അഭൗതിക മായ നിലക്ക് ഉപകാരം പ്രതീക്ഷിക്കൽ ശിർക്കും പ്രാർഥനയും ആരാധനയുമാണന്നാണ് ഒഹാബി പുരോഹിത മതം
എന്നാൽ ഇസ് ലാം എന്ത് പറയുന്നു എന്ന് നോക്കാം
തിരുകേശം കൊണ്ട് ബറകത്ത്
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം കൊണ്ട് സഹാബത്ത് ബറകത്ത് എടുത്തിരുന്നതായി തെളിഞ്ഞതാണ്
ഹജ്ജത്തുൽ വദാഇൽ വച്ച് നബിസല്ലല്ലാഹു അലൈഹി വസല്ലമ മുടി കളഞ്ഞപ്പോൾ അത് സഹാബത്തിനെ ഇടയിൽ വിതരണം ചെയ്യുകയും അതിൽ നിന്ന് ലഭിച്ചവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും അതുകൊണ്ട് ബറകത്ത് എടുക്കുകയും രോഗശമനം തേടുകയും ചെയ്തിരുന്നു'
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം കൊണ്ട് രോഗശമനം തേടുന്നതിനെ ഒരിക്കലും ഭൗതിക ചികിത്സാരീതിയായി കാണാൻ പറ്റില്ല
അഭൗതിക മാർഗത്തിലൂടെ ഉപകാരം
പ്രതീക്ഷിക്കൽ ശിർക്കാണെന്ന
പുത്തൻ പ്രസ്ഥാനക്കാരുടെ വാദം ഇവിടെ തകർന്നു തരിപ്പണമാകുന്നു
ഇമാം മുസ്ലിം റ നിവേദനം അനസ് റ വിൽ നിന്ന് നിവേദനം:
നബി സല്ലല്ലാഹു മിനയിൽ ചെന്ന് ജംറയെ എറിഞ്ഞ ശേഷം എറിഞ്ഞ ശേഷം മിനയിലെ താമസസ്ഥലത്ത് വന്നു അറവ് നടത്തി '
പിന്നീട് മുടി കളയുന്ന വ്യക്തിയോട് അവിടുന്ന് പറഞ്ഞു നീ എടുക്കൂ
വലതുഭാഗത്തേക്കും പിന്നീട് ഇടതു ഭാഗത്തേക്കും അവിടുന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു
പിന്നീട് നബി അത് ജനങ്ങൾക്ക് അത് നൽകാൻ തുടങ്ങി മുസ്ലിം 22 98
ഈ ഹദീസ് വിവരിച്ച ഇമാം നവവി റളിയള്ളാഹുഅന്ഹു എഴുതുന്നു
നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം കൊണ്ട് ബറകത്തെടുക്കലും ബറക്കത്ത് എടുക്കാൻ ആയി അത് സൂക്ഷിച്ച് വെക്കലും അനുവദനീയമാണെന്ന് ഈ ഹദീസ് നമുക്ക് പകർന്നുനൽകുന്ന പാടങ്ങളിൽ പെട്ടതാണ്
ശറഹു മുസ്ലിം 4/433
നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം കൊണ്ട് സഹാബത്ത് എന്തായിരുന്നു പ്രവർത്തിച്ചിരുന്നത് ഇനിപറയുന്ന ഹദീസിൽ വ്യക്തമാണ്
ഉസ്മാന് ബ്നു അബ്ദുല്ല റ നിവേദനം
എന്റെ വീട്ടുകാർ ഒരു വെള്ളപ്പാത്രവുമായി എന്നെ ഉമ്മസലമയുടെ സമീപത്തേക്ക് അയച്ചു '
ഞാൻ ചെന്നപ്പോൾ മഹതിയായ ഉമ്മുസലമ റ നബിസല്ലല്ലാഹു അലൈഹി വസല്ലമ യുടെ ഏതാനും കേശങ്ങൾ സൂക്ഷിച്ചിരുന്ന വെള്ളിപൂശിയ പാത്രവുമായി വന്നു
വല്ലവർക്കും വല്ല കണ്ണേ റോ മറ്റൊ ബാധിച്ചാൽ വെള്ളപ്പാത്രവുമായി ഉമ്മു സലമ റ യുടെ സമീപം പറഞ്ഞ എക്കൽ ആയിരുന്നു അന്നത്തെ ജനങ്ങളുടെ പതിവ് 'ഉസ്മാൻ റ പറയുന്നു
ഞാന് അപാത്രത്തിലേക്ക് എത്തി നോക്കിയപ്പോൾ ചുവപ്പ് നിറത്തിലുള്ള ഏതാനും കേശങ്ങൾ ഞാൻ അതിൽ കണ്ടു (ബുഖാരി54 46 )
പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ എഴുതുന്നു '
