#ഇന്ത്യയിലെ_മുസ്ലിം_ന്യൂനപക്ഷത്തിനൊരു_ദേശീയ_നേതാവ്_വേണം...!
#എടുക്കാനുണ്ടോ_നിങ്ങളുടെ_കരങ്ങളിൽ...?
കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ തുടങ്ങിയതാണ് ചിലരുടെ സങ്കടക്കടൽ...!... ആദർശപരമായി വിയോജിപ്പുള്ളവർ പോലും/ പരസ്പരം മുസ്ലിംകളായി അംഗീകരിക്കാത്തവർ പോലും കാന്തപുരത്തിനെതിരെ ഒന്നിച്ചണിനിരന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ലോകത്ത് ഇൻഡോനേഷ്യ കഴിഞ്ഞാൽ ഏറ്റവും മുസ്ലിംകളുള്ളത് ഇന്ത്യയിലാണ്. 17 കോടി മുസ്‌ലിംകൾ. അതിൽ ഒരുകോടിയിൽ താഴെ മുസ്‌ലിംകൾ മാത്രമേ കേരളത്തിലുള്ളൂ .ബാക്കി 16 കോടിയിലധികം മുസ്‌ലിംകൾ ജീവിക്കുന്നത് കേരളത്തിന്റെ പുറത്തുള്ള വിശാല ഭൂമികയിലാണ്.
ഇന്ത്യയിലെ ഈ മുസ്ലിം ന്യൂനപക്ഷത്തിനൊരു നേതാവ് /നേതൃത്വം വേണമെന്നത് ന്യൂനപക്ഷങ്ങളുടെ ആവശ്യമാണ്. കാന്തപുരത്തെ ആ സ്ഥാനത്തേക്ക് പറ്റില്ലെങ്കിൽ ,എതിർക്കുന്നവരെല്ലാം കൂടി സംയുക്തമായി ,എതിർക്കുന്ന എല്ലാവർക്കും പറ്റിയ ഒരാളെ ആ സ്ഥാനത്തേക്ക് നിർദ്ധേശിക്കൂ... വിവാദങ്ങൾ അതോടെ അവിടെ അവസാനിക്കും. അടുത്ത ചർച്ച അതാകട്ടെ.നിങ്ങളുടെ കൂട്ടത്തിൽ നിന്ന് കാന്തപുരത്തോളം ലോകമറിയുന്ന ഒരാളുടെ പേര് പറയൂ... അതിന് പറ്റിയ ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ... ''ഞാൻ ഇന്ത്യയുടെ ഇന്നയാളാണ് '' എന്ന് പറയുമ്പോൾ ''നിങ്ങളാരാണ് കേട്ടിട്ടുപോലുമില്ലല്ലോ'' എന്നാരും പറയരുതല്ലോ...ലോകമറിയുന്നത് പോയിട്ട് ഇന്ത്യ മുഴുവനറിയുന്ന ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ....?... ഇന്ത്യ പോയിട്ട് കേരളം മുഴുവനറിയുന്ന ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ...?... കളക്ടർ ഡോക്ടർ അദ്ധ്യാപകൻ രാഷ്ട്രീയക്കാരൻ നീതി പാലകൻ വിധികർത്താവ് വക്കീൽ ജേണലിസ്റ്റ് സ്വാമി വികാരി തുടങ്ങി കേരളത്തിലെ സകല ജനങ്ങൾക്കും കാന്തപുരം പരിചിതനാണ്.കഴിഞ്ഞ പ്രാവശ്യം ഒറീസയിൽ നിന്ന് പുതുതായെത്തിയ പ്രഫസർ... കക്ഷി കേരളത്തിലാദ്യമാണ്... അദ്ധേഹം കേരളത്തിൽ നിന്നാകെ അറിയുന്ന ഒരാൾ കാന്തപുരവും മറ്റൊരാൾ മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി സാറുമാണത്രെ... കഴിഞ്ഞ ദിവസം ഒരു മീറ്റിംഗിനെത്തി, അവിചാരിതമായി കണ്ടു മുട്ടിയ വളരെ പ്രസിദ്ധനായൊരു ഡോക്ടർ ... ''ഇദ്ധേഹത്തെപ്പോലൊരു അഞ്ച് പേരെങ്കിലും ഇന്ത്യയിലുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ മുസ്ലിംകൾ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുമായിരുന്നെന്ന് പറഞ്ഞ് '' വിരൽ ചൂണ്ടിയതീ കാന്തപുരത്തിലേക്കാണ്. അദ്ധേഹമല്ലാത്ത മറ്റൊരാളെ ചോദിച്ചപ്പോൾ ,''നേതൃത്വമെന്നാൽ പരീക്ഷണ ശാലയല്ലെന്ന് '' പറഞ്ഞദ്ധേഹം ഒഴിഞ്ഞ് മാറി..
