിയുള്ള രക്തങ്ങള്‍ സ്രവിച്ച ദിവസമത്രെയും ഹ‌യ്‌ളും ശക്തി ക്ഷയിച്ചു സ്രവിച്ച ദിവസമത്രെയും ഇസ്തിഹാളത്തുമാണ്.
ഇനി അവളുടെ പതിവ് രക്തവും വകതിരിവും പരസ്‌പരം വിരുദ്ധമായാല്‍ വകതിരിവിന് സ്ഥാനം നല്‍കണം. ഉദാഹരണമായി, ഒരു സ്ത്രീയുടെ പതിവ്, മാസത്തില്‍ ആദ്യത്തെ അഞ്ചു ദിവസം ആര്‍ത്തവവും , ബാക്കി ശുദ്ധിയുമാണ്. പിന്നീട് ഈ ക്രമം തെറ്റി. അഥവാ ആദ്യം അഞ്ചു ദിവസം ചുവപ്പ് നിറത്തിലും തുടര്‍ന്നു അഞ്ചു ദിവസം കറുപ്പ് നിറത്തിലും രക്തം വന്നു. പിന്നെയും ചുവപ്പ് തന്നെ തുടര്‍ന്നു. എന്നാല്‍ കറുപ്പ് രക്തം പുറപ്പെട്ട ദിവസം ഹ‌യ്‌ളും ചുകപ്പ് രക്തം കണ്ട ദിവസം ശുദ്ധിയുമാകുന്നു. പതിവ് ഇവിടെ സ്വീകരിക്കില്ല.

2. ആര്‍ത്തവം ആദ്യമാണ്. അതുതന്നെ ക്രമം തെറ്റിക്കാണുകയും ശക്തമായ രക്തവും ബലഹീനമായ രക്തവും തമ്മില്‍ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവളാണ്. രക്തമെല്ലാം സമാന സ്വഭാവത്തിലായിരുന്നു. ഒന്നുകില്‍ തീര്‍ത്തും ദുര്‍ഗന്ധമുള്ളത്, അല്ലെങ്കില്‍ തീര്‍ത്തും കട്ടിയില്ലാത്തത്. അതുമല്ലെങ്കില്‍ ഒരേ നിറത്തിലുള്ളത്, എന്നിങ്ങനെ സമാനതയുണ്ടായതുകൊണ്ടോ വ്യത്യസ്ത രൂപങ്ങളുണ്ടായിരുന്നെങ്കിലും അതു തിരിച്ചറിയാത്തത് കൊണ്ടോ ഈ ആര്‍ത്തവകാരി വിവേചിച്ചറിഞ്ഞില്ല. അതു തന്നെ പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും നിലച്ചിട്ടുമില്ല. അത്തരം ഘട്ടത്തില്‍ ഒരു രാപകല്‍ മാത്രം ഹയ്‌ളായും മറ്റു ദിനങ്ങളത്രയും ശുദ്ധിയായും ഗണിക്കണം.

അപ്പോള്‍ ഇവള്‍ മാസത്തിലെ പ്രഥമ ദിവസം ആര്‍ത്തവമാണെന്ന് വച്ച് കുളിച്ച് ശുദ്ധിയായി ബാക്കി ദിവസങ്ങളിലെല്ലാം നിസ്കാരം പോലുള്ള ആരാധനകള്‍ നിര്‍വ്വഹിക്കേണ്ടതാണ്. പതിനഞ്ച് ദിവസം കഴിയാന്‍ കാത്തിരിക്കേണ്ടതില്ല. ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന അവസരത്തിലൊഴികെ. അപ്പോളവള്‍ നിസ്കാരവും മറ്റുമുപേക്ഷിച്ച് പതിനഞ്ച് ദിവസം വരെ കാത്തിരിക്കണം. പതിനാറാമത്തെ ദിവസത്തിലേക്ക് രക്തം വിട്ടുകടന്നാല്‍ ആദ്യത്തെ ഒരു ദിവസമല്ലാത്ത ദിവസങ്ങളിലെ എല്ലാ നിസ്കാരങ്ങളും അവള്‍ ഖളാ‌അ വീട്ടണം. രക്തം ഒരേ രൂപത്തില്‍ തുടരുകയാണെങ്കില്‍ മുപ്പത്തി ഒന്നാമത്തെ ദിവസം മറ്റൊരു ആര്‍ത്തവവും പിന്നീടുള്ള ഇരുപത്തിയൊമ്പത് ദിവസം ശുദ്ധികാലവുമായി പരിഗണിക്കും.
3. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ , മുമ്പ് ആര്‍ത്തവമുണ്ടാകാത്തവളും എന്നാല്‍ ശക്തിയുള്ളതും അല്ലാത്തതും വേര്‍തിരിച്ചറിഞ്ഞവളുമാണെങ്കില്‍ , അവള്‍ ശക്തിയുള്ളത് ഹയ്‌ളും അല്ലാത്തത് ഇസ്തിഹാളത്തുമായി ഗണിക്കണം. പക്ഷേ അതിന് നാല് നിബന്ധനകളുണ്ട്.

