വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം അമേരിക്കന്‍ സര്‍ക്കാര്‍ അമേരിക്കയിലെ ഇസ്‌ലാമിക സമൂഹത്തെ കുറിച്ച് പഠിക്കാന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പദ്ധതിയുടെ ചുമതല എഫ് ബി ഐ ക്ക് ആയിരുന്നു. എഫ് ബി ഐ യുടെ പഠനം പതിനഞ്ചു വര്ഷം നീണ്ടു നിന്നു. പഠനം അവസാനിപ്പിച്ചു കൊണ്ട് എഫ് ബി ഐ തലവന്‍ ജെയ്മ്സ് കോമി നടത്തിയ പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ കാണൂ.
http://www.theonion.com/article/fbi-discontinues-surveillance-muslim-americans-aft-53076
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
മൂന്നു മില്യണ് മേല്‍ ജനസംഖ്യയുള്ള അമേരിക്കന്‍ മുസ്‌ലിംകളെ പറ്റി കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമഗ്രാന്വേഷണം എഫ് ബി ഐ അവസാനിപ്പിച്ചിരിക്കുന്നു.
2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമാണ് അമേരിക്കന്‍ മുസ്‌ലിം സമൂഹത്തിന്‍റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന ആഴത്തിലുള്ള ഒരു പഠനം നടത്താന്‍ എഫ് ബി ഐയെ പ്രേരിപ്പിച്ചത്.
ലോകത്തെ വലിയൊരുവിഭാഗം ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത ഒരുവിശ്വാസ സംഹിത എന്ന നിലയില്‍ ഇസലാമിനുള്ള സ്ഥാനം ഞങ്ങള്‍ നേരത്തെ തന്നെ അംഗീകരിച്ചതാണ്. മസ്ജിദുകളിലും മറ്റും നുഴഞ്ഞുകയറി വിവരങ്ങള്‍ നല്‍കാനായി മാത്രം പതിനയ്യായിരത്തിനു മേല്‍ വരുന്ന ചാരന്മാരെ ഞങ്ങള്‍ നിയോഗിച്ചിരുന്നു. "അവരിലൂടെ ഞങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ സാംസ്കാരികമായും ധിഷണാപരമായും ഇസ്‌ലാം എത്രമാത്രം ഉയരത്തില്‍ ആണെന്ന അമ്പരപ്പിക്കുന്ന തിരിച്ചറിവിലേക്ക് ഞങ്ങളെ നയിച്ചു." എഫ് ബി ഐ മേധാവി ജെയ്മ്സ് ബി കോമി പറഞ്ഞു.മസ്ജിദുകളിലേക്ക് ഞങ്ങള്‍ നിയമിച്ച ചാരന്മാര്‍ ഇസ്‌ലാംമത വിശ്വാസികളുടെ മോഹിപ്പിക്കുന്ന വിശ്വാസ - ആചാര രീതികളെ മാത്രമല്ല അറിഞ്ഞത്, മറിച്ച് അവരെ (ചാരന്മാര്‍) കുറിച്ചും അവരുടെ തന്നെ വിശ്വാസത്തെ കുറിച്ചും പഠിക്കാന്‍ ഇടയായി. ഞങ്ങള്‍ ചോര്‍ത്തിയ ആയിരക്കണക്കിന് ഫോണുകളും പ്രമുഖരായ പല അമേരിക്കന്‍ മുസ്‌ലിംകളുടെയും അക്കാഡമീഷ്യന്‍മാരുടെയും ആശയവിനിമയങ്ങളും വിശകലനം ചെയ്തപ്പോള്‍ ചടുലമായ അവരുടെ സംസ്കാരത്തോട് ശരിക്കും ബഹുമാനം തോന്നി.
ഞങ്ങള്‍ ശേഖരിച്ച ഗണ്യമായ വിവരങ്ങളെ പതിനഞ്ച് വര്ഷം കൊണ്ട് സൂക്ഷ്മമായി പഠിച്ചപ്പോള്‍ അവരുടെ വിശ്വാസവും ആചാരങ്ങളും തികച്ചും പ്രചോദദായകങ്ങള്‍ ആണെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. " അതീവ ജാഗ്രതയോടെ നടത്തിയ സൂക്ഷ്മനിരീക്ഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എടുത്തുവെക്കാന്‍ ഉള്ളത് ഒരു കാര്യമാണ്, എത്ര മഹത്തരവും സമ്പന്നവും ആണ് ഇസ്ലാമിന്‍റെ ലോകം എന്നതാണത്" കോമി കൂട്ടിച്ചേര്‍ത്തു.
