ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 8 March 2019

ഉമർ [റ] സാരിയ[റ]നെ അഭൗതികമായി സഹായിച്ചത് വഹാബികളംഗീകരിക്കുന്നു.

*അഭൗതികമായ രീതിയില്‍ ഉമര്‍(റ) മദീനയില്‍ നിന്നും പേര്‍ഷ്യയിലുള്ളവരെ സഹായിച്ചു*. 
                          *(മുജാഹിദ് ജംഇയ്യത്തുല്‍ ഉലമാ)*
<<<<<<<<>>>>>>>>>>>.
ഉമര്‍(റ) മദിനാ മുനവ്വറായില്‍ വെള്ളിയാഴ്ച്ച ദിവസം ഖുത്തുബ ഓതുമ്പോള്‍ "യാ സാരിയത്തു അല്‍ ജബല്‍" (സാരിയത്തേ ആ പര്‍വ്വതത്തിന്മേല്‍ കയറുക) എന്നു പറഞ്ഞു. ഉമര്‍(റ)വിന്റെ ഈ ശബ്ദം അപ്പോള്‍ തന്നെ "സാരിയ" കേട്ടു, ആ പര്‍വ്വതത്തില്‍ മറഞ്ഞു ഇരുന്നിരുന്ന ശത്രുക്കളില്‍ നിന്ന് തല്‍ക്ഷണം തന്നെ അദ്ധേഹം സൂക്ഷിച്ചു, രക്ഷ പ്രാപിച്ചു, ഈ അസര്‍ സ്വഹീഹായ രിവായത്തു കൊണ്ട് സുബൂത്തായിട്ടുള്ളതാണ്". 
ഒഹാബീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുന്‍കാല പണ്ഡിത സഭ പുറത്തിറക്കിയ (അല്‍ വിലായത്തു വല്‍ കറാമ:പേജ്/22)ല്‍ ഈ സംഭവം വിവരിച്ചതായി കാണാം.
ഈ സംഭവത്തില്‍ ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള പേര്‍ഷ്യയിലെ "നഹാവന്ദ്" എന്ന നാട്ടിലേക്ക് ഇസ് ലാമിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ ക്യാപ്റ്റനായി പറഞ്ഞയച്ച "സാരിയത്ത്"(റ) വിനെ മദീനത്തെ പള്ളിയിലെ മിമ്പറില്‍ നിന്നുകൊണ്ട് നിയന്ത്രിക്കുകയും പര്‍വ്വതത്തിന്റെ പിന്നിലൂടെ ശത്രുക്കള്‍ തന്ത്രപരമായി മുസ് ലിമകളെ വകവരുത്താന്‍ വരുന്നത് ഉമര്‍(റ) മദീനയില്‍ നിന്ന് കൊണ്ട് കാണുകയും യുദ്ധം നയിക്കുന്ന "സാരിയ(റ)" വിന്ന്  ആ വിവരം അറിയിക്കുകയും ഉമര്‍(റ)‌വിന്റെ വിളിയും നിര്‍ദ്ധേശവും "സാരിയ(റ)" വും മറ്റു സ്വഹാബാക്കളും കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു. അതേ ! അഭൗതികമായ നിലക്ക് ഉമര്‍(റ) സഹായിക്കുകയും മറ്റൊരു നിലക്ക് സഹായം തേടുകയും ചെയ്യുന്നു. ആ സംഭവം സ്വീകാര്യ യോഗ്യമാണെന്നു പൂര്‍വ്വകാല ഒഹാബീ നേതാക്കള്‍ അംഗീകരിച്ചു എഴുതി വെക്കുകയും ചെയ്യുന്നു. -