1.ശക്തിയുള്ളത് ഒരു ദിവസത്തില്‍ - ഇരുപത്തിനാല് മണിക്കൂറില്‍ - ചുരുങ്ങാതിരിക്കുക

2.ശക്തിയുള്ളത് പതിനഞ്ച് ദിവസത്തേക്കാള്‍ കൂടാതിരിക്കുക

3.ബലഹീനമായ രക്തം ഏറ്റവും കുറഞ്ഞ ശൂദ്ധ കാലത്തേക്കാള്‍ ( 15 ദിവസത്തേക്കാള്‍ ) കുറയാ‍തിരിക്കുക.

4.ബലഹീനമായ രക്തം പതിനഞ്ച് ദിവസം ഇടവിടാതെ ഉണ്ടാകുക.

ശക്തിയായ രക്തം ആദ്യമായാലും മധ്യത്തിലായാലും അവസാനത്തിലായാലും ഉപര്യുക്ത നിബന്ധനകള്‍ ഉള്ളപ്പോള്‍ എല്ലാം ആര്‍ത്തവം തന്നെ. ബലഹീനമായ രക്തം വര്‍ഷങ്ങളോളം നീണ്ടു നിന്നാലു, ശുദ്ധി തന്നെ.

ഉദാഹരണമായി ഒരു സ്ത്രീക്ക് നാല് ദിവസം കറുത്ത രക്തവും , പിന്നെ മാസാവസാനം വരെ മുഴുവനും ചുവപ്പു രക്തവും കണ്ടു. അല്ലെങ്കില്‍ പതിനഞ്ച് ദിവസം ചുവപ്പ് രക്തവും പിന്നെ പിന്നെ പതിനഞ്ച് ദിവസം കുറുപ്പ് രക്തവും കണ്ടു. അതുമല്ലെങ്കില്‍ അഞ്ചു ദിവസം ചുകപ്പും പിന്നെ അഞ്ചു ദിവ്സം കറുപ്പും പിന്നെ മാസത്തിലെ ബാക്കി ദിവസം മുഴുവന്‍ ചുകപ്പും കാണുക. ഇപ്പറഞ്ഞ രീതിയില്‍ പുറപ്പെട്ട കറുപ്പ് രക്തങ്ങളെല്ലാം ഹയ്‌ളും ചുകപ്പ് രക്തങ്ങള്‍ ഇസ്തിഹാളത്തുമാണ്.

മുന്‍ വിവരിച്ച നാല് നിബന്ധനകളില്‍ ഒന്ന് ഇല്ലാതെയായാ‍ല്‍ അവളുടെ ആര്‍ത്തവം മാസത്തിൽ ഒരു ദിവസമാണെന്നും ബാക്കി ശുദ്ധി ദിവസമാണെന്നും വെക്കണം. ആ ദിവസങ്ങളില്‍ സ്രവിക്കുന്ന രക്തം ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

4. മുമ്പും ഹയ്‌ളുണ്ടായിട്ടുള്ള സ്ത്രീ, രക്തത്തിന്റെ നിറവും മറ്റും വിവേചിച്ചറിയാത്തവള്‍ , എന്നാല്‍ പതിവു പ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുണ്ട് താനും. എങ്കില്‍ അവളുടെ മുന്‍ പതിവനുസരിച്ച് ഹയ്‌ളും ശുദ്ധിയും കണക്കാക്കണം. ഏഴ് ദിവസമാണ് ഹയ്‌ളുണ്ടാകാറുള്ളതെങ്കില്‍ ഏഴ് ദിവസം ഹയ്‌ളായും ബാക്കി ദിനങ്ങള്‍ ഇസ്തിഹാളത്തായും ഗണിക്കണം .

5. ഇനി മുന്‍‌പതിവുള്ള സ്ത്രീ തന്നെ പതിനഞ്ചു ദിവസത്തിലധികം രക്തം വന്നപ്പോള്‍ അതു വിവേചിച്ചറിയാത്തവള്‍. മാത്രമല്ല, പതിവുപ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും മറന്നു പോകുകയും ചെയുതു. അവള്‍ ‘മുതഹയ്യിറത്താ’ണ്.