എഫ് ബി ഐ സ്രോതസ്സുകളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇന്റര്‍നെറ്റ്, മതാടിസ്ഥാനത്തിലുള്ള വ്യാപകമായ വംശീയ അവലോകനം, ( racial profiling), രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം വിഭാഗങ്ങളെ കുറിച്ചുള്ള വിവരക്രോഡീകരണം എന്നിവയിലൂടെ ഞങ്ങളുടെ എജന്റുമാര്‍ക്ക് ഇസ്‌ലാംമത വിശ്വാസികളെ വ്യക്തിപരമായി സൂക്ഷ്മതലത്തില്‍ തന്നെ നിരീക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.160 കോടി വരുന്ന ഇസ്‌ലാമിക സമൂഹം ആഗോളതലത്തില്‍ നിലകൊള്ളുന്ന വൈവിദ്ധ്യം - സാംസ്കാരികവും ഗോത്ര- വംശപരവും, ഓരോ വിഭാഗത്തിന് ഇടയിലുമുള്ള ശ്രദ്ധേയമായ വൈജാത്യങ്ങള്‍, ഷിയാ- സുന്നി ദ്വന്തങ്ങള്‍ക്ക് അപ്പുറമുള്ള മാനം എല്ലാം മനസ്സിലാക്കാന്‍ ഞങ്ങളെ ഈ പഠനം സഹായിച്ചു.
ഇസ്‌ലാമിക സമൂഹം പല ഭാഷകള്‍ സംസാരിക്കുന്നു. അറബി, ഉര്‍ദു,ഫാര്‍സി, പഷ്തു, ബംഗാളി, ജാവന്‍ അങ്ങനെ നിരവധി ഭാഷകള്‍. ഏജന്റുമാര്‍ റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ മുസ്‌ലിംകളിലെ ഈ ഭാഷാ വിഭാഗക്കാര്‍ നടത്തുന്ന ഖുര്‍ആന്‍ - മതപഠന ക്ലാസ്സുകള്‍ എല്ലാം ശ്രദ്ധിച്ചു പഠിച്ചു.
ഏറ്റവും പുതിയ വീഡിയോ സങ്കേതങ്ങള്‍ ഉപയോഗിച്ച് മുസ്‌ലിം ഭവനങ്ങളിലെ അകത്തളങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ ആരും ആദരിച്ചുപോകുന്ന ഭംഗിയുള്ള കാലിഗ്രാഫിയും ചിത്രപ്പണികളുള്ള പരവതാനികളും ചുവര്‍ചിത്രങ്ങളും കണ്ടു ഞങ്ങള്‍ അത്ഭുതപ്പെട്ടു. കേസ്സി ഹന്ന (Casey Hanna) എന്ന ഞങ്ങളുടെ ഏജന്‍റ് മുസ്‌ലിം സംഭാഷണങ്ങള്‍ ഒളിച്ചുകേള്‍ക്കുന്നതിനു ഇടയില്‍ ഹദീസുകള്‍ ശ്രദ്ധയില്‍ പെടുകയും അതില്‍ തല്‍പരനാവുകയും ചെയ്തു. "ഈ ദൗത്യത്തിനിടയില്‍ ഞാന്‍ വേഷം മാറി പല മുസ്‌ലിം ഭവനങ്ങളും കച്ചവടകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. മോഹിപ്പിക്കുന്ന ഗന്ധമുള്ള അറബ്, ഉത്തരാഫ്രിക്കന്‍, ഇന്തോനേഷ്യന്‍ ഭക്ഷ്യവിഭവങ്ങള്‍ കഴിക്കാന്‍ സാധിച്ചു. ഞാന്‍ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത ഹൃദ്യമായ രുചി.
"മൂന്ന് വര്ഷം തുടര്‍ച്ചയായി ന്യൂയോര്‍ക്കിലുള്ള ഒരു കച്ചവടക്കാരനെ ഞാന്‍ പിന്തുടര്‍ന്നിരുന്നു. ഒരിക്കല്‍ അദ്ദേഹം എനിക്ക് നല്‍കിയ കോഫി ഞാന്‍ ഒരിക്കലും മറക്കില്ല. ലോകത്ത് ആദ്യം കോഫി ഉണ്ടാക്കിയത് മുസ്ലിംകള്‍ ആണല്ലോ" ഹന്ന പറഞ്ഞു.
തങ്ങളുടെ പഠനം അമേരിക്കന്‍ മുസ്‌ലിംകളില്‍ മാത്രം പരിമിതപ്പെടുത്തിയാല്‍ ഉദ്ദേശിച്ച വിവരം കിട്ടില്ല എന്ന തോന്നലില്‍ എന്‍ എസ് എ ( National Security Agency) യുടെ സഹായത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകളെ കുറിച്ചും എഫ് ബി ഐ പഠിക്കുകയുണ്ടായി. 2002 മുതല്‍ 2008 വരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ 7485 ആളുകളുടെ ഇമെയിലുകള്‍ എഫ് ബി ഐ തുടര്‍ച്ചയായി നിരീക്ഷണത്തിന് വിധേയമാക്കി. മുസ്‌ലിം ആചാരങ്ങള്‍, അവരുടെ ആഘോഷങ്ങള്‍, അവധിദിനങ്ങള്‍, അവര്‍ എന്ത് കൊണ്ട് പന്നിമാംസം കഴിക്കുന്നില്ല, എന്തുകൊണ്ട് മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നു, ചിലര്‍ എന്തുകൊണ്ട് ധരിക്കുന്നില്ല എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് ഉത്തരം ആവശ്യമുണ്ടായിരുന്നു.