ജനങ്ങളിൽ വല്ലവർക്കും വല്ല രോഗവും വന്നാൽ വെള്ള പാത്രവുമായി ഉമ്മുസലമയുടെ സമീപത്തേക്ക് അവർ പറഞ്ഞയക്കും ആരെങ്കിലും വന്നാൽ ഉമ്മുസലമ അവർ കൊണ്ടുവന്ന പാത്രത്തിൽ പ്രസ്തുത കേശങ്ങൾ കഴുകുകയും പാത്രം തിരിച്ചു നൽകുകയും ചെയ്യും
തുടർന്ന് പാത്രം കൊടുത്തയച്ച് വ്യക്തി രോഗശമനത്തിനായി അത് കുടിക്കുകയോ അതുകൊണ്ട് കുളിക്കുകയോ ചെയ്യും അപ്പോൾ അതിന്റെ ബറകത്ത് അയാൾക്ക് ലഭിക്കും
ഫത്ഹുൽ ബാരി 16 488
ജുബ്ബ കൊണ്ട് സഹാബത്ത് ബറക്കത്ത് എടുക്കുന്നു
നബി സല്ലല്ലാഹു ജീവിത കാലത്ത് ധരിച്ചിരുന്ന ജുബ്ബ കുപ്പായം കൊണ്ട് നബി സ്വ യുടെ വിയോഗശേഷം സ്വഹാബത്ത് ബറക്കത്ത് എടുത്തിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്
ഇമാം മുസ്ലിം റ നിവേദനം ചെയ്യുന്നു
അസ്മാ റ പറഞ്ഞു '
ഇത് നബിസല്ലല്ലാഹു വസല്ലമയുടെ ജുബ്ബ യാണ് '
തുടർന്ന് പേർഷ്യൻ നിർമ്മിതമായ ഒരു ജുബ്ബ എനിക്ക് അവർ കാണിച്ചുതന്നു
അതിൻറെ മാറിൽ പട്ടിക്കുറ ചെറുകഷ്ണം പിടിപ്പിച്ചിട്ടുണ്ട് അതിൻറെ മാറുകൾ പട്ടുകൊണ്ട് ബന്തിപ്പിച്ചതായും ഞാൻ കണ്ടു
എന്നിട്ട് അസ്മാ റളിയള്ളാഹു അൻഹു വിശദീകരിച്ചു ' ആയിഷ ബീവി റ വഫാത്ത് ആകുന്നതുവരെ ഇത് അവരുടെ കൈവശമായിരുന്നു വഫാത്തായപ്പോൾ ഇത് ഞാൻ കൈവശപ്പെടുത്തി നബി സ്വ ഇത് ധരിക്കാറുണ്ടായിരുന്നു
രോഗശമനം തേടി രോഗികൾക്ക് അത് കഴുകി ഞങ്ങൾ നൽകാറുണ്ട് ( മുസ്ലിം 38 55)
ഇതിനെ വിവരിച്ചു
ഖാളി ഇയാള് റ റയുന്നു.
സൽവൃദ്ധരുടെ ആസാറ് കൊണ്ടും വസ്ത്രങ്ങൾ കൊണ്ടും ബർക്കത്തെടുക്കൽ സുന്നത്താണെന്നതിന് പ്രമാണമാണ് ഈ ഹദീസ്'
ശറഹു മുസ്ലിം 7/145)
മേൽ ഹദീസ് വിവരിച്ച
ഇമാം നവവി എഴുതുന്നു സ്വാലിഹീങ്ങളുടെ ആസാർ കൊണ്ട് ബറക്കത്തെടുക്കൽ സുന്നത്താണെന്നതിന് ഈ ഹദീസ് രേഖയാണ് (ശറഹു മുസ്ലിം 7/145)
ഉമിനീര് കൊണ്ട് ബറക്കത്തെടുക്കൽ
നബിസല്ലല്ലാഹു വസല്ലമയുടെ ഉമിനീര് കൊണ്ട് ബറക്കത്തെടുക്കൽ. പുണ്യ സ്വഹാബത്തിന്റെ رضي الله عنهم
പതിവായിരുന്നു
ഇതു നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്
ഹുദൈബിയ സന്ധിയെ പരാമർശിക്കുന്നിടത്ത് ഇമാം ബുഖാരിയുടെ നിവേദനത്തിൽ ഇങ്ങനെ കാണാം ഉർവത്ത് ബ്ന് മസ്ഊദ് റ പറയുന്നു '
അല്ലാഹുവാണേ സത്യം പല രാജാക്കന്മാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട് കിസ്റയേയും കൈസർനേയും നജജാശിയേയും
ഞാൻ സന്ദർശിച്ചിട്ടുണ്ട് അല്ലാഹുവാണ് സത്യം മുഹമ്മദ് സ്വ ന്റെ അനുയായികൾ മുഹമ്മദ് സ്വ യെ ആദരിക്കുന്നത് പോലെ ഒരു രാജാവിന് അനുയായികൾ ആ രാജാവിന്റെ അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല '
അല്ലാഹുവാണ് സത്യം മുഹമ്മദ് സ്വ കാർക്കിച്ചു തുപ്പുകയാണങ്കിൽ അനുയായികളിൽ ഒരാളുടെ കയ്യിൽ അത് വീണിരിക്കും എന്നിട്ടവർ മുഖത്തും ശരീരത്തും തേക്കുന്നു ' മുഹമ്മദ് സ്വ ഒരു കാര്യം കല്പിച്ചാൽ അത് നിർവഹിക്കാൻ അവർ ഉത്സാഹിക്കുന്നു