മുതഹയ്യിറത്തെന്നാല്‍ ഭാഷാര്‍ത്ഥത്തില്‍ പരിഭ്രാന്തയെന്നാണ്. മുമ്പ് ആര്‍ത്തവമുണ്ടായിട്ടുള്ള സ്ത്രീക്ക് ഒരു തവണ 15 ദിവസത്തിലധികം രക്തം വന്നു. രക്തനിറങ്ങളോ മറ്റോ അവള്‍ വിവേചിച്ചറിഞ്ഞതുമില്ല. മുന്‍ ആര്‍ത്തവ ദിനങ്ങളോ അതിന്റെ സമയമോ വേണ്ടപോലെ ഓര്‍ക്കുന്നുമില്ല. ഇത്തരം സ്തീകള്‍ക്ക് പറയുന്ന സാ‍ങ്കേതിക നാമമാണ് ‘മുതഹയ്യിറത്ത് ‘ .

ഇവള്‍ ത്വലാഖ്, നിസ്കാരം, നോമ്പ്, ത്വവാഫ് പോലുള്ളവയില്‍ ശുദ്ധിയുള്ളവളെപ്പോലെയും ഇവയല്ലാത്ത എല്ലാ വിഷയത്തിലും ഹയ്‌ളുകാരിയെപ്പോലെയുമാണ്. അപ്പോള്‍ സം‌യോഗം, മുട്ടുപൊക്കിളിനിടയിലുള്ള സുഖാസ്വാദനം , ഖുര്‍‌ആന്‍ തൊടലും ചുമക്കലും , നിസ്കാരത്തിലല്ലാതെ ഖുര്‍‌ആന്‍ ഓതല്‍ എന്നിവ നിഷിദ്ധങ്ങളാണ്. ഓരോ ഫര്‍ള് നിസ്കാരത്തിനും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്.

ഏത് നിസ്സാര രോഗങ്ങളും നിസ്കാരാദി ആരാധനകള്‍ ഒഴിവാക്കാനുള്ള ലൈസന്‍സായി കാണുന്നവരാണ് നാം. സ്ത്രീകളതില്‍ മുന്‍‌പന്തിയിലുമാണ്. ആശുപത്രിയിലെ നിസ്കാരം ആര്‍ക്കും ഓര്‍മ്മ പോലുമില്ല. ബ്‌ളീഡിം‌ഗ് പോലുള്ള വിപല്‍കര രോഗകാലത്തെ നിസ്കാരം നമ്മുടെ സ്ത്രീകള്‍ക്ക് പുതുമയായിരിക്കും. എന്നാല്‍ ഇവര്‍ക്ക് നിസ്കരിക്കല്‍ നിര്‍ബന്ധവും ഒഴിവാക്കല്‍ ഹറാമുമാണ്. പൂര്‍വ്വിക വനിതകളുടെ മാതൃക ഇക്കാര്യത്തിലും നമ്മുടെ വനിതകള്‍ സ്വീകരിക്കേണ്ടതുണ്ട്.

റമദാന്‍ വ്രതത്തിന് ഇത്തരക്കാരികള്‍ക്ക് പ്രത്യേക രീതിയുണ്ട്. റമദാന്‍ മാസം തീര്‍ത്തും നോമ്പ് പിടിക്കുന്നതോടൊപ്പം മറ്റൊരു മാസവും കൂടി തീര്‍ത്തും നോമ്പ് പിടിക്കണം. അപ്പോള്‍ മാസത്തില്‍ 15 ദിവസം ആര്‍ത്തവമാകുന്ന സങ്കല്‍പ്പ പ്രകാരം തന്നെ 14 ദിവസം ശുദ്ധി ലഭിക്കും. അതിനാല്‍ രണ്ട് മാസത്തിലും കൂടി 28 ദിവസത്തെ നോമ്പ് കരസ്ഥമാകും. രണ്ട് മാസം കഴിഞ്ഞതിന്റെ ശേഷം തുടരെയുള്ള പതിനെട്ട് ദിവസം തെരെഞ്ഞെടുത്ത് അതിലെ ആദ്യത്തെ മൂന്ന് ദിവസവും അവസാനത്തെ മൂന്ന് ദിവസവും നോമ്പ് അനുഷ്ഠിക്കണം. എന്നാല്‍ 18 ലെ ഒന്നാം ദിവസം ആര്‍ത്തവം തുടങ്ങി എന്ന നിഗമന പ്രകാരം തന്നെ 16 ന് അവസാനിക്കും. അപ്പോള്‍ 17, 18 നോമ്പ് സാധുവാകും. മൂന്നാം ദിവസം തുടങ്ങിയാല്‍ ഒന്നും രണ്ടും സ്വഹീഹാ‍കും. ഏത് സാധ്യതകള്‍ വകയിരുത്തിയാലും 18 ല്‍ രണ്ട് ദിനം ലഭിക്കുകയും അവളുടെ നോമ്പ് മുപ്പത് തികയുകയും ചെയ്യുന്നു.