എന്‍ എസ എ ക്ക് പുറമേ സി ഐ എയുടെ സഹായവും എഫ് ബി ഐ തേടിയതായി കോമി വെളിപ്പെടുത്തി. സി ഐ എയുടെ കടുപ്പമേറിയ ചോദ്യം ചെയ്യല്‍ രീതി, അവരുടെ കയ്യിലുള്ള വിവരങ്ങള്‍ എല്ലാം വെച്ച് വളരെ രസകരമായ കാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. ലോകമുസ്‌ലിം ജനസംഖ്യയുടെ വെറും പതിനഞ്ച് ശതമാനം മാത്രമേ അറബികള്‍ ഉള്ളൂ എന്നത്, ഇസ്‌ലാമിക ചരിത്രത്തില്‍ ഉടനീളം പാശ്ചാത്യ സ്ത്രീകളെക്കാള്‍ സ്വത്തവകാശം മുസ്‌ലിം സ്ത്രീകള്‍ അനുഭവിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ തികച്ചും കൗതുകം ഉളവാക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.
"ഞങ്ങളുടെ ഏജന്റുമാര്‍ ഒരു മുസ്ലിമിനെ പൊക്കിയാല്‍ ദിവസങ്ങളും ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും അവരുടെ കസ്റ്റഡിയില്‍ വെക്കും. ഞങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭിച്ച ശേഷമേ ഞങ്ങള്‍ അവരെ വിട്ടയചിരുന്നുള്ളൂ" കോമി പറഞ്ഞു.
ഇസ്‌ലാമിന്‍റെ സൗന്ദര്യത്തെ കുറിച്ച് പഠിക്കാന്‍ മുഖാമുഖം ഇരുത്തി സംസാരിക്കാന്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ആളുകളുടെ എണ്ണവും പേരും എനിക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കാത്ത അത്രയുണ്ട്. അവരുടെ സഹായത്തോടെ എഫ് ബി ഐക്ക് ആഴത്തിലുള്ള വെളിച്ചമാണ് ഇസ്ലാമിക സംസ്കാരത്തെ കുറിച്ച് നേടാന്‍ ആയത്. പതിനായിരക്കണക്കിനു മുസ്‌ലിംകളുടെ ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിച്ചതില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയ പല കാര്യങ്ങളും മനസ്സിലായി. പലിശ ഒഴിവാക്കാന്‍ മുസ്ലിംകള്‍ ആവിഷ്കരിച്ച പ്രത്യേക വായ്പാ പദ്ധതികള്‍ ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു.
"പത്തുവര്‍ഷം മുമ്പ് വരെ ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഗണിതത്തിനും ശാസ്ത്രത്തിനും ഇസ്‌ലാമിക സമൂഹം നല്‍കിയ അതിശയിപ്പിക്കുന്ന സംഭാവനകളെ കുറിച്ചും ഞാന്‍ മനസ്സിലാക്കിയത് ഈ പഠനത്തിലൂടെയാണ്. അതിനര്‍ത്ഥം അവര്‍ കലയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍ ആണ് എന്നല്ല. റൂമി, ഹാഫിസ് പോലുള്ള കവികള്‍ ഖുര്‍ആനിന് നല്‍കിയ സൂഫി ആഖ്യാനങ്ങള്‍ കീറ്റ്സിനെയും കോള്‍റിഡ്ജിനെയും പോലെ തന്നെ ഉത്തുംഗങ്ങളാണ്. ഇസ്ലാമിക വാസ്തുകലയെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ ഇല്ല"
"ഞങ്ങളെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളെ കുറിച്ചുള്ള ഈ പഠനം അവസാനിപ്പിക്കുന്നത് അല്‍പം വേദനയോടു കൂടി തന്നെയാണ്. ഈ പഠനത്തിനു സഹായിച്ച മുഴുവന്‍ മുസ്‌ലിം സഹോദരങ്ങളെയും ഞാന്‍ എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നു. I നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ കാര്യങ്ങള്‍ ഞങ്ങള്‍ നിങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട് "
🇸🇦🌹🇸🇦🌹🇸🇦🌹🇸🇦🌹 forwarded as received