മുഹമ്മദ് സ്വ അംഗശുദ്ധി വരുത്തുമ്പോൾ ബാക്കി വെള്ളത്തിനായി അവർ ഒരു യുദ്ധത്തിന് വക്കോളം എത്തുന്നു '
മുഹമ്മദ് സ്വ സംസാരിക്കുമ്പോൾ അവരെല്ലാം നിശബ്ദരായിരുക്കുന്നു '
മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമയെ ആദരിക്കുന്നത് ഭാഗമായി അദ്ദേഹത്തിലേക്ക് അവർ നേരെ നോക്കുന്നില്ല (ബുഖാരി 25 29 )
ഈ ഹദീസ് വിശദീകരിച്ചു ഇബ്ന് ഹജർ വിവരിക്കുന്നു ഉർവ റ ന്റെ വിവരണത്തിൽ ധാരാളം പാഠങ്ങളുണ്ട് അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും കാര്യബോധവും അത് വ്യക്തമാക്കുന്നു നബി സല്ലല്ലാഹു അലൈവസല്ലം ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിനും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാര്യം പരിഗണിക്കുന്നതിലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നബിസല്ലല്ലാഹു വസല്ലമ യോട് ഗൗരവത്തിൽ പെരുമാറുന്നവരെ കൈകാര്യം ചെയ്യുന്നതിലും നബിസല്ലല്ലാഹു വസല്ലമയുടെ ആസാറുകൾ കൊണ്ട് ബറക്കത്ത് എടുക്കുന്നതിലും സഹാബത്ത് കാണിച്ചിരുന്ന സമീപനരീതിയും ഹദീസ് വ്യക്തമാക്കുന്നു
( ഫത്ഹുൽ ബാരി 283 )
ബർക്കത്തെടുക്കലും വിയർപ്പും
നബിസല്ലല്ലാഹു വസല്ലമയുടെ പുണ്യ ശരീരത്തിൽ നിന്ന് നിർഗമിക്കുന്ന വിയർപ്പിന് പോലും സഹാബത്ത് പ്രത്യേക പുണ്യവും ബഹുമാനവും കല്പിച്ചിരുന്നു'
ഇമാം ബുഖാരി നിവേദനം ചെയ്യുന്നു ഉമ്മുസുലൈം നബിസല്ലല്ലാഹു വസല്ലമയുടെ വിരിപ്പ് വിരിച്ച് കൊടുക്കുമായിരുന്നു '
ആ വിരിപ്പിൽ നബി സല്ലല്ലാഹു അലൈവസല്ലം ഖയ്ലൂ ലത്ത് ഉറങ്ങും
നബിസല്ലല്ലാഹു അലൈഹി വസല്ലമ ഉറങ്ങിയാൽ ഉമ്മുസുലൈം റ നബിയുടെ വിയർപ്പും മുടിയും ശേഖരിച്ച് ഒരു കുപ്പിയിൽ സൂക്ഷിക്കും പിന്നീട് അതിനെ സുഗന്ധത്തിൽ ചേർക്കും
സുമാമ റ പറയുന്നു '
അനസുബ്നു മാലിക്കിന് മരണം ആസന്നമായ അദ്ദേഹത്തിനുപയോഗിക്കുന്ന സുഗന്ധത്തിൽ ഇതുംകൂടി കലർത്താൻ എന്നോട് വസിയ്യത്ത് ചെയ്തതനുസരിച്ച് അദ്ദേഹത്തിന് കഫം തുണിയിൽ ഉപയോഗിക്കുന്ന സുഗന്ധത്തിൽ അതും കൂടി ചേർത്തു
(ബുഖാരി 5809)
'
സുഖന്തത്തിനു വേണ്ടി മാത്രമായിരുന്നില്ല. അവർ അത് ഉപയോഗിച്ചിരുന്നതെന്ന് അനസ് റ ന്റെ വസിയ്യത്ത് ഇൽ നിന്ന് വ്യക്തമാണ്.
ഇനി പറയുന്ന റിപ്പോർട്ടിൽ നിന്നും അത് വ്യക്തമാകുന്നു '
ഇമാം മുസ്ലിം റ നിവേദനം ചെയ്യുന്നു
അനസ് പറയുന്നു
നബിസല്ലല്ലാഹു അലൈഹി വസല്ലമ ഞങ്ങളുടെ വീട്ടിൽ വന്നു ഖൈ ലൂലത്ത് ഉറങ്ങി 'ഉറക്കത്തിൽ നബിസല്ലല്ലാഹു സല്ലമ വിയർത്തു 'അപ്പോൾ എൻറെ ഉമ്മ ഒരു കുപ്പിയുമായി വന്നു
വിയർപ്പു വടിച്ചെടുത്തു അതിൽ ശേഖരിക്കാൻ തുടങ്ങി അപ്പോൾ ഉറക്കിൽ നിന്നും ഉണർന്ന നബിസല്ലല്ലാഹു അലൈഹി വസല്ലമ ചോദിച്ചു ഉമ്മുസുലൈം
എന്താണ് നിങ്ങൾ ചെയ്യുന്നത്?