6) മുതഹയ്യിറത്ത് തന്നെ പക്ഷെ, മുൻ ആർത്തവ സമയം അറിയാം, എത്ര ദിവസമായിരുന്നു എന്നറിയാത്തവൾ. ഉദാഹരണമായി, ആർത്തവം തുടങ്ങിയത് മാസാദ്യമാണെന്ന് അറിയാം. അതെത്ര ദിവസമുണ്ടായിരുന്നുവെന്നറിയില്ല. അങ്ങനെയെങ്കിൽ ഈ മാസത്തിലെ ആദ്യദിവസം ഉറപ്പായും ഹയ്‌ള് തന്നെ. മാസത്തിന്റെ രണ്ടാം പാതി ഇസ്തിഹാളത്താണെന്നുറപ്പാണ്. അഥവാ ശുദ്ധയാണ്. അതല്ലാത്ത ദിനങ്ങൾ അഥവാ മാസത്തിലെ രണ്ട് മുതൽ പതിനഞ്ചുവരെയുള്ള ദിവസങ്ങൾ ആർത്തവഘടകമാവാനും അത് നിലയ്ക്കാനും ഇസ്തിഹാളത്തിന്റേതാകാനും സാധ്യതയുണ്ട്. ഇവൾ ഈ ദിവസങ്ങളിൽ ആരാധനകളുടെ കാര്യത്തിൽ ഋതുമതിയല്ലാത്തവളും, ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വിഷയത്തിൽ, ആർത്തവകാരിയുമായിട്ടാ‍ണ് വർത്തിക്കേണ്ടത്. ഈ ദിവസങ്ങളിൽ ( 2-15 വരെയുള്ള ദിവസങ്ങളിൽ ) ഫർള് നിസ്കരിക്കാൻ വേണ്ടി കുളിക്കൽ നിർബന്ധമാണ്. മാസത്തിന്റെ രണ്ടാം പകുതിക്ക് ശേഷമുള്ള ദിവസങ്ങളിൽ സംഭോഗം അടക്കമുള്ള എല്ലാ വിഷയങ്ങളിലും അവൾ ശുദ്ധികാരിയെപ്പോലെയാകുന്നു.

7. മുത്തഹയ്യിറത്ത് തന്നെ പക്ഷെ മുൻ ആർത്തവത്തിന്റെ തിയ്യതി ഓർമ്മയില്ലാതിരിക്കലോട് കൂടി ദിവസത്തിന്റെ എണ്ണം ഓർമ്മയുള്ളവൾ. ഇവളെ സംബന്ധിച്ചിടത്തോളം ഹൈളാണെന്നുറപ്പുള്ളതിന് അതിന്റെ വിധിയും ഹൈളല്ലെന്നുറപ്പുള്ളതിന് അതിന്റെ വിധിയും ബാധകമാണ്. രണ്ടിനു സാധ്യതയുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം. ഉദാഹരണമായി, ഒരു സ്ത്രീയുടെ ആർത്തവം മാസത്തിലെ ആദ്യത്തെ പത്തിൽ 5 ദിവസമായിരുന്നു എന്നറിയാം. പക്ഷെ എന്നാണ് തുടങ്ങാറുള്ളത് എന്നറിഞ്ഞുകൂടാ. ഒന്നാം തിയ്യതി ശുദ്ധിയായിരുന്നു എന്നും ഓർമ്മയുണ്ട് എന്നാൽ ആറാം തിയ്യതി അവൾക്ക് ആർത്തവമാണെന്നും ഒന്നാം തിയ്യതിയും ഒടുവിലത്തെ രണ്ട് പത്തും ശുദ്ധിദിവസങ്ങളാണെന്നും അവൾക്ക് ഉറപ്പിക്കാം. രണ്ട് മുതൽ അഞ്ച്കൂടിയ ദിവസങ്ങളിൽ ആർത്തവകാരിയാകാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാൽ ഈ ദിവസങ്ങളിൽ ഓരോ ഫർള് നിസ്കാരത്തിനും വുളു എടുക്കണം. കുളിക്കണമെന്നില്ല. ഏഴ് മുതൽ പത്ത് വരെയുള്ള ദിവസങ്ങൾ ഓരോന്നും ആർത്തവം, ശുദ്ധി, ആർത്തവം അവസാനിക്കൽ എന്നിവക്കെല്ലാം സാധ്യതയുള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ ഓരോ ഫർളിനും കുളിക്കൽ നിർബന്ധമാകുന്നു.