ഞാൻ പറഞ്ഞു വരുന്നത്, കേരളത്തിന്റെ ,സാമ്പത്തികമായ ഒരു ''വിഐപി ബെൽറ്റ് '' മാറ്റി നിർത്തിയാൽ ,ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും മുസ്ലിം അവസ്ഥ വളരെ പരിതാപകരമാണ്. അവർക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ആഗ്രഹമുണ്ട്.മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ഇട്ടാവട്ടത്തിരുന്ന് കാന്തപുരത്തെ കല്ലെറിയുന്നവർ ഇതു വല്ലതും അറിയുന്നുണ്ടോ... ഇല്ലെന്നാണെനിക്ക് തോന്നുന്നത്. അറിയുന്നുണ്ടെങ്കിൽ തന്നെ സമൂഹത്തിന് വേണ്ടി അവിടങ്ങളിൽ അവരെന്ത് ചെയ്തു... ഗുജറാത്തിലും ബംഗാളിലും ഒറീസയിലും കാശ്മീമീരിലും തുടങ്ങി ഇന്ത്യയുടെ ഒട്ടുമിക്ക മുക്കുമൂലകളിലും എന്തുകൊണ്ട് കാന്തപുരത്തെയും അദ്ധേഹത്തിന്റെ സംവിധാനങ്ങളെയും മാത്രം കാണപ്പെടുന്നു. വെടി ഒച്ചകളിൽ മുഖരിദമായ കാശ്മീരിന്റെ മണ്ണിൽ എന്തു കൊണ്ടീ വിമർശകരെ കാണാറില്ല. ആകെ കേൾക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചിലരുടെ കോടിക്കണക്കിന് സ്വത്തുക്കൾ കണ്ടുകെട്ടുന്ന വാർത്തകൾ മാത്രമാണ്. തീവ്രവാദ ആക്രമണങ്ങളിലും മറ്റും ഉറ്റവർ നഷ്ടപ്പെട്ട കുരുന്നുകളുടെ കണ്ണീരൊപ്പാൻ കാന്തപുരത്തിന്റെ കരങ്ങൾ മാത്രമാണ് നീളുന്നത്. അവരെ അറിവും ആഹാരവും കൊടുത്ത് കേരളത്തിൽ പഠിപ്പിക്കാൻ ലക്ഷ്യം വച്ചപ്പോൾ തീവ്രവാദ ആരോപണങ്ങളുമായി കുറേ കുരുന്നുകളുടെ വൈജ്ഞാനിക ഗമനം തടസപ്പെടുത്തിയ വകയിൽ മാത്രമാണ് വിമർശകർ ശ്രദ്ധേയരായത്... അതു കൊണ്ട് - ഒന്നുകിൽ നിങ്ങൾക്കെല്ലാം സമ്മതനായ ,കാന്തപുരത്തെക്കാളും നല്ലതും പ്രസിദ്ധനും ജനമനസുകളിൽ പ്രവർത്തന പാതയുമുള്ള ലോകമറിയുന്നൊരു പകരക്കാരനെ നിർദ്ധേശിക്കുക.അതിനാളില്ലെങ്കിൽ ഈ കൂട്ടായ്മയിൽ ഒപ്പം ചേരുക. അതുമല്ലെങ്കിൽ വഴിമുടക്കാതെ വഴിമാറുക.അതുമല്ലെങ്കിൽ വിമർശനവും കൂക്കുവിളിയും പരിഹാസവുമായി കാന്തപുരത്തിനും അനുയായികൾക്കും ഊർജം പകരുക. അവസാനം പറഞ്ഞതെങ്കിലും ചെയ്ത് ,സമുദായ ഗമനത്തിന് സഹായകമായാൽ അത് തന്നെ വലിയ കാര്യം... കാരണം ,ഓരോരുത്തരിൽ നിന്നും അർഹിക്കുന്നതല്ലേ പ്രതീക്ഷിക്കാവൂ...