ഉമ്മുസുലൈം വിശദീകരിച്ചു ഇത് അങ്ങയുടെ വിയർപ്പാണ് ഞങ്ങൾ സുഗന്ധത്തിൽ കൂട്ടാറുണ്ട് അതാണ് ഞങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട സുഗന്ധം
മുസ്ലിമിൻറെ റിപ്പോർട്ടിൽ ഇത് കൂടിയുണ്ട് അപ്പോൾ ഉമ്മുസുലൈം റ പറഞ്ഞു - അല്ലാഹുവിന്റെ റസൂലേ ഞങ്ങളുടെ കുട്ടികൾക്ക് അതിനകത്ത് അതിൻറെ ബറക്കത്ത് ഞങ്ങൾ പ്രതീക്ഷിക്കുന്നു
അപ്പോൾ നബി സല്ലല്ലാഹു അലിവസല്ലം പ്രസ്താവിച്ചു
നീ വാസ്തവം എത്തിച്ചിരിക്കുന്നു
(മുസ്ലിം 4 300 )
ഇതിൻറെ വ്യത്യസ്ത റിപ്പോർട്ടുകൾ എടുത്തുവച്ച് എടുത്തുവച്ച് ഇബ്നുഹജർ എഴുതുന്നു
ഉമ്മ സുലൈമി(റ)ന്റെ പ്രവർത്തി നബി (സ്വ) അറിയുകയും അത് ശരിയാണെന്ന് പ്രസ്താവിക്കുകയും ചെയ്തതായി ഈ രി വായത്തുകൾ വ്യക്തമാക്കുന്നു. താൻ വിയർപ്പ് ശേഖരിക്കുന്നത് സുഗന്ധമായി ഉപയോഗിക്കാൻ വേണ്ടിയാണെന്നും ബറകത്തിന് വേണ്ടിയാണെന്നും ഉമ്മുസുലൈമി(റ) പറഞ്ഞത് വൈരുദ്ധ്യമല്ല. കാരണം ഒരേസമയം രണ്ടാവശ്യത്തിനും വേണ്ടിയായിരുന്നു അത് (ഫത്ത്ഹുൽബാരി 18/25)
തബർറുക്കും പുത്തൻ വാദികളും.
---------------------------------------------------
“ഒരു വസ്തമുഖേന ആവേശം സ്വീകരിക്കുന്നതിനാണ് ബറക്കത്ത് എടുക്കുക എന്ന് പറയുന്നത് എന്ന വഹാബി വാദം നിരർത്ഥകമാണ്.
ഭാഷയുടെയോ
മറ്റു പ്രമാണങ്ങളുടെയോ പിന്തുണ അതി
നില്ല.
ഭാഷയിൽ ബറകത്ത് എന്നു പറഞ്ഞാൽ വളർച്ച അഭിവൃദ്ധി വിജയം
എന്നൊക്കെയാണ്.
അൽ ഖാമുസുൽ മുഹീത്വിൽ പറയുന്നു.
البركة محركة النماء والزيادة والسعادة، والتبريك الدعاء بها القاموس المحيط 18/3
ബറകത്ത് എന്നു പറഞ്ഞാൽ വളർച്ച,
അഭിവിർദ്ധി വിജയം എന്നാണർത്ഥം.
തബ്രീക് എന്നാൽ ബറകത്തിനുവേണ്ടി
യുളള പ്രാർത്ഥനയാണ്. അൽഖാമുസുൽ
മഹീഥ് 3/18)
അപ്പോൾ 'തബർറുക്' എന്നു പറഞ്ഞാ
ൽ വളർച്ചയും അഭിവൃദ്ധിയും വിജയവും
തേടുക എന്നാണർത്ഥം, അതിനാൽ ബറ
കത്തെടുക്കുന്നതിന്റെ വിവക്ഷ ആവേശം
സ്വീകരിക്കൽ മാത്രമാണെന്ന മൗലവി
യുടെ വാദം ശരിയല്ല.
ഇതിനുപുറമെ നബി സ്വ യുടെ തിരുകേശം കൊണ്ട് സ്വഹാബാ കിറാം(റ) ബറകഞ്ഞെടുത്തിരുന്നത് ആവേശം സ്വീകരിക്കാനായിരുന്നില്ല. പ്രത്യുത രോഗശമനത്തി നുവേണ്ടിയായിരുന്നു.
ഇക്കാര്യം ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം
ചെയ്ത ഹദീസിൽ വന്നിട്ടുള്ളതും നേര
ത്തെ നാം വിവരിച്ചതുമാണ്.
ജനങ്ങളിൽവല്ലവർക്കും രോഗമായാൽ ഒരു വെള്ളപാത്രവുമായി മഹതിയായ ഉമ്മുസലമ(റ)യുടെ സവിധത്തിലേക്ക് ഒരാളെ പറഞ്ഞയക്കലായിരുന്നു അവരുടെ പതിവെന്നും
ഉമ്മുസലമ(റ) തന്റെ കൈവശമുള്ള നബി
സ്വ യുടെ തിരുകേശങ്ങൾ ആ വെള്ളത്തിൽ കഴുകി കൊടുക്കുകയും അത് കുടിച്ചാൽ അവരുടെ രോഗം ഭേദമാവുകയും
ചെയ്തിരുന്നുവെന്നും ഇമാം ബുഖാരി(റ)
യുടെ ഹദീസിൽ നേരത്തെ നാം വായിച്ചതാണ്.
അപ്പോൾ ബറകത്തടുക്കുന്നതു
കൊണ്ട് സ്വഹാബാകിറാം(റ) മനസ്സിലാക്കിയത് രോഗശമനമാണ്.
