നഊദുബില്ലാഹ്...
അല്ലാഹുവിന്റെ സൃഷ്ടിയാകുന്ന
അർശ് അല്ലാഹുവിനെ പോലെ 'ഖദീമാ'ണെന്നും മൗലവിമാർ വാദിച്ചുകളഞ്ഞു.
അല്ലാഹു നമ്മുടെ ഈമാൻ സലാമതാക്കട്ടെ..
അല്ലാഹു ഏകനാണ്.അവൻ എന്നെന്നും ഉള്ളവനാണ്.
അവനൊരുതുടക്കാമോ ഒടുക്കാമോ ഇല്ലതന്നെ.
ആകാശവും,ഭൂമിയും,അർശും....എല്ലാം അവന്റെ സൃഷ്ടികളാകുന്നു.അല്ലാഹുവിന് തുല്യമായി ഒന്നുമില്ല.
സ്രഷ്ടാവ് മാത്രമേ ഖദീം(എന്നെന്നും ഉള്ളവൻ)എന്ന വിശേഷണത്തിന് അർഹനാവുന്നുള്ളൂ.എല്ലാ സൃഷ്ടികൾക്കും തുടക്കവും ഒടുക്കവുമുണ്ട്.
ഇതാണ് മുസ്ലിംകളുടെ വിശ്വാസം.
ഈ വിശ്വാസം നശിപ്പിക്കുക മുജാഹിദ് മൗലവിമാരുടെ ഒടുക്കത്തെ ലക്ഷ്യമാണ്.
ഒരു മൗലവി എഴുതുന്നു:
"അല്ലാഹു എന്നെന്നും ഉണ്ടായിരുന്നു.അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ട ത്തെ നമുക്ക് സങ്കൽപ്പിക്കാനെ പാടുള്ളതല്ല.അപ്രകാരം തന്നെ അവൻ എന്നും ഉണ്ടായിക്കുകയും ചെയ്യും.അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ടവും ഉണ്ടാകാവതല്ല.അവൻ എന്നെന്നും ഒരേ അവസ്ഥയിൽ മരണമോ നാശമോ ഇല്ലാതെ നിലകൊള്ളുന്നവനാണ്.
ഇതായിരിക്കണം നമ്മുടെ വിശ്വാസം.അപ്പോൾ അവന്റെ അർശും(സിംഹാസനം)എന്നെന്നും ഉണ്ടായിരിക്കണമല്ലോ."
തൗഹീദും
നാമവിശേഷണങ്ങളും.
കെ.എൻ.എം.
പേജ്:42
അൽമനാർ
ആഗസ്ത് 2017.
ഇമാം റാസി(റ)പറഞ്ഞതെത്ര ശരി,അള്ളാഹു ആകാശത്താണെന്നു വാദിക്കുന്നവർക്ക് അവസാനം അർശും 'ഖദീമാ'ണെന്ന് പറയേണ്ടി വരും.അല്ലാതെ പിടിച്ചു നില്ക്കാനാവില്ല.
(തഫ്സീറുൽ കബീർ)
മതത്തിന്റെ അതിർ വരമ്പു ചാടിക്കടക്കുന്ന ഇത്തരം പിഴച്ച വിശ്വാ സങ്ങളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ..ആമീൻ
✍🏻അബൂഹബീബ്പയ്യോളി
▪▪▪⚪▪▪▪▪