22 വർഷം മുമ്പ് ,താൻ പ്രധാനമന്ത്രിയായ കാലത്ത് ''ഇന്ത്യയിലെ മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സമീപിച്ച നേതാവാണ് കാന്തപുരമെന്ന് '' പറഞ്ഞ് ,ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ സാർ മനസ് തുറന്നത് നാമാരും മറന്നിട്ടില്ല.22 വർഷം മുമ്പ്- ''കാന്തപുരം സമുദായ വഞ്ചകനെന്ന് പറഞ്ഞ് '' കൂക്കി വിളിച്ച പലരുമിന്ന് ആറടി മണ്ണിനടിയിലാണ്. അവരാരെങ്കിലുമറിഞ്ഞിട്ടുണ്ടാകുമോ യാഥാർത്ഥ്യമെന്താണെന്ന്...?തങ്ങൾ കൂക്കിവിളിക്കുമ്പോളും , പ്രധാനമന്ത്രിയുടെ ഓഫീസുകളിലും ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിലും സമുദായ സന്ദേഹങ്ങളും സങ്കടങ്ങളുമായി നിത്യ സന്ദർശകനായിരുന്നു കാന്തപുരമെന്ന്...!... ശേഷം പല പ്രധാന മന്ത്രിമാരും മാറി മാറി വന്നു. കാന്തപുരം ആ പഴയ പരിപാടി മാറ്റമില്ലാതെ തുടരുന്നു. ആ പേരിലദ്ധേഹത്തെ അരിവാൾ സുന്നിയും ഗൗഡ സുന്നിയും ബിജെപി സുന്നിയുമൊക്കെയാക്കിയവർ യാഥാർത്ഥ്യമറിയണമെങ്കിൽ മഹ്ഷറയിലെത്തണം. ദു:ഖകരമെന്ന് പറയട്ടെ- അവരുടെ പിൻഗാമികളിൽ ചിലരും കഥയറിയാതെ ഇപ്പോളും ആക്ഷേപങ്ങൾ ചൊരിഞ്ഞ് കളം നിറഞ്ഞ് നിൽക്കുന്നു.ഇന്ത്യയുടെ പ്രധാനമന്ത്രിമാർ പോലും ആത്മകഥ പറയുമ്പോൾ ഒഴിച്ചുകൂടാനാകാത്ത നാമമായി കാന്തപുരമെന്ന നാലക്ഷരം മാറിയിട്ടുണ്ടെങ്കിൽ ,തളക്കാമെന്ന് വിമർശകർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര ഉയരത്തിലാണാ വ്യക്തിത്വമെന്ന് ഇനിയെങ്കിലും തിരിച്ചറിയപ്പെടേണ്ടതുണ്ട്.അയാളാരുമല്ലെന്ന് നൂറ് വട്ടം പറഞ്ഞ് സമാധാനിക്കുന്നവർ, സ്വന്തം മനസാക്ഷിയെത്തന്നെ ഇത്രയും ക്രൂരമായി വഞ്ചിക്കുന്നതെന്തിനെന്ന് സ്വയം ചിന്തിക്കട്ടെ... ഗുജറാത്തിലെ വർഗീയ കലാപങ്ങളിൽ ഉറ്റവരും ഉടയവരുമുൾപ്പെടെ സകലതും നഷ്ടപ്പെട്ട് ,ഗാന്ധിജിയുടെ ജൻമനാട്ടിലെ പാതയോരത്ത് എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ പൊട്ടിക്കരഞ്ഞ ഭാരതാംബയുടെ കുരുന്നു മക്കളുടെ കണ്ണീരൊപ്പാൻ രാജ്യം ഭരിക്കുന്ന മോദിയുടെ മുന്നിലേക്ക് വണ്ടി കയറിയ കാന്തപുരത്തെ ബി ജെ പി ഭക്തനാക്കിയവരുടെ കുട്ടികൾ, കോൺക്രീറ്റ് സൗധങ്ങളിലെ തണുപ്പു തുപ്പുന്ന മുറിക്കുള്ളിൽ സുഖമായുറങ്ങുകയാണ്... അതേ സാർ... സ്വന്തം കാര്യങ്ങൾ സുരക്ഷിതമാക്കിയ നിങ്ങൾക്കിനി വിമർശിക്കാമല്ലോ...പക്ഷേ ,വിശന്നൊട്ടിയ വയറുകളുടെ വിശപ്പകറ്റാൻ നീട്ടപ്പെട്ട ആ പാവങ്ങളുടെ അന്നത്തിൽ മണ്ണ് വാരിയിട്ട് അഭിമാനം കൊള്ളുന്നവർ- കാലത്തിന്റെ കണക്കു പുസ്തകത്തിൽ, പാവപ്പെട്ടവരുടെ ശാപമേറ്റു വാങ്ങാൻ സ്വന്തം ജീവിതം മതിയാകില്ലെന്ന് മറക്കരുത്.
