*ഇന്ന് ലോക വനിതാ ദിനം...*
👇👇👇👁️👁️👁️
✍️ ആൺ പെൺ സമത്വത്തിൽ കൂട്ടിക്കെട്ടി എന്തൊക്കെയോ ആകാൻ ശ്രമിക്കുന്നവർക്കൊന്നും അഛനിലൂടെ പ്രസവിക്കപ്പെടാൻ കഴിഞ്ഞില്ല.ഭർത്താവിനെ പ്രസവിപ്പിക്കാനും കഴിഞ്ഞില്ല. ആൺ മക്കളെക്കൊണ്ടും പ്രസവിപ്പിക്കാൻ കഴിഞ്ഞില്ല.പ്രസവിക്കാനും മുലയൂട്ടാനും മക്കളെ പരിപാലിക്കാനും നാളെയെ നിയന്ത്രിക്കാൻ കഴിയുന്ന തലമുറയെ വളർത്തി എടുക്കാനും കഴിവുള്ള സ്ത്രീയെ ,ഇതിനൊന്നുംഒരു കഴിവുമില്ലാത്ത പുരുഷനൊപ്പം കൂട്ടിക്കെട്ടി മനുഷ്യകുലത്തിന്റെ നല്ലൊരു നാളെയെ നശിപ്പിക്കരുത്.പുട്ടുപൊടിയുടെ അതേ അളവിൽ തേങ്ങ ചേർത്താൽ ...!,കഞ്ഞിയുടെ അതേ അളവിൽ ഉപ്പ് ചേർത്താൽ...!... തല തിരിഞ്ഞ വാദങ്ങളുമായി നാളെയുടെ സായംസന്ധ്യകളെ മലീമസമാക്കരുത്. പ്രകൃതിപരമായി കിട്ടിയ വരദാനങ്ങളിൽ വികൃതി കാട്ടരുത്...
''ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ അനുഗ്രഹത്തിൽ പെട്ടതാണെന്നും'',
“നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടുമെന്നും” , ''അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണമെന്നും'' ''ലോകത്തിലെ ഏറ്റവും നല്ലത് സൽസ്വഭാവിയായ സ്ത്രീയാണെന്നും''പഠിപ്പിച്ച മുഹമ്മദ് നബി[സ]യോളം വലിയൊരു സ്ത്രീ സംരക്ഷണ വാദിയെ ഞാനിതുവരെ ദർശിച്ചിട്ടില്ല.പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട് “പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത് ഒരു പളുങ്കാണ് ” എന്നുപദേശിച്ച തിരുനബിയോളം ശ്രദ്ധ പുലർത്തിയൊരു നേതാവ് ചരിത്രത്തിൽ വേറെയുണ്ടോ...?... ''ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗമെന്ന് '' പഠിപ്പിച്ച നബി തങ്ങൾ - ആർക്കും ഓവർടേക്ക് ചെയ്യാനാകാത്ത മഹത്തായ സ്ഥാനത്താണ് സ്ത്രീ സമൂഹത്തെ പ്രതിഷ്ടിച്ചത്. ഏവർക്കും വനിതാ ദിനാശംസകൾ....
✍️*ഖുദ്സി*