മുടിമുക്കിയ വെള്ളം കുടിച്ചാൽ രോഗം സുഖം ആവുക എന്നത്
കാര്യകാരണബന്ധങ്ങൾക്കതീതം തന്നെ
യാണ്.
അപ്പോൾ നബി സ്വ യുടെ തിരു
കേശം സ്പർശിച്ച വെള്ളം കുടിച്ചാൽ രോ
ഗം സുഖമാകുന്നത് അവിടുത്തെ മുഅ്ജി
സത്തിന്റെ ഭാഗമാണ്.
അതിനാൽ മൗലവി
യുടെ വാദം ഇവിടെ തകർന്ന് തരിപ്പണമാകുന്നു.
വഹാബി മൗലവിമാരുടെ മറ്റൊരു അബദ്ധംനോക്കു;
"സ്വഹാബിമാർ തിരുദൂതൻ(സ)യുടെ
അവശിഷ്ടങ്ങളിൽ നിന്ന് ബർക്കത്തെടത്തിരുന്നുവെങ്കിൽ തന്നെഅത് നബി(സ)
യുടെ മാത്രം(പ്രത്യേകത) എന്നതിന്റെയും
നാം വിവരിച്ച വീക്ഷണത്തിന്റെയും അടി
സ്ഥാനത്തിൽ മാത്രമായിരുന്നു”
ആവേശം പകരാനല്ല സ്വഹാബാകി
റാം(റ) നബി(സ്വ )യുടെ തിരുകേശം മുക്കിയവെള്ളം കുടിച്ചിരുന്നതെന്ന് പ്രമാണബദ്ധമായി നാം നേരത്തെ വിശദീകരിച്ചതാണ്.:
നബി സ്വ യുടെ ജുബ്ബക്കുപ്പായം കഴുകിയ
വെള്ളം കുടിക്കുന്നതിന്റെ ആവശ്യകത
മഹതിയായ അസ്മാഅ് ബീവി(റ) വിവരി
ക്കുന്നതിങ്ങനെയാണ്:
فنحن نغسلها للمرضي يستشفي بها
“നബി(സ്വ)യുടെ കുപ്പായം രോഗി
കൾക്ക് ശമനം തേടികൊണ്ട് ഞങ്ങൾ കഴുകിക്കൊടുക്കുമായിരുന്നു” (മുസ്ലിം 3855)
നബി(സ്വ)യുടെ പുത്രി മരണപ്പെട്ടപ്പോൾ കഫൻ തുണികളുടെ കൂട്ടത്തിൽ ബറ്കത്തിനുവേണ്ടി തന്റെ വസ്ത്രം കൂടി ഉൾപ്പെടുത്താൻ നബി നിർദ്ദേശിച്ച ഹദീസ്
നേരത്തെ നാം വിവരിച്ചുവല്ലോ. അത് മര
ണപ്പെട്ടവർക്ക് ആവേശംപകരാനാണെന്ന്
ഈ മൗലവി ജൽപ്പിക്കുമോ?!!!.
കഫൻ ചെയ്യാൻ നബി(സ്വ)യുടെ വസ്
ത്രം ഒരു സ്വഹാബി ചോദിച്ചുവാങ്ങിയ സം
ഭവം നേരത്തെ നാം വിവരിച്ചതാണ്.അതും
ആവേശം പകരാനുള്ളതാണാവോ?!!!,
ഇത്തരം സംഭവങ്ങളിൽ മൗലവിയുടെ
ദുർവ്യാഖ്യാനം വിലപ്പോവുകയില്ലെന്ന് മന
സ്സിലാക്കിയ മൗലവി മറ്റൊരു ദുർവ്യാഖ്യാ
നത്തിലേക്ക് നീങ്ങുകയാണ് ചെയ്തിരിക്കുന്നത്.
അഥവാ ബറക്കത്തെടുക്കൽ നബി
സ്വ)യുടെ മാത്രം പ്രത്യേകതയാണ്. ഇതിനർത്ഥം നബി( സ്വ)യുടെ ആസാറുകൊണ്ടു
മാത്രം ബറക്കത്ത് എടുക്കാവുന്നതാണ്
അത് ശിർക്കല്ല '
മറ്റുള്ളവരുടെ അസാർ കൊണ്ട് ബറക്കത്ത് എടുക്കുന്നത്
ശിർക്കോ ശിർക്കി
ലേക്ക് കൂട്ടുന്നതോ ആണ് എന്ന വാദം
തികഞ്ഞ അകഞതയാണ് കാരണം ശിർക്കായതോ ശിർക്കി
ലേക്ക് കൂട്ടുന്നതോ ആയ കാര്യം ഒരാളി
ലും അനുവദിക്കപ്പെടുന്നതല്ല '
നബി സ്വ ധാരാളം സവിശേഷതകളാൽ മറ്റുള്ളവരി ൽനിന്ന് വ്യതിരിക്കാനെങ്കിലും ശിർ കോ ശിർക്കിലേക്ക് കൂട്ടുന്നതോ ആകാമെന്നതിൽ ഒരു പ്രത്യേകതയും നബി സ്വ ക് ഇല്ലതന്നെ.
അതിനാൽ ഇൗ വിഷയത്തിൽ
നബി(ല)ക്ക് സവിശേഷതയുണന്ന് വാദി
ക്കുന്നത് നിരർത്ഥക മാണ്. അതു കൊ
ണ്ടാണ് അത്തരം ഹദീസുകൾ വിവരിക്കു
നിടത്ത് ഇമാം നവവി(റ), ഇബ്നുഹജറുൽ
അസ്ഖലാനി(റ) തുടങ്ങിയ മഹാന്മാരായ
പണ്ഡിതന്മാർ ഇത് നബി സ്വ യുടെ ആസാറ് കൊണ്ട് ബറക്കത്ത് എടുക്കുന്നതിന് പ്രമാണമാണ്
എന്നു പറയാതെ സ്വാലിഹീങ്ങ
ളുടെ ആസാറുകൊ ണ്ട് ബറക്കത്തെടുക്കുന്നതിനു പ്രമാണമാണ് എന്ന് പ്രസ്താവിച്ച
ത്.
ഇത്തരം ഇമാമുകൾ ശിർക്ക് പ്രചരിപ്പി
ക്കാനാണാവോ ശർഹുമുസ്ലിമും ഫത്
ഹുൽബാരിയും എല്ലാം രചിച്ചത്?
,
ഒരു മൗലവിയുടെ മറ്റൊരു അബ്ദ്ധംനോക്കു
"മഹാന്മാരുടെ അവശിഷ്ടങ്ങളിൽ
നിന്ന് ബർക്കത്തെടുക്കുന്നത് ശിർക്കി
ലേക്ക് നയിക്കാൻ കാരണമാകുന്നതു
കൊണ്ട് നബി സ്വ യോ സ്വഹാബിമാരോ
ഒരിക്കലും അത് പ്രാത്സാഹിപ്പിച്ചിട്ടില്ല;
പ്രത്യുത വിരോധിക്കുകയാണ് ചെയ്തത്
,
തനി വിവരക്കേടും അസത്യവുമാണ്
മൗലവി ഇവിടെ വിളമ്പിയിരിക്കുന്നത്.
നബി(സ്വ)യുടെ ആസാറുകൊണ്ട് ബറക്ക
ത്തെടുക്കൽ സ്വഹാബത്തിന്റെ ചര്യയായി
രുന്നുവെന്ന് പ്രമാണസഹിതം നാം നേരത്തെ വിവരിച്ചതാണ്.
നബി (സ്വ) ഹാജജത്തുൽവദാഇൽ വച്ച് തന്റെ മുടി കളഞ്ഞപ്പോൾ
പ്പോൾ അത് സ്വഹാബത്തിനിടയിൽ വിതരണം ചെയ്യപ്പെടുകയും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അതുകൊണ്ട് അവർ .
ബറക്കത്തെടുക്കുകയും ചെയ്തത്
ബറക്കത്തെടുക്കാൻ പ്രോത്സാഹിപ്പിക്കല
ല്ലെങ്കിൽ മറ്റെന്താണ്?
അതിനാൽ നബി
(സ്വ)യോ സ്വഹാബത്തോ അതിനു പ്രോൽസാഹിപ്പിച്ചിട്ടില്ലെന്ന മൗലവിയുടെ വാദംപ്രമാണങ്ങളെ പച്ചയിൽ വ്യഭിചരിക്ക ലായി മാത്രമേ കാണാൻ കഴിയു.
നബിസല്ലല്ലാഹു അലൈഹിവസല്ലമയുടെ
ആസാറുകൾ തന്നെ തങ്ങളുടെ കൈക
ളിലുള്ളപ്പോൾ മറ്റുള്ളവരെക്കുറിച്ച് സഹാ
ബത്തിന് ചിന്തിക്കേണ്ടതില്ലല്ലോ.
ബറകത്തെടുക്കൽ പ്രവാചകന്മാരെ
കൊണ്ട് മാത്രം പ്രത്യേകമല്ലെന്ന് ال موسي وال هارون" എന്ന ഖുർആ
നിക വചനം വ്യക്തമാക്കുന്നു. അസ്വ്ഹാ
ബുൽകഹഫിന്റെ നായക്ക് അവരുടെ ബറ
കത്ത് ലഭിച്ചതായി മുഫസ്സിറുകൾ രേഖപ്പെ
ടുത്തിയിട്ടുണ്ട്.
അല്ലാമ ഇബ്നു കസീർ
എഴുതുന്നു.
وشملت كلبهم بركتهم، فاصابه ما أصابهم من النوم على تلك
الحال، وهذا فائدة صحبة الأخيار، فإنه صار لهذا الكلب ذکر
وخير وشان الفسير ابن كثير، ۷۶/۳)
അസ്ഹാബുൽ കഹ്ഫീന്റെ ബറകത്ത്
അവരുടെ നായക്കും ലഭിച്ചു. അപ്പോൾ
അതേ അവസ്ഥയിലുള്ള ഉറക്കം അവർക്ക്ലഭിച്ചതുപോലെ അവരുടെ നായക്കും ലഭിച്ചു. മഹാന്മാരുമായി സഹവസിക്കുന്നതിന്റെ ഫലം ഇതാണ് നിശ്ചയം ഈ നായക്ക് സ്മരണയും വാർത്തയും നല്ല കാര്യവും
ഉണ്ടായി. (ഇബ്നുകസീർ 3/4193)
അസ്ഹാബുൽ കഹ്ഫ് അമ്പിയാക്കള
ല്ലല്ലോ, ഔലിയാക്കളാണ്. അവർക്ക് ബറക്കത്തുണ്ടന്നും
ആ ബറകത്ത് അവരോട്
സഹവസിച്ച നായക്കു വരെ ലഭിച്ചതു
മാണല്ലോ അല്ലാഹു ഖുർ ആ നീലൂടെ
പ്രഖ്യാപിച്ചിരിക്കുന്നത്.
ഇമാം മുസ്ലിം(റ) നിവേദനം:
عن عائشة قالت: كان رسول الله إذا مرض احد من ااهله
نفث عليه بالمعوذات، فلما مرض مرضه الذي مات فيه جعلت
انفث عليه وامسحه بيد نفسه، لأنها كانت اعظم بركة من يدي
ആഇഷ(റ )യിൽ നിന്നു നിവേദനം:
തന്റെ വീട്ടുകാരിൽ ആർക്കെങ്കിലും അസുഖമായാൽ മുഅവ്വിദാത്ത് ഒതി അവരുടെമേൽ നബി( സ്വ) ഉൗതാറുണ്ടായിരുന്നു.
നബി(സ്വ) വഫാത്തായ രോഗം നബി( സ )ക്ക്
പിടിപെട്ടപ്പോൾ ഞാൻ നബി(സ)യുടെ
മേൽ അവ ഒതി ഉൗതുകയും നബി(സ്വ)
യുടെ കൈകൊണ്ട് തടവികൊടുക്കുക
യും ചെയ് തിരുന്നു. കാരണം എന്റെ
കയിനേക്കാൾ ബറക്കത്തുള്ളത് നബി
(സ്വ)യുടെ കൈയിനാണ്. (മുസ്ലിം 4065)
അപ്പോൾ ആ ഇഷ ബീവി (റ) യുടെ കയിനും ബറകത്തുണ്ടെന്നും കൂടുതൽ
ബറകത്ത് നബി(സ്വ)യുടെ കെയിനാണ്ന്നും ഇൗ ഹദീസ് വ്യക്തമാക്കുന്നു.
ഇമാം മുസ്ലിം(റ) നിവേദനം:
عن نافع أن عبد الله بن عمر أخبره أن الناس نزلوا مع رسول الله على الحجر ارض ثمود، فاستقوا من آبارها ، وعجنوا به
العجين، فأمرهم رسول الله أن يهريقوا ما استقوا ويعلفوا الإبل العجين، وأمرهم أن يستقوا من البءر التي كانت تردها
الناقة. (صحیح مسلم: ۵۲۹4)
നാഫിഅ്(റ)വിൽ നിന്നു നിവേദനം:
അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു; സമൂദ്ഗാത്രക്കാരുടെ ഭൂമിയായ ഹിജ്റിൽ റസൂലുല്ലാഹി(സ്വ)യുടെ കൂടെ ജനങ്ങൾ ചെന്നിറങ്ങി. അവിടെയുണ്ടായിരുന്ന കിണറുകളിൽ നിന്ന് വെള്ളം കോരി അതുകൊണ്ട്വർ മാവ് കുഴച്ചു. അപ്പോൾ അവർ കോരി എടുത്ത് വെള്ളം ഒഴിച്ചു കളയാനും കുഴച്ചമാവ് ഒട്ടകങ്ങൾക്ക് നൽകാനും നബിസല്ലല്ലാഹു അലൈഹി വസല്ലമ അവരോട് നിർദ്ദേശിച്ചു
സ്വാലിഹ് നബി സല്ലല്ലാഹു സല്ലമയുടെ ഒട്ടകം വന്നു വെള്ളം കുടിച്ചിരുന്ന കിണറ്റിൽനിന്ന് വെള്ളം കോരാനുള്ള അവരോട് കൽപിക്കുകയും ചെയ്തു.
മുസ്ലിം 5294
ഇമാം നവവി റ എഴുതുന്നു അക്രമകാരികൾ കിണറുകൾ ഉപേക്ഷിക്കണമെന്നും സ്വാലിഹീങ്ങളുടെ കിണറുകൾ കൊണ്ട് ബറക്കത്തെടുക്കാമെന്നും അതിലെ പാഠങ്ങളിൽ പെട്ടതാണ്
ശറഹു മുസ്ലി 9/365
നബി സല്ലല്ലാഹു അലൈവസല്ലം നിസ്കരിച്ച സ്ഥലങ്ങൾ തിരഞ്ഞുപിടിച്ച് ബർക്കത്തിന് വേണ്ടി അവിടങ്ങളിൽ തന്നെ നിസ്കരിച്ച അബ്ദുല്ലാഹിബ്നു ഉമർ (റ) യുടെ പ്രവർത്തനം മഹാന്മാരുടെ ആസാർ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ശ്രമമാണെന്ന് വിശദീകരിച്ചശേഷം ഇബ്നു ഹജർ (റ) എഴുതുന്നു.
ഒരു യാത്രയിൽ ജനങ്ങൾ ഒരു സ്ഥലത്തേക്ക് വേഗത്തിൽ പോകുന്നത് ഉമർ (റ)വിന്റെ ശ്രദ്ധയിൽ പെട്ടു. അതേപ്പറ്റി അന്വേഷിച്ചപ്പോൾ നബി(സ്വ) നിസ്കരിച്ച സ്ഥലത്തുവെച്ച്നിസ്കരിക്കുവാൻ പോവുകയാണന്ന് മറുപടി കിട്ടി.
അപ്പോൾ ഉമർ(റ)പ്രസ്താവിച്ചു: "നിസ്കരിക്കാൻ വിചാരി
ക്കുന്നവർ നിസ്കരിച്ചുകൊളളട്ടെ. അല്ലാ
ത്തവർ യാത്രതുടരട്ടെ. നിശ്ചയം അഹ്
ൽകിതാബ് നശിച്ചത് അവർ അവരുടെ
അമ്പിയാക്കളുടെ ആസാറുകൾ തെരഞ്ഞുപിടിച്ച് അവയെ ചർച്ചുകളും ആരാധനാമണ്ഡപങ്ങളും ആക്കിയതിന്റെ പേരിലാണ്.
ഉമർ(റ)വിന്റെ ഈ പ്രസ്താവന നാം പറഞ്ഞതിനോടെതിരല്ല. കാര
ണം നിസ്കരിക്കാതെ അത്തരം സ്ഥലങ്ങ
ൾ സന്ദർശിക്കുന്നതിനെയാണ് ഉമർ(റ)
വെറുത്തത്. അല്ലെങ്കിൽ യാഥാർത്ഥ്യം
അറിയാത്തവർ അത് നിർബന്ധമാണെന്ന്
മനസ്സിലാക്കുകവഴി പ്രശ്നമുണ്ടാകുവാ
നുളള സാധ്യത കണക്കിലെടുത്തുമാവാം
ഉമർ(റ) അപ്രകാരം പ്രസ്താവിച്ചത്. ഇബ്
നു ഉമർ(റ)യെ സംബന്ധിച്ച് ഈ രണ്ട്
കാര്യങ്ങളും പേടിക്കാനില്ലല്ലോ.
ഇത്ബാൻ(റ) തന്റെ വീട്ടിൽ വന്ന് നിസ്കരിക്കുവാൻ
നബി(സ്വ)യോട് ആവശ്യപ്പെട്ടതും നബി(സ്വ)അദ്ദേഹത്തിൽ വീട്ടിൽ ചെന്ന് നിസ്കരിച്ചുകൊടുത്തതും നേരത്തെ നാം പറഞ്ഞുവല്ലോ. നബി(സ്വ)നിസ്കരിച്ച സ്ഥലം നിസ്കരിക്കുന്ന സ്ഥലമാ ക്കാൻ വേണ്ടിയായിരു അത്. സ്വാലിഹീങ്ങളുടെ ആസാറുകൊണ്ട് ബറകത്തെടുക്കുന്നതിന് വ്യക്തമായ പ്രമാണമാണത്. (ഫത്ഹുൽബാരി 2/235)
അപ്പോൾ നബി(സ്വ)യുടെ ആസാറു
കൊണ്ട് ബറകത്തെടുക്കാമെന്നവിഷയി
ത്തിൽ ഉമർ(റ)നും എതിരഭിപ്രായമില്ലെന്ന്
ഇബ്നുഹജർ അസ്ഖലാനി(റ)യുടെ വിവ
രണത്തിൽ നിന്ന് വ്യക്തമായി.
.
ചുരുക്കത്തിൽ മഹാന്മാരുടെ ആസാ
റു കൊണ്ട് ബറക്കത്തെ ടുക്കു ന്നതിൽ
സുന്നികൾ ക്ക് സ്വഹാ ബ ത്തി ന്റെ യും
താബിഉകളുടെയും പിന്തുണയുണ്ട്. നബി
(സ്വ)യെകൊണ്ട് ബറക്കത്തെടുക്കുന്നത്
തൗഹീദും അല്ലാത്തവരെകൊണ്ട് ബറക്ക
' ത്തെടുക്കുന്നത് ശിർക്കുമാകാൻ യാതൊരു വഴിയും കാണുന്നില്ല.
ബറക്കത്തെടുക്കൽ നബി(സ്വ)യുടെ സവിശേഷതയാണെന്ന് ലോകത്ത് കഴിഞ്ഞുപോയ പണ്ഡി
തമഹത്തുക്കളൊന്നും മനസ്സിലാക്കിയിട്ടു
മില്ല. അതുകൊണ്ടാണ് നബി സ്വ യുടെ
ആസാറുകൊണ്ട് സ്വഹാബാകിറാം(റ) ബറക്കത്തെടുത്തതായി പരാമർശിക്കുന്ന ഹദീസുകളുടെ വിശദീകരണത്തിൽ “ഇത്
സ്വാലിഹീങ്ങളുടെ ആസാറുകൊണ്ട് ബറ
ക്കത്തടുക്കാമെന്ന തിനു രേഖയാണ്''
എന്ന് ഇമാം നവവി(റ), ഇബ്നുഹജർ അസ്.ഖലാനി(റ) തുടങ്ങിയ പണ്ഡിതർ രേഖപ്പെടുത്തിയത്
എഴുത്ത്
അസ്ലം പരപ്പനങ്ങാടി
അവലംബം
വിശ്വാസ കോശം '
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