''ഡല്‍ഹിയില്‍ സമ്മേളനത്തിനു എത്തിയ കാന്തപുരം ,ആളുകളുടെ എണ്ണക്കുറവ് കണ്ടപ്പോള്‍ ഉത്തരേന്ത്യന്‍ പണ്ഡിതരോട് ദേഷ്യപ്പെട്ടു. കാന്തപുരത്തെ തണുപ്പിക്കാന്‍ അവര്‍ ഒരു ഉപായം കണ്ടെത്തി. പെട്ടെന്ന് തന്നെ ഒരു ഗ്രാന്‍ഡ് മുഫ്തി പദവി ഒപ്പിച്ചു തലയില്‍ കെട്ടികൊടുത്തു... അതോടെ എല്ലാം ശാന്തമായി...''... എന്നൊക്കെ എഴുതി ബാലരമയുടെ അമർ ചിത്രകഥയെപ്പോലും വെല്ലുന്ന കോലവും, ഗീബൽസിനെപ്പോലും കവച്ചുവക്കുന്ന നുണകളുമായി കാലം കഴിക്കുന്നവർ സമുദായത്തിനെന്ത് സേവനം ചെയ്തെന്ന് നവതലമുറ ശ്രദ്ധിക്കുന്നുണ്ടെന്നത് മറക്കരുത്. ഉപ്പൂപ്പ പിടിച്ച കൊടിയുടെ നിറം നോക്കി ജയ് വിളിക്കുന്നവരെ അളന്ന ആ കോലു കൊണ്ട് ന്യൂ ജനറേഷനെ അളക്കരുതെന്ന് പറയേണ്ടതില്ലല്ലോ... പെണ്ണെഴുത്തെന്ന് പറഞ്ഞ് നിങ്ങൾക്കെന്നെയും അവഗണിക്കാം. പക്ഷേ ,കൂട്ടത്തിൽ ചിന്താശേഷിയുള്ള പുതിയൊരു ജനറേഷനുണ്ട്. അവർ കാര്യങ്ങൾ ഉൾക്കൊള്ളും... ഇൻഷാ അല്ലാ...അതിന് എന്റെ അനുഭവങ്ങൾ തന്നെ സാക്ഷി... കോളേജിലൊക്കെ പലരും വാചാലരാകുമ്പോൾ ഞാനും കൊതിക്കാറുണ്ട്-നീറുന്ന പ്രശ്നങ്ങളിൽ പിടയുന്ന എന്റെ സമുദായത്തിനു വേണ്ടി ശബ്ദിക്കാനും കണ്ണീരൊപ്പാനും ഇന്ത്യയിലൊരു ദേശീയ നേതൃത്വം വേണമെന്ന്... അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമയുമായി കേരളത്തിൽ നിന്ന് കേന്ദ്രത്തിലേക്ക് കാന്തപുരം കർമ്മ മണ്ഡലം വ്യാപിപ്പിച്ചത് വായിച്ചറിഞ്ഞപ്പോൾ നേരിയൊരു പ്രതീക്ഷക്ക് ജീവൻ വച്ചിരുന്നു.ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെ പ്രതിനിധികളെ കോർത്തിണക്കി പുതിയൊരു നിയോഗവുമായി കർമ മണ്ഡലം വിപുലീകരിക്കുമ്പോൾ- ഇന്ത്യൻ മുസ്ലിമിന് നേതൃത്വം കൊടുക്കാൻ ഞങ്ങളെക്കൊണ്ടാകില്ലെന്ന് മാത്രമല്ല അത്തരം ശ്രമങ്ങൾ ആര് നടത്തിയാലും കേരളത്തിന്റെ ഇട്ടാവട്ടത്തിരുന്ന് ഞങ്ങൾ ,പല്ലും നഖവുമുപയോഗിച്ചെതിർക്കുമെന്ന ശൈലി-ഓൾ ഇന്ത്യാ മുസ്ലിം മുന്നേറ്റമെന്ന സമുദായ സ്വപ്നത്തെ തീർത്തു കളയുമെന്ന ദാർഷ്ട്യത്തിന് ആയുസുണ്ടാകില്ലെന്നത് മറക്കരുത്. കാന്തപുരത്തിന്റെ മുന്നേറ്റം നിങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ-കാന്തപുരത്തിന് പകരം നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആ സ്ഥാനത്തേക്ക് പ്രതിഷ്ടിക്കപ്പെടാൻ യോഗ്യതയുള്ളവരുണ്ടെങ്കിൽ സ്വീകരിക്കാൻ ന്യൂ ജനറേഷൻ തയ്യാറാണെന്ന ഓർമപ്പെടുത്തലോടെ ....എല്ലാവർക്കും നല്ലതു വരട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...
✍ ഫാതിമാ റഷീദ്...