#വെള്ളപോക്ക്.

സ്തീകൾക്കുണ്ടാകുന്ന മറ്റൊരു രോഗമാണ് യോനീസ്രവം .ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടികൊണ്ടിരിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. ചില പ്രത്യേകതരം രോഗാണുക്കൾ യോനീനാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്.

സ്ത്രീകൾ മരുന്ന് കഴിക്കുമ്പോൾ പുരുഷന്മാർക്കും ചില മരുന്നുകൾ ആവശ്യമായി വരും. കാരണം ഔഷധം വഴി സ്ത്രീ രോഗമുക്തി നേടിയാലും ലൈംഗിംഗ ബന്ധത്തിലേർപ്പെടുമ്പോൾ ഭർത്താവ് വീണ്ടും ഭാര്യയ്ക്ക് രോഗം സമ്മാനിക്കുന്നു.

എരിവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ, വിരശല്യം, അണുബാധ, ആർത്തവത്തിന്റെ ക്രമക്കേടുകൾ മുതലായ പലകാരണങ്ങൾ കൊണ്ട് സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് വെളുപ്പ്, മഞ്ഞ, ഇളം‌പച്ച, ഇളം ചുവപ്പ് എന്നിങ്ങനെയുള്ള നിറത്തിൽ നേർത്തോ കുറുകിയോ നൂലുപോലെയോ ഉണ്ടാകുന്ന സ്രാവത്തിനാണ് ‘വെള്ളപോക്ക്’ എന്ന് പറയുന്നത്. തുടക്കത്തിൽ കഞ്ഞിതെളിപോലെയുള്ള നിറത്തിലും പിന്നീറ്റ് മഞ്ഞ നിറത്തിലുമായിരിക്കും.

ഇത് നജസാണ്. നിസ്കരിക്കാനും ത്വവാഫിനും മറ്റ് ശുദ്ധി നിർബന്ധമായ എല്ലാ ഇബാദത്തുകൾക്കും കഴുകൽ നിർബന്ധമാണ്.

ഇന്ദ്രിയമല്ലാത്ത ,ഗുഹ്യസ്ഥാനത്തിലൂടെ വരുന്ന എല്ലാ ദ്രാവകവും നജസാണെന്നാണ് വിധി.
രക്തസ്രാവവും വിധികളും

രക്‌ത സ്രാവവും അതുമായി ബന്ധപ്പെട്ട വിധികളും മനസ്സിലാക്കാൻ പ്രയാസമേറിയതായതിനാൽ ചുരുക്കി ഒന്നുകൂടെ വിശദീകരിക്കാം.

1) രക്തത്തിന്റെ വർണ്ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വിവേചിച്ചറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കണക്കാക്കണം.

2) രക്തം ഒരേ രൂപത്തിലായതിനാൽ വിവേചിച്ചറിയാത്തവൾ : ഇവൾ മാസത്തിലൊരു ദിവസം ആർത്തവമായും ബാക്കിയുള്ള ദിവസങ്ങൾ ഇസ്തിഹാളത്തായും പരിഗണിക്കണം.

3) രക്തം പല രൂപത്തിലായതിനാൽ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കരുതണം.

4) ശക്തമായ രക്തവും അല്ലാത്ത രക്തവും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കലോടു കൂടി മുൻ ആർത്തവത്തിന്റെ കണക്കും സമയവും ഓർമ്മയുള്ളവൾ. ഇവൾ പതിവനുസരിച്ച് ആർത്തവമുണ്ടാകാറുള്ള അത്രയും ദിവസം ആർത്തവമായും ബാക്കി രോഗ രക്തമായും പരിഗണിക്കണം.

5) കണക്കും സമയവും മറന്നവൾ. ഇവൾ ഒരേ ഫർള് നിസ്കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കൽ നിർബന്ധമാണ്.

6) സമയം അറിയാമെങ്കിലും കണക്ക് മറന്നവൾ

7) കണക്ക് ഓർമ്മയുണ്ടെങ്കിലും സമയം മറന്നവൾ. ഈ രണ്ട് ( 6,7 ) വിഭാഗത്തിൽ‌പെട്ട സ്ത്രീകളും ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നൽകുകയും രണ്ടിനും സാധ്യതയുള്ളതിനാൽ ഹിതമുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം.